Translate

Saturday, October 13, 2012

വേദനയുണ്ട് പിതാക്കന്മാരെ !

തലമുറകളായി ഉണ്ടും ഉടുക്കാതെയും ക്രിസ്തു ശിക്ഷ്യന്മാര്‍ ഇവിടെ പടുത്തുയര്‍ത്തിയ വിശ്വാസത്തിന്റെ കോട്ട അപ്പാടെ തകര്‍ത്ത്, അഹങ്കാരത്തിന്റെയും ആര്‍ഭാടത്തിന്റെയും സുവിശേഷവുമായി സഭയുടെ നാശത്തിനു ഇറങ്ങിത്തിരിച്ച  പിതാക്കന്മാരെ ഓര്‍ത്ത്‌ ഞാന്‍ ലജ്ജിക്കുന്നു. ഒരിടത്ത്, ചേമ്പും കപ്പയും ചുട്ടുതിന്നു രാവിലെ മുതല്‍ ഇറങ്ങി ഇടവകക്കാര്‍ സ്വന്തം വിയര്‍പ്പു കൊണ്ട് പണിതുയര്‍ത്തിയ പള്ളികള്‍ ഡൈനാമിറ്റ് വെച്ച് തകര്‍ക്കപ്പെടുന്നു;  ഇരന്നു  മകളെ കെട്ടിക്കാന്‍ ഇറങ്ങിയവന്റെ  ഉള്ള രൂപായും പള്ളി പണിക്കു പിടിച്ചു  വാങ്ങി കുറി കൊടുക്കുന്ന പള്ളി വികാരിമാര്‍ മറ്റൊരിടത്ത്.  കള്ള സാക്ഷ്യം പറയാനും കള്ളത്തരം കാണിക്കാനും മടിക്കാത്ത മെത്രാന്മാര്‍, നികുതി വെട്ടിക്കാന്‍ കഴിവുള്ള  കണക്കന്മാരെ ശമ്പളത്തിന് വെച്ചിരിക്കുന്ന പള്ളി കമ്മറ്റിക്കാര്‍ ..... കൂലിക്ക് ശമ്പളം കൊടുക്കാന്‍ മടിക്കുന്ന 'അല്ലെലുജ ഭ്രാന്തന്മാര്‍, രോഗികളെ ഞെക്കി പിഴിയുന്ന ആസ്പത്രികള്‍, കോഴ തലങ്ങും  വിലങ്ങും   പായുന്ന കോളേജുകള്‍ ...... ശവം വെച്ച് വിലപറയുന്ന ഞരമ്പ് രോഗികള്‍, വിഡ്ഢിത്തരം മാത്രം പറയുന്ന SSLC + PHD  ക്കാര്‍  ......   ........ഒരു  ക്രിസ്ത്യാനിയാണെന്ന് പറയാന്‍ അഭിമാനിക്കുന്ന വിശ്വാസിക്ക് തെളിവായി എടുത്തു കാണിക്കാന്‍ സത്യത്തിന്റെ ഒരു പലക കഷണം പോലുമില്ല. ചന്തയില്‍ കാണുന്നതുപോലെ എല്ലാത്തിനും വിലവിവര പട്ടികയുണ്ട് പള്ളികള്‍ക്ക് മുമ്പില്‍......

ചില അനുയായികള്‍ക്ക് a /c  പള്ളിമുറി വേണം. അതിനകത്ത് ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളും ഉണ്ടായിരിക്കണം അത്രേ. വേണ്ടെന്നു പറയുന്നവനോട് പോയി പാട് നോക്കാന്‍ പറച്ചിലും തുടങ്ങി. ...... പണം കായ്ക്കുന്ന യുറോപ്പും  അമേരിക്കയും ഉള്ളപ്പോള്‍  മരക്കാന്മാര്‍ എന്തിനു? പിതാക്കന്മാര്‍ക്കു കാറ് വേണം ...... പക്ഷെ ഒരെണ്ണം പോരെ ? അടുക്കള പണിയാന്‍ ഇറ്റലിയില്‍ നിന്ന് മാര്‍ബിള്‍ ഇറക്കുമതി ചെയ്യുക, ഷോപ്പിംഗ്‌ കോമ്പ്ലക്സ് പണിയുക ..... ഇതൊക്കെ ഏതു ബൈബിള്‍ വചനം വെച്ച് വിശ്വാസി വ്യാഖ്യാനിക്കും? അരമനകളിലെ ഒരു സ്പൂണിനു പോലും വിശ്വാസിക്ക് അവകാശമില്ല......
ഇതിന്റെ ഇടക്ക് തോമ്മാ സ്ലിഹാ ഇവിടെ വന്ന് ചിത്ര കുരിശു കൊത്തുകയായിരുന്നുവെന്നു വാദിക്കുന്ന മറ്റൊരു വിഭാഗം. വിശ്വാസിയുടെ ഹൃദയത്തില്‍ നിന്നാണ് തൂങ്ങപ്പെട്ട രൂപം അവര്‍ പറിച്ചെടുത്ത് വലിച്ചെറിഞ്ഞത്. അമേരിക്കയില്‍ പള്ളിക്കുള്ളില്‍ അടി.....കേസ്..... 
റോമില്‍ കേരളാ ഹൌസ്..... വിശ്വാസ വര്‍ഷമെന്നാല്‍ മെത്രാന്‍ പറയുന്നത് അനുസരിക്കല്‍!! .... ...കൊള്ളാം .... 

2 comments:

  1. കഴിഞ്ഞ ഒരു 30 വര്ഷം കൊണ്ടുണ്ടായ അപചയത്തിന്റെ ബാക്കി പത്രമല്ലേ ഇതൊക്കെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ദൈവവിളി കുറഞ്ഞതോടെ ഏത് Tom,Dick and Harry-ക്കും പുരോഹിതനാകമെന്നെ സ്ഥിതിയായി.അതോടെ മാന്യന്‍മാര്‍ പിന്മാറുകയും, ആ സ്ഥാനത്തേക്ക് വികല ബുദ്ധികള്‍ ഇടിച്ചു കയറുകയും ചെയ്തു.വിത്ത് മോശമായാല്‍ ഫലം എങ്ങിനെയാണ് നന്നാവുക? പരിതപിച്ചിട്ടെന്ത് കാര്യം? അല്‍മായരുടെ സ്ഥിതിയും മെച്ചമാണോ? ഒരു ജനതക്ക് അവര്‍ഹിക്കുന്ന നേതാക്കളെ കിട്ടുന്നു എന്ന് വിചാരിച്ചാല്‍ മതി.

    ReplyDelete
  2. Methraane pithaave ennu vilikkaan naanamille,suhruthe? ingane vidheyanmaar aayi nilkkunnavar naveekaranam parayunnathu kapatathayum parihaasyathayum aanu.Johny.

    ReplyDelete