Translate

Thursday, November 22, 2012

വിശ്വശാന്തിഗ്രാമുകളിലേക്ക് സ്വാഗതം!

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മിസ്സ്‌ മരിയാ തോമസ്‌, അല്‍മായശബ്ദത്തിലൂടെ, മഠം വിട്ടിറങ്ങുന്ന സ്ത്രികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പറയുകയും അല്മായശബ്ദം പ്രവര്‍ത്തകര്‍ അങ്ങിനെയുള്ളവര്‍ക്ക് വേണ്ടി ഒരു പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിനെപ്പറ്റി ഗൌരവമായി ചിന്തിക്കുമെന്ന് പറയുകയുമുണ്ടായി. 

സമൂഹത്തില്‍ ഒരത്താണി ഇല്ലാതെ വിഷമിക്കുന്ന സമാന സാഹചര്യങ്ങളിലുള്ള വ്യക്തികളെയും ഉള്‍ക്കൊള്ളാവുന്ന രിതിയില്‍ വിഭാവനം ചെയ്യുന്ന  വിശ്വശാന്തിഗ്രാമുകള്‍ തുടങ്ങാന്‍ Viswa Shanti International Mission തീരുമാനിച്ച കാര്യം സന്തോഷപുരസ്സരം അറിയിക്കുന്നു. 

താത്കാലികമായോ സ്ഥിരമായോ ഈ സേവനം ആവശ്യമുള്ളവര്‍ക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. സ്വാമി (ഡോ.) സ്നേഹാനന്ദ ജ്യോതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന East West Awakening-ന്റെ കിഴിലുള്ള കേന്ദ്രങ്ങളില്‍ 20 ഓളം പേരെ ഇപ്പോള്‍തന്നെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ക്രമികരിച്ചു കഴിഞ്ഞു. 

എവിടെയെങ്കിലും ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ ആര്‍ക്കെങ്കിലും പദ്ധതിയുണ്ടെങ്കില്‍ വേണ്ട എല്ലാ സാങ്കേതിക സഹായവും VSI Mission-ല്‍ നിന്ന് പ്രതിക്ഷിക്കാവുന്നതാണ്. സദയം ബന്ധപ്പെടുക ജോസഫ്‌ മറ്റപ്പള്ളി (President VSI Mission)Mob: +91 9495875338 or Email: vsimission@gmail.com  

3 comments:

  1. ഇത്രയും പെട്ടെന്ന് ഇങ്ങനെയൊരു സഹകരണപ്രസ്ഥാനത്തിന് കളമൊരുക്കാന്‍ കഴിയും എന്ന് സ്വപ്നേന വിചാരിച്ചില്ല. ഈ തുടക്കം വികസിച്ചു വികസികച്ച് വളരെ ഏറെപ്പേര്‍ക്കു അത്താണിയാകട്ടെ എന്ന് വിശ്വസ്വിക്കുകയും തന്നാലാകുന്നത് ചെയ്യാന്‍ ധാരാളം പേര്‍ ഒത്തുകൂടുകയും ചെയ്യുമ്പോള്‍ അത് മനുഷ്യസ്നേഹത്തിന്റെ ഒരു ദീപസ്തംഭമായി പ്രകാശിക്കും. നാം കരുതുന്നതിലും കൂടുതല്‍ മനുഷ്യര്‍ക്ക്‌ അങ്ങനെ ജീവിത സാഫല്യം കൈവരും. Visvashanti International നും അതിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ക്കും അനുമോദനങ്ങള്‍...

    ReplyDelete
  2. ഈ വിഷയത്തെപ്പറ്രി ഞാന്‍ എഴുതിയിരുന്ന പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്ന ഒരു പ്രത്യേക കാര്യം VSIM പ്രവര്‍ത്തകര്‍ക്കായി ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ:
    KCRM -ിലെ ചര്‍ച്ചയില്‍ത്തന്നെ ഞാന്‍ നിര്‍ദേശിച്ചത് ഓരോ പഞ്ചായത്തിലും ഓരോ ട്രസ്റ്റുണ്ടാക്കുകയും ഗുണഭോക്താക്കളുടെ വീടുകള്‍തന്നെ വാടകയ്‌ക്കെടുത്ത് വീടിന്റെ സൗകര്യമനുസരിച്ച് അഞ്ചു കുടുംബങ്ങളില്‍ കൂടാത്ത കമ്യൂണുകളായി കുറെ യൂണിറ്റുകള്‍ ഉണ്ടാക്കുകയും ചെയ്യണം എന്നാണ്. ഓരോ യൂണിറ്റിലും ന്യായമായ പ്രതിഫലം നല്കി ഒരു ശുശ്രൂഷകയെ വയ്ക്കുകയും താമസത്തിനും ഭക്ഷണത്തിനും വേണ്ടിവരുന്ന ചെലവുകള്‍ മെസ്സുകളില്‍ ചെയ്യാറുള്ളതുപോലെ സുതാര്യമായി പങ്കിട്ട് എടുക്കുകയും ചെലവാക്കുകയും ചെയ്യുകയാണ് വേണ്ടത്.

    ഇങ്ങനെ തുടങ്ങേണ്ട തണലിടങ്ങളുടെ പ്രവര്‍ത്തനം എങ്ങനെ നിസ്വാര്‍ഥമായും, എന്നാല്‍ അതിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ന്യായമായ പ്രതിഫലം ലഭ്യമാക്കിക്കൊണ്ടും ഏകമനസ്സോടെ നീതിനിഷ്ഠമായി നിര്‍വഹിക്കാം എന്ന കാര്യത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് ട്രസ്റ്റിനുള്ള ഒരു മാതൃകാ നിയമാവലി തയ്യാറാക്കുന്നതില്‍ ഈ ബ്ലോഗിലെ വായനക്കാര്‍ക്കും KCRM-ിന്റെ അംഗങ്ങള്‍ക്കും ഗണഭോക്താക്കളാകാനും സേവകരാകാനും താത്പര്യമുള്ളവര്‍ക്കും ഒരുപോലെ പങ്കാളികളാകാം.

    ഭാരതത്തില്‍ ചൂഷണം എന്ന വാക്കിലേറെ അര്‍ഥപൂര്‍ണമായ ഒരു വാക്കും സങ്കല്പവുമുണ്ട്. ദോഹനം എന്നതാണ് ആ വാക്ക്. പാല്‍ കറന്നെടുക്കല്‍ എന്നാണ് ആ വാക്കിന്റെ അര്‍ഥം. പാലിനായി നാം പശുവിനു കൂടുണ്ടാക്കുകയും പുല്ലും വയ്‌ക്കോലും കാടിയും നല്കുകയുമൊക്കെ ചെയ്യുന്നതുപോലെയായിരിക്കണം നമ്മുടെ സേവനങ്ങളെല്ലാം. വിവരമുള്ള കര്‍ഷകരാരും പശുക്കുട്ടിക്കു വേണ്ടത്ര പാല്‍ നല്കാതെ പാല്‍മുഴുവന്‍ കറന്നെടുത്ത് വില്ക്കാറില്ല. (വിത്തെടുത്തു കുത്തി ഉണ്ണാറുമില്ല.) നമ്മുടെ ഈ സംരംഭത്തിലെ ഗുണഭോക്താക്കളായ വൃദ്ധദമ്പതിമാരുടെയും അവര്‍ക്കു സേവനം ചെയ്യാന്‍ തയ്യാറായെത്തുന്ന സ്ത്രീകളുടെയും താത്പര്യങ്ങള്‍ക്കായിരിക്കണം, പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കരുത്, മുന്‍ഗണന. ഒരേ പ്രസ്ഥാനത്തിന്റെ ആയിരം ശാഖകളല്ല, സഹാനുഭൂതീജന്യമായ, സ്‌നേഹപൂര്‍ണമായ, ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ആയിരം സ്വതന്ത്ര സംരംഭങ്ങളാണ് ഉണ്ടാകേണ്ടത്. ഇങ്ങനെയുണ്ടാകുന്ന സംരംഭങ്ങള്‍ സര്‍ക്കാരിന്റെയോ NGO-കളുടെയോ സഹായങ്ങള്‍ക്കായി പരിശ്രമിക്കുന്നതുതന്നെ സംരംഭത്തിനു ദോഷം ചെയ്യും. മാര്‍ഗവും ലക്ഷ്യവും സ്വാശ്രിതത്വമായിരിക്കണം.

    ReplyDelete
  3. ഇങ്ങനെയുള്ള ഒരു പ്രസ്ഥാനം ഉള്ള കാര്യം മഠങ്ങളില്‍ അറിയിക്കാനുള്ള ഒരു സംവിധാനം ഒരുക്കുന്നത് നല്ലതാണു. അതുപോലെ വിഭാര്യര്‍ ആയിട്ടുള്ള പുരുഷന്മാര്‍ക്ക് താല്പര്യം ഉള്ളവര്‍ക്ക് (if mutually interested) വിവാഹ ജീവിതത്തിലേക്ക് കടന്നുവരാനുള്ള ഒരു അവസരം കൂടി നല്‍കാവുന്നതാണ്.

    ReplyDelete