Translate

Saturday, November 24, 2012

സഭയുടെ കിരാതനിയമത്തിലെ മരിച്ചുവീഴുന്ന ഗര്‍ഭിണികള്‍

 Protestors hold pictures of Indian Savita Halappanavar

ആഗോളതലത്തില്‍ ഗര്‍ഭധാരണ നിരോധക നിയമങ്ങളില്‍ അയവും ഭേദഗതിയും വരുത്തണമെന്നു ഐറീഷ് സര്‍ക്കാരിന്റെമേല്‍ സ്വാധീനം മുറുകുന്നു. ഗാള്‍വേ ഹോസ്പിറ്റലില്‍ ഗര്‍ഭച്ച്ചിദ്രം നിഷേധിച്ചത് സവിതയെന്ന ഒരു ഇന്ത്യന്‍യുവതിയുടെ മരണകാരണം ആയി. മരണം രാജ്യമാകമാനം പ്രതിഷേധത്തിനു കാരണമാക്കി.


ദന്തല്‍ഡോക്ടര്‍ ആയിരുന്ന സവിത വൈദ്യസഹായം നിഷേധിച്ചതുമൂലം മരണമടഞ്ഞത് ലോക മനസാക്ഷിയെത്തന്നെ ഞെട്ടിപ്പിച്ചിരിക്കുന്നു. മുപ്പത്തിയൊന്നു വയസുള്ള സവിത മരിച്ചത് പതിനേഴ് ആഴ്ച ഉദരത്തിലുണ്ടായിരുന്ന ഭ്രൂണത്തെ നീക്കം ചെയ്യുവാന്‍ ഡോക്ടര്‍മാര്‍ സമ്മതം കൊടുക്കാത്തതിനാലാണ്. ഉദരത്തില്‍ ഉണ്ടായിരുന്ന ശിശുവിനെ നൂറു ശതമാനവും രക്ഷിക്കുവാന്‍ സാധിക്കുകയില്ലെന്ന് ഡോക്റ്റര്‍മാര്‍ക്ക് അറിയാമായിരുന്നു. സവിതയും ഭര്‍ത്താവും അനേകതവണ കുഞ്ഞിനെ കളഞ്ഞു അമ്മയുടെ ജീവന്‍ രക്ഷിക്കുവാന്‍ ആവശ്യപ്പെട്ടിട്ടും ഹോസ്പിറ്റല്‍ അവരുടെ അപേക്ഷകളെ പരിഗണിച്ചില്ല. ഇതൊരു കത്തോലിക്കാ രാജ്യമെന്നും ഉദരത്തിലെ ഭ്രൂണത്തിന്റെ ഹൃദയ ഇടിപ്പ് തുടരുവോളം അവര്‍ക്ക് ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ലെന്ന് പറഞ്ഞു സവിതയുടെ ജീവനുവേണ്ടിയുള്ള യാചനയെ  നിരസിച്ചു. മൂന്നു ദിവസത്തെ കഠിനമായ വേദനകള്‍ക്കുശേഷം സവിത മരിച്ച ഒരു കുഞ്ഞിനെ പ്രസവിച്ചു. പിന്നീട് സവിതയും മരിച്ചു.

കത്തോലിക്കാസഭയുടെ കിരാത നിയമത്തില്‍ ആയിരക്കണക്കിന് ജനം പ്രതിഷേധങ്ങളുമായി രംഗത്തുണ്ട്.  നിയമങ്ങള്‍ പരിരക്ഷ നല്‍കിയിരുന്നുവെങ്കില്‍ സവിതയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നു പ്രതിഷേധക്കാര്‍ പറയുന്നു. കാരണം ഹോസ്പിറ്റ ലിലെ ഡോക്റ്റര്‍മാര്‍ നിയമത്തെ ഭയപ്പെട്ടിരുന്നു. നിരാശരായ ജനം സവിതയുടെ ജീവനെ രക്ഷിക്കാത്തതില്‍ ഇന്നു  കുപിതരാണ്.

ആയിരകണക്കിന് ഐറീഷ്കാര്‍ ഗര്‍ഭം അലസിപ്പിക്കുന്നതിനായി വിദേശരാജ്യങ്ങളില്‍ വിമാനം കയറി പോവുന്നുണ്ട്. ഏകദേശം നാലായിരംപേര്‍ ബ്രിട്ടനില്‍ തന്നെ ഭ്രൂണഹത്യക്ക് എത്താറുണ്ടെന്നും സ്ഥിതി വിവരകണക്കുകള്‍ പറയുന്നു. അയര്‍ലന്‍ഡിലെ 1983 ലെ ഭരണഘടന അനുസരിച്ച്  ഗര്‍ഭം അലസിപ്പിക്കല്‍ (അബോര്‍ഷന്‍) നിരോധിച്ചിരിക്കുകയാണ്. എങ്കിലും 1992 ലെ സുപ്രീം കോടതി നിയമം അനുസരിച്ച് അബോര്‍ഷന്‍ അമ്മയുടെ ജീവന്‍ രക്ഷിക്കുവാന്‍ ആവാമെന്നുമുണ്ട്.  കാടന്‍നിയമംമൂലം ഭാര്യയും ഉദരത്തിലുള്ള കുഞ്ഞുംനഷ്ടപ്പെട്ട ഭര്‍ത്താവില്‍ അനേകര്‍ സഹതാപം രേഖപ്പെടുത്തുന്നു. ഭ്രൂണഹത്യ വേണമെന്നുള്ള സവിതയുടെയും ഭര്‍ത്താവിന്റെയും അഭ്യര്‍ഥനകള്‍ സംബന്ധിച്ചുള്ള റെക്കോര്‍ഡുകള്‍ ഹോസ്പ്പിറ്റല്‍ അധികൃതര്‍ നശിപ്പിച്ചു കളഞ്ഞു.

 മതമൌലികവാദികള്‍ ചിന്തിക്കുന്നത് ഗര്‍ഭത്തിലെ ശിശുവിന്റെ ഉത്തരവാദിത്വം സ്വര്‍ഗത്തിലെ ദൈവമെന്നാണ്. ബലാല്‍സംഗത്തില്‍ക്കൂടി ജാരസന്തതി ഉണ്ടായാലും നിയമത്തിന്റെ മുമ്പില്‍ പരിരക്ഷിക്കണമെന്നും ഐര്‍ലണ്ടില്‍ നിയമം ഉണ്ട്. അമേരിക്കയിലെ കത്തോലിക്കാ ഹോസ്പിറ്റലിലും ഇങ്ങനെയുള്ള കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

അയര്‍ലന്‍ഡിലെ  പതിനാലു വയസുള്ള ഒരു കുട്ടി ബലാല്‍സംഗത്തില്‍കൂടി ഗര്‍ഭിണിയായ കഥ  ഇന്നു  വാര്‍ത്തയാണ്. അവളുടെ മാതാപിതാക്കള്‍ ബ്രിട്ടനില്‍ കൊണ്ടുപോയി ഗര്‍ഭം അലസിപ്പിച്ചതില്‍ കുട്ടിയെ ജയിലില്‍ അടക്കണമെന്ന് മതഭ്രാന്തര്‍ മുറവിളി കൂട്ടുന്നു. മടങ്ങിവന്ന കുട്ടിക്കെതിരായി  തെരുവുകള്‍തോറും അബോര്‍ഷന്‍വാദികള്‍ മുദ്രാവാക്യങ്ങളും  മുഴക്കുന്നുണ്ട്‌.

 ഒരു സ്ത്രീയുടെ ആരോഗ്യരക്ഷക്കായി ഗര്‍ഭം അലസിപ്പിക്കുവാന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം കിരാത നിയമങ്ങളുള്ള രാജ്യത്തെ വിനോദ സഞ്ചാരികള്‍ തങ്ങളുടെ ടൂറിസം ബഹിഷ്ക്കരിക്കണമെന്നും  ആവശ്യപ്പെടുന്നു. കാരണം അയര്‍ലന്‍ഡിന്റെ  സാമ്പത്തിക ഭദ്രതതന്നെ ടൂറിസം ആശ്രയിച്ചാണ്.

സ്വത്ത് സമാഹരിച്ചു  സൂക്ഷിക്കുവാന്‍, വോട്ടു ചെയ്യുവാന്‍, പാരമ്പര്യ സ്വത്തിനും തുല്ല്യ അവകാശം , തുല്ല്യവേതനം, തുല്ല്യ വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിങ്ങനെ  ഈ രാജ്യത്തെ നിയമങ്ങളില്‍ സ്ത്രീയും പുരുഷനും ഒന്നുപോലെയാണ്. എന്നാല്‍ സ്വന്തം ശരീരത്തില്‍മാത്രം സ്ത്രീക്ക് അവകാശമില്ല. പുരുഷന്‍ ഗര്‍ഭം ധരിക്കുമായിരുന്നെങ്കില്‍  ഓരോ കവലകളിലും ഗര്‍ഭം അലസിപ്പിക്കുന്ന ക്ലിനിക്കുകള്‍ കാണുമായിരുന്നു.


സ്ത്രീയെ നികൃഷ്ട ജീവിയായി അരിസ്റ്റോട്ടില്‍മുതല്‍ തത്ത്വചിന്തകര്‍ എഴുതിപിടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വിഷം കലര്‍ത്തിയ മനുഷ്യ ചരിത്രം ഇന്നും തുടരുന്നു.

രണ്ടു ജീവിതങ്ങളില്‍ ഒന്നിനെ രക്ഷിക്കുവാന്‍ അനുവദിക്കാത്ത  മതഭ്രാന്തരെ ജയിലില്‍ അടക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. വോട്ടു തെണ്ടികള്‍ മതം കല്പ്പിക്കുന്നതേ അനുസരിക്കുകയുള്ളൂ. നിയമ ഭേദഗതികള്‍ക്കായി സമ്മതിക്കുകയും ഇല്ല. അത്തരം തിങ്ങി നിറഞ്ഞിരിക്കുന്ന ഒരു ബാര്‍ബേറിയന്‍ ഭരണകൂടമാണ് അയര്‍ലന്‍ഡില്‍ ഉള്ളത്. ബ്രിട്ടന്‍ എന്ന പരിഷ്കൃത രാജ്യത്തിനു തൊട്ടടുത്താണ് ഈ രാജ്യം. ഇവരുടെ കുടുംബാസൂത്രണ നിയമങ്ങള്‍ ആധുനിക യുഗത്തിനു തന്നെ കളങ്കമാണ്.  അസന്മാര്‍ഗികമായ ഇവരുടെ നിയമസംഹിത,  സവിത എന്ന യുവതിയുടെ  ജീവന്‍ നഷ്ടപ്പെടുവാന്‍ കാരണമായി.  ലോകമനസാക്ഷിയെ തന്നെ  ഞെട്ടിപ്പിച്ച ദുഖകരമായ ഈ സത്യം ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിനു എങ്ങനെ അംഗികരിക്കുവാന്‍ സാധിക്കും?

ജീവന്റെ അവകാശങ്ങള്‍ പറഞ്ഞു അനേകര്‍ തെരുവുകളിലുണ്ട്. എങ്കില്‍ ഒരു ചോദ്യം,  ഉണ്ണാന്‍, ഉടുക്കാന്‍, പാര്‍പ്പിടം ഇല്ലാത്ത എത്ര കുഞ്ഞുങ്ങളെ കഴിവുണ്ടെങ്കിലും ഇവര്‍ സ്വന്തമായി എടുത്തു വളര്‍ത്തുന്നുണ്ട്?  മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുവാന്‍ മനുഷ്യന് അവകാശങ്ങളുണ്ടെങ്കില്‍  എന്തുകൊണ്ട് മനുഷ്യന് ആ മരുന്നുകള്‍ ഉപയോഗിച്ചു കൂടാ?  ഒരു മനുഷ്യന്റെ സ്വന്തം ശരീരത്തെ രക്ഷിക്കുവാനുള്ള അവകാശം നിഷേധിക്കുന്നതും മനുഷ്യാവകാശ  ലംഘനമല്ലേ?  ജീവിക്കുന്ന അമ്മയേക്കാളും ജനിക്കാന്‍ പോവുന്ന കുഞ്ഞിനു  പ്രാധാന്യം നല്‍കണമോ? ഒരു അമ്മയുടെ ജീവന്‍ രക്ഷിക്കുവാന്‍ ഉദരത്തിലുള്ള കുഞ്ഞിന്റെ അവാസാനത്തെ ഹൃദയ തുടിപ്പുവരെ കാത്തിരിക്കണം പോലും.

 അമ്മയേക്കാളും ജനിക്കാന്‍ പോകുന്ന കുഞ്ഞിനു പ്രാധാന്യം കൊടുത്തതുകൊണ്ട് നഷ്ടപ്പെട്ടത് ഭര്‍ത്താവിനും അവരുടെ കുടുംബത്തിനും. സഭയുടെ ഈ തത്ത്വസംഹിതകളുടെ പേരില്‍ നിഷ്കളങ്കരായ ആയിര കണക്കിന്  സ്ത്രീകള്‍ ലോകത്ത് മരിക്കുന്നുണ്ട്. ഒരു രാജ്യം, സഭയുടെ അഭിപ്രായങ്ങള്‍ മാനിച്ചു നിയമങ്ങള്‍ ഉണ്ടാക്കുന്നതും കഷ്ടം തന്നെ. അമേരിക്കയിലും കത്തോലിക്കാ ഹോസ്പ്പിറ്റലില്‍ മതത്തിന്റെ കിരാത നിയമങ്ങള്‍മൂലം ദിനംപ്രതി സ്ത്രീകള്‍ ഓപ്പറെറ്റിംഗ്  മുറികളില്‍ മരിച്ചു വീഴുന്നുണ്ട്‌.

വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:   Hindu News paper

9 comments:

  1. കത്തോലിക്കാ സഭയുടെ ബുദ്ധിഹീനമായ കടുംപിടുത്തങ്ങള്‍ അതിന്റെ ആരംഭം മുതല്‍ എത്ര മനുഷ്യജീവനുകളെയാണ് ഈ ലോകത്തില്‍ തന്നെ നരകമെന്തെന്ന് കാണിച്ചു കൊടുത്തിട്ടുള്ളത്! മനുഷ്യരെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കാന്‍, അതായത്, ദൈവാനുഭവത്തിന്റെ മാധുര്യമെന്തെന്നു നുകരാന്‍ വേണ്ടിയുള്ള വഴിയാണ് സുവിശേഷങ്ങള്‍ പ്രഘോഷിച്ചതെന്നു പറയുന്നുവെങ്കിലും സാധാരണ ജനത്തിന്റെ അനുഭവം നേരെ മറിച്ചാണ്. ഒരു തെളിവും ഇല്ലാതെ, കെട്ടിച്ചമച്ച അത്ഭുതങ്ങളുടെ പേരില്‍, കുറെ പോപ്പുമാരും, കുറെ മെത്രാന്മാരും പിന്നെ മതത്രീവ്ര വാദത്തിന്റെ ശുദ്ധ പൊട്ട ധാരണകളുടെയും പ്രേരണക്കടിപ്പെട്ടു കൊല്ലപ്പെടുകയോ ദാരുണമായി മരിക്കേണ്ടിവരികയോ ചെയ്ത കുറെ ഓക്കന്മാരും വിശുദ്ധരുടെ പട്ടികയിലുണ്ട്. ഇവരൊക്കെ സ്വര്‍ഗത്തിലുണ്ടോ എന്നതിന് യാതൊരു തെളിവും ഇല്ല താനും. സഭ ഇവരുടെ പേരില്‍ വരവ് വച്ചിട്ടുള്ള അത്ഭുതങ്ങള്‍ കെട്ടിച്ചമക്കാനുള്ള വിരുത് എവിടെയും ഏതു സമൂഹത്തിലും നിഷ്പ്രയാസമാനെന്നു ഇന്ത്യാക്കാരോട് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. ചുരുക്കത്തില്‍, ഈ പ്രസ്ഥാനവും അതിന്റെ വിവരംകെട്ട തീവ്ര വിശ്വാസങ്ങളും വഴി സാധാരണക്കാരായ എത്ര പേര്‍ക്ക് ദൈവസാന്നിദ്ധ്യം അനുഭവപ്പെട്ടിട്ടുണ്ടെന്നു പറയാന്‍ ഇന്നുള്ള അറിവ് വച്ച് ഒട്ടും സാദ്ധ്യമല്ല. എന്നാലും ഈ സഭയാണ് സത്യസഭ, അതിലൂടെയല്ലാതെ ആര്‍ക്കും രക്ഷയില്ല എന്നുള്ള പല്ലവി നൂറ്റാണ്ടുകളായി മത മൂരാച്ചികള്‍ ഉറക്കെ പാടിക്കൊണ്ട് നടക്കുന്നു. കത്തോലിക്കര്‍ ഭൂരിപക്ഷമുണ്ടായിരുന്ന നാടുകളിലേതുപോലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറ്റൊരു നാട്ടിലും അരങ്ങേറിയിട്ടില്ല. അയര്‍ലണ്ടിനെയും പോളണ്ടിനെയുമൊക്കെ അപേക്ഷിച്ച്, ഇന്ത്യയിലെ സ്ഥിതി എത്രയോ മെച്ചം! സാമാന്യ ഇടപെടലുകളില്‍ തികഞ്ഞ ധാര്‍മ്മിക ബോധത്തോടെ പെരുമാറുന്ന ജനങ്ങള്‍ ക്രിസ്തീയ മതത്തിന് അത്രയൊന്നും വില കൊടുക്കാത്ത സ്കാന്ടിനേവിയന്‍ രാജ്യങ്ങളിലാണെന്നത് ഇന്ന് ഏവര്‍ക്കും അറിവുള്ള സത്യമാണ്.

    അകത്തുനിന്നു തന്നെ കുശുത്തു കുശുത്തു തീര്‍ന്നു പോകേണ്ട ഒരു പ്രസ്ഥാനമാണ് കത്തോലിക്ക സഭയെന്നതു ഓരോ ദിവസം ചെല്ലുംതോറും തെളിഞ്ഞു വരുന്നു. ക്രിസ്തുവിന്റെ ജീവിതം വലിയ ഒരു മിഥ്യയായിരുന്നെന്നും ഭാവനയുടെ വിളയാട്ടം മൂലം മതിമറന്നവര്‍ ഒരതിരും ഇല്ലാതെ ഇല്ലാവചനങ്ങള്‍ വിശ്വാസത്തിലും പാരമ്പര്യത്തിലും വിശുദ്ധ കൃതികളിലും തിരുകിവച്ച് യേശുവെന്ന സത്യത്തിന്റെ ശോഭ കെടുത്തിക്കളഞ്ഞതായി റോമായിലെ പ്രഥമ കത്തോലിക്കന്‍ തന്നെ വിളിച്ചു കൂകാന്‍ തുടങ്ങിയല്ലോ. ഒട്ടും ആദരണീയനായി എനിക്ക് ഇതുവരെ തോന്നാതിരുന്ന അങ്ങേരോട് ഇപ്പോള്‍ എനിക്ക് ബഹുമാനം ഉണ്ടായിവരുന്നുണ്ട്. അങ്ങനെ തൊലിപോളിച്ചു പൊളിച്ച് ഒന്നുമില്ലാതകുന്ന ഉള്ളിപോലെ, "ഏകവും അപ്പോസ്തോലികവും വിശുദ്ധവും നിത്യവുമായ" ഈ ഏര്‍പ്പാടും തകര്‍ന്നടിയുന്ന കാലം വിദൂരമല്ല എന്നത് സത്യാസ്നേഹികളെ സന്തോഷിപ്പിക്കണം. ഏറ്റവും ആവശ്യസമയത്ത് മനുഷ്യനെ തുണക്കാത്ത ഏതു പ്രസ്ഥാനത്തിന്റെയും ഗതി ഇങ്ങനെയാകണം.

    ReplyDelete
  2. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു ആണ്ടോര്‍മ്മയുടെ അവസരത്തില്‍ ഒപ്പീസ് സമയത്ത്, അതിവിശുദ്ധനും ഭക്തനുമായ ഒരച്ചന്‍ പ്രാര്‍ഥിച്ചു: കത്തോലിക്കാ സഭയെയും അതിലെ വിശ്വാസികളെയും സംരക്ഷിക്കേണമേ എന്ന്. ദൈവത്തിന്റെ സംരക്ഷണം ഈ ഒരു കൂട്ടര്‍ക്ക് മാത്രം വേണ്ടതാണോ? അപ്പോള്‍ ദൈവസംരക്ഷണമില്ലാതെ ബാക്കി മനുഷ്യരും ജീവികളുമെല്ലാം പോയി തുലയട്ടെ, ആര്‍ക്കു ചേതം എന്നാണോ വ്യംഗ്യം? ഇതല്ലേ കലര്‍പ്പില്ലാത്ത മതഭ്രാന്ത്‌? ഇത്തരം ഭാന്തന്മാരും ഭ്രാന്തികളും ഒരു രാജ്യത്ത് ഭൂരിപക്ഷമായാല്‍ സംഭവിക്കുന്നതാണ് അയര്‍ലണ്ടിലെ ആ പാവം ഗര്‍ഭിണി സവിതക്ക്‌ വന്നു പിണഞ്ഞത്. "എന്നാലും ഒരു വലിയ പാപം തടയപ്പെട്ടുവല്ലോ" എന്ന് സന്തോഷിക്കുന്ന പുരോഹിതരും വിശ്വാസികളും ആ നാട്ടില്‍ ഏറെ കാണും.

    ReplyDelete
    Replies
    1. ഒരു കാര്യം ശരിയാണ് . ഇറാനും ഇറക്കും തമ്മില്‍ പത്തു വര്ഷം യുദ്ധം നടന്നപ്പോള്‍ അതാതു രാജ്യത്തെ മുസ്ലീങ്ങളും ,ക്രിസ്ത്യാനികളും അവരുടെ രാജ്യത്തിന്‌ വേണ്ടി അവരവരുടെ ദൈവത്തോട് പ്രാര്‍ഥിച്ചു, ദൈവത്തെ ചിന്താക്കുഴപ്പത്തിലാക്കി. ഇങ്ങനെയുള്ള കാര്യങ്ങളില്‍ ദൈവം ഇടപെടുമോ?

      Delete
  3. അയര്‍ലണ്ടില്‍ abortion അനുവദിക്കാറില്ല. ഹോസ്പിടലുകലും അനുവദിക്കില്ല. എല്ലാ പൌരന്മാര്‍ക്കും ഇത് അറിവുള്ളതാണ്. അതിനാല്‍ abortion നടത്താന്‍ ഹോസ്പിറ്റലില്‍ പോയി അന്ന് പറയാന്‍ പറ്റില്ല. അപ്പോള്‍ ഏതൊ രോഗത്തിന്റെ ചികിത്സക്കായിരിക്കണം സവിത ഹോസ്പിറ്റലില്‍ പോയത്. വാര്‍ത്ത അനുസരിച്ച് Septicemia and E Colli ESBL എന്നതാണ് അവര്‍ക്കുണ്ടായ രോഗം. അപ്പോള്‍ രോഗം ഉള്ള പ്രെഗ്നന്റ് ആയ സ്ത്രീ ആയിരുന്നൂ സവിത. ഈ രോഗത്തിന് ചികിത്സിക്കാനാണ് ഹോസ്പിറ്റലില്‍ പോയത്. ഇത് അവര്‍ തന്നെ പറയുന്നുണ്ടല്ലോ.

    ഇവിടെ രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക
    ഒന്ന്. സഭയുടെ കാഴ്ചപ്പാടില്‍, pregnant ആയ സ്ത്രീയെ ചികിത്സിക്കുമ്പോള്‍, പരിണിതഫലമായി ശിശുവിന് മരണം ഉണ്ടാവുകയാണെങ്കില്‍ അത് പാപം ആകുന്നില്ല. കാരണം അവിടെ ശിശുഹത്യ അല്ല ലക്‌ഷ്യം. അതുകൊണ്ടുതന്നെ ഈ ഹോസ്പിറ്റലില്‍ (പ്രത്യേകിച്ചും ഒരു കത്തോലിക്കാ ധാര്‍മിക നിയമം പിന്തുടരുന്ന ഹോസ്പിറ്റലില്‍) അമ്മയെ രക്ഷിക്കാന്‍ നോക്കിയില്ല എന്ന് പറയാന്‍ സാധിക്കില്ല.

    രണ്ടു, അയര്‍ലണ്ടില്‍ സര്‍ക്കാരും abortion നു എതിരാണ് . എന്നാല്‍ അവിടെയും pregnant ആയ സ്ത്രീയെ ചികിത്സിക്കുമ്പോള്‍, പരിണിതഫലമായി ശിശുവിന് മരണം ഉണ്ടാവുകയാണെങ്കില്‍ അത് നിയമലംഖനം ആകുന്നില്ല. അത് തന്നെയുമല്ല അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതിരിക്കുന്നത്‌ കുറ്റവും ആകുമല്ലോ. അതുകൊണ്ട് abortion നടത്താതിരിക്കാന്‍
    അമ്മയെ മരണത്തിനു വിട്ടു കൊടുത്തു എന്ന് പറയുന്നതില്‍ ന്യായമുണ്ടെന്ന് തോന്നുന്നില്ല.

    പിന്നെ ആരുടെ കയ്യിലാണ് കുറ്റം എന്ന് തീരുമാനം വരുന്നത് വരെ വിധി പറയാതിരിക്കുന്നത് അല്ലെ നല്ലത് !!!!!!

    ഈ ലിങ്കില്‍ നോക്കിയാല്‍ വിശദമായ മെഡിക്കല്‍ അവലോകനം കാണാം http://www.patheos.com/blogs/getreligion/2012/11/on-media-malpractice-and-savita-halappanavars-tragic-death/

    ReplyDelete
  4. Why don't you show some guts and stand on you opinion with revealing your blessed name!

    ReplyDelete
    Replies
    1. പ്രാവുകളെപ്പോലെ നിഷ്കളങ്കരും സര്‍പ്പങ്ങളെപ്പോലെ വിവേകികളും ആയിരിക്കുവിന്‍ !!!
      മനസില്ല മാഷേ ! എന്നിട്ട് പിന്നെ ചില തീവ്ര നിലപാട് കാരുടെ ചീത്ത മുഴുവന്‍ ഞാന്‍ കേട്ടോട്ടെന്നു.
      ആരെഴുതുന്നു എന്ന് നോക്കേണ്ട. നന്മയും സത്യവും എഴുതുന്നുണ്ടോ എന്ന് നോക്കിയാല്‍ പോരെ.

      Delete
  5. കം മുഴുവനുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഒരു കാര്യം പറഞ്ഞു, അബോര്ഷുന്‍ നടത്തിയിരുന്നെങ്കില്‍ ഒരു സ്ത്രിയുടെ ജിവിതം നിലനിര്ത്താംന്‍ ഒരു പക്ഷെ സാധിക്കുമായിരുന്നുവെന്നു. ഇതാണ് സത്യമെങ്കില്‍, മാധ്യമങ്ങള്‍ ലോകമെമ്പാടും ഉണ്ടായിരുന്നിരിക്കണം.

    ReplyDelete
    Replies
    1. അതാണല്ലോ മാധ്യമങ്ങളുടെ ഗീബല്‍സിയന്‍ തന്ത്രം !!
      പിന്നെ ഈ എഴുതിയിരിക്കുന്നതില്‍ എന്തോ വിട്ടുപോയോ എന്ന് സംശയം ഉണ്ട്. ആശയം പൂര്‍ണമായി മനസിലാകുന്നില്ല.

      Delete
  6. ഇതില്‍ അന്തരിച്ച സവിധയെയും ,ജീവിച്ചിരിക്കുന്ന ഹലപ്പനവരിനെയും അനുകൂലിച്ചെഴുതിയവരെയും അവരുടെ അഭിപ്രായത്തെയും ബഹുമാനിക്കുന്നു .എല്ലാ മനുഷ്യ ജീവനും തുല്ല്യ വിലയും ഞാന്‍ കൊടുക്കുന്നു( സംസാരത്തില്‍ മാത്രം -പ്രവൃത്തിയില്‍ എന്റെ ജീവനുതന്നെയാണ് മറ്റുള്ളവരുടെ മറ്റുള്ളവരുടെയെല്ലാം ജീവനേക്കാള്‍ വില, സ്വയരെക്ഷയെന്നപെരില്‍ മിക്ക ലോക രാജ്യങ്ങളും എന്റെ സ്വാര്‍ഥ നിലപാടിനെ പിന്താങ്ങുന്നുമുണ്ട്) . എങ്കിലും ഇതിനൊരു മറുവശം ഇല്ലേ . വൈദ്യ ശാസ്ത്രത്തിലെ തന്നെ ഒരു വിഭാഗമായ ദെന്ത വൈദ്യത്തില്‍ തന്നെ ജോലി ചെയ്യുന്നവര്‍ക്ക് , ആ രാജ്യത്തെ നിയമം അറിയാമായിരുന്നില്ലേ? എന്നിട്ടും എന്തിനു അവിടെ പോയീ താമസിക്കുന്നു? ഇന്ത്യയില്‍ വന്നു താമസിച്ചു ജോലിചെയ്യുന്ന ഒരാള്‍ക്ക് , ഇന്ത്യയിലെ നിയമം അനുസരിക്കാന്‍ ബാധ്യധയില്ലേ? ഇതു രാജ്യത്ത് പോയാലും ആ രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കാന്‍ തയാറാകണം. സൌദി അറേബ്യയിലെയും , ഇറാനിലെയും അഫ്ഗാനിസ്ഥാനിലെയും ... സ്ത്രീകളുടെ സ്വാത ന്ത്ര്യ ത്തെക്കാള്‍ അയര്‍ലണ്ടില്‍ കൂടുതല്‍ സ്വാതന്ത്യം ഇല്ലെന്നു നമ്മുക്ക് പറയാനാവുമോ? , ലോകത്താകമാനം എത്രയോ മരണങ്ങള്‍ , നിയമത്തിന്റെയും , മനുഷ്യന്റെയും അനാസ്ഥമൂലം ഉണ്ടാകുന്നു. റോഡില്‍ വണ്ടിയിടിച്ചു കിടക്കുന്ന ഒരാളെ ആശ്പത്രിയിലെത്തിക്കാന്‍ നമ്മള്‍ പേടിക്കുന്നത് , ഇവിടുത്തെ നിയമത്തിന്റെ കുഴപ്പം കൊണ്ടല്ലേ? അതിനെതിരെയും നമ്മള്‍ ശബ്ദം ഉയര്‍ത്തെണ്ടേ?
    ഇറ്റാലിയന്‍ കപ്പിത്താന്റെ പ്രശ്നം രാഷ്ട്രീയ വല്ക്കരിച്ചതുകൊണ്ട് ,ആലന്ചെരിയെ കുറ്റപ്പെടുത്താന്‍ സാധിച്ചെങ്കിലും , നമ്മുടെയൊക്കെ ,ഇറ്റലിയില്‍ ജോലിചെയ്യുന്ന സഹോദരങ്ങളായിരുന്നു അതിന്റെ തിക്തഭാലം അനുഭവിച്ചതും അനുഭാവിച്ചുകൊണ്ടിരിക്കുന്നതും. ഇറ്റലിയില്‍ സ്വന്തക്കാരോ ബന്ധുക്കളോ ഉള്ളവര്‍ക്ക് അത് മനസിലാവും.

    ReplyDelete