Translate

Monday, September 29, 2014

സിറോ മലബാര്‍ സഭയുടെ വ്യാപാര താത്പര്യങ്ങള്‍

ശ്രി. ജോസ് ജോസഫ് കല്ലിടിക്കില്‍ ചിക്കാഗോയില്‍ നിന്നയച്ചുതന്നതാണ് ഈ ലേഖനം. മലയാളത്തില്‍ കമ്പ്യുട്ടറില്‍ ടൈപ്പ് ചെയ്യാനുള്ള പരിചയക്കുറവു ക്ഷമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അല്മായാ ശബ്ദത്തില്‍ ഇംഗ്ലിഷിലും എഴുതാന്‍ കഴിയുമെന്ന് ഞങ്ങള്‍ സവിനയം അറിയിക്കട്ടെ - അഡ്മിനിസ്ട്രെട്ടര്‍









3 comments:

  1. അമേരിക്കന്‍ ക്നാനായാക്കാരും സിറോ മലബാര്‍ കത്തോലിക്കരും അഭിമുഖീകരിക്കുന്ന വംശ പ്രശ്നം സമഗ്രമായി പഠിച്ചു തയ്യാറാക്കിയ ഈ ലേഖനം സഭാ പിതാക്കന്മാരുടെ കണ്ണുകള്‍ തുറപ്പിക്കാന്‍ പര്യാപ്തമാവട്ടെ എന്നാശംസിക്കുന്നു. അതില്‍ തന്നെ വ്യക്തമായ വാദഗതികള്‍ നിരത്തിയിരിക്കുന്ന ഈ ലേഖനം പഠിച്ചാലേ നമ്മുടെ പിതാക്കന്മാര്‍ അവിടെ സൃഷ്ടിച്ച യുദ്ധങ്ങളുടെ ഗൌരവവും അറിയൂ.

    ReplyDelete
    Replies
    1. ക്നാനായക്കാരുടെ വർഗ്ഗശുദ്ധിയിലും അന്യവർഗ്ഗ വെറിയിലും യാതൊരു താത്പര്യവും ഇല്ലെങ്കിലും ശ്രീ ജോസ് കല്ലിടിക്കിൽ ഇത്ര വിശദമായും നേരേ ചൊവ്വേയും ആ വിഷയത്തെക്കുറിച്ച് നല്ല ഭാഷയിൽ എഴുതിയത് മുഴുവൻ വായിച്ചു. ലോകത്ത് എന്തുമാത്രം പേർ അദ്ദേഹത്തെപ്പോലെ ഈ ഒരു കൂട്ടരുടെ സങ്കുചിത മനസ്ഥിതിയിൽ ദുഃഖിക്കുന്നവരായി കാണും എന്നോർത്തുപോകുകയാണ്. ശ്രീ സി. രവിചന്ദ്രൻ ഒരിക്കൽ പറഞ്ഞതുപോലെ നമ്മൾ ഇപ്പോഴും കാട്ടുജാതിക്കാർ തന്നെയാണ്. ശാസ്ത്രം കൊണ്ടുവന്ന ജീവിതസുഖങ്ങൾ ആസ്വദിക്കുന്ന കാട്ടുമനുഷ്യർ. മനുഷ്യർ സാംസ്കാരികമായി അല്പമെങ്കിലും വളർന്നിട്ടുണ്ടെങ്കിൽ. ഇത്തരം വാർത്തകൾക്ക് അവരുടെയിടയിൽ സാംഗത്യം ഉണ്ടാവുകയില്ലായിരുന്നു.

      1986 മുതൽ തത്പരരായ വിശ്വാസികൾ കിണഞ്ഞു ശ്രമിച്ചിട്ടും വത്തിക്കാനോ അമേരിക്കൻ നിയമങ്ങൾക്കോ ക്നാനായക്കാരെ മനുഷ്യത്വപാഠങ്ങൾ പഠിപ്പിക്കാനായിട്ടില്ല എന്നത് ലജ്ജാകരം തന്നെ. എന്തിനു പറയുന്നു, കോട്ടയം രൂപത അമേരിക്കയിലും കാനഡയിലും അതിരുവിട്ട സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നതു പോലെയല്ലേ സീറോ മലബാർ മെത്രാന്മാരും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശങ്ങളിലും ചെന്ന് മതക്കച്ചവടം നടത്തുന്നത്. ഇവരെ പൊക്കിക്കൊണ്ട് നടക്കാൻ ഏതാനും പേർ എവിടെയും ഉണ്ടാകും. ഭൂരിഭാഗത്തിന്റെ അവബോധത്തെ അവഗണിക്കാൻ ഇത്തരക്കാർക്ക് അവസരമുണ്ടാക്കുന്നത് ഈ നൂനപക്ഷമാണ്. 1911 ൽ കോട്ടയം രൂപത ഉണ്ടാക്കിയത് അബദ്ധമായിപ്പോയി എന്ന് തിരിച്ചറിഞ്ഞപ്പോൾ എങ്കിലും വേണ്ടത് ചെയ്യാൻ വത്തിക്കാൻ കൂട്ടാകിയില്ല. ഇപ്പോൾ കോട്ടയം മെത്രാൻ തന്റെ അധികാരം ക്നാനായക്കാർ ഉള്ളിടത്തേയ്ക്കെല്ലാം വ്യാപിപ്പിക്കുന്നത് തടയാനും വത്തിക്കാന് സാധിക്കുന്നില്ല. സീറോമലബാർ മെത്രാന്മാരും അതുതന്നെയല്ലേ ചെയ്യുന്നത്? അതുകൊണ്ടായിരിക്കണം ശ്രീ ജോസ് കല്ലിടിക്കിൽ സൂചിപ്പിക്കുന്ന തിരുത്തൽനടപടി (അദ്ദേഹത്തിൻറെ കുറിപ്പിൽ താള് 6 കാണുക) സംഭവിച്ചത്. വിശ്വസിക്കാനാവാത്ത ഒരു സംഭവമാണത്. അത് ക്രിസ്തീയമായ എല്ലാ പരിഗണനകളെയും നിഷേധിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം തുടർന്ന് അക്കമിട്ടു പറയുന്നുണ്ട്. ഈ കാരണങ്ങൾ തന്നെയായിരുന്നു 1986 മുതൽ വിവരമുള്ളവർ മുന്നോട്ടു വച്ചതും ക്നാനായക്കാർ അവരുടെ പ്രവൃത്തികളിലൂടെ റദ്ദാക്കിക്കൊണ്ടിരുന്നതും. അവരുടെയും സീറോമലബാർ മെത്രാന്മാരുടെയും കച്ചവടമനസ്ഥിതിയും അധികാരദുർവിനിയോഗവും തിരിച്ചറിയുക എന്ന് പറഞ്ഞ് അദ്ദേഹം നിറുത്തുന്നു. ഇതൊക്കെ എന്നേതിരിച്ചരിഞ്ഞ കാര്യങ്ങളാണ്. എന്നിട്ടെന്തുണ്ടായി? കള്ളന്മാരും ഇരകളും പഴയ പടി തുടരുന്നു.

      ഈ ലേഖനത്തിൽ കുറിച്ചിട്ടുള്ള ശുദ്ധരക്ത-സങ്കുചിത്വത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന പൗരന്മാർതന്നെ മുന്നോട്ടു വന്ന് അവരുടെ അനുഭവങ്ങൾ ക്രിസ്തീയ മനസ്സാക്ഷിക്കു മുമ്പിൽ അവതരിപ്പിക്കാൻ കൂടുതലായി ശ്രമിക്കണം. ക്രിസ്തീയതയും ഇത്തരം കാടത്തരങ്ങളും തമ്മിൽ പൊരുത്തപ്പെടുകയില്ല എന്ന സത്യം അല്മായശബ്ദത്തിന്റെ വായനക്കാർ മനസ്സിലാക്കട്ടെ. അത് മനസ്സിലാക്കാത്ത മെത്രാന്മാരെ ബോയ്ക്കോട്ട് ചെയ്യാനുള്ള ധൈര്യം ഈ നാട്ടിലും വിദേശത്തുമുള്ള വെളിവുള്ള ക്നാനായക്കാരും സീറോബലബാറുകാരും കാണിക്കട്ടെ. മെത്രാന്മാരെ ചുമന്നു കൊണ്ടുനടക്കാതെ അവരെ നിലത്തു നിറുത്താൻ വിശ്വാസികൾ പഠിച്ചാൽ മാത്രമേ കാര്യങ്ങൾക്ക് മാറ്റമുണ്ടാകൂ. താഴെക്കാണുന്ന വാർത്തപോലുള്ളവ തുടരെത്തുടരെ നടക്കുന്ന ഓരോ മെത്രാഭിഷേകത്തിലും മാദ്ധ്യമങ്ങളിൽ നിറയുന്നു.
      സെപ്‌റ്റംബര്‍ 27-
      "ഷിക്കാഗോ: ദൈവം നല്‍കിയ ഇടയനുവേണ്ടി പ്രാര്‍ത്ഥനയും ദൈവസ്‌തുതിയുമായി ഒത്തുചേര്‍ന്ന മൂവായിരത്തോളം വിശ്വാസികളെ ദൈവാനുഭവത്തിലേക്കും, ഹൃദയം തുളുമ്പുന്ന സന്തോഷത്തിലേക്കും നയിച്ച ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മാര്‍ ജോയി ആലപ്പാട്ട്‌ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രനായി ഇടയദൗത്യം ഏറ്റെടുത്തു." 'അസതോമ സത്‌ഗമയ
      തമസോമാ ജ്യോതിര്‍ഗമയ' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് അഭിഷേകം തുടങ്ങിയത് പോലും. ഇങ്ങനെ ദൗത്യം ഏറ്റെടുക്കുന്നവർ തന്നെയാണ് അടുത്ത ദിനംമുതൽ ദൈവത്തിനും സഭക്കും നിരക്കാത്ത കരിഞ്ചന്തയിലേയ്ക്ക് കൂപ്പുകുത്തുന്നത്. എന്തിനാണ് ഇങ്ങനെ വാഴിച്ചുകൂട്ടുന്നത്‌ എന്നാരും ചോദിക്കുന്നില്ല. ഒരു പഞ്ചായത്ത് മെമ്പർ തിരഞ്ഞെടുക്കപ്പെടുന്നതിന്റെ പ്രാധാന്യം പോലുമില്ലാത്ത ഇത്തരം വ്യക്തിപൂജ നമ്മൾ ആദ്യം അവസാനിപ്പിക്കണം.
      Tel. 9961544169 / 04822271922

      Delete
  2. James Kottoor:
    My heartfelt congrats to Jose Kallidukil of Chicago for the clear presentation of some of the crooked decisions some bishops are taking for the twin purpose of (1)safeguarding and strengthening their Episcopal power like the rulers of the world (Bps are appointed to serve and not to lord it over) and (2) to make money, collect dues or taxes from the faithful to fill their coffers.
    People get intoxicated with liquor and do untold harm in families and society. Prohibition is the remedy planned to be implemented. But liquor is not the worst intoxicant in society. It is the twin craze for power and money. Ninety percent of atrocities in this world are done by people who get intoxicated with power or are intoxicataed with the greed to amass money. These are the two addictions destroying the credibility of the Catholic Church today and these are the two evils Pope Francis is fighting tooth and nail and meeting with stiff opposition even from his own bishops.
    So what is the reamedy? If the secret decisions were actually taken by Archbishop Alanchery, Kottayam bishop Mathew Moolekat and Chicao bishop Angadiath, as reported by Kallidukil, without consulting the vast majority of faithful who oppose pure blood theory is true, their hidden plans have to be exposed, opposed and defeated by all means. So what I suggest is the following:
    1. Send the letter of Kallidukkil, which is self explanatory, to all the three bishops (possibly to all SM bishops), assuming they don’t read Almayasabdam and ask for an explanation. Recall the similar decision taken by Delhi and Faridabad bishops, transferring SM Catholics to the new Eparcy like sheep or cattle from one Landlord’s shed to another without consulting the faithful. Their 255 page appeal is now before Pope Francis and the order kept in abayace.
    2. In the event of no satisfactory action taken, name and shame them in public by publishing the matter in all available publications in and outside India before thinking of approaching the Pope.
    3. Create a joint net work of Laity4unity, both national and global, to fight the machinations of dictatorial bishops for whom TRANSPARANCY is anathama and so they do thing in hiding because they have many things to hide. Followers of Jesus, who spoke from house tops, should have nothing to hide.

    I suggest the readers of Almayasabdam express their views frankly and forcefully without minsing words to help those concerned to take the right action. Sathyameva Jayate. Didn’t Jesus tell Pilot: For this I have come into this world: to bear witness to truth. Those who are decided to be his followers cannot settle for anything less than that.

    ReplyDelete