സമൂഹത്തില്‍ വിലയും നിലയുമുള്ളവരെ വ്യക്തിഹത്യനടത്തുക, എന്ന ഒരു നയമാണ്
പുരോഹിത ബ്ലോഗായ സീറോ മലബാര്‍ ഫൈത്തു എന്നും അനുവര്‍ത്തിച്ചു വരുന്നത്.
മനുഷ്യനെ വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ എത്രത്തോളം സംസ്ക്കാരരഹിതമായി താഴാമെന്നുള്ളതിനു
പ്രത്യക്ഷതെളിവുകളാണ് ഈ ബ്ലോഗില്‍ വരുന്ന ലേഖനങ്ങളെല്ലാം. പുരോഹിതരെ
വിമര്ശിക്കുന്നവരേ നികൃഷ്ടമായ രീതിയിലുള്ള ഭാഷാപ്രയോഗങ്ങളാണ് ഇവര്‍
പ്രയോഗിക്കുന്നതും. കട്ടിക്കാരനെയും പുലിക്കുന്നനെയും വ്യക്തിപരമായി
അപമാനിക്കുന്ന ഭാഷകള്‍ മാത്രമേ
ഇവര്‍ക്കറിയത്തുള്ളൂ. കഷ്ടമുണ്ട് പുരോഹിതരെ, നിങ്ങളുടെ ലവലിലേക്ക് അല്‍മായനു ഇറങ്ങിവരുവാനും ബുദ്ധിമുട്ടുണ്ട്.
അവരുടെ പുതിയ ഇര ടോം വര്‍ക്കിയാണ്. അദ്ദേഹം പൊരുതുന്നതു എന്തിനെന്നും,
എന്തു തത്ത്വസംഹിതകള്‍ക്കെന്നും ലേഖനകര്‍ത്താവിനു അറിയണ്ടാ? പെന്തിക്കൊസു
ചേട്ടനെന്നാണ് ഫൈത്തു അദ്ദേഹത്തെ വിളിക്കുന്നത്. ഭാഷകള്‍ പ്രയോഗിച്ചിരിക്കുന്നതും തനി സൈബര്‍
കുറ്റവാളികളെപ്പോലെയാണ്.
പേരുവെക്കാതെയുള്ള ലേഖനങ്ങളാണ് മൊത്തം. ഇതില്‍നിന്നും ഇവര്‍ ആരെയോ
ഭയപ്പെടുന്ന ഭീരുക്കളെന്നല്ലേ വായനക്കാരന്‍ മനസിലാക്കേണ്ടത്. തുറന്ന മനസോടെ
കട്ടിക്കാരന്റെയും ടോം വര്‍ക്കിയുടെയും ആശയങ്ങളെ എതിരിടുവാന്‍
തന്റെടമുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ മാളത്തില്‍ നിന്നും ഒളിയമ്പ് എയ്യാതെ
പുറത്തുവരട്ടെ. വാക്കുകള്‍ക്കു പാപ്പരാകുമ്പോഴാണ്
വ്യക്തിഹത്യയിലേക്കു തിരിയുന്നത്.
തോറ്റു പോകുമ്പോള്‍ പഴയ കാലങ്ങളില്‍ ചന്തകളില്‍ ജീവിക്കുന്ന ചില സ്ത്രീപുരുഷന്മാരുടെ തുണിപ്രയോഗംപോലെയാണ് ടോം വര്‍ക്കിയെ അങ്ങേയറ്റം
അപമാനിച്ചു അവര്‍ ബ്ലോഗില്‍ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നതും.
അദ്ദേഹത്തെ
വെന്തിക്കൊസുചേട്ടന്‍ ആക്കുവാന്‍ അങ്ങേയറ്റം ശ്രമിക്കുന്നതുംകാണാം. മറിയം, കുഞ്ഞിനു നിപ്പിളില്‍ പാലു കൊടുക്കുന്നുവെന്ന് ടോം വര്‍ക്കി
പറഞ്ഞ ആരോപണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഒരു
വെന്തിക്കൊസുകാരനും മേരിയെ അങ്ങനെ അപമാനിക്കുകയില്ലെന്നു സാമാന്യബുദ്ധിയുള്ള വായനക്കാരനു മനസിലാകും. അവര്‍ മേരിയെ ആരാധിക്കുന്നില്ല.
കത്തോലിക്കരും മേരിയെ ആരാധിക്കുന്നുവെന്നു അവകാശപ്പെടുന്നില്ല.
ആരാധിക്കുവാന്‍ സഭയുടെ ദൈവികശാസത്രത്തിലും ഇല്ല. പിന്നെ എന്തിനു
പുരോഹിതര്‍ മേരിയുടെ പേരും പറഞ്ഞു ടോം വര്‍ക്കിയെ അപമാനിക്കണം. സ്വന്തം
അമ്മയെ തിരിച്ചറിയാത്തവരേ മേരിയെ അപമാനിക്കുവാന്‍ മുതിരുകയുള്ളൂ.
വിവേകാനന്ദനും രമണമഹര്ഷിയും ക്രിസ്തുമതത്തോട് അഗാധമായ സ്നേഹം
കല്പ്പിച്ചിരുന്നതും വിശ്വകലാരൂപമായ മേരിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളെ
കണ്ടായിരുന്നു.
ഇവര്‍ വിമര്‍ശിക്കുന്ന അല്മായര്‍
അമേരിക്കയില്‍ തമ്പടിച്ചിരിക്കുന്ന ഏതു
പുരോഹിതരെക്കാളും വിവരമുള്ളവരെന്നു എന്തുകൊണ്ടു മനസിലാക്കുന്നില്ല.
തീയോളജിയും പഠിച്ചു ഏതെങ്കിലും ഗ്രാമത്തില്‍ ഒരു പള്ളിയുടെ രണ്ടാം
വികാരിയായി വിവരമില്ലാത്ത ഒരു പുരോഹിതന്റെ കീഴില്‍ ജോലിചെയ്യും. ഒരു
സുപ്രഭാതത്തില്‍ അമേരിക്കന്‍വിസായും കിട്ടും. സൈബര്‍ലോകം
പുരോഗമിച്ചതിനുശേഷം കൊച്ചുകുട്ടിക്കുപോലും ഇന്നു ഇവരെക്കാളും വിവരങ്ങളുണ്ട്.
ഏവര്‍ക്കും മാതൃകയാകേണ്ട പുരോഹിതര്‍ ഇങ്ങനെ അധപതിച്ചാല്‍ സാധാരണ
ഒരു അല്മായന്റെ ഗതി എന്തായിരിക്കും.
ലോകത്തിലെ ഏതു പൊട്ട പുരോഹിതനും
ഷിക്കാഗോ രൂപതയുടെ മെത്രാനാകുവാന്‍ സാധിക്കുമെന്ന് അങ്ങേരുടെ കഴിഞ്ഞകാല
ഭരണത്തില്‍നിന്നു തെളിയിച്ചു കഴിഞ്ഞു. ഈ പേഗന്‍രാജാവിനെ ക്രിസ്തുവിന്റെ ബലിപീഠത്തില്‍നിന്നും പുറത്താക്കേണ്ട
സമയം കഴിഞ്ഞിരിക്കുന്നു. ശാത്താനും ശക്തിയുണ്ട്. ഭക്തരുടെ പൊന്നുതിരുമെനിയിലും ശാത്താന് ആവാഹിക്കും. ഇരയായതും ഒരു ക്രിസ്തു
ഭക്തനായ ടോം വര്‍ക്കിയെന്നും ചിന്തിക്കണം.
ഒരു വ്യക്തിയെ ഏകമായി
അധിക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് ചുറ്റുമുള്ള കുറ്റവാളികളായ പുരോഹിതരെപ്പറ്റിയും ചിന്തിക്കുന്നതും നന്നായിരിക്കും.
പുരോഹിതരുടെ ലൈംഗിക
പ്രശ്നങ്ങള്‍, കോഴ, പണം കക്കല്‍ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സമാധാനം
പറയുന്നതും അല്മായരാണ്.
കൊപ്പേല്‍പള്ളിയിലെ
ഒരു വികാരി പരസ്യമായി
ഡി.എന്‍.എ . ടെസ്റ്റ് നടത്തുവാന്‍ വെല്ലുവിളിക്കുന്നതും
കത്തോലിക്കാലോകത്തിനുതന്നെ അപമാനമാണ്. ഇടവക സ്ത്രീകളോടു
പുരോഹിതര്‍ സന്മാര്‍ഗത്തിന്റെ അതിരുവിട്ടു സഞ്ചരിക്കുന്ന കഥകളും മറ്റു
ബ്ലോഗുകളില്‍ വായിക്കുന്നു. വേദപാഠം ക്ലാസ്സുകളില്‍നിന്നും ഫീസ്
ലഭിച്ചില്ലെന്നു പറഞ്ഞു പിഞ്ചുകുഞ്ഞുങ്ങളെ ഇറക്കി വിടുന്ന കഥകള്‍ സീറോ
മലബാര്‍ പള്ളികളില്‍ പതിവാണ്. ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു
നടിക്കുന്ന ഒരു അഭിനവനീറോതിരുമേനി കയ്യില്‍ വീണയും വായിച്ചു സേവക
പുരോഹിതനെ ക്ലാവര്‍കുരിശും ഏല്‍പ്പിച്ചു ഷിക്കാഗോയിലെ മണിമന്ദിരത്തിലുണ്ട്.
അമേരിക്കക്കാര്‍, മലയാളീ സമൂഹത്തെ
അമേരിക്കന്‍
സ്വപ്നധാരയിലെ മാതൃകാ സമൂഹമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അമേരിക്കന്‍ ഹോസ്പിറ്റലുകളില്‍ ആതുരസേവനം
നടത്തുന്ന, ആ
സല്പ്പേരിനു കാരണക്കാരായ നെഴ്സസിനെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല.
ഭര്‍ത്താക്കന്‍മാരെയും കുടുംബവും നോക്കി വളരെയധികം ഐശ്വര്യപൂര്‍ണ്ണമായി
ജീവിച്ചിരുന്ന കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് പുരോഹിതവര്‍ഗത്തിനെ നാട്ടില്‍നിന്നു ഇറക്കുമതി ചെയ്തു ഇടവകപള്ളികള്‍
സ്ഥാപിച്ചതിനുശേഷമാണ്. പുരോഹിതര്‍ പറയുന്ന സത്യമാണെന്ന് വിചാരിച്ചു
വ്യക്തിത്വമില്ലാത്ത കുറെ പുരുഷന്മാരെയും ഇവര്‍ക്ക് ശിങ്കിടികളായി
കിട്ടി. ചില സ്ത്രീജനങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ നടുവേദന അഭിനയിക്കും. അച്ചന്റെ ഫ്രിട്ജു, പലഹാരങ്ങളും
കോഴിയിറച്ചിയുംകൊണ്ട് നിറക്കുവാന്‍ സ്ത്രീകള്‍ മത്സരമാണ്. കറി
രുചികരമെന്നു
അച്ചന്റെ തിരുവചനം കേട്ടാല് പരിശുദ്ധത്മാവ് വരപ്രസാദം കൊടുത്തതിനു
തുല്യമാകും. ക്രിസ്തുവിന്റെ മണവാട്ടിയുമാകും. നാണംക്കെട്ടു തിന്നുവാന്‍, ഗര്ഭിണികളെപ്പോലെ
പള്ളവീര്‍ത്തിരിക്കുന്ന പുരോഹിതരുമുണ്ട്.
കേരള
ക്രൈക്രൈസ്തവര്‍ തലമുറകളായി ആചാരങ്ങള്‍ അനുഷ്ടിച്ചുവന്നത്
ക്രൂശിതരൂപത്തിന്റെ മുമ്പില്‍നിന്നു പ്രാര്‍ഥിച്ചായിരുന്നു. തലതിരിഞ്ഞ
ബിഷപ്പിന്റെ കുശാഗ്ര ബുദ്ധിയില്‍നിന്നു
നികൃഷ്ടതയുടെ അടയാളമായ മാനിക്കെയിന്‍കുരിശിനെ വന്ദിക്കണമെന്നു
കടുംപിടുത്തം പിടിച്ചാല്‍ വിശ്വാസജനം പൊട്ടിത്തെറിച്ചെന്നിരിക്കും. ഈ
പോട്ടിത്തെറികള്‍ക്ക് പൂര്‍ണ്ണ
ഉത്തരവാദിത്വം ബിഷപ്പുമാര്‍ക്ക് മാത്രം. ഒരു കാലത്ത് കുടുംബപ്രതിഷ്ഠ നടത്തുന്നതും മെത്രാന്‍ കുരിശു മുത്തിക്കുന്നതും തൂങ്ങപ്പെട്ട
രൂപത്തില്‍നിന്നായിരുന്നു. ഇന്നുള്ള ജനതയുടെ പൂര്‍വികതലമുറകള്‍
ക്രൂശിതനായ
ക്രിസ്തുവിനെ വന്ദിച്ചതുമൂലം നരകത്തില്‍ വെന്തെരിയുന്നുവെന്നു തോന്നിപ്പോവും. യാതൊരു ദൈവശാസ്ത്രവും ഇല്ലാത്ത ഈ
കുരിശുകള്‍ക്കുവേണ്ടി മത്സരബോധത്തില്‍ കഴിയുന്ന ബിഷപ്പിന്റെ മര്‍ക്കടമുഷ്ടി
ഇന്ന് സീറോ മലബാര്‍ സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
ക്രിസ്തുവിന്റെ
നാമം പ്രചരിപ്പിക്കുന്നവരെ, അല്ത്താരയില്‍ എന്നും ദിവ്യബലി
അര്‍പ്പിക്കുന്നവര്‍ക്ക് പരിഹസിക്കാമോ? യേശുവിന്റെ പ്രഭാഷണങ്ങള്‍ക്കും
എതിരല്ലേ? ടോം വര്‍ക്കിയെ ഫയിത്തു ലേഖനത്തിലുടനീളം പരിഹസിക്കുന്നതും
വെന്തിക്കൊസുചേട്ടന്‍ എന്നാണ്. എന്നിരുന്നാലും രണ്ടുസഭകളും പരസ്പരം ചെളിവാരിയെറിയുക
സാധാരണമാണ്. അറ്റ്ലാന്‍റയില്‍ ക്രൂശിതരൂപത്തിനുമുമ്പില്‍ കൈനിവര്‍ത്തി
കോമാളിയെപ്പോലെ പ്രാര്‍ഥിച്ചുവെന്നു മറ്റൊരു ആരോപണവും. ക്രൂശിതരൂപത്തിന് മുമ്പില്‍ പ്രാര്‍ഥിക്കുന്നയാള്‍ എങ്ങനെ വെന്തിക്കൊസ്കാരന്‍
ആകും.? പേരുകള്‍ വിളിച്ചു ടോം വര്‍ക്കിയുടെ
നാവു അടപ്പിക്കാമെന്നാണ് പുരോഹിത ബ്ലോഗു കരുതുന്നതും. എങ്കില്‍
അവര്‍ക്ക് തെറ്റുപറ്റിപോയി. അമിതമായി പ്രാര്ധിക്കുന്നതുകൊണ്ട് അദ്ദേഹത്തെ
വിശുദ്ധനായും പരിഹസിക്കുന്നുണ്ട്. വിശുദ്ധരായി പേര് വിളിച്ചവര്‍
നന്മയുള്ളവരെന്നോ ഫയിത്തു ചിന്തിക്കുന്നത്? സ്ത്രീകളുമായി വ്യപിചാരം
ചെയ്തു സ്വയം മുറിവുണ്ടാക്കിയ പദ്രെ പിയോയും പൌലോസിന്റെ കൂടാരത്തില്‍
പത്രോസിന്റെ താക്കോലിനായി കാത്തുകിടക്കുന്ന
കൊട്ടൂരും സെഫിയും പുണ്യാളഗണത്തില്‍ ഉള്ളപ്പോള്‍ ഒരു അല്മെനിയും
പുണ്യാളന്‍ ആവണമെന്ന് ആഗ്രഹിക്കുകയില്ല. മറിയക്കുട്ടിയുടെ ബനഡിക്റ്റിനു
മെഴുകുതിരി കത്തിച്ചുകഴിഞ്ഞു മനുഷ്യരെ പരിഹസിക്കട്ടെ. ആദ്യം ബിഷപ്പിന്റെ
തലയില്‍ മാനിക്കയിന്‍ കുരിശുവെച്ച് പിശാചിനെ ഒഴിപ്പിച്ചു ബാധ മാറ്റൂ.
ഇന്ന് എവിടെ
ചെന്നാലും കൊപ്പേല്‍പള്ളിയും ഷിക്കാഗോ രൂപതയും അവിടുത്തെ മുന്‍വികാരിയും
പൈങ്കിളികഥകളുമേ കേള്‍ക്കുന്നുള്ളൂ.
കൊപ്പേല്‍പള്ളിയില്‍നിന്നു ടോം വര്‍ക്കിയെ ഒരു കപട വികാരി
പുറത്താക്കിയദിനംമുതല്‍ ചീഞ്ഞളിഞ്ഞ അമേരിക്കന്‍ സീറോമലബാര്‍സഭയുടെ
ദുര്‍ഗന്ധം
വമിക്കുന്നതും ഷിക്കാഗോ രൂപതയില്‍നിന്നുമാണ്.
ഒരിക്കല്‍
മഹാനായ സാഹിത്യചക്രവര്‍ത്തി എം.പി. പോളിനെ മഹാരോണ്‍ ചൊല്ലി സഭയെ നാറിച്ചു.
അദ്ദേഹത്തെ തെമ്മാടിക്കുഴിയില്‍ അടക്കിയെങ്കിലും ഇന്നും പോള്‍
ജീവിക്കുന്നു. പോളിന്റെ ദൈവശാസത്രം ഇവര്‍ സെമിനാരികളിലും പഠിക്കുന്നു.
മഹാരോണ്‍ ചൊല്ലിയ മെത്രാന്റെ ശരീരം തൃശൂര്‍
കത്തീദ്രലില്‍ അടക്കിയെങ്കിയിലും വെറും പുഴുക്കളുടെ ഭക്ഷണം ആയി.
കാലഹരണപ്പെട്ട ഇത്തരം കഥകളും പുരോഹിതര്‍ ചിന്തിച്ചാല്‍ കൊള്ളാം.
ഇന്ന്
തേജോവധം ചെയ്യുവാന്‍ ശ്രമിക്കുന്നതും മഹാനായ
പുലിക്കുന്നനെപോലെയുള്ളവരെയാണ്. അദ്ദേഹത്തിന്‍റെ വിലയും നിലയും അറിയാത്ത
പുരോഹിതര്‍ ഈ വാക്കുകളെ പരിഹസിച്ചേക്കാം. എം.പി. പോളിനെപ്പോലെ കാലം
മറുപടി പറയുമെന്നും ചിന്തിക്കുക. എം.പി. പോളിന്റെ വിജ്ഞാനവും
പുലിക്കുന്നന്റെ ഗവേഷണ ചാതുര്യവും ,ചിന്താഗതികളും
ഉള്ള ഏതെങ്കിലും ഒരു പുരോഹിതന്‍ സീറോ മലബാര്‍ സഭയില്‍ ഉണ്ടായിട്ടുണ്ടോ.
അതുകൊണ്ട് അര്‍ദ്ധജ്ഞാനികളായ പുരോഹിതര്‍ നാക്ക് അടക്കുകയായിരിക്കും
ഉത്തമം.
ആഗോളതലത്തില്‍ തീയോളജി പഠിച്ച ധാരാളം ബുദ്ധിമാന്മാരായ പുരോഹിതരെ
കാണുമ്പോള്‍ മലയാളികള്‍മാത്രം ദൈവവിജ്ഞാനം കിട്ടികഴിയുമ്പോള്‍
മണ്ടന്മാര്‍ ആവുന്നതിന്റെ കാരണവും ഗവേഷണം നടത്തേണ്ടതാണ്. പുരോഹിത
ഫയിത്എന്ന ബ്ലോഗ്, ഒരു ഭക്തനായ ടോം വര്‍ക്കിയെ അപമാനിച്ചു സന്തോഷസായൂജ്യം
നേടുകയാണ്. ഇത്തരം വിലകുറഞ്ഞ ലേഖനം എഴുതുമ്പോള്‍ പൌരാഹിത്യത്തിന്റെ
കുപ്പായ മഹത്വമെങ്കിലും ഇവര്‍ ചിന്തിക്കണമായിരുന്നു. ഫയിത്തു ബ്ലോഗു
വഴി ഇന്ന് അമേരിക്കന്‍ സീറോ മലബാര്‍രൂപതയില്‍ ഗുരുതരമായ സംഭവവികാസങ്ങള്‍
നടക്കുന്നുണ്ടെന്നും മനസിലായി. ടോം വര്‍ക്കി നാട്ടില്‍ ആയിരുന്നപ്പോള്‍
ഇരിഞ്ഞാലക്കുട ബിഷപ്പിന്റെ കുര്‍ബാന അലങ്കൊലപ്പെട്ടത്തില്‍
അദ്ദേഹത്തിനുള്ള പങ്കും മനസിലാകുന്നില്ല.
ക്രൂശിതരൂപം വഹിച്ചു ബലിപീഠത്തില്‍ കൊണ്ടുവന്നു പീഠത്തെ
ടോം വര്‍ക്കി അപമാനിച്ചുവെന്ന് മറ്റൊരു ആരോപണം ആണ്. ക്രിസ്തു
വസിക്കുന്നത്, ബലിപീഠത്തിലെ അപ്പത്തില്‍ അല്ല, ദരിദ്രകോളനികളിലും
മുക്കവക്കുടിലുകളിലുമാണ്. വോയീസ് ബ്ലോഗു പള്ളിക്ക് പണം കൊടുക്കരുതെന്നു
പറഞ്ഞതില്‍ തെറ്റൊന്നുമില്ല. മാനിക്കെയന്‍ കുരിശിനെ അനുകൂലിക്കാത്ത
കൊപ്പേല്‍ വികാരിയെ നാടുകടത്തി ആ പള്ളിയുടെ ബാങ്ക് അക്കൌണ്ടു
മരവിപ്പിച്ചു കൊള്ളനടത്തുന്ന ബിഷപ്പിനെ
വീണ്ടുംതീറ്റാന്‍ ആത്മാഭിമാനം ഉള്ളവര്‍ക്കു സാധിക്കുകയില്ല.
വില
കുറഞ്ഞ ആരോപണങ്ങള്‍ നിറുത്തി പുരോഹിതര്‍ തുറന്ന മനസോടെ അല്‍മായ ലോകവുമായി
സഹകരിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ആകും. ആദ്യം വേണ്ടത്
അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ ഉപേക്ഷിക്കണമെന്നുള്ളതാണ്.