Translate

Monday, October 8, 2012

മത ന്യുനപക്ഷ സ്ഥാപനങ്ങള്‍ , ന്യുനപക്ഷങ്ങള്‍ക്ക് ബാധ്യതയാവുകയാണോ ?

ന്യുനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന പദവി നേടിയ തൊടുപുഴ ന്യുമാന്‍ കോളേജ്,ന്യുനപക്ഷ വിഭാഗത്തി ല്‍ പെട്ട ഒരു വിദ്യാര്‍ഥിനിക്ക് അര്‍ഹമായ അഡ്മിഷന്‍ നിഷേധിച്ചുകൊണ്ട് വിവാദ കുരുക്കിലായി. മെറിറ്റ്‌ അടിസ്ഥാനത്തില്‍, കമ്മ്യുണിറ്റി വിഭാഗത്തില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രവേശന മുഖാമുഖത്തിന്റെ തീയതിയോ, സമയമോ  അറിയിക്കാതെ, ആ സീറ്റുകള്‍ അനര്‍ഹരായവര്‍ക്ക് വീതം വയ്ക്കുകയാണ്  ചെയ്യുന്നത്.
          തൊടുപുഴ , പുറപ്പുഴ മുളഞ്ഞനാനിയില്‍ എം. കെ. ജോസഫ് മകള്‍ ജോസ്മി ജോസഫ് എന്ന പരാതിക്കാരിയായ വിദ്യാര്‍ഥിനി ഇതിനിടെ കോളേജ്  അധികാരികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. കേസ് വാദം കേള്‍ക്കനിരിക്കെ യൂനിവേഴ്സിറ്റിയില്‍ നിന്നു നാലാം അലോട്മെന്റില്‍ അര്‍ഹതപ്പെട്ട  എം. കോം. കോഴ്സിലേക്കുള്ള മെറിറ്റ്‌  അഡ്മിഷന്‍ ലഭിച്ച ജോസ്മി ജോസഫ് കോളേജില്‍ ആവശ്യമായ രേഖകളുമായി എത്തിയപ്പോള്‍ ,കേസില്‍നിന്നു പിന്മാറുകയും നഷ്ടപരിഹാരം നല്കുകയും ചെയ്താലല്ലാതെ, അഡ്മിഷന്‍ നല്കാനാവില്ല എന്നായിരുന്നു  കോളേജ്  അധികാരികളുടെ നിലപാട്.
    പരാതിക്കാരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോളജ് അധികൃതരുടെ നിലപാടിന് യാതൊരു ന്യായീകരണവുമില്ലെന്നു വ്യക്തമാക്കിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവു ജോസ്മി നേടിയെടുത്തു. ജോസ്മിക്ക് ഒക്ടോബര്‍ 6 ശനിയാഴ്ച നിരുപാധികം അഡ്മിഷന്‍ നല്‌കേണ്ടിവന്ന കോളജ് അധികൃതര്‍  വാര്‍ത്ത   തമസ്‌കരിക്കാനുള്ള ശ്രമത്തിലാണ്.   
    കോളേജ് അധികാരികള്‍ക്കെതിരെ ജോസ്മി ജോസഫ് നല്‍കിയ  കേസ് തുടരുമെന്നു കോടതി വ്യക്തമാക്കി. 
    KCYM പ്രവര്‍ത്തകയും വിദ്യാര്‍ഥിനിയുമായ ജോസ്മിയുടെയും മാതൃജ്യോതി പ്രവര്‍ത്തകയായ അമ്മയുടെയും സേവനങ്ങള്‍ക്ക് ഇത്ര മാത്രമേ വിലയുള്ളൂ. പണമുള്ളവര്‍ക്ക്, അത് നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക്, അഡ്മിഷന്‍ സുഗമമാണ്. 

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. വിദക്തമായ പാടവത്തോടെ വിദ്യഭ്യാസ അഴിമതികള്‍ എല്ലാ മത സ്ഥാപനങ്ങളിലും ഉണ്ട്.ഒന്നുപോലെ കോഴക്കായി പുരോഹിത, മുള്ളാ, എന്‍.എസ്. എസ്, എസ്, എന്‍, ഡി.പി ഏമാന്മാര്‍ മത്സരിച്ചു ഐക്യമത്യത്തോടെ പ്രവര്‍ത്തിക്കുന്നു.

    ക്രിസ്ത്യന്‍സ്ഥാപനങ്ങള്‍ പുറംവാതില്‍ക്കൂടി പുരോഹിതന്റെ പുറംതിരുമ്മികളില്‍ നിന്നും കോഴ മേടിച്ചിരുന്ന സമയങ്ങളില്‍ മറ്റു മതസ്ഥര്‍ താടായെന്നു പറഞ്ഞു നേരിട്ടു സംഭാവനയെന്ന ഓമനപ്പേരില്‍ പണം കൈനീട്ടി മേടിച്ചിരുന്നു. ഇത്തരം അഴിമതികള്‍ക്ക് കുറഞ്ഞത്‌ അരനൂറ്റാണ്ടെങ്കിലും പഴക്കം കാണും.

    കേരളം ഭരിച്ചിട്ടുള്ള മന്ത്രിമാര്‍വരെ പേപ്പര്‍ തിരുകി ഡിഗ്രീ മേടിച്ചവര്‍ ഉണ്ട്. ഒരിക്കലും സ്കൂളില്‍ ഹാജരാകാതെ മുഴുവന്‍ ഹാജരും കരസ്ഥമാക്കി പരീക്ഷയില്‍ ഒന്നാമനായി ഡിഗ്രീ കൊടുക്കുന്ന സര്‍വകലാശാലകള്‍ക്കും കേരളം കുപ്രസിദ്ധമാണ്. ആ സ്ഥിതിക്ക് മെരിറ്റില്‍ വന്ന ഒരു കുട്ടിക്ക് അഡ്മിഷന്‍ നിരസ്സിച്ചുവെന്നു പറഞ്ഞാലും അതിശയമില്ല.

    പഠിപ്പിക്കുന്നവരും ഇത്തരം ഡിഗ്രികള്‍ കരസ്ഥമാക്കി കോഴകൊടുത്ത് കയറിയവരാണ്. ആ സ്ഥിതിക്ക് നീതി കേരളത്തില്‍ കാണിച്ചു തരാമോയെന്നു ചോദിച്ചാല്‍ ഉത്തരം കിട്ടുകയില്ല.

    അധ്യാപകന്റെ കൈവെട്ടിയതുകൊണ്ട് നേട്ടം ഉണ്ടായതും കോളെജു മാനേജുമെന്റിനാണ്. പകരം അയാളുടെ പോസ്റ്റ് ലക്ഷങ്ങള്‍ മറിച്ചു വില്‍ക്കുവാനും സാധിച്ചു. ഭീകരവാദികള്‍ കൈ വെട്ടിയെങ്കില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധികൃതര്‍ അയാളുടെ തലയുംവെട്ടി. അയാളുടെ കുടുംബത്തെ സാമ്പത്തിക ദുരിതത്തിലും ആക്കി.

    എന്തിനാണ് ന്യൂനപക്ഷ അവകാശം എന്നും മനസ്സിലാകുന്നില്ല. ന്യൂനപക്ഷം എന്നു പറഞ്ഞാല്‍ ക്രിസ്ത്യന്‍മുസ്ലിം സമുദായങ്ങ ളോ, പുരോഹിത, മുള്ളാ കൂട്ടായ്മകളോയെന്നും വ്യക്തമല്ല. പാവപ്പെട്ടവനു ഗുണം കിട്ടാത്ത ഒരു നിയമം ഉണ്ടാക്കിയവന്റെ തല ചെളിയായിരുന്നുവെന്നും വ്യക്തം.

    ഇതില്‍നിന്നും മുതലെടുത്തത് പുരോഹിതരും ധൂപക്കുറ്റി വീശുന്ന കപ്യാരുടെ മക്കളും, ബിനാമികളും പുരോഹിതരുടെ വാലാട്ടികളെന്നുള്ളതും പകല്‍പോലെ കഴിഞ്ഞ കാല കഥകളും ഇന്നു നടക്കുന്നതുമാണ്.

    സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം വേണമെന്നു പറഞ്ഞാല്‍ നീതികരിക്കുവാന്‍ പറ്റും. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന്റെ പേരില്‍ ഭൂരിഭാഗം സമുദായമായ ദളിതര്‍ക്കും അവകാശ ങ്ങള്‍ നിഷേധിക്കുകയാണ്.

    ആലിബാബാമാരില്‍നിന്നും പുരോഹിത കൊള്ളക്കാരില്‍നിന്നും കോളേജുകളെ മോചിപ്പിച്ചു നീതിയില്‍ വിശ്വസിക്കുന്ന അല്മെനികളുടെ ഭരണത്തില്‍ കോളേജു ഭരണ സംവിധാനം കൊണ്ടുവരേണ്ടതും വിദ്യാഭ്യാസ പുരോഗതിക്കു ആവശ്യമാണ്.

    ReplyDelete
  3. പണം വാങ്ങി അഡ്മിഷനും നിയമനവും നല്കുന്ന വ്യക്തികളെ മാത്രമല്ല, അവ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഉന്നതാധികാരികളെയും മാധ്യമങ്ങളെയും കൂടി അഴിമതിക്കാരെന്നു വിളിക്കേണ്ടതില്ലേ? മതമൗലികവാദികളുടെ ആക്രമണത്തില്‍ കൈനഷ്ടപ്പെട്ട പ്രൊഫ. ജോസഫിനെ ന്യൂമാന്‍സ് കോളജ് മാനേജ്‌മെന്റ് പിരിച്ചുവിട്ടത് പ്രൊഫസറുടെ തെറ്റിന്റെ ഗൗരവം കൊണ്ടോ മതമൗലികവാദികളെ ഭയപ്പെട്ടിരുന്നതിനാലോ അല്ല, പുതിയ നിയമനം നല്കി പണം വാങ്ങാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടായിരുന്നു എന്ന വസ്തുത അന്നാട്ടിലെ മാധ്യമങ്ങള്‍ക്കും ഉന്നതാധികാരികള്‍ക്കും അറിയില്ലായിരുന്നു എന്നു ഞങ്ങള്‍ കരുതുന്നില്ല. ഇനിയാണെങ്കിലും ന്യൂമാന്‍സ് കോളജില്‍ ഇപ്പോഴത്തെ പ്രിന്‍സിപ്പലിന്റെ കാലത്തു നടത്തപ്പെട്ടിട്ടുള്ള നിയമനങ്ങളെയും മാനേജ്‌മെന്റ് ക്വോട്ടായിലും മാനേജ്‌മെന്റ് മെരിറ്റിലും നടത്തപ്പെട്ട അഡ്മിഷനുകളെയും കുറിച്ചുള്ള ഒരു പഠനം നടത്താനും പ്രസിദ്ധീകരിക്കാനുംആ നാട്ടിലുള്ള മാധ്യമങ്ങള്‍ക്കു കഴിയുന്നതേയുള്ളൂ. സഭാധികാരികളുടെ വാര്‍ത്താതമസ്‌കരണ സംവിധാനങ്ങളെ ചെറുക്കാന്‍ തന്റേടമുള്ള എത്ര മാധ്യമങ്ങളുണ്ടെന്നറിയാന്‍ അല്മായശബ്ദം കാത്തിരിക്കുന്നു.

    ReplyDelete
  4. Joseph Mathew has put down in very strong words the common reaction of any sincere member of the church. Thanks for it. But the incorrigible corruption of the church's educational institutions makes one feel ashamed of his/her membership in the community. If we want to practise what we preach, it is high time that we voluntarily renounce the status of a minority community and feel one with the ordinary citizen of India. Otherwise the catholic community in this land will continue to be the biggest humbug.

    ReplyDelete