Translate

Monday, December 1, 2014

KCRM കൊച്ചിയില്‍ നടത്തുന്ന മഹാ സമ്മേളനത്തിലേക്ക് സ്വാഗതം!

പൌരോഹിത്യം വിട്ടു പോന്നിട്ടുള്ള വൈദികര്‍ക്കും സന്യാസം വിട്ടു പോന്നിട്ടുള്ള സന്യാസീ-സന്യാസിനികള്‍ക്കും സ്വതന്ത്ര ചിന്താഗതിയുള്ള സമാനമായ ആളുകള്‍ക്കും വേണ്ടി KCRM കൊച്ചിയില്‍ 28-2-2015 ശനിയാഴ്ച  നടത്തുന്ന മഹാ സമ്മേളനത്തിലേക്ക് സ്വാഗതം!

റെജി ഞള്ളാനി (KCRM സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി – phone: 9447105070


വ്യത്യസ്ഥ കാരണങ്ങളാല്‍ സന്യാസസമൂഹം വിട്ടു പോന്നിട്ടുള്ളവരും സ്വതന്ത്ര ചിന്താഗതിയുള്ളവരുമായ ആദരണീയരും ബഹുമാന്യരുമായ പുരോഹിതര്‍ക്കും സന്യാസീ-സന്യാസിനികള്‍ക്കും വേണ്ടി വിപുലമായ ഒരു സമ്മേളനം കൊച്ചിയില്‍ നടത്തപ്പെടുന്നു. ബഹുമാന്യരും ആദരണീയരുമായ ഇവര്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ അംഗീകാരമോ സംരക്ഷണമോ ഇന്ന് ലഭിക്കുന്നില്ല. സഭാ നേതൃത്വത്തില്‍ നിന്നും വിശ്വാസീ സമൂഹത്തില്‍ നിന്നും വളരെയേറെ പ്രതികൂല സാഹചര്യങ്ങളെ ഇവര്‍ക്ക് നേരിടേണ്ടി വരുന്നുണ്ടെന്നത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്.
സഭക്കും ജനങ്ങള്‍ക്കും വേണ്ടി വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടുള്ള പുരോഹിതരും സന്യാസിനീ-സന്യാസികളും പല കാരണങ്ങളാല്‍ പുറത്തു വരുമ്പോള്‍ സഭയില്‍ നിന്ന് ഒരു രൂപാ പോലും അവര്‍ക്ക് പ്രതിഫലം നല്‍കുന്നില്ല. സെമ്മിനാരികളില്‍ പ്രൊഫഷണല്‍ കോളേജു വിദ്യാഭ്യാസം ലഭിക്കുന്നില്ലായെന്ന കാരണത്താല്‍, പുറത്തു വരുന്നവര്‍ക്ക് തൊഴില്‍ സാദ്ധ്യത ഇല്ലെന്നു തന്നെ പറയാം. ജനിച്ചു വളര്‍ന്ന സ്വന്തം കുടുംബങ്ങളില്‍ നിന്നും ലഭിക്കേണ്ട അര്‍ഹമായ സ്വത്ത് വിഹിതം സഹോദരങ്ങളോ ബന്ധുക്കളോ കൈക്കലാക്കുന്നത് കൊണ്ട് സ്വത്തുക്കള്‍ തിരികെ കൊടുക്കേണ്ടി വരുന്ന കാര്യം വരുമ്പോള്‍ കുടുംബാംഗങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകളും കൈപ്പേറിയ അനുഭവങ്ങളുമായിരിക്കും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്. സഭാനേതൃത്വത്തിന്‍റെ ഭീകരമുഖവും, ഭ്രഷ്ടും, വിശ്വാസീസമൂഹത്തില്‍ നിന്നുള്ള അപമാനവും, ഒറ്റപ്പെടുത്തലുമൊക്കെ സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ ദയനീയാവസ്ഥക്ക് ഒരു പരിഹാരമുണ്ടാക്കേണ്ടത് വിശ്വാസി സമൂഹത്തിന്‍റെ കടമയാണ്.
സെമ്മിനാരികളിലും കന്യാസ്ത്രി മഠങ്ങളിലും എത്തിപ്പെടുന്നവര്‍ നമ്മുടെ സഹോദരീ-സഹോദരന്മാരാണെന്നുള്ള തിരിച്ചറിവ്  സമൂഹത്തിനുണ്ടാകണം. കന്യാവൃതം ആഗ്രഹിച്ച് മഠങ്ങളില്‍ എത്തുന്ന നിരവധി സഹോദരിമാര്‍ അത് സംരക്ഷിക്കാന്‍ കഴിയാതെ നിസ്സഹായരായി മഠങ്ങളില്‍ കഴിയുന്നുണ്ട്. അവര്‍ക്ക് സഭയെയും സമൂഹത്തെയും സ്വന്തം വീടിനെയും ഭയമാണ്, ആത്മഹത്യ ചെയ്യുവാന്‍ മനസ്സ് അനുവദിക്കുന്നുമില്ല. ഇങ്ങിനെ, എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരിമാരെ കണ്ടില്ലെന്നു നടിക്കുവാന്‍ സാക്ഷരസമൂഹത്തിനു കഴിയുമോ? സഭാ നിയമമായ കാനോന്‍ നിയമത്തിന്‍റെ 840-)o വകുപ്പും, സഭയില്‍ നിലനില്‍ക്കുന്ന ഭൌതിക സാഹചര്യവും,  പുറത്തു വരുന്ന വാര്‍ത്തകളും നോക്കുമ്പോള്‍ മഠങ്ങളിലെ നമ്മുടെ  സഹോദരിമാര്‍ ഒട്ടും സുരക്ഷിതരല്ലെന്ന് കാണാം.  കന്യകത്വം നഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ പെരുകുന്നതായുള്ള ദുഃഖ വാര്‍ത്തകളാണ് പുറത്തു വനുകൊണ്ടിരിക്കുന്നത്.  നല്ല കുടുംബങ്ങളില്‍ നിന്നു സെമ്മിനാരികളിലേക്കോ മഠങ്ങളിലേക്കോ മക്കളെ പറഞ്ഞയക്കാത്തതിന്‍റെ കാരണവും മറ്റൊന്നല്ല.
ഇന്ത്യയില്‍ ഏതൊരു പൌരനും അയാള്‍ക്ക്‌ ഇഷ്ടപ്പെട്ട ജീവിതാന്തസ്സും മാന്യമായ തൊഴിലും തിരഞ്ഞെടുക്കുന്നതിനുള്ള അവകാശവും അധികാരവും ഭരണഘടന നല്‍കുന്നു. സഭാജീവിതം വിട്ടു കുടുംബ ജീവിതത്തിലേക്കോ മറ്റേതെങ്കിലും ജീവിത സാഹചര്യത്തിലേക്കോ  ജോലിയിലേക്കോ വന്നുവെന്ന ഒറ്റ കാരണത്താല്‍ ചവിട്ടി മെതിക്കപ്പെടേണ്ടവരല്ല, ആദരണീയരായ ഈ വ്യക്തികള്‍  എന്ന തിരിച്ചറിവ് ജനസമൂഹത്തിനുണ്ടാവണം. ബഹുമാന്യ സ്ഥാനങ്ങളില്‍  ഇരിക്കേണ്ടവര്‍ തന്നെയാണിവരെന്ന തിരിച്ചറിവാണ് KCRM നെ ഇത്തരമൊരു സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ പ്രേരിപ്പിച്ചത്. ഇവരുടെ മാന്യമായ പുനരധിവാസത്തിനും KCRM പദ്ധതികള്‍ ഒരുക്കുന്നു.

പുരോഹിത–സന്യസ്ഥ ജീവിതം വിട്ടു പോന്നിട്ടുള്ള  കേരളത്തിലെ ബഹുമാന്യരായ മുഴുവന്‍ സന്യാസിനീ-സന്യാസികളും താഴെക്കൊടുത്തിരിക്കുന്നതില്‍ ഏതെങ്കിലും ഒരു വിലാസത്തിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെട്ട് ഈ പരിപാടിയിലേക്ക് രജിസ്ടര്‍ ചെയ്യണമെന്നു താല്‍പ്പര്യപ്പെടുന്നു. മാന്യവായനക്കാരുടെ അറിവില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള  ബഹുമാന്യര്‍ ഉണ്ടെങ്കില്‍ അക്കാര്യം ഞങ്ങളെ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.
ബന്ധപ്പെടേണ്ട വിലാസങ്ങള്‍:

1) റെജി ഞള്ളാനി, (KCRM സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി),
കട്ടപ്പന PO – പാറക്കടവ്, 685508 - ഇടുക്കി. 
ഫോണ്‍: 9447105070 Email: rejinjallani@gmail.com

2) കെ ജോര്‍ജ്ജ് ജോസഫ് കാട്ടേക്കര,
(KCRM സംസ്ഥാന  പ്രസിഡണ്ട്) രാമപുരം പി ഓ,
കോട്ടയം. ഫോണ്‍- 9496313963 Email gvkatte@gmail.com

3) കെ കെ ജോസ് കണ്ടത്തില്‍,
(KCRM സംസ്ഥാന ജന. സെക്രട്ടറി,
ജോജോ ഗാര്‍ഡന്‍സ്‌, മുട്ടമ്പലം പി ഓ

കോട്ടയം 686004 ഫോണ്‍: 8547573730

5 comments:

  1. സഭ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം തന്നെയായിരുന്നു ഇത്തരക്കാരുടെ പുനരധിവാസം. ഇതിനു മുന്‍കൈ എടുക്കുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും അനുമോദനങ്ങള്‍. അസ്വസ്ഥരായ അത്മായരെ മറക്കരുത്. അവരാണ് മാനസികമായി ഇന്ന് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത്. കഴിഞ്ഞ വര്ഷം കുരിശും കുടയും പിടിച്ചു പ്രദക്ഷിണങ്ങളുടെ മുന്‍പന്തിയില്‍ നിന്ന പലരും ഇന്നില്ല. തിരക്കാണത്രേ! കേരളമാകമാനം തിരക്കുള്ളവരുടെ സംഖ്യ കൂടുന്നു. അച്ചനും പള്ളിയുമായുള്ള അവരുടെ ബന്ധം അവര്‍ വിഷമത്തോടെ മുറിച്ചു മാറ്റുന്നു. മക്കളെ ഓര്‍ത്ത്‌, ഭാര്യയെ ഓര്‍ത്ത്‌, കുടുംബത്തെ ഓര്‍ത്ത്‌ അവര്‍ ഒതുങ്ങുന്നു.
    സന്യസ്ഥ ജീവിതം വിടുന്നവര്‍ ആദ്യം കണ്ടത്, പറഞ്ഞതും ചെയ്യുന്നതും തമ്മില്‍ ഒരു പൊരുത്തവുമില്ലാത്ത ഒരു അന്തസ്സാണ്. എങ്ങിനെയും അവിടെ നിന്ന് തലയൂരാനുള്ള അവരുടെ ആഗ്രഹമാണ് വ്യത്യസ്ഥ സാഹചര്യങ്ങളായി അവരെ തേടി വരുന്നത്. അങ്ങിനെയുള്ളവര്‍ക്ക് കഴിയാനുള്ള നിരവധി ഇടങ്ങള്‍ ഈ കേരളത്തിലുണ്ട്. ധ്യാനിക്കേണ്ടവര്‍ക്ക് ധ്യാനിക്കാം, അദ്ധ്വാനിക്കേണ്ടവര്‍ക്ക് അദ്ധ്വാനിക്കാം, അങ്ങിനെ ആകാവുന്ന ജോലി ചെയ്ത് ഇത്തരം കേന്ദ്രങ്ങളില്‍ കഴിയുകയുമാവാം. KCRM പ്രവര്‍ത്തകര്‍, കേരളത്തിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ ഒരു ഡയറക്ടറി ഉണ്ടാക്കുക. അത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാവുന്നതേയുള്ളൂ. നിരവധി അത്മായരെ നേര്‍വഴി നടത്താന്‍ ഇത് പോലുള്ള പ്രഗത്ഭരായ വ്യക്തികലെക്കൊണ്ട് കഴിയും. ഇത് പ്രയോജനപ്പെടുത്തുന്ന പദ്ധതികളും KCRM ആവിഷ്കരിക്കാന്‍ മറക്കരുത്. ഏതായാലും വളരെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തന മേഖലയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എല്ലാ ആശംസകളും നേരുന്നു. ഈ ക്രിസ്മസ്സിന് ഗിന്നസ് ബുക്കില്‍ നിന്നിറങ്ങാനാവട്ടെ നമ്മുടെ ശ്രമം.

    ReplyDelete
  2. I heard a very good creative effort from KCRM. Congratulations! All the best. Joseph Mattappilly's comment is worth to put into practice.

    ReplyDelete
  3. 2015 ഫെബ്രുവരി 28 ശനിയാഴ്ച എറണാകുളത്തുവച്ച് നടത്താനിരിക്കുന്ന ഈ മഹാസമ്മേളനത്തില്‍ എല്ലാ നല്ലമനസുകളും ഒത്തുചേര്‍ന്നു അനീതിക്കെതിരെ പൊരുതുവാനും, ദു:ഖിതരെ ആശ്വസിപ്പിച്ചു നല്ലസമാരായന്റെ ഓര്‍മ്മപ്പെരുനാള്‍ കൊണ്ടാടുവാനും ഈശോയേ വരമരുളണമേ..ഞാനും പ്രാര്‍ഥിക്കുന്നു ..എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  4. It is a great initiative. It is unfortunate that most of us ill treat those who leave the convent or priesthood. It is a fact that most who join convents and seminaries are joining at a very young age knowing not the great struggles and challenges ahead of them. If for some reason they couldn't continue an ordained life, they shouldn't feel embarrassed to leave. The fear of the hostile attitude they may encounter from family and the society forces many of our brothers and sisters to suppress their emotions and desires. It is unfortunate that we fail to appreciate the many years of service they rendered as a priest or nun when someone leave. Let this conference pave way for a better understanding and attitude towards those who abandon convents and priesthood.
    Jose.

    ReplyDelete
  5. I think this is a movement against catholc church .Its good to remember catholic church installed by Almighty Lord Jesus christ given his blood .There must be many difficulties we have to face going threw the way of cross.we have to accept sufferings by travelling threw the way of cross.Satan will try to defeat this with his whole power.In my view point catholic reformation is a SATANIC MOVEMENT

    ReplyDelete