Translate

Sunday, October 7, 2012

ഭക്തിയുടെ മനശാസ്ത്രം, Part 2

അമിത മതഭക്തിമൂലം ഉണ്ടാകുന്ന ഹിസ്റ്റീരിയാ രോഗത്തിനു  കാരണങ്ങള്‍ പലതാണ്. അവബോധ മനസും, സാമൂഹികവും സാംസ്ക്കാരികവുമായ സംഘടനങ്ങളും വൈകാരിക പ്രശ്നങ്ങളുംരോഗ ലക്ഷണങ്ങള്‍ക്ക് കാരണങ്ങളാവാം.
1. അവബോധ മനസ്സ്: 
സ്വയം കണ്ടു മനസ്സിലാക്കുവാനും ഗ്രഹിക്കുവാനുമുള്ള കഴിവുകള്‍ ഇല്ലാതാവുകയെന്നതും  അവബോധ മനസിന്റെ പ്രവര്‍ത്തനങ്ങള്‍ ആണ്. ഈ രോഗം ഉള്ളവര്‍ സദാസമയവും ചിന്താ കുഴപ്പങ്ങളില്‍ അടിമയാകും.   ചിന്തിക്കുവാനുള്ള കഴിവിന്റെ പരിമിതികള്‍ തനിയേയും ഏകാന്തതയിലും  അനുഭവപ്പെടും. സ്വയം കഴിവിനെ മാനിക്കാതെ ബലഹീന വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കും. ഇക്കൂട്ടര്‍  മാറി മാറി മനസ് വ്യതിചലിച്ചു പരിഭ്രത്തിലും ആകാറുണ്ട്. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിവു കാണുകയില്ല. പലപ്പോഴും പ്രശ്ന പരിഹാരത്തിന് പുരോഹിതന്റെ ഉപദേശങ്ങള്‍ തേടിപ്പോവും. അദ്ദേഹത്തിന്‍റെ  വാക്കുകള്‍ വേദവാക്യങ്ങളായി കരുതും. ഇതെല്ലാം മതത്തിന്റെ ചട്ടക്കൂട്ടില്‍ മാത്രം ചിന്തിക്കുന്നവരുടെ രോഗ ലക്ഷണമായി വിദക്തര്‍ കരുതുന്നു. മാനസ്സിക വിക്ഷോപങ്ങളും വിഷാദരോഗവും കോപവും അഗാത ദുഖവും ഏകാന്തതയും മതങ്ങളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതലായി കാണുന്നു. ഭൌതിക സുഖങ്ങളില്‍നിന്നും അകന്നു ജീവിച്ചു അര്‍ഥമില്ലാത്ത ഒരു ലോകത്തെയും കണ്ടെത്തും.

2. സാമൂഹികപരമായ കാരണങ്ങള്‍:
 മതഭക്തിയുടെ തീക്ഷ്ണതയില്‍ ടെലിവിഷന്‍, സിനിമാകള്‍,
കമ്പ്യൂട്ടര്‍നെറ്റ് മുതാലായ സാമൂഹിക  മാധ്യമങ്ങളില്‍ താല്‍പ്പര്യം കുറയും. കുടുംബ ജീവിതത്തില്‍ പൊട്ടിത്തെറികള്‍ സാധാരണമാണ്. വികൃതമായ സ്വഭാവം, ലൈംഗിക വേഴ്ച്ചകളില്‍ ബുദ്ധിമുട്ടാവുക, സ്വന്തം ജോലി കാര്യങ്ങളില്‍ അശ്രദ്ധ കാണിക്കുക, സദാസമയവും ദൈവ ശരണമെന്നു പറഞ്ഞു നടക്കുക, നാലു നേരവും പ്രാര്‍ഥനയും ഉപവാസവും അനുഷ്ടിക്കുക, ദൈവത്തിന്റെ കാര്യം മാത്രം സംസാരിക്കുക മുതലാവകള്‍ രോഗലക്ഷണം ആയി കരുതാം. ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തുമ്പോള്‍ നൈരാശ്യത്തിലേക്ക് ഉപബോധമനസ്സിനെ തിരിക്കുകയും ചെയ്യും.

സാമൂഹ്യ പരിപാടികളിലും വിവാഹ സദ്യകളിലും രോഗം ബാധിച്ചവര്‍ സ്വന്തം മതക്കാരെ മാത്രം തേടിപ്പോവുന്നതും കാണാം. ഇവരുടെ വിഷയങ്ങള്‍ പള്ളി, ബിഷപ്പ്, തിരുമേനി, പിതാവ് എന്നിവരുടെ പുകഴ്ത്തലുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കും. ആദ്യമായി കാണുന്ന ഒരാള്‍ അപരനോട് ഏതു പള്ളിയിലാണ് പോവുന്നതെന്ന് ചോദിക്കുന്നുവെങ്കില്‍ അയാള്‍ക്ക്  റിലീജിയസ് ട്രൌമാ സിണ്ട്രം (Religious Trauma Syndrome) ബാധിച്ചിട്ടുണ്ടെന്നും വ്യക്തമാണ്.  രോഗത്തിന്റെ തുടക്കവും ആവാം. സ്വന്തം സമുദായത്തില്‍ തന്നെയും ചേരിതിരുവു കാണാം.  രോഗ ലക്ഷണം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത്  കരിസ്മാറ്റിക്ക്കാരില്‍ ആണ്.  ചിലര്‍ പ്രാര്‍ഥിച്ചു സുഖപ്പെടുത്തുവാന്‍ നോക്കും. തുറന്ന മനസ്സോടെയുള്ള ജാതി വിഭാഗങ്ങളില്‍ ഇത്തരം മനോരോഗികള്‍ കുറവാണ്.

3. സാംസ്ക്കാരികം:  
മതേതര ലോകത്തെപ്പറ്റി ഗൌരവമില്ലായ്മ, സമൂഹത്തില്‍ ഒറ്റപ്പെടുന്നുവെന്ന തോന്നല്‍, വിവര സാങ്കേതികക്കുറവ്, സോഷ്യല്‍ നെറ്റുകളില്‍ താല്പര്യം ഇല്ലായ്മ ഇവകള്‍ ആര്‍. ടി. എസ് രോഗലക്ഷണങ്ങള്‍ ആണ്. പള്ളിമാത്രം ചിന്തിക്കുന്നവര്‍ക്ക് പരിണാമസിദ്ധാന്തം, ആധുനിക-ക്ലാസ്സിക്കല്‍ കലകള്‍ ഇവകളെ അറിയുവാന്‍ താത്പര്യം കാണുകയില്ല. പള്ളിസംഗീതം ഒഴിച്ച് കലാ സാംസ്ക്കാരിക രംഗങ്ങളിലും  ക്ലാസിക്കല്‍-ആധുനിക സംഗീതങ്ങളിലും
വെറുപ്പും പ്രകടിപ്പിക്കും. കുട്ടികളെ സിനിമാകളോ നാടകങ്ങളോ  ടീ.വി. പാരിപാടികളോ കാണുവാന്‍ ഇക്കൂട്ടര്‍ സമ്മതിക്കുകയില്ല.

4. വൈകാരികത: 
പള്ളിയുടെയും രൂപക്കൂടിന്റെയും മുമ്പില്‍നിന്നു പൊട്ടിക്കരയുക, പുണ്യാളന്മാരിലെ അത്ഭുതങ്ങളില്‍ വിശ്വസിക്കുക, തിരുശേഷിപ്പുകള്‍ വന്ദിക്കുക, ദൈവത്തിന്റെ പേരില്‍ തല മുട്ട അടിക്കുക എന്നിവകള്‍ രോഗതുല്ല്യങ്ങളായ പ്രവര്‍ത്തികളാണ്. പള്ളിക്ക് എത്ര വേണമെങ്കിലും പണം കൊടുക്കും, എന്നാല്‍ ഭിക്ഷക്കാരന്‍ കൈ നീട്ടിയാല്‍ മുഖം തിരിക്കും. ചിലപ്പോള്‍ ആട്ടിയോടിക്കും. വൈകാരികമായി പള്ളിയോട് മാത്രം അടുപ്പം. എന്നാല്‍, പള്ളിയുടെ പേരില്‍ അയല് വക്കകാരനെ വേണ്ടിവന്നാല്‍ പീഡിപ്പിക്കുകയും ചെയ്യും. കൊല്ലാനും മടിക്കുകയില്ല. ഇങ്ങനെ പോവുന്നു, വൈകാരികതയില്‍ അടിമപ്പെട്ട പള്ളി രോഗം. സ്വന്തം കുടുംബത്തില്‍ ഉള്ളവരെക്കാളും  പള്ളിവികാരി എന്തു പറഞ്ഞാലും  അനുസരിക്കും. ഇത്തരം  രോഗം കുടുംബ സമാധാനത്തെയും തകര്‍ക്കുന്നു.   ഈ അസ്വാഭാവികതകള്ക്ക് കാരണം ചെറുപ്പകാലം മുതല്‍ വേദപാഠ ക്ലാസ്സുകളില്‍ മനസ്സിനെ മുറിവേല്‍പ്പിച്ചതുകൊണ്ടാണ്. 

 മാനസ്സിക വ്യതിയാനങ്ങള്‍കൊണ്ടുള്ള രോഗം  മൂത്താല്‍ ചീകത്സയും ആവശ്യമാണെന്നു മനശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. പോട്ട  ആശ്രമത്തില്‍ ഒരാഴ്ച കിടന്നവര്‍ ധ്യാനഗുരുക്കന്മാരെ  പ്രവാചകരെപ്പോലെ ആരാധിക്കുന്നു. ആള്‍ദൈവങ്ങളെ പൂജിക്കുന്നവരുടെ കഥയും ഇങ്ങനെ തന്നെ. പോട്ടയില്‍ക്കിടന്നു ഭ്രാന്തു മൂത്ത് ചിലര്‍ അമിത മതഭ്രാന്തരായും കാണുന്നു. മറ്റു മതങ്ങളെയും മതതത്വങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചു ഭക്തരുടെ മനസ്സില്‍ ബന്ധനത്തില്‍ക്കൂടി വര്‍ഗീയവിഷം കുത്തി വെക്കുവാനും പോട്ട ഉപദേശികള്‍ വിരുതരാണ്. വിശ്വാസികളോട് അമ്പലമുറ്റത്തും കാവില്‍ക്കൂടിയും നടക്കരുതെന്നും വിഗ്രഹങ്ങളെ കടന്നുപോയാല്‍ ശപിക്കണമെന്നും ഉപദേശിക്കും. കരിഷ്മാറ്റിക്ക് ധ്യാനങ്ങളില്‍പ്പെട്ടവര്‍ സ്വന്തം ജോലികളില്‍ ഉത്സാഹം കുറഞ്ഞു ബൈബിള്‍ വായനയില്‍ സദാ സമയവും മുഴുകിയിരിക്കുന്നതും സാധാരണമാണ്. സുവിശേഷങ്ങളും യേശുവിനെപ്പറ്റിയും    മറ്റുള്ളവരെ അടിച്ചെല്‍പ്പിക്കുന്നതു കാണാം.  ഇതും റിലീജിയസ് ട്രൌമ സിണ്ട്രം (Religious Trauma Syndrom) തന്നെ.


ശിശുവായിരിക്കുമ്പോള്‍ മുതല്‍ പുരോഹിതന്‍ ബലഹീനരായ  കുഞ്ഞുങ്ങളുടെ മനസിനെ അടിമയാക്കും. നരകവും സ്വര്‍ഗവും വേര്‍തിരിച്ചു ഭയപ്പെടുത്തി സ്വര്‍ഗത്തിന്റെ താക്കോല്‍ പുരോഹിതന്റെ കൈവശമെന്നു  വിശ്വസിപ്പിച്ച്  മാനസിക അടിമത്വം സൃഷ്ടിക്കും. പിശാചെന്ന ഭീകരരൂപവും മനസ്സില്‍ ഉണ്ടാക്കും. അങ്ങനെ പുരോഹിതന്‍ അല്മായനെ ജീവിതാവസാനംവരെ മാനസികമായി കീഴ്പ്പെടുത്തി ആര്‍. ടി. എസ്. എന്ന രോഗത്തിന് വിധേയമാക്കി കൊണ്ടിരിക്കും.
 (തുടരും)

No comments:

Post a Comment