Translate

Thursday, August 16, 2012

നെല്ലിയാമ്പതിയിലുള്ളത്‌ 'ചെറുകിട' ഭൂസ്വാമിമാര്‍! Mangalam


താഴെക്കൊടുത്തിരിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചത് ദീപികയോ മനോരമയോ മാധ്യമമോ മനോരമയോ അല്ല, പൈങ്കിളിപ്പത്രമെന്നു വിളിച്ച് പലരും ആക്ഷേപിക്കാറുള്ള മംഗളമാണ്. ഒരു കത്തോലിക്കാ അല്മായന്റെ ഉടമസ്ഥതയിലുള്ള ഈ പത്രത്തെയല്ലേ സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തുന്ന കത്തോലിക്കാ പത്രം എന്നു വിളിക്കേണ്ടത്?
ഈ വാര്‍ത്തയൊന്നു ശ്രദ്ധിച്ചുവായിച്ചിട്ട് പറയൂ: 

Mangalam:

'via Blog this'

5 comments:

  1. Syro Malabar Marthoma Nasrani ഡല്‍ഹി നസ്രാണികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ : ഒരു പാട് നാളത്തെ കാത്തിരിപ്പിനു ശേഷം സീറോ മലബാര്‍ സഭക്ക് കേരളത്തിന്‌ പുറത്തു ഒരു അതി രൂപത കിട്ടിയപ്പോള്‍ ലോകം എമ്പാടും ഉള്ള നസ്രാണി കത്തോലിക്കര്‍ സന്തോഷത്താല്‍ മതി മറന്നു. ഭാരത സഭയ്ക്ക് കേരളത്തിന്‌ പുറത്തു ആദ്യം ആയാണ് ഒരു അതി
    രൂപത കിട്ടുന്നത്. ഏകദേശം ഒരു ലക്ഷത്തില്‍ അതികം വരുന്ന ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷം ആണ
    ് പൂവണിഞ്ഞത്. വളരെ ആഹ്ലാദത്തോടെ നസ്രാണികള്‍ അതി രൂപതയിലെ പ്രഥമ മെത്രാനെ വരവേറ്റു . വളരെ ആഡംബരവും അഹങ്കാരതോടും കൂടി നസ്രാണി കത്തോലിക്കര്‍ ആ അവസരം കൊണ്ടാടി. മാര്‍ കുരിയാക്കോസ് ഭരണികുളങ്ങര സ്ഥാനം ഏറ്റു.

    പ്രിയമുള്ളവരേ സീറോ മലബാര്‍ സഭയില്‍ മാര്‍തോമ്മ സ്ലീവ ക്കുള്ള സ്ഥാനം എന്തെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. അത് പോലെ തന്നെ ബേമ എന്നതും വളരെ അധികം പ്രാധാന്യം ഉള്ളതാണ് സിറോ മലബാര്‍ സഭയില്‍. എന്നാല്‍ ഇപ്പോള്‍ ഫരീദ ബാദില്‍ നടക്കുന്നത് വളരെ നിര്‍ഭാഗ്യം എന്ന് വേണം കരുതാന്‍. ഭരണികുളങ്ങര മെത്രാന്‍ രൂപതിയിലെ ബേമ ഉപയോഗിച്ചിരുന്ന പള്ളികളില്‍ നിന്നും എടുത്തു മാറ്റാന്‍ പറഞ്ഞിരിക്കുന്നു. അത് പോലെ തന്നെ ദ്വാരകയില്‍ ഉള്ള നമ്മടെ പള്ളിയിലെ മദ്ബഹായില്‍ നിന്നും മാര്‍തോമ്മ സ്ലീവ എടുത്തു മാറ്റി . അതിനു പകരം പ്രതിമകള്‍ സ്ഥാപിചിരിക്കുക ആണ് . അത് മാത്രം അല്ല മാര്‍ത്തോമ്മാ സ്ലീവ ഇനി മേലാല്‍ ഉപയോഗിക്കരുത് എന്ന് നിര്‍ദേശം കൊടുത്തിരിക്കുന്നു .
    9 hours ago

    Syro Malabar Marthoma Nasrani എന്തിനു വേണ്ടി ആയിരുന്നു കെട്ടി കോഷിച്ചു ഈ അതി രൂപത ഉണ്ടാക്കിയത് . മറ്റൊരു ലത്തീന്‍ അതിരൂപത ആയിരുന്നോ ലക്ഷ്യം ? സീറോ മലബാര്‍ എന്നാ പേരില്‍ രൂപത കിട്ടുന്ന വരെ , നസ്രാണി സഭയുടെ ആചാരങ്ങള്‍ പിന്തുടരുകയും , കിട്ടി കഴിഞ്ഞപ്പോള്‍ സിറോ മലബാര്‍ സഭയെ തള്ളി പറയുകയും ചെയുന്ന ഒരു രീതി അല്ലെ എന്ന് തോന്നി പോകുക ആണ് .

    i ഏകദേശം ഇരുപത്തി അഞ്ചു വര്‍ഷ കാലം ലത്തീന്‍ രൂപതകളില്‍ ജോലി ചെയ്തിട്ടുള്ള മെത്രാന്‍ , സീറോ മലബാര്‍ സഭ എന്തെന്ന് മറന്നു പോയതാണെന്ന് വിചാരിക്കാന്‍ വയ്യ. ഇനി അങ്ങനെ എങ്കില്‍ സഭയുടെ ലിടര്‍ജി പഠിക്കാത്ത ഒരു വ്യുക്തിയെ സുറിയാനി കത്തോലിക്കരുടെ രൂപതയുടെ അധികാരി ആക്കിയത് എന്ത് കൊണ്ട് എന്നാ ചോദ്യവും അവശേഷിക്കുന്നു .

    പള്ളികള്‍ ഇവിടെ പണിയുവാന്‍ ഒരു പാട് നസ്രാണികള്‍ അവര്‍ കഷ്ടപെട്ട പണം ചെലവാക്കിയിട്ടുണ്ട് . അങ്ങനെ ഉള്ള ചില വ്യക്തികള്‍ പിതാവിന്റെ അടുത്ത് എന്താണ് ഇങ്ങനെ , ഇതെല്ലാം മേജര്‍ ആര്‍ച് ബിഷോപ്പിനു റിപ്പോര്‍ട്ട്‌ ചെയും എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി ആണ് നസ്രാണികളെ വേദനിപ്പിച്ചത്. എനിക്ക് മേജര്‍ ആര്‍ച് ബിഷോപ്പിനോട് ഒന്നും ബോദിപ്പിക്കണ്ട കാര്യം ഇല്ല , മാര്‍പാപ്പ ചോതിച്ചാല്‍ ഞാന്‍ സമാധാനം പറയാം എന്ന് . നസ്രാണി സഭയുടെ ഒരു ഇടയന്‍ പറയാന്‍ കൊള്ളുന്ന വാക്കാണോ ഇത് എന്ന് സഭ മക്കള്‍ ആലോചിക്കുക . സിറോ മലബാര്‍ സഭയോടും അതിന്റെ മക്കളോടും കാണിക്കുന്ന ഈ അപമാനം ദൈവം ക്ഷമിക്കട്ടെ എന്ന് എല്ലാര്‍ക്കും പ്രാര്‍ഥിക്കാം .

    സീറോ മലബാര്‍ സഭയിലെ ക്നാനായ മക്കള്‍ നടത്തുന്ന ഒരു മഠത്തില്‍ ഞായര്‍ ആഴ്ചകളില്‍ നടന്നിരുന്ന ഖുര്ബാന ഇദ്ദേഹം എന്തിനു വേണ്ടി ആണ് നിറുത്തി വെക്കാന്‍ ഓര്‍ഡര്‍ കൊടുത്തത്? ഈ കന്യാസ്ത്രികള്‍ അവരുടെ ചാപ്പേല്‍ ഒരു ഖുര്ബാന അര്‍പ്പിക്കാന്‍ വിട്ടു തരുന്നത് തന്നെ ഞങ്ങള്‍ക്ക് വലിയ കാര്യം ആരുന്നു. എന്നാല്‍ മെത്രാന്‍ ആ ചാപ്പേല്‍ ഇടവക ആക്കണം എന്ന് ആവശ്യ പെട്ട് വന്നു . എന്നാല്‍ അതില്‍ ചില ബുദ്ധി മുട്ട് ഉണ്ട് എന്ന് നമ്മടെ സഹോദരിമാര്‍ അറിയിച്ചു . എന്നാല്‍ ഒരു മെത്രാന്‍ കാണിക്കുവാന്‍ പാടില്ലാത്ത കാര്യം അല്ലെ അദ്ദേഹം ചെയ്തത് . അവിടെ ഖുര്ബാന യില്‍ പങ്കെടുത്തിരുന്ന ജനങ്ങള്‍ ഇനി വേറെ സ്ഥലങ്ങള്‍ കണ്ടു പിടിക്കണം.

    സിറോ മലബാര്‍ സഭയുടെ പുതിയ മെത്രാന് ദൈവം നല്ല വിവേകവും , സ്നേഹത്തോടെ പെരുമാറാനും ഉള്ള വരം കൊടുക്കട്ടെ . നമ്മക്ക് ഈശോയോടു മുട്ടിപ്പായി പ്രാര്‍ഥിക്കാം

    ReplyDelete
  2. മംഗളത്തിന്റെ മൊത്തം വാര്‍ത്തകളും കൂടെ ഒന്ന് വായിച്ചതിനു ശേഷം പോരെ സത്യസന്ധതയെക്കുറിച്ചു പറയാന്‍ ?

    ReplyDelete
  3. ഒന്നോര്‍ത്തു നോക്കിയാല്‍ സഭയുടെ പേര് സിറോ മലബാര്‍ എന്നാണെങ്കിലും നടത്തുന്നത് മെഗാ കോട്ടയംകാരാണെന്ന് കാണാം.
    ഇപ്പോഴത്തെ ക്ലാവര്‍ കുരിശു, കുട, വടി, മുതലായവ പവ്വം വക, ദിപിക, ദശാംശം, പിരിവുകള്‍ എല്ലാം അറക്കല്‍ വക, രണ്ടാം അരമന ചിന്തകള്‍ കല്ലറങ്ങാട്ട് വക..... അല്മായാ ശബ്ദം, ഓശാനാ, നെല്ലിയാമ്പതി, അതും പാലാ..
    ഹോ ! കോട്ടയം എന്ന് കേള്‍ക്കുമ്പോള്‍ സിരകളില്‍ ചൂട് ഇരച്ചു കേറുന്നു....ഞാനും അഭയായും, വാഴപ്പനാടിയും ഒക്കെ കോട്ടയം കാരാണേ!
    കോട്ടയംകാരുടെ പാരമ്പര്യം പിളരുക വളരുകയെന്നാണ് എന്നത് ചരിത്രം....
    കോട്ടയം കാരെ തിരിച്ചറിയാനും എളുപ്പ മാര്‍ഗ്ഗമുണ്ട്....എന്ത് ചോദിച്ചാലും ഒരു ചോദ്യമായിരിക്കും മറുപടി.
    ഇതൊരു കോട്ടയം കാരനോട് ചോദിച്ചു. ഉടന്‍ വന്നു മറുപടി,
    "ഇതാരാ നിങ്ങളോട് പറഞ്ഞത്?"
    സിറോ മലബാറിന്റെ വത്തിക്കാന്‍ എന്നാ പേര് ഇപ്പോള്‍ തന്നെ ചങ്ങനാശ്ശെരിക്കുണ്ട്.
    കോട്ടയം കാരെ തോല്‍പ്പിക്കാന്‍ ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ ... അറിവില്‍...
    നാണം കെടുത്തി തോപ്പിക്കാന്‍ പറ്റില്ല... (അതിനു നാണം വേണ്ടേ?)
    കൂട്ടത്തില്‍ നിന്ന് അത് പറയുന്നത് ശരിയല്ല...എന്നാലും പറയാം.
    ഹിരോഷിമയില്‍ ഇട്ടതിക്കൂട്ട്‌ ഒരു ആറ്റം ബോംബ്‌ ഏതാണ്ട് ചെങ്ങളം ഭാഗം നോക്കി ഇടുക. കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി കോട്ടയം ഇതിന്റെ നടുക്ക് വരും ചെങ്ങളം. അവിടുത്തുകാരാണേല്‍ ബോംബു എന്ന് കേട്ടാല്‍ നടുങ്ങുകയുമില്ല... വെടിമനകള്‍ എന്നാണു അവര്‍ പൊതുവേ അറിയപ്പെടുന്നത് തന്നെ.

    ReplyDelete
  4. ചില സ്ഥലങ്ങളില്‍ സിപിയെംകാരും മറ്റ് ചിലയിടത്ത് മുശ്ലിംലീഗുകാരും ഇന്ത്യന്‍ പതാകയെ അപമാനിച്ചെന്നുള്ള വാര്‍ത്തകള്‍ കണ്ടുപിടിച്ചിട്ട്, മനോവ്യഥയോടെ ഒരു ജര്‍മന്‍ പ്രവാസി എഴുതിച്ചോദിക്കുന്നു, ഇവരൊക്കെ ഇന്ത്യാക്കാരാണോ എന്ന്. മറുപടിയായി എനിക്ക് ചോദിക്കാനുള്ളത് ഇങ്ങനെ.
    ദേശീയ പതാകയോട് ഇവരൊക്കെ അപമര്യാദ കാണിക്കുമ്പോള്‍ രക്തം തിളക്കുന്നവര്‍ ആലോചിക്കണം, ഇന്ത്യാക്കാരായ സഹോദരങ്ങളോട് (ആദിവാസികളോടും ദരിദ്രരോടും) മനുഷ്യത്വരഹിതമായ രീതിയില്‍ കൊടുംക്രൂരത കാണിക്കുന്നവര്‍ കേന്ദ്ര മന്ത്രിമാരുടെ ഇടയില്‍ പോലും എത്രയെണ്ണമുന്ടെന്ന്! ചിദംബരമാണ് ഒരുത്തന്‍.. . മാവോയിസ്റ്റെന്നു പറഞ്ഞു എത്ര കുഞ്ഞുങ്ങളെയും സ്ത്രീകളെയും പോലും വെടിവച്ചുകൊല്ലാന്‍ മടിക്കാത്ത അവനൊക്കെ ദേശീയപതാക പൊക്കി നടക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ? ദേശാഭിമാനത്തിന്റെ ലാഞ്ചനപോലും ഇല്ലാത്തവരാണ് ഇക്കൂട്ടര്‍ - സ്വന്ത ലാഭത്തിനും വിദേശ കമ്പനികളുടെ നേട്ടത്തിനുമായി ഇത്തരം എണ്ണമില്ലാത്ത മനുഷ്യക്കുരുതികള്‍ നടത്തുന്നവര്‍ ഇന്ത്യാക്കാരാണോ? ഈയാഴ്ചത്തെ സമകാലിക മലയാളം വാരികയില്‍ നെഹ്രുവിന്റെ കമ്പിളിപ്പുതപ്പും ചിദംബരത്തിന്റെ വെടിയുണ്ടയും എന്നൊരു ലേഖനം ഉള്ളത് ഏവരും വായിക്കേണ്ടതാണ്. നെഹ്രുവിന്റെ കാലം മുതല്‍ ഓരോ കാരണം പറഞ്ഞു പാവങ്ങളെ കൊന്നൊടുക്കുന്ന ഇത്ര വലിയ മനുഷ്യാധമന്മാരെ വച്ചുപൊറുപ്പിക്കുന്നതിന്റെ പേരില്‍ നമുക്ക് നാണവും താങ്ങാനാവാത്ത മനോവേദനയും അനുഭവപ്പെടും. അതുപോലെ, മനുഷ്യത്വരഹിതമായ എന്തെല്ലാം ക്രൂരതകളാണ് വിശ്വാസത്തിന്റെ മറവില്‍ പോലും മെത്രാന്മാര്‍ കന്യാസ്ത്രീകളോടും സാധാരണ ജനത്തോടും ചെയ്യുന്നത്? ജനത്തെ പോറ്റുകയും സംരക്ഷിക്കുകയും ചെയ്യേണ്ടവര്‍ അവരെ കൊല്ലുന്നതും സത്യത്തിനു വഴികാട്ടികളാകേണ്ടവര്‍ കള്ളത്തരം കാണിച്ചും പ്രസംഗിച്ചും മനുഷ്യരെ കബളിപ്പിക്കുന്നതും ചെറിയ വഞ്ചനയാണോ?എന്നിട്ട് രാജ്യത്തിന്റെയും മതത്തിന്റെ ബിംബങ്ങളായ പതാകയും കുരിശും മാറത്തു വഹിച്ചുകൊണ്ട് അവര്‍ ആഡംബരങ്ങളില്‍ എഴുന്നെള്ളുന്നു! ബിംബങ്ങള്‍ മനുഷ്യരേക്കാള്‍ മുകളിലാണോ?
    ഫ്രെഞ്ചുവിപ്ലവം ഉണ്ടാകാന്‍ കാരണമെന്തെന്നു ചിന്തിക്കുന്നത് നല്ലത്താണ്. വെറുതെയല്ല റോഷനെപ്പോലുള്ളവര്‍ പോലും ചിലര്‍ക്ക് നേരേ ബോംബെറിയേണ്ട ആവശ്യത്തെപ്പറ്റി പറഞ്ഞുപോകുന്നത്.

    ReplyDelete
  5. താങ്കള്‍ എഴുതിയിരിക്കുന്നതെല്ലാം (അമ്പതു ശതമാനമെങ്കിലും )ഞാനും ചിന്തിക്കാറുണ്ട്.
    പക്ഷെ അവയൊന്നും ലോകത്ത് ഒരു പൌരനും അവന്‍റെ ദേശീയ പതാകയെ അപമാനിക്കാന്‍ ആവശ്യമായ കാരണമാകുന്നില്ല എന്ന് ഞാന്‍ കരുതുന്നു. താങ്കള്‍ പറഞ്ഞ ചിദംബരം പോലുള്ള ആള്‍ക്കാരൊക്കെ അപമാനിക്കുന്നതും കൊല്ലുന്നതും രാജ്യത്തെയും ആ രാജ്യത്തെ ജനങ്ങളെയും ആണ്.
    ഫ്രഞ്ച് വിപ്ലവം ഉണ്ടാകാനുള്ള കാരണങ്ങളും റഷ്യന്‍ വിപ്ലവം ഉണ്ടാകാനുള്ള കാരണങ്ങളും ചിന്തിച്ചുകൊണ്ടിരുന്നതിനാലാണ് ഇന്ത്യന്‍ വിപ്ലവം ഉണ്ടാകാതെ പോയത്.
    ബോംബെറിയേണ്ട ആവശ്യത്തെപ്പറ്റി പറഞ്ഞാല്പ്പോര ബോംബെറി യാനുള്ള ധൈര്യം വേണം.
    മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ........

    ReplyDelete