Translate

Sunday, March 10, 2013

പരിസ്ഥിതിയുടെ ആത്മീയത - ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്തായുടെ പ്രഭാഷണം

KCRM-ന്‍റെ ആഭിമുഖ്യത്തില്‍ 2012 മെയ്  29-ന് 
പാലാ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന 
പരിസ്ഥിതിയുടെ ആത്മീയത എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ 
വിഷയം അവതരിപ്പിച്ചുകൊണ്ട് നിരണം ഭദ്രാസനാധിപന്‍ 
ഗീവര്‍ഗീസ് മാര്‍ കൂറില്ലോസ് മെത്രാപ്പോലീത്താ 
നടത്തിയ പ്രഭാഷണത്തിന്‍റെ ആദ്യഭാഗം. 
ചില സാങ്കേതിക കാരണങ്ങളാല്‍ ഇതു പ്രസിദ്ധീകരിക്കാന്‍ വൈകി. എക്കാലത്തും പ്രസക്തമായ ഈ പ്രഭാഷണം ഏവരും ശ്രദ്ധിക്കുമല്ലോ.
ബാക്കി ഭാഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നു.


1 comment:

  1. ഓര്‍ത്തോഡോക്സ് സഭാധിപന്‍ മാര്‍ കൂറിലോസിന്റെ യൂടുബിലുള്ള പ്രസംഗം ശബ്ദക്ലാരിറ്റി മോശമായിരുന്നുവെങ്കിലും കുറച്ചൊക്കെ ഗ്രഹിക്കുവാന്‍ സാധിച്ചു. ഒരളവുവരെ പരിസ്ഥിതി നശിപ്പിച്ചത് ക്രിസ്ത്യാനികളും മിഷ്യനറിമാരുമെന്നു ബിഷപ്പ് പറഞ്ഞത് പരമസത്യമാണ്.

    കുടിയേറ്റക്രിസ്ത്യാനികള്‍ അമേരിക്കാ കീഴടക്കിയപ്പോള്‍ അവിടുത്തെ നാട്ടു റെഡ്ഇന്ത്യാക്കാരുടെ സമൂലമായ സംസ്ക്കാരവും നശിപ്പിച്ചു. ബിഷപ്പ് പറഞ്ഞുതീര്‍ക്കുവാന്‍ പോവുന്നതുതന്നെ ഞാനും പൂരിപ്പിക്കട്ടെ. വലതുകൈയില്‍ ബൈബിളുമായി അവര്‍ കരുണയുടെ വേദംഊതി കുടിയേറ്റം നടത്തി. ഇടതുകൈയില്‍ തോക്കും. മതംമാറിയ നാട്ടുകാര്‍ക്ക് സൗജന്യമായി ബൈബിള്‍ ലഭിച്ചു. പകരമവര്‍ക്ക് നഷ്ടപ്പെട്ടത് കൈവശമുണ്ടായിരുന്ന ഭൂപ്രദേശങ്ങളായിരുന്നു. സര്‍വ്വതും കുടിയേറ്റവെള്ളക്കാരുടെ വകയായി. മനുഷ്യരെയും ആടുമാടുകളെയും തോക്കിന്‍മുനകള്‍കൊണ്ട് നശിപ്പിച്ചു.

    ബഫല്ലോയില്‍ ബഫല്ലോകളെ (പോത്ത് മാടുകള്‍) കൊന്നൊടുക്കി നാടിനുതന്നെ ബഫല്ലോയെന്നു പേരുകൊടുത്തു.പാശ്ചാത്യശാസ്ത്രമാണ് ലോകത്തിന്റെ പുരോഗതിയെന്നൊക്കെ ശരിതന്നെ. എന്നാല്‍ ശാസ്ത്രം വളരുംതോറും പരീസ്ഥിതിയും നശിക്കുകയായിരുന്നു.

    ഹൈന്ദവവേദങ്ങളില്‍ പ്രകൃതിയെ ദൈവത്തിനൊപ്പം കരുതുന്നുണ്ട്. എന്നാല്‍ ജൂഡോ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ പ്രകൃതിയെ പരിശുദ്ധമായി കരുതുന്നില്ല. മൃഗങ്ങളെയും പക്ഷികളെയും കാറ്റില്‍ സ്വന്തന്ത്രമായി ജീവിക്കുവാന്‍ അനുവദിക്കുകയില്ല.

    അല്‍പ്പം ആത്മീയതകൂടി ചേര്‍ക്കട്ടെ. ഉത്പത്തി ഒന്നാമദ്ധ്യായം ഇരുപത്തിയെട്ടാം വാക്യം വായിക്കൂ. ദൈവം മനുഷ്യനെ ഭൂമിയിലെ പൂഴിമണ്ണുകൊണ്ടു സൃഷ്ടിച്ചു. മനുഷ്യനോടു ദൈവം കല്‍പ്പിച്ചു. മനുഷ്യാ ഇക്കാണുന്ന ഭൂമിയെയും ഹരിതകസസ്യ പക്ഷിമൃഗ ജാലങ്ങളെയും ഭരിക്കേണ്ടവന്‍ നീയാണ്‌. കാട്ടാറിന്റെ ഇരമ്പലില്‍ തത്തികളിക്കുന്ന പക്ഷികൂട്ടങ്ങളെയും മൃഗശ്രേഷ്ടരെയും നശിപ്പിക്കുവാനുള്ള അവകാശം നിനക്ക് തന്നില്ല. കാടിനെ നശിപ്പിച്ചു കാട്ടാറിനെ വരട്ടി വിഷവിത്തിക്കള്‌ കൃഷിചെയ്തു വന്യമൃഗങ്ങളെയും നശിപ്പിക്കുവാന്‍ മനുഷ്യനോടു ദൈവം പറഞ്ഞില്ല.

    ആദമിനെയും ആവായെയും സൃഷ്ടിച്ചു. പ്രകൃതി രമണീയമായ ഏദന്‍പൂന്തോട്ടമാണ് അവര്‍ക്ക് പാര്‍ക്കുവാന്‍ കൊടുത്തത്. പ്രകൃതിയേയും അവര്‍ വസിക്കുന്ന പൂങ്കാവനത്തെയും സംരക്ഷിക്കുവാന്‍ ദൈവം ആദാമിനോദും ഹാവായോടും കല്‍പ്പിക്കുകയായിരുന്നു.

    വചനമനുസരിച്ച് ഭൂമിയും അതിനുള്ളില്‍ വസിക്കുന്നത് സര്‍വ്വതും ദൈവത്തിന്റെതാണ്. വനങ്ങളിലും കൊടുംകാടുകളിലും വസിക്കുന്ന വന്യമൃഗങ്ങളും നൂറായിരം കുന്നുകളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലിക്കളും നാഥന്റേതു മാത്രം. പര്‍വതനിരകളിലും താഴ്വരകളിലും കൂടുകെട്ടി പാറിപറക്കുന്ന ഓരോ പക്ഷികളും അവിടുത്തെതെന്നു അവകാശപ്പെടുന്നു.

    മനുഷ്യനെ മാത്രമല്ല ഓരോ സൃഷ്ടിയും ദൈവത്തിനറിയാമെന്നും സങ്കീര്‍ത്തനം പാടുന്നു. അവറ്റകളെ കാലാകാലങ്ങളില്‍ തീറ്റൂ. സങ്കീര്‍ത്തനം 104 വ്യക്തമായി പറഞ്ഞിരിക്കുന്നത് ഇങ്ങനെ, ദൈവം ഭൂമിയെയും അതില്‍ വസിക്കുന്ന ജീവജാലങ്ങളെയും മനുഷ്യനൊപ്പം പരിപാലിക്കുന്നു. സൃഷ്ടിയുടെ തത്വവും അതു തന്നെയായിരുന്നു. ജനിച്ചു വീഴുന്ന കുഞ്ഞിന്റെ കരച്ചിലിനൊപ്പം ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും, അവിടുത്തെ സ്നേഹവും ഒപ്പമുണ്ട്.

    ReplyDelete