Translate

Wednesday, October 3, 2012

കഴുകന്മാര്‍ ശവങ്ങള്‍ കൊത്തി തിന്നിരുന്ന മാനിക്കാന്‍കുരിശുകള്‍


ടെക്സാസ് സംസ്ഥാനത്തെ കൊപ്പേല്‍ വിശുദ്ധ അല്ഫോന്സായുടെ നാമത്തിലുള്ള പള്ളിയിലെ വികാരിയായ  ഫാദര്‍ ശാശ്ശെരിയും ഇടവക ജനങ്ങളും തമ്മില്‍ ശക്തമായ കുരിശുയുദ്ധത്തില്‍ ആണ്. ഏതോ കാലത്ത് കുറ്റവാളികളെ വധിച്ചിരുന്ന മാനിക്കാന്‍ മാര്‍തോമ്മകുരിശു കൊപ്പേല്‍പള്ളിയില്‍ സ്ഥാപിക്കമെന്നുള്ള സീറോമലബാര്‍ നേതൃത്വത്തിന്റെ കടുംവാശിയാണ് ഈ കുഴപ്പങ്ങള്‍ക്ക് കാരണം. വൈദേശികമായ ക്രിസ്ത്യാനികളുടെ ആചാരങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നു സീറോമലബാറിലെ അഭിഷിക്തര്‍ ആഹ്വാനം മുഴക്കുന്നുണ്ടെങ്കിലും അമേരിക്കയില്‍ താമസിക്കുന്ന മലയാളി കത്തോലിക്കരുടെ ഇടയില്‍ അത്തരം വാദങ്ങള്‍ വിലപ്പോവുകയില്ല. ഈ നാടിന്റെ സംസ്ക്കാരത്തില്‍ വളര്‍ന്നു വരുന്ന തലമുറകളെയാണ് 'മാനിക്കാന്‍ ദൈവശാസ്ത്രം' ഇവര്‍ അടിച്ചേല്‍പ്പിക്കുന്നത്.

മാര്‍പാപ്പയുടെ പ്രമാണങ്ങളെ മുഖ്യമായും അനുസരിക്കുന്ന ഒരു സഭയാണ് ഇവിടെയുള്ളത്‌.  മാര്തോമ്മായെ സംബന്ധിച്ചതെന്തും
വളര്‍ന്നുവരുന്ന ഈ നാട്ടിലെ കുഞ്ഞുങ്ങള്‍ക്ക്‌ വൈദേശികമാണ്. കര്‍ദിനാള്‍ ആലഞ്ചേരിയെന്നു അമേരിക്കന്‍ മലയാളീ യുവതലമുറകളില്‍  അനേകര്‍ കേട്ടിട്ടുപോലുമില്ല.  മാത്രവുമല്ല വിദേശിയായ ഇദ്ദേഹത്തിനു  ഇന്നാട്ടിലെ സീറോമലബാരിയന്‍ ജനതയുടെമേല്‍ യാതൊരു അധികാരവും ഇല്ല. അമേരിക്കന്‍ സീറോമലബാര്‍ പള്ളികള്‍ മുഴുവന്‍ ലാറ്റിന്‍ ബിഷപ്പുമാരുടെ ഭരണാതിര്‍ത്തിയില്‍ ഉള്ളതാണ്. ആ സ്ഥിതിക്ക് ആഗോളസഭ ആരാധിക്കുന്ന ഒരു കുരിശു രൂപത്തെ പ്രധാന അല്ത്താരയില്‍നിന്നു എടുത്തു മാറ്റുവാന്‍ ഫാദര്‍ ശാശ്ശേരിക്ക് എന്തു അധികാരമെന്നും മനസിലാകുന്നില്ല. പണം കൊയ്യുവാന്‍ ലോകം മുഴുവന്‍  തങ്ങളുടെ അധീനതയില്‍ വരണമെന്നാണ് സീറോമലബാര്‍ അഭിഷിക്തര്‍ ചിന്തിക്കുന്നതും.

ഇതില്‍ പ്രതികരിച്ച വിശ്വാസികളെ ജയിലില്‍ കയറ്റുമെന്നും വികാരി വെല്ലു വിളിച്ചിരിക്കുകയാണ്. അമേരിക്കന്‍സഭകള്‍ മൊത്തം ആരാധിക്കുന്ന കുരിശുരൂപത്തെ അവഹേളിക്കുന്ന അങ്ങാടിയത്തും ശാശ്ശേരി പിതാവുമല്ലേ യഥാര്‍ഥ ത്തില്‍ നിയമങ്ങളെ ലംഘിക്കുന്നതെന്നും മനസിലാക്കണം. കേസ്സുകള്‍ കൊടുത്തു വക്കീലിന് ലക്ഷകണക്കിന് ഡോളര്‍ ചിലവാക്കുവാന്‍ ഈ വികാരിക്ക് സാധിക്കുമെങ്കില്‍ അതും നല്ല കാര്യംതന്നെ. 

ശ്ലീഹായുടെ കുരിശു പ്രധാന മദുബായില്‍ ഒരു സുപ്രഭാതത്തില്‍ ഫാദര്‍ ശാശ്ശെരി പ്രതിഷ്ടിച്ചതുമാറ്റി അതേ സ്ഥാനത്തു ഒരു വിശ്വാസി മാര്‍പാപ്പയുടെ കുരിശു വെച്ചന്നാണ് കേസിനു ആധാരമായ വിഷയം. കോടതിയില്‍ കേസുമായി വികാരി മുമ്പോട്ട്‌ വരുവാന്‍ വിശ്വാസി സമൂഹവും ആഗ്രഹിക്കുന്നു. കൊലയാളികളായ കുറ്റവാളികളെ തറച്ചിരുന്ന മാനിക്കയിന്‍,മാര്‍തോമ്മാ കുരിശിനെ ആരാധിക്കണമെന്നു അമേരിക്കയില്‍ ഒരു കോടതിയും പറയുകയില്ലെന്നും മന്ദബുദ്ധിലോകം മനസിലാക്കുന്നില്ല. 

ഷിക്കാഗോ രൂപതയിലെ മാര്‍ത്തോമ്മാ കുരിശുവാദികളും ക്രൂശിതനായ യേശുവിന്റെ രൂപമടങ്ങിയ  കുരിശുരൂപവാദികളും തമ്മില്‍ അത്യുഗ്രമായ ശീതസമരമാരമ്പിച്ചിട്ടു ഏതാനും വര്‍ഷങ്ങള് കഴിഞ്ഞെങ്കിലും ഒരു ശ്വാശ്വതസമാധാനം നാളിതുവരെയായിട്ടും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.  രൂപതയുടെ മെത്രാനായ അങ്ങാടിയത്തും ചങ്ങനാശ്ശേരി രൂപതയിലെ മുന്‍ ആര്‍ച്ച്ബിഷപ്പ് പവ്വത്തിലുമാണ് അമേരിക്കന്‍മണ്ണില്‍ ഈ ലഹകളുടെ സൂത്രധാരകര്‍. ഏറ്റവും ഒടുവിലായി ഈ യുദ്ധം പൊട്ടിപുറപ്പെട്ടതു ടെക്സാസിലുള്ള കൊപ്പല്‍ സീറോമലബാര്‍ പള്ളിയില്‍ നിന്നുമാണ്. ഒരു സുപ്രഭാതത്തില്‍ ഇടവകക്കാര്‍ പ്രധാന അല്ത്താരയില്‍ പ്രതിഷ്ടിച്ചിരുന്ന ക്രൂശിതനായ രൂപത്തിന്റെ സ്ഥാനത്തു വികാരിയായ ഫാദര്‍ ശാശ്ശെരി  മാര്‍ത്തോമ്മായുടെ കറുത്ത നിറമുള്ള കുരിശു പ്രതിഷ്ടിച്ചത് ഇടവക്കാരെ വിഷമത്തിലാക്കി. എതിര്‍പ്പുകളും പ്രതിഷേധങ്ങളുമായി
ഏറ്റുമുട്ടലുകള്‍ എന്നു വേണമെങ്കിലും സംഭവിക്കാം.

ബിഷപ്പ് അങ്ങാടിയത്തിന്റെ കടുംപിടുത്തമാണ് ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നതും. ക്രിസ്തുവിനുശേഷം നാലു നൂറ്റാണ്ടുകള്‍വരെ ഇല്ലാതിരിന്ന ഈ കുരിശുകളുടെ ചരിത്രത്തിന്റെ പിമ്പില്‍ യാതൊരു ദൈവശാസ്ത്രവും ഇല്ലെന്നുള്ളതാണ് സത്യം. ഇതിന്റെ പേരില്‍ ജനങ്ങളെതമ്മില്‍ തല്ലി അടിപ്പിക്കുവാന്‍ പുരോഹിതര്‍ കണ്ടുപിടിച്ച മാര്‍ഗമാണ് മാര്‍ത്തോമ്മാ കുരിശുവാദം.  കൊപ്പേല്‍പള്ളിയിലെ വിവാദപ്രശ്നങ്ങള്‍ ഏതാണ്ടു രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു ആരംഭിച്ചതെന്നു തോന്നുന്നു. ഇവിടെയുണ്ടായിരുന്ന മുന്‍വികാരി ഫാദര്‍ സജി മാര്‍ത്തോമ്മാ കുരിശിനു എതിരായിരുന്നു. അന്നുമുതല്‍ വികാരിയും ബിഷപ്പും തമ്മില്‍ ദ്വിന്ദയുദ്ധം ആരംഭിച്ചു. മാര്‍ത്തോമ്മാ കുരിശിനെ എതിര്‍ത്ത അന്നത്തെ വികാരിയെ സഭാശുശ്രുകളില്‍നിന്നും ബിഷപ്പ് അങ്ങാടിയത്ത് വിലക്കി. തന്മൂലം പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമായി. പള്ളിയുടെ വരുമാനവും സഭാഅംഗങ്ങളുടെ സംഭാവനകളും സൂക്ഷിച്ചിരുന്ന ബാങ്ക്അക്കൌണ്ട് ഷിക്കാഗോ രൂപതാദ്ധ്യഷന്‍ മരവിപ്പിച്ചു.

പുറത്താക്കപ്പെട്ട ഫാദര്‍ സജിക്ക് ഇടവകക്കാര്‍ പതിനയ്യായിരം ഡോളര്‍ പിരിച്ചു കൊടുത്തതും  രൂപതാദ്ധ്യഷനെ കുപിതനാക്കി. ഉടന്‍തന്നെ പ്രതികാര നടപടികളും ആരംഭിച്ചു. കുരിശുവിവാദം കൊണ്ട് ബിഷപ്പിനെ അവഹേളിക്കുകയല്ല മറിച്ചു വിശ്വാസം കാത്തു സൂക്ഷിക്കുകയാണെന്നും ഇടവകയിലെ ഭൂരിഭാഗം ജനങ്ങളും വിചാരിക്കുന്നു. ബിഷപ്പിന്റെ വിവരമില്ലാത്ത പ്രസംഗങ്ങളും ഇടവകജനങ്ങളെ ചൊടിപ്പിക്കാറുണ്ട്. ആശയദാരിദ്ര്യം ഉള്ള ബിഷപ്പ് പറയുന്നത് അമേരിക്കന്‍ സീറോ മലബാര്‍സഭക്ക് മാര്‍ത്തോമ്മകുരിശോ കര്‍ട്ടന്‍വിവാദങ്ങളോ അല്ല പ്രശ്നം. മറിച്ചു അല്‍മായരുടെ പ്രാഥമികമായ കടമ പട്ടക്കാരെയും മേല്പ്പട്ടക്കാരെയും അനുസരിക്കുകയെന്നുള്ളതാണ്. സഭയുടെ നിയമങ്ങള്‍ കാത്താലെ സത്യവിശ്വാസം  സംരക്ഷിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം വിശ്വാസികളെ കൂടെകൂടെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവത്തിന്റെ ആലയത്തില്‍ വിലപേശലോ വ്യക്തി താല്‍പ്പര്യങ്ങളോ ഇല്ലെന്നും പള്ളിയുടെ ബാങ്ക് അക്കൌണ്ട് മരവിപ്പിച്ചു പണം കവര്‍ന്നെടുത്ത ഷിക്കാഗോ രൂപതയെ ഭരിക്കുന്നവര്‍ പറയുന്നു. ബിഷപ്പിന്റെ തീരുമാനം എന്തു വിക്രുതങ്ങളെങ്കിലും ആദിയും അന്തവുമെന്നും കരുതുന്നു.

മാര്‍ത്തോമ്മാ കുരിശിനെ മനിച്ചെന്‍ കുരിശു, ക്ലാവര്‍ കുരിശു, താമര കുരിശ്ശെന്നൊക്കെ ഓമനപ്പേരുകളിലും അറിയപ്പെടുന്നു. മനിച്ചെന്‍ കുരിശു പേര്‍ഷ്യയിലെ  കൊലയാളികളെയും കുറ്റവാളികളെയും തൂക്കിയിരുന്ന കഴുകുമരം ആയിരുന്നു. മൈലാപ്പൂരില്‍ അങ്ങനെ ഒരു കുരിശു പോര്‍ട്ടുഗീസുകാര്‍ കൃത്രിമമായി  കണ്ടെടുത്ത കാലംമുതല്‍ ഈ കുരിശിനെ മാര്‍ത്തോമ്മ കുരിശ്ശെന്നു നാമകരണം ചെയ്തു. മാര്‍ത്തോമ്മ ഭാരതത്തില്‍ വന്നകാലംമുതല്‍ ഈ കുരിശിന്റെ ചരിത്രം ഉണ്ടെന്നു സ്ഥാപിച്ചെടുക്കുവാന്‍ കേരളനസ്രാണികള്‍ പടയോട്ടം നടത്തുകയാണ്. ഇതിന്റെ പേരില്‍ നടന്ന ലഹളകളും പരാക്രമങ്ങളും വലിയ ഒരു കുരിശു യുദ്ധത്തെതന്നെ ഓര്‍മ്മപ്പെടുത്തും. നസ്രാണി കത്തോലിക്കാ പൈതൃക സംരക്ഷണസമിതി മാര്‍ത്തോമ്മ കുരിശിനെ സംരക്ഷിക്കുവാന്‍ ശക്തിയേറിയ പ്രചാരണ തന്ത്രങ്ങളും നടത്തുന്നുണ്ട്. ഇല്ലാത്ത ഒരു തോമസിന്റെ കുരിശിനെ അല്ത്താരയില്‍ പ്രതിഷ്ടിച്ചതിന്റെ പരിണിതഫലങ്ങളാണ് ഇന്ന് കേരളക്രൈസ്തവര്‍ പരസ്പരം ശതൃക്കളായി ആഗോളതലത്തില്‍ പോരാടുന്നതും.

മാര്‍ത്തോമ്മാ എന്ന പദം  വിശുദ്ധ  തോമസ്സില്‍നിന്നും വന്നെങ്കില്‍ മനിച്ചെന്‍ പേര് പേര്‍ഷ്യയില്‍ മൂന്നാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന 'മനി' യെന്ന ഒരു മതസമ്പ്രദായ (കള്‍ട്ട്) നേതാവില്‍ നിന്നുമാണ്. ക്രിസ്തുമതവും സോറാസ്ട്ട്രിയന്‍ മതവും കലര്‍ന്ന ഒരു സങ്കര മതത്തെയാണ് മാനിച്ചെന്‍ 'കള്‍ട്ട് ' എന്ന് അറിയപ്പെട്ടിരുന്നത്. മാര്‍ത്തോമ്മാകുരിശു പരിരക്ഷസമിതിയുടെ സ്ഥാപകഗുരുവായ ബിഷപ്പ് പവ്വത്തിലാണ്, മാര്‍ത്തോമ്മാ കുരിശുസ്രാണികളുടെ വിശ്വാസത്തില്‍ കലര്‍ത്തി ഇത്തരം വാദപ്രതിവാദ വിഷയങ്ങളില്‍ ക്രിസ്ത്യാനികളെ തമ്മില്‍ അടിപ്പിക്കുവാന്‍ കാരണമാക്കിയതും.  ഒന്നാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവസഭകള്‍ മാര്‍തോമ്മ കുരിശിനെ ആരാധിച്ചിരുന്നുവെന്നാണ് പവ്വത്തിന്റെ പ്രചാരകസംഘം പ്രചരിപ്പിച്ചിരിക്കുന്നത്. ക്രൂശിതനായ യേശു ഉള്ള കുരിശു പതിനാറാം നൂറ്റാണ്ടു മുതല്‍ പോര്ട്ടുഗീസ്സുകാരുടെ വരവിനു ശേഷമുള്ളതെന്നും മാര്‍ത്തോമ്മാ കുരിശുവാദികള്‍ വാദിക്കുന്നു. ക്രിസ്തുവിന്റെ ശരീരം ഇല്ലാത്ത കുരിശു ഉയര്പ്പിന്റെ പ്രതീകമാണ്, ദൈവമായ ക്രിസ്തുവിന്റെ അടയാളമാണ് എന്നെല്ലാം മാര്‍ത്തോമ്മാ വാദങ്ങളില്‍ ഉണ്ട്.സുറിയാനി ബിഷപ്പുമാരും ഇത്തരം കുരിശുകള്‍ തങ്ങളുടെ അടയാളമായി കഴുത്തില്‍
ധരിക്കുന്നു.

മാര്‍ത്തോമ്മാകുരിശിന്റെ ഉറവിടമായ പേര്‍ഷ്യയിലെ 'മാനി' കപടതയുടെ ഒരു പരിഹാസ്സ  പ്രവാചകനായിരുന്നു. അനേക കത്തോലിക്കാ സംഘടനകള്‍ പവ്വത്തിന്റെ ഈ മാനസ്സികരോഗത്തെ വെല്ലും വിളിച്ചിട്ടുണ്ട്. മാര്‍ത്തോമ്മായുടെ കാലത്ത് ക്രൈസ്തവസഭയ്ക്ക് കുരിശു ഉണ്ടായിരുന്നില്ല. കുരിശിനെ സംപൂജ്യമായി കരുതുവാന്‍ തുടങ്ങിയതും നാലാം നൂറ്റാണ്ടു മുതലാണ്‌. കുരിശിനെപ്പറ്റി മാര്‍ത്തോമ്മാപോലും മനസ്സില്‍ ചിന്തിച്ചിട്ടുണ്ടാവുകയില്ല. 

തങ്ങളുടെ  വിശ്വാസം യേശുവിനെ വഹിക്കുന്ന  കുരിശെന്നു വിശ്വാസസമൂഹം ഒന്നായി പരാതിപ്പെട്ടിട്ടും അരമനക്കു കുലുക്കമുണ്ടായില്ല. തലമുറകളായി ഒരു കത്തോലിക്കന്‍ പ്രാര്‍ഥിച്ചിരുന്നതും തങ്ങളുടെ അടയാളമായ ക്രൂശിതനായ ക്രിസ്തുവിനെ നോക്കിയായിരുന്നു. യേശുവിന്റെ മരണത്തോടെയുള്ള തിരുശരീരം അടങ്ങിയ കുരിശു നിത്യരക്ഷയുടെ അടയാളമായും കരുതുന്നു. സമസ്ത ലോകത്തിന്റെയും പ്രതീകമായ യേശു ഉള്ള കുരിശിനെയാണ് ഭൂരിഭാഗം ഭക്തര്‍ക്കും ആവശ്യം. തിരുസഭയുടെ കല്‍പ്പനകള്‍ പാലിക്കണമെന്നു ആഗോളസഭ പറയുമ്പോള്‍ നേരും നെറിയും ഇല്ലാത്ത സത്യത്തിന്റെ മൂടുപടം അണിഞ്ഞ സീറോമലബാര്‍ രൂപതാധികാരികള്‍ക്ക് എങ്ങനെ മൌലിക തത്വങ്ങളെ ധിക്കരിക്കുവാന്‍ സാധിക്കും.

സഭാനിയമങ്ങള്‍ ഉള്കൊള്ളുവാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തുകൊണ്ട് മാര്‍പാപ്പയുടെ സഭയില്‍നിന്നു പിരിഞ്ഞു ഇവര്‍ക്കു സ്വതന്ത്രസഭയായി പ്രവര്‍ത്തിച്ചുകൂടാ. എങ്കില്‍ പുരോഹിതര്‍ക്ക് പെണ്ണ് കെട്ടുവാന്‍ അവസരവും കിട്ടുമല്ലോ. പിതാക്കന്മാരുടെ പാദങ്ങളില്‍ വീണു നമസ്ക്കരിച്ചു കാലംകഴിക്കുന്ന ഭക്തസ്ത്രീകളും   സ്വതന്ത്രമാകുമായിരുന്നു. 

ക്രിസ്തുവില്ലാത്ത കുരിശു ഉയര്പ്പിന്റെ പ്രതീകമെന്നാണ് പവ്വത്തോജി ശാസത്രം പറയുന്നത്. കഴുകനും പട്ടികളും കാക്കകളും നാലാംനൂറ്റാണ്ടുവരെ വിസര്‍ജിച്ചു കൊലപാതികളുടെ ശവങ്ങള്‍ കൊത്തി തിന്നശേഷം ഉപേക്ഷിച്ചുപോയ മാനിക്കാം എന്ന മാര്‍ത്തോമ്മാ കുരിശിനെ വിശ്വാസികള്‍ തിരസ്ക്കരിക്കുന്നുവെങ്കില്‍ തെറ്റില്ലെന്നും രൂപതാധികാരികള്‍ മനസ്സിലാക്കട്ടെ.

3 comments:

  1. ഷിക്കാഗോരൂപതയിലെ വെബ്സൈറ്റായ സീറോമലബാര്‍ ഫെയിത്തില്‍ ഒരു വൈദികനെന്നു തോന്നുന്നു, അടുത്ത ദിവസങ്ങളില്‍നടന്ന കുരിശുവിവാദത്തിന്റെ പേരില്‍ കൊപ്പേല്‍ ഇടവകക്കാര്‍ക്കു നേരെ നടത്തിയ വെല്ലിവിളി അധപതിച്ച സീറോമലബാര്‍ ഷിക്കാഗോ രൂപതയുടെ സാംസ്ക്കാരിക അധപതനത്തെയാണ് കാണിക്കുന്നത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദീപം കൊളുത്തിയ മഹാനായ യേശു ക്രിസ്തുവിന്റെ കാലടികളെ പിന്തുടരുമെന്നു വ്രതം നടത്തിയ ഒരു ആത്മീയഗുരു ഇത്ര മാത്രം തരംതാന്നു ബ്ലോഗില്‍ എഴുതുന്നതും പരിതാപകരമാണ്. ഇപ്പോള്‍ കൊപ്പേല്‍ പള്ളിയില്‍ ഇരിക്കുന്ന ഒരു ഫാദര്‍ ശാശ്ശെരി പുലിക്കുട്ടിയാണെന്നും വേണ്ടിവന്നാല്‍ കായികബലം ഉപയോഗിച്ച് ഇയാള്‍ ശ്ലീഹാകുരിശിനെ പിന്താങ്ങത്തവരെ അടിച്ചു നിരപ്പാക്കുമെന്നും വീരവാദം മുഴക്കിയിട്ടുണ്ട്. അടിയും പിടിയുമായി അരങ്ങത്തുവന്നാല്‍ ഈ നാട്ടില്‍ ചോദിക്കാന്‍ നിയമവും പോലീസും ഉണ്ടെന്നു എന്തുകൊണ്ട് ഷിക്കാഗോയിലെ ഈ വൈദികശ്രേഷ്ടന്‍ മനസിലാക്കുന്നില്ല. ഇത്തരം ബാലിശമായ വെല്ലുവിളിമുഴക്കങ്ങള്‍ സഭയില്‍ അജപാലനം നടത്തുന്ന ഒരു വൈദികനില്‍ നിന്നു പ്രതികരിച്ചത് അധാര്‍മ്മികം തന്നെയാണ്.ശുദ്ധമായ നാടന്‍
    തെറികഷായം കുടിക്കണമെങ്കില്‍ തെറികുപ്പായ ബ്ലോഗായ ഫൈത്ത് വായിച്ചാല്‍ മതിയാകും.

    ReplyDelete
  2. നമ്മുടെ ഷിക്കാഗോ രൂപതയുടെ ഇപ്പോഴത്തെ അവസ്ഥയേയും പ്രവര്‍ത്തനങ്ങളെയും പറ്റി തുറന്ന ഒരു സംവാദത്തിനും, പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ ആരായാനും രൂപതാ നേതൃത്വം തയ്യാറാണോ.

    നമ്മുടെ ഇടവകകളില്‍ നടമാടുന്ന അഴിമതികള്‍ക്കു കടിഞ്ഞാണിടാന്‍ അധികാരികള്‍ തയ്യാറാണോ?

    നമ്മുടെ സമൂഹത്തില്‍ നമ്മുടെ ബിഷപ്‌ സൃഷ്ടിക്കുന്ന കുത്തിത്തിരുപ്പുകള്‍ക്കും പ്രശ്നങ്ങള്‍ക്കും എവിടെയാണ് അന്ത്യം?

    ചെയ്ത തെറ്റുകള്‍ ഇന്നും അങ്ങാടിയത്ത് ആവര്‍ത്തിക്കുകയല്ലേ?

    കോപ്പെലില്‍ ഇത്ര കൈപ്പുള്ള ഒരു അനുഭവം ഉണ്ടായിട്ടും ഇന്നും അതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള വിത്തുകളല്ലേ അദ്ദേഹം പാകിക്കൊണ്ടിരിക്കുന്നത്?


    ബിഷപ്‌ തെറ്റ് ചെയ്യുകയും, ഇപ്പോള്‍ തുടര്‍ന്നു ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.

    പക്ഷെ അത്‌ നാല് പേര്‍ അറിയന്നതാണ് അധികാരികള്‍ക്ക് വിഷമം.

    സമാധാനത്തിലും ഒത്തൊരുമയിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന ചിക്കാഗോ ഇടവകാ സമൂഹത്തെ ഒറ്റ രാത്രികൊണ്ട്‌ നശിപ്പിച്ചു നാമാവശേഷമാക്കിയ കാപാലികനാണ് ബിഷപ്‌ അങ്ങാടിയത്ത്.

    അത്‌ തന്നെയാണ് അദ്ദേഹം കോപ്പെലിലും ചെയ്തത്.


    കുഞ്ഞാടുകളെ കൂട്ടിയിടുപ്പിച്ചു രസിപ്പിക്കുന്ന ക്രൂരന്‍ ഇടയനാണ് അദ്ദേഹം.

    തന്‍റെ കുഞ്ഞാടുകളെ സ്നേഹ പൂര്‍വ്വം പരിപാലിക്കെണ്ടതിനു പകരം വെട്ടിനുറുക്കി ബിരിയാണിയാക്കുകയാണ് അദ്ദേഹം ചെയ്തത്.

    സാമൂഹ്യ ദ്രോഹം ചെയ്തത് ബിഷപ്‌ അങ്ങാടിയത്താണ്.

    സഭാദ്രോഹം ചെയ്തത് ബിഷപ്‌ അങ്ങാടിയത്താണ്.

    ആലോചിക്കുകയും പഠിക്കുകയും ചെയ്യേണ്ട ചില സത്യങ്ങള്‍ ആണ്

    ReplyDelete
  3. Saturday, October 13, 2012ഫാ ശശ്ശെരിക്കെതിരെ ക്രിമിനല്‍ക്കേസ്
    സുരേഷ് പാട്ടപ്പറമ്പില്‍

    തന്നെ കയ്യേറ്റം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും, പ്രാര്‍ത്ഥനക്ക് വിഘ്നം വരുത്തിയെന്നും ആരോപിച്ചു ഒരിടവകാംഗം കൊപ്പേല്‍ വികാരി ഫാ ശാശേരിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച ദിവ്യബലിക്ക് ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.


    ദിവ്യബലിക്ക് മുമ്പായി ഈ ഇടവകാംഗം ഒരൊറ്റയാള്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചിരുന്നു എങ്കിലും ചില അല്‍മായ നേതാക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കു കയായിരുന്നു. അങ്ങനെ സമാധാനമായി ദിവ്യബലിയര്‍പ്പണം കഴിഞ്ഞതിനു ശേഷമാണ് ഫാ ശാശ്ശേരി പ്രകോപനവും ആയി വീണ്ടും വന്നത്. അദ്ദേഹം മേല്‍പ്പറഞ്ഞ ഇടവകാംഗത്തിന്റെ കയ്യേല്‍ ബലമായി പിടിച്ചു പിരിക്കുകയും ശക്തമായ ഭാഷയില്‍ ഭീഷണിപ്പിടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രസ്തുത വ്യക്തി കോടതിയെ അഭയം പ്രാപിച്ചിരിക്കുന്നത്‌.

    ഈ മാസം അവസാനത്തോടെ അമേരിക്ക വിടുവാന്‍ തയ്യാറെടുത്തിരിക്കുന്ന ഫാ ശാശേരിയ്യുടെ

    ReplyDelete