Translate

Sunday, March 17, 2013

എന്താ ഒന്നും മിണ്ടാത്തെ?


"പിതാവ് എന്താ ഒന്നും മിണ്ടാതെ നില്‍ക്കുന്നത്?"
"രണ്ടു പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. ഈ തിരക്കൊന്നു കഴിഞ്ഞോട്ടെ."




3 comments:

  1. ഈ ഇറ്റലി പ്രശ്നത്തിൽ എന്താ ഒന്നും മിണ്ടാത്തത് ? പീലാത്തോസിന്റെ നീതി ബോധം ഉള്ള നമ്മൾ പടുത്തുയര്ത്തിയ കത്തോലിക്ക സഭ കീഴോട് വളരുന്നത്‌ ലോകം കണ്ടു ചിരിക്കുമ്പോൾ ,രാഷ്ട്രീയമായും ഇറ്റലി ചെറ്റത്തരം കാട്ടിയെന്ന് കൂടി പറയിപ്പിക്കണോ ? "പോപ്‌ ഗോ ബാക്ക്" എന്നാ ബോർഡ്‌ കാണിച്ചു ഓസ്ട്രെലിയൻ ജനം പാതിരിമാരുടെ പിള്ളേര് പണി ത്രീ മച് ആയപ്പോൾ ..അതുപോലെ ഇന്ത്യ പറയണോ "ഇറ്റലി ഗോ ബാക്ക്" എന്ന് ? പുന്ന്യാലന്മാരെക്കൊണ്ട് കാശു വാരുന്ന നാടാ കേരളം ഓർത്തോ ...നനക്കെടാക്കല്ലേ ..പ്ലീസ്‌......., .... വല്ലതും പറയു ആ സര്ക്കരോടു ഇന്ത്യയോടു സാമാന്യ മര്യാത കാണിച്ചു ലോകത്തിന്റെ മുൻപിൽ നാണം കെടാതിരിക്കാൻ ...മതി പോപേ നന്ദി ...

    ReplyDelete
  2. രണ്ടു പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്, ഈ തിരക്കൊന്നു കഴിഞ്ഞോട്ടെയെന്ന് ശ്രീ ശ്രീ ആലഞ്ചേരി പുതിയ മാരപാപ്പായോട് നേരിട്ടു പറഞ്ഞെന്നുള്ള ശ്രീ റോഷന്റെ അല്മായശബ്ദത്തിൽ വന്ന വാർത്ത ആലഞ്ചേരിതന്നെ നിഷേധിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞ പ്രസക്തഭാഗങ്ങൾ താഴെയുള്ള ലിങ്കിലെ ആലഞ്ചേരി എഴുതിയ ലേഖനത്തിലുണ്ട്. ഇതിന്റെ പേരില് കത്തോലിക്കനായ റോഷനെ കാക്കനാട് വിളിപ്പിക്കന്ന സമയത്ത് ശ്രീ സൈമണ്‍ ജൊസഫ് എഴുതിയ ലേഖനവും ചർച്ചാവിഷയങ്ങലൂം ശ്രീ ആലഞ്ചേരിയെ എല്പ്പിക്കുവാൻ മറക്കരുതെന്നും ഓർമ്മിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞത് വള്ളിപുള്ളി മാറ്റം ഇല്ലാതെ താഴെ ചേര്ക്കുന്നു.
    "തെരഞ്ഞെടുപ്പ് കഴിഞ്ഞ്‌ ആദ്യമായി ആശംസകൾ അർപ്പിച്ച സമയത്ത് എനിക്കുവേണ്ടി പ്രാർഥിക്കണമെന്നാണ് പ്രഥമത: അദ്ദേഹം (ഫ്രാൻസീസ് മാർപാപ്പാ) എന്നോട് ആവശ്യപ്പെട്ടത്. എന്റെയും സീറോ മലബാർ സഭ മുഴുവന്റെയും സ്നേഹവും വിധേയത്വവും ഞാൻ പരി. പിതാവിനെ അറിയിച്ചു.ഇന്ത്യയിലെ കത്തോലിക്ക സഭ പിതാവിനുവേന്ദി തുടർന്നും പ്രാർഥിക്കുന്നതായിരിക്കുമെന്നും പറഞ്ഞു."
    http://www.ernakulamarchdiocese.org/docs/article/880.pdf

    ReplyDelete
    Replies
    1. അപ്പോൾ ഫ്രാൻസിസ് പാപ്പാ പ്രതിവചിച്ചു: എന്നെയോർത്ത് വിഷമിക്കേണ്ടാ, നിങ്ങളെയും നിങ്ങളുടെ "രൂപാതാ"കളെയും ഓർത്ത്‌, അവക്കുവേണ്ടി പ്രാർത്ഥിച്ചോളൂ.

      ഒരു കാര്യം കൂടെ: ഏതെങ്കിലും നിവൃത്തിയുണ്ടെങ്കിൽ, റോഷനെ കാക്കനാട്ടേയ്ക്ക് വിളിപ്പിക്കുമ്പോൾ എളിയവരായ ഞങ്ങൾ കൂടലിനെയും എന്നെയുംകൂടെ റോഷന്റെ ഇടത്തും വലത്തുമായി ഇരുത്താൻ കൊണ്ടുപോകണേ! സൈമണ്‍ ജോസഫിനെ ആലഞ്ചേരിക്കു കൈയിൽ കിട്ടില്ല, അദ്ദേഹം ഏതോ വിദേശ രാജ്യത്തായിരിക്കണം. ഞങ്ങളെ കൈകാര്യം ചെയ്യാൻ പറ്റും. പാവം റോഷൻ മാത്രം മഹറോൻ ചീട്ടുമായി തിരിച്ചു വരുന്നത് എങ്ങനെ കണ്ടുനില്ക്കും? ഞങ്ങളും അവനോടുകൂടെ പോയി മരിക്കണമെങ്കിൽ മരിക്കാം.

      Delete