Translate

Thursday, August 2, 2012

വിശ്വാസപ്രഖ്യാപനവും വേദപാഠഅദ്ധ്യാപകരും

മെത്രാന്മാരുടെ നാസി സല്ലുട്ട്
രണ്ടാം വത്തിക്കാന്കൌസിലിന്റെ സുവര്ണ്ണ ജൂബിലി വര്ഷമാണല്ലോ 2012. ജൂബിലി വര്ഷം പ്രമാണിച്ചു ബെനെടിക്റ്റ് 16 -മന്മാര്പ്പാപ്പാ " Profess our Faith in Risian Lord " എന്ന ഒരു രേഖയിലൂടെ ചില നിര്ദേശങ്ങള്വെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്പാശ്ചാത്യ നാടുകളിലെ ചില രൂപതകളില് വേദപാഠം പഠിപ്പിക്കുന്ന അദ്ധ്യാപകരെല്ലാം കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണത്തെയും പഠനങ്ങളെയും നിരുപാധികം വിശ്വസിക്കുന്നു എന്ന് എഴുതിയ രേഖയില്ഒപ്പ് വെയ്ക്കണം. പല രൂപത അധികാരികളും നിര്ദ്ദേശം പ്രാബല്യത്തില്വരുത്തികൊണ്ടിരിക്കുന്നു. വിശ്വാസ്യതാപ്രഖ്യാപനം ഒരു വൈദീകന്റെ മുന്പില്നടത്തി രേഖയില്ഒപ്പുവെച്ചാല്മതിയാകും.സിറോ മലബാര്സഭയില്ഇതു പ്രാബല്യത്തില്വന്നോ എന്നെനിക്കറിയില്ല. വന്നില്ലങ്കില്ഉടന്വരും.

വിശ്വാസപ്രഖ്യാപനം ഇല്ലാത്ത പള്ളിച്ചടങ്ങുകളില്ല. വിശ്വാസപ്രഖ്യാപാനത്തിന്റെ ഉള്ളടക്കം ' submit of will and intellect ' ആണ്. അപ്പോള്ഒരദ്ധ്യാപകന് കൃത്രിമ ജനനനിയന്ത്രണം, വൈവാഹിതപൌരോഹിത്യം, സ്തീപൌരോഹിത്യം തുടങ്ങിയ വിഷയങ്ങളില്ഭിന്നാഭിപ്രായം ഉണ്ടങ്കില്മനസാക്ഷി വിരുദ്ദമായി മാത്രമേ രേഖയില്ഒപ്പുകുത്താനാകു. നിര്ദ്ദേശം ഞെട്ടലോടെയാണ് പല അദ്ധ്യാപകരും ശ്രവിച്ചത്. സഭയിലെ ചില ഔദ്യോഗിക പഠനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങള്ഉണ്ടെങ്കിലും അത് തന്റെ വ്യക്തിപരം എന്നാണു ചിലരുടെ നിഗമനം. സൌജന്ന്യമായി സഭക്ക് ചെയ്യുന്ന സേവനത്തെ അവഹേളിക്കുകയാണന്നു മറ്റു ചിലര്‍.

Submit of  will and intellect എന്ന ആവിഷ്ക്കാരം 1705 -ലെ ക്ലെമെന്റ്റ് 11 -മന്റ്റെ ‘ Vineam Domini Sabaoth ' എന്ന രേഖയില്ഉള്ളതാണ്. എന്നാല്ഇന്നത്തെ ചുറ്റുപാടില്വിശ്വാസപ്രഖ്യാപനങ്ങളെ മാര്ഗദര്ശികളായി മാത്രമേ കാണാന്കഴിയൂ എന്നാണ് സാമൂഹ്യ പണ്ഡിതരുടെ അഭിപ്രായം. അതല്ലായെങ്കില്വിശ്വാസപ്രഖ്യാപനം നാസി സല്ലൂട്ടിനു സമമായിരിക്കും.

കൃത്രിമ ജനനനിയന്ത്രണംഅഭ്യസിക്കുന്ന ഒരു വ്യക്തിക്കപ്പോള്എങ്ങനെ വേദപാഠ അധ്യാപകനാകാനാകും, മനസാക്ഷി വഞ്ചന നടത്തിയില്ലങ്കില്‍? ഇനി അതിന്റെ പേരില്എത്രപേര്രാജി സമര്പ്പിക്കും? എന്റെ അഭിപ്രായത്തില്ഇനി അടുത്തുവരാന്പോകുന്ന നിര്ദ്ദേശം വിശുദ്ധ കുര്ബ്ബാന കൈകൊള്ളുന്ന വ്യക്തികള്‍ " കത്തോലിക്കാസഭയുടെ എല്ലാ ആധികാരിക പഠനങ്ങള്ക്കും ഞാന്ആമ്മേന്മൂളുന്നു " എന്ന് എഴുതി ഒപ്പിട്ടു കൊടുക്കണമെന്ന നിര്ദ്ദേശമായിരിക്കും. അല്മെനികളെ കൂച്ചിക്കെട്ടുന്നതിനു ഒരതിരില്ലല്ലോ!

1 comment:

  1. സഭാനിയമങ്ങള്‍ വേദപാഠ അദ്ധ്യാപകര്‍ ഇനിമേല്‍ പഠിപ്പിക്കുന്നതു സഭാമുറയില്‍ പട്ടാള ചിട്ടപോലെ ആയിരിക്കണമെന്ന് ചാക്കോച്ചന്റെ പോസ്റ്റില്‍നിന്നു മനസ്സിലാക്കുന്നു.

    അമേരിക്കയില്‍ സീറോമലബാര്‍ രൂപത ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവാന്നാല്‍ കുഞ്ഞുമനസ്സുകള്‍ മന്ദബുദ്ധികളുടെ സൃഷ്ടിയാകുമെന്നും സംശയമില്ല. പ്രത്യേകിച്ചു ഷിക്കാഗോരൂപതയില്‍ വരുന്ന പാലാക്കാര്‍ അച്ചന്മാര്‍ വിഡ്ഢിത്തരം മാത്രം സംസാരിക്കുന്നവരെന്നും അവരുടെ ലേഖനങ്ങള്‍ വെളിപ്പെടുത്തുന്നു.

    കാഞ്ഞിരപ്പള്ളി പിതാവിന്റെ രൂപതക്കാരന്‍ എന്നു പറയുന്നതിലും അഭിമാനമായി പാലാക്കാരന്‍ എന്നു പറയണമെന്ന് ചാക്കോച്ചന്‍ എന്നെ ഉപദേശിച്ചിരുന്നു.
    ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ പാലാ എനിക്കു അഭിമാനമുള്ള സ്ഥലമായിരുന്നു. പക്ഷെ അടുത്ത കാലത്ത് ചില പാലാക്കാര്‍ അച്ചന്മാരുടെ വിഡ്ഢിത്തര ലേഖനങ്ങള്‍ കണ്ടപ്പോള്‍ എന്റെ അഭിപ്രായം ആകെ മാറിപ്പോയി. നെടുങ്കലാനിന്റെയും മൂലെച്ചാലിന്റെയും നാട്ടില്‍ അച്ചന്മാര്‍മാത്രം മണ്ടന്മാര്‍ ആകുന്നതു എങ്ങനെയെന്നും ഓര്‍ത്തു പോയി. ഇവരും മീനച്ചിലാറിന്റെ ചൂട് ഏറ്റു വളര്‍ന്നവരല്ലേ. ഇത്തരം പുരോഹിതരുടെ മണ്ടത്തല ഇവിടുത്തെ കുഞ്ഞുങ്ങളുടെ തലയില്‍ കയറ്റുമോ എന്നാണ് അടുത്ത ഭയം.

    സഭാധികാര മുറയില്‍ പഠിപ്പിക്കുകയെന്നു തീരുമാനിച്ചാല്‍ സ്വതന്ത്രമായി അദ്ധ്യാപകര്‍ക്ക് ചിന്തിക്കുവാന്‍ പാടില്ലായെന്ന് അര്‍ഥം. ചിന്തിക്കാന്‍ തലയില്ലാത്ത മെത്രാനെപ്പോലെ ചിന്തിക്കണം.സ്വതന്ത്ര ചിന്തകള്‍ മനസ്സില്‍നിന്നു മാറ്റി കളയണം. ദൈവത്തിന്റെ രാജ്യത്തെയല്ലേ പഠിപ്പിക്കുന്നത്‌. ആത്മാക്കള്‍ക്ക് ജനാധിപത്യം ഇല്ലല്ലോ.

    കുഞ്ഞായിരിക്കുമ്പോഴെ പിഗ്ഗിബാങ്ക് പോലെ പണം ലഭിക്കുവാന്‍ പിള്ളേരെ കൊണ്ട് കരമുഴുവന്‍ തെണ്ടിക്കും. ഞാനും ചെറുപ്പത്തില്‍ പണം ഇടുന്ന ഒരു ചട്ടിയുമായി പള്ളിക്കുവേണ്ടി പണം പിരിക്കുവാന്‍ വീടുകള്‍ തോറും തെണ്ടി നടന്നതും ഓര്‍മ്മവരുന്നു.

    ഇനിമേല്‍ വേദപാഠം പഠിപ്പിക്കുവാന്‍ ക്ലാസ്സില്‍ കയറുന്നതിനു മുമ്പായി അദ്ധ്യാപകന്‍ ബുദ്ധി മാന്ദ്യത്തിനായി നല്ലവണ്ണം വാറ്റുചാരായം അകത്താക്കിയാല്‍ മതിയാകും. ഒരു റോബോട്ട് പറയുന്നതുപോലെ ബുദ്ധി ഒളിച്ചുവെച്ച് ക്ലാസ്സെടുത്താല്‍ നന്നായിരിക്കും.

    മാര്‍പാപ്പയുടെ തെറ്റാവരം, പുരോഹിതരുടെ
    ബാലപീഡ രോഗം ഇങ്ങനെ സത്യവേദങ്ങള്‍ മാത്രമേ പഠിപ്പിക്കാവൂ. ശാസ്ത്രം ശരി എന്ന് തെളിയിച്ചാലും കാനോന്‍ നിയമവും അച്ചന്‍ പറയുന്ന കെട്ടുകഥകളും ശരിയെന്നു പിള്ളേരെ പഠിപ്പിക്കണം.

    അമേരിക്കയില്‍ വേദം പഠിപ്പിക്കുന്നുവെങ്കില്‍ കുഞ്ഞുങ്ങളുടെ അമ്മമാര്‍ രാവിലെയും വൈകിട്ടും അച്ചന്മാരുടെ ഫ്രിഡ്ജു നിറച്ചും ചോറും കറികളും മത്സരിച്ചുണ്ടാക്കി വെക്കണമെന്നും വേദപാഠ ക്ലാസ്സില്‍ പഠിപ്പിക്കണം. വീട്ടിലെ ഭര്‍ത്താവിനു പോലും അതിനുശേഷമേ ഭക്ഷണം കൊടുക്കാവു!!! കാലങ്ങളായി ഷിക്കാഗോയിലും മറ്റു പട്ടണങ്ങളിലും ഇതൊരു പാരമ്പര്യമാണ്.

    കര്‍ത്താവ് മരിച്ചതു ക്ലാവര്‍ കുരിശിലെന്നും വേദപാഠ സിലബസ്സില്‍ ഉള്‍പ്പെടുത്താം.

    മനസാക്ഷിയും ബുദ്ധിയും വാതില്‍ക്കല്‍ വെക്കുവാനും ബുദ്ധി പരിശോധിപ്പിക്കുവാനും ഒരു സെക്ക്യൂരിറ്റിയെ വാതില്‍ക്കല്‍ വെക്കുന്നതും അച്ചന്മാരുടെ ദൈവികബുദ്ധി പകര്‍ന്നു കൊടുക്കുവാന്‍ ഉതകും.

    ReplyDelete