Translate

Wednesday, November 7, 2012

അനിവാര്യമായ മാറ്റം


അല്‍മായശബ്ദത്തിന്റെ സംഭവബഹുലമായ ഒരു വര്‍ഷം പിന്നിട്ടത് ആഘോഷിച്ച രിതി ഗംഭിരമായിരിക്കുന്നു.  എല്ലാവരെയും ആകര്‍ഷിക്കുന്നതും, ആര്‍ക്കും ളുപ്പത്തില്‍ വായിക്കാവുന്നതും വിലയിരുത്താവുന്നതുമായ രിതിയില്‍ ഈ ബ്ലോഗിനെ മാറ്റാന്‍ ശ്രി. ജോസാന്റണിക്ക് കഴിഞ്ഞു. അദ്ദേഹം പ്രത്യേക പ്രശംസ അര്‍ഹിക്കുകയും ചെയ്യുന്നു. ഒപ്പം ഉണ്ടായിരുന്ന നിരവധി പ്രഗല്‍ഭരായ എഴുത്തുകാരും  ഈ വിജയത്തില്‍ ഭാഗഭാക്കുകളാണ്.  മാന്യമായ ഭാഷയില്‍ തന്നെ പറയേണ്ടത് പറയാന്‍ ഇതിലെ എഴുത്തുകാര്‍ ശ്രദ്ധിച്ചു - ഇന്ന് അല്മായാ ശബ്ദം സിറോ മലബാര്‍ അല്‍മായരുടെ ആധികാരിക മുഖപത്രമായി മാറുകയും ചെയ്തു. ഇതിന്, ഇപ്പോള്‍തന്നെ ദിപികയെക്കാള്‍ കൂടുതല്‍ വായനക്കാരുണ്ട് എന്നത് എങ്ങിനെ ചെറിയൊരു മാറ്റം മാത്രമാകും?

ഏറ്റവും പ്രധാനമായത്, അല്‍മായശബ്ദം അതിന്റെ ദൌത്യത്തിലേക്ക് കടന്നുവെന്നതാണ്. സഭയുടെ മേലധികാരികള്‍, തിരുത്തലിനു അതിതരായ സ്വര്‍ഗ്ഗിയ ദൂതരാണെന്ന ചിന്ത ഇന്ന് വിശ്വാസികള്‍ക്കില്ല;തോന്നിയതുപോലെ തുടരാം എന്ന വിചാരം അധികാരികള്‍ക്കുമില്ല. അല്മായര്‍ വിവിധ മാദ്ധ്യമങ്ങളിലൂടെ നടത്തിയ മുന്നേറ്റത്തിന്റെ ഫലമാണ് ഈ നയവ്യതിയാനമെന്ന് നിസ്സംശയം പറയാം. സംഘടിതരായ അധികാരികള്‍ ദിര്‍ഘകാല വിക്ഷണത്തോടെ സാവധാനം സൂത്രത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളെ ചെറുത്തു നില്‍ക്കാന്‍ അല്‍മായനു മുമ്പ് കഴിയുമായിരുന്നില്ല. ഇന്നതല്ല അവസ്ഥ. താമരക്കുരിശിനെ എതിര്‍ത്ത അമേരിക്കയിലെ കൊപ്പേല്‍ അല്‍ഫോന്‍സാ പള്ളിയില്‍, ആദ്യം ഒരു കൊച്ചു താമരക്കുരിശു വെച്ചുഒരു സുപ്രഭാതത്തില്‍ ബൈബിള്‍ പുറംചട്ടയില്‍ അതുപോലെ ഒന്ന് വന്നുമറ്റൊരു സുപ്രഭാതത്തില്‍ സാക്ഷാല്‍ താമരക്കുരിശു വിശ്വരൂപത്തിലും വന്നു - ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ. കോപ്പെലില്‍ പക്ഷെ കളി കാര്യമായി. അഹമ്മദാബാദിലെ കത്തോലിക്കര്‍ പണിതുയര്‍ത്തിയ പള്ളി പിടിച്ചെടുക്കാന്‍ നടത്തിയ ഗൂഡശ്രമവും പാളുകയാണ് ചെയ്തത്.
 ജര്‍മ്മനിയില്‍ വികാരിയാത്ത് ഉണ്ടാക്കാനുള്ള ശ്രമം തകര്‍ന്നത് അടുത്തകാലത്ത്. നാഗ്പ്പൂരില്‍ ഇടവകകളില്‍ ക്രൈസ്തവ പരിപാടികള്‍ നടപ്പാക്കാന്‍ ബിഷപ്പ് ഏല്‍പ്പിച്ചിരിക്കുന്നത് സ്വാമി സച്ചിദാനന്ദ ഭാരഥി യെ. സിറോ മലബാര്‍ സഭയെ വേണ്ടാത്തത് അതിലെ അല്മായര്‍ക്കു തന്നെയെന്നുള്ളത് വിചിത്രം!

വാസ്തവത്തില്‍ ഉള്ളില്‍ അമര്‍ഷം വളരുന്ന ഒരു അഗ്നിപര്‍വ്വതം പോലെയാണ് ഇന്ന് സഭ. മെത്രാന്മാര്‍ക്കിടയില്‍, വൈദികര്‍ക്കിടയില്‍,അല്മായര്‍ക്കിടയില്‍ എല്ലാം രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എല്ലാം ഒരു താമരക്കുരിശിനെ ചൊല്ലിയല്ല താനും. ഈ രിതിയിലുള്ള വളര്‍ച്ച സുസ്ഥിരമാല്ലായെന്നു പ്രത്യേകം പറയേണ്ടതില്ല. ഒരു സുനാമി തന്നെ ഉള്ളില്‍നിന്ന് ഉരുത്തിരിഞ്ഞെക്കാം. സഭയിലെ പ്രഗല്‍ഭരും പ്രശസ്തരുമായ നിരവധി വൈദികരും പണ്ഡിതരും ഒന്നുചേര്‍ന്ന് നിന്ന് ആര്‍ഭാടത്തിന്റെയും അധികാരത്തിന്റെയും ആഘോഷങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ഈ ആഭാസസംസ്കാരത്തിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ആര്‍ക്കു എത്ര നാള്‍ പിടിച്ചുനില്‍ക്കാനാവും?കുര്‍ബ്ബാന എത്ര പരിഷ്ക്കരിച്ചു എന്നതിലല്ല കാര്യം - ഒരു നിമിഷമെങ്കിലും ശാന്തമായി യേശുവിനെ മനസ്സില്‍ ധ്യാനിച്ച്‌ ഏതെങ്കിലും വിശ്വാസിക്ക് പള്ളിയില്‍ ഇരിക്കാന്‍ കഴിയുന്നുണ്ടോയെന്നതാണ്. അറിയിപ്പുകള്‍ക്കൊണ്ടുംഇടയന്റെ ആഹ്വാനങ്ങള്‍ക്കൊണ്ടും നിറഞ്ഞു നില്‍ക്കുകയാണ് ഓരോ ഞായറാഴ്ച കുര്‍ബ്ബാനയും. 

സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ സഭ ധാരാളം നടത്തുന്നുണ്ട് - എല്ലാം വൈദികരുടെ മേല്‍നോട്ടത്തില്‍..പക്ഷെ സ്വയം ആക്രി പെറുക്കി ഒരു സാധുവിനെ സഹായിക്കാന്‍ പോന്ന രിതിയില്‍ ഒരു വ്യക്തിയെയും വളര്‍ത്തുന്നില്ല - വേറിട്ട ചില സംഭവങ്ങള്‍ അപൂര്‍വ്വമായി ഉണ്ടായിരിക്കാം എന്നേയുള്ളൂ. സ്വന്തം നിലക്ക് മറ്റൊരാള്‍ക്ക് വചനം വ്യാഖ്യാനിച്ചു കൊടുക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത രിതിയില്‍ അല്മായന്‍ വിലങ്ങുകളിലാണ് എന്ന് പറയാന്‍ ലജ്ജ തോന്നുന്നു. കുറ്റ കൃത്യങ്ങളുടെ കാര്യത്തില്‍, ഇവിടെ ക്രിസ്ത്യാനി  മറ്റു സമുദായങ്ങളെ കടത്തിവെട്ടി. പ്രശ്നങ്ങളുള്ള ക്രൈസ്തവ കുടുംബങ്ങള്‍ ധാരാളംപക്ഷെ  ഒരു വിശ്വാസിയുടെയും വിട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വികാരിമാര്‍ക്ക് താല്പ്പര്യമില്ലായെന്നു പറയുമ്പോള്‍ സഭയുടെ ലക്ഷ്യമെന്ത് എന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്. കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കന്യാസ്ത്രിമാരെ ഏല്‍പ്പിക്കുന്നു - അവര്‍ പരിഹരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സൃഷ്ട്ടിച്ചിട്ടു കടന്നുപോവുന്നു. സമ്പന്നരായ ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലുള്ള കേരളംആത്മഹത്യാ നിരക്കില്‍ ആറിരട്ടി മുന്നിലുള്ള സംസ്ഥാനമാണ്;മദ്യപന്മാര്‍ ഏറ്റവും കൂടുതലും ഇവിടെത്തന്നെവിവാഹ മോചന കേസുകളുടെ കാര്യത്തിലും മുന്‍പന്തിയില്‍ കേരളമുണ്ട്;കമ്മ്യൂണിസം തഴച്ചു വളരുന്നിടത്തും ക്രിസ്ത്യാനിയുണ്ട്. സിവില്‍ എന്‍ജിനീയറിംഗ്മാര്‍ക്കെറ്റിംഗ്പബ്ലിസിറ്റിമീഡിയ മാനെജ്മെന്റ് തുടങ്ങിയ വിഷയങ്ങളൊക്കെ സെമിനാരി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയെന്നാല്‍  പോലും അതിശയിക്കേണ്ട. അത്രമേല്‍ നാം ക്രിസ്തുവില്‍ നിന്ന് വേര്‍പെട്ടു കഴിഞ്ഞു. ഇത് ചൂണ്ടിക്കാണിക്കാന്‍ ഒരു  ക്രിസ്ത്യാനിക്ക് അവകാശമില്ലേ? 

ഏതെങ്കിലും കേസില്‍ കോടതിയില്‍ എത്തിപ്പെടുന്ന ഒരു വൈദികനോ  മെത്രാനോ പറയുന്നത് സത്യമായിരിക്കുമെന്നു തറപ്പിച്ചു പറയാന്‍ സുബോധമുള്ള ഒരുത്തനും തയ്യാറാവില്ല. അന്ത്യകൂദാശയില്‍ കാര്യമില്ലായെന്നു കോടതിയില്‍ പ്രഖ്യാപിച്ചത് ഒരു മെത്രാന്‍ തന്നെ - ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ. വിദേശത്തേക്ക് ഒരു മെത്രാന്‍ വരുന്നുവെന്ന് കേട്ടാല്‍ അര്‍ത്ഥം വ്യക്തം - പിന്നാലെ ഒരു പിരിവും കാണും. വിശ്വാസ വര്‍ഷം ഏശിയില്ലെങ്കില്‍ അനുസരണ വര്‍ഷം വന്നേക്കാം;അതും ഏശിയില്ലെങ്കില്‍ സഭാവര്‍ഷം വന്നേക്കാംപക്ഷെ സുബോധ വര്‍ഷം ഉണ്ടാവണമെന്നില്ല - അതിനു വേണ്ട ദൈവാനുഗ്രഹത്തിനു എവിടെ പോകുംഒരു അക്രൈസ്തവനോട് നമ്മെപ്പറ്റി ഒന്ന് ചോദിച്ചു നോക്കൂഅപ്പോള്‍ കേള്‍ക്കാം ബാക്കി. ഒരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ അല്മായശബ്ദത്തിന് കഴിയും തിര്‍ച്ച !

1 comment:

  1. അല്‍മായ ശബ്ദത്തിന് ഷണ്മുഖസൌന്ദര്യം പോലും പ്രദര്ശിപ്പിക്കാമെന്നു കാണിച്ചുതന്ന ജോസാന്റണിക്ക് നന്ദി. ഒപ്പം ഈ ബ്ലോഗിന്റെ ഇപ്പോഴത്തെ ശക്തി അത്ര ചെറുതല്ലെന്ന് ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയ മറ്റപ്പള്ളിസാറിനും അനുമോദനങ്ങള്‍. ഇപ്പോള്‍ ഒരു സുഹൃത്തിനെ കണ്ടിട്ട് വന്നതേയുള്ളൂ. കാരുണ്യക്കൊന്ത ഉള്‍പ്പെടെ പലതരം കൊന്തകളുരുട്ടി, എന്ത് ചെയ്താലും ദൈവം കോപിക്കുമോ എന്നുള്ള ഭയത്തില്‍ കഴിഞ്ഞിരുന്ന ഒരാളായിരുന്നു അദ്ദേഹംവും ഭാര്യയും. അല്മായശബ്ദം വായന തുടങ്ങിയതോടെ, ആത്മാവില്‍ ശാന്തിയും ധൈര്യവും ഒന്നുചേര്‍ന്നു, ഭയമില്ലാതെ ജീവിക്കാന്‍ സാധിക്കുന്നുണ്ട് എന്നാണു അവര്‍ എന്നോട് സസന്തോഷം പറഞ്ഞത്. ഇത്രയുംപേര്‍ സഭയിലെ നന്മയെയും തിന്മയെയും പറ്റി സൂക്ഷ്മ വിചിന്തനം ചെയ്തു പറയുമ്പോള്‍, അതില്‍ കാര്യമുണ്ടാകണമല്ലോ; ഇതുവരെ അച്ചന്മാര്‍ നമ്മളെ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയായിരുന്നല്ലോ എന്ന വീണ്ടുവിചാരം തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു എന്നാണ് കൃതാര്‍ത്ഥതയോടെ അവര്‍ പറഞ്ഞത്. ഇങ്ങനെ കുറേപ്പേരെങ്കിലും ആദ്ധ്യാത്മികജീവിതത്തില്‍ നെല്ലും പതിരും തിരിച്ചറിയാന്‍ പ്രാപ്തരായാല്‍ അത് തന്നെ വലിയ ഒരു നേട്ടമാണ്. ഭക്തിപ്പുസ്തകങ്ങള്‍ അല്ലാതെ ഒന്നും വീട്ടില്‍ കയറാന്‍ അനുവദിക്കാതിരുന്ന അവരിപ്പോള്‍ അല്മായശബ്ദം വരാന്‍ കാത്തിരിക്കുകയാണ്! ആര്‍ക്കൊക്കെയാണ് നന്ദി പറയേണ്ടത്? എതായാലും നമുക്ക് ഒരുമിച്ചു സന്തോഷിക്കാം.

    ReplyDelete