കര്‍ത്താവേ, നിന്‍റെ മനുഷ്യാവതാരകാലത്ത് 'റബ്ബര്‍' ആമസോണില്‍ വളരുന്നു എന്നുപോലും നീ അറിഞ്ഞിരുന്നില്ല എന്നാണെന്‍റെ വിചാരം! ഒലിവും ദേവതാരുവും അത്തിയും ഒക്കെ നീ കണ്ടിട്ടുമുണ്ട്! വിശന്നപ്പോള്‍ നീ പാവം അത്തിയെ ഒരു കവിതപോലെ ശപിച്ചെന്നും ബൈബിളിലൂടെ ഞാനറിഞ്ഞു! ഓക്കേ, എന്നാൽ കാര്യമതല്ല; ഇന്നുമുതല്‍ ഒരാഴ്ച പാലായിലൊരു പള്ളിയില്‍ നിനക്കറിയാന്മേലാത്ത ഏതോ ഒരു "റബറിന്‍റെ" വിലകുറഞ്ഞതിനെതിരായി നമ്മുടെ ക്രിസ്ത്യാനികള്‍ കൂട്ടപ്രാര്‍ത്ഥന നടത്തുന്നതായി ഏഷ്യാനെറ്റില്‍ ഇന്നുച്ചമുതല്‍ വാര്‍ത്തയായി! ദൈവത്തെ അറിയാത്ത // നീ ആരെന്നറിയാത്ത // പ്രാര്‍ത്ഥന എന്തെന്നറിയാത്ത ഒരുപറ്റം ജനം ഇന്നും നാടാകെ പള്ളികള്‍ നിറയെ ഏതോ വിവരംകെട്ട കത്തനാരന്മാരുടെ അടിമകളായി, ചട്ടുകമായി കഴിയുന്നു എന്നത് ഈയുള്ളവന് ദു:ഖമുളവാക്കുന്നു! "കഴിയുമെങ്കില്‍ ഈ പാനപാത്രം എന്കല്‍നിന്നും നീക്കേണമേ" എന്ന നിന്റെ അന്തംവിട്ട യാചന തമ്പുരാന്‍ കേട്ടില്ലല്ലോ എന്നറിയാവുന്ന നിന്നോട് ഈ കുറിക്കുന്നത് മാപ്പാക്കണേ.... ആമ്മീന്‍!
God never listens to our prayer nor responds to it. Its our belief or imagination that a god acts according to our wishes. It doesn't interfere in our daily lives.
ReplyDeleteWe must seek a god and humanity beyond religions. Conventional religions should be only stepping stones to this goal. Is god an idea or reality? Conventional god is a product of our mind. Cosmos is the Reality which comprises everything.
ReplyDelete