Translate

Friday, March 29, 2013

അഭയക്കേസിലെ പ്രതികള്‍ ധ്യാനം നയിച്ചതില്‍ പ്രതിഷേധം | mangalam.com


അഭയക്കേസിലെ പ്രതികൾ ധ്യാനം നയിച്ചതിൽ പ്രതിഷേധം

തൃശൂർ: അഭയക്കേസിലെ പ്രതികളായ ഫാ.ജോസ്‌ പൂതൃക്കയും സിസ്‌റ്റർ സെഫിയും നിരപരാധിത്വം പ്രസംഗിച്ചു ധ്യാനം നയിച്ചതു വിവാദമാകുന്നു. ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിൽ കഴിഞ്ഞ തിങ്കൾ മുതൽ വെള്ളി വരെയാണ്‌ ഇവർ ധ്യാനം നയിച്ചത്‌.
െവെദികരും കന്യാസ്‌ത്രീകളുമായി അറുന്നൂറോളം പേരാണു ധ്യാനത്തിൽ പങ്കെടുത്തത്‌. തങ്ങളുടെ നിരപരാധിത്വം സഭാമക്കളെ അറിയിക്കാൻ ഓരോരുത്തരും പ്രചാരണങ്ങൾ നടത്തണമെന്ന്‌ ഇവർ പങ്കെടുത്തവരോട്‌ അഭ്യർത്ഥിച്ചു.
അന്വേഷണ ഏജൻസിയായ സി.ബി.ഐ.യിൽനിന്നു തങ്ങൾ നേരിട്ട പീഡനങ്ങളേക്കുറിച്ചു വികാരപരമായി സംസാരിച്ച ഇരുവരും, ഈ വിഷയവും വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടു. ഇത്‌ െദെവികമായ ധ്യാനം പ്രതീക്ഷിച്ചെത്തിയവരിൽ പ്രതിഷേധത്തിനിടയാക്കി. ഇരുവരും സോപാധിക ജാമ്യത്തിലാണ്‌.

അഭയക്കേസിലെ പ്രതികള്‍ ധ്യാനം നയിച്ചതില്‍ പ്രതിഷേധം | mangalam.com:

'via Blog this'

1 comment:

  1. ഈ ദുഃഖ:വെള്ളിയ്യാഴ്ചയും വിശ്വാസികളെ വെറുതെയിരുത്താനുള്ള ലക്ഷണം ഇല്ലെന്നു തോന്നുന്നു. ഇനി ഫ്ലെക്സ് ബോര്ഡുകളില്‍ ധ്യാനം നയിക്കുന്നവരുടെ കൂട്ടത്തില്‍ ഈ വിരുതന്മാരുടെയും കൂടി പേര് കാണും. അഭയയെ കൊന്നിട്ടില്ലെന്നെ അവര്‍ പറയുന്നുള്ളൂ, അസമയത്ത് അവിടെ എന്തിനു ചെന്നന്നതിനെപ്പറ്റി എന്തെങ്കിലും അവര്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിച്ചില്ല. അഭയ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് തന്നെ വിദേശത്തേക്ക് പോവാന്‍ ഇതിലൊരു വിരുതന്‍ ധൃതി വെച്ചതെന്തിനെന്നും വിശദീകരിച്ചില്ലല്ലോ ഭാഗ്യം! ഈ കേശു തേച്ചു മായ്ച്ചു കളയാന്‍ എത്ര കോടികള്‍ ചിലവഴിച്ചുകാണുമെന്നു സംശയിച്ചത് കോടതി. ഏതായാലും, ആത്മ നവീകരണത്തിന് സ്തോത്ര കാഴ്ചയുമായി പോകുന്നവര്‍ നാട്ടില്‍ പോയി അഭയയുടെ സുവിശേഷത്തില്‍ നിന്നുള്ള ഭാഗം വെച്ചു വചനം പ്രസംഗിക്കണമെന്നുകൂടെയായി. നടക്കട്ടെ തമ്പുരാക്കന്മാരെ...നടക്കട്ടെ.

    അനാശാസ്യം കാണിക്കുന്ന അഭിഷിക്തരുടെ ചരിത്രം പറയാന്‍ അല്മായാ ശബ്ദത്തിന് നേരമില്ലെന്നറിഞ്ഞുകൊണ്ടാണോ ഈ സൂത്രപ്പണി? വിധവയുടെ സാമ്പാദ്യം തട്ടിപ്പറിച്ചെടുത്തവരും, സഭയെ പൊതുജന മദ്ധ്യത്തില്‍ തുണിയുരിച്ചു നാണം കെടുത്തിയവരും, കൊലപാതകം ആത്മഹത്യയാക്കിയവരുമായ നേതാക്കന്മാര്‍ ഞെളിഞ്ഞു നടക്കുന്നതുപോലെ അവരും അങ്ങ് നടന്നാല്‍ പോരായിരുന്നോ? അടുക്കളയില്‍ പോയി വചനം പ്രസംഗിച്ചു തൊഴികൊണ്ട ഒരു അഭിഷിക്തന്റെ വാര്ത്തയും ഈ വിശുദ്ധ വാരത്തില്‍ അമേരിക്കയില്‍ നിന്നും കേള്ക്കുന്നു. ഓശാനയെപ്പറ്റി പറയുന്നതിന് പകരം അദ്ദേഹവും നടത്തിയത് വിശദീകരണ പ്രസംഗം. അഭിഷേകാഗ്നി എന്ന പേരല്ല ഈ കലാപരിപാടിക്ക്‌ ഇടേണ്ട പേര് – പറ്റിയ പേര് തട്ടിപ്പാഗ്നിയെന്നു തന്നെയാണ്.

    ReplyDelete