Translate

Sunday, August 19, 2012

പറയുന്നതും കേള്‍ക്കുന്നതുംഒരു കൊച്ചു ചിന്ത പങ്കിടട്ടെ. കത്തോലിക്കാ സഭയില്‍ ളോഹയിട്ടവര്‍ ഒന്നൊഴിയാതെ പൗലോസ്‌ സ്ലിഹായെക്കാള്‍ പണ്ഡിതരാണെന്ന്  തോന്നും അവരുടെ പ്രസംഗങ്ങള്‍ കേട്ടാല്‍. പക്ഷെ തലക്കകത്തേക്ക്‌ എന്തെങ്കിലും കൊരിയിടുന്നതിനു മുമ്പ്   നാല് പ്രാവശ്യം ചിന്തിക്കുന്നത് നന്നായിരിക്കും - പറയുന്നവനും കേള്‍ക്കുന്നവനും. ഇതിനു ഒരു മകുടോദഹാരണം ആണ് പത്തു കുഷ്ഠരോഗികളുടെ കഥ. അതിനു അല്‍പ്പം വിശദികരണം ആവശ്യമായതുകൊണ്ടാണ് ഇതെഴുതുന്നത്. തല്‍സംബന്ധമായ ഒരു പ്രഗല്‍ഭന്റെ പ്രഭാഷണത്തില്‍ സന്തുഷ്ട കുടുംബത്തിനു ഭര്‍ത്താവും ഭാര്യയും പരസ്പരം നന്ദിയുള്ളവരായിരിക്കണം എന്നദ്ദേഹം പറഞ്ഞു. അതായത്, ഭാര്യ പകല്‍ മുഴുവന്‍ അടുക്കളയില്‍ പണിതു നാലുനേരം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു. ഭര്‍ത്താവ് നന്ദി എന്നോ....ഭക്ഷണം ഉഗ്രനായിരിക്കുന്നു എന്നോ ഒന്നും പറയുന്നില്ലായെന്നും പറഞ്ഞു. ഇത് തകര്‍ച്ചക്ക് ഒരു കാരണമാകുമെന്നും തട്ടിവിട്ടു. 

എന്‍റെ ചോദ്യം,   ഭാര്യയെ കെട്ടിപ്പിടിച്ചു പരസ്യമായി ഒരുമ്മയും കൊടുത്ത് 'very good ' എന്ന് പറയുന്ന സായിപ്പിന്‍റെ പ്രകടനത്തിനാണോ    നാം കാണിക്കുന്ന ഹൃദയം നിറഞ്ഞ നന്ദിയുടെ ഒരു പുഞ്ചിരിക്കാണോ കൂടുതല്‍ വിലയെന്നാണ്?  നന്ദി എങ്ങിനെ പ്രകടിപ്പിക്കണം എന്നതിന് ഒരു മാര്‍ഗ്ഗ രേഖ ആരും രേഖപ്പെടുത്തിയിട്ടില്ല... എങ്കിലും പറയാം....ആരുടെയെങ്കിലും ഹൃദയത്തില്‍ ഈ സാധനം നിറയുന്നുവെങ്കില്‍ അത് തുളുമ്പി അപരനില്‍ എത്തിയിരിക്കും. ഞാനതിന്റെ ശാസ്ത്രത്തിലേക്ക് കടക്കുന്നില്ല.... 
എന്തുകൊണ്ട് നാലുനേരവും വായിലേക്ക് ഭക്ഷണം വെച്ച് തരുന്ന വലതു കൈയ്ക്ക് നാം നന്ദി പറയുന്നില്ല? കാരണം വ്യക്തം...ആ കൈയ് സ്വന്തം ശരിരത്തിന്റെ ഭാഗമാണെന്ന അറിവ് തന്നെ. ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണ്. അതുകൊണ്ടാണ് അധര വ്യായാമത്തെ യേശു പ്രോല്‍സാഹിപ്പിക്കാത്തത്ഭാര്യ സ്വന്തം ശരിരമാണെന്ന് കരുതുന്ന ഒരു ഭര്‍ത്താവും കിന്നാര വര്‍ത്തമാനം കൊണ്ട് അവളെ സുഖിപ്പിക്കാന്‍ പോവില്ല.  ഗ്രാമര്‍തെറ്റില്ലാത്ത ഭാഷയെയാണ് നന്ദിയുടെയോ സ്നേഹത്തിന്റെയോ അടയാളമായി നാം കാണുന്നതെങ്കില്‍(.... ((അവിടെയുള്ള സ്നേഹം കൃത്രിമമാണ് (എന്നോട് ആരും പരിഭവിക്കരുത്) ഒരു സംശയവും വേണ്ട. 

കേള്‍ക്കുന്നതെന്തും ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നുമെങ്കിലും അതിനേക്കാള്‍ വലിയ ശരിയുണ്ട് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്, ഈ   വേണ്ടത്ര വേണ്ടാതിനം സര്‍വ്വത്ര വിളമ്പുന്ന സഭാ സമ്പ്രദായം അപകടകരമാണെന്ന് പറയുന്നത്. ഇത് ബൈബിളിലെ മിക്കവാറും എല്ലാ വചനങ്ങള്‍ക്കും ബാധകവുമാണ്. എന്‍റെതിനേക്കാള്‍  വലിയ ശരി ഉണ്ടായിരിക്കാം എന്ന് കരുതുന്നത് കൊണ്ടാണ്, ഇപ്പോഴും എല്ലാവരും പറയുന്നതിന് ക്ഷമാപൂര്‍വ്വം ചെവികൊടുക്കുന്നതും. എന്‍റെ ജിവിതത്തില്‍ കിട്ടിയ ഏറ്റവും വിലയേറിയ സമ്പത്ത് ഏതെന്നു ചോദിച്ചാല്‍, ഒന്നിനെയും വിധിക്കാതെ എല്ലാറ്റിലും ഉള്ള സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന  ഈ മനോഭാവം ആണെന്ന് ഞാന്‍ പറയും. 

3 comments:

 1. എന്‍റെ ചോദ്യം, ഭാര്യയെ കെട്ടിപ്പിടിച്ചു പരസ്യമായി ഒരുമ്മയും കൊടുത്ത് 'very good ' എന്ന് പറയുന്ന സായിപ്പിന്‍റെ പ്രകടനത്തിനാണോ നാം കാണിക്കുന്ന ഹൃദയം നിറഞ്ഞ നന്ദിയുടെ ഒരു പുഞ്ചിരിക്കാണോ കൂടുതല്‍ വിലയെന്നാണ്? നന്ദി എങ്ങിനെ പ്രകടിപ്പിക്കണം എന്നതിന് ഒരു മാര്‍ഗ്ഗ രേഖ ആരും രേഖപ്പെടുത്തിയിട്ടില്ല  ഹാ ക്ഷമി ....എന്റെ റോഷ, ആ കത്തനാര് പെണ്ണ് കെട്ടാത്ത കാരണം പെന്നുംപിള്ളയോടു എങ്ങനെ നന്ദി പറയണമെന്ന് അങ്ങേര്‍ക്കു അറിയില്ലരിക്കും..അങ്ങയെ പോലെ സഭാ നവീകരനക്കാര്‍ ഇത്തരം എച്ചി ക്കാര്യത്തിനിങ്ങനെ ചൂടാകണോ..? ഞാനും അവളെ കെട്ടിപിടിച്ചു ഉമ്മ കൊടുക്കരുണ്ടേ ......പരസ്യമായി കൊടുക്കുന്നതിനോട് അവക്ക് വല്യ താല്പര്യമില്ലാ.... അതിനൊക്കെ ഒരു സമയം ഉണ്ടല്ലോ .....

  "എന്‍റെ ജിവിതത്തില്‍ കിട്ടിയ ഏറ്റവും വിലയേറിയ സമ്പത്ത് ഏതെന്നു ചോദിച്ചാല്‍, ഒന്നിനെയും വിധിക്കാതെ എല്ലാറ്റിലും ഉള്ള സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ഈ മനോഭാവം ആണെന്ന് ഞാന്‍ പറയും."

  അതെനിക്ക് ബോധിച്ചു.. നാവെടുതാല്‍ കതനംമാരെയും മെത്രാന്മാരെയും തെറി വിളിക്കുന്ന അങ്ങ് തന്നെ ഇത് പറയണം ,,നമിച്ചു പ്രഭോ .......

  ReplyDelete
 2. വിവാഹിതരുടെ കൂട്ടുജീവിതത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ധാരാളം ധ്യാനപ്രസംഗകരും എഴുത്തുകാരച്ചന്മാരും എന്നുമുണ്ടായിരുന്നു. ഇന്നുമുണ്ട്. Soul and Vision നില്‍ ഒരച്ചന്‍ കിണഞ്ഞു പരിശ്രമിക്കുനുണ്ട് വിവാഹിതരെ വിശുദ്ധി പഠിപ്പിക്കാന്‍. തോമസ്‌ പുത്തന്‍പുര സുരേഷ് കപ്പൂച്ചിന്‍ തുടങ്ങിയവര്‍ നടത്തുന്ന വിവാഹധ്യാനങ്ങള്‍ കേട്ടിരിക്കുന്നവര്‍ ആര്‍ത്തു ചിരിക്കുന്ന രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി വിറ്റഴിക്കുന്നുണ്ട്. ഈ ചിരിയെല്ലാം കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ ഭാര്യയും ഭര്‍ത്താവും പഴയതുപോലെ തന്നെ കടുംപിടുത്തക്കാരായി തട്ടിയും മുട്ടിയും ഒരുവിധം ജീവിച്ചുപോകുന്നു എന്നതാണ് നിത്യ കാഴ്ചയും അനുഭവവും. വിവാഹമെന്തെന്ന് വേദപാഠക്ലാസില്‍ നിന്നും തീയോളജി പുസ്തകങ്ങളില്‍ നിന്നും വായിച്ച അവിവ് മാത്രമുള്ള ഇത്തരക്കാര്‍ വെറുതെ സമയം കളയുകയാണ്. വിവാഹിതര്‍ക്ക് ഉപകാരമുള്ള വല്ലതും പറഞ്ഞുകൊടുക്കാന്‍ വിവാഹിതര്‍ തന്നെ വേണം. അനുഭവത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ പങ്കുവയ്ക്കുകയാണെങ്കില്‍, ഒരു പക്ഷേ ചിലര്‍ക്കെങ്കിലും ഫലമുണ്ടാകാനിടയുണ്ട്. അതുകൊണ്ട്, അല്മായശബ്ദത്തില്‍ എഴുതുന്ന വിവാഹിതര്‍ സ്വന്തം അനുഭവത്തില്‍ നിന്ന് ചില ഏടുകളും ഫലമുണ്ടാക്കിയ പ്രക്രിയകളും ഉദാഹരണങ്ങളായി കാണിച്ച് എഴുതിയാല്‍ കൊള്ളാം എന്നൊരു നിര്‍ദ്ദേശം വയ്ക്കുകയാണ്.

  ReplyDelete
 3. യൂദാസിന്‍റെ പിന്‍ഗാമികള്‍
  -ജോര്‍ജു കുറ്റിക്കാട്, ജര്‍മ്മനി

  " എന്‍റെ ചില അനുഭവങ്ങള്‍ " എന്നു പറഞ്ഞു തുടങ്ങിയ വെങ്ങാല " എന്ന മാന്യ വ്യക്തിയുടെ വികാരഭരിതമായ തിരിഞ്ഞുനോട്ടം വായിക്കുവാനിടയായി. കുട്ടിക്കാല ജീവിതം മുതല്‍ വൈദിക ഗണവുമായുള്ള ഇന്നുവരെയുള്ള അനുഭവങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു അദ്ദേഹം.. ഒരു യഥാര്‍ത്ഥ വൈദികനായി തന്‍റെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു" ഈശോ അച്ഛന്‍ " എന്നു അറിയപ്പെട്ടിരുന്ന ഇടവക വികാരി എന്നാണു അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ആ ഓര്‍മ്മ ഇന്നും നില നില്‍ക്കുന്നു. അദ്ദേഹം അതില്‍ ആശ്വാസം കണ്ടെത്തി. എത്ര നന്ദി സൂചകമായ ഓര്‍മ്മ !

  നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ആ പുണ്ണ്യ ഹൃദയനായ കോതമംഗലം രൂപതയിലെ അദ്ദേഹവുമായി അടുത്തു പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹത്തെ ഇടവക ജനങ്ങള്‍ മാത്രമല്ല ഈശോ അച്ഛന്‍ എന്ന ആ വിളിപ്പേര് നല്‍കി ആദരിച്ചതും. അദ്ദേഹത്തിന്‍റെ മേധാവിയായിരുന്ന മെത്രാന്‍പോലും അദ്ദേഹത്തെ അങ്ങനെ സംബോധന ചെയ്തിരുന്നു. എനിക്ക് പറയാം അദ്ദേഹം ഏശുവിന്‍റെ യഥാര്‍ത്ഥ വഴികളെ പിന്തുടര്‍ന്ന യഥാര്‍ത്ഥ പുരോഹിതനായിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ എനിക്കുണ്ടായിരുന്ന സാമീപ്യം ഇന്നും എനിക്ക് നിഴലുകളായി പിന്തുടരുന്നു.

  പക്ഷെ അതിനു ശേഷം ഓരോരോ ജീവിത വഴികളില്‍ കണ്ടു മുട്ടിയ നിരവധി വൈദികര്‍ ഈശോയുടെ ദൌത്യവുമായല്ല എത്തിയത്, അവര്‍ യൂദാസിന്‍റെ ദൌത്യവുമായി മാത്രമാണ്. യൂദാസ് പണക്കൊതിയനായിരുന്നു. പണത്തിനു വേണ്ടി ഈശോയെ ഫരിസേയരുടെയും സദ്ദൂക്യരുടെയും മുന്‍പില്‍ കാണിച്ചു കൊടുത്ത് ത്രുപ്തനാവാന്‍ ശ്രമിച്ചു. ഈശോയെ ഒറ്റിക്കൊടുത്തതില്‍ മനം നൊന്തല്ല മുപ്പതു വെള്ളിക്കാശു വലിച്ചെറിഞ്ഞത്. . പണം കുറഞ്ഞത്‌ മൂലമാകാം. ? ഇതേ മനോഭാവമാണ് ഇന്നുള്ള യൂദാസിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും വൈദികരും കാത്തു സൂക്ഷിക്കുന്നത് എന്നു ഉറക്കെ പറയാം. അദ്ധ്യാപക നിയമനം വിദ്യാര്‍ഥികളുടെ കോളജു നിയമനം എന്നു വേണ്ട ഏതു മേഖലകളിലും കോഴ വാങ്ങലും അഴിമതിയും മാത്രമാണ് നമുക്ക് കാണാവുന്നത്‌. അടുത്ത കാലത്തെ ഏറ്റവും വലിയ അഴിമതിയായിരുന്നു, ദീപിക ഒരു ഫാരിസ് അബൂബെക്കര്‍ക്ക് നടത്തിയ ചരിത്രം സൃഷ്ടിച്ച വില്‍പ്പന.!. ദീപികയുടെ ഒരു പാര്‍ട്ണര്‍ ആയിരുന്ന വിയന്നയിലെ ഒരു ഒരു പ്രവാസി മലയാളിയെ പോലും മെത്രാനും കൂട്ടരും ചതിച്ചു. ലക്ഷങ്ങള്‍ നഷ്ട്ടപ്പെട്ട അദ്ദേഹം എറണാകുളത്തെ ദീപിക ഓഫീസ് പ്രതിരോധിച്ചു, താന്‍ മുടക്കിയ പണമെങ്കിലും തിരിച്ചു വാങ്ങാന്‍ നടത്തിയ ദുഖകരമായ വാര്‍ത്ത അന്ന് മാധ്യമങ്ങള്‍ എഴുതി.. അദ്ദേഹത്തിന്‍റെ ദീപികയുടെ ഡയറെക്ടര്‍ സ്ഥാനം പോലും മെത്രാന്‍ നഷ്ടപ്പെടുത്തി പറഞ്ഞയച്ചു.

  അഴിമതിയുടെ നവ രൂപമാണ് സീറോ മലബാര്‍ സഭയുടെ പേരില്‍ അല്‍മായ കമ്മിഷന്‍ എന്ന മെത്രാന്മാരുടെ പണ തട്ടിപ്പ് സംഘടന. കാഞ്ഞിരപ്പള്ളി മെത്രാനും പിന്നെ രണ്ടു മെത്രാന്മാരും പിന്നെ ഒരു കുശ്നിക്കാരന്‍ വക്കീലും ആണ് കമ്മീഷന്‍! ഇവര്‍ പുതിയ തട്ടിപ്പിനായി ജര്‍മ്മനിയിലെ പ്രവാസി മലയാളികളായ ചില തട്ടിപ്പ് വീരന്മാരുടെ സഹകരണത്തില്‍ ജര്‍മനിയിലെ മലയാളികളെ ചുണ്ണാമ്പു തൊട്ടു അക്കമിട്ടു എണ്ണി പണം പിരിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കയാണ്. ജര്‍മനിയില്‍ നിലവില്‍ ഒരു മലയാളിയും സീറോമലബാര്‍ സഭാംഗങ്ങള്‍ അല്ല, അവര്‍ ലത്തീന്‍ രൂപതകളിലോ അഥവാ മറ്റു സഭാ വിഭാഗങ്ങളിലോ ആണ്. ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന മലയാളി വൈദികര്‍ ലത്തീന്‍ പള്ളികളിലെ അതിഥികള്‍ ആണ്. അവര്‍ക്ക് ലത്തീന്‍ മെത്രാന്മാര്‍ വേതനം നല്‍കുന്നു. അല്‍മായ കമ്മിഷന്‍ പറയുന്നത് തെറ്റാണ് ,ജര്‍മ്മനിയിലെ സീറോ മലബാര്‍ അംഗങ്ങള്‍ എന്നത് പച്ച കള്ളമാണ് എന്നു ഞങ്ങള്‍ പറയുന്നു.

  സഭയുടെ ജീയോഗ്രാഫിക്കല്‍ നിയമപ്രകാരം അങ്ങനെയൊന്നും പാടില്ല. ജര്‍മ്മനിയില്‍ യാതൊരു സീറോമലബാര്‍ രൂപതയും മെത്രാനും ഇടവകയും ഇല്ലാ. എന്തിനു പിന്നെ ഇവര്‍ ജര്‍മ്മനിയിലേക്ക് കമ്മിഷനുമായെത്തുന്നു. പണക്കൊതി മൂത്ത മെത്രാന്മാരും ഒരു അല്മായനെന്ന തട്ടിപ്പുവീരനും ഏതാനും കുറെ കഷ്മലന്മാരും കൂടി നടത്തുന്ന ഇത്തരം തട്ടിപ്പുകള്‍ വത്തിക്കാന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്. കല്‍ദായ തീയറിയെ എതിര്‍ത്ത ജര്‍മ്മന്‍കാരനായ മാര്‍പ്പാപ്പയുടെ നേര്‍ക്കുള്ള ഒരു വെല്ലു വിളിയായി ഇതിനെ നമുക്ക് കാണാം.. എന്തായാലും ജര്‍മ്മനിയിലെ ക്രിസ്ത്യാനികള്‍ ഇവരുടെ തട്ടിപ്പിന് യാതൊരു ന്യായീകരണവും കാണുന്നില്ല. സഭയെന്നതു അല്മായനും വൈദികഗണവും കൂടിയുള്ളതാണ്. വൈദികരുടെ ഏകാധിപത്യ കൂട്ടുകെട്ടല്ല. ഏകാധിപത്യം സ്വീകരിക്കുന്ന സഭാ നയം അംഗീകരിക്കപ്പെടുകയില്ല, ഇപ്പോല്‍ത്തനെ സഭയുടെ മുഴുവന്‍ സ്വത്തുക്കളും തന്‍ പിടിയില്‍ ഒതുക്കിയ മേത്രാന്മാര്‍ക്ക് അല്‍മായരുടെ സന്ധിയില്ലാത്ത എതിര്‍പ്പുകളെ നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. അല്‍മായ കമ്മിഷന്‍റെ ജര്‍മന്‍ യാത്ര ചരിത്ര പരമായ ദുരന്തം ആയിരിക്കും.
  Posted by Syro Malabar Voice at 6:26 PM

  ReplyDelete