Translate

Sunday, November 25, 2012

ജോസഫ് കുളിരാനിയും സത്യജ്വാലയിലെ ലേഖനവും-1-












 സത്യജ്വാലയില്‍ പ്രസിദ്ധീകരിച്ച 'യേശുവിന്റെ അന്ത്യഅത്താഴ മേശ-അര്‍ഥവും ദൌത്യവും' എന്ന ലേഖനത്തിന്റെ കര്‍ത്താവായ  അന്തരിച്ച ശ്രീമാന്‍ ജോസഫ് കുളിരാനി സത്യത്തിനും സഭാ നവീകരണത്തിനുമായി ഒരു കാലഘട്ടത്തില്‍ പൊരുതിയ ജ്വലിക്കുന്ന ഒരു താരമായിരുന്നു. അദ്ദേഹത്തിന്‍റെ ഈ പ്രബന്ധം ഒശാനയില്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ‍ വായിച്ചതും ഓര്‍മ്മ വന്നു. ജോസഫ് കുളിരാനി സാറിനെ‍ പരിചയപ്പെടുന്നത്  അദ്ദേഹം മരിക്കുന്നതിനു ഒരു വര്ഷം മുമ്പാണ്. അന്ന്  വാര്‍ധക്യസഹജമായ അസുഖത്താല്‍  പരിപൂര്‍ണ്ണ വിശ്രമത്തില്‍ ആയിരുന്നു. കൃത്യമായി ഓര്‍മ്മയില്ലെങ്കിലും ഏകദേശം പത്തുപന്ത്രണ്ടു  വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള   അന്നത്തെ കൂടികാഴ്ച തികച്ചും  യാദൃശ്ചികമായിരുന്നു.   ഒരു  വിവാഹം വഴി എന്റെ കുടുംബവും അദ്ദേഹത്തിന്‍റെ കുടുംബവും തമ്മില്‍
ബന്ധുക്കാരുമാണ്.




 പ്രകൃതി രമണീയമായ കടപ്ലാമറ്റത്ത് പ്ലാവുകളും കപ്ലവും തെങ്ങുകളും ഒക്കെ നിറഞ്ഞ സുന്ദരമായ ഒരു തറവാട്ടിന്റെ ഉമ്മറത്തിരിക്കുന്ന ആ വലിയ മനുഷ്യന്‍ വടിയും കുത്തി പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്യുവാന്‍ എഴുന്നേറ്റിരിക്കുന്നതും എന്റെ കൈകളില്‍ പിടിച്ചു തൊട്ടടുത്തുള്ള കസേരയില്‍ ഇരിക്കുവാന്‍ പറഞ്ഞതും  ഓര്‍മ്മിക്കുന്നു. കാണാനും സുമുഖനായ ഈ വന്ദ്യവയോധികന്‍ ഒരു കാലത്തിന്റെ തന്നെ ചരിത്രവും ഉന്നതകുല ജാതനും പണ്ഡിതനും ആ ഭവനത്തിന്റെ തന്നെ  ഐശ്വര്യവുമാണെന്നു  ഒറ്റ നോട്ടത്തില്‍ പറയുമായിരുന്നു.

പഴയ കാലത്തെ വാസ്തു ശില്‍പ്പ മാതൃകയില്‍ പണിത ആ വീടും പരിസരവും  ഒരു പഴയ തറവാടിന്റെതായ  മഹിമയും മഹത്വവും വിളിച്ചു പറയുമായിരുന്നു. അറിവും പാകതയും ഉണ്ടായിരുന്ന  ഉമ്മറത്തിരുന്ന ജോസഫ് കുളിരാനി  കാരണവര്‍  വീടിന്റെ  ഐശ്വര്യദേവനായും തോന്നിപ്പോയി.

അന്നൊരു ഞായറാഴ്ചയായിരുന്നു, സുസ്മേരവദനായി അദ്ദേഹം ചോദിച്ചത് ഇന്നും ഓര്‍ക്കുന്നു, സര്‍ ഇന്ന് പള്ളിയില്‍ പോയോ? സ്ക്കൂള്‍ പ്രധാന അധ്യാപകനായും അനേകവര്ഷം പഠിപ്പിച്ചും സഭാചരിത്രങ്ങള്‍ വിശദമായി പഠിച്ച പണ്ഡിതനും  ആയ കുളിരാനി ജോസഫ് സാര്‍  എന്നെ സാറെന്നു വിളിച്ചപ്പോള്‍ ഞാന്‍ വിസ്മയത്തില്‍ ലയിച്ചുപോയി. ഉത്തരം  പറയുവാന്‍ വാക്കുകള്‍ കിട്ടാത്ത ഞാന്‍ ഒരു നിമിഷം മറുപടി പറയുവാന്‍ താമസിച്ചപ്പോള്‍ ചോദ്യം  ഇംഗ്ലീഷില്‍ ആയി.  ഒരു ചെറുപുഞ്ചിരിയോടെ  പള്ളിയില്‍ പോകാറില്ലെന്നു മറുപടി കൊടുത്തു. അമേരിക്കയില്‍നിന്നു വന്നതുകൊണ്ട്  എനിക്കുമലയാളം നല്ലവണ്ണം
മനസിലാകില്ലെന്നു   അദ്ദേഹം ഓര്‍ത്തിരിക്കാം. മലയാളം സംസാരിക്കുമോയെന്നു ഇംഗ്ലീഷില്‍ ചോദിച്ചപ്പോള്‍ എനിക്കു മലയാളം മാത്രമേ അറിയത്തൊള്ളൂയെന്നു  ഉത്തരം പറഞ്ഞു.

 പാലായിലെ മാണിസാര്‍ ഉള്‍പ്പടെ അനേകരുടെ ഗുരുഭൂതനായ ജോസഫ് സാറിന്റെ മുഖഭാവവും ശ്രദ്ധിച്ചു. പ്രായമേറെ അന്നുണ്ടായിരുന്ന അദ്ദേഹം ഒരു തീവ്ര മതമൌലിക വാദിയെന്നാണ് ഓര്‍ത്തത്. ഞാന്‍ പ്രതീക്ഷിച്ചതിനു വിപരീതമായി  പുഞ്ചിരിയോടെ പള്ളിയില്‍ പോകാത്തതു എന്തെന്ന് അടുത്ത ചോദ്യം?  ഞാന്‍ ഒരു നരഭോജിയല്ല, പള്ളിയില്‍ പോയാല്‍ ജീവനുള്ള മനുഷ്യനെ  ഭക്ഷിക്കേണ്ടി വരും. അനാരോഗ്യം വകവെക്കാതെ  വടി മുറുകെ പിടിച്ചു എഴുനേറ്റു അത്യാഹ്ലാദത്തോടെ  അനുഗ്രഹീതനായ ഒരു ഗുരുവിനെപ്പോലെ അദ്ദേഹം എന്നെ ആലിംഗനം ചെയ്തതും ഇന്നും  ഓര്‍മ്മിക്കുന്നു.  സഭയിലെ അഴുക്കു ചാലുകളെപ്പറ്റി  അദ്ദേഹത്തിന്‍റെ ചിന്താഗതികളും ഇങ്ങനെതന്നെയെന്നും  പറഞ്ഞു.  ഞാനുമായി പിന്നീടുള്ള എഴുത്തുകുത്തുകളില്‍ ഒരേ ചിന്താഗതിയുള്ള എന്നെ കണ്ടുമുട്ടിയത് ഏറെ വൈകിയെന്നു  അദ്ദേഹം സൂചിപ്പിക്കുമായിരുന്നു.

 പുലിക്കുന്നന്‍സാര്‍ അടുത്ത സുഹൃത്താണെന്നും അവര്‍ തമ്മില്‍ ഒരേ മനസോടെയുള്ള സഹകാരികളാണെന്നും പറഞ്ഞു സഭയുടെ പുരോഗമന ചിന്താഗതികളടങ്ങിയ കഥകള്‍ ആരംഭിച്ചു. അന്ന് ഞാന്‍ സീറോ മലബാര്‍ സഭയെപ്പറ്റി തികച്ചും അറിവില്ലാത്തവനായിരുന്നു. സൈബര്‍ യുഗം തുടങ്ങിയതേയുള്ളായിരുന്നു. സഭാ നവീകരണവുമായി ഒരു ആയുസ്സ് മുഴുവന്‍ പട വെട്ടിയ പുലിക്കുന്നന്‍സാറില്‍ അദ്ദേഹം അഭിമാനിയുമായിരുന്നു.
 പേരും പെരുമയും ആര്‍ജിച്ച അനേക  ശിക്ഷ്യന്മാരുടെ പേരുകളും പറഞ്ഞത് ഓര്‍ക്കുന്നുണ്ട്.

തൊട്ടടുത്തുള്ള മേശയില്‍നിന്നും അദ്ദേഹത്തിന്‍റെ അനേക ലേഖനങ്ങളും പുറത്തെടുത്തു.അന്നു കണ്ണില്‍പ്പെട്ടതില്‍ എന്നെ വളരെയധികം ആകര്‍ഷിച്ച,  ഒശാനയില്‍ പ്രസിദ്ധീകരിച്ചു സത്യജ്വാലയില്‍ വീണ്ടും പുനര്‍പ്രസിദ്ധീകരിച്ച  യേശുവിന്റെ  "അന്ത്യഅത്താഴ മേശഅര്‍ഥവും ദൌത്യവും" എന്ന ആശയ ഗംഭീരമായ ലേഖനമാണ് ഇന്നു ഞാന്‍ പുനര്‍ചിന്തനം ചെയ്യുന്നത്.  അനേക അച്ചടിച്ച  ലഘുലേഖനങ്ങളും അദ്ദേഹം എനിക്കുതന്നു. നിര്‍ഭാഗ്യവശാല്‍ അതൊന്നും അച്ചടി മാധ്യമത്തില്‍ വന്നിട്ടില്ല.

 തന്റെ സുഹൃത്ത് പുലിക്കുന്നന്‍സാറാണ്ഈ ലേഖനങ്ങളെല്ലാം അച്ചടിച്ചു തന്നതെന്നും  പറഞ്ഞു.  എങ്കിലും ഓശാനയില്‍ ഒന്നുപോലും അദ്ദേഹത്തിന്‍റെ ലേഖനം വെളിച്ചത്തു വന്നില്ലെന്നു  പരിഭവത്തോടെ പറഞ്ഞതും ഓര്‍ക്കുന്നു.  പിന്നീട് അദ്ദേഹത്തിന്‍റെ മരണശേഷമായിരിക്കണം സത്യജ്വാലയില്‍ വന്ന ഗഹനമായ ഈ ലേഖനം അന്നു ഓശാനയില്‍ പ്രസിദ്ധീകരിച്ചത്.

 ഞാന്‍ പറഞ്ഞു, സാറിന്റെ ലേഖനങ്ങള്‍ മുഴുവന്‍ കുത്തിക്കെട്ടി പുസ്തകംപോലെയാക്കി  ലൈബ്രറിക്ക് വേണ്ടി അമേരിക്കയില്‍ ക്യാറ്റലോഗു ചെയ്തു കൊള്ളാം. എങ്കില്‍ ഈ ലേഖനങ്ങള്‍ ലോകമലയാളികള്‍ മൊത്തം വായിച്ചുകൊള്ളും. ഞാന്‍ വാക്ക് പാലിച്ചു.  ലൈബ്രറിയില്‍ കുളിരാനി സാറിന്റെ ലേഖനങ്ങള്‍ മൈക്രോ ഫിലിമിലാക്കി  ക്യാറ്റലോഗ് ചെയ്തതും ഇന്ന് എന്റെ നേട്ടമായി അഭിമാനിക്കുന്നു. അദ്ദേഹത്തിന്‍റെ ലേഖനങ്ങള്‍ യൂറോപ്പിലെയും അമേരിക്കയിലും പ്രധാന ലൈബ്രറികളില്‍നിന്നും  ഗവേഷകര്‍ക്കു മൈക്രോഫിലിമില്‍ വായിക്കുവാനും സാധിക്കും.

കുളിരാനി സാറുമായി രണ്ടു മണിക്കൂര്‍  സമയം ചിലവഴിച്ചു. ഏക ചിന്താഗതിക്കാരായ ഞങ്ങള്‍ക്ക് ഒത്തിരി ഒത്തിരി കാര്യങ്ങള്‍ പറയുവാനും ഉണ്ടായിരുന്നു.  കാപ്പി സല്‍ക്കാരത്തിലും കൂടെ വന്നിരുന്നു. സാധാരണഗതിയില്‍ ആരുമായും കുളിരാനിസാര്‍ ഇത്രത്തോളം വര്‍ത്തമാനം പറയുകയില്ലെന്നും ചുറ്റുമുള്ള ബന്ധുക്കള്‍ പറഞ്ഞു. അന്നു പിരിഞ്ഞതിനുശേഷം  അദ്ദേഹം മരിക്കുന്നതുവരെ ഞങ്ങള്‍തമ്മില്‍ കത്തിടപാടുകള്‍ ഉണ്ടായിരുന്നു.

 ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയില്‍ ഞാന്‍   ജോലി ചെയ്യുന്ന കാലത്ത് സൈബര്‍ലോകം ഇത്രത്തോളം പുരോഗമിച്ചിട്ടും ഇല്ലായിരുന്നു. ഓരോ കത്തുകളും സഭാനവീകരണത്തെ സംബന്ധിച്ചുള്ള ലേഖനങ്ങള്‍ ആയിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഗവേഷണം ചെയ്തു ഉടന്‍ മറുപടിയും കൊടുക്കുമായിരുന്നു.  ഞാന്‍ എഴുതിയ മറുപടികള്‍ അദ്ദേഹം ഭദ്രമായി തലയിണക്കീഴില്‍ സൂക്ഷിച്ചിരുന്നുവെന്നും അവിടെ വരുന്നവരെ കാണിക്കുകയും വായിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ഞാന്‍ അറിഞ്ഞു. അന്നത്തെ എന്റെ കത്തുകളില്‍ അദ്ദേഹം എന്നും അഭിനന്ദിച്ചിരുന്നുവെന്നറിഞ്ഞപ്പോള്‍ എന്നിലെ നവീകരണചിന്തകള്‍ ഉയര്‍ത്തെഴുന്നേറ്റതായും തോന്നിപ്പോയി. സഭയുടെ കാലഹരണപ്പെട്ട നിയമങ്ങളും അനാചാരങ്ങളും പുരോഹിത തോന്ന്യാസങ്ങളും കുത്തഴിഞ്ഞ ജീവിതവും കന്യാസ്ത്രീ മഠവും അങ്ങനെയങ്ങനെ അനേക കാര്യങ്ങള്‍ ഞങ്ങളുടെ വിഷയ പരിധിയില്പ്പെടുമായിരുന്നു.നിര്‍ഭാഗ്യവശാല്‍ അദ്ദേഹം അന്ന് എഴുതിയ കത്തുകള്‍ ഒന്നും സൂക്ഷിച്ചിട്ടില്ല.

 അദ്ദേഹത്തിന്‍റെ അവസാനത്തെ കത്തും ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ അണയുന്ന മെഴുകുതിരിയാണ്.ആയുസ് നീട്ടി കിട്ടുവാനും ഇനിയും എഴുതുവാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നുണ്ട്.  സഭയുടെ നവീകരണമായ വിപ്ലവദൌത്യം ഏറ്റെടുക്കേണ്ടതു  പിന്തലമുറക്കാരായ നിങ്ങളുടെ ചുമതലയാണ്. അനേക വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം എനിക്കുതന്ന ഉപദേശം പ്രായോഗികമാക്കുവാന്‍ സാധിച്ചില്ല. സ്വന്തം ജീവിത പ്രശ്നങ്ങളായിരുന്നു കാരണവും.

വര്‍ഷങ്ങള്‍ക്കുശേഷം അല്മായശബ്ദത്തില്‍ എഴുതുവാന്‍ നിയോഗം വന്നപ്പോഴെല്ലാം ഈ വലിയ മനുഷ്യനെ ഓര്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം മരിക്കുന്നതുവരെ ഞങ്ങള്‍ തുടര്‍ന്ന ബൌദ്ധിക സൌഹാര്‍ദത്തില്‍
ഇന്നും ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ എന്ന് നാട്ടില്‍ വരുമെന്ന് എക്കാലവും  അന്വേഷിക്കുമായിരുന്നു.  ആ  നല്ല മനുഷ്യനെ  ഈ ലേഖനം വഴി  ഓര്‍മ്മിക്കുവാന്‍ സാധിച്ചതിലും സന്തോഷിക്കുന്നു.അഭിമാനിക്കുന്നു.

അദ്ദേഹത്തിന്‍റെ ആത്മാവിനു നിത്യശാന്തി നല്‍കികൊണ്ടു വിഷയത്തിലേക്ക് കടക്കട്ടെ.

 " ഞാന്‍ ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കല്‍ വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല." കത്തോലിക്കാ സഭയുടെ കാതലായ ഒരു തത്ത്വത്തില്‍നിന്നാണ് അദ്ദേഹം തന്റെ പ്രബന്ധം തുടങ്ങിയിരിക്കുന്നത്.

സഭയിതെല്ലാം  വാച്യാര്‍ത്ഥത്തില്‍  എടുത്തിരിക്കുന്നു. ഇവിടെ പറയുന്ന വിശപ്പും ദാഹവും ആത്മാവിന്റെതെന്നു ലേഖകന്‍ വിവരിക്കുന്നു. ജീവന്റെ അപ്പം ശരീരത്തിനു  ഭക്ഷിക്കുവാനുള്ളതല്ല. ജീവന്റെ അപ്പത്തില്‍നിന്ന് വികല ദൈവശാസത്രം ഉണ്ടാക്കിയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. സാത്താന്‍ തന്നെയല്ലേ ഇത്തരം അന്ധവിശ്വാസങ്ങള്‍കൊണ്ട്  സഭയെ ഭരിക്കുന്നത്‌.

 യേശു നല്‍കിയ ഈ വിരുന്നൊരുക്കല്‍  അള്‍ത്താരയിലെ ബലിയൊരുക്കല്‍ അല്ലെന്നു ലേഖകന്‍ വിവരിച്ചിട്ടുണ്ട്. ഒരു ദൈവശാസ്ത്രജ്ഞനും    യുക്തിയോടെ  ഉത്തരം പറയുവാന്‍ സാധിക്കുകയില്ല. ഇവിടെ പറയുന്ന വിശപ്പും ദാഹവും, വചനങ്ങളില്‍ മറ്റുസ്ഥലങ്ങളില്‍ പറഞ്ഞിരിക്കുന്ന ജീവജലം, മുന്തിരിവള്ളിപോലെ  വെറും ഉപമകളില്‍ ഒന്ന് മാത്രമാണ്. (തുടരും)


7 comments:

  1. It was heartening to read the introduction of Joseph Mathew about late Sree Joseph K Kulirani. Now, I recollect reading few communications, that was forwarded to me by Kulirani Sar, between both of them. Even, some are still kept in my old files. I too was a regular visitor to him.

    The article appeared in 'Sathyajwala' has not been published in the 'Hosana' monthly. But, it was printed in Hosana press, as a pamphlet. To my memory, a few of his articles have been published in 'Hosana'.

    Any way, eagerly awaiting Joseph Mathew's commentary on Sree Kulirani's thesis on the meaning of the Last Supper.

    George Moolechalil (Editor, Sathyajwala)

    ReplyDelete
  2. അപ്പിയെന്ന വിരുതന്‍ തന്നെയാണോ പത്രങ്ങളില്‍ കണ്ട അബ്രാഹം ജോണ്‍ എന്ന തട്ടിപ്പ് വീരന്‍. അയാളും ഒരു തട്ടിപ്പ് നോര്‍ക്കയില്‍ കോഴ കൊടുത്ത് കയറി കൂടിയല്ലോ.. അഴിമതിക്കെതിരെ വീബിള ക്കുന്ന മുഖ്യനും ധനകാര്യ മന്ത്രിയും കൂടെയുണ്ടെങ്കില്‍ ആനപ്പുറത്തിരിക്കുന്ന സുഖമുണ്ടല്ലോ.പാലായിലെ മാണി മന്ത്രിയെയും ഉമ്മന്‍ ചാണ്ടി മുഖ്യനെയും മറ്റു മന്ത്രിമാരെയും അപ്പി കോഴ അവാഡു കളായി കൊടുത്ത് കുപ്പിയിലാക്കി ഇരുത്തി അപ്പിയിട്ടല്ലോ. പിന്നെ ഈ അപ്പി പത്താം ക്ലാസ് പഠിച്ചോ എന്ന് ഈ കിഴങ്ങന്മാര് മന്ത്രിമാര്‍ നോക്കിയോ?
    അപ്പി പറയുന്നത് അവനും പത്താം ക്ലാസും പി.എച്ച് .ഡി യും കക്ഷത്തില്‍ ഉണ്ടെന്നാണ്. മന്ത്രിമാര്‍ നോക്കിയത് അപ്പി എത്ര അവാര്‍ഡു (കൈക്കൂലി കള്ള പ്പണം അവാര്‍ഡു കളായി രൂപാന്തിരപ്പെടുത്തുകയെന്നതാണ്.) പാര്‍ട്ടിക്കാര്‍ക്കും മറ്റും കൊടുത്തുവെന്നാണ് . "ഗാന്ധിനഗര്‍ സെക്കണ്ട് സ്ട്രീറ്റ്" എന്ന ഒരു പഴയ സിനിമയില്‍ നടി സുകുമാരി ഒരു വാചകം നടന്‍ ശ്രീ നിവാസനോട് പറയുന്നു -നോക്കുക: "എടാ,കള്ളാ, ട്രാവല്‍ ഏജന്‍സി" ...! ഇത് അപ്പിയുടെ മുഖത്തു- നെറ്റിയില്‍ പതിക്കാം. അപ്പിയുടെ തട്ടിപ്പിന് പെരുത്ത ഉദാഹരണം. നര്‍ത്തകി ചന്‍ച്ചാല്‍
    കൂടെ വേണമെങ്കില്‍ അപ്പിക്ക് ട്രാവല്‍ ഏജന്‍സിയും വേണം......

    ReplyDelete
  3. Anonymous said...

    ആകെ ഒരംഗം മാത്രം ഉള്ള ഉഗ്മ എന്ന ജര്‍മ്മനിയിലെ കള്ള സംഘടന.
    ജര്‍മ്മനിയിലെ മലയാളികളെയും കേരളത്തിലെ രാഷ്ട്രീയ നേതാക്കളെയും കൌപീനം തുറന്നു കാണിക്കുന്ന കള്ളനാണ് "അപ്പി"യെന്ന മഹാന്‍. അവനെ കേരള സര്‍ക്കാര്‍ നോര്‍ക്കയുടെ ഡയറക്ടര്‍ ആയി നിയമിച്ചുവെന്നു ദീപിക മുതലുള്ള പത്രങ്ങള്‍ വാര്‍ത്ത നല്‍കിയത് വായിച്ചു വായ് പൊളിച്ചു നില്‍ക്കാനെ കഴിയുന്നുള്ളു. ദീപികയും ഇത്തരം പെരുംകള്ളന്മാരുടെ കൂടെ കൂടിയെന്നതില്‍ അത്യല്ഭുതം തന്നെയാണ്.
    കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് കള്ളപ്പണവും കൈക്കൂലിയും നല്‍കിയാണ്‌ അപ്പി എന്ന വിരുതന്‍ ഈ സ്ഥാനത്തിനു കളമൊരുക്കിയത് . ജര്‍മ്മന്‍ മലയാളികളുടെ ഒരു സംഘടനയ്ക്കും ഇയാള്‍ നടത്തുന്ന സംഘടയില്‍ പങ്കാളിത്തമില്ല.ഏതോ ഒരു ജര്‍മ്മന്‍ സ്ഥാപനത്തിലെ ഒരു ജര്‍മ്മന്‍കാരനുമായി ലാഭം പങ്കിട്ടെടുത്തു നുണക്കഥകള്‍ പ്രചരിപ്പിച്ചു കേരളത്തിലെ പ്രമുഖ നേതാക്കളെ അയാളുടെ വരുതിയില്‍ വരുത്തി. അതുപോലെ , കേരളത്തിലെ നേതാക്കളെ വലയിലാക്കിയത് മറ്റൊരു ഭീകര പ്രവര്‍ത്തികളിലൂടെയാണ്. ഉദാ: ജര്‍മനിയിലെ ഹോപ് സ്റ്റണ്‍ നഗരത്തില്‍ നടന്ന കേരള മേളയില്‍ പങ്കെടുക്കുവാന്‍ വന്ന കേരളത്തിലെ നിരവധി നേതാക്കളെ വ്യപിചാര കേന്ദ്രങ്ങളില്‍ കയറ്റി വിട്ടശേഷം ജര്‍മ്മന്‍ പോലീസില്‍ വിളിച്ചു പറഞ്ഞു അവരെ ഊരാക്കുടുക്കില്‍ പെടുത്തിയതും അവരെ തടഞ്ഞതും അതിനു ശേഷം അയാള്‍ തന്നെ ജാമ്യം നടത്തി പോലീസ് പിടിയില്‍ നിന്നും പുറത്തുകൊണ്ടുവന്നതും എല്ലാം നടന്ന സംഭവങ്ങള്‍ ആണ്. ഓരോ വര്‍ഷവും അയാള്‍ അമ്പതിനായിരം രൂപയുടെ അവാര്‍ഡുകള്‍ തുടങ്ങി ലക്ഷ ക്കണക്കിന് രൂപയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കേരളത്തിലെ നേതാക്കന്മാരെ വലയില്‍ വീഴ്ത്തിക്കൊണ്ടിരുന്നു.. അതില്‍ അടു ത്ത കാലത്തെ വലിയ സംഭവമാണ് കേരളാ ധനകാര്യമന്ത്രിക്കു നല്‍കിയ വലിയ തുകയുടെ അവാര്‍ഡുദാനം.ഇത് നടത്തിയത് തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ വച്ചും. ഈ പണം അപ്പിക്ക് എവിടെ നിന്നും ലഭിച്ചുവെന്ന് അവാര്‍ഡു വാങ്ങുന്നവര്‍ അന്വേഷിച്ചോ? ജര്‍മ്മനിയില്‍ ഒരു ജോലിയും ചെയ്യാത്ത ഇയാള്‍ക്ക് എവിടെ നിന്നും പണം ലഭിക്കുന്നു? ജമ്മനിയിലെ ഈ വന്‍ തട്ടിപ്പിന് നേതൃത്വം കൊടുക്കുന്ന ഈ കള്ളനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നില്ലെങ്കില്‍ അവാര്‍ഡു വാങ്ങിയവരും സമാധാനം പറയേണ്ടി വരും. തീര്‍ച്ചയാണ്. അപ്പിയുടെ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം . കേരളത്തിലെ മന്ത്രിമാര്‍ മുതല്‍ മറ്റു പലരും ഇയാളുടെ വലയില്‍ വീണിട്ടുണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. കൂടുതല്‍ വിവരങ്ങള്‍ പിറകെ വരും. എന്തായാലും നോര്‍ക്കയുടെ ഈ സ്ഥാനത്തിനു ഒരു കള്ളനെ നിയമിച്ചത് കേരള സര്‍ക്കാരിന് നല്ല മാതൃകയല്ല.( This news is from Syromalabar vois-)

    November 23, 2012 4:21 PM

    ReplyDelete
  4. Anonymous said...

    "അപ്പി" ജര്‍മ്മനിയിലെ" ഉഗ്മ"യെന്ന തട്ടിപ്പ് സംഘടനയുടെ പ്രസിഡണ്ട് ആണ്. സംഘടനയുടെ എല്ലാം , അംഗങ്ങളും ഭാരവാഹിയും അയാള്‍ തന്നെ. ഇയാള്‍ ജര്‍മ്മനിയില്‍ ഉണ്ടായിരുന്ന
    ഒറിജിനല്‍ ഉഗ്മയിലെ ഒരംഗമായിരുന്നു. കേരളമേള ഹോപ്സ്റ്റ നില്‍ നടന്നകാലത്ത് അയാള്‍ നിരവധി തവണ പണം തട്ടിയെടുത്ത ചരിത്രമുള്ള യാളാണ്. കള്ള ലെറ്റര്‍പാഡില്‍ അയാള്‍ ധാരാളം തട്ടിപ്പ് നടത്തിയിട്ടുമുണ്ട് എന്ന് ജന സംസാരം ഉണ്ട്. അവസാനം ഉഗ്മ യുടെ ജന്മാവകാശം തന്‍റെ സ്വന്തം ആണെന്ന് കാണിച്ചു ജര്‍മ്മന്‍ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു അയാളുടെ സ്വന്തമാക്കി. ബോഹുമിലെ ഹാന്‍ടല്‍സ് കാമറില്‍ ഉദ്യോഗസ്ഥനായ ഒരു ജര്‍മ്മന്‍കാരനുമായി ചേര്‍ന്ന് തട്ടിപ്പ് തുടരുകയാണ്. അയാള്‍ ജര്‍മ്മനിയില്‍ വന്ന കേരളാ നേതാക്കളെ പെണ്ണ് കൊടുത്തും പണം കൊടുത്തും (അവാര്‍ഡുകള്‍ ) പല തരത്തില്‍ വശത്താക്കി. ഇക്കാര്യം ജര്‍മ്മനിയിലെ മലയാളികള്‍ക്ക് നന്നായി അറിയാം. അതിനു വ്യക്തമായി അറിയാവുന്ന തെളിവാണ്" ച ന്ജ്ജല്‍ " എന്ന പേരുള്ള സീരിയല്‍ നടിയുമായി കുറെ നാള്‍ ജര്‍മ്മനിയിലും ലോകം മുഴുവനും ചുറ്റിയ കഥ. കൈക്കൂലി കൊടുത്ത് നേതാക്കളെ സ്വാധീനിച്ചു അവാര്‍ഡുകള്‍ കൊടുത്ത് കൊടുത്ത് അവരെ എല്ലാം തന്നോടൊപ്പം കൂട്ടിയെന്നു മലയാളികള്‍ ജര്‍മ്മനിയില്‍ പരക്കെ പറയുന്നു. ജര്‍മ്മനിയില്‍ ജോലി ഒരിക്കലും ചെയ്യാത്തയാളിനു എവിടെ നിന്ന് ഈ പണം ഉണ്ടായി എന്ന ചോദ്യം വളരെ ശരിയാണ്. വീട്ടിലിരുന്നു ഭാര്യ ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കുകയും ജര്‍മ്മന്‍ നികുതി കൊടുക്കാതെ ട്രാവല്‍ എജന്‍സി കളിക്കുന്ന അയാള്‍ ഉണ്ടാക്കിയ പണം എങ്ങനെയെന്നു അവാര്‍ഡു വാങ്ങിയവര്‍ അറിഞ്ഞാല്‍ കൊള്ളാം. വാങ്ങിയ അവാര്‍ഡു തിരിച്ചു കൊടുക്കേണ്ടി വരും. കേരള സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാരും മറ്റു നേതാക്കളും ഇതിന്‍റെ പങ്കു പറ്റിയവര്‍ ആണ്. അപ്പിയുടെ അവസാനത്തെ "ഉരു" കേരള ധനകാര്യ മന്ത്രിയായിരുന്നു. അദ്ദേഹത്തെ വിളിച്ചു അപ്പി കൈക്കൂലി കൊടുത്ത് -അവാര്‍ഡ് തുക 50000 രൂപാ- കനകക്കുന്നു കൊട്ടാരത്തില്‍ വച്ചു" അപ്പി" സമ്മാനിച്ചു. കേരള മേളയില്‍ അയാള്‍ നടത്തിയ തട്ടിപ്പിനെ പറ്റി ജര്‍മ്മനിയില്‍ ഇപ്പോഴും താമസിക്കുന്ന അന്നത്തെ ഭാരവാഹികളും മറ്റും വായ്‌ തുറന്നു സംസാരിക്കും. മ്യൂന്‍സ്റ്റര്‍ രൂപതയുടെ വിദേശീയരുടെ കാര്യത്തിനായി നിര്‍വഹിക്കപ്പെട്ട ഡോ ..മാത്യു .എം. ആയിരുന്നു, കേരള മേളയുടെ തലവന്‍. അദ്ദേഹത്തെ ,ഈ പറയുന്ന അപ്പിയെന്ന പെരുംകള്ളന്‍ കബളിപ്പിച്ചു പ്രശ്ങ്ങളുണ്ടാക്കിയത് ജര്‍മ്മനി മുഴുവന്‍ പ്രസിദ്ധമാണ്. കേരളത്തിലെ നേതാക്കള്‍ക്ക് തന്ത്രപൂര്‍വ്വം കൈക്കൂലി നല്‍കുന്ന ഒരു വലിയ തന്ത്രമായിരുന്നു അയാളുടെ എല്ലാ അവാര്‍ഡുകളും. ഇത് വാങ്ങാന്‍ അങ്ങനെ കുറെ വീരന്മാരെയും അയാള്‍ക്ക്‌ കിട്ടി. കേരളത്തിലും നാട്ടിലും പണി യില്ലാത്തവാന്‍ ഒരു സുപ്രഭാതത്തില്‍ ഇതാ കേരളത്തിലെ ഐ .എ .എസ് പദവിയില്‍ നോര്‍ക്കായെന്ന മറ്റൊരു തട്ടിപ്പ് വകുപ്പില്‍ ഡയറക്ട്ടര്‍ ആയിരിക്കുന്നു. ജര്‍മ്മന്‍ മലയാളികള്‍ ഈ തട്ടിപ്പ് വീരനെ അം ഗീഗീകരിക്കുന്ന പ്രശ്നമേയില്ല. ഇയാളുടെ പേരില്‍ കേരള സര്‍ക്കാര്‍ അഴിമതി അന്വേഷണം നടത്തണം. ജര്‍മ്മനിയില്‍ താമസിക്കുന്ന ഇയാളെ എങ്ങനെ ഈ സ്ഥാനത്തു നിയമിക്കും?നികുതി വെട്ടിച്ചു ജീവിക്കുന്ന ഒരു അന്താ രാജ്യ തട്ടിപ്പ് വീരനാണ് ഈ അപ്പി. .കള്ളനെ കാവല്‍ ഏല്‍പ്പിക്കുന്ന ഒരു ജോലിയാണോ കേരള സര്‍ക്കാരിനുള്ളത്.?. ഈ അന്വേഷണം കേരള സര്‍ക്കാര്‍ നടത്തിയില്ലെങ്കില്‍ ഒടുവില്‍ ജര്‍മ്മനിയിലെ മലയാളികള്‍ ജര്‍മ്മന്‍ കോടതിയില്‍ അന്വഷണം നടത്താന്‍ കോടതിയെ സമീപിച്ചാല്‍ അവാര്‍ഡു വാങ്ങിയവരെല്ലാം കുടുങ്ങും എന്ന് തീര്‍ച്ച . അപ്പോഴറിയാം അയാള്‍ പ്രചരിപ്പിക്കുന്ന വലിയ സേവനങ്ങളുടെ ചരിതം എത്ര സത്യമാണെന്ന്.! അയാള്‍ പറയുന്ന കരുണാകരന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇടമറ്റം കാരന്‍ വി.ജെ കുര്യന്‍,മനോരമ എഡിറ്റര്‍ തുടങ്ങി നിരവധിയാളുകള്‍ ഇയാളുടെ വലയില്‍ വീണി ട്ടുണ്ടെന്നു അപ്പി തന്നെ പറയുന്നു. തട്ടിപ്പിന്‍റെ ചുരുള്‍ ആഴിയും. നോര്‍ക്ക ഉത്തരം പറയേണ്ടി വരും. കേരളത്തിലെ പുതിയതായി സസ്പ്പെന്‍ഡു ചെയ്യപ്പെട്ടിരിക്കുന്ന വിവരാവകാശ കമ്മീഷണറുടെ കള്ളസ്വാധീനം പോലെ അപ്പിയും ചെയ്തിരിക്കുന്നു. കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണം ,ഈ പ്രശനം ഒരു അന്തര്‍ദ്ദേശീയ പ്രശന്മായി തീരുന്നതിനു മുന്പായി....This news was published in" Syro malabar vois"

    November 24, 2012 5:

    ReplyDelete
  5. Anonymous said...

    "അപ്പി" ജര്‍മ്മനിയിലെ" ഉഗ്മ"യെന്ന തട്ടിപ്പ് സംഘടനയുടെ പ്രസിഡണ്ട് ആണ്. സംഘടനയുടെ എല്ലാം , അംഗങ്ങളും ഭാരവാഹിയും അയാള്‍ തന്നെ. ഇയാള്‍ ജര്‍മ്മനിയില്‍ ഉണ്ടായിരുന്ന
    ഒറിജിനല്‍ ഉഗ്മയിലെ ഒരംഗമായിരുന്നു. കേരളമേള ഹോപ്സ്റ്റ നില്‍ നടന്നകാലത്ത് അയാള്‍ നിരവധി തവണ പണം തട്ടിയെടുത്ത ചരിത്രമുള്ള യാളാണ്. കള്ള ലെറ്റര്‍പാഡില്‍ അയാള്‍ ധാരാളം തട്ടിപ്പ് നടത്തിയിട്ടുമുണ്ട് എന്ന് ജന സംസാരം ഉണ്ട്. അവസാനം ഉഗ്മ യുടെ ജന്മാവകാശം തന്‍റെ സ്വന്തം ആണെന്ന് കാണിച്ചു ജര്‍മ്മന്‍ കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തു അയാളുടെ സ്വന്തമാക്കി. ബോഹുമിലെ ഹാന്‍ടല്‍സ് കാമറില്‍ ഉദ്യോഗസ്ഥനായ ഒരു ജര്‍മ്മന്‍കാരനുമായി ചേര്‍ന്ന് തട്ടിപ്പ് തുടരുകയാണ്. അയാള്‍ ജര്‍മ്മനിയില്‍ വന്ന കേരളാ നേതാക്കളെ പെണ്ണ് കൊടുത്തും പണം കൊടുത്തും (അവാര്‍ഡുകള്‍ ) പല തരത്തില്‍ വശത്താക്കി. ഇക്കാര്യം ജര്‍മ്മനിയിലെ മലയാളികള്‍ക്ക് നന്നായി അറിയാം. അതിനു വ്യക്തമായി അറിയാവുന്ന തെളിവാണ്" ച ന്ജ്ജല്‍ " എന്ന പേരുള്ള സീരിയല്‍ നടിയുമായി കുറെ നാള്‍ ജര്‍മ്മനിയിലും ലോകം മുഴുവനും ചുറ്റിയ കഥ. കൈക്കൂലി കൊടുത്ത് നേതാക്കളെ സ്വാധീനിച്ചു അവാര്‍ഡുകള്‍ കൊടുത്ത് കൊടുത്ത് അവരെ എല്ലാം തന്നോടൊപ്പം കൂട്ടിയെന്നു മലയാളികള്‍ ജര്‍മ്മനിയില്‍ പരക്കെ പറയുന്നു. ജര്‍മ്മനിയില്‍ ജോലി ഒരിക്കലും ചെയ്യാത്തയാളിനു എവിടെ നിന്ന് ഈ പണം ഉണ്ടായി എന്ന ചോദ്യം വളരെ ശരിയാണ്. വീട്ടിലിരുന്നു ഭാര്യ ഉണ്ടാക്കി തരുന്ന ഭക്ഷണം കഴിക്കുകയും ജര്‍മ്മന്‍ നികുതി കൊടുക്കാതെ ട്രാവല്‍ എജന്‍സി കളിക്കുന്ന അയാള്‍ ഉണ്ടാക്കിയ പണം എങ്ങനെയെന്നു അവാര്‍ഡു വാങ്ങിയവര്‍ അറിഞ്ഞാല്‍ കൊള്ളാം. വാങ്ങിയ അവാര്‍ഡു തിരിച്ചു കൊടുക്കേണ്ടി വരും. കേരള സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാരും മറ്റു നേതാക്കളും ഇതിന്‍റെ പങ്കു പറ്റിയവര്‍ ആണ്. അപ്പിയുടെ അവസാനത്തെ "ഉരു" കേരള ധനകാര്യ മന്ത്രിയായിരുന്നു. അദ്ദേഹത്തെ വിളിച്ചു അപ്പി കൈക്കൂലി കൊടുത്ത് -അവാര്‍ഡ് തുക 50000 രൂപാ- കനകക്കുന്നു കൊട്ടാരത്തില്‍ വച്ചു" അപ്പി" സമ്മാനിച്ചു. കേരള മേളയില്‍ അയാള്‍ നടത്തിയ തട്ടിപ്പിനെ പറ്റി ജര്‍മ്മനിയില്‍ ഇപ്പോഴും താമസിക്കുന്ന അന്നത്തെ ഭാരവാഹികളും മറ്റും വായ്‌ തുറന്നു സംസാരിക്കും. മ്യൂന്‍സ്റ്റര്‍ രൂപതയുടെ വിദേശീയരുടെ കാര്യത്തിനായി നിര്‍വഹിക്കപ്പെട്ട ഡോ ..മാത്യു .എം. ആയിരുന്നു, കേരള മേളയുടെ തലവന്‍. അദ്ദേഹത്തെ ,ഈ പറയുന്ന അപ്പിയെന്ന പെരുംകള്ളന്‍ കബളിപ്പിച്ചു പ്രശ്ങ്ങളുണ്ടാക്കിയത് ജര്‍മ്മനി മുഴുവന്‍ പ്രസിദ്ധമാണ്. കേരളത്തിലെ നേതാക്കള്‍ക്ക് തന്ത്രപൂര്‍വ്വം കൈക്കൂലി നല്‍കുന്ന ഒരു വലിയ തന്ത്രമായിരുന്നു അയാളുടെ എല്ലാ അവാര്‍ഡുകളും. ഇത് വാങ്ങാന്‍ അങ്ങനെ കുറെ വീരന്മാരെയും അയാള്‍ക്ക്‌ കിട്ടി. കേരളത്തിലും നാട്ടിലും പണി യില്ലാത്തവാന്‍ ഒരു സുപ്രഭാതത്തില്‍ ഇതാ കേരളത്തിലെ ഐ .എ .എസ് പദവിയില്‍ നോര്‍ക്കായെന്ന മറ്റൊരു തട്ടിപ്പ് വകുപ്പില്‍ ഡയറക്ട്ടര്‍ ആയിരിക്കുന്നു. ജര്‍മ്മന്‍ മലയാളികള്‍ ഈ തട്ടിപ്പ് വീരനെ അം ഗീഗീകരിക്കുന്ന പ്രശ്നമേയില്ല. ഇയാളുടെ പേരില്‍ കേരള സര്‍ക്കാര്‍ അഴിമതി അന്വേഷണം നടത്തണം. ജര്‍മ്മനിയില്‍ താമസിക്കുന്ന ഇയാളെ എങ്ങനെ ഈ സ്ഥാനത്തു നിയമിക്കും?നികുതി വെട്ടിച്ചു ജീവിക്കുന്ന ഒരു അന്താ രാജ്യ തട്ടിപ്പ് വീരനാണ് ഈ അപ്പി. .കള്ളനെ കാവല്‍ ഏല്‍പ്പിക്കുന്ന ഒരു ജോലിയാണോ കേരള സര്‍ക്കാരിനുള്ളത്.?. ഈ അന്വേഷണം കേരള സര്‍ക്കാര്‍ നടത്തിയില്ലെങ്കില്‍ ഒടുവില്‍ ജര്‍മ്മനിയിലെ മലയാളികള്‍ ജര്‍മ്മന്‍ കോടതിയില്‍ അന്വഷണം നടത്താന്‍ കോടതിയെ സമീപിച്ചാല്‍ അവാര്‍ഡു വാങ്ങിയവരെല്ലാം കുടുങ്ങും എന്ന് തീര്‍ച്ച . അപ്പോഴറിയാം അയാള്‍ പ്രചരിപ്പിക്കുന്ന വലിയ സേവനങ്ങളുടെ ചരിതം എത്ര സത്യമാണെന്ന്.! അയാള്‍ പറയുന്ന കരുണാകരന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇടമറ്റം കാരന്‍ വി.ജെ കുര്യന്‍,മനോരമ എഡിറ്റര്‍ തുടങ്ങി നിരവധിയാളുകള്‍ ഇയാളുടെ വലയില്‍ വീണി ട്ടുണ്ടെന്നു അപ്പി തന്നെ പറയുന്നു. തട്ടിപ്പിന്‍റെ ചുരുള്‍ ആഴിയും. നോര്‍ക്ക ഉത്തരം പറയേണ്ടി വരും. കേരളത്തിലെ പുതിയതായി സസ്പ്പെന്‍ഡു ചെയ്യപ്പെട്ടിരിക്കുന്ന വിവരാവകാശ കമ്മീഷണറുടെ കള്ളസ്വാധീനം പോലെ അപ്പിയും ചെയ്തിരിക്കുന്നു. കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണം ,ഈ പ്രശനം ഒരു അന്തര്‍ദ്ദേശീയ പ്രശന്മായി തീരുന്നതിനു മുന്പായി....published by syromalabar vois-

    November 24, 2012 5:

    ReplyDelete
  6. Congrats Jose, It was very inspiring. Share more with us. jk

    ReplyDelete
    Replies
    1. James Kottoor, KeralaNovember 26, 2012 at 2:35 PM

      "Congrats Jose! I am simply impressed and inspired by what
      Sri Joseph Kulirani wrote and your comments on it. What you
      felt about your once only encounter with Kuliarani is what I
      feel about you and my once only encounter -- that too very
      fleeting -- with you in NY on June 9/2012. Ever since I contacted
      you through emails -- all by chance -- you have become an
      unforgettable person in my life, especially thanks to your
      masterly and thought provoking writings. Keep up the good work.
      Hoping against hope to meet you again, because we have to live in
      hope even if we have to equally die in despair. Keep alive the flame
      of hope. jk"







      With Warm Regards,
      Dr. James Kottoor,
      Santhibhavan, 31/2249, Thammanam PO,
      Ernakulam, Kochi - 682032, Kerala,

      Delete