Translate

Wednesday, August 22, 2012

ആലപ്പാട്ട്‌ ജോയിയച്ചന്‍-കേട്ട സത്യങ്ങള്‍ വേറെയും

ആലപ്പാട്ട്‌ ജോയിയച്ചന്‍ -മനുഷ്യത്വത്തിലൂന്നിയ ദൈവീകതയുടെ ഉദാത്ത മാതൃക | 2Comment
ജോയിച്ചന്‍ പുതുക്കുളം

നോക്കിലും വാക്കിലും ശൈലിയിലും വേറിട്ട ഒരു ആള്‍രൂപം. മനുഷ്യത്വത്തിലൂന്നിയ ദൈവീകതയുടെ വക്താവായ ജോയിയച്ചന്‍ ക്രിസ്‌തുവിന്റെ സാമൂഹിക വീക്ഷണത്തില്‍ താതാമ്യം പ്രാപിക്കുന്നതില്‍ ശ്രദ്ധാലുവും ജാഗരൂകനുമാണ്‌. ശുശ്രൂഷാ മനോഭാവത്തിലും ലാളിത്യത്തിലധിഷ്‌ഠിതവുമായ ആജപാലന ശൈലി തന്റെ ഒരു ആദ്ധ്യാത്മിക ജീവിതശൈലിയായി കാണുന്നതില്‍ ബദ്ധശ്രദ്ധനായ പ്രതിരൂപം. ഒരു ഇടയന്റെ വിശുദ്ധിയോടെ സഭാ സ്‌നേഹത്തില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച ജീവിത ശൈലിയുടെ ഉത്തമ മാതൃക. സ്‌നേഹത്തിന്റെ ഒഴുക്കോടെ നര്‍മ്മത്തില്‍ പൊതിയുന്ന വാക്കുകളുടെ ഉടമ. മുഖകാന്തിയെ ദീപ്‌തമാക്കുന്ന ധന്യതയാര്‍ന്ന ദൈവ നിയോഗത്തിന്റെ വശ്യമായ വിശുദ്ധിയുടെ പരിവേഷം മുഖത്ത്‌ പുഞ്ചിരിയായി ഒളിവിതറുന്നു.

സഭയുടെ പാരമ്പര്യങ്ങളേയും ആചാരാനുഷ്‌ഠാനങ്ങളേയും അതിന്റെ തനിമ നഷ്‌ടപ്പെടാതെ സൂക്ഷ്‌മതയോടും ദീര്‍ഘവീക്ഷണത്തോടും നവീകരിക്കേണ്ട നിരവധി കാര്യങ്ങളുടെ കാര്യസ്ഥനായി ചിക്കാഗോ കത്തീഡ്രല്‍ വികാരിയായി സ്ഥാനമേറ്റിട്ട്‌ ഓഗസ്റ്റ്‌ 21, 2012 ഒരു വര്‍ഷം തികയുന്ന ജോയിയച്ചന്‌ സ്‌നേഹോഷ്‌മളമായ ഒന്നാം വാര്‍ഷിക സമ്മാനമാണിത്‌.

തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യങ്ങളുടെ നിര്‍വ്വഹണവേളയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമന്വയഭാവവും ഇരുത്തവും തുറന്ന സമീപനവും പ്രശ്‌നങ്ങളെ നേരിടുന്നതിനും മനസിലാക്കുന്നതിനുള്ള പാടവും ഏവരേയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയും സമാധാനകാംക്ഷിയുമായ ജോയിയച്ചന്റെ കര്‍മ്മമണ്‌ഡലങ്ങളില്‍ പ്രവര്‍ത്തനമികവിന്റെ പൊന്‍തൂവല്‍ ചാര്‍ത്തുന്നു.

വിഭാഗീയതയുടെ സ്‌പര്‍ശമില്ലാതെ സ്‌നേഹത്തിലധിഷ്‌ഠിതമായ കുടുംബാന്തരീക്ഷം ഇടവകയില്‍ നിലനിര്‍ത്തിക്കൊണ്ട്‌ നീതിയിലും ധാര്‍മികതയിലും ഒരു നല്ല ഇടവക സമൂഹത്തെ വാര്‍ത്തെടുത്തുകൊണ്ട്‌ ഇടവകയെ നയിക്കുന്നതിനാവശ്യമായ വ്യക്തിത്വമഹിമയും, പ്രവര്‍ത്തനമികവും, അടിയുറച്ച വിശ്വാസവും ഉറച്ച കാല്‍വെയ്‌പും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ ഈ ഒന്നാം വാര്‍ഷികവേളയില്‍ അദ്ദേഹത്തിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.

പ്രശ്‌നങ്ങളെ ഉള്‍ക്കാഴ്‌ചയോടെ തിരിച്ചറിയുകയും മനസിലാക്കുകയും വ്യക്തിബന്ധങ്ങളില്‍ കാത്തുസൂക്ഷിക്കുന്ന ഊഷ്‌മളതയും, അടുത്തിടപഴകുന്നവരെ സ്‌നേഹത്തില്‍ കീഴ്‌പ്പെടുത്തുന്ന കരുതലോടെയുള്ള ഇടപെടലുകളും സംവാദങ്ങളിലും സംഭാഷണങ്ങളിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥയും സമഭാവനയുമൊക്കെ ജോയിയച്ചന്റെ സവിശേഷ ഗുണങ്ങളുടെ നാഴികക്കല്ലുകളാണ്‌.

ദൈവം സത്യത്തിന്റേയും സ്‌നേഹത്തിന്റേയും പ്രതിരൂപമാണ്‌. സ്‌നേഹിച്ചും സ്‌നേഹം പങ്കിട്ടും സമൂഹത്തിനൊപ്പം നിന്നുകൊണ്ട്‌ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്‌തിയാണ്‌ യഥാര്‍ത്ഥ ജിവിത സന്തോഷവും ജീവിത വിജയവും. 2011 ഓഗസ്റ്റ്‌ 21-ന്‌ ചിക്കാഗോ കത്തീഡ്രല്‍ വികാരിയായി ചാര്‍ജെടുത്തത്‌ ഒരു ദൈവ നിയോഗമായിരുന്നു. തന്റെ വിശാല ഹൃദയത്തോടുകൂടിയ സഭാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു അംഗീകാരമായിരുന്നു ഈ നിയമനത്തിലൂടെ വെളിപ്പെട്ടത്‌. ഏതൊരാളും എളിമയോടെ മറ്റുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്‌ഠരായി കാണണമെന്നു ചിന്തിപ്പിക്കുന്ന ജീവിതശൈലി മറ്റുള്ളവരെ തന്നിലേക്ക്‌ ആകര്‍ഷിക്കുന്ന ഒരു കാന്തികശക്തിസ്രോതസാണ്‌. തന്റെ ധന്യവും മാതൃകാപരവും വിശാലവുമായ സഭാ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അനുകരണീയമാണ്‌.

സമൂഹ മനസാക്ഷിയുടെ സ്വരമാകാനും പ്രവാസി ക്രൈസ്‌തവ സമൂഹത്തിനും വേണ്ടിവന്നാല്‍ ഇതര സമൂഹത്തിനും ധാര്‍മ്മിക സാരഥ്യമേകുവാനും ആലംബഹീനര്‍ക്ക്‌ സാന്ത്വനമേകാനും പോന്ന കാരുണ്യ സവിശേഷതകളും ധാര്‍മ്മികതയും മാനുഷികതയും ഒന്നുപോലെ നിഴലിക്കുന്ന ഈ പക്വമായ ശൈലിയുടേയും സമാധാനത്തിന്റേയും സൗമ്യതയുടേയും വക്താവുമായി ചിക്കാഗോ കത്തീഡ്രല്‍ വികാരിയായ ജോയിയച്ചനില്‍ ഇടവക ജനങ്ങള്‍ പകര്‍ന്നിടുന്ന പ്രതീക്ഷകളേറെയാണ്‌.

ഒരാളുടെ ജീവിതം അര്‍ത്ഥവത്താകുന്നത്‌ അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും കാലികപ്രസക്തമാകുമ്പോഴാണ്‌. അമിത സ്വാതന്ത്ര്യവാജ്ഞയും പുതിയ ജീവിത വീക്ഷണവും മലയാളി മനസിനെ രോഗാതുരമാക്കിയിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തേയും സങ്കീര്‍ണ്ണവും ജീര്‍ണ്ണവുമാക്കിയിരിക്കുന്നു.

വെട്ടിപ്പിടിച്ചും കടന്നുകയറിയും മത്സരിച്ചും തോല്‍പിച്ചും നേടിയെടുക്കേണ്ട ഒരു മഹായുദ്ധമാണ്‌ ജീവിതമെന്ന്‌ നവലിബറല്‍ കാലഘട്ടത്തിന്റെ സന്ദേശം യുവതലമുറയെ വെറും ഭൗതീക താത്‌പര്യമുള്ള സുഖജീവികളാക്കി മാറ്റിയിരിക്കുന്നു. ആധുനിക ലോകം നന്മയുടെ ഭാവങ്ങളെ വിട്ടുകളഞ്ഞു എന്നു മാത്രമല്ല, തിന്മയുടെ ഭാഗത്തു നില്‍ക്കുന്നതാണ്‌ നല്ലത്‌ എന്ന ധാരണ വ്യാപകമാകുകയും ചെയ്‌തു. ചുരുക്കത്തില്‍ ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുള്ള മുന്‍ഗണനാ ക്രമങ്ങള്‍ മാറിയിരിക്കുന്നു. ഇങ്ങനെയുള്ള കാലഘട്ടത്തിലാണ്‌ ദൈവാവബോധമുള്ള ജീവിതങ്ങളുടെ പ്രസക്തിയേറുന്നത്‌.
ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌

No comments:

Post a Comment