Translate

Friday, October 12, 2012

മാര്‍ ആലഞ്ചേരി മാമോന്റെ അപ്പസ്‌തോലനോ?

യൂറോപ്പിലും അമേരിക്കയിലും ഉള്ള സീറോമലബാര്‍ കത്തോലിക്കര്‍ക്ക് ഇറ്റലിയില്‍ സഭയ്ക്ക് ഒരു ആസ്ഥാനം ഉണ്ടാക്കുന്നതിന് Rs. 12,83,00,000.00 Crores (1.975.000,00 Euros) വിദേശനാണ്യത്തില്‍ത്തന്നെ സംഭരിച്ചു നല്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അയച്ച ഒരു കത്തിന്റെ കോപ്പി ഞങ്ങളുടെ പക്കല്‍ കിട്ടിയിട്ടുണ്ട്. ഈ ആവശ്യത്തിനായി വത്തിക്കാന്‍ ബാങ്കില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടിന്റെ വിശദവിവരങ്ങളടങ്ങുന്ന കത്തില്‍ ഇന്ത്യയില്‍നിന്നു സംഭാവന പിരിച്ച് ആ ബാങ്കില്‍ നിക്ഷേപിക്കാന്‍ നിയമതടസ്സമുണ്ടെന്നും വേണ്ട തുക മുഴുവന്‍ വിദേശമലയാളികള്‍ തന്നെ സംഭരിച്ചു നല്‌കേണ്ടതുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു മന്ദിരം കൊണ്ട് വിശ്വാസികള്‍ക്കാര്‍ക്കെങ്കിലും എന്തെങ്കിലും ആത്മീയമായ പ്രയോജനം ലഭിക്കുമെന്ന സൂചനയേ കത്തിലില്ല എന്നത് യേശുവിന്റെ ഉപദേശങ്ങളില്‍നിന്ന് എത്ര അകന്നാണ് സഭാധികാരം സഞ്ചരിക്കുന്നത് എന്നു കൂടി വ്യക്തമാക്കുന്നുണ്ട്. ഏതായാലും ഈ സംരംഭത്തില്‍ സംഭാവന നല്കി സഹകരിക്കുന്ന വിദേശമലയാളികള്‍ക്ക് സ്വന്തം അഹന്തയ്ക്കു വളം നല്കാമെന്നല്ലാതെ യാതൊരു നേട്ടവും ഉണ്ടാകുകയില്ല എന്ന കാര്യത്തില്‍ സംശയമേ വേണ്ട. ഒപ്പം അത് സീറോ മലബാര്‍ സഭയെ നാശത്തിലേക്കു വീഴ്ത്താന്‍ ഉത്തേജനം നല്കുകയും ചെയ്യും. അതിനാല്‍ ഈ സംരംഭവുമായി സഹകരിക്കുന്നത് വ്യക്തിപരമായും സാമുദായികമായും നമുക്ക് ദോഷമേ ചെയ്യൂ എന്നാണ് ഞങ്ങളുടെ ഉത്തമവിശ്വാസം. ഈ സന്ദേശം ഇ-മെയില്‍ വഴിയും എസ് എം എസുകള്‍ വഴിയും പരമാവധി വിദേശമലയാളികളില്‍ എത്തിക്കുന്നതാകട്ടെ തികച്ചും ക്രിസ്തീയമായ ഒരു മിഷനറി പ്രവര്‍ത്തനമായിരിക്കും.

3 comments:

  1. മെത്രാനും വിമാനവും :

    നമ്മള്‍ ഏതു സമയത്തും ആകാശത്തിലൂടെ പറക്കുന്ന ഏതെങ്കിലും ഒരു വിമാനത്തില്‍ അന്വേഷിച്ചാല്‍ ഏതെങ്കിലും ഒരു സീറോമലബാര്‍ മെത്രാന്മാര്‍ ബിസ്സിനസ് ക്ലാസ്സില്‍ ഇരുന്നു യാത്ര ചെയ്യുന്നത് കാണാം. മെത്രാന്മാര്‍ ഭൂമിയിലെ ഏറ്റവും വലിയ ഭൂ ഉടമകള്‍ ആയതുകൊണ്ട് അവര്‍ക്ക് അത് സാധിക്കുമല്ലോ. യേശുവിനു സ്വര്‍ഗ്ഗത്തില്‍ രാജ്യമായിരുന്നത് കൊണ്ട് വിമാനത്തില്‍ പറക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണു മെത്രാന്മാരുടെ തലൈവന്‍ ആലഞ്ചേരി കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടത്.അതുകൊണ്ട് ആലഞ്ചേരിയെ കാണണമെങ്കില്‍ ഏതെങ്കിലും വിമാനത്തില്‍ നോക്കിയാല്‍ മതി. എറണാകുളത്തെ വീരന്മാര്‍ അങ്ങോട്ടടുപ്പിക്കുകയില്ല എന്നും നാട്ടില്‍ പാട്ടുണ്ട്.

    ReplyDelete
  2. എല്ലാം പൂര്‍ത്തിയായി എന്ന് പറയാം. റോമില്‍ ഒരു സിറോ മലബാര്‍ ഹൌസു കൂടി ഉണ്ടായാല്‍, ആരും അറിയാതെ നല്ല അനുസരണയുള്ള വികാരിമാര്‍ക്കൊക്കെ ഒന്ന് മിനുങ്ങാന്‍ അവസരം ഉണ്ടാകും. മറ്റൊരുപാട് പദ്ധതികളും പിറകില്‍ ഉണ്ടെന്നുള്ളത് സ്പഷ്ടം. എന്റെ ബലമായ സംശയം പിതാക്കന്മാര്‍ക്കു ആരോ കൈവിഷം കൊടുത്തിട്ടുണ്ട് എന്നു തന്നെയാണ്. അല്ലെങ്കില്‍ ഏതോ കടുത്ത ശാപം സഭക്ക് കിട്ടിയിട്ടുണ്ട്.

    കോളേജില്‍ ആയിരുന്നപ്പോള്‍ മര്യാദക്ക് പഠിപ്പിച്ചുകൊണ്ടിരുന്ന പവ്വമാണോ കുരിശും കൊടയും കിട്ടിയപ്പോള്‍ നാം കണ്ടത്. തക്കലയായിരുന്നപ്പോള്‍ മാതൃകയായിരുന്ന ആലഞ്ചേരിക്ക് തലയില്‍ കര്‍ദ്ദിനാള്‍ തൊപ്പി കിട്ടിയതെ ബോധം മറഞ്ഞു. മിക്ക മെത്രാന്മാരുടെയും സ്ഥിതിയിതാണ്. അമേരിക്കയില്‍ ഇടവകക്കാരുടെ കൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ അങ്ങാടിയത്ത് മെത്രാനായപ്പോള്‍ എല്ലാവരും ഓര്‍ത്തു രക്ഷപെട്ടെന്നു തന്നെ. ചിക്കാഗോ പള്ളിയില്‍ കുര്‍ബാനയും കഴിഞ്ഞു ഓരോരുത്തരുടെയും തോളില്‍ കൈയ്യുമിട്ട് 'മോതിരം മുത്താന്‍ ആളുണ്ടോ' യെന്നു ചോദിച്ചു നടക്കുന്നത് കണ്ടു വിശ്വാസികള്‍ സന്തോഷിച്ചു. എന്നാ ചുമ്മാ ഒരു കാപ്പിക്ക് വിളിച്ചേക്കാം എന്നോര്‍ത്ത് അരമനയില്‍ ചെന്ന ഒരു വിശ്വാസി കണ്ടത്, ചവിട്ടിയാല്‍ മുട്ടോളം താഴുന്ന പരവതാനി വിരിച്ച താത്കാലിക അരമന. ഓശാന! ഓശാന!

    അന്നേ ഒരു ചിഞ്ഞ നാറ്റം വന്നതാണ്. പുത്തന്‍ പള്ളി പണിയുന്നതുവരെ അങ്ങിനെയങ്ങിനെ അങ്ങ് പോയി. നാട്ടില്‍നിന്ന് കപ്പല്‍ നിറയെ ചെണ്ടയും ചുണ്ടന്‍ വള്ളവുമൊക്കെ ചിക്കാഗോയില്‍ വന്നപ്പോഴും അത്രക്കങ്ങ് ഓര്‍ത്തില്ല. ഇപ്പോ, അന്നത്തെ അങ്ങാടിയത്ത് എവിടെ ഇന്നത്തെ മേത്രാനെവിടെ? അന്നത്തെ വിശ്വാസമെവിടെ ഇന്നത്തെ വിശ്വാസിയെവിടെ? ചിക്കാഗോയില്‍ ഉള്ള കേരള കത്തോലിക്കരില്‍ മൂന്നില്‍ ഒന്ന് ഇവരുടെ ലിസ്റ്റില്‍ കയറാതെ അവിടെ ഒളിച്ചു താമസിക്കുന്നുണ്ടിപ്പോഴും. പേടിച്ചിട്ടാണെന്ന് പറയാം. വിശ്വാസ വര്‍ഷമല്ല ദാശാബ്ദംതന്നെ വന്നാലും ആര് രക്ഷപ്പെടുമെന്നാണ് പറയുന്നത്?

    ReplyDelete
  3. സ്വര്‍ഗസ്ഥനായ പിതാവേ എന്നുള്ള നവീകരണ പ്രാര്‍ഥനക്കുമുമ്പ് പണ്ടുള്ളവര്‍ പ്രാര്‍ഥിച്ചിരുന്നത് ആകാശങ്ങളില്‍ ഇരിക്കുന്ന ഞങ്ങളുടെ ബാവാ എന്നു തുടങ്ങിയായിരുന്നു. ആകാശത്തിലെ ബാവാ മന്നാ പെയ്യിക്കുമെന്ന പ്രതീക്ഷകള്‍ അന്നുള്ള ജനത്തിനുണ്ടായിരുന്നു. കൊച്ചുകുട്ടികള്‍ക്ക് ആകാശത്തിലെ ബാവാ മഴയുള്ള ദിനങ്ങളില്‍ ആലിപ്പഴം ചിലപ്പോള്‍ പെയ്യിച്ചു കൊടുക്കുമായിരുന്നു. നിഷ്കളങ്കരായ അന്നുള്ളവരുടെ പ്രാര്‍ഥനകള്‍ അന്നന്നെപ്പത്തിനായിരുന്നു.

    ഇന്നു പിശാചു ചടഞ്ഞെഴുന്നേറ്റു ദൈവത്തിന്റെ മരമായ ആല്‍ മരവും സ്വന്തമാക്കി. കഴുത്തില്‍ രുദ്രാക്ഷയും ഉണ്ട്. തലയില്‍ മയിലുകളും ക്ലാവര്‍ വടിയില്‍ താമരകളും സര്‍പ്പങ്ങളും ഉണ്ട്. യക്ഷികള്‍ ചൂലുകള്‍കൊണ്ടു ആകാശസഞ്ചാരം നടത്തുന്നതുപോലെ ക്ലാവര്‍വടിയുമായി പിതാവും
    മാമ്മോനൊത്തു സദാ സഞ്ചരിക്കുന്നത് ആകാശത്തില്‍ക്കൂടി മാത്രം.

    മന്നായുടെയും ആലിപ്പഴത്തിന്റെയും സ്ഥാനത്തു ആകാശങ്ങളില്‍ ഇരിക്കുന്ന ബാവാ ഇന്നു പെയ്യിക്കുന്നത് ഡോളറും യൂറോയും. സഭയുടെ രാജകുമാരനായ ഈ വൈമാനികദൂതനു എന്നും ഇഷ്ടം വിദേശത്തെക്കുള്ള ആകാശയാത്ര മാത്രം.
    ഭാരതആചാരങ്ങള്‍ അനുഷ്ടിച്ചു കബളിപ്പിക്കുന്നുണ്ടെങ്കിലും കൂറെന്നും
    ഇറ്റലിയോടാണ്.

    കടല്‍ത്തീരത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം വന്നപ്പോഴും ഇറ്റാലിയന്‍ എമ്മാന്മാരെ തൃപ്തിപ്പെടുത്തുവാന്‍ പരസ്യമായി സ്വന്തം രാജ്യത്തെ തന്നെ ഒറ്റുകൊടുക്കേണ്ടി വന്നു. ഭാരതത്തില്‍നിന്നു തിരഞ്ഞെടുത്ത
    കര്‍ദ്ദിനാള്‍ ഇവുടുത്തെ പാവപ്പെട്ടവര്‍ക്കു ഉപയോഗപ്പെടാതെ പണം നിക്ഷേപിക്കുന്നത് വിദേശബാങ്കുകളിലും. പരസ്യമായി അങ്ങനെ സമ്മതിക്കുന്നുണ്ടെങ്കില്‍ രാജ്യത്തോട് ചെയ്യുന്ന അനീതിയുമാണ്.

    ഇറ്റലിയില്‍ മണിമാളികകള്‍ പണിതുയര്‍ത്തിയാല്‍ സ്വന്തംനാട്ടിലെ സാധാരണക്കാരന് എന്തു പ്രയോജനം? ഇറ്റലിക്കാരെ പ്രീതിപ്പെടുത്തുകയെന്നും പിതാവിന്റെ എന്നുമുള്ള ദൌത്യമാണോ? ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് ദാനംകൊടുത്താല്‍ അമേരിക്കയില്‍ മുപ്പതു ശതമാനം നികുതിയിളവ് ഉള്ളതുകൊണ്ടു ഡോളര്‍ ശേഖരിക്കുവാന്‍ ബുദ്ധിമുട്ടു വരുകയില്ല. ഇറ്റലിയിലെ മണിമാളിക ധര്‍മ്മസ്ഥാപനമോയെന്നും വ്യക്തമല്ല.

    പണത്തിനു അതിമോഹം പുലര്‍ത്തുന്നവര്‍ എന്നും സഞ്ചരിക്കുന്നത് മറ്റുള്ളവരുടെ അവകാശങ്ങളെ ചൂഷണം ചെയ്തു അന്യന്റെ ആവശ്യങ്ങളെ തിരസ്ക്കരിച്ചു കൊണ്ടായിരിക്കും. ഇത്തരക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. സീറോമലബാര്‍ സഭക്ക് സേവനത്തെക്കാള്‍ കൂടുതല്‍ ഇന്നു സ്വാര്‍ഥത മാത്രമേയുള്ളൂ. കുടുംബജീവിതത്തില്‍ സ്വാര്‍ഥനായ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ മാമ്മോന്‍കാരണം കുടുംബ സമാധാനം തകര്‍ക്കും. ഒരു സ്വാര്‍ഥനായ രാഷ്ട്രീയ ക്കാരനും അയാളുടെ മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതം ദുരിതം ആക്കും.
    ജോലിയിലെ ബോസ്സും സ്വാര്‍ഥനാണെങ്കില്‍ കീഴ്ജീവനക്കാരുടെ ഗതിയുംകഷ്ടം. അങ്ങനെ അനേക ഉദാഹരണങ്ങള്‍ ചൂണ്ടികാണിക്കുവാന്‍ പറ്റും.സ്വന്തം നാട്ടിലെ വിധവയെയും വിറ്റു അന്യരാജ്യക്കാരന്റെ സമ്പന്നത തേടിനടക്കുകയാണ് എളിമയുടെ ഈ താടിക്കാരന്‍.

    തിരിച്ചു മറ്റുള്ളവര്‍ക്ക് പ്രയോജനം ലഭിക്കാത്ത പണത്തിനോടുള്ള
    ആര്‍ത്തി ശൂന്യതയാണ് കാണിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഈ ആട്ടിടയന്‍ സ്വന്തം ജനത്തോടു ചെയ്യുന്നത് ക്രൂരതയും. സ്വാര്‍ഥനായ ആലഞ്ചേരി പിതാവിന്റെ ബലിയാടുകള്‍ ആകുന്നതു സഭാമക്കളും.

    അദ്ദേഹം കര്‍ദ്ദിനാള്‍ ആയപ്പോള്‍ ജനം അമിതമായി വിശ്വസിച്ചു. പകരം ധനവും അധികാരവും മോഹിക്കുന്ന ഒരു പിതാവ് ജനമധ്യത്തില്‍ക്കൂടി നടക്കുന്നതും മാമ്മോന്‍ എന്നാ അതിമോഹത്തിന്റെ മാറാരോഗം മൂലം ആണ്. പിതാവിന് ചീകത്സ ആവശ്യമാണ്.

    ReplyDelete