Translate

Monday, March 4, 2013

മദര്‍ തെരേസയുടെ വിശുദ്ധപദവി മാധ്യമസൃഷ്‌ടിയെന്നു കനേഡിയന്‍ ഗവേഷകര്‍


മദര്‍ തെരേസയുടെ വിശുദ്ധപദവി മാധ്യമസൃഷ്‌ടിയെന്നു കനേഡിയന്‍ ഗവേഷകര്‍

mangalam malayalam online newspaper
ലണ്ടന്‍: മദര്‍ തെരേസ മാധ്യമങ്ങള്‍ സൃഷ്‌ടിച്ച വിശുദ്ധ എന്ന വിവാദപഠനവുമായി കനേഡിയന്‍ ഗവേഷകര്‍. വളരെ ആസൂത്രിതവും ഫലപ്രദവുമായ മാധ്യമപ്രചാരണത്തിന്റെ സൃഷ്‌ടിയായ മദര്‍ തെരേസ പ്രാര്‍ഥനകളില്‍ മഹാമനസ്‌കത കാട്ടിയിരുന്നെങ്കിലും അവരുടെ ഫൗണ്ടേഷന്റെ പേരില്‍ ലഭിച്ച ദശലക്ഷങ്ങള്‍ മനുഷ്യരാശിയുടെ ദുരിതങ്ങള്‍ അവസാനിപ്പിക്കാനായി ചെലവഴിക്കുന്നതില്‍ പിശുക്കിയായിരുന്നുവെന്നാണു കടുത്ത വിമര്‍ശനങ്ങള്‍ സൃഷ്‌ടിച്ചേക്കാവുന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌.
മരണാസന്നരുടേയും നിരാലംബരുടേയും അപ്പോസ്‌തല എന്നു വിശേഷിപ്പിക്കപ്പെട്ട മദര്‍ തെരേസ പാവങ്ങള്‍ സഹനങ്ങള്‍ എറ്റുവാങ്ങുന്നതു സുന്ദരമെന്നു കരുതിയവളാണെന്നും ഈ മാസം പ്രസിദ്ധീകരിക്കുന്ന റിലീജിയസസ്‌ എന്ന മത/ശാസ്‌ത്ര ജേണലിലെ പഠനം സ്‌ഥാപിക്കുന്നു. രോഗികളുടെ പീഡകളെ ശമിപ്പിക്കുന്നതിനുപകരം അവയെ മഹത്വവത്‌കരിച്ച മദറിന്റെ സംശയകരമായ നടപടി വത്തിക്കാന്‍ കണ്ടില്ലെന്നു നടിച്ചെന്നു പഠനം കുറ്റപ്പെടുത്തുന്നു.
പള്ളികളില്‍ ആളില്ലാതെ വരുകയും റോമന്‍ ആധിപത്യം കുറഞ്ഞുവരുകയും ചെയ്‌തതോടെ പള്ളികളെ പുനരുജ്‌ജീവിപ്പിക്കാനും വിശ്വാസികളെ ആകര്‍ഷിക്കാനും വേണ്ടി മദറിനെ വാഴ്‌ത്തപ്പെട്ടവളും വിശുദ്ധയുമാക്കാനുള്ള നടപടികളുമായി വത്തിക്കാന്‍ മുന്നോട്ടുപോവുകയായിരുന്നു. ചെനാര്‍ഡിലെ മോണ്‍റിയാല്‍ സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ െസെക്കോഎഡ്യൂക്കേഷനിലെ ഗവേഷകരായ സെര്‍ജി ലാറിവീ, ജെനിവീവ്‌ ചെനാര്‍ഡ്‌, ഒട്ടാവ സര്‍വകലാശാലയിലെ കരോള്‍ സെനച്ചില്‍ എന്നിവര്‍ മദറിനെക്കുറിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകള്‍ പരിശോധിച്ചശേഷം എത്തിയ നിലപാട്‌ അവരുടെ പരിശുദ്ധ പരിവേഷം സൃഷ്‌ടിക്കപ്പെട്ടതും വളരെ കൃത്യമായ മാധ്യമപ്രചാരണവുമാണെന്നാണ്‌.
രോഗികളെ പരിചരിക്കുന്ന മദറിന്റെ സംശയകരമായ നിലപാട്‌, ചോദ്യം ചെയ്യപ്പെടേണ്ട രാഷ്‌ട്രീയ ബന്ധങ്ങള്‍, സംഭാവനയായി ലഭിച്ച വമ്പിച്ച പണത്തിന്റെ ദുരൂഹമായ െകെകാര്യം ചെയ്യല്‍, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനം, വിവാഹമോചനം എന്നിവയെക്കുറിച്ചുള്ള കര്‍ക്കശനിലപാടുകള്‍ എന്നിവ വാഴ്‌ത്തപ്പെട്ടവളാക്കുന്ന വേളയില്‍ വത്തിക്കാന്‍ പരിഗണിച്ചില്ലെന്നും പഠനം പറയുന്നു.
മദര്‍ തെരസേ മരിക്കുന്ന സമയത്ത്‌ അവരുടെ ട്രസ്‌റ്റിന്റെ കീഴില്‍ 517 ശരണാലയങ്ങള്‍ ഉണ്ടായിരുന്നു. നൂറിലേറെ രാജ്യങ്ങളില്‍നിന്നു ചികിത്സാര്‍ഥം ഇവിടെ പാവങ്ങള്‍ എത്തുമായിരുന്നുവെങ്കിലും മൂന്നില്‍ രണ്ടുപേര്‍ക്കേ ചികിത്സ ലഭ്യമായിരുളളു. ആശുപത്രികള്‍ വൃത്തിഹീനവും അനുയോജ്യമല്ലാത്തതും ഭക്ഷണമോ വേദനസംഹാരികളോ ഇല്ലാത്തവയുമായിരുന്നുവെന്നും ഡോക്‌ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.
മദര്‍ തെരേസയെ ലോകപ്രശസ്‌തിയിലേക്ക്‌ എത്തിക്കുന്നതില്‍ തുടക്കമിട്ട ബി.ബി.സിയിലെ മാല്‍ക്കം മഗെറെഡുമായുള്ള ബന്ധവും ഗവേഷകര്‍ അന്വേഷണത്തിനു വിധേയമാക്കി. ഗര്‍ഭഛിദ്രത്തെക്കുറിച്ചു ശക്‌തമായ വിയോജിപ്പും മദറിന്റെ അതേ വലതുപക്ഷ കത്തോലിക്കാ വിശ്വാസവും ഉള്ളയാളായിരുന്നു മഗര്‍െറെഡ്‌. 1969ലാണു മിഷണറിയെ പ്രകീര്‍ത്തിച്ചുകൊണ്ടും മദറിനെ പ്രമോട്ട്‌ ചെയ്‌തുകൊണ്ടും മഗര്‍െറെഡ്‌ ഡോക്യുമെന്ററി എടുക്കുന്നത്‌. ആദ്യ ഫോട്ടോഗ്രാഫിക്‌ മിറക്കിള്‍ എന്നു മദറിനെ വിശേഷിപ്പിച്ച ചിത്രീകരണം കൊഡാക്‌ കമ്പനിയുടെ പുതിയ ഫിലിമിന്റെ വിപണനം കൂടിയായിരുന്നു.
വാഴ്‌ത്തപ്പെട്ടവളാക്കുന്നതിന്‌ അഞ്ചുവര്‍ഷം കാക്കണമെന്ന നിബന്ധന മദറിന്റെ മരണശേഷം വത്തിക്കാന്‍ ഇളവുചെയ്‌തിരുന്നു. ഉദരസംന്ധിയായ വേദന അനുഭവിച്ചുവന്നിരുന്ന മോണിക്ക ബെര്‍സ എന്ന പെണ്‍കുട്ടിയുടെ ഉദരത്തില്‍ തന്റെ പദവിമുദ്ര അമര്‍ത്തി വേദന ശമിപ്പിച്ചുവെന്നതാണു മദറിന്റെ പേരിലുള്ള അത്ഭുതപ്രവൃത്തി. എന്നാല്‍ ബെര്‍സയുടെ അണ്‌ഡാശയ മുഴയും ക്ഷയരോഗവും തങ്ങള്‍ നല്‍കിയ മരുന്നുമൂലമാണു മാറിയതെന്നാണു ഡോക്‌ടര്‍മാരുടെ നിലപാട്‌. പക്ഷേ അതൊരു അത്ഭുതവൃത്തിയായി വത്തിക്കാന്‍ പ്രഖ്യാപിക്കുകയായിരുന്നു. മദറിനെ അതിനോടകം വിശുദ്ധയായി പ്രഖ്യാപിച്ച ജനത്തിന്‌ അവരെ സ്‌പര്‍ശിക്കാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു മദറിന്റെ പ്രശസ്‌തിയെന്നും ഗവേഷകനായ ലാറിവീ പറയന്നു.
http://www.mangalam.com/print-edition/keralam/38538

No comments:

Post a Comment