Translate

Saturday, January 18, 2014

കന്യാസ്ത്രീ പ്രസവിച്ചു; കുഞ്ഞിന് നല്‍കിയത് മാര്‍പ്പാപ്പയുടെ പേര്‌

റോം: ഇറ്റലിയിലെ റിയെറ്റി നഗരത്തില്‍ ഒരു കന്യാസ്ത്രീ പ്രസവിച്ചു. പ്രസവിക്കുക മാത്രമല്ല കുഞ്ഞിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേരിന്റെ ചുവടുപിടിച്ച് ഫ്രാന്‍സിസ്‌കോ എന്ന് പേരിടുകയും ചെയ്തിരിക്കുകയാണ് ഈ മുപ്പത്തിയൊന്നുകാരി. വെള്ളിയാഴ്ച രാത്രിയാണ് അസഹ്യമായ വയറുവേദന അനുഭവപ്പെട്ട വെനസ്വേല സ്വദേശിയായ കന്യാസ്ത്രീ ആസ്പത്രിയിലെത്തിയത്. വൈകാതെ ഒന്‍പത് പൗണ്ട് ഭാരമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലെന്നാണ് കന്യാസ്ത്രീ പറയുന്നത്.

പ്രസവം വലിയ വിവാദത്തിന് വഴിവച്ചെങ്കിലും കുട്ടിയെ സ്വന്തമായി വളര്‍ത്താന്‍ തന്നെയാണ് കന്യാസ്ത്രീയുടെ തീരുമാനം. പ്രസവസമയത്ത് ആസ്പത്രിയില്‍ ഉണ്ടായിരുന്നവര്‍ അമ്മയ്ക്കും കുഞ്ഞിനുവേണ്ട വസ്ത്രങ്ങളും പണവും സ്വരൂപിച്ചുനല്‍കി.

റിയെറ്റിയിലെ കോംപൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍വെന്റിലെ അംഗമാണിവര്‍ . ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകളും പറയുന്നത്.

http://www.mathrubhumi.com/story.php?id=423089
 

3 comments:

  1. വചനം ജഡമാകാതെ കന്യാസ്രീകൾ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക്‌ പാവം മാർപ്പാപ്പയുടെ പേരു നൽകുന്ന കന്യാകകളായ അമ്മമാരുടെ ഈ പ്രവണത ശരിയേയല്ല ! പകരം മാനവകുല പാപ പരിഹാര ഹോമബലിയായ ഇമ്മാനുവേൽ എന്നായാൽ സഭ കണ്ടമാനം നാറുകയില്ല! അച്ഛനേതച്ചനുമാകട്ടെ അവനുംകൂടിയാണീ "ക"സഭയും ഭൂമിദേവിയും!

    ReplyDelete
  2. വെറുതേ അതുമിതും ഗണിച്ച് മനസ്സ് പുണ്ണാക്കാതെ, ഒരമ്മയുടെ വിശുദ്ധിയെപ്പറ്റിയും ഒരു പൈതലിന്റെ നിഷ്ക്കളങ്ക ഓമനത്തത്തെപ്പറ്റിയുംഓർത്ത്‌ സന്തോഷിക്കുവിൻ!

    ReplyDelete
  3. ഉയർത്തെഴുനേറ്റു സ്വർഗാരോഹണം ചെയ്ത കർത്താവിനെന്തിനീ മണവാട്ടിമാർ?എന്നചോദ്യം ചെറുപ്പകാലം മുതൽ എന്നെ മദിച്ചിരുന്നു ! അയ്യനേത്തിന്റെ "മനുഷ്യാ നീ മണ്ണാകുന്നു" എന്ന നോവൽ വായിച്ചപ്പോൾ മുതൽ ഈ പാവം പെണ്ണാടുകളെ "കന്യാസ്ത്രീ" ലേബലുചെയ്യുന്നത് കത്തനാരുടെ ദുരുപയോഗത്തിനാണെന്ന് മനസിലായി ! "വെരി ഗുഡ് " എന്നാരും പറയാത്തത് ഗർഭപാത്രം വ്രിഥാവിലാക്കുന്നു , എന്ന ദൈവനിഷേധം കൊണ്ടാണെന്നും മനസിലായി ! പക്ഷെ കത്തനാരുവർഗം ഇവറ്റകളെ തഴഞ്ഞിട്ടു "സൊദോമ്മ്യരായി"എന്ന് പോപ്പുവരെ ദുഖത്തോടെ സമ്മതിച്ചപ്പോൾ , ഈ പെണ്ണാടുകളെ പ്രസവിക്കാനും വംശം പെരുക്കാനും അനുവദിക്കുന്നതാണ് സഭയ്ക്കും കാലത്തിനും അഭികാമ്യം ,എന്ന ചിന്തയാണ് എനിക്കും ...ഓക്കേ?

    ReplyDelete