Translate

Monday, March 11, 2013

പരിസ്ഥിതിയുടെ ആത്മീയത - ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്തായുടെ പ്രഭാഷണം - രണ്ടാം ഭാഗം

KCRM-ന്‍റെ ആഭിമുഖ്യത്തില്‍ 2012 മെയ്  29-ന് 
പാലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന 
പരിസ്ഥിതിയുടെ ആത്മീയത എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ 
വിഷയം അവതരിപ്പിച്ചുകൊണ്ട് നിരണം ഭദ്രാസനാധിപന്‍ 
ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്താ 
നടത്തിയ പ്രഭാഷണത്തിന്‍റെ രണ്ടാം ഭാഗം
ചില സാങ്കേതിക കാരണങ്ങളാല്‍ ഇതു പ്രസിദ്ധീകരിക്കാന്‍ വൈകി. 
എക്കാലത്തും പ്രസക്തമായ ഈ പ്രഭാഷണം ഏവരും ശ്രദ്ധിക്കുമല്ലോ. 
ബാക്കി ഭാഗം അടുത്ത ദിവസം.

1 comment:

  1. ആധുനിക ചിന്താഗതികളുമായി ഒത്തുചേര്‍ന്നു പ്രകൃതിയും ദൈവവും ജീവജാലങ്ങളും ഒന്നായികണ്ടു അദ്വൈത ചിന്താധാരയില്‍ക്കൂടി പ്രഭാഷണം നടത്തിയ ബിഷപ്പ് കൂറിലോസിനെ അഭിനന്ദിക്കുന്നു. കത്തോലിക്കാ ബിഷപ്പുമാരും ഈ ബിഷപ്പിന്റെ ബൌദ്ധിക ചിന്താതലത്തില്‍ എത്തിയിരുന്നുവെങ്കിലെന്നു ആഗ്രഹിച്ചുപോവുന്നു. അദ്ദേഹത്തിന്റെ പ്രസംഗ വേളയിലെ വിനയവും എളിമയും കണ്ടപ്പോള്‍ നാളെ ഓര്‍ത്തോഡോക്സഭയുടെ പ്രസരിപ്പുള്ള ഒന്നാമനായിരിക്കുമെന്നും തോന്നിപ്പോയി.

    ഒരു ചെടിയും അതിന്റെ പുഷ്ടിയും ദൈവമായ അഭേദ്യബന്ധവും എന്ന ആത്മീയസത്ത ഓരോ ക്രിസ്ത്യാനിയും ചിന്തിച്ചിരുന്നുവെങ്കില്‍, തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ കേരളം ദൈവത്തിന്റെ നാടെന്നുള്ള നഷ്ടപ്പെട്ട സത്യം വീണ്ടെടുക്കുവാന്‍ സാധിക്കുമായിരുന്നു. അമ്മയായ പ്രകൃതിദേവി മണ്ണിനോട് ഒട്ടി നില്‍ക്കുന്ന കറുത്ത സ്ത്രീയെ താരാട്ടു പാടി പാലൂട്ടുന്നതും അമ്മ കുഞ്ഞിനു പാലുകൊടുക്കുന്നതുപോലെ തന്നെയാണ്.

    പര്‍വതത്തോട് നാം നന്മയുള്ളവനെങ്കില്‍ പര്‍വതവും നമുക്കായി നന്മചെയ്യും. നമ്മുടെ കുഞ്ഞുങ്ങളും കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളും താഴ്വരകളില്‍ കൃഷികള്‍ വിതച്ച് കൊയ്തെടുക്കുമ്പോള്‍ ദൈവത്തിനു സ്തോത്രം ചെയ്യും. പ്രകൃതിയില്‍നിന്നു നമുക്കുവേണ്ടി എന്തെങ്കിലും എടുക്കുന്നുവെങ്കില്‍ പകരം പ്രകൃതിക്കും മടക്കി കൊടുക്കണം. മരുന്നുചെടികള്‍ മണ്ണില്‌നിന്നു പറിച്ചെടുക്കുന്നുവെങ്കില്‌ പകരം ആ ചെടിയുടെ വിത്തുകള്‍പാകി വെള്ളം നനച്ചിട്ട് മടങ്ങി പോവുന്നതും നമ്മുടെ കടമയാണ്.

    പ്രകൃതിയനുഗ്രഹിച്ച പ്രദ്ദേശങ്ങളില്‍ ശുദ്ധവായു ഇന്നുമുണ്ട്. മനുഷ്യനാണ് വായുവിനെ വിഷമാക്കുന്നത്. നദികളില്‍ നഞ്ചുകലക്കി പ്ലാസ്റ്റിക്കുകള്‌ നിറച്ച് മത്സ്യങ്ങള്‍ക്കും മനുഷ്യനുമൊരുപോലെ ഉപദ്രവം ഉണ്ടാക്കുന്നു.

    പ്രകൃതിയില്‍ക്കൂടി ആത്മീയതയെ ദര്‍ശിക്കുന്ന ദലൈലാമയുടെ പ്രഭാഷണങ്ങളില്‍നിന്നുമുള്ള കാഴ്ചപ്പാടുകള്‍ ഞാനൊന്നു കടമെടുക്കട്ടെ.

    'നമുക്ക് മുമ്പിലുള്ള പ്രപഞ്ചത്തെ കാത്തുകൊള്ളുന്നതില്‍ പുതുമയൊന്നുമില്ല. പവിത്രതയുമില്ല. അവിടെ പരിശുദ്ധിയുമില്ല. ഇത് നമ്മള്‌ വസിക്കുന്ന വീടിനെ നാംതന്നെ കാത്തുസൂക്ഷിക്കുന്നു. നമുക്ക് പാര്‍ക്കാന്‍ മറ്റൊരു ഭൂമിയില്ല. ഈ വീടല്ലാതെ മറ്റൊന്നില്ല. ചുറ്റും പ്രശ്നങ്ങളേറെയുണ്ടെങ്കിലും ഓടിപ്പോവാന്‍ മറ്റൊരിടം ഇല്ല. ഈ ഭൂമിയല്ലാതെ മറ്റൊരു ഗ്രഹത്തിലേക്ക്‌ യാത്രയാകുവാനും സാധ്യമല്ല.

    നിലാവത്ത് വെട്ടിത്തിളങ്ങുന്ന ചന്ദ്രനെ നോക്കൂ. കണ്ണുനീട്ടി വിദൂരതയിലേക്കു നോക്കുന്ന നമുക്ക് ചന്ദ്രന്‍ സുന്ദരമായ ഒരു ഗോളംതന്നെ. ചന്ദ്രനില്‍ താമസിക്കുവാന്‍ സാധ്യമല്ല. അവിടം ഭീകരമാണ്. നീലിമയാര്‍ന്ന ഭൂഗോളം മാത്രമേ നമ്മുടെ ആനന്ദത്തിലുള്ളൂ. നാം വസിക്കുന്നവിടം, ഈ വീടിനെ, ഈ ഭൂമിയെ കാത്തു സൂക്ഷിക്കേണ്ടതും ഓരോരുത്തരുടെയും കടമയാണ്.'

    മനുഷ്യനും ഒരു സാമൂഹ്യമൃഗമാണ്‌. നമുക്കു ചുറ്റുമുള്ള മൃഗങ്ങള്‍ക്ക് തത്വചിന്തകള്‍ പഠിക്കേണ്ടാ. ശാസ്ത്രമൊ മറ്റു പ്രയാസമുള്ള വിഷയങ്ങളോ പഠിക്കേണ്ടാ. നിഷ്കളങ്കരായ മൃഗങ്ങള്‍, പ്രാണികള്‍, ഉറുമ്പുകള്‍, തേന്‍നുകരുന്ന വണ്ടുകള്‍, തേനീച്ചകള്‍, ചിത്രശലഭങ്ങള്‍ എന്നിവകളെല്ലാം ദൈവത്തിന്റെയും പ്രകൃതിയുടെയും ഉറ്റതോഴരാണ്. പ്രകൃതിയുടെ ഈ വിസ്മയം നമ്മില്‍ ഒരു ആത്മീയബന്ധം വളര്‍ത്തുന്നു. അവര്‍ക്ക് മതമില്ല, ഭരണഘടനയോ പോലീസോ നിയന്ത്രിക്കുന്നില്ല. സ്നേഹത്തോടെ, ഒത്തൊരുമയോടെ അവറ്റകള്‍ പരസ്പ്പരം സഹായിച്ചുകൊണ്ട് പ്രപഞ്ച ചക്രവാളങ്ങളുടെ നിയമമനുസരിച്ച് പ്രകൃതിയോടൊട്ടി ജീവിക്കുന്നു. എന്നാല്‍, ബുദ്ധിമാനായ മനുഷ്യന്‍ സഞ്ചരിക്കുന്നത് തെറ്റായ വഴിയില്‍ക്കൂടിയെന്നും മനസിലാക്കുന്നില്ല.

    ReplyDelete