Translate

Friday, November 30, 2012

പ്രവാസി പുരോഹിതരുടെ വില കുറഞ്ഞ പ്രഹസനങ്ങള്‍

സമൂഹത്തില്‍ വിലയും നിലയുമുള്ളവരെ വ്യക്തിഹത്യനടത്തുക, എന്ന ഒരു നയമാണ് പുരോഹിത ബ്ലോഗായ സീറോ മലബാര്‍ ഫൈത്തു എന്നും അനുവര്‍ത്തിച്ചു വരുന്നത്. മനുഷ്യനെ വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ എത്രത്തോളം സംസ്ക്കാരരഹിതമായി താഴാമെന്നുള്ളതിനു പ്രത്യക്ഷതെളിവുകളാണ് ഈ ബ്ലോഗില്‍ വരുന്ന ലേഖനങ്ങളെല്ലാം.  പുരോഹിതരെ വിമര്ശിക്കുന്നവരേ നികൃഷ്ടമായ രീതിയിലുള്ള ഭാഷാപ്രയോഗങ്ങളാണ് ഇവര്‍ പ്രയോഗിക്കുന്നതും. കട്ടിക്കാരനെയും പുലിക്കുന്നനെയും വ്യക്തിപരമായി അപമാനിക്കുന്ന ഭാഷകള്‍ മാത്രമേ
ഇവര്‍ക്കറിയത്തുള്ളൂ. കഷ്ടമുണ്ട് പുരോഹിതരെ, നിങ്ങളുടെ ലവലിലേക്ക്‌ അല്‍മായനു ഇറങ്ങിവരുവാനും ബുദ്ധിമുട്ടുണ്ട്.

അവരുടെ പുതിയ ഇര ടോം വര്‍ക്കിയാണ്. അദ്ദേഹം പൊരുതുന്നതു എന്തിനെന്നും, എന്തു തത്ത്വസംഹിതകള്‍ക്കെന്നും ലേഖനകര്‍ത്താവിനു അറിയണ്ടാ? പെന്തിക്കൊസു ചേട്ടനെന്നാണ് ഫൈത്തു  അദ്ദേഹത്തെ വിളിക്കുന്നത്‌. ഭാഷകള്‍  പ്രയോഗിച്ചിരിക്കുന്നതും  തനി സൈബര്‍ കുറ്റവാളികളെപ്പോലെയാണ്. പേരുവെക്കാതെയുള്ള ലേഖനങ്ങളാണ് മൊത്തം. ഇതില്‍നിന്നും ഇവര്‍ ആരെയോ ഭയപ്പെടുന്ന ഭീരുക്കളെന്നല്ലേ വായനക്കാരന്‍ മനസിലാക്കേണ്ടത്. തുറന്ന മനസോടെ കട്ടിക്കാരന്റെയും ടോം വര്‍ക്കിയുടെയും ആശയങ്ങളെ എതിരിടുവാന്‍ തന്റെടമുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ മാളത്തില്‍ നിന്നും ഒളിയമ്പ് എയ്യാതെ പുറത്തുവരട്ടെ. വാക്കുകള്‍ക്കു പാപ്പരാകുമ്പോഴാണ് വ്യക്തിഹത്യയിലേക്കു തിരിയുന്നത്. തോറ്റു പോകുമ്പോള്‍ പഴയ കാലങ്ങളില്‍ ചന്തകളില്‍ ജീവിക്കുന്ന ചില സ്ത്രീപുരുഷന്മാരുടെ തുണിപ്രയോഗംപോലെയാണ് ടോം വര്‍ക്കിയെ അങ്ങേയറ്റം അപമാനിച്ചു അവര്‍ ബ്ലോഗില്‍  ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നതും.

 അദ്ദേഹത്തെ വെന്തിക്കൊസുചേട്ടന്‍ ആക്കുവാന്‍ അങ്ങേയറ്റം ശ്രമിക്കുന്നതുംകാണാം. മറിയം,  കുഞ്ഞിനു നിപ്പിളില്‍ പാലു കൊടുക്കുന്നുവെന്ന് ടോം വര്‍ക്കി പറഞ്ഞ ആരോപണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഒരു വെന്തിക്കൊസുകാരനും മേരിയെ അങ്ങനെ അപമാനിക്കുകയില്ലെന്നു സാമാന്യബുദ്ധിയുള്ള വായനക്കാരനു മനസിലാകും. അവര്‍ മേരിയെ ആരാധിക്കുന്നില്ല. കത്തോലിക്കരും മേരിയെ ആരാധിക്കുന്നുവെന്നു അവകാശപ്പെടുന്നില്ല. ആരാധിക്കുവാന്‍ സഭയുടെ ദൈവികശാസത്രത്തിലും ഇല്ല. പിന്നെ എന്തിനു പുരോഹിതര്‍ മേരിയുടെ പേരും പറഞ്ഞു ടോം വര്‍ക്കിയെ അപമാനിക്കണം. സ്വന്തം അമ്മയെ തിരിച്ചറിയാത്തവരേ മേരിയെ അപമാനിക്കുവാന്‍ മുതിരുകയുള്ളൂ. വിവേകാനന്ദനും രമണമഹര്ഷിയും ക്രിസ്തുമതത്തോട് അഗാധമായ സ്നേഹം കല്പ്പിച്ചിരുന്നതും വിശ്വകലാരൂപമായ മേരിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളെ കണ്ടായിരുന്നു.

 ഇവര്‍ വിമര്‍ശിക്കുന്ന അല്മായര്‍ അമേരിക്കയില്‍ തമ്പടിച്ചിരിക്കുന്ന ഏതു പുരോഹിതരെക്കാളും  വിവരമുള്ളവരെന്നു എന്തുകൊണ്ടു മനസിലാക്കുന്നില്ല. തീയോളജിയും പഠിച്ചു ഏതെങ്കിലും  ഗ്രാമത്തില്‍ ഒരു പള്ളിയുടെ രണ്ടാം വികാരിയായി വിവരമില്ലാത്ത ഒരു പുരോഹിതന്റെ കീഴില്‍ ജോലിചെയ്യും. ഒരു സുപ്രഭാതത്തില്‍ അമേരിക്കന്‍വിസായും കിട്ടും. സൈബര്‍ലോകം പുരോഗമിച്ചതിനുശേഷം  കൊച്ചുകുട്ടിക്കുപോലും ഇന്നു ഇവരെക്കാളും  വിവരങ്ങളുണ്ട്. ഏവര്‍ക്കും മാതൃകയാകേണ്ട പുരോഹിതര്‍ ഇങ്ങനെ അധപതിച്ചാല്‍ സാധാരണ ഒരു അല്മായന്റെ ഗതി എന്തായിരിക്കും.

ലോകത്തിലെ ഏതു പൊട്ട പുരോഹിതനും ഷിക്കാഗോ രൂപതയുടെ മെത്രാനാകുവാന്‍ സാധിക്കുമെന്ന് അങ്ങേരുടെ  കഴിഞ്ഞകാല ഭരണത്തില്‍നിന്നു തെളിയിച്ചു കഴിഞ്ഞു. ഈ പേഗന്‍രാജാവിനെ ക്രിസ്തുവിന്റെ ബലിപീഠത്തില്‍നിന്നും പുറത്താക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ശാത്താനും ശക്തിയുണ്ട്. ഭക്തരുടെ പൊന്നുതിരുമെനിയിലും ശാത്താന് ആവാഹിക്കും. ഇരയായതും ഒരു ക്രിസ്തു ഭക്തനായ ടോം വര്‍ക്കിയെന്നും ചിന്തിക്കണം.

 ഒരു വ്യക്തിയെ ഏകമായി അധിക്ഷേപിക്കുമ്പോള്‍  അവര്‍ക്ക് ചുറ്റുമുള്ള കുറ്റവാളികളായ പുരോഹിതരെപ്പറ്റിയും  ചിന്തിക്കുന്നതും നന്നായിരിക്കും.
 പുരോഹിതരുടെ ലൈംഗിക പ്രശ്നങ്ങള്‍, കോഴ, പണം കക്കല്‍ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സമാധാനം പറയുന്നതും അല്മായരാണ്.

 കൊപ്പേല്‍പള്ളിയിലെ ഒരു വികാരി പരസ്യമായി ഡി.എന്‍.എ . ടെസ്റ്റ്  നടത്തുവാന്‍ വെല്ലുവിളിക്കുന്നതും കത്തോലിക്കാലോകത്തിനുതന്നെ അപമാനമാണ്. ഇടവക സ്ത്രീകളോടു  പുരോഹിതര്‍ സന്മാര്‍ഗത്തിന്റെ അതിരുവിട്ടു  സഞ്ചരിക്കുന്ന കഥകളും മറ്റു ബ്ലോഗുകളില്‍ വായിക്കുന്നു. വേദപാഠം ക്ലാസ്സുകളില്‍നിന്നും ഫീസ് ലഭിച്ചില്ലെന്നു പറഞ്ഞു പിഞ്ചുകുഞ്ഞുങ്ങളെ ഇറക്കി വിടുന്ന കഥകള്‍ സീറോ മലബാര്‍ പള്ളികളില്‍ പതിവാണ്. ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഒരു അഭിനവനീറോതിരുമേനി കയ്യില്‍ വീണയും വായിച്ചു  സേവക പുരോഹിതനെ ക്ലാവര്‍കുരിശും ഏല്‍പ്പിച്ചു ഷിക്കാഗോയിലെ മണിമന്ദിരത്തിലുണ്ട്. ‍

അമേരിക്കക്കാര്‍, മലയാളീ സമൂഹത്തെ  അമേരിക്കന്‍ സ്വപ്നധാരയിലെ മാതൃകാ സമൂഹമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അമേരിക്കന്‍ ഹോസ്പിറ്റലുകളില്‍ ആതുരസേവനം നടത്തുന്ന, ആ സല്പ്പേരിനു കാരണക്കാരായ  നെഴ്സസിനെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല. ഭര്‍ത്താക്കന്‍മാരെയും കുടുംബവും നോക്കി വളരെയധികം ഐശ്വര്യപൂര്‍ണ്ണമായി ജീവിച്ചിരുന്ന കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് പുരോഹിതവര്‍ഗത്തിനെ നാട്ടില്‍നിന്നു ഇറക്കുമതി ചെയ്തു ഇടവകപള്ളികള്‍ സ്ഥാപിച്ചതിനുശേഷമാണ്. പുരോഹിതര്‍ പറയുന്ന സത്യമാണെന്ന് വിചാരിച്ചു വ്യക്തിത്വമില്ലാത്ത കുറെ പുരുഷന്മാരെയും ഇവര്‍ക്ക്  ശിങ്കിടികളായി കിട്ടി. ചില സ്ത്രീജനങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ നടുവേദന അഭിനയിക്കും. അച്ചന്റെ  ഫ്രിട്ജു, പലഹാരങ്ങളും കോഴിയിറച്ചിയുംകൊണ്ട് നിറക്കുവാന്‍ സ്ത്രീകള്‍ മത്സരമാണ്. കറി  രുചികരമെന്നു അച്ചന്റെ തിരുവചനം കേട്ടാല് പരിശുദ്ധത്മാവ് വരപ്രസാദം കൊടുത്തതിനു തുല്യമാകും. ക്രിസ്തുവിന്റെ മണവാട്ടിയുമാകും. നാണംക്കെട്ടു തിന്നുവാന്‍, ഗര്ഭിണികളെപ്പോലെ
പള്ളവീര്‍ത്തിരിക്കുന്ന പുരോഹിതരുമുണ്ട്.

 കേരള ക്രൈക്രൈസ്തവര്‍ തലമുറകളായി ആചാരങ്ങള്‍ അനുഷ്ടിച്ചുവന്നത് ക്രൂശിതരൂപത്തിന്റെ മുമ്പില്‍നിന്നു പ്രാര്‍ഥിച്ചായിരുന്നു.   തലതിരിഞ്ഞ  ബിഷപ്പിന്റെ കുശാഗ്ര ബുദ്ധിയില്‍നിന്നു  നികൃഷ്ടതയുടെ അടയാളമായ മാനിക്കെയിന്‍കുരിശിനെ  വന്ദിക്കണമെന്നു കടുംപിടുത്തം പിടിച്ചാല്‍ വിശ്വാസജനം പൊട്ടിത്തെറിച്ചെന്നിരിക്കും. ഈ പോട്ടിത്തെറികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്വം  ബിഷപ്പുമാര്‍ക്ക് മാത്രം. ഒരു കാലത്ത് കുടുംബപ്രതിഷ്ഠ നടത്തുന്നതും മെത്രാന്‍ കുരിശു മുത്തിക്കുന്നതും തൂങ്ങപ്പെട്ട രൂപത്തില്‍നിന്നായിരുന്നു. ഇന്നുള്ള ജനതയുടെ പൂര്‍വികതലമുറകള്‍ ക്രൂശിതനായ ക്രിസ്തുവിനെ വന്ദിച്ചതുമൂലം നരകത്തില്‍ വെന്തെരിയുന്നുവെന്നു തോന്നിപ്പോവും. യാതൊരു ദൈവശാസ്ത്രവും ഇല്ലാത്ത ഈ കുരിശുകള്‍ക്കുവേണ്ടി മത്സരബോധത്തില്‍ കഴിയുന്ന ബിഷപ്പിന്റെ മര്‍ക്കടമുഷ്ടി ഇന്ന് സീറോ മലബാര്‍ സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

 ക്രിസ്തുവിന്റെ നാമം പ്രചരിപ്പിക്കുന്നവരെ, അല്ത്താരയില്‍ എന്നും ദിവ്യബലി അര്‍പ്പിക്കുന്നവര്‍ക്ക് പരിഹസിക്കാമോ? യേശുവിന്റെ പ്രഭാഷണങ്ങള്‍ക്കും എതിരല്ലേ?  ടോം വര്‍ക്കിയെ ഫയിത്തു ലേഖനത്തിലുടനീളം പരിഹസിക്കുന്നതും വെന്തിക്കൊസുചേട്ടന്‍ എന്നാണ്. എന്നിരുന്നാലും രണ്ടുസഭകളും പരസ്പരം ചെളിവാരിയെറിയുക സാധാരണമാണ്. അറ്റ്ലാന്‍റയില്‍ ക്രൂശിതരൂപത്തിനുമുമ്പില്‍ കൈനിവര്‍ത്തി കോമാളിയെപ്പോലെ പ്രാര്‍ഥിച്ചുവെന്നു  മറ്റൊരു ആരോപണവും. ക്രൂശിതരൂപത്തിന് മുമ്പില്‍ പ്രാര്‍ഥിക്കുന്നയാള്‍  എങ്ങനെ വെന്തിക്കൊസ്കാരന്‍ ആകും.? പേരുകള്‍ വിളിച്ചു ടോം വര്‍ക്കിയുടെ നാവു അടപ്പിക്കാമെന്നാണ്  പുരോഹിത ബ്ലോഗു കരുതുന്നതും. എങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിപോയി. അമിതമായി പ്രാര്ധിക്കുന്നതുകൊണ്ട് അദ്ദേഹത്തെ വിശുദ്ധനായും പരിഹസിക്കുന്നുണ്ട്. വിശുദ്ധരായി  പേര് വിളിച്ചവര്‍ നന്മയുള്ളവരെന്നോ  ഫയിത്തു ചിന്തിക്കുന്നത്? സ്ത്രീകളുമായി വ്യപിചാരം ചെയ്തു സ്വയം മുറിവുണ്ടാക്കിയ പദ്രെ പിയോയും പൌലോസിന്റെ കൂടാരത്തില്‍ പത്രോസിന്റെ താക്കോലിനായി കാത്തുകിടക്കുന്ന കൊട്ടൂരും സെഫിയും പുണ്യാളഗണത്തില്‍ ഉള്ളപ്പോള്‍ ഒരു അല്മെനിയും പുണ്യാളന്‍ ആവണമെന്ന് ആഗ്രഹിക്കുകയില്ല. മറിയക്കുട്ടിയുടെ ബനഡിക്റ്റിനു മെഴുകുതിരി കത്തിച്ചുകഴിഞ്ഞു മനുഷ്യരെ പരിഹസിക്കട്ടെ. ആദ്യം   ബിഷപ്പിന്റെ തലയില്‍  മാനിക്കയിന്‍ കുരിശുവെച്ച് പിശാചിനെ ഒഴിപ്പിച്ചു ബാധ മാറ്റൂ.

 ഇന്ന്  എവിടെ ചെന്നാലും കൊപ്പേല്‍പള്ളിയും ഷിക്കാഗോ രൂപതയും അവിടുത്തെ മുന്‍വികാരിയും പൈങ്കിളികഥകളുമേ  കേള്‍ക്കുന്നുള്ളൂ. കൊപ്പേല്‍പള്ളിയില്‍നിന്നു    ടോം വര്‍ക്കിയെ  ഒരു കപട വികാരി പുറത്താക്കിയദിനംമുതല്‍ ചീഞ്ഞളിഞ്ഞ അമേരിക്കന്‍ സീറോമലബാര്‍സഭയുടെ  ദുര്‍ഗന്ധം വമിക്കുന്നതും ഷിക്കാഗോ രൂപതയില്‍നിന്നുമാണ്.

ഒരിക്കല്‍ മഹാനായ സാഹിത്യചക്രവര്‍ത്തി എം.പി. പോളിനെ മഹാരോണ്‍ ചൊല്ലി സഭയെ നാറിച്ചു. അദ്ദേഹത്തെ തെമ്മാടിക്കുഴിയില്‍ അടക്കിയെങ്കിലും ഇന്നും  പോള്‍ ജീവിക്കുന്നു. പോളിന്റെ ദൈവശാസത്രം ഇവര്‍ സെമിനാരികളിലും പഠിക്കുന്നു. മഹാരോണ്‍ ചൊല്ലിയ മെത്രാന്റെ ശരീരം തൃശൂര്‍ കത്തീദ്രലില്‍  അടക്കിയെങ്കിയിലും വെറും പുഴുക്കളുടെ ഭക്ഷണം ആയി. കാലഹരണപ്പെട്ട ഇത്തരം കഥകളും പുരോഹിതര്‍ ചിന്തിച്ചാല്‍ കൊള്ളാം.

 ഇന്ന് തേജോവധം ചെയ്യുവാന്‍ ശ്രമിക്കുന്നതും മഹാനായ പുലിക്കുന്നനെപോലെയുള്ളവരെയാണ്. അദ്ദേഹത്തിന്‍റെ വിലയും നിലയും അറിയാത്ത പുരോഹിതര്‍ ഈ വാക്കുകളെ പരിഹസിച്ചേക്കാം. എം.പി. പോളിനെപ്പോലെ  കാലം മറുപടി പറയുമെന്നും ചിന്തിക്കുക. എം.പി. പോളിന്റെ വിജ്ഞാനവും പുലിക്കുന്നന്റെ ഗവേഷണ ചാതുര്യവും ,ചിന്താഗതികളും  ഉള്ള  ഏതെങ്കിലും ഒരു പുരോഹിതന്‍ സീറോ മലബാര്‍ സഭയില്‍ ഉണ്ടായിട്ടുണ്ടോ. അതുകൊണ്ട് അര്‍ദ്ധജ്ഞാനികളായ പുരോഹിതര്‍ നാക്ക് അടക്കുകയായിരിക്കും ഉത്തമം.

ആഗോളതലത്തില്‍ തീയോളജി പഠിച്ച ധാരാളം ബുദ്ധിമാന്മാരായ പുരോഹിതരെ കാണുമ്പോള്‍ മലയാളികള്‍മാത്രം  ദൈവവിജ്ഞാനം കിട്ടികഴിയുമ്പോള്‍ മണ്ടന്മാര്‍ ആവുന്നതിന്റെ കാരണവും ഗവേഷണം നടത്തേണ്ടതാണ്. പുരോഹിത ഫയിത്എന്ന ബ്ലോഗ്, ഒരു ഭക്തനായ ടോം വര്‍ക്കിയെ അപമാനിച്ചു സന്തോഷസായൂജ്യം നേടുകയാണ്‌. ഇത്തരം വിലകുറഞ്ഞ ലേഖനം എഴുതുമ്പോള്‍ പൌരാഹിത്യത്തിന്റെ കുപ്പായ മഹത്വമെങ്കിലും ഇവര്‍ ചിന്തിക്കണമായിരുന്നു. ഫയിത്തു ബ്ലോഗു വഴി ഇന്ന് അമേരിക്കന്‍ സീറോ മലബാര്‍രൂപതയില്‍ ഗുരുതരമായ സംഭവവികാസങ്ങള്‍ നടക്കുന്നുണ്ടെന്നും മനസിലായി. ടോം വര്‍ക്കി നാട്ടില്‍ ആയിരുന്നപ്പോള്‍ ഇരിഞ്ഞാലക്കുട ബിഷപ്പിന്റെ കുര്‍ബാന അലങ്കൊലപ്പെട്ടത്തില്‍
അദ്ദേഹത്തിനുള്ള പങ്കും മനസിലാകുന്നില്ല.

ക്രൂശിതരൂപം വഹിച്ചു ബലിപീഠത്തില്‍ കൊണ്ടുവന്നു പീഠത്തെ ടോം വര്‍ക്കി അപമാനിച്ചുവെന്ന് മറ്റൊരു ആരോപണം ആണ്. ക്രിസ്തു വസിക്കുന്നത്, ബലിപീഠത്തിലെ അപ്പത്തില്‍ അല്ല, ദരിദ്രകോളനികളിലും മുക്കവക്കുടിലുകളിലുമാണ്. വോയീസ് ബ്ലോഗു പള്ളിക്ക് പണം കൊടുക്കരുതെന്നു പറഞ്ഞതില്‍ തെറ്റൊന്നുമില്ല. മാനിക്കെയന്‍ കുരിശിനെ അനുകൂലിക്കാത്ത കൊപ്പേല്‍ വികാരിയെ നാടുകടത്തി ആ പള്ളിയുടെ ബാങ്ക് അക്കൌണ്ടു മരവിപ്പിച്ചു കൊള്ളനടത്തുന്ന ബിഷപ്പിനെ
വീണ്ടുംതീറ്റാന്‍ ആത്മാഭിമാനം ഉള്ളവര്‍ക്കു സാധിക്കുകയില്ല.

 വില കുറഞ്ഞ ആരോപണങ്ങള്‍ നിറുത്തി പുരോഹിതര്‍ തുറന്ന മനസോടെ അല്‍മായ ലോകവുമായി സഹകരിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ആകും. ആദ്യം വേണ്ടത് അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ  ഉപേക്ഷിക്കണമെന്നുള്ളതാണ്.

26 comments:

  1. This comment has been removed by the author.

    ReplyDelete
  2. ചില നിരീക്ഷണങ്ങള്‍
    1 . ശ്രീ ജോസഫ്‌ മാത്യു പറയുന്നു. "വാക്കുകള്‍ക്കു പാപ്പരാകുമ്പോഴാണ് വ്യക്തിഹത്യയിലേക്കു തിരിയുന്നത്". സത്യം !!! അതുതന്നെ സത്യം. ഇതുതന്നെയല്ലേ ഇതുവരെ ഈ മുകളില്‍ പറഞ്ഞവര്‍ ചെയ്തിട്ടുള്ളത്.
    എന്തായിരുന്നു ശ്രീ പുലിക്കുന്നന്റെ പണി. പള്ളിക്കാപ്പരമ്പില്‍ പിതാവിനെ ആ സഹോദരന്‍ എന്ത് മാത്രം വ്യക്തി ഹത്യ നടത്തി. "പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു, ഇപ്പൊ അപ്പത്തന്നെ". കാരണവന്‍മാരുടെ വാക്ക് എത്ര ശരി. പുലിക്കുന്നനു എതിരെ പരാതി കൊടുത്തത് പൌവത്തില്‍ പിതാവ് അല്ലേ! അദ്ദേഹത്തിന്റെ പുത്രന്‍ തന്നെയാ ! അതിന്റെ കോപ്പി ഇന്‍റര്‍നെറ്റില്‍ കറങ്ങി നടന്നിട്ട് , എല്ലാം കൊടുക്കുന്ന അത്മായശബ്ദം അതെന്തേ കൊടുക്കാഞ്ഞത്‌ ???? അപ്പൊ സ്വന്തം പിള്ളക്കിട്ടു തല്ലിയാല്‍ അമ്മക്ക് നോകും അല്ലേ !!!

    പിന്നെ കട്ടിക്കാരനും ടോം വര്‍ക്കിയും ! അവര്‍ വിമര്‍ശിക്കപ്പെടാന്‍ അര്‍ഹതയുള്ള ആളുകള്‍ പോലും അല്ല! അവരെ വിമര്‍ശിചെങ്കില്‍ "സിറോ-മലബാര്‍ ഫെയിത് " കാരെ തല്ലണം. ആവശ്യമില്ലാതെ അനാവശ്യകാര്യം ചെയ്തതിനു !!! പിന്നെയും ഭേദം ശ്രീ പുലിക്കുന്നന്‍ ആണ്. ചില കാര്യമാത്രപ്രസക്തമായ നിര്‍ദേശങ്ങള്‍ അദ്ദേഹം വച്ചിട്ടുണ്ട്. കട്ടിക്കാരന്റെ ബ്ലോഗിലെ ആശയ സ്ഥിരത ഇല്ലായ്മ പല പ്രാവശ്യം ഞാന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

    2 . പിന്നെ വ്യക്തിഹത്യ. അതിനെക്കുറിച്ച്‌ കൂടുതല്‍ ഒന്നും പറയേണ്ട. അങ്ങടിയത് പിതാവിനെയും സാസ്സേരില്‍ അച്ഛനെയും അവിടെയുള്ള അത്മായരെ പേരെടുത്തു പറഞ്ഞും വക്തിഹത്യ ചെയ്യുന്ന ഒരു ബ്ലോഗല്ലേ "സിറോ-മലബാര്‍ വോയിസ്‌ ". അത് ചെയ്യാന്‍ പാടുണ്ടോ ? അതിലെ പല പോസ്റ്റും നിങ്ങള്‍ ഷെയര്‍ ചെയ്യുന്നില്ലേ ? അത് ശരിയാണോ ? അപ്പോള്‍ വീണ്ടും "ഞങ്ങള്‍ ചെയ്യുമ്പോള്‍ ശരി നിങ്ങള്‍ ചെയ്യുമ്പോള്‍ തെറ്റ്" !! അപ്പോള്‍ ഇവിടെ സത്യമാണോ നിങ്ങളെ സ്വതന്ത്രമാക്കുന്നത് ? സത്യത്തില്‍ നുണ നിങ്ങളെ തടവില്‍ ആക്കിയിരിക്കുകയല്ലേ ?

    3 . പരിശുദ്ധ അമ്മയെക്കുറിച്ച് ടോം വര്‍ക്കി അങ്ങനെ പറഞ്ഞെങ്കില്‍ നല്ല ചുട്ട അടി കൊള്ളണം. അക്രയിസ്തവര്‍ പോലും വണങ്ങുന്ന അമ്മയെ നമ്മള്‍ വെറുതെ ആവശ്യമില്ലാത്ത കാര്യത്തിലേക്ക് വലിച്ചിഴക്കരുത്. മാനുഷികമായി നാം നടത്തുന്ന വാദപ്രതിവാദങ്ങലില്‍ മാതാവിനെ വലിച്ചിഴക്കരുത്.

    4 . അത്മായര്‍ അച്ചന്മാരെക്കഴിഞ്ഞും വിവരം ഉള്ളവരാണെന്ന് ഞാന്‍ സമ്മതിക്കുന്നു. ചില കാര്യങ്ങളില്‍. ഓരോരുത്തര്‍ക്കും അവരവരുടെ മണ്ഡലങ്ങളില്‍ അറിവുണ്ടെന്ന് സമ്മതിക്കുന്നതല്ലേ നല്ലത്. അത്മായര്‍ അവരുടെ മേഖലകളിലും അച്ചന്മാര്‍ അവരുടെ മേഖലകളിലും നന്നായി ജീവിക്കുമ്പോള്‍ അല്ലെ നന്നാവുക. ടോം വര്‍ക്കി അത്മായനാണോ അച്ചനാന്നോ ? കുരിശിന്റെ തിയോളജി ടോം വര്‍ക്കിക്കോ അതോ അങ്ങാടിയത്ത് പിതാവിനാണോ കൂടുതല്‍ മനസിലാകുന്നത്. !!!!!!

    5 പിന്നെ "ഭര്‍ത്താക്കന്‍മാരെയും കുടുംബവും നോക്കി" ഇവിടുന്നങ്ങോട്ട്‌ മുഴുവന്‍ വ്യക്തിഹത്യയല്ലേ സഹോദരാ ?

    6 . " ഇന്ന് എവിടെ ചെന്നാലും കൊപ്പേല്‍പള്ളിയും ഷിക്കാഗോ രൂപതയും അവിടുത്തെ മുന്‍വികാരിയും പൈങ്കിളികഥകളുമേ കേള്‍ക്കുന്നുള്ളൂ". ഹഹഹഹഹഹ.......കത്തോലിക്കാ സഭ എന്ന് വച്ചാല്‍ കൊപ്പേല്‍ പള്ളിയും ചിക്കാഗോ രൂപതയും മാത്രമല്ലേ !!! പോന്നു സഹോദരാ മനുഷ്യന് വേറെ നൂറുകൂട്ടം പ്രശ്നങ്ങള്‍ ഉണ്ട്. ദേ...നോക്കിക്കേ. ഉത്തര ധ്രുവത്തില്‍ നിന്ന് അമേരിക്കയുടെ അത്രേം വലിപ്പത്തിലുള്ള മഞ്ഞുപാളി ഉരുകി തീര്‍ന്നെന്നു !!!! അതായത്
    ഈ പറയുന്ന കാര്യമൊന്നും അല്ല ..നമ്മുടെ നിലനില്പ് തന്നെ ...കത്തോലിക്കരുടെ മാത്രമല്ല ..മനുഷ്യരാശിയുടെ തന്നെ അപകടത്തിലാണ് ...എന്ന് !!!!!

    ReplyDelete
  3. ഒന്നാമത്തെ കമന്റ്‌ ഇഷ്ടപ്പെട്ടു . അപ്പോള്‍ കാര്യങ്ങള്‍ എത്തേണ്ടിടത്ത് എത്തുന്നുണ്ട് ,എന്ത് പ്രശ്നങ്ങള്‍
    ആണ് ആഗോള തലത്തില്‍ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് അഭയ കേസ് ആണോ ? അതോ അള്‍ത്താരയില്‍
    കര്‍ട്ടന്‍ ഇടണോ എന്നാണോ ? അതോ ക്ലാവര്‍ കുരിശു കൊമെടി ആണോ ? അതോ കുരിശുകൃഷി മതിയാക്കി
    റബ്ബര്‍കൃഷി തുടങ്ങിയ ബിഷ് =കൊപ്പിനെ പറ്റിയോ ?

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. hursday, November 29, 2012ഇവരെയൊക്കെ ഇനി ഞാന്‍ എവിടെ ഒളിപ്പിക്കും? - മാര്‍ അറക്കല്‍
    സീറോ മലബാര്‍ വോയിസ്സില്‍ വന്ന വാര്‍ത്ത.:


    Jose Mukkala

    കഴിഞ്ഞ ജൂലൈ മാസം നെയാട്ടുശ്ശേരി നസ്രത്ത് കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ ഗര്‍ഭം വിശുദ്ധ അരൂപിയുടെ പ്രവര്‍ത്തനം കൊണ്ടല്ലയെയെന്ന് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവല്ലോ. ആനിക്കാട് (പള്ളിക്കാതോട്) സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാ. ജോ???? വാഴ>>>> പെട്ടന്നുള്ള തീരോധാനം ആണ് ഇതുസ്ഥീരികരിച്ചത്. പള്ളികൃഷി വിദഗ്ദനും, ധ്യാനഗുരുവും അഭിഷേകാഗ്‌നി സംഘാടകനുമായ ഫാ. വാഴ>>>> കാഞ്ഞിരപള്ളി മെത്രാന്‍ എവിടെയാണ് ഇപ്പോള്‍ ഒളിപ്പിച്ചിരിക്കുന്നത് നാട്ടുകാര്‍ക്കു അറിയില്ല.

    ഇപ്പോള്‍ കിട്ടിയവാര്‍ത്ത:

    കാഞ്ഞിരപള്ളി രൂപതയിലെ ചെന്നാകുന്നു പള്ളി വികാരി സെബാ???? കിട???? താഴയെ നാട്ടുകാര്‍ തോണ്ടി സഹിതം പിടികുടി കാഞ്ഞിരപള്ളി മെത്രാസന അരമനയില്‍ എത്തിച്ചു.

    രാത്രി കാലങ്ങളില്‍ അച്ഛന് കുട്ടു കിടക്കുവാന്‍ പള്ളി മേടയില്‍ വരുന്ന യുവതിയെ പല സന്ദര്‍ഭങ്ങളില്‍ നാട്ടുകാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈ അടുത്ത ദിവസങ്ങളില്‍ നാന്നുറോളം നാട്ടുകാര് ‍ രാത്രി യില്‍ പള്ളി മേട വളഞ്ഞു വികാരിയെ തൊണ്ടിസഹിതം പിടികൂടി.മെത്രാന്‍ ഈ വൈദികനെ എവിടെ ഒളിപ്പിക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

    ReplyDelete
  6. അത്മായശബ്ദം എന്നത് സത്യമായും ഒരു സത്യന്വേഷിയാനെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്.
    ഇപ്പോള്‍ ജോസഫ്‌ മാത്യു വിന്റെ പോസ്റ്റും അതിനു വന്ന മറുപടിയും അതിനു അദ്ദേഹം വീണ്ടും കൊടുത്ത മറുപടിയും കണ്ടപ്പോള്‍ ഒരു കാര്യം മനസിലായി. കാര്യങ്ങള്‍ "ശരിയായ രീതി"യിലാണ് പോകുന്നത് എന്ന്. ആട്ടിന്‍ തോലില്‍ വന്ന ചെന്നായുടെ കഥ ! ഇനി ഒന്നും പറയേണ്ടല്ലോ !!!!

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. @ Free Thinker - Church's ignorance and stupidity is the only one reason. I know about Spirit in Jesus ,& Emperor Emmanuel -all their members are catholic charismatic products ( people with visions and gifts)& one thing is sure - They are praying better than the Catholics.
    it's high time to stop the stupidity called Charismatic retreats ,it's not for everyone & the number of people committed suicide after attending it is large .

    How the Government can take legal actions against a criminal priest when the Church is protecting him.
    "You can fool some of the people all the time, and all of the people some of the time, but you cannot fool all of the people all the time."

    ReplyDelete
  9. അനോണിമസ് പുന്ന്യാളന്‍ അറിയാന്‍ - കത്തോലിക്കാ സന്യസ്തരുടെ ബ്രഹ്മചര്യം എന്നാ കൊമഡി .
    ബ്രഹ്മചര്യം പാലിക്കുന്ന മറ്റു മതവിഭാഗങ്ങളില്‍ കര്‍ശനമായ ഭക്ഷണ ,വ്യായാമ ,ശ്വസന മുറകളുടെ
    പാലനം കൊണ്ട് അത് സാധ്യമാകുന്നു . ആടും പോര്‍ക്കും കോഴിയും ബീഫും നാലു നേരവും വെട്ടി വിഴുങ്ങിയിട്ട്
    അത് പാലിക്കുന്നു എന്ന് അഭിനയിക്കുന്നതല്ലേ ഏറ്റവും വലിയ കാപട്യം .

    ReplyDelete
  10. പേരുവെച്ചിരുന്നെങ്കില്‍ താങ്കളെ പേരെ വിളിക്കുമായിരുന്നുള്ളൂ. മാഷ്‌ നല്ലവണ്ണം എഴുതുന്നുണ്ട്. ആശയങ്ങളെ വിമര്‍ശിച്ചാല്‍ എഴുതുന്നവര്‍ക്കും ഒരു ആശ്വാസമാണ്. ടോം വര്‍ക്കി എന്ന വിഷയം അവസാനിപ്പിക്കുകയാണ്. വളരെയേറെ എഴുതി. സ്വതന്ത്രചിന്തകന്റെ അഭിപ്രായത്തെയും മാനിക്കുന്നു. ഒരു വ്യക്തിയെപ്പറ്റി ബ്ലോഗില്‍ സമയം പാഴാക്കിയതുകൊണ്ട് ബ്ലോഗിന്റെ ഉദ്ദേശഫലത്തിന് വിപരീതമാകും. ഞാന്‍ അത്മായശബ്ദത്തില്‍ മാത്രമേ എഴുതാറുള്ളൂ. മാഷ്‌ എന്നെപ്പറ്റി ഫയിത്തില്‍ എഴുതിയതും വായിച്ചു. ഒരു കാര്യംഒഴിച്ച് എന്നെപ്പറ്റി എഴുതിയതെല്ലാം സത്യമാണ്. ഞാന്‍ തന്നെയാണ് ജോസഫ് പടന്നമാക്കല്‍. ഈ വിവരം ബ്ലോഗില്‍ ഉള്ളവര്‍ക്കറിയാം. എന്നെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ ശരിതന്നെ.തൂലികാനാമം മാറ്റി എന്റെ ഔദ്യോഗിക പേരില്‍ ബ്ലോഗില്‍ എഴുതുവാന്‍ തുടങ്ങിയതും കുടുംബത്തിനുള്ളിലുള്ളവരുടെ എതിര്‍പ്പുകൊണ്ട് മാത്രമാണ്. തോമാശ്ലീഹ ഞങ്ങളുടെ പൂര്‍വിക കുടുംബങ്ങളെ ക്രിസ്ത്യാനികള്‍ ആക്കിയെന്നു കുടുംബബ്ലോഗില്‍ വായിച്ചെങ്കിലും ശരിയാണ്. കുടുംബത്തില്‍ വിവരം ഇല്ലാത്ത പഴയതലമുറ അങ്ങനെ ചരിത്രം എഴുതിയതില്‍ ഞാന്‍ എങ്ങനെ ഉത്തരവാദിയാകും? കുടുംബത്തില്‍ മുമ്പ് ജീവിച്ചിരുന്ന ഒരാള്‍ എഴുതിയതു 1997ല്‍ ഞാന്‍ ബ്ലോഗിലേക്ക് തര്‍ജിമചെയ്‌താല്‍ എന്റെ അഭിപ്രായം ആകുമോ? എന്റെ പൂര്‍വികതലമുറകള്‍ തനി ആദിദ്രാവിഡര്‍ ആയിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. പുരോഹിതരും പോര്‍ട്ടുഗീസുകാരും ഒത്തു മതം പ്രചരിപ്പിക്കുവാന്‍ എഴുതി ഉണ്ടാക്കിയ കബളിപ്പിക്കപ്പെട്ട മാര്‍തോമ്മചരിത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

    'തെരസാ'എന്ന പേരിലും ഈ ബ്ലോഗില്‍ ഞാന്‍ എഴുതുന്നുവെന്നു മാഷ്‌ ഫെയിത്തില്‍ ആരോപിക്കുകയുണ്ടായി.
    ശരിയല്ല. തെരസായെയും കുടുംബത്തെയും ഈ ബ്ലോഗിലെ പ്രവര്‍ത്തകര്‍ക്ക് വ്യക്തിപരമായി നല്ലവണ്ണം അറിയാം.

    മാഷിന്റെ മറുപടി പരിശോധിക്കാം.

    1. മാഷ്‌ പുലിക്കുന്നന്‍ സാറിന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട? അന്ധവിശ്വാസങ്ങളെയും സഭാനേത്രുത്വത്തെയും വിമര്ശിച്ചിട്ടുണ്ട്.എങ്കിലും സഭയുടെ കാതലായ തത്വങ്ങളെ ഒരിടത്തും വിമര്‍ശിച്ചിട്ടില്ല. പുലിക്കുന്നന്‍ വ്യക്തിയേക്കാള്‍ ഉപരി ഒരു പ്രസ്ഥാനമാണ്. ഇന്നു ഒന്നല്ല നൂറുകണക്കിന് പുലിക്കുന്നന്‍മാര്‍ പാലായില്‍ ഉണ്ട്. പുലിയായ അദ്ദേഹത്തിനു ചേരപാമ്പായ പള്ളിക്കാപറമ്പനെ മൂക്കുകയറിടുവാന്‍ സാധിച്ചു. എന്നാല്‍ വ്യക്തിപരമായി അവര്‍ തമ്മില്‍ വലിയമിത്രങ്ങളും ആണ്.

    പൌരാഹിത്യവും മെത്രാനും ക്രിസ്തു സ്ഥാപിച്ചിട്ടില്ല. ഉത്തമരായ പുരോഹിതരെയും ബിഷപ്പുമാരെയും ഞാന്‍ കുറ്റപ്പെടുത്തുകയല്ല. ബിഷപ്പ് ഒരു വ്യക്തിയല്ല. പല ബിഷപ്പുമാരും മാമ്മോന്‍ ഇട്ടുകളിക്കുന്ന തെരുവ്ഗുണ്ടാകളുടെ പ്രസ്ഥാനത്തിന്റെ നേതാവെന്നു അര്‍ഥമാക്കിയാല്‍ മതി. എങ്കിലും ഗുണ്ടയായ ബിഷപ്‌ ഭരണികുളങ്ങരെ എനിക്കിഷ്ടമാണ്. അദ്ദേഹത്തിന്‍റെ രൂപതയിലെ ക്ലാവര്‍കുരിശുകളെ പന്നിക്കിട്ടു കൊടുത്തതും നേട്ടംതന്നെ.

    പുലിക്കുന്നന്‍സാര്‍ ഈ ബ്ലോഗു വായിക്കാറുണ്ട്. അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്ന ശിഷ്യന്മാര്‍ ആണ് ഈ ബ്ലോഗില്‍ ഏറെയും. അദ്ദേഹത്തിന്‍റെ കുടുംബപ്രശ്നം ചര്‍ച്ചചെയ്യുന്നതും ശരിയല്ല. അപ്പന്റെ ചുട്ട മറുപടികളും മറ്റു ബ്ലോഗുകളില്‍ നിന്നും വായിക്കൂ. ഒരു യഹോവാ മതപ്രചാരകനായ മകന്റെ വഴിപിഴച്ച പൊക്കില്‍ അദ്ദേഹം വേദനിക്കുന്നുണ്ട്‌. പണം ആണ് കുടുംബബന്ധങ്ങളെ തകര്‍ക്കുന്നത്. പെണ്മക്കള്‍ക്ക്‌ കൊടുക്കാതെ സകലസ്വത്തും കൈക്കലാക്കുവാന്‍ സാധിക്കാത്ത ഒരു മകന്റെ പ്രതികാര അപവാദങ്ങള്‍ എന്ന് കണക്കാക്കിയാല്‍ മതി. 'അപ്പന്റെ മുഖത്തു ചെര പഠിക്കടാ' എന്ന, മലയാളത്തിലെ പഴമോഴിപോലെ അയാള്‍ അപ്പനെ ചെരച്ചുകൊണ്ടിരിക്കുന്നുവെന്നു കണക്കാക്കിയാല്‍ മതി. അപ്പനല്ലാത്തവരെ മുഖത്തു ചെരച്ചുമുറിഞ്ഞാല്‍ തല്ലുകിട്ടും.

    എന്താണ് കട്ടികാരന്റെ ബ്ലോഗിലെ ആശയ അസ്ഥിരത. അച്ചന്മാരുടെ സാരോപദേശങ്ങള്‍ കട്ടിക്കാരന്‍ എഴുതണമോ? അദ്ദേഹം നല്ല വാഗ്മിയും പണ്ഡിതനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. വളരെ നിലവാരം താഴ്ത്തി എഴുതുന്ന ഒരു പുരോഹിത ബ്ലോഗാണ് ഫയിത്തും.

    ആശയങ്ങളെ ഏറ്റുമുട്ടുന്നതാണ് വിജയം. ക്ലാവര്‍ വടികുന്തം കാണിച്ചു പേടിപ്പിക്കുകയല്ല വേണ്ടത്. ഞാന്‍ പുരോഹിതരെ തെറി പറയുന്നുവെന്നു മാഷ്‌ ഫയിത്തില്‍ എഴുതിയിരിക്കുന്നു. കേരളത്തിലെ തെരുവുകളില്‍ ഗുണ്ടാകളെപ്പോലെ കീജെ യും വിളിച്ചു കുപ്പായവും പകുതി മുകളില്‍കുത്തി ജാഥാ നയിക്കുന്നവരുടെ ഭാഷയെ ഞാന്‍ എന്തു വിളിക്കണം???
    (2)വ്യക്തിഹത്യയെ മാഷ്‌ പറഞ്ഞത് യോജിക്കുന്നു. ഷിക്കാഗോരൂപത കാണിക്കുന്ന വക്രത്തരത്തിനു വിശ്വാസികള്‍ എങ്ങനെ മറുപടി കൊടുക്കും. ഞാന്‍ ഒരിക്കലും മറ്റുബ്ലോഗില്‍ എഴുതിയിട്ടില്ല. ചിലത് ഷെയര്‍ ചെയ്യാറുണ്ട്.

    (തുടരും)

    ReplyDelete
    Replies
    1. പുരോഹിതനെ നാട്ടുകാര്‍ കയ്യോടെ പിടിച്ചുവെന്നത്‌ ശരിയാണ്. നൂറുകണക്കിന് നാട്ടുകാര്‍ മാസങ്ങളോളം നിരീക്ഷണം നടത്തിയായിരുന്നു അവസാനം പിടികൂടിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ചെന്നാക്കുന്നുപള്ളി എന്റെ ഇടവക ആയിരുന്നു. നാട്ടില്‍ ടെലിഫോണ്‍ചെയ്തു പലരുടെയും വികാരങ്ങള്‍ മനസിലാക്കിയശേഷമാണ് ഷെയര്‍ ചെയ്തത്. എങ്കിലും പൂര്‍ണ്ണമായും പേരുവെക്കാതെ ചോദ്യചിന്ഹം ഇട്ടാണ് പോസ്റ്റ്ചെയ്തത്.ടോം വര്‍ക്കി മേരിയെപ്പറ്റി അപവാദം പറഞ്ഞെന്നു തറപ്പിച്ചു പറയുന്ന മാഷ്‌ പുരോഹിതന്റെ കാര്യം പറയുമ്പോള്‍ പ്ലേറ്റ് മറിച്ചു വെക്കും.

      3. ഇവിടെ മാഷുമായി യോജിക്കുന്നു. ടോം വര്‍ക്കി മേരിയെ പരിഹസിച്ചുവെന്നും പുരോഹിത ഫെയിത്തില്‍ മാത്രമേ വാര്‍ത്ത വന്നുള്ളൂ. അതും ഫയിത്തിന്റെ കള്ള ഫയിത്താണെന്നും വിശ്വസിക്കുന്നു. മുസ്ലിം സമുദായവും ഹിന്ദുക്കളും മേരിയെ ബഹുമാനിക്കുന്നുണ്ട്. താടിയുള്ള ജോജുകുട്ടിക്ക് ( അരീത്ര വല്യച്ചന്‍) നേര്ച്ച ഇട്ടു കഴിഞ്ഞു പാലയില്‍ വരുമ്പോള്‍ താടിയില്ലാത്ത മറ്റൊരു രൂപഭാവത്തില്‍ ജോര്‍ജു കുട്ടിയാകും. ഇപ്പോഴും പട്ടാളവേഷമാണ് ആ പാവത്തിന്. നേര്ച്ചപ്പണം കട്ടോണ്ടു പോയ പള്ളിക്കാപറമ്പനു തൊട്ടടുത്തു രാജകീയവേഷവും. അത് നീതിയല്ല.

      4. അവരുടെ മേഖലകളില്‍ നന്നായി ജീവിക്കുന്ന അച്ചന്മാര്‍ എന്ന് പറഞ്ഞതും ഇഷ്ടപ്പെട്ടു. ജ്ഞാനം വിനയത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. വിനയമുള്ള അച്ചന്മാരെ, മെത്രാന്മാരെ കണ്ടാല്‍ ഞാനും ബഹുമാനിക്കും. പക്ഷെ ഞാന്‍ വളരെ ചുരുക്കം പുരോഹരെ ആ നിലവാരത്തില്‍ കണ്ടിട്ടുള്ളൂ. ബിഷപ്പ് വള്ളോപ്പള്ളിയും ബിഷപ്‌ കാവുകാട്ടും അങ്ങനെയുള്ള ജ്ഞാനികളായിരുന്നു. ജ്ഞാനം ഉണ്ടെന്നു നടിക്കുന്ന ബിഷപ്പുമാര്‍ കാഞ്ഞിരപ്പള്ളിയില്‍ അരമനയിലും തൃശ്ശൂര്‍ അരമനയിലും ഉണ്ട്.

      5. വ്യക്തിഹത്യ ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. സമൂഹം ചെയ്യുന്ന ഭ്രാന്താണ്. സ്ത്രീകള്‍ പുരോഹിതരെ തീറ്റാതെ സ്വന്തം കുഞ്ഞുങ്ങളെ തീറ്റട്ടെ. വ്യക്തിഹത്യ എന്നു പറയുന്നത് ഒരു വ്യക്തിയെ മാത്രം കേന്ദ്രികരിച്ചു വെന്തിക്കൊസു ചെട്ടായെന്നും മറ്റു പരിഹസിച്ചു ലേഖനം എഴുതുമ്പോഴാണ്. ആലന്ചെരിക്ക് താടി വെക്കാമെങ്കില്‍ കട്ടിക്കാരനു കട്ടിയുള്ള മീശ ഉള്ളതുകൊണ്ട് എന്ത്തെറ്റ്? ഇത് ഫയിത്തിന്റെ ആരോപണമാണ്.

      മാഷേ, കുരിശിനും തീയോളജിയുണ്ടോ? ഭരണികുളങ്ങര അങ്ങാടിയത്തിന്റെ കുരിശു തീയളോജിയെ ചാണകക്കൊട്ടയില്‍ ആക്കി നിറച്ചിട്ടുണ്ട്. ജനിച്ചപ്പോള്‍ മുതല്‍ വണങ്ങിയിരുന്ന കുരിശിനെ മനസ്സില്നിന്ന് പറിച്ചു നടുവാന്‍ അങ്ങാടിയത്തും ദൈവമാണോ. അമേരിക്കയിലും ഈ വ്യാജ തോമസ്‌ കുരിശുംകൊണ്ട് വന്നുവെന്നാണോ തീയോളജി.

      6. അമേരിക്കന്‍ കൊപ്പേല്‍പള്ളികൂടാതെ കത്തോലിക്കാലോകത്തിനു അപമാനമായി കുറെ ഇസ്പേട് രാജാക്കന്മാരാല്‍ ഭരിക്കുന്ന സീറോ മലബാര്‍ സഭയെ കേട്ടിട്ടുണ്ട്. ലോകത്തിന്റെ രണ്ടുശതമാനം വരുന്ന ഒരു
      ഞാഞ്ഞൂല്സഭ. ഇതിലെ പുരോഹിതര്‍ എത്ര പ്രായംകൂടിയവരെയും എടോപോടോ എന്നെ വിളിക്കുകയുള്ളൂ. വിവരം ഇല്ലാത്ത അല്മായന്‍ ഈ പൊട്ടന്മാരെ കാണുമ്പോള് കൈകൂപ്പും. ‍

      ഇവന്മാര്‍ക്ക് സ്വതന്ത്ര അധികാരം വേണം. പെണ്ണ് കെട്ടണം,പാത്രിയാക്കീസ് ആകണം.കൊട്ടാരങ്ങള്‍ ഇറ്റലി മുതല്‍ ലോകം മുഴുവന്‍ പണിയണം. കര്‍ദ്ദിനാള്‍വരെ ലോകയാത്രകള്‍ നടത്തി അല്മായരെ പിഴിയണം, കൂടുതല്‍ പുണ്യാളന്മാരുടെ ഫാക്റ്ററി ഉണ്ടാക്കണം. കിട്ടുന്ന പണം അഭയപോലുള്ള കോടതി കേസുകള്‍ക്ക്‌ ചിലവാക്കണം, ഇങ്ങനെ ഇങ്ങനെ പോവുന്നു. ടോം വര്‍ക്കിയെ അല്ല തല്ലേണ്ടത്. ഭൂമി തട്ടിപ്പു വീരനെയും തൃശൂര്‍രൂപതയിലുള്ള കൊവേന്തക്കാരുടെ പള്ളിതട്ടിയെടുത്തവനെയും ജനംതല്ലണം.ഇവരാണ് ക്രിസ്തുവിന്റെ മുമ്പിലെ കുറ്റവാളികള്‍.

      കള്ള ചരിത്രങ്ങള്‍ ഉണ്ടാക്കി, ചര്ച്ച് ആക്റ്റിനെയും എതിര്‍ത്തു, സര്‍ക്കാരിനെയുംപറ്റിച്ചു പള്ളികളും ഇടിച്ചുനിരത്തി, ഇറ്റലിയില്‍ ചെന്ന് രാജ്യദ്രോഹവും പ്രസംഗിച്ചു നടക്കുന്ന, ഡോളറിനും യൂറോക്കും പ്രവാസി സ്നേഹം നടിക്കുന്ന ഈ വെള്ളാനകള്‍ നാടിനും ഭാരതത്തിനും ‍ അപമാനമാണ്.

      Delete
  11. This comment has been removed by the author.

    ReplyDelete
    Replies
    1. Do you believe that all of them were good Christians eager to help the Church? (Free Thinker) I don’t agree with mob. This is utterly a barbarian act of humiliation. Their way of handling a critical situation is very pathetic. They should remember the words of Jesus let him first cast a stone at her or him.

      Sex outside marital status is illegal in India even if the partners are love and do sex with mutual consent. There is no such law in USA for immoral traffic between man and woman.
      Here, the priest was violated the law of land as well as the violation of God’s law. A layman is representing only for his family. Each family member is worried when he does adultery out of marriage.

      A priest is a symbol of society. Each member of society is involved when a priest does the crime and illegal sex. Thus he was a shame to a large family of his society.

      Recently, many people have claimed sexual abuse from priests in the Catholic Church. A large number of pedophile priests have been found guilty. The Church has attempted to cover up the sexual abuse. Sadly, rather than defrocking the priests the church is defending them with just a transfer to another parish.

      The scandal cover-up remains all the way up to the Vatican. So, why is sexual abuse in the Catholic Church? It means the church is promoting them also pedophilia. I agree many priests are honest, never harm or molest a child. Whatever the cause, the guilty should be arrested and punished. Anyone covering up enabling immoral traffic in the church should be bringing under law.

      Delete
    2. This comment has been removed by the author.

      Delete
    3. Free thinker; you are right that enjoying sex is not legally barred if a person is dating for the intention of marriage. But immoral traffic is punishable. Immoral traffic means if money is involved or prostitution. Read this law in India. “If a married or unmarried man indulges in sex with a married woman that will be punishable offence under section 497 of the Indian Penal Code as Adultery.” The priest is not guilty if he did sex with an unmarried lady. He can enjoy sex legally with an unmarried if conditions are met for living together and marriage.

      Married person’s indulging sex from outside of marriage is adultery and is ground for divorce. The priesthood is also a sacrament and so there is a moral obligation to his defrock from his pledged life.

      Delete
    4. This comment has been removed by the author.

      Delete
    5. It is very hard to find information about adultery with prostitutes. The entire virus will kill my computer if I input the word 'prostitute” in Google bar. So I disregard the information about the law of adultery with prostitutes.

      I don’t see any change in Indian law. I checked in many sources including the latest Times of India. I am curious to know its clarification. The Wikipedia under link is latest published in October, 2012.

      Adultery carried death penalty in Pakistan and many Muslim countries. Indian law and adultery is more than a century old. It never changed. This law is extended just for men not women. Women are not punishable even with grave offense with her partner. The main China is a country that adultery is not a crime but constitute grounds for divorce.

      “Section 497: “Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offence of rape, is guilty of the offence of adultery, and shall be punished with imprisonment of either description for a term which may extend to five years, or with fine, or with both. In such case, the wife shall not be punishable as an abettor.”

      To put it solely, if a man has sexual relationship with another man’s wife he could be sentenced to a term of five years. The adulterous wife will not be punished. Is it fair law?

      http://en.wikipedia.org/wiki/Adultery
      http://www.marriage-wise.com/blog/what-is-adultery

      Delete
    6. This comment has been removed by the author.

      Delete
  12. ഫ്രീ തിങ്കര്‍ - താങ്ങളോടു പറഞ്ഞ കാര്യത്തിന് മറുപടി ഇല്ലല്ലോ - കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ എത്തിപ്പെടുന്ന വലിയ
    ശതമാനം അതിനു അടിമകള്‍ ആവുന്നു ,വര്‍ഷത്തില്‍ മൂന്നോ നാലോ താമസിച്ചുള്ള ധ്യാനം കൂടിയാലും അവര്‍ക്ക് പോരാ ,
    ഇവര്‍ക്ക് വരങ്ങളും ദര്‍ശനങ്ങളും ഉണ്ടത്രേ - ഈ വിഭാഗമാണ്‌ മേല്‍പ്പറഞ്ഞ പുതിയ കള്‍ട്ട്കളിലേക്ക് പോയത്
    ലഹരിക്കു അടിമപ്പെട്ടവര്‍ കൂടുതല്‍ ലഹരി തേടുന്നത് സ്വാഭാവികം മാത്രം .കുറച്ചു ഉപരിപ്ലവം ആയ നന്മകള്‍ ഉണ്ടെന്നു
    തോന്നിപ്പിക്കുന്ന കരിസ്മാറ്റിക് പ്രസ്ഥാനം യഥാര്‍ത്ഥ ആത്മീയതയില്‍ നിന്നും മനുഷ്യനെ വഴിതെറ്റിക്കുന്നു.
    നൂറു ആടുകളില്‍ ഒരെണ്ണം നഷ്ടപെട്ടാല്‍ അതിനെ തേടി പോകുന്ന ഇടയന്റെ നാമത്തില്‍ ,ആളുകളുടെ സമനില തെറ്റിക്കുന്ന
    ആത്മഹത്യക്ക് വരെ പ്രേരിപ്പിക്കുന്ന ഈ ആഭാസം നടത്തണോ ?
    സാത്വികം ,രാജസികം ,താമസികം എന്നിങ്ങനെ ആഹാരത്തില്‍ വക ഭേദങ്ങള്‍ ഉണ്ട് ,ബ്രഹ്മചര്യം പാലിക്കാന്‍
    സാത്വിക ഭക്ഷണ ക്രമം ആവശ്യം തന്നെ .(അങ്ങനെയുള്ള പിതാക്കന്മാര്‍ നമുക്ക് ഉണ്ടായിരുന്നു)
    മെത്രാന്‍ ഏക ഭാര്യയുടെ ഭര്‍ത്താവ് ആകണമെന്ന് വചനം പറയുന്നു - റോമിന് കീഴില്‍ തന്നെയുള്ള മരോനെറ്റ്
    സഭയില്‍ പുരോഹിതര്‍ക്ക് വിവാഹം ആവാം -സ്രീകള്‍ക്ക് പൌരോഹിത്യം കൊടുത്താല്‍ ആകാശം ഇടിഞ്ഞു
    വീഴുമോ ? പത്താം ക്ലാസ്സ്‌ ആന്‍ഡ്‌ പി ഏച് ഡി വീരന്മാര്‍ ആദ്യം നിലയ്ക്ക് നില്‍ക്കട്ടെ .

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  13. വിവരം കേട്ട കുറെ പ്രൊഫഷണല്‍ സാക്ഷ്യം പറച്ചിലുകാര്‍ ഉണ്ടെന്നത് ശരിയാണ് . എന്നാല്‍ അച്ചന്മാരെക്കള്‍
    വരങ്ങളുള്ള പവറും പത്രാസുമുള്ള എത്രയോ അല്മായര്‍ ഉണ്ട് , അവരെ കാണാനും ഭാവി അറിയാനും ആരും അറിയാതെ
    തലയില്‍ മുണ്ടിട്ടു വരുന്ന വൈദികരെയും അറിയാം . സെമിനാരിയ്ലും മഠത്തിലും ഉള്ള പരിശീലന കാലത്ത് ആത്മീയത
    പാഠ പദ്ധതിയില്‍ ഇല്ല എന്നു മനസ്സിലാക്കിത്തരുന്നു ഈ അല്‍മായമുന്നേറ്റം
    നിങ്ങള്‍ ഒരു പുഹിതന്‍ തന്നെയെന്നു വ്യക്തം - മുഖം ഇല്ലാത്തവര്‍ മറുപടി അര്‍ഹിക്കുന്നുണ്ടോ?

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  14. അല്മയരോട് ആശയപരമായി ഏറ്റുമുട്ടി തോറ്റാല്‍ പത്താം ക്ലാസ്സിലെ 210 ആകുന്ന പാറമേല്‍ PHD ഗോപുരം
    പണിതവര്‍ക്ക് മോശം അല്ലെ ? എന്നാലും ജയിച്ചാല്‍ അരപ്പട്ട കെട്ടി ഒരു മോന്‍സിഞ്ഞോര്‍ എങ്കിലും ആവാം .

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  15. നൂറില്‍ ഒരാള്‍ ഉണ്ടാകാം അഞ്ഞൂറുകാരന്‍ ,അവര്‍ക്ക് യാതൊരു വിശ്വാസവും ഉണ്ടാകില്ലെന്ന്
    മാത്രമല്ല അവര്‍ ചില പ്രത്യേക ലക്ഷ്യങ്ങളോടെ വരുന്നവരുമാണ്

    ReplyDelete