Translate

Friday, January 24, 2014

ഭഗവത് ഗീതയുടെ ദാർശിനികതയും ക്രിയാത്മക വിമർശനങ്ങളും, ഒരു പഠനം


ശ്രീ മഹേശ്വരൻ കഴിഞ്ഞ ജനുവരി പതിനെട്ടാം തിയതി ഒരു 'വീഡിയോ' പോസ്റ്റ്‌ ചെയ്തത് അധികമാരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഗീതയെപ്പറ്റി രണ്ട് പണ്ഡിതരായവർ തമ്മിലുള്ള ഈ വിവാദം വളരെ രസാവഹമാണ്. ഒരു ബിഷപ്പിന്റെ അതേ പകർപ്പോടെ മുഖച്ഛായയുള്ള ഒരു സ്വാമിയും കേരളപ്രസിദ്ധനായ യുക്തിവാദി പ്രൊഫ. രവിചന്ദ്രനുമായിട്ടാണ് വിവാദം.  ഗീതയെ വിമർശിക്കുന്ന പ്രൊഫ. രവിചന്ദ്രനിൽ സ്വാമി അസ്വസ്ഥനാണ്. പ്രൊഫ. രവിചന്ദ്രന്റെ വാക്കുകൾ ഇവിടെ കടമെടുക്കട്ടെ. "ജീവിതത്തിന്റെ ഓരോ കണ്ണിയിലും സുഖദുഖമുണ്ട്. വേദനയുമുണ്ട്. അതറിയുകയാണ് വേണ്ടത്. അല്ലാതെ പരിത്യാഗിയായി, ന്സംഗനായി ജീവിതം നയിക്കുകയെന്നത് മാനുഷികപരമല്ല. സന്യാസംകൊണ്ട് സമൂഹത്തിനെന്ത് നേട്ടം? (തിരുത്തി വായിക്കൂ. "പൗരാഹിത്യപടകൾ കൊണ്ട് സമൂഹത്തിന് എന്ത് നേട്ടം?" ) സന്യാസം എന്ന് പറയുന്നതുതന്നെ ഒരു പാഴ്ചെടിയാണ്. സമൂഹത്തിന്‌ അവരെക്കൊണ്ട് യാതൊരു ഗുണവുമില്ല. സമൂഹത്തിലെ ഒരു പരാഗംപോലെ ജീവിക്കാൻ സാധിക്കുന്നുണ്ട്. ആരാണ് അയാൾക്ക് വസ്ത്രം കൊടുക്കുന്നത്? ആരാണ് അയാളെ പോറ്റുന്നത്? അധ്വാനിക്കന്ന വർഗമാണ് അവരെ നിലനിർത്തുന്നത്? അവരെ യക്ഷികഥകൾ പറഞ്ഞു പഠിപ്പിച്ച് ഉള്ള തെളിച്ചം കൂടി ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധരാണ് ഇവർ? 

 ഇതുതന്നെയല്ലേ ക്രിസ്ത്യാനികളായ നമ്മുടെ വിയർപ്പിനെ മുതലാക്കി ജീവിക്കുന്ന പുരോഹിതരോടും ചോദിക്കേണ്ട ചോദ്യങ്ങൾ. രണ്ടു ബുദ്ധിജീവികളുടെ വിവാദങ്ങളെ  ആസ്പദമാക്കിയെഴുതിയ എന്റെ ലേഖനം ബ്രിട്ടീഷ് മലയാളീയിൽ or Daily Malayalam News വായിക്കുക.

ശ്രീ മഹേശ്വർ പോസ്റ്റ് ചെയ്ത ലിങ്ക് താഴെ കൊടുക്കുന്നു.


     

2 comments:

  1. രവിചന്ദ്രൻ മാഷിന്റെ ചർച്ചകളിൽപറഞ്ഞ വിവരങ്ങൾ പരിമിതമായി മാത്രമേ ലേഖനത്തിൽ ഉൾപ്പെടുത്താൻ സാധിച്ചുള്ളൂ.
    അദ്ദേഹം പറഞ്ഞത് മറ്റുചിലതുകൂടി ഇവിടെ കുറിക്കുന്നു. "വിശ്വാസമെന്നു പറയുന്നത് ചിന്തിക്കാനുള്ള വൈമനസ്യമാണ്. വിശ്വാസികൾ സ്വന്തം വിശ്വാസങ്ങളെ പരിശോധിക്കുവാൻ തയ്യാറാവില്ല. ഒരു മതനേതാവ് വരുമ്പോൾ എല്ലാവരും എഴുന്നേൽക്കുന്നു. മതനേതാവെന്നു പറഞ്ഞാൽ ചൂഷകസ്വഭാവമുള്ള വ്യക്തിയായിരിക്കും. തനിക്കുപോലും വ്യക്തമല്ലാത്ത കാര്യങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തിയാണദ്ദേഹം. എത്ര വലിയ മതനേതാവെങ്കിലും അടിസ്ഥാനപരമായി അയാളിലൊരു കുറ്റവാളിയുടെ (fraud) ഘടകമുണ്ട്‌. അവർക്കുതന്നെ ബോദ്ധ്യമല്ലാത്ത അവർക്കുതന്നെ തെളിവില്ലാത്തത് പറഞ്ഞുകൊണ്ട് നടക്കുകയെന്നല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്. അർഹിക്കാത്ത ബഹുമാനവും അവർക്കു ലഭിക്കുന്നു. ഇത്രമാത്രം ആദരവ് അവർക്ക് നല്കേണ്ടയാവശ്യമുണ്ടോ?

    കുടുംബബന്ധങ്ങളെപ്പറ്റി ചർച്ച നടത്തുന്നുവെന്ന് വിചാരിക്കട്ടെ. അവിടെ ക്ഷണിക്കുന്ന പ്രധാന അതിഥി ഒരു പുരോഹിതനെയായിരിക്കും. കുടുംബബന്ധമില്ലാത്ത പുരോഹിതനെന്ന വ്യക്തി അവിടെനിന്ന് പറയും, 'നിങ്ങൾ ഇട്ടുകൊടുക്കണം. സ്നേഹിക്കണം. പരസപരം ഒട്ടണം. ചുറ്റുമുള്ള വിശ്വാസികൾ പറയും, ഈശ്വരാ, എന്തു നല്ല ഈ അച്ചൻ, സ്നേഹിക്കാൻ പറയുന്ന ഒരു ത്യാഗിവര്യൻ, സമാധാനം ഉണ്ടാക്കാൻ ‘ഇട്ടു കൊടുക്കാൻ’ പറയുന്നു. അച്ചൻ പറഞ്ഞതല്ലേ, പിറ്റേദിവസം കറിയ്ക്ക് ഉപ്പില്ലെന്നുപറഞ്ഞ് പെണ്പിറന്നോത്തിയുടെ മുഖത്തിനിട്ട് ഇട്ടുകൊടുത്തു. രണ്ടെണ്ണമങ്ങനെ പൂശി.. ‘ഇട്ടുകൊടുക്കാൻ’ പറഞ്ഞ അച്ചനോട് സംസാരിച്ചശേഷം .വീണ്ടും അച്ചന്റെയടുത്ത് പരാതിയുമായി എത്തി. .'അച്ചൻ പറഞ്ഞില്ലേ ഇട്ടു കൊടുക്കണമെന്ന്. ഞാൻ ഇട്ടു കൊടുത്തു. കാര്യങ്ങൾ പിന്നെയും വഷളായി. അച്ചനുടനെ 'ഞാൻ ഇട്ടു കൊടുക്കാനല്ല പറഞ്ഞത്, വിട്ടു കൊടുക്കാനാണ് പറഞ്ഞത്, നീ തെറ്റായി കേട്ടുവെന്നു പറഞ്ഞു.

    റിച്ചാർഡ് ഡോക്കിൻസ് (Richard Dawkins ) ചോദിക്കുന്നു, 'നിങ്ങൾ കുടുംബസംബന്ധമായ ചർച്ചയിൽ എന്തിന് പുരോഹിതനെ ക്ഷണിക്കുന്നു. പുരോഹിതനെ ക്ഷണിച്ചുകൂടന്നല്ല. അയാൾക്കഭിപ്രായം പറയാം. അങ്ങനെയെങ്കിൽ പത്തുപ്രാവിശ്യം വിവാഹം കഴിച്ച പരിചയസമ്പന്നനായ ഒരു പോർട്ടറയോ ഒരു റക്ഷാ ഓടിക്കുന്നവനെയോ പ്രശ്നം തീർക്കാൻ വിളിയ്ക്കരുതോ? ഒരു തോട്ടക്കാരനെങ്കിൽ അവിടെയുള്ള കുടുംബബന്ധങ്ങളുടെ മുഴുവൻ കഥകളയാൾക്കറിയാം. എന്തുകൊണ്ട് അവരെ ക്ഷണിക്കുന്നില്ല" കുടുംബ ബന്ധമെന്തെന്നറിയാത്ത സ്ത്രീപുരുഷ ബന്ധമെന്തെന്നറിയാത്ത ഒരു പുരോഹിതന് ഇത്രമാത്രം അമിതപ്രാധാന്യം എന്തുകൊണ്ട് കൊടുക്കുന്നു? മറ്റുള്ളവർക്ക് കൊടുക്കാത്ത ബഹുമാനം ഒരു പുരോഹിതന് നല്കേണ്ടയാവശ്യമുണ്ടോ? ബർണാർഡ്ഷാ പറയുകയുണ്ടായി "ഒരിക്കലും സ്ത്രീ പുരുഷബന്ധങ്ങളെക്കുറിച്ച് ഒരു പുരോഹിതനോട് അഭിപ്രായം ചോദിക്കരുത്. അതിന്റെ സുഖമറിയാമായിരുന്നെങ്കിൽ ഇത്തരം പുരോഹിതപ്പണിക്ക് അയാൾ പോകില്ലായിരുന്നു".

    ReplyDelete
  2. ഇത് വളരെ പ്രധാനപ്പെട്ട ഓർ സംഗതിയാണ്. കുടുംബ, ദാമ്പത്യ കാര്യങ്ങളിൽ ഒരിക്കലും ഒരച്ചൻ ഉപദേശവുമായി ചെല്ലരുത്‌. അയാള് കുളം കലക്കിയിട്ടേ പോകൂ. കലങ്ങിയ വെള്ളത്തിൽ മീന പിടിക്കാനും നോക്കും. ദാമ്പത്യത്തെക്കുറിച്ച് എന്നാ കുന്തമറിഞ്ഞിട്ടാണ്‌ ചില ധ്യാനങ്ങളിൽ ദമ്പതികൾക്കായി മാത്രം അച്ചന്മാർ ദിവസങ്ങൾ നീക്കിവയ്ക്കുന്നത്? അതുപോലെതന്നെ അച്ചന്മാർ വീടുകളിൽ കയറിയിറങ്ങേണ്ട കാര്യമില്ല. അവരുടെ പണിയൊക്കെ പള്ളിയിലും പള്ളിപ്പരിസരത്തും നടത്താവുന്നതെയുള്ളൂ. USAയിലും യൂറോപ്പിലും വീടുകളിൽ അച്ചന്മാർ ചെന്ന് കാശുപിരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും വീട്ടിൽ കലഹത്തിനു കാരണമായ ധാരാളം സന്ദർഭങ്ങൾ ഉണ്ടായതായി അറിയാം.

    ReplyDelete