Translate

Wednesday, October 31, 2012

നിങ്ങള്‍ക്കും ആകാം കൊടിശ്വരന്‍ - 2


ദിപാവലി ക്വിസ്

പന്ത്രണ്ടു ചോദ്യങ്ങള്‍, പന്ത്രണ്ടു ശരിയുത്തരങ്ങള്‍ ........ സ്വര്‍ഗ്ഗത്തിലേക്ക് ഒരു ഫ്രി പാസ്!

റോഷന്‍ ഫ്രാന്‍സിസ്

ചോദ്യം 1 
അഭയാ കേസ് നടത്താന്‍ ചിലവാക്കിയ പണം കൊണ്ട് നിര്‍മ്മിക്കാമായിരുന്നത്?

Options :  A) നാല് വെയ്റ്റിംഗ് ഷെഡ്‌   B ) ആയിരം 'ലക്ഷം'വിടുകള്‍   C ) രാഷ്ട്രപതി ഭവന്‍  D) ബുര്‍ജ് ഖലിഫ
ചോദ്യം 2 
 ആവേ മരിയാ തട്ടിപ്പ് കേസിലെ ഭൂമി വിട്ടുകൊടുക്കാന്‍ അറക്കല്‍ മെത്രാന്‍  തിരുമാനിച്ചാല്‍ എന്ത് സംഭവിക്കും ?
Options :  A) കര്‍ത്താവ്‌ കോപിക്കും  B ) മറ്റുള്ളവര്‍ക്ക് ദുര്‍മാത്രുകയാകും   C ) ടാന്‍സാനിയയില്‍ റബ്ബറിന് വളമിടില്‍ മുടങ്ങും D) മെത്രാന് സ്വന്തം വിടുകളില്‍ കേറാറാകും
ചോദ്യം 3
ആറ് കോടിയുടെ അജപാലന കേന്ദ്രം സ്വര്‍ഗ്ഗത്തില്‍ പണിതാല്‍ മതി എന്ന് തിരുമാനിച്ച പള്ളി പൊതുയോഗം?

 Options :  A) ചെങ്ങളം    B ) ഇളങ്ങുളം  C ) രാമപുരം   D) ഉസ്ബക്കിസ്ഥാന്‍ .
ചോദ്യം 4
ഏറ്റു നിന്ന് സംസാരിക്കാന്‍ ശേഷിയില്ലാത്ത മെത്രാന്‍ ?Options :  A) മുരിക്കന്‍ B ) അങ്ങാടിയത്ത് C ) നാറാണത്ത്  D) വരമ്പത്ത്
ചോദ്യം 5
ബാങ്കോക്കില്‍ കൂടുന്ന ഏഷ്യന്‍ ബിഷപ്പുമാരുടെ ലക്ഷ്യം?Options :  A) അല്മായനെ വിണ്ടും ഒതുക്കുക  B ) പതിവ് പോലെ രണ്ടു കമ്മറ്റി ഉണ്ടാക്കുക  C ) ദശാംശം മാറ്റി പഞ്ചാംശം ആക്കുക  D) തിന്നു കുടിച്ചു പിരിയുക.
ചോദ്യം 6
പോലിസ് സംരക്ഷണയില്‍ വെഞ്ചരിക്കേണ്ടി വന്ന പള്ളി ?
Options :  A) കൊപ്പേല്‍ (അമേരിക്കാ) അല്‍ഫോന്‍സാ പള്ളി B ) പൊന്‍കുന്നം മഹാ ദേവാലയം  C )രാമപുരം പഴയ പള്ളി  D) കെട്ടിടമില്ലാത്ത തലോര്‍ മൈദാന പള്ളി.
ചോദ്യം 7
സഭാചരിത്രത്തില്‍ ഒരൊറ്റ പറമ്പില്‍ രണ്ടു ഇടവക പള്ളികളുള്ള ഏക സ്ഥലം?Options :  A) പാല  B ) കോയമ്പത്തൂര്‍  C ) ഉടുപ്പി  D) ഊട്ടി
ചോദ്യം 8
ആലഞ്ചേരി പിതാവിന്റെ ഇപ്പോഴത്തെ വിഷമം പിടിച്ച ദൌത്യം?Options :  A)  അല്മായന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക   B ) മറ്റു തോപ്പിക്കാരെ  വരുതിയില്‍ കൊണ്ടുവരിക  C ) റോമില്‍ ഒരു സിറോ  മലബാര്‍ ഹൌസ് കേരളക്കാര്‍ അറിയാതെ സ്വന്തമാക്കുക   D) 

അടുത്ത മാര്‍പ്പാപ്പായാവുക.
ചോദ്യം 9 
ഈ അടുത്ത കാലത്ത് കര്‍ദ്ദിനാള്‍ മര്ട്ടിനി പറഞ്ഞത് റോമ്മാ സഭ 200 വര്ഷം പിറകില്‍ ആണെന്നാണ്‌. . അങ്ങിനെയെങ്കില്‍ സിറോ മലബാര്‍ സഭയുടെ സ്ഥിതി എന്തായിരിക്കും?Options :  A) ഒരു മാറ്റവുമില്ല  B ) 300 വര്ഷം പിന്നില്‍ C )  2000 വര്‍ഷം പിന്നില്‍ D) എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. 

ചോദ്യം 10
 
കൊളോണിനു  ടിക്കറ്റ്  എടുത്തെങ്കിലും വിശ്വാസികളെ ഭയന്ന് സ്വിട്സര്‍ലാന്റിനു മുങ്ങിയ മെത്രാന്‍? 

Options :  A) അറക്കല്‍  B ) പിരിക്കല്‍ C) ഒളിക്കല്‍  D) മുങ്ങല്‍
ചോദ്യം 11
 
നാട്ടുകാര്‍ പരാതിപ്പെട്ടു അടപ്പിച്ച ധ്യാനകേന്ദ്രം?
Options :  A) മുരിങ്ങൂര്‍    B ) അട്ടപ്പാടി  C )  ആവേ മരിയാ  D) ശാലോം
ചോദ്യം 12
 
ഭരണങ്ങാനത്ത് ഇപ്പോഴുള്ള പോരായ്മOptions :  A) സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം B ) പുതിയ ഒരു അരമന C) നേര്‍ച്ച പ്പണം സൂക്ഷിക്കാന്‍ സ്ഥലം D) പണം ചിലവാക്കാന്‍ മാര്‍ഗ്ഗം 

2 comments:

  1. കലക്കി , ചോദ്യങ്ങളിലും ഉത്തരങ്ങളിലും ചിരിയും ചിന്തയും ആവോളമുണ്ട് .

    ReplyDelete
  2. സമൃദ്ധമായ ഒരു സദ്യ കഴിഞ്ഞു കിട്ടുന്ന നല്ല പായസം പോലെയുണ്ട് ഈ ചോദ്യങ്ങളും അവയ്ക്ക് പറയാന്‍ സാദ്ധ്യമായ ഉത്തരങ്ങളും. പായസമില്ലാതെ എന്ത് സദ്യ! വന്നു വന്ന് പായസം മാത്രം കഴിക്കണമെന്ന ആഗ്രഹം ആര്‍ക്കും വരാതിരിരുന്നാല്‍ നന്ന് എന്ന് കൂടി പറഞ്ഞോട്ടേ.
    നമ്മുടെ സഭയുടെ പുതിയ രാജകുമാരനോ ആ സ്ഥാനം കാമിച്ചു കഴിയുന്ന വീരപുത്രന്മാരില്‍ ഒരാളെങ്കിലുമോ ഇതിലല്പം രുചിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. പക്ഷേ, അവര്‍ വിശുദ്ധ ബൈബിള്‍ മാത്രം വായിക്കുന്നവരായിപ്പോയി, എന്താ ചെയ്ക!

    ReplyDelete