Translate

Wednesday, October 31, 2012

നിങ്ങള്‍ക്കും ആകാം കൊടിശ്വരന്‍ - 2


ദിപാവലി ക്വിസ്

പന്ത്രണ്ടു ചോദ്യങ്ങള്‍, പന്ത്രണ്ടു ശരിയുത്തരങ്ങള്‍ ........ സ്വര്‍ഗ്ഗത്തിലേക്ക് ഒരു ഫ്രി പാസ്!

റോഷന്‍ ഫ്രാന്‍സിസ്

ചോദ്യം 1 
അഭയാ കേസ് നടത്താന്‍ ചിലവാക്കിയ പണം കൊണ്ട് നിര്‍മ്മിക്കാമായിരുന്നത്?

Options :  A) നാല് വെയ്റ്റിംഗ് ഷെഡ്‌   B ) ആയിരം 'ലക്ഷം'വിടുകള്‍   C ) രാഷ്ട്രപതി ഭവന്‍  D) ബുര്‍ജ് ഖലിഫ
ചോദ്യം 2 
 ആവേ മരിയാ തട്ടിപ്പ് കേസിലെ ഭൂമി വിട്ടുകൊടുക്കാന്‍ അറക്കല്‍ മെത്രാന്‍  തിരുമാനിച്ചാല്‍ എന്ത് സംഭവിക്കും ?
Options :  A) കര്‍ത്താവ്‌ കോപിക്കും  B ) മറ്റുള്ളവര്‍ക്ക് ദുര്‍മാത്രുകയാകും   C ) ടാന്‍സാനിയയില്‍ റബ്ബറിന് വളമിടില്‍ മുടങ്ങും D) മെത്രാന് സ്വന്തം വിടുകളില്‍ കേറാറാകും
ചോദ്യം 3
ആറ് കോടിയുടെ അജപാലന കേന്ദ്രം സ്വര്‍ഗ്ഗത്തില്‍ പണിതാല്‍ മതി എന്ന് തിരുമാനിച്ച പള്ളി പൊതുയോഗം?

 Options :  A) ചെങ്ങളം    B ) ഇളങ്ങുളം  C ) രാമപുരം   D) ഉസ്ബക്കിസ്ഥാന്‍ .
ചോദ്യം 4
ഏറ്റു നിന്ന് സംസാരിക്കാന്‍ ശേഷിയില്ലാത്ത മെത്രാന്‍ ?Options :  A) മുരിക്കന്‍ B ) അങ്ങാടിയത്ത് C ) നാറാണത്ത്  D) വരമ്പത്ത്
ചോദ്യം 5
ബാങ്കോക്കില്‍ കൂടുന്ന ഏഷ്യന്‍ ബിഷപ്പുമാരുടെ ലക്ഷ്യം?Options :  A) അല്മായനെ വിണ്ടും ഒതുക്കുക  B ) പതിവ് പോലെ രണ്ടു കമ്മറ്റി ഉണ്ടാക്കുക  C ) ദശാംശം മാറ്റി പഞ്ചാംശം ആക്കുക  D) തിന്നു കുടിച്ചു പിരിയുക.
ചോദ്യം 6
പോലിസ് സംരക്ഷണയില്‍ വെഞ്ചരിക്കേണ്ടി വന്ന പള്ളി ?
Options :  A) കൊപ്പേല്‍ (അമേരിക്കാ) അല്‍ഫോന്‍സാ പള്ളി B ) പൊന്‍കുന്നം മഹാ ദേവാലയം  C )രാമപുരം പഴയ പള്ളി  D) കെട്ടിടമില്ലാത്ത തലോര്‍ മൈദാന പള്ളി.
ചോദ്യം 7
സഭാചരിത്രത്തില്‍ ഒരൊറ്റ പറമ്പില്‍ രണ്ടു ഇടവക പള്ളികളുള്ള ഏക സ്ഥലം?Options :  A) പാല  B ) കോയമ്പത്തൂര്‍  C ) ഉടുപ്പി  D) ഊട്ടി
ചോദ്യം 8
ആലഞ്ചേരി പിതാവിന്റെ ഇപ്പോഴത്തെ വിഷമം പിടിച്ച ദൌത്യം?Options :  A)  അല്മായന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക   B ) മറ്റു തോപ്പിക്കാരെ  വരുതിയില്‍ കൊണ്ടുവരിക  C ) റോമില്‍ ഒരു സിറോ  മലബാര്‍ ഹൌസ് കേരളക്കാര്‍ അറിയാതെ സ്വന്തമാക്കുക   D) 

അടുത്ത മാര്‍പ്പാപ്പായാവുക.
ചോദ്യം 9 
ഈ അടുത്ത കാലത്ത് കര്‍ദ്ദിനാള്‍ മര്ട്ടിനി പറഞ്ഞത് റോമ്മാ സഭ 200 വര്ഷം പിറകില്‍ ആണെന്നാണ്‌. . അങ്ങിനെയെങ്കില്‍ സിറോ മലബാര്‍ സഭയുടെ സ്ഥിതി എന്തായിരിക്കും?Options :  A) ഒരു മാറ്റവുമില്ല  B ) 300 വര്ഷം പിന്നില്‍ C )  2000 വര്‍ഷം പിന്നില്‍ D) എവിടെയാണെന്ന് ആര്‍ക്കും അറിയില്ല. 

ചോദ്യം 10
 
കൊളോണിനു  ടിക്കറ്റ്  എടുത്തെങ്കിലും വിശ്വാസികളെ ഭയന്ന് സ്വിട്സര്‍ലാന്റിനു മുങ്ങിയ മെത്രാന്‍? 

Options :  A) അറക്കല്‍  B ) പിരിക്കല്‍ C) ഒളിക്കല്‍  D) മുങ്ങല്‍
ചോദ്യം 11
 
നാട്ടുകാര്‍ പരാതിപ്പെട്ടു അടപ്പിച്ച ധ്യാനകേന്ദ്രം?
Options :  A) മുരിങ്ങൂര്‍    B ) അട്ടപ്പാടി  C )  ആവേ മരിയാ  D) ശാലോം
ചോദ്യം 12
 
ഭരണങ്ങാനത്ത് ഇപ്പോഴുള്ള പോരായ്മOptions :  A) സന്ദര്‍ശകര്‍ക്ക് താമസ സൗകര്യം B ) പുതിയ ഒരു അരമന C) നേര്‍ച്ച പ്പണം സൂക്ഷിക്കാന്‍ സ്ഥലം D) പണം ചിലവാക്കാന്‍ മാര്‍ഗ്ഗം 

Google Input Tools for Windows


ഡൌണ്‍ ലോഡ്‌ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ്‌  മലയാളം സെലക്ട്‌ ചെയ്യുക  എന്നിട്ട് ഇന്സ്ടാല്‍ ചെയ്യുക
ഇന്സ്ടാല്‍ സിമ്പിള്‍ .. നെക്സ്റ്റ് - നെക്സ്റ്റ് . അടിച്ചാല്‍ മതി .. ഓക്കേ .

ഡൌണ്‍ ലോഡ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..


എല്ലാം  പറഞ്ഞത് പോലെ ചെയ്താ    .. ഇനി  ഒന്നും ചെയ്യാന്‍ ഇല്ലാ ..
നിങ്ങളുടെ മുന്നിലിരിക്കുന്ന അതി മനോഹരമായ  വില കുറഞ്ഞ കിബോര്‍ഡില്‍ കാണുന്ന Alt ബട്ടണും
കൂടെ Shift ബട്ടണും  കൂടി ഒന്നിച്ചു പ്രസ്‌ ചെയ്യുക അപ്പോള്‍ ടാസ്ക്‌ ബാറില്‍  EN എന്നത്‌  MY
ആകും അങ്ങിനെ ആയാല്‍ ഇനി നമ്മള്‍ ടൈപ്പ് ചെയ്യുന്നത് മലയാളം ആയിരിക്കും 
http://i.sasneham.net/forum/topics/malayalamtyping....Google Input Tools for Windows:

'via Blog this'

മതാദ്ധ്യയനത്തില്‍ കൃത്രിമം (2)

പുരോഹിതര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത സ്ഥാനം വിശ്വാസികളുടെ മനസ്സില്‍ ഉറപ്പിച്ചെടുക്കാനായി  മതാദ്ധ്യയനത്തില്‍ വരുത്തിയിട്ടുള്ള കൃത്രിമങ്ങളെപ്പറ്റി ഒരു കുറിപ്പ് അല്‍മായ ശബ്ദത്തില്‍ ഞാന്‍  നേരത്തെ എഴുതിയിരുന്നു. അതില്‍ ചൂണ്ടിക്കാണിച്ച വിവാഹത്തെപ്പറ്റിയുള്ള വളരെ തെറ്റായ ഭാഗം നാലാം ക്ലാസ്സിലെ പുസ്തകത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. (ജീവന്റെ നീര്‍ച്ചാലുകള്‍, താള് 76). ഈ കുറിപ്പ്  അതിന്റെ ബാക്കിയാണ്.

ഏതു ക്ലാസ്സിലെ വേദപാഠപുസ്തകം മറിച്ചു നോക്കിയാലും ഇത്തരം അസത്യതിരുകലുകള്‍ കാണാനുണ്ട്. അവയില്‍ ചിലത് ഇങ്ങനെ പോകുന്നു. പുസ്തകം - രക്ഷയുടെ പാതയില്‍ 5, താള് 90ല്‍, ജനത്തിനു വേണ്ടി കര്‍ത്താവിനു ബലിയര്‍പ്പിക്കാനും അവിടുത്തെ നാമത്തില്‍ അവരെ ആശീര്‍വദിക്കാനുമാണ് പുരോഹിതന്‍ നിയമിതനായത് എന്നെഴുതിയിരിക്കുന്നു. ഇസ്രായേലിനു ദൈവത്തോടുള്ള ബന്ധത്തിന്റെ പ്രതീകമായിരുന്നു പൌരോഹിത്യം എന്നാണു തുടക്കം.


ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ പാലായില്‍ നിന്ന് ഒരു നല്ലസുഹൃത്ത് വിളിച്ചു. സത്യജ്ജ്വാല കാണുന്നുണ്ട്. അതില്‍ വരുന്ന പല കാഴ്ചപ്പാടുകളും അംഗീകരിക്കാന്‍ വിഷമമുണ്ട്. നമ്മള്‍ പുരോഹിതരെ കാണുമ്പോള്‍ സ്തുതി പറയുന്നുണ്ടല്ലോ. അത് ദൈവത്തോടുള്ള ബഹുമാനത്തിന്റെ പ്രതീകമാണ്. രൂക്ഷമായ പുരോഹിതവിമര്‍ശനം ഗുണം ചെയ്യില്ല എന്നൊക്കെ എന്നെ സ്വല്പം ഉപദേശിച്ചു. പൌരോഹിത്യം എന്ന ഏര്‍പ്പാട് തന്നെ യേശുവിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണ് എന്ന് അറിയാത്തവരാണ് ഇങ്ങനെ വിഷമിക്കുന്നത്. സഭയെന്നാല്‍ പോപ്പും മെത്രാന്മാരും പുരോഹിതരുമാണ്, പഴയ നിയമത്തിലെ പൌരോഹിത്യത്തിന്റെ തുടര്‍ച്ചയാണിത് എന്നൊക്കെയുള്ള പച്ചക്കള്ളം ഒന്നാംക്ലാസ് മുതല്‍ കുഞ്ഞുങ്ങളുടെ തലയില്‍ അടിച്ചുകയറ്റിയിട്ടുള്ള വിശ്വാസമാണല്ലോ. ജനദ്രോഹപരമായിത്തീര്‍ന്ന ഈ പൌരോഹിത്യത്തെയും ദൈവത്തിനു സംപ്രീതനാകാന്‍ ബലി വേണം എന്ന പഴകിയ ധാരണയെയും സമൂലം നിരാകരിക്കുകയാണ് യേശു ചെയ്തത് എന്ന മങ്ങലേല്‍ക്കാത്ത സുവിശേഷസത്യം ഇവര്‍ മറച്ചുപിടിക്കുന്നു.

സഭാംഗങ്ങള്‍ എന്ത് ചെയ്യണമെങ്കിലും അതിനു വികാരിയുടെ അല്ലെങ്കില്‍ മറ്റൊരു വൈദികന്റെ ചീട്ടു വേണം എന്നുള്ള മിഥ്യാധാരണയില്‍ നിന്നാണല്ലോ, കഴിഞ്ഞ ദിവസം വായിക്കാനിടയായ, ചിക്കാഗോയില്‍ താമസിക്കുന്ന ജോമോന്‍ തുണ്ടത്തിലിന്റെ കല്യാണക്കുറിയുടേതുപോലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഈ നാട്ടില്‍ ഇത് നിത്യസംഭവവുമാണ്. വിവാഹമെന്നല്ല, പൌരോഹിത്യം ഉള്‍പ്പെടെയുള്ള മറ്റ് എല്ലാ കൂദാശകളും സഭയുടെ സൃഷ്ടിയാണെന്നും അവയിലൊന്നുപോലും യേശു സ്ഥാപിച്ചവയല്ലായെന്നും ഒക്റ്റോബറിലെ സത്യജ്ജ്വാലയില്‍ ശ്രീ റ്റി.റ്റി. മാത്യു തകടിയേല്‍ വ്യക്തമായി സംഗ്രഹിച്ചെഴുതിയിട്ടുണ്ട്. അത്തരം സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് ഇന്നും അത്രയെളുപ്പമല്ല. അത്ര ആഴമായിട്ടാണ് സഭ മനുഷ്യമനസ്സുകളെ അസത്യപാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു വിശ്വാസികള്‍ക്ക് ഒരിക്കലും ദൈവം തന്നിട്ടുള്ള, യേശു പഠിപ്പിച്ചിട്ടുള്ള, ആത്മാവിന്റെ സ്വാതന്ത്ര്യം അനുഭവിക്കാനാകുന്നില്ല. അതുകൊണ്ടു തന്നെയാണ് സഭയോടോത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ അപകീര്‍ത്തിക്കും കൊള്ളയടിക്കും വീണ്ടും വീണ്ടും ഇരകളായിത്തീരുന്നത്.


പാലായില്‍ വച്ച് ഒക്ടോബര്‍ 27ന് കെ.സി.ആര്‍.എം. നടത്തിയ സ്ത്രീവിവേചനത്തെക്കുറിച്ചുള്ള സെമിനാറില്‍ മുഖ്യാതിഥിയായിരുന്ന സിസ്റ്റര്‍ മരിയ തോമസ്‌ എടുത്തുപറഞ്ഞ ഒരു കാര്യമിതാണ്‌ - സഭ എപ്പോഴും ഇടമുറിയാത്ത പാരമ്പര്യത്തെപ്പറ്റി വാചാലയായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ബുദ്ധിയുള്ള മനുഷ്യന്റെ പ്രകൃതിക്ക് നിരക്കുന്നതല്ല ഇത്. പാരമ്പര്യം നല്ലതാണ്, അത് യുക്തിസഹവും മനുഷ്യര്‍ക്ക്‌ സ്വരുമയോടെയുള്ള ജീവിതത്തിനു സഹായകരവും ആയിരിക്കുവോളം. അങ്ങനെയല്ലാതെ വരുമ്പോള്‍, തിരുത്തി ചിന്തിക്കാനും പരമ്പരാഗതമായവയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും നമുക്കാകണം. മനുഷ്യര്‍ക്ക്‌ ഒരുപകാരവും ചെയ്യാത്ത കാര്യങ്ങളെ പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് കുത്തിപ്പൊക്കികൊണ്ടുവരിക (ഉദാ. മാത്തോമ്മാക്കുരിശ്) കുബുദ്ധികളുടെ നേരമ്പോക്കും അതുകൊണ്ടുതന്നെ അവഹേളനാര്‍ഹവുമാണ്.  

Tuesday, October 30, 2012

ഇളങ്ങുളം നല്‍കുന്ന പാഠം


ജോസഫ്  മറ്റപ്പള്ളി  

ഈ അടുത്ത കാലത്ത് വിവാദങ്ങളിലേക്ക് കത്തിക്കയറിയ ഒരു സംഭവമാണ് ഇളങ്ങുളം പള്ളിമുറിയുടെ അജപാലനകേന്ദ്ര നിര്‍മ്മാണം.

വല്യ കുഴപ്പമില്ലാതിരുന്ന ഒരു കെട്ടിടം സിറോ മലബാര്‍ ശൈലി അനുസരിച്ചു പുതുക്കി പണിയാന്‍ അച്ചന്‍ തിരുമാനിക്കുന്നു, ആറു കോടിയുടെ പ്ലാന്‍ മനസ്സില്‍ കാണുന്നു, മുപ്പത്തഞ്ചു ലക്ഷത്തിന്റെ പദ്ധതി പള്ളിയില്‍ പ്രഖ്യാപിക്കുന്നു, പാരിഷ് കൌണ്സില്‍ കൂടുന്നു, ആറു കോടി അന്ഗികരിക്കുന്നു, പണിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു, സാമാന്യം കൊള്ളാവുന്ന നഴ്സറി കെട്ടിടം മുതല്‍ സര്‍വ്വതും പൊളിക്കുന്നു, അച്ചന്‍മാര്‍ തൊട്ടടുത്ത് വാടക വിട്ടിലേക്ക്‌ താമസം മാറ്റുന്നു, പിരിവിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുന്നു.......... അങ്ങിനെ ആദ്യ ഘട്ടം പിന്നിട്ടു.

പ്ലാനും പദ്ധതിയും പദ്ധതിയും പൊതു യോഗത്തില്‍ വെച്ചു. അവിടെ തുടങ്ങിയ  പ്രശ്നങ്ങള്‍!! . ഇന്ന് പരിതാപകരമായ ഒരവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. വ്യക്തിപരമായി ആക്രമിച്ചും പ്രതിരോധിച്ചും ആറ് കോടിയുടെ പദ്ധതി നടപ്പാക്കാനുള്ള വികാരിയച്ചന്റെ പദ്ധതി പൊതുയോഗം അപ്പാടെ തള്ളിക്കളഞ്ഞു. തത്ക്കാലം പതിനായിരം sq ഫീറ്റിന്റെ മറ്റൊരു പ്ലാന്‍ തയ്യാറാക്കാന്‍ സമ്മതിച്ചെങ്കിലും, രണ്ടു കോടിയുടെ ആ പദ്ധതിയും അന്ഗികരിക്കില്ലെന്നാണ് പൊതു യോഗത്തിന്റെ നിലപാട്.  സഭാ സേവനത്തിനുവരുന്ന വൈദികര്‍ക്കു താമസിക്കാനും സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനും ആവശ്യമായ മാന്യമായ ഒരു കെട്ടിടം എന്നതില്‍ കവിഞ്ഞു മറ്റൊന്നും തങ്ങള്‍ക്കു സ്വികാര്യമല്ല എന്ന് പൊതുയോഗവും, ജനങ്ങള്‍ ശക്തരാണ് എന്ന് കണ്ടപ്പോള്‍ കാലുമാറിയ പാരിഷ് കൌണ്‍സില്‍ അംഗങ്ങളും ആവശ്യപ്പെട്ടപ്പോള്‍ വളരെ ദയനിയമായ ഒരു അവസ്ഥയിലേക്ക് വികാരിയച്ചന്‍ ചെന്ന് പെട്ടിരിക്കുകയാണ്. പത്തു ഇടവകാംഗങ്ങള്‍ ചേര്‍ന്നപ്പോള്‍ ഇത്രയും സാധിച്ചെങ്കില്‍ നട്ടെല്ലുള്ള വിശ്വാസികളുള്ള മറ്റിടവകകളിലും ഈ മാതൃക പരിക്ഷിക്കാവുന്നതേയുള്ളൂ.

Monday, October 29, 2012

സ്ത്രീവിവേചനത്തെക്കുറിച്ചുള്ള സെമിനാര്‍




പാലായില്‍ വച്ച് ഒക്ടോബര്‍ 27ന് കെ.സി.ആര്‍.എം           
 നടത്തിയ സ്ത്രീവിവേചനത്തെക്കുറിച്ചുള്ള സെമിനാര്‍ 
വേദിയില്‍ കെ കെ ജോസ്(സെക്രട്ടറി, കെ.സി.ആര്‍.എം), ടോമി നെടുംകുന്നേല്‍,
കെ. ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍, കെ.സി.ആര്‍.എം)



മരിയാ തോമസ് വിഷയം അവതരിപ്പിക്കുന്നു


സദസ്സ്‌                                                             അലോഷ്യാ ജോസഫ് പ്രതികരിക്കുന്നു.

പരിപാടിയുടെ വോയ്‌സ് റിക്കാര്‍ഡിങ് കേള്‍ക്കാന്‍ താത്പര്യമുള്ളവര്‍ 9447858743 എന്ന നമ്പരിലേക്ക് എസ് എം എസ് ആയി ഇ-മെയില്‍ വിലാസം അയച്ചുതരുക.

Wedding of Joemon/Jainy Thundathil in Texas





Here is yet another example of plain stupidity of Syro Malabar Diocese of Chicago. I wonder when the Bishop and the priests are going to realize that they are in the US not in Kerala. Please see the second posting to see the legal notice.


"Weddings and funerals should not be used for extortion, retaliation and manipulation by church officials;instead, the church officials should be the ones to provide assistance and guidance in preparing the couple spiritually for the altar. It certainly appears that this is not a matter of faith, but is just a matter of "dollars"" - James and Lizzy Thundathil


Kalyana Kuri – Extortion by Syro-Malabar Clergy 

I keep on hearing multiple rumors regarding the Issues of my son Joemon’s wedding. This is my humble attempt to clarify the facts to the public.

Joemon and Jainy had decided to get married and went to book St.Theresa Catholic (Latin) Church on September 30, 2011. They were referred to Fr. Jose Tharayil, who is the assistant vicar at St.Theresa’s. He showed interest towards conducting their marriage and gave the appropriate forms to complete. He even made the comment that "since you are a parishioner at St. Theresa Church you don’t have to go through all the Syro-Malabar process". They booked the church and reception hall to have the wedding on 10/06/2012. We went to India for the "Orapeeru" in November 2011.

On January 17
th 2012, Fr.Jose Tharayil called our home and said that he needs permission from Fr. Jose Illikunnumpurath (pastor of St.Mary’s Knanaya Catholic Church in Houston) in order to perform the marriage ceremony. Joemon attended Latin-rite churches his entire life and had his religious education and sacraments from there. Since Joemon was the child of parents from the Syro-Malabar Rite, Fr.Tharayil said that Joemon had to do the marriage in the Syro-Malabar Rite and therefore, needed a delegation letter (kuri) from the local Knanaya priest, even though he is not a member of the Knanaya church. Joemon met Fr.Illikunnumpurath on March 2nd, 2012 for the letter. Fr.Illikunnumpurath said that he himself had no problem giving him the letter but the parish council had decided not to give anyone a letter unless they paid $ 3000 towards the church building fund. Fr.Illikunnumpurath himself agreed that forcing money from the people to provide marriage permission is not right but the parish council was forcing him to do it. However, Fr.Illikunnumpurath did not make an attempt to correct the parish council. 

My husband and I met with Fr. Jose Tharayil to discuss this issue, and he stated that he would get into trouble if he performed the marriage without the letter from Fr.Illikunnumpurath. I repeatedly asked Fr. Jose Tharayil whether he needed any other letters, and if the betrothal is a requirement for this wedding. He indicated that the betrothal is not required to have the wedding in America, but if we decided to have the betrothal, we may need a letter from Fr. Illikunnumpurath. On March 6, 2012, my husband talked to Fr.Illikunnumpurath and he agreed to give the letter without any problem. We made an appointment with Fr.Illikunnumpurath and met with him on March 10, 2012. Fr.Illikunnumpurath stated that he would give us the letter at a later time. However, it was becoming clear to us that he was starting to play games like the Kerala government employees do when they don’t get paid off with bribes. Joemon was very frustrated with these broken promises and unfair treatment from the priest. After meeting Fr.illikunnumpurath, Joemon came home and told his brother, "You better find an American girl to marry, so that you don’t have to go through this nonsense."

Joemon had sent a letter To Bishop Angadiath asking for his help regarding this issue, along with copies to Bishop Moolakkattu and Bishop Pandarasseril. He did not get any reply. He sent a second letter to Bishop Angadiath stating that if he is not getting help from the Bishop, then he may need to seek further help. This time Mar Angadiath sent a reply letter and also talked to Joemon on the telephone. According to his letter, money is not required for marriage permission, but is a tradition in India to help the church

during such occasions. He said that there won’t be any more problems and that he talked to Fr.Illikunnumpuarth to provide the letter and would appreciate it if he donates any amount to the church.

After all of this, Joemon talked to Fr.Illikunnumpurath; this time, Fr Illikunnumpurath stated that after the betrothal/engagement, he needs to announce the wedding in the church (villichu chollu), and then only he can give the letter. However, he still talked about the money stating that the parish council is forcing him to get the money, as if he has no part in it. When we went to see Fr.Tharayil later, we could see that his tone had completely changed and that he was now supporting Fr.Illikunnumpuarath. Jainy talked to Fr.Willie, the pastor of her local Latin-Rite parish in New York, and he said that a betrothal/engagement is not a sacrament and therefore, did not need any permission from the Syro-Malabar diocese in order to perform the ceremony and that he was happy to do their engagement. Jainy was not comfortable to go to Fr. Tharackal (Knanaya priest at New York) because of the bad experience her family had during her sister’s and cousin’s weddings. She went to see Fr.Tharackal with her brother-in-law anyway and asked him about the necessary steps and documents she needed in order to get married. She also mentioned to him that Fr. Willie had agreed to conduct her engagement (othu kalyanam). Fr.Tharackal did not say anything at that time and said that he may also be able to come for the engagement. Joemon talked to Fr. Illikunnumpurath about the engagement and told him that Fr.Willie will be there for sure and that Fr.Tharackal may also attend. The engagement took place at Jainy’s local parish by Fr.Willie on June 23
rd, 2012. The next day Jainy found out that there was an email from Fr.Tharackal dated a couple days before stating that Fr.Willie conducting the engagement is not valid and nobody is going accept his betrothal/engagement letter. 

Jainy sent a letter to Bishop Angadiath about this issue and requested that he either give permission for her wedding or permit her to change her rite to Latin. She sent the letter two different times but she never received a reply. Fr. Illikunnumpurath also said that Fr.Willie’s engagement is not valid.

By this time, the wedding date was closely approaching and still, no Syro-Malabar priest was willing to help. Finally Joemon went to see Fr.Reynolds, the pastor of our local parish St.Theresa Church (Latin Rite) and explained all these issues and gave an application to forward to change his rite to Latin (which he was exposed to all his life). Fr.Reynolds stated that changing the rite will be a long process and there won’t be enough time before the wedding. He himself called the Syro-malabar Bishop’s house in Chicago and talked to Fr.Antony Thundathil, the Vicar General, who said that he can give the permission. After one week he sent an email to Fr.Reynolds stating that there is no problem and will send the permission within one week and to go ahead with the wedding process. Again another week passed but nothing happened. Joemon called Fr.Reynolds again and he replied that he talked to Fr.Thundathil and also Bishop Angadiath and both agreed that there is no problem and that Fr. Reynolds should consider this as an oral permission. Fr. Reynolds considered the verbal permission from Bishop Angadiath sufficient to proceed with the wedding. As such, Fr. Reynolds instructed Fr.Tharayil to go ahead and proceed with the wedding preparations. Fr. Reynolds also sent an email to Fr. Tharayil asking him to follow up with the Syro-Malabar Diocese in Chicago regarding the written permission if he really needed it in addition to the oral permission.

By this time, there was less than 2 weeks left before the wedding date. We went to see Fr. Tharayil to finalize the wedding program and he said that he was not going to perform the wedding without the written permission and he was not willing to follow up with the Syro-Malabar diocese in Chicago as Fr.Reynolds advised. He also said he didn’t have any interest in doing Joemon’s wedding and that we can find any other priest to perform the ceremony. At this point, we didn’t have any other choice left other than seeking legal assistance to have his wedding at the church.

At this point Joemon approached Attorney Mr. Joseph Mathew (Paramel) for legal assistance in resolving this issue. Mr. Mathew was willing to help, even though he knew there would be criticism from the community. Mr. Mathew sent a pre-suit notice to Bishop Angadiath and Fr. Illikunnumpurath. As soon as they received the notice, everything started moving in the right direction. Fr. Willie’s engagement letter was acceptable to the Syro-Malabar priests. Mar Angadiath talked to Mr. Joseph and told him that the permission letter was ready and can be picked up from Fr. Illikunnumpurath. Mr. Mathew picked up the permission letter from Fr.Illikunnumpurath and gave it to us.

While Joemon and Jainy were going through extreme stress due to Syro-Malabar issues, I was praying to God daily to help them to keep their faith in God. Thank God for rewarding my prayer. For us, it would have been much easier to pay the $3000 and have peace of mind, but we would have supported corruption and Injustice. Our entire family showed the courage to stand for justice and we hope this will help the future generation.

I think it is time for everybody to wake up and see what is going on with the Syro-Malabar Church. A wedding should be the happiest day in a couple’s life. Lots of prayers and sacrifices of the parents, relatives, and friends are behind every wedding ceremony. Weddings and funerals should not be used for extortion, retaliation, and manipulation by church officials; instead the church officials should be the ones to provide assistance and guidance in preparing the couple spiritually for the altar. It certainly appears that this is not a matter of faith, but is just a matter of "Dollars". It is important to see that the pastor of our Latin parish was much more helpful than the Assistant Pastor, who is one of "OUR OWN"!

This is not going to be an isolated event that just my family had to deal with. The Syro-Malabar clergy will continue this practice for future weddings of all of our children. We need to think hard - Is this the new morality and conscience of the Syro-Malabar "Shepherds" of the 21st century? Is this the environment and path that we should allow our children and youngsters to have to go through? Should we allow ourselves to be threatened and bullied? After these kinds of experiences, will our children want to stay connected to the Catholic faith in which we have raised them? In my humble opinion, based on this horrible experience, OUR FAITH MAY BE BETTER SERVED IN THE LATIN RITE.

Thanks,

Mrs. Lissy James Thundathil

Houston, Texas  \

October 23, 2012

























Sunday, October 28, 2012

മുലക്കരം

                                                  സാമുവല്‍ കൂടല്‍

1. 

സവര്‍ണ്ണക്കുമവര്‍ണ്ണക്കുമിടയിലായ് അയിത്തങ്ങള്‍
തീണ്ടലും തൊടീലും ദൃഷ്ടിദോഷവുമായി!
അമ്പലവിദ്യാലയങ്ങള്‍ സവര്‍ണ്ണക്കുമാത്രമായി,
അറിവിന്‍ വെളിച്ചം പോലും അകലെയായി.

2. 
മുലക്കരം കൊടുക്കുവാന്‍ പിശുക്കനെന്‍ മുത്തശ്ശന്റെ

മടികാരണമാമനം മതം വെറുത്തു;
പിടിച്ചിട്ടഴിക്കും ജംബര്‍! അതുഭയന്നെന്‍ മുത്തശ്ശി
മതംമാറി പാതിരിതന്‍ വഴിക്കുവന്നു
3. 
പളളികളില്‍ പളളിക്കൂടം! തീണ്ടലും തൊടീലുമില്ല!
ജംബറിനു പകരമാച്ചട്ടയണിയാം;
ചിട്ടയായ ജീവിതമായ് കത്തനാരുലീഡറായി,
മെത്രാന്മാരു പറുദ്ദീസായ്ക്കുടയരുമായ്.
4. 
അയിത്തങ്ങള്‍ പോയി പക്ഷേ പകരമോ പാപംപേറി,
പരിഹാരകുമ്പസാരം പിറകേയെത്തി;
മനസ്സിന്റെ നഗ്നതകള്‍ അഴിച്ചുകണ്ടാപ്പാതിരി
അടിമയാക്കി മനങ്ങള്‍, മതങ്ങളേറ്റാന്‍.
5. 
 മതങ്ങളീ സഭകളായ്! കലഹിക്കുമിടയരായ്,
ശേഷം ജനമാടുകള്‍ക്കോ വിവേകമില്ല;
മറിച്ചൊന്നു ചിന്തിച്ചാലോ വിലക്കു കല്‍പിക്കും സഭ
പഴയതിലും വലുതാമയിത്തമാക്കും!
6. 
തെമ്മാടികള്‍ കുഴിയിലായ് തെമ്മാടിത്തം പാതിരിക്കായ്
ക്രുരിശുപേറിയോല്‍ നിന്ദ സഹിച്ചതല്ലോ?
ഡ്രാക്കുളാപോല്‍ കുപ്പായത്തില്‍ വിലസുന്നഹങ്കാരത്തെ
ചെറുക്കുവനാര്‍ക്കുശേഷി, യേശുവിനുണ്ടോ?
7. 
വീതിച്ചെടുത്താടുകളാം മൂലധനമിടയന്മാര്‍
നാനാസഭ വേദിയാക്കി കശാപ്പുചെയ്യാന്‍!
ഊറും മുലപ്പാലു പിഴിഞ്ഞാഹരിക്കാനിറച്ചിയും
തോലും വിറ്റു രാജകീയ പുരോഹിതന്മാര്‍.
8. 
ആടിനുണ്ടോ വിചാരങ്ങള്‍ “ഞാനൊരാടല്ലെന്നോര്‍ക്കുമോ
സ്വര്‍ഗ്ഗസ്ഥാനം പിതാവുതന്‍ പുത്രനായവന്‍”?
സ്വയം മറന്നടിമയായ്, ആത്മബോധമില്ലാതെയായ്
തലമുറ കൊഴിയുന്നൂ കലികാലമേ. . .
9. 
ആടുകളെ ശിശ്രൂഷിക്കാനാശുപ്ത്രിയായി പിന്നെ,
ചൂഷണമായ് വ്യവസായ പളളിക്കൂടവും
ഗ്രാമത്തിലും പളളിനൂറായ്! പത്തിലൊന്ന് പളളിക്കായി!
കോടികളായ്! സ്വാശ്രയമായ്! സഭയ്ക്കാസ്തിയായ്!
10. 
അണികള്‍ക്കു വിശ്വാസവും വിളിക്കുവാന്‍ സിന്ദാബാദും
പരിശുദ്ധ റൂഹയുളളില്‍ നിറച്ചുപോലും;
മനുഷ്യാ, നീ ദൈവമാണാമനനമില്ലാതെയായാല്‍
മനസ്സില്ല! ദൈവമില്ല! മൃഗങ്ങളെല്ലാം!
11. 
തിരുമേനി പീലാസായില്‍! തിരുരക്തമാ കാസയില്‍!
വചനം തിരുമേനി ഏതു ളോഹയില്‍?
“തിരുമേനീ” എന്നു വിളിച്ചപമാനിക്കല്ലേ, പാവം!
സ്വയമറിയാത്ത മെത്രാന്‍ കുളിരണിയും. . .
12. 
ഇതിനെന്നാണറുതി? ആ ചമ്മട്ടിയുമായി വീണ്ടും
വരുമെന്നുരച്ചോന്‍ നേരില്‍ വരില്ലയെന്നോ?
ഇതുകഷ്ടം! ഭാരതത്തിന്‍ ഉപനിഷത്തുകളില്ലേ?. . .

വേദങ്ങളാപ്പുരാണങ്ങള്‍ ഗീതയുമില്ലേ? . . ..

Saturday, October 27, 2012

അവഗണിക്കപ്പെട്ട സ്ത്രീ സമൂഹം, Part 2

ദൈവത്തിന്റെ മൊഴിക ചൊല്ലുന്നത് പോപ്പിന്റെ അധരങ്ങളിക്കൂടിയെന്നും കത്തോലിക്കാ മതം പഠിപ്പിക്കുന്നു. പാവം കന്യാസ്ത്രികളെയും ചിന്താഗതി അന്ധകാരത്തില്ആക്കുന്നു
 അടുത്ത കാലത്തു അമേരിക്കന്‍ കന്യാസ്ത്രികള്‍ക്കു നേരെ വത്തിക്കാന്‍ അഴിച്ചുവിട്ട ആരോപണങ്ങളും ഇതിനു തെളിവാണ്. സ്വവര്ഗ രതികക്കെതിരെ അമേരിക്കകന്യാസ്ത്രിക പ്രതികരിക്കുന്നില്ലെന്നും സദാസമയവും സാധുക്കളെ സേവിക്കുവാസമയം ചിലവഴിക്കുന്നുവെന്നാണ് വത്തിക്കാന്റെ കന്യാസ്ത്രികക്കെതിരെയുള്ള ആരോപണം. കര്ത്തവ്യങ്ങനിറവേറ്റി ദൈവത്തോടുള്ള പ്രതിജ്ഞ പാലിക്കുക എന്നതാണ് കന്യാസ്ത്രി ധര്മ്മം

അമേരിക്കയെ സംബന്ധിച്ചിടത്തോളം വത്തിക്കാഒരു വിദേശ സര്ക്കാരാണ്. രാജ്യത്തിലെ ഭരണഘടന അനുസരിച്ചു ജീവിക്കുന്ന പ്രജകളായ കന്യാസ്ത്രികക്കു താക്കീതു കൊടുക്കുവാവത്തിക്കാനു എന്തു അധികാരംഅസഹിഷ്ണതയുടെ വാക്കുകളുമായി വത്തിക്കാ പുരോഹിത രാജ്യത്തിനെതിരെയാണ് വെല്ലുവിളി നടത്തിയതെന്നും ക്കണം. രാജ്യത്തിന്റെ നിയമങ്ങളെയാണ് ധിക്കരിച്ചിരിക്കുന്നത്. ഒരു പൌരനെന്ന  നിലയിമറ്റൊരു രാജ്യത്തിലെ ഭരണാധികാരിയോടോ രാജാവിനോടോ രാജകുമാരനോടോ വിധേയത്വം കാണിക്കാതെ രാജ്യത്തോടു മാത്രം കൂറുണ്ടായിരിക്കണമെന്നു അമേരിക്കന്ഭരണഘടന അനുശാസിക്കുന്നു. നിയമങ്ങളെ ലംഘിക്കുന്നവരെ രാജ്യത്തിന്റെ കുറ്റവാളികളായി കണക്കാക്കുന്നു. അതുകൊണ്ടു വിദേശത്തുള്ള ബിഷപ്പുമാരുടെ വാക്കുകക്കു ചെവികൊള്ളേണ്ട ആവശ്യമില്ല. എന്തുകൊണ്ടു വത്തിക്കാന്റെ ഇത്തരം മുരടന്‍ ന്യായങ്ങളെ നിഷേ ധിച്ചു  സ്ത്രീ സമൂഹത്തിനും ഒറ്റ കെട്ടായി നിന്നു ശക്തി തെളിയിച്ചു കൂടാ? 

 വത്തിക്കാനിലെ പ്രഭുക്കന്മാക്കു പാവപ്പെട്ട കന്യാസ്ത്രി സഹോദരികളെ  വെറുതെ വിട്ടുകൂടെ? സാമൂഹ്യനീതിക്കുവേണ്ടി പടപൊരുതിയ അമേരിക്കകന്യാസ്ത്രികളുടെ ചിന്താസ്വാത്രന്ത്ര്യത്തെ തകത്തുകൊണ്ട് സഭാനേതൃത്വം അവരുടെമേചുവടുവെച്ചു നൃത്തം ചവിട്ടുവാതുടങ്ങി. സ്പാനീഷ് പീഡനത്തിന്റെ അതെ രക്തപുഞ്ചിരിയോടെയാണ് കന്യാസ്ത്രികളുടെ സാമൂഹ്യനീതിക്കായുള്ള മുറവിളിയെ  മെത്രാൻ-പുരോഹിത ലോകം കാണുന്നത്.


കത്തോലിക്കാ പൌരാഹിത്വം സ്വന്തം വിശ്വാസികളെ തകര്ക്കുമ്പോസ്വയം സഭയുടെ ശവക്കുഴി മാന്തുകയാണെന്നു മനസിലാക്കുന്നില്ല. ഈസഹോദരിക പരാജയപ്പെട്ടിട്ടില്ല. അങ്ങനെ സംഭവിച്ചാപരാജയം ഭവിക്കുന്നത് രോഗികള്ക്കും ദുഖിതര്ക്കും ഏകാന്തത അനുഭവിക്കുന്നവര്ക്കും സമുദായം പുറം തള്ളിയവര്ക്കുമായിരിക്കും. അങ്ങനെയെങ്കില്നിരാശരായവരുടെയും സ്വയം പീഡനമേല്ക്കുന്നവരുടേയും സാമൂഹ്യവ്യവസ്ഥയുടെയും പരാജയമായിരിക്കും

മാപാപ്പാ ഒരു മെഡിക്കല്ഡോക്റ്റ അല്ല. ഒരു സ്ത്രീക്കു സ്വന്തം ജീവ രക്ഷിക്കുവാൻ, ഉദരത്തിലെ കുഞ്ഞിനെ അബോട്ട് ചെയ്യേണ്ടിവന്നേക്കാം. മറ്റു പല കാരണങ്ങളും കാണാം. സ്ത്രീകളായി ജനിച്ചതുകൊണ്ടു പുരുഷപൌരാഹിത്യ മേധാവിത്വത്തെ അനുസരിക്കണമെന്നു ഇവവിചാരിക്കുന്നു. സ്ത്രീകക്കു അഭിപ്രായം പറയുവാ പാടില്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥ യിനിന്നും ഇന്നു മോചനം ആവശ്യമാണ്‌. ‍
ബലാല്സംഗം ചെയ്തു കുട്ടികളുണ്ടായാ നിശബ്ദരായി രണ്ടുകൈകളും നീട്ടി ജനിക്കുന്ന കുഞ്ഞുങ്ങളെയും അനുസരണയുള്ളവരെപ്പോലെ സ്വീകരിക്കണം

അമേരിക്കയിഒരു കൊച്ചുപട്ടണത്തിഒരു പുരോഹിതപതിമൂന്നു വയസ്സുള്ള കുട്ടിയെ ഭിണിയാക്കിയ കഥയും വാത്തകളിവന്നു. മാതാപിതാക്കളും ബിഷപ്പും പോലീസും തമ്മിച്ചക നടന്നുകൊണ്ടിരിക്കെ പുരോഹിതരാജ്യംവിട്ടുവെന്നും പോലീസിനു അറിവുകിട്ടി. ഇങ്ങനെ ജീവിക്കുന്നകഥകഏറെ. സഭ പുരോഹിതനെ ഒളിപ്പിച്ചു രക്ഷപ്പെടുത്തും.  ആ പാവപ്പെട്ട പെണ്‍കുട്ടി അവിഹിത ഗര്‍ഭവും പേറി അപമാനിതയായി പരിഹാസങ്ങള്‍ നിറഞ്ഞ ലോകത്തില്‍ ജീവിതം തുടരണം.

റാറ്റ്സിംഗര്തിരുമേനി അഭയാര്ഥി ക്യാമ്പുകളിലും വിശക്കുന്നവരുടെ ടയിലും ഭവനരഹിതരുടെയും തൊഴിഇല്ലാത്തവരുടെകൂടെയും  എപ്പോഴായിരുന്നു പ്രവര്ത്തിച്ചതെന്നും അറിഞ്ഞുകൂടാ!!! പകരം പാവങ്ങളുടെ പുറത്തുചാരി 99 ശതമാനം അഭിഷ്ക്തലോകം സുവര്ണ്ണമാളികകളിലും സിംഹാസനങ്ങളിലും വാണരുളുന്നു. ഇവര്ക്ക് ലജ്ജയില്ലേ, മറിച്ചു സൌഭാഗ്യങ്ങള്തേടിയെത്താത്ത ലോകമാകമാന മുള്ള കന്യാസ്ത്രി സഹോദരികള്ദൈവവചന അടിസ്ഥാനത്തില്ജീവിക്കുന്നു. വത്തിക്കാ  ഇവരുടെ പ്രവര്‍ത്തനങ്ങളെ മാനിക്കാതെ വരുമ്പോള്‍, നാവു അടയ്ക്കുമ്പോ മുറിവേല്പ്പിക്കുന്നത്യേശുവിന്റെ വചനങ്ങളെ ആണ്. മനുഷ്യപുത്രനായ യേശുവിന്റെ ശബ്ദം സ്ത്രികക്കു സാമൂഹ്യനീതി നിഷേധിക്കുന്ന പേപ്പസി ഇതു ചിന്തിക്കുന്നുണ്ടോ ലോകത്തിന്റെ നന്മക്കായി സേവനം ചെയ്യുന്ന സഹോദരിമാരുടെ ദുഃഖങ്ങള്‍ ഗൌനിക്കാതെ അവരുടെ അവകാശങ്ങളെ മാനിക്കാതെ നിശബ്ദ ലോകത്തിലേക്ക് തള്ളി വിട്ടു പീഡിപ്പിക്കുന്നത് ലജ്ജാകരം തന്നെ.

സ്ത്രീകളെ തരംതാഴ്ത്തി വത്തിക്കാനിയമങ്ങളുണ്ടാക്കിയതു റോമ നിയമങ്ങഅനുസരിച്ചാണ്. പുരാതനകാലംമുത  സ്ത്രീ ഒരു നികൃഷ്ട ജന്മമായി സഭ കരുതുന്നു. അതു പ്രകൃതിയുടെ നിയമമായി വേദങ്ങ രചിച്ച  പുരുഷ വേദാന്തികഅതിപുരാതന കാലംമുതകരുതുന്നു. റോമഗ്രീക്ക് നിയമങ്ങളായിരുന്നു സഭയുടെ ആധാരം.

റോമനിയമം അനുശാസിച്ചതു സ്ത്രീക്ക് സ്വന്തം ഭവനത്തിലും പൊതുവേദിയിലും തുല്ല്യസ്ഥാനങ്ങകൊടുക്കരുതെന്നായിരുന്നു. സഭയിലെ ആദ്യപിതാക്കന്മാസ്ത്രീ, പുരുഷനേക്കാതുല്യത കുറഞ്ഞവളെന്നു വേദഗ്രന്ഥങ്ങളിലും എഴുതി ചേത്തു. കൂടാതെ പോൾ  സ്ത്രീയെ തരംതാഴ്ത്തി സുവിശേഷങ്ങളിലും എഴുതി.

യേശുവിന്റെ അശരീരി പോശ്രവിച്ചുവെന്നു എഴുതിയിരിക്കുന്നതു ഒരുതരം ഹിസ്റ്റീരിയാ ആയിരുന്നുവെന്നും വ്യക്തം. സഭയിസ്ത്രീകപഠിപ്പിക്കുന്നതു പോൾ  വിലക്കിയിരുന്നു. ദൈവശാസ്ത്രജ്ഞന്മാർ  ഗ്രീക്ക് തത്വചിന്തകരുടെയും റോമാക്കാരുടെയും സ്ത്രീകളെ തരംതാഴ്ത്തിയുള്ള തത്വചിന്തകപകര്ത്തിയെഴുതി. മതനേതാക്കന്മാരും തീയോളജിയമാരും കാനോനിയമജ്ഞരും ഒരേ സ്വരത്തി സ്ത്രീകളുടെ പൌരഹിത്വത്തെ അങ്ങനെ എതിത്തു.

പ്ലേറ്റോയും അരിസ്റ്റോട്ടില്വരെയും സ്ത്രീകളെ അപകഷബോധത്തോടെ കണ്ടു. പ്ലെറ്റൊയുടെയും പോളിൻറെയും അരിസ്റ്റോട്ടില്മുതല്പേരുടെയും അഭിപ്രായങ്ങകാലത്തിനു ചേന്നതല്ല

ക്രൂശിതനായ കര്ത്താവിഒരു പൌരാഹിത്യേമേയുള്ളൂ. അവിടെ ആണും പെണ്ണുമെന്നു വിത്യാസം കാണിക്കുന്നത് നീതികരിക്കുവാസാധിക്കുകയില്ല. മാമ്മോദീസ്സായില്ക്കൂടി കര്ത്താവിറെ പൌരാഹിത്വത്തില്സ്ത്രീയും പുരുഷനുമൊന്നാണ്.