Translate

Saturday, August 25, 2012

നമുക്ക് വേണ്ടത് പുതിയൊരു ലോകം

 (സഭയിലും സമൂഹത്തിലും നവോഥാനത്തിന്റെ  മാര്‍ഗ്ഗരേഖയായി ചിന്തകള്‍ പങ്കുവെക്കുന്ന പണ്ഡിതനായ സ്വാമി (ഡോ.) സ്നേഹാനന്ദ ജ്യോതിയുടെ ഒരു ലേഖനം തര്‍ജ്ജമ ചെയ്തത്)

ലോകചരിത്രം അനേകം വര്‍ഷങ്ങള്‍ സസൂഷ്മം പഠിക്കുകയും, നിരിക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തതില്‍ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി - മനുഷ്യനെ ദൈവിത്തിങ്കലേക്ക് അടുപ്പിക്കുന്നതില്‍ മതങ്ങള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഇഹലോക ജിവിതം സുന്ദരവും അനുഗ്രഹപൂര്‍ണ്ണവും  ആക്കിയ സൃഷ്ടാവിങ്കലെക്കുള്ള മാര്ഗ്ഗങ്ങളായിരിക്കെണ്ടാതിനു പകരം സ്വയം കല്‍പ്പിത നിതിവ്യവസ്ഥകളും, അസഹിഷ്ണുതയും, ക്രൂരതയും മുഖ മുദ്രയാക്കിയിരിക്കുന്നു. ദൈവത്തിന്‍റെ പേരില്‍ മറ്റുള്ളവരെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഉത്തേജിപ്പിക്കുന്ന തരത്തില്‍ വിശ്വാസികളെ വൈകാരികമായി വളര്‍ത്താന്‍ ആണ് മതങ്ങള്‍ ശ്രമിക്കുന്നത്.     വിശ്വാസവും തത്വങ്ങളും പ്രഘോഷിക്കുമ്പോള്‍   ലോകത്തിന്റെ യാഥാര്ത്യങ്ങളെ ഇവര്‍ മറക്കുന്നു, അങ്ങിനെ പ്രായോഗികമല്ലാത്ത ആചാരങ്ങളെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. അന്ധമായ അവരുടെ ചിന്തകളില്‍, അവരുടെ നിഗമനങ്ങള്‍ ദൈവവും വിശ്വാസികളും അന്ഗികരിച്ചുകൊണ്ടേയിരിക്കണം എന്ന് ശഠിക്കുന്നു.  സത്യത്തിന്റെ വക്താക്കള്‍ അവരാണ് എന്നാണു അവരുടെ ഭാവം.  അവരെ അനുഗമിക്കാത്തവര്‍ നാശത്തിലെക്കാന് എന്നാണു അവരുടെ സങ്കല്പം. 

ഉദാഹരണത്തിന് ലോകത്തിലെ പ്രമുഖമായ മതങ്ങളെ എടുക്കാം. യേശു ക്രിസ്തുവിലൂടെ ലോകത്തിനു നല്‍കപ്പെട്ട രക്ഷയുടെ സന്ദേശം അവര്‍ക്ക് വേണ്ടി മാത്രമാണെന്നും, അവരിലൂടെയല്ലാതെ മറ്റാര്‍ക്കും രക്ഷയില്ലെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. മനുഷ്യന് ദൈവം നല്‍കിയ മാര്‍ഗ്ഗ രേഖകള്‍ ക്രിസ്ത്യാനികള്‍ കളങ്കപ്പെടുത്തിയെന്നും, യഹൂദരാണ് നിത്യ ശിക്ഷ  അര്‍ഹിക്കുന്നതെന്നും ഖുറാന്‍ മാത്രമാണ് ശരിയെന്നും മുസ്ലിമുകള്‍ വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ ആണെങ്കില്‍, ഉണരിലിലേക്ക് എത്തിചെരുന്നിടം വരെ കടന്നു പോവേണ്ട അനേകം ജന്മങ്ങളെയും അതിനു അനുവര്‍ത്തിക്കേണ്ട അനുഷ്ടാന ക്രമങ്ങളെപ്പറ്റിയും പഠിപ്പിക്കുന്നു.  നിര്‍വ്വാണയിലേക്കുള്ള ശ്രി ബുദ്ധന്റെ മാര്‍ഗ്ഗരേഖകളെ പറ്റി ബുദ്ധമതം പ്രഘോഷിക്കുന്നു. തനതും പരസ്പരവിരുദ്ധവുമായ ഈ ആശയങ്ങളും അതിനു ചേര്‍ന്ന ആചാരങ്ങളും മനുഷ്യനില്‍ പരസ്പര വൈരത്തിനും സംഘര്‍ഷത്തിനും വഴിമരുന്നിടുന്നു. ഇവിടെ സ്നേഹം, കരുണാ, അനുകമ്പ, ക്ഷമ,  നിതി ഇവക്കൊക്കെ എന്ത് സ്ഥാനം? ആവശ്യത്തിനനുശരിച്ചു ചിലര്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്തിക്കുന്നു, ചിലര്‍ വെയിലിനു വേണ്ടിയും.  ദൈവത്തിനു എന്ത്  ചെയ്യാന്‍ കഴിയും? 

മഹത്തായ ഒരു ബോധതലത്തില്‍ നിന്ന് രൂപമെടുക്കുന്ന  മതാതിതമായ  ഒരാല്മിയതയുടെ ആവശ്യകത വര്‍ദ്ധിക്കുന്നു. ഞാന്‍ മതങ്ങള്‍ക്ക് ഒന്നിനും എതിരല്ലെന്നും, അവയുടെ പഠനങ്ങളെ എന്‍റെ ഇഷ്ടം നോക്കാതെ ബഹുമാനിക്കുന്ന ഒരാളാണ് ഞാനെന്നും ആദ്യം തന്നെ പറഞ്ഞോട്ടെ.  മറ്റുള്ളവരോടുള്ള ബഹുമാനം എതൊരു സമൂഹത്തിന്റെയും നിലനില്‍പ്പിനു അത്യന്താപെക്ഷിതവുമാണ്. മതങ്ങള്‍ അവയുടെ സാരാംശം പ്രതിഫലിപ്പിക്കുന്ന രിതിയില്‍ പുനരാവിഷ്കരിക്കപ്പെടെനമെന്നാണ്  എന്‍റെ അഭിപ്രായം. ദൈവത്തിന്‍റെ ശ്ചായയില്‍ ആയിരിക്കുന്ന നാം എല്ലാം ദൈവത്തിന്‍റെ അംശങ്ങള്‍ ആണെന്ന്   മനുഷ്യരാശിക്ക് മനസ്സിലാകുന്ന രിതിയില്‍ ഒരു പുതിയ ആല്‍മിയ വഴിത്താര നാം തുറക്കുകയും ചെയ്തെ മതിയാവൂ.

 മനുഷ്യനെ അടിമകളാക്കുന്ന മതങ്ങളുടെ ശ്രമം അവസാനിപ്പിച്ചേ മതിയാവൂ. സ്വന്തം ഇഷ്ടം അടിചെല്‍പ്പിക്കുന്നതില്‍ നിന്ന് അവര്‍ പിന്മാറിയെ ഒക്കൂ. ദൈവത്തിന്‍റെ മക്കള്‍ക്കുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ എല്ലാവരെയും എല്ലാവരും സഹായിക്കണം. ദൈവത്തെ നിഷേധിക്കാനുള്ള സ്വാതന്ത്ര്യം പോലും ദൈവം മനുഷ്യന് നല്കിയിരിക്കുന്നൂവേന്നത് സത്യം തന്നെയാണ്. യേശുവിന്റെ അടുത്ത അനുയായിയായിരുന്ന യൂദാസിനെ, തന്നെ ഒറ്റിക്കൊടുക്കും എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവസാനത്തെ അത്താഴ സമയത്തു ഒപ്പമിരിക്കാന്‍ യേശു അനുവദിച്ചത്. ഒരു കത്തോലിക്കാ പുരോഹിതന്‍ യേശുവിനെ ഒറ്റിക്കൊടുക്കുമെന്ന്  ഉറപ്പുള്ള ഒരു വ്യക്തിക്ക് കുര്‍ബാന കൊടുക്കുമോ?  മനുഷ്യന്റെ അടിസ്ഥാന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി കാര്യങ്ങള്‍ സഭാധികാരികള്‍ ചെയ്തുകൊണ്ടെയിരിക്കുന്നു. മതങ്ങള്‍ക്കും തത്വങ്ങള്‍ക്കും അതിതമായ ഒരാല്മിയതയാണ് നമുക്ക് വേണ്ടത്.  വൈവിദ്ധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആധുനിക സമൂഹത്തില്‍  ഇപ്പോള്‍ ഏറ്റവും ആവശ്യമായതും ഇത് തന്നെയാണ്. 

16 comments:

 1. സ്നേഹാനന്ദ ജ്യോതിയുടെ ഈ ആശയങ്ങള്‍ പുതിയവയല്ല. എന്നാലും ഇങ്ങനെ common sense എന്നൊന്ന് ഉണ്ടെന്നു പറയുന്നവരുടെ സ്വരം ഇടക്കൊക്കെ കേള്‍ക്കുന്നത് വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങളുടെ സമ്മര്‍ദ്ദത്തെ ലഘൂകരിക്കുന്നതിനുതകും. ഇത് വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അരിയിട്ട് അടുപ്പത്തു വച്ചിരുന്ന പ്രഷര്‍ കുക്കര്‍ വിസിലടിക്കാന്‍ തുടങ്ങി. അകത്തെ ആവിയുടെ ശക്തിയെ പുറന്തള്ളാനുള്ള ആ ചെറിയ വെയ്റ്റ് ഇല്ലാതിരിക്കുകയോ ഉടക്കിപ്പോകുകയോ ചെയ്താല്‍ സംഭവിക്കുന്നതെന്തെന്ന് നമുക്കറിയാം. കുക്കര്‍ പൊട്ടിത്തെറിക്കും. ഇന്ന് കത്തോലിക്കാ സഭക്കുള്ളില്‍ പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഏറിവരികയാണ്. സ്നേഹാനന്ദ യോഗിയെപ്പോലുള്ളവര്‍ ഇല്ലായിരുന്നെങ്കില്‍ പണ്ടേ എല്ലാം പൊട്ടിത്തെറിച്ചു ആകെ നാശം വിതക്കുമായിരുന്നു.
  പിടിവാശികള്‍ ഉപക്ഷിക്കക എന്നതാണ് ആവശ്യം. ഏതു തരം പിടിവാശികള്‍? വെറും സ്വാര്‍ത്ഥതയില്‍നിന്ന് ഉടലെടുക്കുന്ന പിടിവാശികള്‍. സ്വാര്‍ത്ഥതയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് അവരുടെ സ്വാര്‍ത്ഥത തിരിച്ചറിയാനാവില്ല എന്നതാണ് കുഴപ്പം. ഇത്തരം ചിന്തകര്‍ പറയുന്നത് വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോള്‍, ഒരു പക്ഷേ, ഒരുവിചിന്തനത്തിനു തുടക്കമായെന്നു വരാം. ഈ വരികള്‍ തര്‍ജ്ജമ ചെയ്യാന്‍ തയ്യാറായ മറ്റപ്പള്ളിസാറിനു നന്ദി.

  ReplyDelete
 2. "ലോകത്തിന്റെ നെറുകയില്‍ ചുംബിക്കൂ" എന്ന പുസ്തകം വായിക്കുകയായിരുന്നു. Subroto Bagchi, DCB July 2012) താള്‍ 39-ല്‍ ഒരക്ഷരപ്പിശക്. ടാക്കൂറിന്റെ അനശ്വര കാവ്യമായ "നിര്‍ഭയമായ മനസ്സെവിടെയോ..." എന്നത് നിര്‍ദയമായ മനസ്സെവിടെയോ... എന്നച്ചടിച്ചിരിക്കുന്നു! ഞാനോര്‍ത്തുപോയി. ഒരേ ഒരക്ഷരം തെറ്റിയാല്‍ അര്‍ത്ഥം അപ്പാടെ പോയില്ലേ? വിപരീതാര്‍ത്ഥം വന്നില്ലേ? നമ്മുടെ സഭയില്‍ നടക്കുന്നതെന്തു? നിര്‍ഭയരായി യേശുവിനെ പിന്തുടരേണ്ടവര്‍ എത്രയോ നിര്‍ദയരായി അന്യോന്യം അടിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നു!

  ReplyDelete
 3. സ്വാമി സ്നേഹാനന്ദയുടെ ചിന്ത പുതിയതല്ല, ശരിയാണ്. പക്ഷെ ഈ ആശയം പുതുമ നശിച്ചതാണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാറ്റിനെയും സ്നേഹിക്കണമെന്ന യേശുവിന്റെ നിര്‍ദ്ദേശം നമ്മെ സംബന്ധിച്ചിടത്തോളം ഒരു മേഖലയിലും സാദ്ധ്യമല്ലാതായി മാറി. ഈ അടുത്ത കാലത്ത് ഒരു വിരുതന്‍ പറഞ്ഞ അഭിപ്രായം രസകരമായിരുന്നു. ഏഴു മണിക്ക് തുടങ്ങി ഒന്‍പതേകാലിനു അവസാനിച്ച ഒരു ഞായറാഴ്ച കുര്‍ബാനയെപ്പറ്റി നടന്ന ഒരു അനൌദ്യോഗിക നാട്ടു ചര്‍ച്ചയില്‍ ഏറ്റവും അവസാനമാണ് ഈ വിരുതന്‍ അഭിപ്രായം പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒന്നാമത് ഇത് കേള്‍ക്കാന്‍ പോവരുതായിരുന്നു, രണ്ടാമത് ഇതിനെപ്പറ്റി പ്രതികരിക്കുകയുമരുതായിരുന്നു. അദ്ദേഹം ഇതൊന്നും കേട്ടില്ല, കാരണം ആ സമയം 'നന്നായി ഒന്നുറങ്ങി'. ഈ മാര്‍ഗ്ഗം ഇപ്പോള്‍ വിപുലമായി ആചരിക്കപ്പെടുന്നുണ്ട് ('അച്ചനായി അച്ചന്റെ പാടായി .... ദൈവത്തിനു സ്തോത്രം') . ഇത്തരക്കാര്‍ പള്ളിയില്‍ വരും പക്ഷെ യാതൊരു വിശ്വാസവും അവര്‍ക്കുണ്ടായിരിക്കുകയില്ല. ഒരു വഴക്കിനും പോവില്ല....ഉള്ളതിന്റെ വിതം കൊടുത്ത് സമാധാനമായി കഴിയുന്നു. ഒരു പോരിനു ഇറങ്ങി ഒറ്റപ്പെടാന്‍ അവര്‍ക്ക് താല്പര്യമില്ല.... മാത്രമല്ല അവരുടെ കാര്യം മാത്രം ഉള്‍പ്പെട്ട ഒരു യുദ്ധമല്ല ഇതെന്നും അവര്‍ക്ക് നിശ്ചയമുണ്ട്.
  വേറൊരു സഭാ വിമര്‍ശകനോട് ഇഷ്ടമില്ലെങ്കില്‍ പിന്നെന്തിനാണ് പിരിവു കൊടുക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അയാളുടെ മറുപടി ഇതിലും രസകരമായിരുന്നു. ആര് തെണ്ടാന്‍ വന്നാലും ഞാന്‍ കൊടുക്കുമെന്നാണ് അയാള്‍ പറഞ്ഞത്. ഇല്ലാത്തവനാണ് യാചിക്കുന്നതെന്നും എനിക്ക് സമൃദ്ധമായി ലഭിച്ചുകൊണ്ടെയിരിക്കുന്നൂവെന്നു വിശദികരിക്കാനും അയ്യാള്‍ മറന്നില്ല. ഉള്ളവന് സമൃദ്ധമായി വിണ്ടും വിണ്ടും കുലുക്കി കൊള്ളിച്ചു നല്‍കപ്പെടും എന്ന ബൈബിള്‍ വചനം ഞാന്‍ അപ്പോള്‍ ഓര്‍ത്ത്‌ പോയി.

  ഓണം പ്രമാണിച്ച് നാട് നിളെ പള്ളികളുടെ ആഭിമുഖ്യത്തില്‍ വികാരിമാരുടെ നിയന്ത്രണത്തില്‍ വരും ആഴ്ച മുഴുവന്‍ ആഘോഷങ്ങളാണ്. ഇത് ചെയ്യിപ്പിക്കേണ്ടത് വികാരിഅച്ചനാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്‌.. താനും. ക്രിസ്ത്യാനി എന്ത് ചെയ്താലും അത്പള്ളിയുടെ സമ്പൂര്‍ണ്ണ നിര്‍ദ്ദേശപ്രകാരം ആയിരിക്കണം എന്ന സ്വാര്‍ത്ഥ ചിന്തയാണ് ഇതിന്റെയും പിന്നില്‍.. എന്ന് പറയാം. ശ്വസിക്കാന്‍ വെഞ്ചരിച്ച ഓക്സിജനും കുടിക്കാന്‍ ക്രിസ്ത്യന്‍ വെള്ളവും ഇവര്‍ ഉല്‍പ്പാദിപ്പിച്ചു വിതരണം ചെയ്യുന്ന കാലം ഏതായാലും ആരും കാണേണ്ടി വരില്ല. അതിനു എത്രയോ മുമ്പേ യേശു ഈ പിതാക്കന്മാരെ നിലയ്ക്ക് നിര്‍ത്തും.

  ReplyDelete
 4. മാക്കാനെ പേടിച്ചു ജിവിക്കുന്നവര്‍ക്ക് വരുന്നതെല്ലാം മാക്കാന്‍. എന്ന് കേട്ടിട്ടുണ്ട്. എല്ലാവര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ ശിക്ഷയുടെ കാര്യം പറഞ്ഞുവെന്നേയുള്ളൂ. യേശുവോ സ്വര്‍ഗ്ഗത്തിന്റെ ഏതെങ്കിലും ഭാഗമോ ആരെയെങ്കിലും ശിക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.കോപിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെ പഠിപ്പിക്കുന്നവര്‍ സ്വയം അര്‍ഹിക്കുന്ന ഏതു സാഹചര്യത്തിലൂടെ കടന്നു പോയാലും അത് ദൈവത്തിന്റെ കോപം എന്ന് പറഞ്ഞാലല്ലേ മനസ്സിലാവൂ.
  ബൈബിള്‍ പറയുന്ന കാര്യങ്ങള്‍ എത്രമാത്രം ശരിയെന്നതിനെപ്പറ്റി വ്യക്തിപരമായി ഒരു വിവാദത്തിനു ഞാനില്ല. ആദ്യം യേശു പറഞ്ഞ നല്ല കാര്യങ്ങള്‍ ജിവിതത്തില്‍ ചെയ്തു തുടങ്ങുക, ബാക്കി വഴിയെ മനസ്സിലായിക്കൊള്ളും. ചിത്രത്തിലുള്ള ബനാറസ്സും യഥാര്‍ത്ഥ ബനാറസ്സും ഒരിക്കലും ഒന്നാകില്ല. ബൈബിള്‍ ജിവിതം മുഴുവന്‍ വായിച്ചതുകൊണ്ട് പ്രയോജനം ലഭിക്കണമെങ്കില്‍, യേശു പറഞ്ഞതുപോലെ എല്ലാറ്റിനോടും ക്ഷമിക്കുകയും, എല്ലാറ്റിനെയും സ്നേഹിക്കുകയും ചെയ്തുകൊണ്ടുള്ള ഒരു പ്രയാണം സ്വന്തം ഉള്ളിലേക്ക് നടത്തുക. അപ്പോള്‍ ജ്വലിക്കുന്ന ഉള്‍വെളിച്ചത്തില്‍ എല്ലാം വെളിവാകും എന്ന് എനിക്കുറപ്പുണ്ട്. ഹിന്ദു പറയുന്ന ഉണരലും ബുദ്ധന്‍ പറയുന്ന അവസ്ഥാന്തരവും എല്ലാം കടന്നു പോകാനും ഈ മാര്‍ഗ്ഗം മതിയാവും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്‌ എനിക്ക് യേശു എന്നും ഒരു സദ്ഗുരുവായി തുടരുന്നത്.
  അച്ചന്‍ വെഞ്ചരിച്ചാല്‍ സംഗതി ശുഭമാകും എന്നതിന് എന്തെങ്കിലും തെളിവു സൂചനയോ ലഭിച്ചാല്‍ നാട്ടിലുള്ള സര്‍വ്വ വണ്ടികളും വെഞ്ചരിപ്പിക്കാന്‍ കൊണ്ടുവന്നേനെ. ഒരിക്കല്‍ വെഞ്ചരിക്കുന്ന വണ്ടിക്കു ചാപ്പ കുത്തി കാലാവധി കൂടി രേഖപ്പെടുത്താവുന്നതാണ്. എന്തായാലും നല്ല മാതൃകകള്‍ കത്തോലിക്കാ സഭയില്‍ ഉണ്ടാകാന്‍ ഇനിയും സമയമെടുക്കും. ലളിതമായ ഒരു വിവാഹ ചടങ്ങ് - അത്തരം ഒന്നു കാണാന്‍ ഞാനും കൊതിക്കുന്നു. ഈ മെത്രാന്മാര്‍ ചെറുതായൊന്നു വിചാരിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഈ ആര്‍ഭാട വിപ്ലവം. ഇശോ മിശിഹാക്കു അതാ ഇഷ്ടം എന്ന് അവര്‍ പറയുമ്പോള്‍ നമ്മളാരാ ചോദിക്കാന്‍.

  ReplyDelete
  Replies
  1. കത്തോലിക്കരുടെ ലളിതമായ ഒരു മരിച്ചടക്ക്‌ കാണാനും വളരെ ആഗ്രഹം ഉണ്ട്. ജീവിച്ചിരുന്നപ്പോള്‍ ഒരു നേരത്തെ കഞ്ഞിയോ നല്ല വസ്ത്രമോ കൊടുക്കാതെ മാതാപിതാക്കള്‍ മരിക്കുമ്പോള്‍ പുത്തന്‍ വസ്ത്രങ്ങളൊക്കെ ഇടുവിച്ചു എത്ര ആഘോഷമായാണ്‌ അടക്കാന്‍ കൊണ്ട് പോകുന്നത്? പ്രവാസികളായ മക്കള്‍ ഉണ്ടെങ്കില്‍ പറയുകയും വേണ്ട. ഒരു ശല്യം ഒടുങ്ങിയതിന്റെ സന്തോഷം പങ്കു വെക്കുകയാണോ എന്ന് തോന്നുമാറുള്ള ആഘോഷങ്ങള്‍!

   Delete
  2. When a nuisance is going, it has to be celebrated with golden crown, shining shoes, snow-white socks and gloves. Why not? To acknowledge that the whole thing is a mockery, people are invited to cover the coffin with artificial bouquets. Thus the requiem becomes a proof of what life had been - a farce.

   Delete
  3. സ്കയിലാര്‍ക്ക് പറഞ്ഞതിനോട് യോജിക്കുന്നു.നെടുങ്കനാലിന്റെ ദര്‍ശനത്തോടും യോജിക്കുന്നു.

   ശവമടക്കിനു ആവശ്യമില്ലാത്ത പ്രാധാന്യം നമ്മള്‍ നല്‍കുന്നതുമൂലമുണ്ടായ ഒരു വിഷയമാണിത്. പാശ്ചാത്യ നാടുകളില്‍ ശവമടക്കും ഒരു വ്യവസായമാണല്ലോ?, എന്നാല്‍ കേരളം കുറെ നാളായി അതെറ്റെടുത്തിരിക്കുന്നൂ. മോശയെ എവിടെയടക്കി ആരടക്കി? അബ്രഹത്തെ അയാള്‍ തന്നെ വിലകൊടുത്തു വാങ്ങിയ മണ്ണില്‍ മൂടി, സാറയെ കുഴിച്ചിടാന്‍ സ്ഥലമില്ലാതെ അലയുന്ന അബ്രാഹത്തെയും കാണാം Gen 23:19, എന്തിനു ആദ്യം ദൈവം പ്രസധിച്ച ആബേലിനെ എവിടെ ആര്‍ കുഴിച്ചിട്ടു? പുതിയനിയമത്തില്‍ യേശു ആരുടെ ശവമടക്ക് നടത്തി? സ്നാപകന്റെയോ , ലാസറിന്റെയോ( സ്നേഹിതനായിരുന്ന) ശവമാടക്കുപോലും ഒഴിവാക്കി? ഒരിക്കല്‍ കൂടെയുണ്ടായിരുന്ന ശിഷ്യന്‍ തന്‍റെ അപ്പനെ അടക്കട്ടെ എന്ന് പറഞ്ഞപ്പോള്‍ യേശു പറഞ്ഞത് , നീ വരിക " മരിച്ചവര്‍ തന്നെ മരിച്ചവരെ അടക്കട്ടെ" എന്ന്. യേശുവിനെ ദേവാലയ പരിസരത്തുപോലും കുഴിച്ചിട്ടില്ല, ധനവാന്റെയും ലാസരിന്റെയും ഉപമയിലെ വൃണം ബാധിച്ചു ഒന്നുമില്ലാത്ത തെണ്ടിയായ( ലോകപ്രകാരം) ലാസരെ അടക്കിയതായിപ്പോലും പറയുന്നില്ല . ധനവാന്‍ മരിച്ചു അടക്കി ( ചിലപ്പോള്‍ മഹാപുരോഹിതനും , മന്ത്രിയും ഒക്കെ വന്നുകാണും) . ഫലമോ ലാസര്‍ പരുധീസയില്‍ ധനവാന്‍ യാതനാ സ്ഥലത്ത്. മരിച്ചാല്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എത്രയും വേഗം മറവു ചെയ്യുക, അതിനു ഒരു പുരോഹിതന്റെയും ആവശ്യമുള്ളതായി ബൈബിള്‍ പറയുന്നില്ല. പുരോഹിതര്‍ ഉണ്ടെങ്കിലും കുഴപ്പമില്ല, നമ്മുടെ ഈ ജഡശരീരത്തിലായിരിക്കുവോളം നമ്മള്‍ ദൈവത്തില്‍ നിന്നകന്നവരാണ്.{ കൊരിന്ത്യർ 2 - 5:6 ആകയാൽ ഞങ്ങൾ എല്ലായ്പോഴും ധൈര്യപ്പെട്ടും ശരീരത്തിൽ വസിക്കുമ്പോൾ ഒക്കെയും കർത്താവിനോടു അകന്നു പരദേശികൾ ആയിരിക്കുന്നു എന്നു അറിയുന്നു.} ഒട്ടുമിക്ക ശവമടക്കുകളിലും പങ്കെടുക്കാറുള്ള ചിലരെ കണ്ടു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് . അതില്‍ അടുപ്പമുള്ള ചില ചെങ്ങാതികളോട് കാരണം തിരക്കിയപ്പോള്‍ , നമ്മള്‍ പോയില്ലെങ്കില്‍ നമ്മള്‍ മരിച്ചാല്‍ ആരും കാണില്ല എന്നാ വിദക്തോപധെശമാണ് ലഭിച്ചത്. ചിലര്‍ ട്രാവല്‍ ഏജന്റുമാരും , ഇന്ത്യന്‍ കടക്കാര്‍ , real estate ....സംഖടനകള്‍ etc പലപ്പോഴും നമ്മള്‍ ശവമടക്കിനു പോകുന്നത് , നമ്മള്‍ മരിക്കുമ്പോള്‍ എല്ലാവരും വരാന്‍ വേണ്ടിയാണെന്ന് ആര്‍ക്കാനരിയാത്തത്? അന്നുമുതല്‍ ഞാന്‍ മാത്രമല്ല ഈ വിഭാഗത്തില്‍ പെടുന്നതെന്ന് മനസിലായി. സമൂഹത്തെ ബോധവല്‍ക്കരിക്കണം.
   പിപ്പിലാഥന്‍.
   മത്തായി 8:21-
   വികാരിയടക്കിയില്ലെങ്കില്‍ എന്തോ കുഴപ്പം വരുമെന്ന് ജനം തെറ്റിദ്ധരിക്കാന്‍ ഇടയാകുന്നതില്‍ നാമോരോരുത്തരും ഉത്തരവാദികളാണ്. സമൂഹത്തെ ബോധവല്‍ക്കരിക്കണം.
   പലരും വിയോജി ച്ചെക്കാമെങ്കിലും , ജീവിച്ചിരുന്നാപ്പോള്‍ ഇല്ലാത്ത അടുപ്പം മരിക്കുമ്പോള്‍ നാം കാണിക്കുന്നത് , എന്തിനാണാവോ?
   ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാൻ അനുവാദം തരേണം എന്നുപറഞ്ഞു.
   യേശു അവനോടു: “നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു.
   ======
   ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം - ഇതോക്കെഎഴുതിയാലും , എന്‍റെ അടക്കിന് ,ഒബാമയും ,പുട്ടിനും , സോണിയയും , പോപ്പും പറ്റുമെങ്കില്‍ ഷാരൂഖാനും ഒക്കെ വേണമെന്ന് ഉള്ളിന്റെയുള്ളില്‍ ഒരു ചെറിയ ആഗ്രഹം.

   Delete
  4. Totally contrary to Pippiladan's secret wish, my most sincere wish is that when my body lays lifeless, no one be present there, except perhaps my life-partner at the time of my death and two helpers to drop the body into the pit, which I hope to have kept ready near to my house.

   Delete
  5. പിപ്പിലാഥന്‍ ബിന്‍ലാധന്റെ കസ്സിന്‍ ആണെങ്കിലും, മലയാളിയായ സ്ഥിതിക്ക് കുറഞ്ഞ പക്ഷം മമ്മൂട്ടിയും മോഹന്‍ലാലിനെയും കൂടി പ്രേതീക്ഷിക്കമായിരുന്നു താങ്കളുടെ ശവമടക്കിന്.
   ഞാന്‍ എന്റെ ശവമടക്കിന് ഐശ്വര്യാറായിയെക്കൂടി ക്ഷണിക്കാനാണ് ഇരിക്കുന്നത്. ഷാരൂഖാന്‍ വന്നില്ലെങ്കിലും വേണ്ടില്ല.

   Delete
  6. നെടുങ്കനാലിന് തോന്നിയതുപോലാണ് ഒരുമാതിരി ചിന്തിക്കുന്നവര്‍ക്കും, വിവരക്കെടില്ലത്തവര്‍ക്കും തോന്നുക. കുടുംബത്തില്‍ മറ്റാര്‍ക്കും പരാതിയോ നാണക്കേടോ ഇല്ലെങ്കില്‍ കവുണ്ടി ആശ്പത്രിയില്‍ 800 ഡോളര്‍ കൊടുത്ത് കത്തിച്ചേക്കാനാണ് എഴുതി വച്ചിരിക്കുന്നത്. ലാഭം കിട്ടുന്ന ( ഏകദേശം പതിനായിരം) തുക മക്കള്‍ക്ക് കൊടുക്കാനും.
   പിന്നെ ഒബാമയുടെ കാര്യം പറഞ്ഞത് കാര്യത്തെ സമാന്ന്യവല്‍ക്കരിക്കാന്‍ ശ്രമിച്ചതാണ്.

   Delete
 5. Then why don't you simply forgive our clergy for their sins and forget about all the reactions of the moralists? Let things up in their own way instead of interfering in anything, political or religious or social.

  ReplyDelete
  Replies
  1. "Then why don't you simply forgive our clergy for their sins and forget about all the reactions of the moralists?"Anonymous.

   Forgiveness does not mean it is beyond correction. Jesus forgives everything but he corrects.It is right to warn and correct even when it is forgiven. Think about a parent. He or she forgives but corrects their children. Anony ; accept the correction and and say bullshit to the senseless blame. Be rational.Dont think that everything will be tolerated though they are ready to forgive.Almayar are also not from heavenly angels.Your failures is their failures.Nobody accepts failure unless they are like Christ. Jesus accepted failure as gain. But ordinary people canot accept being defeated. They see that they are defeated by the defeats of priests and the church.

   തങ്ങള്‍ വിശ്വസിച്ചതും നെഞ്ചില്‍ ഏറ്റി അഹങ്കരിച്ചതും എല്ലാം തകരുന്നത് കാണാന്‍ ആ പാവങ്ങള്‍ക്ക് ആകുന്നില്ല. ഓരോ കത്തോലിക്കന്റെയും അഹങ്കാരവും അഭിമാനവും അവരുടെ
   അച്ചന്മാരുടെ വിശുദ്ധിയും ത്യാഗവും ആണ്. അത് തകരുന്നത് കാണുമ്പോള്‍ തകരുന്നത് അവരുടെ ഉള്ളിലെ വിശ്വാസവും അഹന്തയും ആണ്. അതുകൊണ്ട് അവര്‍ക്ക് ഒരിയ്ക്കലും അച്ചന്മാരുടെ വീഴ്ചകള്‍ സഹിയ്ക്കാന്‍ ആവില്ല. കത്തോലിയ്ക്കന്റെ ഈഗോ യുടെ ഭാഗമാണ് കത്തോലിയ്ക്ക വൈദികര്‍.സഭാധികാരികളുടെ വീഴ്ചകള്‍ അവരുടെ തെറ്റുകളും വീഴ്ചകളും ആയി ആണ് കരുതുന്നത്. സ്വന്തം ഈഗോയോടുള്ള ഒരു പരിഭവം ആയി വേണം അച്ചന്മാര്‍ അവരുടെ പരാതികള്‍ കണക്കാക്കാന്‍. ലോകത്ത് ആര്‍ക്കും കിട്ടാത്ത അന്ഗീകാരവും ബഹുമാനവും കത്തോലിയ്ക്കാ സഭയിലെ നല്ല വൈദികര്‍ക്കും അതിനു മുകളില്‍ ഉള്ളവര്‍ക്കും കിട്ടുന്നുണ്ട്‌. ജോണ്‍ പോള്‍ രണ്ടാമന്റെ ശവസംസ്കാരത്തിന് മുസ്ലിം നേതാക്കളും ലോക നേതാക്കളും പോലും പങ്കെടുത്തു. മദര്‍ തെരേസയുടെ ശവസംസ്കാരത്തിന് ലോക നേതാക്ക്കള്‍ ഉണ്ടായിരുന്നു. ലോക മനസാക്ഷി എന്നറിയപ്പെടുന്ന കത്തോലോയ്ക്ക സഭയിലെ വൈദികരും സന്യാസികളും മെത്രാന്മാരും ഒക്കെ വൃത്തികെട് കാണിച്ചാല്‍ മുറിയപ്പെടുന്നത് ലോക മനസാക്ഷിയാണ്. അതിനു ഇടം കൊടുക്കാതെ ഇരിയ്ക്കേണ്ടത് അവരുടെ കടമയാണ്. അവരുടെ പരാതികളെല്ലാം നിങ്ങളോടുള്ള സ്നേഹമായിരുന്നു എന്ന് തിരിച്ചറിയണം. എല്ലാ പരിഭവങ്ങള്‍ക്കും പിറകില്‍ അടക്കിപ്പിടിച്ച ഒരു സ്നേഹം ഉണ്ട് എന്നറിയുക.സഭയെക്കുറിച്ചുള്ള ഓരോ പരിവേദനങ്ങളും സഭയെക്കുറിച്ചുള്ള അവരുടെ കരുതലുകള്‍ ആണ് എന്നറിയുക. ദൈവം തെറ്റുകള്‍ പൊറുക്കുന്നു പക്ഷെ ഇഷ്ടപ്പെടുന്നില്ല. അതുപോലെ അല്‍മായരും.നമുക്ക് തൊടാം. നിങ്ങള്‍ തൊടരുത് എന്നാണ് അവരുടെ പ്രമാണം. എന്നെ കെട്ടിയ്ക്കണ്ടാവന്‍ , എന്റെ കൊച്ചുനെ മമൂദീസ മുക്കണ്ടവന്‍ പരിശുദ്ധന്‍ ആയിരിയ്ക്കണം എന്ന് ഞാന്‍ വാശി പിടിയ്ക്കുന്നു. എന്റെ കുറവുകള്‍ക്ക്, അവന്‍ പരിഹാരം എന്ന നിയമം അവരെ ഭരിയ്ക്കുന്നു. ഇവര്‍ ഈ അല്മായര്‍ നിങ്ങളോട് ഒരു ഭാര്യ ഭര്‍ത്താവിന്റെ സ്നേഹ രാഹിത്യത്തോട് പരിഭവിയ്ക്കുന്ന പോലെ നിങ്ങളോടും രോഷത്തോടെ സംവദിയ്ക്കുന്നു. സഭ യേശുവിന്റെ മണവാട്ടിയല്ലേ?. അവര്‍ക്കും ഇല്ലേ പരിഭാവിയ്ക്കാന്‍ അവകാശം?. ക്ഷമിയ്ക്കാം; പക്ഷെ നന്നായികൂടെ ഇത്തിരിക്കൂടെ?.എല്ലാ പരിഭവങ്ങള്‍ക്ക് പിന്നിലും ഒളിച്ചു വച്ചിട്ടുള്ള ഒരു സ്നേഹവും ,അഗീകാരത്തിനുള്ള അവകാശവും ആണ് എന്നറിയുക എന്നെ പറയാനുള്ളൂ.

   Delete
 6. "ആര്ഭാടരഹിതമായ വിവാഹച്ചടങ്ങുകള്‍ക്കായി ഞാന്‍ വളരെയിടത്തു ശക്തമായി വാദിച്ചിട്ടുണ്ട്. എന്റെ മകന്‍ കെട്ടിയതാകട്ടെ അങ്ങേയറ്റത്തെ ആര്‍ഭാടത്തോടെയും. എന്നിട്ടും കാനഡയില്‍ നിന്നും മറ്റും വന്ന അതിഥികള്‍ക്ക് വല്ലാത്ത കുറച്ചില്‍ തോന്നി പോലും!"Nedunkanal
  "ഈ മെത്രാന്മാര്‍ ചെറുതായൊന്നു വിചാരിച്ചാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ ഈ ആര്‍ഭാട വിപ്ലവം."Roshan


  നിങ്ങള്‍ കാട്ടുന്ന അര്ഭാടത്തിനും മെത്രാന് കുറ്റം. ഏതെങ്കിലും മ്ത്രാന്‍ പറഞ്ഞോ ആര്‍ഭാടം ആക്കാന്‍. ? ഇതാണ് അല്‍മായരുടെ ഹി പ്പോ ക്ക്രസി.! എല്ലാം മെത്രാന്റെ കുറ്റം. എന്റെ മക്കളുടെ കല്യാണം ഞങ്ങള്‍ ആര്‍ഭാടം ആക്കിയത്തിനും. ഒരേ സമയം രണ്ടും പറയും. കൃഷ്ണ മൂര്‍ത്തി പറഞ്ഞതാണ് ശരി: നിങ്ങള്ക്ക് മാത്രമേ നിങ്ങളെ മോചിപ്പിയ്കാന്‍ ആവൂ. സ്വന്ത അടിമത്തം വേറെ ആര്‍ക്കെങ്കിലും മാറ്റാന്‍ ആവുമോ.? ഇവിടെ ആരോപിയ്ക്കുന്ന 90 % ആരോപണങ്ങളും സ്വയം സ്വതന്ത്രമാകാത്തതിന്റെ പ്രശ്നം ആണ്. കത്തോലിയ്ക്കാ സഭ വിട്ടു യുക്തിവാദിയും , നെരീശ്വരനും ,പെന്തക്കുസ്തയും ആകുന്ന എത്രയോ പേരുണ്ട്. I say guts വേണം . If are true to what you say get out of the self imposed slavery . മാഷെ ഈ ജാടകള്‍ നിങ്ങളുടെ ഉള്ളില്‍ തന്നെ ഉള്ളതാണ്.

  ReplyDelete
  Replies
  1. I would like to appreciate Kadalikkaadan if he has the guts he speaks of. I've never blamed any priest or bishop for the mockery my son made of himself to please his girl and her people. All I could do was to plead for a simpler version. Don't read between the lines, friend. And for your information I can also tell you that I freed myself of the slavery of the church and any other such implications some 25 years ago. If I write in this blog, it is nothing more than just expressing my observations, to which none can deny me the freedom. But if any one gets offended by it, it is their problem.

   Delete
 7. പിന്നെന്തുകൊണ്ട് ക്ഷമിച്ചു കൂടാ? ഈ ചോദ്യത്തിന് നല്ല ഒരുത്തരം ജോണ്‍ പറഞ്ഞു. ഈ സഭാ സമൂഹം കാണിക്കുന്ന തോന്ന്യാസങ്ങള്‍ക്കുള്ള പ്രതികരണങ്ങള്‍ അപ്പപ്പോള്‍ ഓരോരുത്തരും നല്‍കിയിരുന്നെങ്കില്‍ ഈ സഭ എന്നേ ആവിയായി പോകുമായിരുന്നു. ഇതും ദൈവഹിതം എന്ന് കരുതി ഇവിടെ ജിവിക്കുന്ന നിരവധി വ്യക്തികളുണ്ട്‌, അനേകം വൈദികരും കന്യാസ്ത്രികളും പൊതു ജിവിതത്തില്‍ നിന്ന് ഉള്‍വലിഞ്ഞു സ്വന്തം ആശ്രമങ്ങളിലും സേവന രംഗങ്ങളിലുമായി കഴിഞ്ഞു കൂടുന്നു. അവരോടൊപ്പം ഒരു ദിവസം കഞ്ഞിയും പയറും കഴിച്ചു അന്തിയുറങ്ങുമ്പോള്‍ മനസ്സിലാവുന്നതെയുള്ളൂ ഇതൊക്കെ. ഇക്കൂട്ടരില്‍ മെത്രാന്മാരുമുണ്ടെന്നു കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടരുത്. ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടവരാണവര്‍.
  നാം പള്ളികളില്‍ കേള്‍ക്കുന്ന ഇടയ ലേഖനങ്ങള്‍ പല അച്ചന്മാരും വായിക്കുന്നത് നല്ലമനസ്സോടെയല്ലായെന്നത്, ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?
  അല്മായാ ശബ്ദം പ്രവര്‍ത്തകരെല്ലാം ഈ സഭാധികാരികളെ ക്രൂരമായി ശിക്ഷിക്കണം എന്ന അഭിപ്രായക്കാരാണ് എന്ന് ഞാന്‍ കരുതുതുന്നില്ല. അനേകായിരങ്ങളെ തിന്മയിലേക്ക് നയിക്കുന്ന സഭാധികാരികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയെന്ന ജോലിയാണ് അവര്‍ ചെയ്യുന്നത് എന്നാണു തോന്നുന്നത്. നല്ല മാതൃക കാണിക്കുന്നില്ലെന്നതോ പോട്ടെ വളരെ നിചമായ പ്രവൃത്തികളാണ് അവരില്‍ പലരും കാണിക്കുന്നത്. ഒരു രോഗിയായ പുരോഹിതനെ കല്‍ദായവത്കരണ വിരോധിയെന്ന പേരില്‍ ദ്രോഹിച്ച പവ്വത്തില്‍ പിതാവിനെ കുട്ടനാട്ടിലെ നാട്ടുകാര്‍ ഒന്നടങ്കമാണ് പരസ്യമായി ചിത്ത വിളിച്ചത്. മത്തായി ചാക്കോ കേസില്‍ വന്ദ്യ പിതാവ് പറഞ്ഞത് കള്ളമായിരുന്നുവെന്നു എല്ലാവരും അറിഞ്ഞ കാര്യമല്ലേ?
  ഇന്ന് അല്മായാ ശബ്ദം വന്നതിനു ശേഷം എത്ര വ്യത്യാസം ഉണ്ടായി. ഒറ്റപ്പെട്ടു നിന്ന അല്മായര്‍ക്കും വൈദികര്‍ക്കും ആ ഏകാന്തതയില്‍ നിന്ന് മോചനമായി. അടുത്ത ഘട്ടം വരുമ്പോള്‍ പല ട്രാക്കുകളിലും വിള്ളല്‍ കാണാം. അതിനു മുമ്പേ എന്തെങ്കിലും പരിഹാരം കാണും എന്ന് തന്നെയാണ് എന്‍റെ പ്രതിക്ഷ.

  ReplyDelete

 8. ഇന്നത്തെ പോക്കിന് നമ്മുടെ അച്ചന്മാരും മുത്തച്ചന്മാരും നന്നാവുമെന്ന് തോന്നുന്നില്ല. ഇത്രയുമൊക്കെ പരസ്യമായ എതിര്‍പ്പ് ഇപ്പോഴത്തെ മരാമത്ത് അച്ഛന്മാരെപ്പറ്റി ഉണ്ടായിട്ടും, അവരുണ്ടോ വാര്‍ക്കപ്പണി നിറുത്തുന്നു? അരുവിത്തുറ ഇടവകയിലെ എന്റെ ഒരു കൂട്ടുകാരി ഇന്നലെ പറയുകയാണ്‌: അവിടെ ഒരു മല മുഴുവന്‍ വികാരി വിലക്ക് വാങ്ങി അവിടെ ഒരു കോടി മുടക്കി ഒരു കൊടിമരവും മറ്റു ഏതാണ്ടും പണിയുന്നു എന്ന്. ഒരു പ്ലാത്തോട്ടം മുതലാളിയുടെ കൈ അയഞ്ഞ സഹായം ഉണ്ട്, പുള്ളിയുടെ പേര് അടിയില്‍ കൊത്തിവയ്ക്കണം എന്ന നിബന്ധനയോടെ. പിന്നെ പിരിവും. വണ്ടിക്കാര്‍ കാണിക്കവഞ്ചിയിലെയ്ക്ക് എറിയുന്ന കാശ് മതി വര്ഷം തോറും പുതിയ കൊടിമരം ഉണ്ടാക്കാന്‍. എന്നാലും പത്തുനൂറ്റമ്പതു തീരെ പാവപ്പെട്ട കുടുംബങ്ങള്‍ ആ ഇടവകയില്‍ തന്നെ ഉള്ളപ്പോള്‍ ഇങ്ങനെയൊരു സ്തൂപം ആര്‍ക്കുവേണ്ടിയാണ്? ഇതൊക്കെ തടയാന്‍ അല്മായര്‍ക്ക്‌ ആകാത്തതെന്തേ? ഇവരോട്ക്കെ എങ്ങനെ ക്ഷമിക്കാന്‍ എന്ന് എന്റെ ആങ്ങളമാര്‍ എഴുത്തുകാര്‍ ഒന്ന് പറയുമോ?

  ReplyDelete