Translate

Wednesday, November 21, 2012

പ്രകൃതിയുടെ മടിത്തട്ടില്‍ പാറയിന്‍മേല്‍ സ്ഥാപിച്ച സഭ ഇതല്ല

സഭാപിതാക്കന്മാരെ അനുസരിക്കുന്നതുകൊണ്ട്  സഭയില്‍ ഐക്യമത്യം ഉണ്ടായിയെന്നു അനോനിമസ് പറയുന്നു. ആരാണ് ദൈവം, ക്രിസ്തുവോ സഭാ പിതാക്കന്മാരോ? അല്മായന്‍ വായും പൊത്തി നില്‍ക്കുന്ന കാലം ഉണ്ടായിരുന്നു. അധികാരം ഉണ്ടായിരുന്ന പുരോഹിതര്‍ക്കുമേല്‍ അന്ന് ആരും ശബ്ദിക്കുകയില്ലായിരുന്നു.

ഇപ്പോള്‍ പ്രശ്നം ലാറ്റിനോ സുറിയാനിയോ അല്ല. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു കുരിശു, വിശ്വാസികളുടെ മനസിനെ കളങ്കപ്പെടുത്തി, സ്ഥാപിക്കുന്നതില്‍ ആണ്. ആരാണ് വലിയവന്‍? നയിക്കുന്ന ഇടയനോ, നയിക്കപ്പെടുന്ന ആട്ടിന്‍കൂട്ടമോ ? മേത്രാനോ അല്മായനോ ? തിയോളജി കുറെ തലയില്‍ കയറ്റിയതല്ലാതെ പുരോഹിതന്‍ അല്മായനെക്കാളും മെച്ചമല്ല. അല്മായന്റെ ശബ്ദത്തിനും ശക്തിയുണ്ട്.

റ്റോം വര്‍ക്കിയെ അറിവ് പഠിപ്പിക്കാതെ സ്വയം സഭയുടെ ചരിത്രം ഒന്ന് വായിച്ചു നോക്കുക. കഴിഞ്ഞ അറുപതു വര്‍ഷത്തെ പുരോഹിതരുടെ ലൈംഗിക പീഡന കഥകളാണ് ഇന്ന് യൂറോപ്പിലും അമേരിക്കയിലും കോടതികളില്‍ വിധി പറഞ്ഞതും പറയാത്തതായും കാത്തു കിടക്കുന്നത്. അന്നുള്ളവര്‍ നിശബ്ദത പാലിച്ചതുകൊണ്ട് സഹിക്കേണ്ടത് പുതിയ തലമുറകളും. സഭ അത്രത്തോളം നാറിക്കഴിഞ്ഞു.

മാര്‍ ഇവാനിയോസ് കാലത്ത് അവരുടെ സഭ ദരിദ്രമായിരുന്നു. ഇന്നും ഏറ്റവും പിന്നോക്കം നില്‍ക്കുന്നതും മലങ്കരറീത്ത് തന്നെ. സീറോ മലബാര്‍ സഭ അങ്ങനെയല്ല. അല്മായന്റെ പണം കൊണ്ട് മണിമാളികകള്‍ ഇറ്റലി വരെയാണ് പണിയുന്നത്. തോന്ന്യാസം കാണിക്കുന്ന ഈ പാതിരിപ്പട, ചോദിക്കുവാന്‍ ആരുണ്ട്‌ എന്നുള്ള അഹങ്കാരത്തിലാണ് സഭയെ നയിക്കുന്നത്.

എല്ലാ ക്രിസ്ത്യന്‍സഭകളും തമ്മില്‍ മത്സരിച്ചു വിഭിന്ന ചേരികളില്‍ വഴക്കടിച്ച കാലങ്ങളില്‍  സീറോ മലബാര്‍ സഭയെ അന്നുള്ള പിതാക്കന്മാര്‍ സമാധാനമായി നയിച്ചിരുന്നു. ദൈവ ചൈതന്യം ഉണ്ടായിരുന്ന കാവുകാടന്‍, വള്ളോപ്പള്ളി എന്നിങ്ങനെയുള്ള സഭാ പിതാക്കന്മാരെയും ഓര്‍ക്കുന്നു. അതിനുശേഷം അവര്‍ അലങ്കരിച്ച പീഠങ്ങളില്‍ ഇരുന്നവര്‍ എല്ലാംതന്നെ മാമ്മോന്‍ പ്രിയരായിരുന്നു.  വിധവയുടെ ചില്ലി കാശ് കവര്‍ച്ച ചെയ്തു. കോടികണക്കിന് വിലപിടിപ്പുള്ള വസ്തു എരുമേലിയില്‍ തട്ടിയെടുത്തു. നേച്ചപ്പണം തിരിച്ചു കൊടുക്കുകയില്ലെന്നു പറയുന്ന  ശാത്തനിക്ക് സഭയ്ക്ക് എങ്ങനെ യേശുവിന്റെ ചൈതന്യം ഉള്കൊള്ളൂവാന്‍
സാധിക്കും.


ക്രിസ്തുവിന്റെ സഭയുടെ നിയമം അനുസരിച്ച് ഒരു സഭയെ ഉള്ളൂ.  യേശുവിന്റെ വചനത്തിലും ആദിമ സഭകളുടെ ലക്ഷ്യ ബോധങ്ങളിലും അധിഷ്ടിതമായ  സഭ.

മനുഷ്യപുത്രന്‍ ആരെന്നു യേശു ചോദിക്കുന്നു. ജോണ് ബാപ്ടിസ്റ്റ്, ഏലിയാ , ജെരുമിയാ അങ്ങനെയങ്ങനെ ശിക്ഷ്യന്മാര്‍ യേശുവിനോട് പലവിധ ഉത്തരങ്ങള്‍ പറഞ്ഞു.  അതൊന്നും അല്ലായിരുന്നു ഉത്തരം. യേശു വീണ്ടും ചോദിച്ചു "ഞാന്‍ ആരാകുന്നു " ഉത്തരം പറഞ്ഞത് ഇറാനിലെ കള്‍ട്ട് നേതാവ് മാനിയോ, സീറോ മലബാറിന്റെ കബളിപ്പിക്കപ്പെട്ട ചരിത്രത്തിലെ നായകന്‍ തോമസോ ആയിരുന്നില്ല. കൊലയാളികളെ കഴുകേറ്റിയിരുന്ന
മാനിക്കന്‍ കുരിശും ഉണ്ടായിരുന്നില്ല. അന്നു  മറുപടി പറഞ്ഞത് പീറ്ററാണ്. " നീ  മിശിയാ ആവുന്നു. " ജീവിക്കുന്ന ദൈവത്തിലുള്ളവന്‍" സ്വയം ബോധത്തിലെ ദൈവമെന്നു പീറ്റര്‍ അന്ന് പറഞ്ഞുവോയെന്നു നിശ്ചയമില്ല.

സൈമണ്‍ പീ റ്റരില്‍ക്കൂടി സ്ഥാപിതമായ കേരള കത്തോലിക്കാസഭ ദുര്‍ഗന്ധം പിടിക്കുവാന്‍ കാരണം പവ്വത്തിനെപ്പോലുള്ളവരുടെ മര്‍ക്കട മുഷ്ടിയാണ്. ധന തത്വം പഠിപ്പിച്ചിരുന്ന പവ്വത്തില്‍ അനര്‍ഹനായി സഭയുടെ തലപ്പത്ത് വന്നു. പണക്കാരെ മാത്രം സ്നേഹിച്ചിരുന്ന അന്നത്തെ പുരോഹിതന്റെ മഹിമകള്‍ എസ്‌ ബി.കോളെജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പറയും. പവ്വത്ത് വാര്‍ഡന്‍ ആയുള്ള ഹോസ്റ്റല്‍ പണക്കാര്‍ക്ക് മാത്രമുള്ളതായിരുന്നു.

 സഭയിലെ തൊഴുത്തില്‍കുത്തിനു കാരണം പവ്വത്തിനെപ്പോലുള്ളവര്‍ സഭയുടെ  നേതൃത്വത്തില്‍ വന്നതുകൊണ്ടാണ്. ആദ്യം കള്ള കുരിശു നാട്ടി
 ശബരി മലയില്‍ പ്രശ്നം ഉണ്ടാക്കി. തന്റെ വിശ്വസ്തനായ അരക്കനെ കാഞ്ഞിരപ്പള്ളി പിതാവാക്കി. കഴുകന്മാര്‍ സ്വൈരമായി വസിച്ചിരുന്ന മാനിക്കയന്‍ കുരിശിനെ  അല്ത്താരയില്‍ കയറ്റി. ഇതെല്ലാം യേശുവില്‍ ആവേശം കയറിയതെങ്കില്‍ പിന്നെ എങ്ങനെ സീറോ മലബാര്‍ സഭ ആത്മീതയില്‍ അങ്ങേയറ്റം ബലഹീനമായി.

യേശു പാറയെന്നു  പറഞ്ഞപ്പോള്‍ സഭയ്ക്ക് ഒരു അര്‍ഥം ഉണ്ടായിരുന്നു. സ്നേഹത്തിന്റെ അടയാളമായ പ്രകൃതിയായിരുന്നു പാറ. അതിനു ചുറ്റുമുള്ള ഈ പ്രപഞ്ചവും പ്രപഞ്ചത്തിലെ മനുഷ്യരും പക്ഷികളും ജീവജാലങ്ങളും പ്രകൃതിയെ പരിപാലിക്കലും ഒപ്പം ഉണ്ടായിരുന്നു. ആ പാറയില്‍ അടങ്ങിയിരുന്നത് ദൈവിക കാഴ്ചപ്പാടായിരുന്നു. പൊള്ളയായ കുരിശിനെ  അവിടുന്ന് അര്‍ഥങ്ങള്‍ കല്‍പ്പിച്ചില്ല.

എ.ഡി. 52 ല് വയോവൃദ്ധനായ തോമ്മാശ്ലീഹ കുരിശും ചുമന്നു കൊണ്ട് ഇവിടെ എത്തുന്നസമയം തൊണ്ണൂറു വയസ്സു കഴിഞ്ഞിരിക്കണം, യേശു ഈ വൃദ്ധനോട് ഭാരമേറിയ കുരിശുമായി ഭാരതത്തില്‍ പോകുവാന്‍ കല്പ്പിക്കുന്നതിനു ഇത്ര‍മാത്രം ക്രൂരനോ? വൃദ്ധനായ  ശിക്ഷ്യന്‍ ഭാരതത്തില്‍ ക്രിസ്തു സഭ കൊണ്ടുവന്നുവെങ്കില്‍, സര്‍,അനോണിമസ്, നിങ്ങള്ക്ക് തെറ്റു പറ്റി. ക്രിസ്തു താന്‍ വഹിച്ച ഭാരമേറിയ കുരിശും കൊണ്ട് ഭാരതത്തില്‍ പോകുവാന്‍ വൃദ്ധനായ തോമസിനോട് അങ്ങനെ പറയുകയില്ല.  ആദ്യ നൂറ്റാണ്ടുകളില്‍ സഭയില്‍ കുരിശു ഉണ്ടായിരുന്നില്ല.


ചിലര്‍ വിചാരിച്ചു, സഭ സ്ഥാപിച്ചത് പീറ്ററിന്റെ വിശ്വാസത്തില്‍ മാത്രമെന്ന്. യേശുവിന്റെ സഭയും, പാറയും,  പ്രകൃതിയും കാണാതെ മനുഷ്യനായ തോമസിന്റെ സഭയെ ഇന്നുള്ള സഭാനേതൃത്വം കാണുന്നു. പാറയില്‍നിന്ന് അടിതെറ്റി വീണ സഭകള്‍ പരസ്പരം മല്ലടിക്കുന്നതിനു കാരണവും ക്രിസ്തു ചൈതന്യം സഭയില്‍ നശിച്ചതു കൊണ്ടാണ്.

ഡോളര്‍ പിതാക്കാന്‍മാരും  യൂറോപിതാക്കന്മാരും മാമ്മോന്‍ തലയ്ക്കു മത്തു പിടിച്ചു സീറോ മലബാര്‍സഭയെ അല്മെനികളില്ലാത്ത ഒരു ഞാഞ്ഞൂല്‍ സഭയായി വളര്‍ത്തുന്നു. സീറോ മലബാറില്‍ ഐക്യം തകരുന്നതും മാര്‍ക്കിന്റെ വചനത്തില്‍ ഉണ്ട്. (മാര്‍ക്ക് 3:23) "ശാത്താന്‍ എങ്ങനെ ശാത്താനേ നയിക്കും."  ശാത്താന്റെ സന്തതിയുടെ ഈ സഭയില്‍ ആത്മീയത ഇല്ല.

പത്രോസെന്ന പാറ, പ്രകൃതിയും ഈ പ്രപഞ്ചവും ഉള്‍പ്പെട്ട സഭ അത് ഏകമാണ്. രാജ്യം രാജ്യത്തിനെതിരായാല്‍ രാജ്യം നില നില്‍ക്കുകയില്ല. അതാണ്‌ ഞാഞ്ഞൂല്‍ എന്ന സീറോ മലബാര്‍ സഭ ആഗോള സഭയോട് ഏറ്റുമുട്ടുന്നത്. യോജിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ എന്തുകൊണ്ട് പിരിഞ്ഞുപോയി ക്രിസ്തുവിന്റെ രാജ്യവും ചൈതന്യവും നിലനിര്‍ത്തികൂടാ. ഇന്നുള്ള സഭാ പിതാക്കന്മാര്‍ക്കു വത്തിക്കാന്റെ പണവും വേണം, പദവിയും രാജ വേഷങ്ങളും വില കൂടിയ കൊട്ടാരങ്ങളും കാറുകളും വേണം. ലോകം മുഴുവനും അധീനതയിലും കൊണ്ടുവരണം.

 വചനം പറയുന്നു, ഒരേ ദൈവം, ഒരു പുത്രന്‍, പരിശുദ്ധ ആത്മാവ്. സീറോ മലബാര്‍ സഭയ്ക്ക് അത്മായന്റെ
ശബ്ദമല്ല വേണ്ടത്. ഏകമായ സഭയിലെ രാജ്യത്തില്‍നിന്നും വേറിട്ട്‌ സ്വതന്ത്രമായ അധികാരം വേണം. വന്കിടെ ഭൂഉടമ ആകണം. കോര്‍പ്പറേറ്റ്  ചക്രവര്‍ത്തിയാകണം. അല്മായന്റെ പണം ചതിയില്‍ക്കൂടിയെങ്കിലും കൈക്കലാക്കണം. സഭയെ തകര്‍ക്കുവാന്‍ ജനിച്ച ചില ശാത്താന്‍മാരുടെ കൌശലമാണിത്.  യേശു പ്രകൃതിയുടെ മടിത്തട്ടില്‍ പാറയിന്‍മേല്‍  സ്ഥാപിച്ച സഭ ഇതല്ല .

9 comments:

  1. മെത്രാനച്ചാ, മീന്‍ ചുടാനറിയാമോ?

    ശിഷ്യന്മാര്‍ കരക്കെത്തിയപ്പോള്‍, തീയില്‍ ചുട്ട മീനുമായി യേശു കാത്തിരിപ്പുണ്ട്‌. തന്നെത്താന്‍ പാകം ചെയ്തത് കഴിക്കാന്‍ കൊടുക്കുക എന്നാല്‍ തനിക്കുള്ളതില്‍ ഏറ്റവും മെച്ചമായത്‌ കൊടുക്കുക എന്നാണ്. അതില്‍ ഒരു വലിയ ആന്തരികത ഉള്‍ക്കൊള്ളുന്നുണ്ട്. ഈ സുവിശേഷ ഭാഗത്തിന്‍റെ അവാച്യമായ അര്‍ത്ഥം ഏതെങ്കിലും ഒരു പുരോഹിതന്‍ വിശദീകരിച്ചു കേട്ടിട്ടില്ല. മലയാളി പുരുഷന്മാരുമായി ഇവര്‍ക്കുള്ള സാദൃശ്യത്തിന്റെ ഫലമ്മാണിത്. ഭക്ഷണം പാകം ചെയ്യാന്‍ അറിയാവുന്ന മലയാളി പുരുഷോത്തമന്മാര്‍ ഇല്ലെന്നു പറയാന്‍ പറ്റില്ല. എന്നാല്‍ ഭൂരിഭാഗത്തിനും അതൊരു കുറച്ചിലായിട്ടാണ് തോന്നുക, മാത്രമോ, പാകം ചെയ്യ്തു വച്ചിരിക്കുന്നത് എടുത്തു കഴിക്കാനോ, ഒരു കാപ്പിയുണ്ടാക്കി കുടിക്കാനോ പോലും കഴിവില്ലാത്തവര്‍ എത്രയോ ഉണ്ട്. ഒരാഴ്ചത്തേയ്ക്കുള്ള ഭക്ഷണം ഫ്രിഡ്ജില്‍ ഉണ്കാക്കി വച്ചിട്ടുപോലും ഒരു ദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കാന്‍ പറ്റാത്ത സ്ത്രീകള്‍ ഏറെയുണ്ട്. കെട്ട്യോന്‍ പഞ്ഞം കിടന്നു ചാകുമാത്രേ! കേരളത്തിലെ മാത്രം കാര്യമാണിതെന്നു കരുതേണ്ട. വിദേശ രാജ്യങ്ങളിലും ഉണ്ട് ഇത്തരം വിക്രമന്മാര്‍. തീ കൂട്ടാനും പുകയൂതാനും മീന്‍ ചുട്ടു കൊടുക്കാനും തയ്യാറായിരുന്ന ഒരു ഗുരുവിന്റെ അനുയായികള്‍ എങ്കിലും ഇതൊക്കെ മനസ്സിലാക്കെണ്ടതല്ലേ? മെത്രാന്മാര്‍ ഇക്കാര്യം ഗൌരവമായി എടുക്കാന്‍ എത്ര വൈദികര്‍ക്കും മെത്രാന്മാര്‍ക്കും സുബുദ്ധിയുണ്ടാകും എന്ന് ഞാന്‍ വെറുതെ ആലോചിക്കുകയാണ്.

    ReplyDelete
    Replies
    1. ഹലോ സര്‍,

      ഇത് നല്ല ചിന്തയാണല്ലോ? തീര്‍ച്ചയായും നല്ല വ്യാഖ്യാനം തന്നെ

      പക്ഷെ ഇതും പാചകവും അതും അച്ചന്മാരുടെ പാചകവും തമ്മില്‍ എന്ത് ബന്ധം.
      ഒരു അലുവാ-മതികറി രീതി.
      കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവന്റെ മുതുകത്തു ഇരിക്കട്ടെ അല്ലെ..കൊള്ളാം

      Delete
  2. നുണയുടെ പാറയില്‍ പണുത പള്ളി

    ലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല, ഏഴും എട്ടും പ്രമാണങ്ങളുടെ കാര്യത്തിലും ഇടതോരാത്ത ലംഘനങ്ങളുടെ ചരിത്രമാണ് നമ്മുടെ പിതാക്കന്മാര്‍ക്കുള്ളത്. കളവും കള്ളസാക്ഷി പറയലും അവരുടെ വിനോദമാണ്‌... ഉല്പത്തി മുതല്‍ വെളിപാട് വരെയുള്ള ബൈബിള്‍ പാഠങ്ങള്‍ നേരിടുന്ന വലിയ അപരാധം അസത്യമാണ് എന്ന് ബോബിയച്ചന്‍ നിരീക്ഷിക്കുന്നു. നുണയുടെ പിതാവെന്നാണ് യോഹന്നാന്‍ സാത്താനെ വിളിക്കുന്നത്‌.. യേശുവിന്റെ ഏറ്റവും വലിയ സുകൃതം അവന്‍ നുണ പറഞ്ഞിട്ടില്ല എന്നാണെന്ന് യെശയ്യാ വാഴ്ത്തുന്നുണ്ട്. ആ യേശുവിന്റെ പ്രതിനിധികള്‍ നുണയുടെ പിതാക്കന്മാരായി പ്രത്യക്ഷപ്പെടുന്നതില്‍ ഒട്ടും നാണിക്കുന്നില്ലല്ലോ എന്നത് എത്ര കഷ്ടമാണ്. ദീപികയുടെ കാര്യത്തില്‍, അഭയയുടെ കാര്യത്തില്‍, സ്വയാശ്രയ സ്കൂളുകളുടെ കാര്യത്തില്‍ ഒക്കെ ഏതെല്ലാം പച്ച കള്ളങ്ങളും കള്ളസാക്ഷ്യങ്ങളുമാണ് കേരളത്തിലെ മെത്രാന്മാര്‍ നടത്തിയിട്ടുള്ളത്! അപ്പോള്‍ പിന്നെ ഐസ്ക്രീം പാര്‍ലറുകളും മൊഴിമാറ്റ വിദഗ്ദ്ധരും ഈ നാട്ടില്‍ ഇത്ര അധികമായി കാണുന്നത് ഒട്ടും വിചിത്രമല്ല.

    ReplyDelete
  3. പ്രിയ ജോസഫ് മാത്യു എഴുതിയ പ്രതികരണം വായിച്ചു, നന്ദി
    ചില കാര്യങ്ങളില്‍ വിശദീകരണം നല്കാന്‍ ആഗ്രഹിക്കുന്നു.

    1 ആദ്യ വരികളില്‍ ജോസഫ്‌ മാത്യു രണ്ടു കാര്യങ്ങള്‍ കൂട്ടിക്കുഴക്കുന്നു. ദൈവത്തെയും മനുഷ്യനെയും തന്നെ. ആദ്യം ദൈവികകാര്യങ്ങളും മാനുഷികകാര്യങ്ങളും തമ്മില്‍ കൂട്ടികുഴക്കാതിരിക്കുക.
    2 ഒരു തെറ്റ് തിരുത്തണമെന്ന് അപേക്ഷ. സഭാപിതാക്കന്മാര്‍ എന്ന് വിളിക്കുന്നത്‌ സഭയുടെ ആദ്യനൂറ്റാണ്ടുകളില്‍ അവളെ നയിച്ച മഹദ് വ്യക്തികളെ ആണ്. ഇന്നുള്ള ഒരു പിതാവും മെത്രാനും സഭാപിതാവ് അല്ല. (പൌവത്തില്‍ പിതാവ് പറയുന്നതല്ല കേട്ടോ ! സഭ പഠിപ്പിക്കുന്നതാ !)
    3 ഇനി അധികാരം ആരുടെതാണ് എന്നതിനെക്കുറിച്ച് ഒരു വലിയ തര്‍ക്കമുണ്ടെന്നു തോന്നുന്നു.
    കര്‍ത്താവു ഇതിനെക്കുറിച്ച്‌ രണ്ടു കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. "നിങ്ങളുടെയിടയില്‍ ഒന്നാമന്‍ നിങ്ങളുടെ ദാസന്‍ ആകണം" (കുഞ്ഞുങ്ങളെപ്പോലെ ആകുവിന്‍); "സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക". ഇതു മനസിലാക്കാന്‍ വലിയ ദൈവശാസ്ത്ര വിശകലനം ആവശ്യമില്ലല്ലോ.
    ദൈവത്തിനു നമ്മുടെ മേലുള്ള അധികാരത്തെ കുറിച്ച് ആര്‍ക്കും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അപ്പോള്‍ ഇനി പ്രശ്നം മനുഷ്യരുടെയിടയില്‍ അധികാരം വേണോ, വേണമെങ്കില്‍ ആര്‍ക്കാണ്‌ അധികാരം എന്നതാണ് ചോദ്യം. പ്രായപൂര്‍ത്തിയായ നാലു മക്കളും അപ്പനും അമ്മയും ഉള്ള കുടുംബത്തില്‍ ഈ ആറു പേരും പറയുന്നതിന് ഒരേ വിലയാണോ ? നമ്മുടെ നാട്ടിലെ പാരമ്പര്യത്തില്‍ അപ്പനാണ് അവസാനവാക്ക് എന്നാണ് ഞാന്‍ കണ്ടിരിക്കുന്നത്. (എന്റെ വീട്ടില്‍ അങ്ങനെയാണ് കേട്ടോ !) ഇനി ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ എനിക്ക് മേലധികാരി ഉണ്ട്, അയാള്‍ക്ക്‌ മുകളില്‍ വേറെ ആളുകളുണ്ട്. അങ്ങനെ ഒരു മനുഷ്യസഹമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു ചിട്ടയും ക്രമവും ഉണ്ട്. മതങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഹിന്ദുമതത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദേവസ്വം ബോര്‍ഡുണ്ട്. ഇസ്ലാം മതത്തിനു അതിന്റെ നേതാക്കന്മാരും സ്ഥാപനങ്ങളുമുണ്ട്‌. അതുപോലെ നമുക്ക് നമ്മുടെ തലവന്മാരുണ്ട്.
    ഇസ്ലാം മതത്തിന്റെ അതിന്റെ തലവന്‍ പറയുന്നത് അതുപോലെ കേള്‍ക്കുന്നവരാണല്ലോ മുസ്ലിംസ്. വെട്ടാന്‍ പറഞ്ഞാല്‍ അതുപോലെ അവര്‍ ചെയ്യുന്നത് നാം കാണുന്നുണ്ടല്ലോ.

    അത് വിട്ടേക്കാം. നമ്മുടെ സഭയിലേക്ക് തിരിച്ചുവരാം. സഭയില്‍ ആര്‍ക്കാണ് അധികാരം. സഭയുടെ നാഥന്‍ ദൈവമാണ്. ഈശോയാണ് അതിന്റെ ശിരസ്സ്‌. പക്ഷെ ഇത് ദൈവികമായ തലത്തിലാണ്. ഇത് മാനുഷികമായ തലത്തില്‍ കൈകാര്യം ചെയ്യണമെങ്കില്‍ മനുഷ്യര്‍ തന്നെ വേണം. വേണ്ടേ ? അല്ലെങ്കില്‍ പിന്നെ ദൈവം ഇതെല്ലാം നേരിട്ട് ചെയ്യണമായിരുന്നു. പഴയനിയമത്തില്‍ തന്നെ ഇത് നാം കാണുന്നുണ്ട്. മൂശയും അഹരോനും ദാവീദും പ്രവാചകന്മാരും .... ദൈവപുത്രന്റെ ഉദ്താനത്തിനു ശേഷം ഈ സദ്വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ നിയുക്തരായത് ശിഷ്യന്മാരാണ്. അവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു ഒരു നേതാവ്, പത്രോസ്. അപ്പോള്‍ ഒരു കൂട്ടത്തെ നയിക്കാന്‍ ആരെങ്കിലും ഉള്ളത് നല്ലതാണോ ?

    ഇനി നമ്മുടെ സഭയില്‍ അത്മായര്‍ക്കും അധികാരം ഉണ്ടോ എന്നതാണ് ചോദ്യം. അധികാരമുണ്ട്‌, ഇനി അധികാരമില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അറിവില്ലാത്തത്‌ കൊണ്ട് എന്നെ ഞാന്‍ പറയൂ. കാരണം പ്രതികരണത്തില്‍ ഞാന്‍ പറഞ്ഞതുപോലെ ഒരു വ്യക്തി സഭയുടെ ഏറ്റവും പ്രധാന മൂന്നു പ്രത്യേകതകളില്‍ ഒന്നാണ് സഭാ ഭരണത്തിലുള്ള പ്രത്യേകത (adminstration ). ഇത് ലോകസഭാകളില്‍ ഏറ്റവും പ്രത്യേകമായി നിലനില്‍ക്കുന്നത് മലബാര്‍ സഭകളിലാണ്‌. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ഒരു ഇടവകയുടെ അനുദിന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇടവക വികാരിയാണെങ്കിലും നമ്മുടെ ഇടവകകളില്‍ കാര്യങ്ങള്‍ നടത്തുന്നത് കൈക്കാരന്മാരണല്ലോ. എല്ലാ മാസവും ഇടവക കമ്മിറ്റി കൂടുന്ന വേറെ ഏത് സഭയുണ്ട് യൂറോപ്പിലും മറ്റു രാജ്യങ്ങളിലും. ചിലസ്ഥലങ്ങളില്‍ നേര്ച്ചപ്പണം എടുക്കുന്നതും എന്ണ്‌ന്നതും കൈകാര്യം ചെയ്യുന്നതും അച്ഛന്മാരനെന്നു അറിയുമ്പോള്‍ നമ്മുടെ സ്ഥിതി എത്രയോ മെച്ചം !
    പിന്നെ ആ അധികാരം വേണ്ടവിതത്തില്‍ ഉപയോഗിക്കണം എന്നത് വേറെ കാര്യം. അറിവും വിവേകവും ഉള്ളവരെ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കേണ്ടത് ഇടവകക്കാരുടെ കടമയാണ്. എനിക്കറിയവുന്നിടത്തോളം കുടുംബകൂട്ടയ്മയില്‍ നിന്നാണ് പ്രതിനിതികളെ കണ്ടെത്തുന്നത്. വികാരിയച്ചന്‍ കൊള്ളില്ല എന്ന് പറഞ്ഞു കുടുംബക്കൂട്ടയ്മയില്‍ പോകാതിരിക്കുകയും, തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിതികളെ മോശക്കാരെന്നു പറയുകയും ചെയ്യുന്നത് ഇരട്ടതാപ്പല്ലേ ?
    അത്മായന്റെ ശബ്ദത്തിനു ശക്തിയുണ്ടാകണമെങ്കില്‍ പറയുന്ന കാര്യങ്ങള്‍ക്കു ന്യായം വേണം, കാരണം വേണം. പറയേണ്ട സ്ഥലത്ത് പറയണം.

    തുടരും അടുത്ത കമന്റില്‍ 4 -

    ReplyDelete
    Replies
    1. 1. ദൈവവും മനുഷ്യനുമായി കുഴക്കരുത് ; (അനോണിമസ്) സഭ യേശുവിനെ നാലാം നൂറ്റാണ്ടുമുതല്‍ കുഴച്ചുവച്ചിരിക്കുകയാണ്. മനുഷ്യനായ യേശുവില്‍ ദൈവവും മനുഷ്യനും ഒന്നുപോലെ പ്രവര്‍ത്തിച്ചിരുന്നു പോലും. അര്‍ഥമില്ലാത്ത ദൈവശാസ്ത്രം മാര്പാപ്പാക്കുപോലും അറിയത്തില്ല. മനുഷ്യനെന്ന് പറയുന്നത് അപൂര്‍ണ്ണനും ദൈവമെന്നു പറയുന്നത് പൂര്‍ണ്ണനും. അപൂര്‍ണ്ണനും പൂര്‍ണ്ണനും മനുഷ്യനും ദൈവവും എന്നെല്ലാം യേശുവില്‍ കുഴച്ചു വെച്ചിരിക്കുന്നതും പുരോഹിതന്റെ സൃഷ്ടിയാണ്.

      2മെത്രാച്ചനെ പിതാവെന്നു വിളിച്ചില്ലെങ്കില്‍ അവരെ അപമാനിക്കുന്നതിനു തുല്യമാണ്. അറയ്ക്കപിതാവുവരെ
      പരിശുദ്ധനാണ്‌. പരിശുദ്ധമേനിയില്‍ വിശുദ്ധവസ്‌ത്രം ധരിച്ച പിതാവ് മോനിക്കായെന്ന സ്ത്രീയെ ചതിച്ചു കള്ള വടിയും പിടിച്ചു കാഞ്ഞിരപ്പള്ളിയില്‍ ഭൂപതിയായി, കൊള്ളക്കാരന്‍ ആയി വാണരുളുന്നു.
      സഭയിലെ 'ആദിപിതാക്കന്മാര്‍' എന്ന അനോണിമസ് പദത്തോട് യോജിക്കുന്നു. സഭയിലെ ആദിപിതാവ് പത്രോസും നരകത്തിന്റെ പിതാവ് ലൂസ്സിഫെരും ആണല്ലോ.

      3. (a)കുഞ്ഞുങ്ങളെപ്പോലെ ആകുവിന്‍,( അനോണിമസ്) വചനങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും. വിവേകാനന്ദന്‍ ക്രിസ്തുവില്‍കണ്ട ദര്ശനവും, ശിശുഹൃദയ തത്ത്വത്തില്‍ ആയിരുന്നു. ചില പുരോഹിതര്‍ കല്‍പ്പിച്ച അര്‍ഥം നിഷ്കളങ്ക ചാരിത്രത്തെ കവര്‍ന്നെടുക്കുന്നത്‌ എങ്ങനെയെന്നും?

      (b)ഒന്നാമന്‍ നിങ്ങളുടെ ദാസന്‍ ആകണം (അനോണിമസ് ) ഉദാഹരണം പാലാ, കാഞ്ഞിരപ്പള്ളി , ചങ്ങനാശേരി പിതാക്കന്മാര്‍. ഒന്നാമന്‍മാര്‍ മുഴുവന്‍ കൊള്ളക്കാര്‍ആയി. സഭയുടെ അപഹരിച്ച മുതല്‍ മുഴുവന്‍ കുന്നുകൂടി രത്നങ്ങളായി ലോകം മുഴുവന്‍ ചിതറികിടക്കുകയാണ്.

      (c) സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും (അനോണിമസ് ) സീസറിനുള്ളത് ദൈവം പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്നുണ്ട്. ദൈവത്തിനു കൊടുക്കുവാന്‍ ദൈവത്തെ കണ്ടു മുട്ടിയിട്ടു വേണ്ടേ? പുരോഹിതനെ ദൈവം ആക്കി മനുഷ്യനുമായി കുഴക്കരുതെന്നും അനോണിമസ് പറയുന്നു. ദൈവമല്ലാത്ത ആ കള്ളദൈവത്തിനു എന്തിനു പണം കൊടുക്കണം. നല്ലവനായ കള്ളന്‍ ദൈവത്തോടൊപ്പം സ്വര്‍ഗത്തിലും ഉണ്ട്. അവിടെയും ഭൂമിയിലെ കള്ളദൈവങ്ങളോടൊപ്പം പോക്കറ്റടിയായിരിക്കും ജോലി.

      ദൈവത്തെപ്പറ്റി പറഞ്ഞു കാടുകയറാതെ മാഷേ. യുക്തിയില്ലാത്തതൊന്നും ചിന്തിക്കാന്‍ സാധിക്കുന്നില്ല. ഐന്‍സ്റ്റീന്‍പോലും ചിന്തിച്ചിട്ട് കിട്ടാത്ത ദൈവത്തെ ഞാനും മറന്നു കിടക്കുകയാണ്. ഞാന്‍ ചിലപ്പോള്‍ ചിന്തിക്കും, യേശുവോ ഗുരുത്വമോ (gravity) ഇവരില്‍ ആരാണ് ദൈവം? നല്ലവനായ യേശുവിനു വെറും ആള്‍ദൈവങ്ങളുടെ സ്ഥാനം കൊടുക്കരുതെന്നും സഭയോട് പറയുവാനുണ്ട്. അവിടുത്തെ, ഒരു മാതാഅമൃതാനന്ദയോ, സത്യസായി ബാവായോപ്പോലെ കരുതുന്നതും കഷ്ടമാണ്.

      (d)കുടുംബത്തില്‍ അപ്പന്‍ നേതാവെന്നു മാഷ്‌ പറഞ്ഞതും ശരിയാണ്. അപ്പന്‍ മക്കള്‍ക്ക്‌ കഞ്ഞിയും വിദ്യാഭ്യാസവും കൊടുക്കും. നേതാവായ ഓഫീസിലെ ബോസിനെ പിണക്കിയാല്‍ നമ്മുടെ കഞ്ഞികുടി മുട്ടും. അയാളും നേതാവ് തന്നെ. പള്ളിയിലെ ആത്മീയ ഗുരുവിനെ നേതാവാക്കുവാനും ബുദ്ധിമുട്ടുണ്ട്. അയാളെ അല്മായര്‍ തീറ്റണം, പണം കൊടുക്കണം, മോതിരം മുത്തണം, പോരാഞ്ഞു ഞങ്ങളുടെ നേതാവും ആകണം. നടക്കില്ല മാഷേ. ഭക്തി രോഗത്തെപ്പറ്റി എന്റെ ലേഖനം വായിക്കുക. ഇത് ഭ്രാന്തു തന്നെ, !!!

      (e)ദേവസ്വം ബോര്‍ഡിനു ഒരു ചുക്കും അധികാരം ഇല്ല. ഹിന്ദുവിനു വീട്ടിലോ, നാട്ടിലുള്ള ഏതു പൂജാരിയുടെ അടുത്തും കര്‍മ്മങ്ങള്‍ നടത്താം. ഹിന്ദുമതമാണ്, ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതും. മുള്ളായും മാര്‍പാപ്പയും കൂട്ടുകാരാണ്. 'സ്ത്രീ എന്ന് പറഞ്ഞാല്‍ കുഞ്ഞുങ്ങളെ ഉത്ഭാദി പ്പിക്കുന്ന ഫാക്ടറിയാണെന്നു ഇറാനിലെ ഇമാം പറഞ്ഞു. എന്നിരുന്നാലും ഇസ്ലാമിനെ കരിതേക്കരുതെ സാറേ. എല്ലാ മതത്തിലും ഭീകരര്‍ ഉണ്ട്. നബിയും യേശുവിനെപ്പോലെ നല്ല കാര്യങ്ങള്‍ ഒത്തിരി പറഞ്ഞിട്ടുണ്ട്.

      (f)യഹൂദരുടെ പഴയനിയമത്തിലെ ദൈവം അസൂയപിടിച്ചവനാണ്. യാഹൂദന്റെ അസൂയ പിടിച്ച ദൈവവും പ്രാകൃതപ്രവാചകരും ഒട്ടും ദഹിക്കുകയില്ല. അവരെക്കാളും ഇന്ന് ഒരു കൊച്ചു കുഞ്ഞിനുപോലും അറിവുണ്ട്. പീറ്ററിനും ആദിമ സഭയിലെ പിതാക്കന്മാര്‍ക്കും പൌരാഹിത്യം ഉണ്ടായിരുന്നില്ല.

      (g)മാഷ്‌ പറഞ്ഞതുപോലെ സഭാ ഭരണങ്ങളില്‍ അല്മെനിക്ക് അധികാരം ഉണ്ടെങ്കില്‍ church act അനുകൂലിക്കുവാന്‍ പിതാക്കന്മാരോടു പറയൂ. അങ്ങനെ നിയമങ്ങള്‍ വന്നാല്‍ കൈക്കാരന്മാരും അനേക അച്ചന്മാരും ജയിലില്‍ കിടക്കേണ്ടിയും വരുമായിരിക്കും. അതായിരിക്കും അവര്‍ എതിര്‍ക്കുന്നതും.

      തെരസ്സായുടെ "നുണയുടെ പാറയില്‍ നിന്നുവന്ന പള്ളിയെന്ന" പ്രയോഗവും നന്നേ ഇഷ്ടപ്പെട്ടു. കള്ളങ്ങള്‍ പറഞ്ഞ യോഹന്നാന്‍ശാത്താന്‍ സ്ത്രീകളെ ചതിച്ച രണ്ടാമത്തെ പിശാചാണ്. പുരുഷന്റെ തല ക്രിസ്തുവും സ്ത്രീയുടെ തല പുരുഷനും എന്ന് പറഞ്ഞ നുണയന്‍.

      Delete
  4. തുടരുന്നു 3-

    4 അടുത്ത പ്രശ്നം, ശ്രീ ജോസഫ്‌ പറയുന്നത് സഭയില്‍ ഒരു പ്രശ്നമേ ഉള്ളൂ എന്നാ. കുരിശിന്റെ പ്രശ്നം. മാര്‍ തോമ കുരിശിനെ കുറിച്ച് അറിയണമെങ്കില്‍ ഈ ലിങ്കില്‍ ഒന്ന് ക്ലിക്ക് ചെയ്യുക http://en.wikipedia.org/wiki/Ancient_Crosses_of_India . മാര്‍ തോമ കുരിശു കണ്ടുപിടിച്ചത് പൌവത്തില്‍ പിതാവിന്റെ അരമനയിലല്ല. മാര്‍ തോമ ശ്ലീഹായുടെ കബ്ബരിടന്തിങ്കലാണ്. പിന്നെ അതിന്റെ ചരിത്രം തുടങ്ങിയത് പൌവത്തില്‍ പിതാവിന്റെ ജനനത്തോടെയുമല്ല. Antonio Gouvea," Jornada of Dom Alexis de Menezes" ഈ പുസ്തകം എഴുതപ്പെട്ടത് പൌവത്തില്‍ പിതാവ് ജനിക്കുന്നതിനു നാലു നൂറ്റാണ്ട് മുന്‍പാണ്‌. ഇത് സീറോ-മലബാര്‍ അച്ഛന്മാരുമല്ല എഴുതിയത്.
    പിന്നെ എന്തുകൊണ്ടാണ് ഇത് നമ്മുടെ പള്ളിയുടെയോ ആരധാനാക്രമതിന്റെയോ ഭാഗം ആകാഞ്ഞത് ? രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷമാണു ഓരോ സഭയുടെയും തനതായ ആചാരങ്ങള്‍ക്കും അനുഷ്ട്ടാനങ്ങള്‍ക്കും പ്രതാന്യം നല്‍കി അവയെ പുനര്ജീവിപ്പിക്കണമെന്നു സഭാ പഠിപ്പിക്കുന്നത്‌. അതിനു ശേഷം ആ കടമ ഏറ്റെടുത്ത നമ്മുടെ പിതാക്കന്മാരെ അഭിനന്ടിചില്ലെങ്കിലും അവഹേളിക്കരുത്.
    5 പിന്നെ പണത്തിന്റെയും പിരിവിന്റെയും കാര്യം. നേര്ച്ച്പ്പണം പള്ളിയിലെ നേര്ച്ചപ്പെട്ടിയില്‍ നിന്ന് എടുക്കുന്നതും എണ്ണുന്നത്ഉം കൈക്കാരന്മാരും കണക്കനും ചേര്‍ന്നാണ് (സിറോ-മലബാര്‍ സഭയില്‍). ഓരോ മാസത്തെയും ചെലവും വരവും മാസതെരട്ടു യോഗത്തില്‍ വായിക്കുന്നുമുണ്ട്‌. അത് എഴുതുന്നത്‌ വികാരിയല്ല. കൈക്കാരനും കണക്കനും ചേര്‍ന്നാണ്. പിന്നെ വികാരിയച്ചന്‍ മാത്രം എങ്ങനെ തെറ്റുകാരനാകും. പിന്നെ ഈ പറയുന്ന പണം അച്ഛന്റെ വീട്ടിലേക്കു കയറ്റി അയക്കുന്നൊന്നുമില്ല. സ്കൂള്‍ ആയോ പള്ളി ആയോ ഒക്കെ അവിടെത്തന്നെ കാണും. അതിന്റെയൊക്കെ ഫലമൊക്കെ അനുഭവിക്കുന്നത് ആ ഇടവകക്കാരും. ആ അച്ഛന്‍ 5 വര്‍ഷമോ 7 വര്‍ഷമോ കഴിഞ്ഞു ഷുഗറും പ്രഷറും കൊണ്ട് വേറൊരു സ്ഥലത്തേക്ക്.

    6 പിന്നെ ശ്രീ ജോസഫ്‌ സഭയുടെ ചരിത്രത്തെ കുറിച്ച് പറഞ്ഞു. ഒന്ന് പറഞ്ഞോട്ടെ, സഭക്ക് 60 വര്‍ഷത്തെ ചരിത്രം മാത്രമല്ല ഉള്ളത് . 20 നൂറ്റാണ്ടിന്റെ ചരിത്രം ഉണ്ട്. ഈ ചരിത്രത്തില്‍ അച്ചന്മാര്‍ മാത്രമല്ല, കൊള്ളരുതാത്ത മെത്രാന്മാരും മാര്‍പാപ്പ മാരും ഉണ്ടായിട്ടുണ്ട്. (ഇതറിയണമെങ്കില്‍ 60 വര്‍ഷത്തെ ചരിത്രം വായിച്ചാല്‍ പോരാ, ഒന്നാം നൂറ്റാണ്ട് മുതലുള്ള ചരിത്രം വായിക്കണം). നെപ്പോളിയന്‍ റോമ നഗരം നശിപ്പിച്ചു മാര്‍പാപ്പയെ വധിച്ചു സഭയെ ഇല്ലാതാക്കുമെന്ന് പറഞ്ഞു യുദ്ധത്തിനു വന്നപ്പോള്‍ റോമില്‍ ഉണ്ടായിരുന്ന മെത്രാന്മാരും അച്ചന്മാരും പറഞ്ഞെത്രെ 20 നൂറ്റാണ്ടായി ഞങ്ങള്‍ നോക്കിയിട്ട് നടക്കാത്തത് ആണോ ഇനി നീ നോക്കിയാല്‍ നടക്കുന്നത് എന്ന്. നെപ്പോളിയന്‍ മരിച്ചു മണ്ണടിഞ്ഞു. സഭാ ഇന്നും തുടരുന്നു. സഭാ മനുഷ്യകരങ്ങളാല്‍ നടത്താപ്പെടുന്നതുകൊണ്ട് അവള്‍ക്കു മാനുഷികമായ കുറവുകള്‍ ഉണ്ടായിരിക്കും. പക്ഷെ അവളെ സതാനിക സഭാ എന്നൊക്കെ പറയണോ ശ്രീ ജോസഫ്‌ മാത്യു ?
    ഒരു കാര്യം പറയാം. പരിശുധന്മാവിനാല്‍ നയിക്കപ്പെടുന്ന സത്യസഭയെ നശിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അല്ലെങ്കില്‍ സഭാ 20 നൂറ്റാണ്ട് ഈ ഭൂലോകത്ത് തുടരുമോ ?

    തുടരും അടുത്ത കമന്റില്‍ 7

    ReplyDelete
    Replies
    1. (4)തോമ്മാശ്ലീഹായുടെ കബറിടത്തില്‍നിന്ന് കുന്തവും എല്ലും കഷണങ്ങളും കുരിശുകളും കണ്ടെത്തിയതായി ഞാനും വായിച്ചിട്ടുണ്ട്. നാലാംനൂറ്റാണ്ടു മുതലാണ്‌ കുരിശുകള്‍ തന്നെ സഭയില്‍ വന്നത്. ഇങ്ങനെ കബളിപ്പിക്കുന്ന കഥകള്‍പറഞ്ഞു പാവം തോമസിനെ അപമാനിക്കണോ? പോര്ടുഗീസുകാരുടെ ചരിത്രം, നാട്ടു ക്രിസ്ത്യാനികളുടെ പണവും മിഷ്യനറി പ്രവര്‍ത്തനങ്ങള്‍ക്കും ആയിരുന്നു. ഏതെങ്കിലും തമിഴ്കൃതിയോ പൌരാണിക ചരിത്രമോ തോമസിനെപ്പറ്റി ഇല്ല. ആക്റ്റ് ഓഫ് തോമസ്‌ ഉണ്ട്. അതില്‍ തോമസ്‌ പാക്കിസ്ഥാന്‍ വരയെ വന്നിട്ടുള്ളൂ. ഈ കൃതിയില്‍ തോമസ്‌ ക്രിസ്തുവിന്റെ ഇരട്ട സഹോദരന്‍ ആയി എഴുതിയിരിക്കുന്നു. അങ്ങനെയെങ്കില്‍ പുതിയനിയമം മുഴുവന്‍ മാറ്റി എഴുതേണ്ടി വരും. തൊണ്ണൂറുവയസു കഴിഞ്ഞ ആ വൃദ്ധന്‍ നിലക്കല്‍നിന്നും കടുവാ പിടിക്കാതെ വഴികള്‍ ഇല്ലാത്ത സ്ഥലത്തുകൂടെ അരീത്രയും വന്നിട്ടുണ്ട്. തോമസിന്റെ കാലത്ത് കേരളത്തില്‍ മലവേടന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെറുതെ ബ്രാഹ്മണ ക്രിസ്ത്യാനികളെ മല വേടന്മാര്‍ ആക്കണോ.?

      (5) ഉത്തരം മുന്‍പോസ്റ്റില്‍ ഉണ്ട്. നല്ല പുരോഹിതരെ എനിക്കും ബഹുമാനം ഉണ്ട്. മാഷിനോട് യോജിക്കുന്നു. അടുത്തകാലത്ത് പള്ളിപ്പണം ബ്ലേഡില്‍ ഇട്ട ഒരു പുരോഹിതന്റെ കഥ മാതൃഭൂമിയില്‍ ഉണ്ടായിരുന്നു.
      അല്മായ ശബ്ദത്തിലും അതിന്റെ പതിപ്പ് ഉണ്ട്. ബ്ലേഡു നടത്തിയിരുന്നത് അമേരിക്കയിലെ സീറോ മലബാര്‍ രൂപതയുടെ പ്രസിദ്ധനായ ഒരു അച്ചന്റെ ചേട്ടന്റെ മകനായിരുന്നു. അയാളെ സി ബി ഐ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ എത്രയെത്ര സംഭവങ്ങള്‍ എന്നും നടന്നുകൊണ്ടിരിക്കുന്നു.

      (6) സഭയുടെ കഴിഞ്ഞകാല ചരിത്രം മൊത്തം കറുത്ത അദ്ധ്യായങ്ങള്‍ എന്നറിയാം. അനേക വേശ്യകളുമൊത്തു ജീവിച്ച കുപ്രസിദ്ധരായ മാര്പപ്പമാരുടെ ചരിത്രത്തിലേക്ക് ഞാന്‍ പോവുന്നില്ല. അങ്ങനെയുള്ള അനേക ലേഖനങ്ങള്‍ അല്മായശബ്ദത്തില്‍ ഉണ്ട്. ചരിത്രത്തിലേക്ക് പുറകോട്ടു ബഹുദൂരം നോക്കാതെ ഇന്നത്തെ പ്രശ്നങ്ങള്‍ കാണുകയല്ലേ നല്ലത്. ഇന്നത്തെ സഭയുടെ പോക്കിനെയാണ് ഞാന്‍ പറഞ്ഞത്. കര്‍ദിനാള്‍ മാര്ട്ടിനിയുടെ മരണത്തിനു മുമ്പുള്ള അഭിമുഖം ഈ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭ ഇരുന്നൂറു വര്‍ഷങ്ങള്‍ പുറകിലെന്നു അദ്ദേഹം മരിക്കുന്നതിനു മുമ്പ് പറഞ്ഞു. ഇന്നും നാളത്തെയും ദുഖമാണ് അദ്ദേഹത്തിന്‍റെ വിലാപത്തില്‍ ഉണ്ടായിരുന്നത്. മാര്‍പാപ്പ ആകേണ്ടിയിരുന്ന മാര്ട്ടിനിക്ക് യാഥാസ്ഥികര്‍ അവസരം കൊടുക്കാഞ്ഞതും സഭയില്‍ പിശാചുക്കള്‍ ഭരിക്കുന്നതു കൊണ്ടാണ്.

      നെപ്പോളിയന്റെ വാക്കുകള്‍ സത്യമായി. സഭയുണ്ട്. സഭയില്‍ ക്രിസ്തുവില്ല. അമേരിക്കയിലും യൂറോപ്പിലും പള്ളികള്‍ പൂട്ടി കൊണ്ടിരിക്കുന്നു. അച്ചന്മാരും കന്യസ്ത്രികളും ഇല്ലാത്തത് കൊണ്ട് നാട്ടിലെ സീറോ മലബാര്‍ പുരോഹിതരുടെ കൊയ്ത്തു കാലവും. കുറെഏറെ ഈ നാട്ടിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.
      കുര്‍ബാനപ്പണം 50 ഡോളര്‍ കിട്ടുന്നത് മുഴുവന്‍ പോക്കറ്റില്‍ ഇട്ടു നാട്ടില്‍ ഉള്ള വൈദികരെകൊണ്ട് 50 രൂപയ്ക്ക് ചൊല്ലിക്കും. അമേരിക്കയില്‍ ഒരു കന്യാസ്ത്രിയുടെ ശരാശരി പ്രായം ഇന്ന് 70 വയസാണ്. അവരുടെ കാലം കഴിഞ്ഞാല്‍ കേരളത്തിലെ പെണ്ണുങ്ങളെ ഇറക്കുമതി ചെയ്യുവാന്‍ ഇളങ്ങുളം പുതമന അച്ചന്മാരെപ്പോലെയുള്ളവരും കാണും.

      കുടുംബമഹിമ പറയുന്നത് പോലെയാണ് രണ്ടായിരം കൊല്ലത്തെ വീരവാദം അച്ചന്മാര്‍ മുഴക്കുന്നത്. സഭ ഒഴുക്കിയ രക്തപ്പുഴകള്‍, നാസികളുടെ പിതാക്കന്മാര്‍, യഹൂദരക്തം, കൂട്ടകൊല, അഴിമതികള്‍ ഇതെല്ലാം പരിശുദ്ധ ആത്മാവിന്റെ പ്രവര്‍ത്തനമോ.? സീറോ മലബാറിലെ പരിശുദ്ധആത്മാവിന്റെ രൂപമായി മെത്രാന്‍ തൊപ്പിയില്‍ ഒരു കാടന്‍പക്ഷി ഉണ്ട്. രണ്ടു മയിലുകളും. കര്‍ദ്ദിനാള്‍ ആലഞ്ചേരി എന്നും വിദേശ പര്യടനത്തിലും. മുരുഗന്റെ വാഹനമായ മയിലുകള്‍ തലയില്‍ ഉള്ളപ്പോള്‍ പരിശുദ്ധആത്മാവ് പ്രാവിന്‍ രൂപത്തില്‍ വരുമോ?

      Delete
  5. തുടരുന്നു 6

    7 ശ്രീ ജോസഫ്‌ എഴുതിയ ഒരു വാചകത്തിന്റെ അര്‍ഥം എനിക്ക് മനസിലാകുന്നില്ല. "ചിലര്‍ വിചാരിച്ചു, സഭ സ്ഥാപിച്ചത് പീറ്ററിന്റെ വിശ്വാസത്തില്‍ മാത്രമെന്ന്. യേശുവിന്റെ സഭയും, പാറയും, പ്രകൃതിയും കാണാതെ മനുഷ്യനായ തോമസിന്റെ സഭയെ ഇന്നുള്ള സഭാനേതൃത്വം കാണുന്നു". പീറ്റര്‍ ദൈവമാണ് എന്നാണോ ശ്രീ ജോസഫ്‌ പറയുന്നത്, അതോ മലബാര്‍ സഭാ സ്ഥാപിച്ച മാര്‍ തോമ ശ്ലീഹ യേശുവിന്റെ ശിഷ്യന്‍ അല്ലെന്നോ ? ഇതിലെ "ചിലര്‍ " ആരാണാവോ ? ലോകത്ത് ഒരിടത്തും വിശ്വാസികള്‍ അല്ലാത്ത ചരിത്രകാരന്മാര്‍ പോലും സഭാ സ്ഥാപിച്ചത് പീറ്ററിന്റെ മാത്രം വിശ്വാസത്തില്‍ ആണെന്ന് പറഞ്ഞട്ടില്ല. പീട്ടരും പോളും സ്ഥാപിച്ച സഭാ റോമാ സഭാ, യാക്കോബും യോഹന്നാനും സ്ഥാപിച്ചത് അന്തിയോക്കിയയില്‍, തോമസ്‌ ഇന്ത്യയില്‍ എന്നൊക്കെ ആണേ ഞങ്ങള്‍ പഠിച്ചിരിക്കുന്നത്.

    8 ശ്രീ ജോസഫ്‌ പറയുന്ന ഒരു കാര്യം "യോജിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ എന്തുകൊണ്ട് പിരിഞ്ഞുപോയി ക്രിസ്തുവിന്റെ രാജ്യവും ചൈതന്യവും നിലനിര്‍ത്തികൂടാ". ഇത് വളരെ കാര്യമായ ഒരു ചോദ്യം തന്നെയാണ് . ഞാന്‍ തിരിച്ചൊന്നു ചോദിക്കട്ടെ, സീറോ-മലബാര്‍ സഭയില്‍ നില്‍ക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍ എന്തിനാ പിന്നെ നില്‍ക്കുന്നത് ലത്തീന്‍ സഭയിലോ സീറോ-മലങ്കര സഭയിലോ ചേര്‍ന്ന് കൂടെ? പക്ഷെ അവിടെ ചേരാന്‍ ചെല്ലുമ്പോള്‍, അവിടത്തെ അധികാരികള്‍ പറയും, മക്കളെ നിങ്ങള്‍ സിറോ മലബാര്‍ സഭയിലെ അംഗങ്ങള്‍ അല്ലെ, നല്ല കുഞ്ഞായി ആ പാരമ്പര്യം അനുസരിച്ച് ജീവിക്കുക. എന്താന്നോ, ഈ ഏക സത്യ സഭയിലെ തലവനായ മാര്‍പാപ്പ ഒരു കല്പന ഇറക്കിയിട്ടുണ്ട്. ഒരു വ്യക്തി സഭയിലെ അംഗം സ്വന്തം സ്വാതന്ത്ര്യത്തില്‍ ആവശ്യപ്പെട്ടാല്‍ പോലും മറ്റൊരു വ്യക്തിസഭയിലേക്ക് മാറ്റം സാധ്യമല്ലാ. വിവാഹം വഴി മറ്റൊരു വ്യക്തി സഭയിലെ ഇടവക അംഗം ആകാം. പക്ഷെ അയാള്‍ ഒരിക്കലും ആ വ്യക്തി സഭയിലെ അംഗം ആകുന്നില്ലാ.

    ഇപ്പൊ മനസ്സിലായോ, മാര്‍പാപ്പ പറയുന്നത് എന്തിനാന്നു, കത്തോലിക്കാ സഭയില്‍ പല വ്യക്തി
    സഭകളുണ്ട്. കൃത്യമായി പറഞ്ഞാല്‍ 22 എണ്ണം. അവ ഓരോന്നും അവയുടെ തനിമയില്‍, ആചാരങ്ങളില്‍ വളര്‍ന്നലെ സഭയുടെ കൂട്ടായ്മയും കത്തോലികതയും വളരുകയുള്ളൂ. അതിനു ഓരോ സഭകളും അവരുടെ പ്രത്യേകതകള്‍ മനസിലാക്കി വളര്‍ത്തി കൊണ്ടുവരണം. സീറോ-മലബാര്‍ സഭയുടെ പ്രത്യേകതയാണ് നമ്മുടെ മാര്‍ തോമ കുരിശും അള്‍ത്താര അഭിമുഖമായ ബലിയര്‍പ്പനവും.

    9 അച്ചന്മാരുടെ ലൈംഗിക കുറ്റങ്ങളെ കുറിച്ചും പണം കട്ടുകൊണ്ടു പോകുന്നതിനെ കുറിച്ചും ശ്രീ ജോസഫ്‌ ഒത്തിരി കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. മത്ത നട്ടിട്ടു കുമ്പളം മുളക്കുമോ സര്‍ ? ചിലര്‍ അവരുടെ ജീവിത സാഹചര്യങ്ങളില്‍ ഇങ്ങനെ ആയിപ്പോകുന്നതാണ് എന്ന് വിചാരിക്കുന്നതല്ലേ നല്ലത് ? അവരെ സഹായിക്കുകയും തിരുത്തുകയും അല്ലെ വേണ്ടത് ? നമ്മുടെ മക്കള്‍ക്കോ കാര്ന്നോന്മാര്‍ക്കോ സ്വന്തക്കര്‍ക്കോ ആണ് ഈ ചീത്ത കേള്‍ക്കേണ്ടി വരുന്നതെങ്കിലോ ? അപ്പോള്‍ അവരെ സംരക്ഷിക്കുകയും പ്രതിരോതിക്കുകയും ചെയ്യാം അല്ലെ ? ഈ അച്ചന്മാര്‍ ഉണ്ടാകുന്നതു നമ്മുടെ കത്തോലിക്കാ കുടുംബങ്ങളില്‍ നിന്നല്ലേ ? അവര്‍ വളരുന്നത്‌ നമ്മുടെ സമൂഹത്തിലല്ലേ ? നമ്മുടെ സ്വന്തക്കാരും അനതരവന്മാരും സുഹൃത്തുക്കളും ഒക്കെ അല്ലെ നമ്മുടെ അച്ചന്മാര്‍ ?

    ഏതോ ഒരച്ചന്‍ എന്തെങ്കിലും ചെയ്തെന്നു കരുതി എല്ലാവരെയും ചീത്ത വിളിക്കുന്നത്‌ അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്‌ കേറുന്ന പോലെയല്ലേ ? പിന്നെ ഈ ചീത്തവിളി കേള്‍ക്കുന്നതില്‍ നമ്മുടെ സുഹൃതുക്കാലോ ബന്ധുക്കളോ ആയ അച്ചന്മാര്‍ ഉണ്ടെന്നതില്‍ നമുക്ക് "അഭിമാനിക്കാം" അല്ലെ സുഹൃത്തേ ?

    10 പിന്നെ ഒരു ചോദ്യം. അങ്ങോട്ട്‌. ഈ മെത്രാന്‍മാരെയും അച്ചന്മാരെയും ഒക്കെ വിമര്‍ശിക്കുന്ന എത്രപേര്‍ ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട് ? എന്റെ സഭയില്‍ ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുന്ന അച്ചന്മാര്‍ യോഗ്യതയോടും വിവേകത്തോടും കൂടി അത് ചെയ്യാന്‍ അവരെ അനുഗ്രഹിക്കനെയെന്നു പ്രാര്തിച്ചിട്ടു നമുക്ക് അവരെ വിമര്‍ശിക്കാം. അതെല്ലേ നല്ലത്. ഇത് ദൈവത്തിന്റെ ഏക സത്യ സഭയാണെന്ന് നാം വിശ്വസികുന്നുന്ടെങ്ങില്‍ !!!!

    (പ്രിയ അത്മായശബ്ദം, നന്ദി. ഇത്രയും പറയാന്‍ അവസരം തന്നതിന്. എന്റെ പ്രതികരണത്തിന് നല്‍കിയ പ്രതികരണം മെയിന്‍ പേജില്‍ ഇട്ടതു പോലെ ഈ പ്രതികരണവും മെയിന്‍ പേജില്‍ ഇടാന്‍ പറ്റുമോ എന്ന് ചോതിക്കുന്നില്ല. ഇത് ഏതായാലും ഒന്നിച്ചു എന്റര്‍ ആകില്ല അതിനാല്‍ വ്യത്യസ്ത കമന്റ്സ് ആയി പോസ്റ്റ്‌ ചെയ്യുന്നു. ഒന്നിച്ചു ഇടാന്‍ പറ്റുമെങ്കില്‍ വളരെ നന്നായിരുന്നു.)

    ReplyDelete
  6. (7)ക്രിസ്തു പത്രോസിനു താക്കോല്‍ കൊടുത്തപ്പോള്‍മുതല്‍ സഭ ഉണ്ടായെന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. ബൈബിള്‍ നല്ലവണ്ണം പഠിച്ചവര്‍ പറയും, പോള്‍ സഭ സ്ഥാപിച്ചുവെന്ന്. സഭയുടെ അടിസ്ഥാനം തന്നെ പോളിന്റെ സുവിശേഷങ്ങളില്‍ നിന്നുമാണ്.

    തോമ്മാശ്ലീഹായുടെ വചനങ്ങള്‍ വത്തിക്കാന്‍ ലൈബ്രറിയില്‍ കാണുമായിരിക്കും. തോമസ്‌ സുവിശേഷം അംഗീകരിക്കുകയും ഇല്ല. സ്വര്‍ഗരാജ്യം കൈഎത്തുന്ന ദൂരത്തുണ്ടെന്നു പറഞ്ഞു പുരോഹിതന്റെ കഞ്ഞി മുട്ടിച്ചതാണ് കാരണം. ആധികാരികമായി ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ സുവിശേഷങ്ങള്‍ എഴുതിയതായി രേഖകളും ഇല്ല.

    തോമാശ്ലീഹ ഭാരതത്തില്‍മാത്രമല്ല പോര്‍ട്ടുഗീസുകാര്‍ കോളനികള്‍ സ്ഥാപിച്ച രാജ്യങ്ങളില്‍ എല്ലാം പ്രേഷിതവേല ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ആയി വിശുദ്ധന്റെ എട്ടു കബറിടങ്ങള്‍ ഉണ്ട്. കൊളംബസിന് മുമ്പ് തെക്കേ അമേരിക്കാ കണ്ടുപിടിച്ചത് തോമ്മാശ്ലീഹാ ആയിരുന്നു. ഇല്ലേ മാഷേ? ബ്രസീലില്‍ വിശുദ്ധനെ അടക്കംചെയ്ത സ്ഥലത്തും തീര്‍ഥാടകര്‍ പോകുന്നു.പുരോഹിതവെടികളില്‍ അടഞ്ഞ മനസ്സായതൊഴിച്ചാല്‍, മാഷ്‌ വിവരത്തോടെ നല്ലവണ്ണം മലയാളം എഴുതുന്നുണ്ട്.

    (8) ഞാന്‍ ഇല്ലെങ്കിലും സഭയ്ക്ക് ഒരു ചുക്കും സംഭവിക്കുകയില്ല. പിന്നെ ഞാന്‍ എന്തിനു പോവണം. പോവേണ്ടത് കൊള്ളക്കാരും ഭൂമി തട്ടിപ്പുകാരുമായ അഭിഷിക്തരും അവരുടെ ശിങ്കിടികളും Church act എതിര്‍ക്കുന്നവരും, ബാല രതിക്കാരുമാണ്. സൈബര്‍ലോകം ഈ വര്‍ഗത്തിന് വന്ന ഒരു കോടാലി ആയിരുന്നു. നവീകരണ പ്രസ്ഥാനക്കാരും അരമനക്കുള്ളിലെ പല രഹസ്യങ്ങളും പുറത്തുകൊണ്ടുവന്നു.

    സഭക്കു വേണ്ടി മുറവിളി കൂട്ടുന്നവരല്ല കുറ്റവാളികള്‍. ഇവര്‍ സഭയില്‍ നിന്ന് പോയാല്‍ ചോദിക്കാനും പറയാനും ആളില്ലാതെ പുതിയ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടി കൊള്ളകളും സാമൂഹ്യദ്രോഹങ്ങളും അഭിഷിക്ത പുരോഹിത സമൂഹം തുടര്‍ന്നു കൊണ്ടിരിക്കും. സഭയെ സ്നേഹിച്ചുകൊണ്ടുതന്നെ സ്ത്രീകളും രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇന്ദു ലേഖ എന്ന കുട്ടിയുടെ തീവ്ര നവീകരണ പ്രവര്‍ത്തനങ്ങളിലും അഭിനന്ദിക്കുന്നു.

    സഭയെ തകര്‍ക്കുകയല്ല നശിപ്പിക്കുന്നവരെ പുറത്താക്കുകയെന്നുള്ളതാണ് ലക്‌ഷ്യം. എങ്കിലേ നസ്രത്തിലെ ആശാരി ചെറുക്കന്‍ വീണ്ടും വരുകയുള്ളൂ. കള്ളന്മാര്‍ക്കും അറക്കന്‍, താഴത്ത്മുതല്‍ ആലിബാബാമാര്‍ക്കും ചാട്ടവാറടി കിട്ടുകയുള്ളൂ.

    സുറിയാനി റീത്തുകാര്‍ക്ക് ലത്തീന്‍പള്ളിയില്‍ അംഗത്വം കൊടുക്കാന്‍ പാടില്ലായെന്ന് മാര്‍പാപ്പയുടെ നിയമംഉണ്ടെന്ന് മാഷ്‌ പറഞ്ഞു. ഒരു മാര്‍പാപ്പാക്കും മറ്റൊരു രാജ്യത്തിലെ പൌരന്മാരുടെ പേരില്‍ നിയമങ്ങള്‍ കൊണ്ടുവരുവാന്‍ സാധിക്കുകയില്ല. അമേരിക്കയും ഭാരതവും ചൈനയും ഭരിക്കുന്നത്‌ കാനോന്‍ നിയമങ്ങളല്ല. ഒരു മാസം മുമ്പ് ബിഷപ്പ് അങ്ങടിയത്തിനെ ഈ രാജ്യത്തെ നിയമം വിരട്ടിയകഥ അല്‍മായ ശബ്ദത്തില്‍ ശ്രീ കളരിക്കന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ജനിച്ചപ്പോള്‍മുതല്‍ ലത്തീന്‍പള്ളിയില്‍ അംഗമായിരുന്ന കുടുംബത്തെ ഈ നിയമം പറഞ്ഞു കല്യാണകുറിക്കായി മൂവായിരം ഡോളര്‍തുക ബിഷപ്പ് അങ്ങാടിയത്തും വൈദികരും ആവശ്യപ്പെട്ടു. കേട്ടിട്ടില്ലാത്ത നിയമം പ്രാബല്ല്യമാക്കാന്‍ വന്ന സൂത്രധാരകന്‍ ലത്തീന്‍പള്ളിയില്‍ ഉണ്ടായിരുന്ന മലയാളീ സഹായി പുരോഹിതനായിരുന്നു.അങ്ങനെ കുടുംബത്തെയും വിവാഹിതരാകുന്നവാരെയും പീഡിപ്പിച്ചുകൊണ്ടിരുന്നു.
    വധൂവരന്മാരുടെ വക്കീല്‍ നോട്ടീസ് ലഭിച്ചു കഴിഞ്ഞ ഉടനെ അങ്ങാടിയത്തിന് കുറിയും കൊടുക്കാറായി. പണവും വേണ്ടാ.വാലുംചുരുട്ടി ധനമോഹികളായ സീറോപുരോഹിതര്‍ മാളങ്ങളിലേക്ക് വലിയുകയും ചെയ്തു. കേരളത്തില്‍ പേടിപ്പിക്കുന്ന ഓലപാമ്പു അമേരിക്കയില്‍ ചിലവാകുകയില്ല.

    കഴുത്തറക്കുന്ന സീറോ പുരോഹിതര്‍ ഞാന്‍ താമസിക്കുന്ന പട്ടണത്തിലും ഉണ്ട്. ചുറ്റിനും പള്ളിയും മാന്യന്മാരായ അമേരിക്കന്‍പുരോഹിതരും ഉള്ളപ്പോള്‍ എന്തിനു മാമ്മോന്‍പ്രിയരായ മലയാളി വൈദികരുടെ സേവനം വേണം.?

    (9)പുരോഹിതരുടെ ലൈംഗികകുറ്റങ്ങള്‍ ക്ഷമിക്കുവാന്‍ മാഷ്‌ എഴുതിയിരിക്കുന്നു. പിഴച്ചു പെറ്റ മക്കളെ കൊണ്ടുവന്നാല്‍ അടികൊടുത്തേ വീട്ടില്‍ കയറ്റുകയുള്ളൂ. ഇസ്ലാമിക രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ കള്ള കുപ്പായക്കാരെ നൂറ്റൊന്നടി പരസ്യമായി കൊടുത്തിട്ട് തെറ്റ് ആവര്‍ത്തിക്കാതിരിക്കുവാന്‍ ഒരു അവസരം കൂടി കൊടുക്കാം.

    അല്മായന്‍ കുറ്റംചെയ്‌താല്‍ വീടിനുള്ളിലെ ചുമരിനുള്ളില്‍ പ്രശ്നം പരിഹരിക്കാം. എന്നാല്‍ ഒരു പുരോഹിതനോ, സമൂഹംമൊത്തമാണ് അപമാനിതരാകുന്നത്. ഇവരൊക്കെ വ്യപിചരിക്കുന്നത് എന്റെയും മാഷിന്റെയും അമ്മയായ സഭയെ ആണ്. മക്കള്‍ തിരുസഭയായ അമ്മയെയാണോ വ്യപിചരിക്കേണ്ടത്?

    മാഷ്‌ പറഞ്ഞു ഞാന്‍ പുരോഹിതരെ ചീത്തയാണ്‌ എഴുതുന്നതെന്ന്? ഇരുട്ടിന്റെ മറവില്‍ ഇവര്‍ കാണിക്കുന്ന അധാര്‍മ്മികതക്ക് എന്ത് വാക്ക് ഉപയോഗിക്കും. മെത്രാന്‍ കോണ്ടം ഉപയോഗിക്കുന്നത് വിലക്കുമ്പോള്‍ ദിവ്യപദവും തിരുമേനിയുടെ അധരങ്ങളില്‍ നിന്നുവന്ന രാജഭാഷയും.

    അല്മായശബ്ദ പ്രവര്‍ത്തകര്‍ പലരും സമൂഹത്തിന്റെ ഉന്നത നിലയില്‍ ഉള്ളവര്‍ആണ്. ആരും
    സംസ്ക്കാരരഹിതമായ ഭാഷ ഉപയോഗിച്ചതായി എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയുള്ളവര്‍ വന്നാല്‍ ഈ ബ്ലോഗു പുറത്തും ആക്കിയിട്ടുണ്ട്.

    ReplyDelete