Translate

Saturday, March 30, 2013

പുലികളായി ആടുന്നവരാരും പുലികളല്ല

പുലികളായി ആടുന്നവരാരും പുലികളല്ല
എഴുതാനും  വയ്യാ,എഴുതാതിരിക്കാനും വയ്യാ ;എന്ന അവസ്ഥയിലാണ് ഞാൻ . എഴുതിയാൽ പാതിരി കോപിക്കും , എഴുതിയില്ലേൽ പവാംകുഞ്ഞാടുകൾ ആത്മീകാന്ധതയിൽ ജീവനം തുടരും . എന്നാൽ എന്റെ കർത്താവ് എന്നോടു  പറയുന്നു," എഴുതാൻ.".           ദൈവമേ ,ഞാൻ എഴുതുകയല്ല..നീ എന്നെകൊണ്ട്‌  എഴുതിക്കുകയാണു സത്യം.
                                              കർത്താവരുളി  "ഞാൻ കുരിശു ചുമന്നത് കൊണ്ട് മനുകുലം ആകവേ  ആദാമ്യപാപവിമോചിതരായി.... ,എന്നാൽ ആ " വലിയ വെള്ളിയാഴ്ച്ച "നിങ്ങൾ" ദുഖവെള്ളി "  എന്നൊരു  ഓമനപ്പേരിട്ട് അതിന്റെ  മഹത്വം ഇല്ലാതെയാക്കി ......     ഞാൻ കുരിശുചുമന്നതു എന്റെ ഇഷ്ട്ടപ്രകാരമല്ല , പിതാവിന്റെ കല്പനപ്രകാരമായിരുന്നു .എന്നാൽ ആ മഹാദിനത്തിന്റെ പാവനമായ ഓർമ്മക്കായി എന്നപേരിൽ ഇന്നേദിവസം  (എന്നെ കളിയാക്കാൻ) ഇമ്മാതിരി നാടകം കളിക്കാൻ  ആരുടെ കല്പനയാണ് നിങ്ങൾക്കുള്ളത്‌ ? ഒടുവിൽ പള്ളിപ്പരിസരം വിട്ടു നിങ്ങൾ  കൂട്ടത്തോടെ നടുറോടിലൂടെ കുറെ കുരിശിന്റെ ടമ്മിയും പേറി , മാലോകരുടെമുന്നിൽ എന്നെ നാറ്റാൻ നാടകമാടുന്നു..കുരിശു ചുമന്നാൽ മശിഹാ ആകുമെന്ന് ഏതു മൂഢനാണു  നിങ്ങളെ  പഠിപ്പിച്ചതു? ആരങ്കിലും കുരിശുചുമന്നൽ ആരുടെയെങ്കിലും പാപപരിഹാരമാകുമോ ? നിങ്ങൾക്ക്സാമാന്യ ബുദ്ധിപോലും ഇല്ലാത്ത വെറും മനുഷ്യ      കോലങ്ങളായൊ  ?    കുരിശു ചുമന്നു  മലകൾ കയറിയാൽ നിങ്ങൾ ആരാകുമെന്നാ നിങ്ങളുടെ  വിചാരം ? ഹാശായാഴ്ച്ച മാത്രമല്ല , 365 ദിവസവും സഹ്യപർവതം മുഴുവൻ കയറി തളർന്നാലും ഒരു ഫലവുമില്ല സത്യം..കുരുടന്മാരായ വഴികാട്ടികളായ നിങ്ങൾ കാലത്തോട് മാപ്പ് പറഞ്ഞെ തീരൂ ... ഓണത്തിനു പുലിവേഷം കെട്ടി പുലികളായി ആടുന്നവരാരും പുലികളല്ല , എന്നതുപോലെ കുരിശുചുമക്കുന്നവനാരും മശിഹായുമാകില്ല്..നല്ലോണം ഓർത്തോ..എന്റെ ഭാരക്കുരിശിനുപകരം വെറും  4 കിലോ പോലും ഭാരം ഇല്ലാത്ത ടമ്മിക്കുരിശു....  ളോഹയുടെ മേലാകെ കുരിശു ,...ജനത്തിനു ചിന്ന ചിന്ന കുരിശുകൾ ? സഹ്യനിലാകെ കുരിശുമലകൾ ?മലനാട്ടിൽ  എവിടെല്ലാം മലകളുണ്ടോ അവിടെ എല്ലാം ഓരോ കുരിശുനാട്ടി കാശുവീഴാൻ  വഞ്ചി പെട്ടിയും വയ്ക്കുന്ന വിരുതന്മാരേ,  എന്താണു നിങ്ങൾ ഉദ്ദേശിക്കുന്നത് ?   ഇതിൽ ഏതാണു കാൽവരിക്കുന്നിനു പകരമാവുക ? പറയൂ..കാലം ചോദിക്കുന്നു.... എന്റെ കുരിശുമരണത്തിന്റെ പേരിൽ കാശു വാരാൻ  ,വിലകൂടിയ   കാറുകൾ വാങ്ങാൻ ,അരമനവാസികളാകാൻ ,രാജകീയപുരോഹിതൻ കളിക്കാൻ ? കൊള്ളാം,,, ,എളിമയുടെ കാലിത്തൊഴുത്തിൽ  പിറന്ന ഞാൻ രാജാവല്ലായിരുന്നല്ലോ  ? പിന്നെ നിങ്ങൾക്കു  ആരു തന്നു എന്റെ പേരിൽ ഈ" രാജകീയ പുരോഹിത " പദം തന്നെ ? എളിമയുടെ  ബാലപാഠം അറിയാത്തവൻ കാലുകഴുകൾ നടത്തുന്നു ?കാലു കഴുകി ക്രിസ്തു എളിമയുടെ ഒന്നാം പാഠം പഠിപ്പിചെങ്കിലും ഇന്നും നിങ്ങളുടെ  കൈ മുത്തിപ്പിക്കുന്നില്ലേ പാവം ജനത്തെകൊണ്ട് ? അസന്മാർഗികളായ ,പിള്ളാരു പിടുത്തക്കാരായ നിങ്ങളുടെ കൈയ്യിൽ എന്താണു പുണ്യം ?കുമ്പസാരമെന്ന കള്ളചെപ്പു കാട്ടി നിങ്ങൾ മനസുകളെ കണ്‍കെട്ടി മാജിക്  കളിക്കുന്നു..നിരൂപണങ്ങളെ അറിയുന്നവനാണ് ഞാൻ എന്നത് നിങ്ങൾ മറന്നുപോയോ ?  ഇന്നലെ ജയിലിൽ  കുറ്റവാളികളുടെ കാലുകൾ ,പിന്നെ ആ  പിഞ്ചു കുഞ്ഞിന്റെ കാലുകൾ മുത്തിയ  ആ പോപ്പെൻ മാത്രമേ എന്നെ കണ്ടെത്തിയുള്ളു....ആ പാവത്തിനെ എത്ര കാലം നിങ്ങൾ സഹിക്കും? നിങ്ങളുടെ ഈ .വേഷം കെട്ടലുകൊള്ളാം   ...ഭേഷ് ....ബലേഭേഷ് .. . മടുത്തു ,എനിക്ക് മടുത്തു , സ്വയം നിങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി ഞാൻ തരും ...,ഇനിയെങ്കിലും മര്യാദക്കു എന്നെ മനസിലാക്കു ,എന്റെ വചനം മനസിലാക്കൂ ...പിതാവിന്റെ ഹിതം അറിയാൻ നിങ്ങൾ താന്താന്റെ  മനസാകുന്ന  അറയിൽ കയറി രഹസ്യത്തിൽ( നീ ) കാണുന്ന അവനേടു രഹസ്യത്തിൽ പ്രാർത്ഥിക്കൂ..മനനമുള്ള നല്ല മനുഷ്യ മക്കളാകാൻ നിങ്ങളെ എന്റെ സ്നേഹം വീണ്ടും വിളിക്കുന്നു .. നിങ്ങളുടെ നാസറായൻ നിങ്ങളെ വീണ്ടും വിളിക്കുന്നു ...ത്യാഗമാണെന്റെ കുരിശു ,നല്ല ശമരായന്റെ കഥ മനസിലാകും വരെ പഠികൂ മക്കളേ..ത്യാഗം ചെയ്യുന്നവനെല്ലാം എന്റെ കുരിശിന്റെ വഴിയിൽ എന്നോടൊപ്പം നടക്കുന്നവനാകുന്നു..മനനം ചെയ്തു വിവേകികൾ ആകൂ പിതാക്കന്മാർ വകതിരിവില്ലാതെ ചെയ്തുവന്ന തെറ്റുകൾ തിരുത്താൻ മാട്ടുവീൻ ചട്ടങ്ങളെ ... .ഉയർപ്പിന്റെ ആശംസകൾ ..".ഉത്തിഷ്ട്ടത ജാഗ്രതാ പ്രാപ്യവരാ നിബോധത "                                                                                                                                                  

3 comments:

  1. ശ്രീ കൂടൽ പറഞ്ഞതുപോലെ ചന്തകളിലും നാല്ക്കവലകളിലും ഈ കുരിശും ചുമന്നുകൊണ്ട് ക്രിസ്തുവായി നാടകം കളിക്കുന്നത് ക്രിസ്തുവിനെ അപമാനിക്കുകതന്നെയാണ്. സ്വർണ്ണവും
    തങ്കവുംകൊണ്ടുള്ള കുരിശുകളൊന്നും ക്രൈസ്തവമല്ല.

    ഗാന്ധിജി വെടിയുണ്ടകൾകൊണ്ട് വെടിയേറ്റു മരിച്ചു. വെടിയുണ്ടകളോ തോക്കോ നമ്മുടെ നാടിന്റെ അടയാളമായി എടുത്തിട്ടില്ല. കോടാലികൊണ്ട് വെട്ടുകൊണ്ട അമ്മയെ ബഹുമാനിക്കുന്നതും ഒർക്കുന്നതും കോടാലി കഴുത്തിൽ കെട്ടികൊണ്ടല്ല.

    ക്രിസ്തുവിന്റെ കുരിശും കഴുത്തിൽകെട്ടി കോലാഹലം നടത്തുന്ന ഈ പുരോഹിതവർഗം ക്രിസ്തുവിനെ അവഹേളിക്കുകയാണ്.



    ReplyDelete
  2. ശ്രീ പടന്നമാക്കലും,ശ്രീ കൂടലും പറഞ്ഞ കാര്യങ്ങള്‍ ആനുകാലികവും,കാര്യമാത്രപ്രസക്തവുമാണ്. ജനങ്ങള്‍ ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
    ഒരിക്കല്‍ മലയാറ്റൂര്‍ തീര്‍ഥാടനത്തില്‍ ,ഒരു ഭക്തന്‍ എടുത്താപോങ്ങാത്ത കുരിശുമായി പോകുന്നത് ബാലന്‍ മാഷ്‌ വിവരിച്ചതായി ഓര്‍ക്കുന്നു."ഉള്ളില്‍ മൊത്തം സ്പിരിറ്റുമായി(കള്ളുമായി )മുണ്ടൊക്കെ മടക്കിക്കുത്തി , ബീഡിയും വലിച്ചുകൊണ്ട് പൊന്നും കുരിശുമുത്തപ്പോ എന്നും വിളിച്ചു കൊണ്ട് പോകുന്ന പോക്ക്" മനസ്സില്‍ കണ്ടു ഞാന്‍ ചിരിച്ചിട്ടുണ്ട്.

    ReplyDelete
  3. യേശു കുരിശിൽ മരിച്ചുവെന്നും കല്ലറയിൽ നിന്ന് മൂന്നാം ഉയിർത്തുമെന്നുമുള്ള കാര്യത്തിൽ ഒരു ക്രൈസ്തവ സഭയിലും ഭിന്നാഭിപ്രായമില്ല. ക്രിസ്തുവിന്റെ ഉയിർപ്പിൽ വിശ്വസിക്കാത്തവന് ക്രൈസ്തവ നാമധാരിപോലും ആകനാവില്ല. യേശുവിന്റെ പുനരുത്ഥാനമാണ് വിശ്വാസത്തിന്റെ അടിസ്ഥാനവും കേദ്രവും. (ദീപികയുടെ ഇന്നത്തെ മുഖപ്രസംഗംത്തിൽ നിന്ന്)

    ഇങ്ങനെ തറപ്പിച്ചു പറയാൻ ദീപികയുടെ എഡിറ്റർക്ക് എന്തവകാശം? അയാളല്ലല്ലോ ക്രിസ്ത്യാനി എന്ന ഐഡെന്റിറ്റി കാർഡ് വിതരണം ചെയ്യുന്നത്.

    ReplyDelete