Translate

Wednesday, April 3, 2013

യേശു ആരാണ്?



ഒരു മനുഷ്യസ്നേഹിയെന്നയർത്ഥത്തിൽ, അല്ലെങ്കിൽ ഒരു നല്ല സുഹൃത്ത് എന്നയർത്ഥത്തിൽ യേശുവിനെ കാണുന്നവർക്ക് അവിടുത്തെ സുവിശേഷം ജീവിതത്തെ കൂടുതൽ ധന്യവും സാരാംശമുള്ളതുമാക്കാനുതകുമെന്നതിൽ ഒരു സംശയവുമില്ല. എന്നാൽ യേശുവിനെ ഒരു രക്ഷകനായി അവതരിപ്പിക്കുന്നവർ ആദ്യം വ്യക്തമാക്കണം, എന്തിൽ നിന്നുള്ള രക്ഷ എന്ന്. ഭൗതികമായ ദാരിദ്ര്യം അനുഭവിക്കുന്നവരുടെയിടയിൽ ക്രിസ്തീയത വിഭാവനം ചെയ്യുന്ന സമത്വവും പങ്കുവയ്ക്കലും വളരെ ഗുണം ചെയ്യും. എന്നാൽ ധാർമികമൂല്യങ്ങളിൽ അധിഷ്ഠിതവും സുഭിക്ഷവുമായ ഒരു ജനതയ്ക്ക് എന്ത് സന്ദേശമാണ് ക്രിസ്തുമതത്തിന് നല്കാനാവുന്നത്? ഒരു സംവാദത്തിനു താത്പര്യമുള്ളവർക്ക് പ്രതികരിക്കാം.
ഒരു സുഹൃത്തായും പലതിലും ഒരു ഗുരുവായുമാണ്‌ ഞാൻ യേശുവിനെ കാണുന്നത്. എന്നാൽ ഒരു രക്ഷകനായി അദ്ദേഹത്തെ കാണാൻ എനിക്കായിട്ടില്ല.

23 comments:

  1. "ഒരു സുഹൃത്തായും പലതിലും ഒരു ഗുരുവായുമാണ്‌ ഞാൻ യേശുവിനെ കാണുന്നത്. എന്നാൽ ഒരു രക്ഷകനായി അദ്ദേഹത്തെ കാണാൻ എനിക്കായിട്ടില്ല." Zach

    babu palathumpattu
    എന്തില്‍ നിന്നെങ്കിലും രക്ഷിക്കും എന്ന് പ്രതീക്ഷിച്ചവരെയും ഗാഗുല്ത്തായില്‍ ഉയര്‍ന്ന കുരിശ് നിരാശരാക്കി എന്നാണു ഞാനും വിശ്വസിക്കുന്നത്.
    യഹൂദ പ്രമാണികളുടെയും പുരോഹിത വര്‍ഗ്ഗത്തിന്റെയും റോമന്‍ ഭരണാധികാരികളുടെയും അനീതികളില്‍ നിന്നായിരുന്നു രക്ഷ, എങ്കില്‍ അക്കാലത്ത് അത് സംഭവിച്ചതായി എനിക്ക് തോന്നുന്നില്ല.
    അതിനാല്‍ പിന്നീട്, ഉയിര്‍ത്തെഴുന്നെല്‍പ്പ്‌ നിത്യ ജീവൻ എന്ന രക്ഷക്ക് എന്ന് വിശ്വസിപ്പിച്ചതാനെന്നു തോന്നുന്നു. (നിത്യജീവന്‍ എന്താണെന്ന് മിക്കവര്‍ക്കും പിടിയില്ല താനും.)
    ദാരിദ്ര്യം മാത്രമല്ല, മനസ്സമാധാനമില്ലായ്മ അനുഭവിക്കുന്നവര്‍ക്കും യേശുവിന്റെ പ്രഭാഷണങ്ങളും പഠനങ്ങളും വളരെ ഗുണം ചെയ്യും എന്നാണെന്റെ വിശ്വാസം. ആ സ്ഥിതിക്ക് , ഒരു രക്ഷകനായിട്ടല്ല, ഏറ്റവും നല്ല ഒരു ഗുരുവായി യേശുവിനെ കാണാന്‍ ഞാനും ഇഷ്ടപ്പെടുന്നു.
    “ഈ ലോകം ഇല്ലാതായാലും എന്റെ വാക്യങ്ങൾ അഴിഞ്ഞു പോകില്ല” എന്നോ മറ്റോ യേശു പ്രസ്താവിച്ചത് യേശുവിന്റെ മിക്ക ആശയങ്ങള്‍ക്കും ബാധകമാണെന്ന് തോന്നുന്നു.
    എന്തായാലും താങ്കള്‍ എഴുതിയിരിക്കുന്നതുപോലെ ഒരു സംവാദത്തിന്റെ ആവകശ്യത പോലും ഇക്കാര്യത്തില്‍‍ ഞാന്‍‍ കാണുന്നില്ല. കാരണം യേശുവിനെ രക്ഷനായിട്ടു വിശ്വസിക്കുന്നവര്‍ക്കും ഗുരുവായി വിശ്വസ്വിക്കുന്നവര്‍ക്കും “നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കും” എന്നും ഉറച്ച വിശ്വാസത്തോടെ നിങ്ങള്‍ ഈ മലയോട് പോയി കടലില്‍....വീഴുക എന്ന് പറഞ്ഞാല്‍.........” എന്നും മറ്റുമുല്ല വാക്യങ്ങളും ബാധകമായിരിക്കില്ലേ?
    ഓരോരുത്തരും ഓരോന്നിനും നല്‍കുന്ന നിര്‍വച്ചനങ്ങല്ലാണല്ലോ അവരെ നയിക്കുന്നത്!

    ReplyDelete
  2. Fr. Joseph Mathew Angadiyil wrote:
    Every man needs (ontological, not psychological need) 'reassurance,' (salvation). Refer: first chapter of
    of my book, In Search of the Divine". That is what all religions offer (Bhakti marga). (I do not deny that there are aberrations). A thoroughly broken man--completely shattered-- will call a saviour to save him "God come and save me." Jesus Indeed have saved, and indeed continue to save humanity.

    Answer:
    Dear Fr. Joseph, First of all, I don't agree with the ontological assurance you speak of. Ontological means belonging to the nature and essence of being. A psychological need, on the contrary, can be granted in the case of individuals. Then we are going away from the theme of discussion. When you say " Jesus Indeed have saved, and indeed continue to save humanity" you're merely repeating what you've learned by heart in the seminary. That doesn't contribute anything in a rational discussion, I'm so sorry to say. Zacharias Nedunkanal

    ReplyDelete
  3. ക്രിസ്തു ലോകരക്ഷകൻ എന്ന് കേൾക്കാൻ കൊള്ളാമെങ്കിലും , ഇന്നുവരെ അതു സത്യമാക്കിയില്ല ഈ പുരോഹിതരും പസ്സ്റെർ വൃന്ദവും കാരണം ...മശിഹായുടെ വചനപ്പൊരുൾ അറിയാൻ മനസിനെ ഒരുക്കാതെ "വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് "എന്നമട്ടിൽ അവന്റെ തിരുവചനങ്ങളെ സൌകര്യപൂര്വം വളച്ചൊടിച്ചു മിടുക്കാന്മാരാവുകയാണ് ഓരോ സഭകളും..ക്രിസ്തു ലോകരക്ഷകനാകണമെങ്കിൽ , ഒന്നാമതായി അവനെ നാം അനുസരിക്കണം . ഓരോ പൊന്നു വാക്കും കരളിലേറ്റുവാങ്ങണം .അതിനായി ഒരുവൻ വിവരമില്ലാത്ത പാതിരി/പസ്റെർ പുറകെ പോകാതെ യേശുവിന്റെ വചനം മാത്രം വേദപുസ്തകത്തിൽനിന്നും അടർത്തിയെടുത്തു പഠിക്കണം ....രെഫരെൻസിനായി ഭഗവത്ഗീത/മഹാഭാഗവതം/ഉപനിഷത്തുകൾ..തുടങ്ങിയ അറിവിന്റെ ശെഖരണങ്ങൾ മനസിലാക്കണം ..യേശു രക്ഷകനെന്നു പറയുകയും, അതേസമയം അവന്റെ തിരുവചനങ്ങൾ സൌകര്യം പോലെ വളച്ചൊടിച്ചില്ലാതാക്കുകയും ചെയ്യുന്ന കുരുനരികളായ പാതിരി/ പാസ്ട്രെ കണ്ടാൽ മുഖം മാറ്റുകയും ചെയ്യാൻ നാം ഉണരണം ,ഉയരണം..എങ്കിൽ , പാതിരി പറ്റിക്കാൻ പറഞ്ഞ പാപത്തിൽനിന്നും, അവന്റെ ചൂഷണത്തിൽനിന്നു നാം രക്ഷപെടും ..മശിഹാ ലോകരക്ഷകനും ആകും നിച്ചയം...

    ReplyDelete
  4. ശ്രീ. സക്കറിയാസ്‌ സാറിനെപ്പോലെയും കൂടലച്ചായനേപ്പോലെയുമുള്ളവരോട്‌ സംവദിക്കാനുള്ള വിവരമൊന്നും എനിക്കില്ല.
    എന്നെപ്പോലുള്ള വെറും സാധാരണ മനുഷ്യരാണ്‌ സഭയുടെ സ്വത്ത്‌.
    ഞങ്ങള്‍ സഭാനേതൃത്വം പറയുന്നതൊക്കെ കണ്ണടച്ചു വിശ്വസിക്കുന്നു.
    ഒരിക്കലവര്‍ പറഞ്ഞു ഭൂമി പരന്നതാണെന്ന്‌ ഞ്ങ്ങള്‍ അങ്ങനെ വിശ്വസിച്ചു.
    പിന്നെയവര്‍ പറഞ്ഞു ഉരുണ്ടതാണെന്ന്‌ ഞങ്ങള്‍ പിന്നെ അത്‌ വിശ്വസിച്ചു.
    ഒരിക്കല്‍ നാരദ മഹര്‍ഷി തന്റെ നാരായണ ഭക്തിയെക്കുറിച്ച്‌ വീമ്പ്‌ പറഞ്ഞപ്പോള്‍ ബ്രഫ്‌്‌മാവ്‌ ഒരു ചെറിയ സ്‌പൂണ്‍ എടുത്ത്‌ അത്‌ നിറയെ എണ്ണ ഒഴിച്ച്‌ നാരദനെ ഏല്‌പ്പിച്ചിട്ട്‌ പറഞ്ഞു
    " തുള്ളിപോലും തുളുമ്പാതെ ഇതുമായി ഭൂമി വലംവെച്ച്‌ വരുക".
    തിരികെയെത്തിയ നാരദനോട്‌ ബ്രഫ്‌്‌മാവ്‌ ചോദിച്ചു " താങ്കള്‍ എത്ര തവണ നാരായണ നാമം ഉരുവിട്ടു".
    "എണ്ണ തുളുമ്പാതെ നോക്കേണ്ടിയിരുന്നതിനാല്‍ നാരായണ നാമം ഏറെ ഉരുവിടാന്‍ കഴിഞ്ഞില്ല" നാരദന്‍ പറഞ്ഞു.
    പിന്നെയൊരിക്കലും നാരദന്‍ വീമ്പ്‌ പറഞ്ഞിട്ടില്ല.
    ഞങ്ങള്‍ പാവങ്ങള്‍ ജീവിതമാകുന്ന എണ്ണ തുളുമ്പാതെ നോക്കുകയാണ്‌ അതിനിടയില്‍ പതിരും പൊരുളും തിരയാന്‍ ആര്‍ക്ക്‌ നേരം.
    അതു മാത്രമല്ല "വെളിച്ചം ദുഖമാണുണ്ണി തമസല്ലോ സുഖപ്രദം" എന്നാണല്ലോ ആചാര്യ മതം

    ReplyDelete
    Replies
    1. ബർനഡ് ഷോ ആണെന്ന് തോന്നുന്നു, പറഞ്ഞിട്ടുണ്ട് - എന്റെ വിശ്വാസത്തിനുവേണ്ടി ഞാൻ ഒരിക്കലും മരിക്കില്ല, കാരണം എന്റെ വിശ്വാസം തെറ്റായിരിക്കാം. പാരമ്പര്യമെല്ലാം വിശ്വാസത്തിൽ ഊന്നി നില്ക്കുന്നു. "നിങ്ങൾ ദൈവകല്പന ഉപേക്ഷിച്ച് മനുഷ്യരുടെ പാരമ്പര്യം മുറുകെപ്പിടിക്കുന്നു." "നിങ്ങൾ കൈമാറുന്ന പാരമ്പര്യത്തിലൂടെ നിങ്ങൾ ദൈവവചനത്തെ നിഷ്ഫലമാക്കുന്നു." എന്നും യേശു വേദജ്ഞരെ കുറ്റപ്പെടുത്തുന്നുണ്ട്. പഴയ നിയമത്തിലെ പ്രവചനങ്ങളുടെ നിറവേറ്റലായി യേശുവിങ്ങെ ജീവിതത്തിലെ സംഭവങ്ങളെ സമർഥിക്കുന്ന മത്തായിയുടെ സുവിശേഷം യഹൂദരിലെ പാരമ്പര്യവാദികൾ ബോധപൂര്വം ഉണ്ടാക്കിയ പ്രമാണ പത്രമാണ്‌... കാണുക - നഷ്ടപ്പെട്ട സുവിശേഷങ്ങൾ താള് 24.

      Delete
    2. വെളിച്ചം ദുഖമാണുണ്ണീ
      തമസ്സല്ലോ സുഖപ്രദം
      എന്ന വരികള്‍ക്ക് അര്‍ഥപൂര്‍ണത കിട്ടാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയില്‍ അക്കിത്തം അതിനു മുമ്പെഴുതിയിട്ടുള്ള ഈ വരികളുംകൂടി ചേര്‍ത്തു വായിച്ചേ മതിയാവൂ എന്നു മറക്കാതിരിക്കുക:
      നിരത്തില്‍ കാക്ക കൊത്തുന്നു
      ചത്തപെണ്ണിന്റെ കണ്ണുകള്‍
      മുലചപ്പി വലിക്കുന്നു
      നരവര്‍ഗ നവാതിഥി.
      കണ്ടിടും കവി ചൊല്ലുന്നു
      ഭാവി പൗരനൊടിങ്ങനെ

      Delete
  5. അന്നുമുതൽ ഇങ്ങോട്ട് പുരോഹിതമതം സാർവത്രികമായിരുന്നു."മായ" എന്ന സങ്കൽപ്പം പോലും ഉണ്മയെ ഉപജീവിച്ചു തന്നെയാണല്ലോ. ക്രിസ്തുവിനു ശേഷം സംഭവിച്ച നവീകരിക്കപ്പെട്ട ദൈവസങ്കൽപ്പത്തിനും വീണ്ടും ചുക്കാൻ പിടിച്ചത് കുറച്ചു നൂറ്റാണ്ടുകൾക്കു ശേഷമാണെങ്കിലും ഈ പുരോഹിതവർഗ്ഗം തന്നെ. ഉണ്മയെ ഉപജീവിക്കുന്ന മായതന്നെയാണ് പൗരോഹിത്യം എന്നാണ് എന്റെ വിചാരം; ദേവാലയമദ്ധ്യേ കീറിപ്പോയ ആ പഴയ തിരശീല... അതെങ്ങനെയോ വീണ്ടും തുന്നി ചേർക്കപ്പെട്ടു. എനിക്ക് തോന്നുന്നു, കാലികമായ പ്രസക്തി മാത്രം അവകാശപ്പെടാവുന്ന "രക്ഷ" എന്ന സങ്കല്പം ഇവിടെ ആരംഭിക്കുന്നു. കാരണം, നിലനിന്ന പൗരോഹിത്യത്തോട് കലഹിച്ചതുകൊണ്ടുമാത്രം കുരിശിൽ കയറിയവനല്ലേ യേശു? പറഞ്ഞ "വാക്കിനു" വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറായവൻ. രക്ഷ വേണ്ടതും സത്യം വെളിപ്പെടാൻ അനുവദിക്കാത്ത ഈ മാനസികവും ശാരീരികവുമായ അടിമത്തത്തിൽ നിന്ന് തന്നെയല്ലേ? അതുതന്നെയല്ലേ ക്രിസ്തുവും പ്രഖ്യാപിച്ചത്? അതുകൊണ്ട് അടിവരയിട്ടു ഞാൻ പറയുന്നു, പൗരോഹിത്യം നിലനിൽക്കുന്നിടത്തോളം രക്ഷക്കും പ്രസക്തിയുണ്ട്.
    കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കി പറയേണ്ടതുണ്ട്... പിന്നീടാവാം. Jijo Baby Jose Kannur

    ReplyDelete
  6. അനുഷ്ഠാനപരമായതെന്തും മാനസിക അടിമത്തത്തിന്റെ മറ്റൊരു രൂപമാണെന്നു തോന്നുന്നു. സത്യം തിരിച്ചറിഞ്ഞ് സ്വന്തം ഭാഗധേയം ജീവിക്കാൻ അനുവദിക്കപ്പെടാത്ത കുറെ പാവം ജനങ്ങളെയാണല്ലോ സത്യക്രിസ്ത്യാനികൾ എന്ന് വിളിക്കുന്നത്!
    ക്രിസ്തു മരിച്ചത് മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമായിട്ടാണെന്ന് ഘോരാഘോരം പ്രോഘോഷിക്കപ്പെടുന്നു ജനിച്ചുവീഴുന്ന ചോരക്കുഞ്ഞിനും ജന്മപാപം ഉണ്ടത്രേ! എന്തൊരു വിരോധാഭാസം!
    ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌ പർട്ടിയുടെ കാര്യം പറഞ്ഞകണക്കാ സഭയുടെ കാര്യവും. പാവങ്ങളുടെ പാർട്ടിയാ .... അതങ്ങനെ ,ആ ലേബലിൽ തന്നെ നിലനിൽക്കണമെങ്കിൽ തീർച്ചയായും കുറെ പാവങ്ങളും നിരക്ഷരരും എന്നും വേണം... ഇല്ലെങ്കിൽ അവരെ ഉണ്ടാക്കണം...
    നട്ടപ്പൊരി വെയിലത്ത്‌ ചെങ്കൊടിയേന്തി മാർച്ച് ചെയ്യുന്ന അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്. ഈ മസ്തിഷ്കക്ഷാളനം സ്റ്റഡിക്ലാസുകളിലും പൊടിപൊടിക്കും..
    വിശ്വാസോൽസവത്തിന് പോകുന്ന കുഞ്ഞുങ്ങളെ കാണുമ്പോഴും എനിക്കീ പപ്പരാക്കൽ വിദ്യയാണ് ഓർമവരിക. സ്വതന്ത്രചിന്തയുടെയും അന്വേഷണങ്ങളുടെയും ചെറു ചിരാതുകൾ കുഞ്ഞു മനസ്സുകളിൽ കൊളുത്തികൊടുക്കേണ്ടവർ പാപബോധത്തിന്റെ കുറെ ഭയപ്പാടുകൾ മാത്രം നിക്ഷേപിച്ചു ക്രിസ്തുവിനെ വീണ്ടും ബലി കൊടുക്കുകയാണ്.

    ReplyDelete
  7. ഒരുവന്റെ പ്രിയപ്പെട്ട പിതാവ് മറ്റൊരുവനെ കൊലചെയ്തെങ്കിൽ അതിനു ശിക്ഷ അനുഭവിക്കേണ്ടത് പിതാവാണ്. മകനല്ല. കൊലചെയ്ത പാപത്തിനും ഉത്തരാവാദി യേശുവല്ല. രക്ഷകനെന്ന് പറഞ്ഞ് ലോകത്തിന്റെ പാപംമുഴുവൻ എന്തിന് യേശുവിന്റെ ചുമലിൽ അർപ്പിക്കണം? മനുഷ്യൻ കുറ്റത്തിൽനിന്നും രക്ഷപ്പെടുവാൻ കണ്ടുപിടിച്ച ഒരു തന്ത്രമാണിത്.

    യേശു ദൈവമാണെന്നുള്ള ചിന്ത എന്റെയും യുക്തിയിൽ ജനിക്കുന്നില്ല. അന്ധമായി വിശ്വസിക്കുകയെന്ന് ബാല്യത്തിൽ ഉപദ്ദേശങ്ങൾ കിട്ടിയിട്ടും എനിക്ക് സാധിച്ചില്ലെന്നുള്ളതാണ് സത്യം. ഇക്കാണുന്ന പ്രപഞ്ചരഹസ്യങ്ങളുടെ സൃഷ്ടാവ് നമ്മെപ്പോലെ രക്തവും മാംസവുമായി ഭൂമിയിൽ ജീവിച്ച യേശുകൃസ്തു തന്നെയാകണമെന്നും തീക്ഷ്ണമായ ആഗ്രഹം ഉണ്ട്. 'വിശ്വസിക്കുന്നേൻ' എന്നുറക്കെ വിളിച്ചുപ്രാർഥിച്ചാൽ ഞാൻ പറയുന്നത് 'പച്ചകള്ളമാണേ'യെന്ന് എന്റെ മനസ് മല്ലടിച്ച് എന്നോടുതന്നെ മറുപടി പറയും. ദൈവം മോസസിനു കൊടുത്തെന്നു പറയുന്ന പത്തു കൽപ്പനകളിലെ 'കള്ളം പറയരുതെന്ന' പ്രമാണവും ലംഘിക്കേണ്ടി വരും.

    ദൈവത്തിന്റെ മഹത്വം പ്രസംഗിച്ച ഗുരുക്കന്മാരുടെയും ഗുരുവാണ് യേശു. യേശു ഒരു സാധാരണ മനുഷ്യനെന്ന് ചിന്തിക്കരുത്. ഗുരുതത്ത്വങ്ങൾ യേശു സ്വയം ജീവിതത്തിൽക്കൂടി പ്രകാശിപ്പിച്ച അസാധാരണ വ്യക്തിസ്വരൂപമായിരുന്നു. യേശു ഒരു സാധാരണ മനുഷ്യനെങ്കിൽ ദൈവവുമായി ഇത്രമാത്രം അഭേദ്യമായ ബന്ധം സ്ഥാപിക്കുവാൻ സാധിക്കുകയില്ലായിരുന്നു. അവിടുന്ന് അത്മത്തെ പൂർണ്ണമായും ജ്ഞാനത്തിൽക്കൂടി തിരിച്ചറിഞ്ഞു. ഞാനും പിതാവും ഒന്നാണെന്നുള്ള തത്ത്വം; ഞാൻ പിതാവല്ല,എന്റെയുള്ളിൽ 'ഞാൻ' എന്നുള്ള അവബോധത്തിന്റെ ജ്ഞാനം കണ്ടെത്തിയ ഗുരുവായിരുന്നു യേശു. എന്റെയുള്ളിൽ പിതാവും ഞാനും ഒന്നായി പ്രവർത്തിക്കുന്നു. അങ്ങനെയെങ്കിൽ നാം തന്നെ സ്വയം രക്ഷകരല്ലേ? പുത്രനുമല്ലന്നല്ലേ അർഥം. പിതാവും പുത്രനും ഒന്നാകാൻ ഒരിക്കലും സാധിക്കുകയില്ല. ദൈവവും പുത്രനും ഒന്നാണെന്നു പറഞ്ഞെങ്കിൽ ദൈവത്തിന്റെ സത്തയായ അത്മബോധത്തെയാണ് ഗുരു പഠിപ്പിച്ചത്. മനുഷ്യനെന്തിനു മനുഷ്യനെതന്നെ മറ്റൊരു രക്ഷകനാക്കണം? മനുഷ്യനായ യേശുവിനെ രക്ഷകനാക്കണം?

    രക്ഷക്കായി കുമ്പസാരം മുടക്കരുതെന്നുന്നും പുരോഹിതമതം പറയുന്നു. യേശു ശിക്ഷ്യന്മാർക്കു അങ്ങനെ ഒരു അധികാരം കൊടുത്തിട്ടില്ല. വചനം അനുസരിച്ച് ജീവിക്കണമെന്ന് പറയുന്ന പാസ്റ്റർമതത്തിനോടും എനിക്ക് യോജിപ്പില്ല. ഭൂമി പരന്നതാണെന്നു പഠിപ്പിച്ച ബൈബിൾ തിരുത്തി പാസ്റ്ററും കഷത്തിൽ വെച്ചുകൊണ്ട് നടക്കുന്നു. ബിംബത്തെപ്പോലെ ചുംബിക്കുകയും ചെയ്യുന്നു. പാപിയായ മനുഷ്യൻ ഒരു പാപിയുടെ പാപം പൊറുക്കുന്നത് എങ്ങനെ? കത്തോലിക്കസഭ രക്ഷകനിൽ വിശ്വസിക്കുന്നില്ലന്നല്ലെ, ഇതിന് അർഥം. ദൈവത്തിന്റെ സ്ഥാനത്തു മനുഷ്യനായ പുരോഹിതന് പാപങ്ങൾ പൊറുക്കുവാൻ സാധിക്കുമോ? ദൈവം ഒന്നേയുള്ളൂ, ദൈവത്തിനും മനുഷ്യനും മദ്ധ്യേ യേശുക്രിസ്തു മാത്രമേയുള്ളൂവെന്നും പഠിപ്പിക്കുന്നുണ്ട്. അപ്പോസ്തോലന്മാർ ആരെയും കുമ്പസാരിപ്പിച്ചതായും ബൈബിളിൽ കാണുന്നില്ല. മനസമാധാനം കിട്ടുമെങ്കിൽ കുമ്പസാരിക്കുന്നവൻ കുമ്പസാരിക്കട്ടെ. ചിന്തിക്കുന്നവനോട് കുമ്പസാരം ദൈവകല്പ്പനയെന്നു പറഞ്ഞാൽ അവൻ പരിഹസിക്കുകയേയുള്ളൂ. ചിന്തിക്കാത്ത പാസ്റ്ററും കൂടെ പരിഹസിക്കും. കുമ്പസ്സാരക്കൂട്ടിൽ രക്ഷകനെതേടി പെണ്‍കുട്ടികളെ അയച്ചാൽ പാതിരി പിന്നീട് അവരുടെ രക്ഷകരായ കഥകളാണ് വാർത്തകളിലെന്നും നിറഞ്ഞിരിക്കുന്നത്‌.

    ഒരു സനാതിനി യേശുവിനെ പൂർണ്ണനായ ഒരു ഗുരുവായി കണക്കാക്കും. യേശുവിനെപ്പോലെ ഹൃദയത്തിൽ സ്വീകരിക്കാവുന്ന മറ്റൊരു ഗുരുവിനെ ഗ്രന്ഥങ്ങളിലൊരിടത്തും കാണുവാൻ സാധിക്കുകയില്ല.പൂർണ്ണനായ ഗുരു ആരെന്നു ഭാഗവതം തന്നെ വിവരിക്കുന്നുണ്ട്. ദയാനിധിയും കരുണയുള്ളവനുമായിരിക്കണം.(titiksa, karuna) കൊല്ലരുതെന്നുള്ള തത്ത്വം യേശു പാലിച്ചു. മറ്റുള്ള ദൈവങ്ങളെപ്പോലെയും പ്രവാചകരെപ്പോലെയും യേശു ആരെയും കൊന്നിട്ടില്ല. ദൈവത്തെപ്പറ്റി അവബോധമുള്ള ഗുരു കരുണയും സഹന ശക്തിയുള്ളവനായിരിക്കണം. യേശുവിൽ ഈ ഇന്ദ്രീയാനുഭൂതികൾ നിറഞ്ഞിരുന്നു. കുരിശിൽ തറച്ചപ്പോഴും അദ്ദേഹം ആരെയും വിധിച്ചില്ല. 'പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ'യെന്നു പ്രാർഥിച്ചു. .

    ReplyDelete
  8. ആരോഗ്യകരമായ ഒരു ചര്‍ച്ചക്ക് പര്യാപ്തമായ വിഷയം തന്നെയാണ് ശ്രി. സാക് എടുത്തിട്ടിരിക്കുന്നത്. യേശുവിന് ഒരു ദൌത്യമുണ്ടായിരുന്നുവെന്നു പറയുന്നതിലോ അത് രക്ഷാകരമായ ഒരു ദൌത്യം ആയിരുന്നെന്ന് പറയുന്നതിലോ വലിയ തകരാറു ഞാന്‍ കാണുന്നില്ല. പക്ഷെ എന്തില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാനാണ് യേശു വന്നതെന്ന ചോദ്യത്തിനു ഉത്തരം ലഭിക്കേണ്ടതുണ്ട്. റോമന്‍ സാമ്രാജ്യത്തിന്‍റെ ആധിപത്യത്തില്‍ നിന്നായിരിക്കും യേശു അവരെ രക്ഷിക്കുന്നതെന്ന് ധരിച്ചവര്‍ കൂടെയുണ്ടായിരുന്നെങ്കിലും യേശു അങ്ങിനെയൊരു വിപ്ലവം നടത്തിയിട്ടില്ല. മനുഷ്യന്‍റെ ആത്മരക്ഷക്കുള്ള ഏക ഉപായവുമായാണ് യേശു എത്തിയതെങ്കില്‍, യേശുവിനു മുമ്പു കടന്നുപോയ മനുഷ്യരാശിക്ക് രക്ഷാമാര്ഗ്ഗം കൊടുക്കാതിരുന്ന ദൈവം പക്ഷാപാതി തന്നെയായിരിക്കണം. യേശു പൊരുതിയത് പ്രധാനമായും നിയമജ്ഞര്ക്കും, പുരോഹിത വര്ഗ്ഗത്തിനുമെതിരായായിരുന്നുവെന്നു ബൈബിള്‍ സ്പഷ്ടമായി പറയുന്നു. യേശുവിന്‍റെ രക്ഷാകരദൌത്യം മിക്കവാറും പുരോഹിത സംസ്കാരത്തിന്‍റെ പിടിയില്‍ നിന്നും മനുഷ്യകുലത്തെ മോചിപ്പിക്കുകയെന്നതായിരിക്കാനാണ് സാദ്ധ്യത.

    ക്രൈസ്തവരുടെ കൂട്ടായ്മ ഒരു മതമായി രൂപപ്പെട്ടപ്പോള്‍, ഈ രക്ഷാകര ദൌത്യമെന്നത് പുരോഹിതരില്‍ നിന്നുള്ള മോചനമല്ലെന്നു പറയാതിരിക്കാന്‍ വയ്യെന്നായി. അവിടെ കൂട്ടിനെത്തിയതാണോ ആദിപാപമെന്ന് സംശയമുണ്ടെനിക്ക്. ആദം ചെയ്തത് ഇത്ര ഗുരുതരമായ പാപം ആയിരുന്നെങ്കില്‍, പഴയനിയമ താളുകളില്‍ തന്നെ അതിനെ പാപമെന്നും, പറുദീസായില്നിന്നുള്ള പുറത്താക്കലിനെ ശിക്ഷയെന്നും വേര്തിരിക്കുമായിരുന്നു. അങ്ങിനെ സംഭവിച്ചിട്ടില്ല. മാത്രമല്ല, ദൈവം തന്നെ ഒരുക്കിയ കെണിയില്‍ വീണ ആദത്തിന്‍റെ പാപഫലം മറ്റുള്ളവരായിരുന്നില്ല അനുഭവിക്കേണ്ടിയിരുന്നത്. ‘വാളെടുക്കുന്നവന്‍ വാളാലെ’ എന്ന് യേശു പറഞ്ഞപ്പോള്‍, കാരണം സൃഷ്ടിച്ചവനാണ് ഫലം അനുഭവിക്കേണ്ടതെന്ന് യേശു സ്പഷ്ടമാക്കുകയായിരുന്നല്ലോ.

    ആദത്തിന്‍റെ കഥ തന്നെ, അന്ന് പ്രചാരത്തിലുണ്ടായിരുന്ന നാല് രീതിയിലുള്ള പറുദീസാ കഥകളില്നിന്ന് യുക്തമായ ഒരെണ്ണം തിരഞ്ഞെടുക്കപ്പെട്ടു എന്നതില്‍ ഒതുങ്ങേണ്ടതാണ്. കാതലായ സന്ദേശങ്ങള്‍ കഥാരൂപത്തില്‍ നല്കിയ പറുദീസാ കഥ അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ മനുഷ്യകുലത്തിന്‌ പ്രായം വെറും അയ്യായിരം വര്ഷം മാത്രമായിരിക്കും. ഏഴാം ദിവസം മടുത്ത് അവശനായി വിശ്രമിക്കുന്ന ഒരു ദൈവത്തെയും, അവിടെ നമുക്ക് കിട്ടുന്നുണ്ടല്ലോ. അതുപോലെ യേശുവിന്‍റെ രക്ഷാകരദൌത്യം കുരിശു മരണത്തിലൂടെ പൂര്ത്തിയായിരുന്നെങ്കില്‍, ഇവിടെ കുറഞ്ഞത്‌ മാമ്മൊദീസായെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്ന ആശയക്കാരനാണ് ഞാന്‍..

    ReplyDelete
    Replies
    1. "ഈ രക്ഷാകര ദൌത്യമെന്നത് പുരോഹിതരില്‍ നിന്നുള്ള മോചനമല്ലെന്നു പറയാതിരിക്കാന്‍ വയ്യെന്നായി. അവിടെ കൂട്ടിനെത്തിയതാണോ ആദിപാപമെന്ന് സംശയമുണ്ടെനിക്ക്." ശ്രീ മറ്റപ്പള്ളി.

      സംശയം ഒട്ടും അസ്ഥാനത്തല്ല. ആദിപാപത്തിന്റെ സകല തിയോളജിയും പോളിന്റെയാണ്. അതേൽ തൂങ്ങിയാണ് പാവം പൈതങ്ങളെ ഇന്ന് ഒന്നരമണിക്കൂർ നേരം പള്ളിയിലച്ചൻ വച്ച് പീഡിപ്പിക്കുന്നത്! അസത്തുക്കൾ!

      Delete
  9. This is the right thing - getting back to the original point of discussion. Thank you my friend. To keep to the point in a discussion is a difficult task. As we have no moderator in the blog, aberrations do occur.
    and some don't want to enter their comments directly, so send it to me per mail. Here's one received from Shree Thomas Perumpallil.

    യേശു ഒന്നാമതായി ഗുരുവാണ്, രണ്ടാമത് സുഹൃത്ത്‌. രക്ഷകനായി കാണാൻ ഒരിക്കലും സാധിക്കയില്ല. ദൈവമായി കാണാനും സാദ്ധ്യമല്ല. യേശു ബോധോദയം കിട്ടിയ മനുഷനാണ്, സാമുഹ്യപരിഷ്കര്താവാണ്. നേരിട്ട് ദൈവപുത്രനല്ല. എല്ലാ മനുഷ്യരെയും പോലെ ദൈവപുത്രനാണ്‌. ആരെയും ഒന്നില്‍നിന്നും രക്ഷിക്കുന്നില്ല, ശിക്ഷിക്കുന്നുമില്ല. പിന്നെ എന്തിനു ഭയപ്പെടനൻ

    നമ്മുടെ വികാരങ്ങളെ (പ്രത്യേകിച്ച് സ്നേഹം, ഭയം, വെറുപ്പ്‌, കോപം) ചൂഷണം ചെയ്ത് നമ്മെ അടിമകൾ ആക്കുന്നു. ഈ ചൂഷനവലയതിന്ന് പുറത്ത് പോയാലെ രക്ഷയുള്ളൂ .

    "ഒരു കുട്ടിയ്ക്ക് അമ്മയുടെ ഗർഫ പാത്രത്തിൽ കിടന്നുകൊണ്ട്ട് അമ്മയുടെ മുഖം കാണാൻ സാധിക്കയില്ല . മതങ്ങളുടെ ചട്ടക്കുട്ടിൽ നിന്ന് പുറത്ത്‌ വന്നാലെ വിശ്വാസിക്ക് ദൈവത്തെ കാണാൻ സാധിക്കയുള്ളൂ . "

    ReplyDelete
  10. നഷ്ടപ്പെട്ട സുവിശേഷങ്ങളിൽ ഒന്നായ ഫിലിപ്പിന്റെ സുവിശേഷത്തിൽ രസകരമായ ഒരു ഭാഗം കണ്ടു. യേശു എന്തുകൊണ്ട് മഗ്ദലനയിലെ മറിയത്തെ കൂടുതലായി പരിഗണിക്കുകയും അവളുമായി കൂടുതൽ ആഴമായി ഓരോ വിഷയങ്ങൾ ചര്ച്ച ചെയ്യുകയും ചെയ്യുന്നു എന്ന് ശിഷ്യന്മാർ ചോദിക്കുന്ന ഒരു രംഗം കുറിച്ചിട്ടുണ്ട്. എന്തുകൊണ്ട് അവളെ കൂടുതലായി സ്നേഹിക്കുന്നു എന്ന് അവർ യേശുവിനോട് വെട്ടിത്തുറന്നു ചോദിച്ചു.അവര്ക്ക് കിട്ടിയ മറുപടി ഇങ്ങനെ: "അവളെ സ്നേഹിക്കുന്നതുപോലെ നിങ്ങളെയും ഞാൻ എന്തുകൊണ്ട് സ്നേഹിക്കുന്നില്ലെന്നോ? കണ്ണുള്ളവനും കുരുടനും ഇരുട്ടത്ത് നിൽക്കുമ്പോൾ ഒരുപോലെയാണ്. എന്നാൽ പ്രകാശം വരുമ്പോൾ കണ്ണുള്ളവൻ കാണുന്നു, കുരുടൻ അപ്പോഴും അന്ധനായി തന്നെ നില്ക്കുന്നു."

    എത്ര പറഞ്ഞു കൊടുത്തിട്ടും കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയാതെപോയ പുരുഷശിഷ്യരെ അവിടുന്ന് ശരിക്കും കളിയാക്കുകയായിരുന്നു. കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവർ കേൾക്കട്ടെ എന്നവിടുന്നു ഇടക്കൊക്കെ ആവര്ത്തിച്ചിരുന്നു. സഭ ആദ്യം മുതൽ ചില ദുർവാശികൾ വച്ച് പുലർത്തുകയും അതിനപ്പുറത്തെയ്ക്ക് ആരും നോക്കരുതെന്ന് നിര്ബന്ധം പിടിക്കുകയും ചെയ്തതിന്റെ ഫലമാണ് ഇന്ന് വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി ആവർത്തിക്കപ്പെടുന്ന മിക്ക കാര്യങ്ങളും. ഓർത്തുനോക്കൂ. ഒരു റോമൻ യൂദൻ പറഞ്ഞുണ്ടാക്കിയതാണ് ശരീരത്തോടെയുള്ള യേശുവിന്റെ ഉഥാനം. അങ്ങേരു തന്നെയാണ് പെണ്ണുങ്ങളെ സഭയിൽ ഇത്രയ്ക്കു തരം താഴ്ത്തിയതും. പ്രകാശമായി ലോകത്ത് വന്ന യേശു അവരിൽ ഒരു മാറ്റവും വരുത്തിയില്ല. അവർ സ്വയം കാണുന്നുമില്ല, അന്യരെ കണ്ണ് തുറക്കാനൊട്ട് സമ്മതിക്കുകയുമില്ല.

    ഒരു സ്ത്രീ ആണുങ്ങളേക്കാൾ ബുദ്ധിമതിയാണെന്ന് വകവച്ചു കൊടുത്തത് തന്നെ യേശുവിനെ ഒരു വലിയ ഗുരുവാക്കിയിരിക്കുന്നു എന്ന് ഞാൻ സന്തോഷിക്കുന്നു. അച്ചന്മാർ എന്തും വിളിച്ചു കൂവട്ടെ! എന്നെ സംബന്ധിച്ചിടത്തോളം യേശു സ്ത്രീകളുടെ കാര്യത്തിൽ ഒരു രക്ഷകൻ തന്നെയാണ്, ഒരു സംശയവുമില്ല.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. സമുദ്രത്തിലെ തിരകളെല്ലം സമുദ്രത്തിൽ കാറ്റു മൂലം ഉണ്ടായ സമുദ്രത്തിന്റെതന്നെ പ്രതിഭാസങ്ങളാണ് ..തിരകൾ ഉണ്ടാകുന്നു,പിന്നെ ഇല്ലാതാകുന്നു; ഈ കലത്തിനുള്ളിലും ആ തിരകൾ സമുദ്രംതന്നെ ആയിരുന്നതുപോലെ ,ജീവികൾ ഉണ്ടാകുന്നു,പിന്നെ ഇല്ലാതെയാകുന്നു എങ്കിലും , എല്ലാകാലത്തും അവ ജീവനു ഉറവയായ daivam തന്നെയാണു സ്നേഹിതരെ....ഈ അവബോധം ഭാരതീയ ദർശനങ്ങൽ 12 വയസു മുതൽ 30 വയസുവരെ പ്ഠിച്ച യേശുവിനു നല്ലോണ്ണം അറിയാമായിരുന്നത് കൊണ്ടാണ് "ഞാനും പിതാവും ഒന്നാകുന്നു"എന്ന് സധൈര്യം മൊഴിഞ്ഞത് ...ഓരോതിരയും സദാ സമുദ്രമായിരിക്കുന്നതുപോലെ നാമോരോരുത്തരും സദാ ദൈവം തന്നെയാകുന്നു...യേശുവിനു ഈ അറിവുണ്ടായിരുന്നു ,പക്ഷെ നമുക്കതില്ലാതെപോയത് കാരണം പാതിരി /പാസ്ട്രുറെ വെറും കുഞ്ഞാടുകളും അടിമകളുമായി...യേശു ദൈവം തന്നെ ആയിരുന്നു ഒരു സംശയവും ആർക്കും വേണ്ടാ ..അതുപോലെ നാമും ആ ഈസ്വരാംശം തന്നെയാണെന്ന ബോധാമാണിനീം നമുക്ക് അറിവിലൂടെ ആര്ജിക്കേണ്ടത്‌............................ ... ... ... ....."ഈശാവാസ്യമിതം സർവ്വം"

    ReplyDelete
  13. യേശു ആരെന്നാണ് ചോദ്യം. യേശു തീർച്ചയായും ദൈവവിശ്വാസിയായിരുന്നു. എങ്കിലും ദൈവവിശ്വാസം ഇല്ലാത്തവർക്കുപോലും യേശു സുഹൃത്തായിരുന്നു. യേശു ഇസ്ലാം ലോകത്തിന്റെ പ്രവാചകനാണ്‌. ജ്ഞാനികളായ ഹിന്ദുക്കളുടെ ഗുരുവാണ്. ക്രിസ്ത്യാനിയെ ഇഷ്ടമില്ലാത്തവർക്കും ക്രിസ്തുവിനെ ഇഷടമാണ്.ലോകത്തിന്റെ പ്രകാശമെന്ന് അർഹമായ പേര് യേശുവിനു മാത്രം. യേശു ഗാന്ധിജിയുടെയും വിവേകാനന്ദന്റെയും രമണമഹർഷിയുടെയും പ്രിയപ്പെട്ടവനായിരുന്നു. സാമ്രാജ്യങ്ങൾ കീഴടക്കിയവരുടെയും നെപ്പോളിയന്റെയും ഹിറ്റലറിന്റെയും ആരാധ്യനായിരുന്നു. അറിയപ്പെടുന്ന തത്ത്വചിന്തകരായ സർവ്വേപ്പള്ളി രാധാകൃഷ്ണനും ആല്ബര്ട്ട് ഐൻസ്റ്റയിനും യേശുവിനെ സുഹൃത്തായി കണ്ടിരുന്നു. വിശ്വകലകളും സംഗീതസാഹിത്യ മൂല്യങ്ങളും ഹൃദയത്തോട് ചേർത്തിരിക്കുന്നതും യേശുവിനെയാണ്.

    യേശുവെങ്ങനെ കമ്യൂണിസ്റ്റുകാർക്കും ദൈവവിശ്വാസമില്ലാത്തവർക്കും പ്രിയങ്കരനായി. ഇസ്ലാം യേശുവിനെ മുസ്ലിം ആയും, ഹിന്ദുക്കൾ യേശുവിനെ വേദാന്തിയായും, ബുദ്ധന്മാർ യേശുവിനെ ബുദ്ധന്റെ അവതാരമായും യഹൂദൻ യേശുവിനെ ജൂതനായും കാണുന്നു. പിണറായും കാസ്റ്റ്രോയും യേശുവിനെ കമ്മ്യൂണിസ്റ്റാക്കി. ഇതിൽനിന്നും മനസിലാക്കേണ്ടത് യേശു സകല സാമൂഹ്യ, സാംസ്ക്കാരിക, മത, രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കും ഉപരിയാണന്നല്ലേ?

    ദൈവവിശ്വാസം ഇല്ലാത്തവർ പറയും,യേശുവിന്റെ കാലത്ത് യഹൂദജനം മുഴുവൻ മതവിശ്വാസികളായിരുന്നു. വിപ്ലവകാരിയായ യേശുവിന് യഹൂദ വിശ്വാസത്തിനെതിരെ ശബ്ദം പുറപ്പെടുവിക്കുവാൻ പരിമിതികളുണ്ടായിരുന്നു. മനസിലാക്കുവാൻ പ്രയാസമാണെങ്കിലും യേശു യഹൂദമതത്തിലെ ദൈവത്തെ വിശ്വസിച്ചിരുന്നു. മറ്റൊരുവഴി യേശുവിനുമുമ്പിൽ ഇല്ലായിരുന്നു. എങ്കിലും അദ്ദേഹം യഹൂദദൈവത്തെ പൂർണ്ണമായും സ്വീകരിച്ചിട്ടില്ല. കരുണയാണ് വേണ്ടത് പ്രതികാരമല്ലെന്നുള്ള മലയിലെ പ്രസംഗങ്ങൾ പഴഞ്ചനായ യഹൂദദൈവശാത്രത്തോടും സാമൂഹ്യവ്യവസ്തയോടുള്ള വെല്ലുവിളിയുമായിരുന്നു.

    ഷാരിയാ നിയമംപോലെ പഴയനിയമത്തിലെ Leviticus and Deuteronomy ചിന്തിക്കുന്നവനെ ഭയപ്പെടുത്തുന്നതാണ്. അയോത്താളായെപ്പോലെ ജീവിച്ചിരുന്ന എബ്രാഹം, ഇസ്സഹാക്ക് എന്നീ പ്രവചകർക്കെതിരെയും യുവാവായ യേശുവിന്റെ മലയിലെ പ്രസംഗം ധ്വനിക്കുന്നുണ്ട്. അറുതിയില്ലാത്ത ക്ഷമയാണ് ഈ കരിഷ്മാറ്റിക്ക് യുവാവായ ഗുരു ലോകത്തെ പഠിപ്പിച്ചത്. അദ്ദേഹത്തെ കുരിശിൽ തറച്ചെങ്കിലും അതിശയമില്ല.

    യേശുവിനെ അറിയുവാനായി അറുപതിൽപ്പരം സുവിശേഷങ്ങൾ ഒരിക്കൽ പ്രചാരത്തിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പലതും ഒരോകാലത്ത് നശിപ്പിച്ചുകളഞ്ഞു. യേശു എക്കാലവും സംഘിടിത പുരോഹിതമതത്തെ എതിർത്തിരുന്നു.
    എന്നെ സംബന്ധിച്ച് യേശുവിന്റെ സന്ദേശമാണ് പ്രധാനം. യേശു ഭാര്യയുള്ളവനെങ്കിലും അവിവാഹിതനെങ്കിലും, ആരുമായികൊള്ളട്ടെ, കാര്യമായ ചിന്താഗതിയിൽ വിത്യാസം വരുന്നില്ല. അദ്ദേഹം കുരിശിൽ മരിച്ചാലും മരിച്ചവരിൽനിന്നുയർത്താലും സ്നേഹത്തിന്റെ തത്ത്വങ്ങൾക്ക് മാറ്റമില്ല. ഇങ്ങനെയുള്ള ബാലിശമായ ഉത്തരങ്ങൾ തേടിയല്ല നാം പോവേണ്ടത്. സ്നേഹത്തിന്റെയും കരുണയുടെയും ദേവനായ യേശു നമ്മുടെ സുഹൃത്തും ഗുരുവും രക്ഷകനുമാകാം. നാം പരിഗണിക്കേണ്ടത് പുരോഹിത മതത്തിൽനിന്നും സ്വാതന്ത്ര്യം നേടുക, പുരോഹിതരെ ക്രിസ്തുവിനെ സ്നേഹിക്കുന്ന ക്രിസ്ത്യാനികളാക്കുകയെന്നതാണ്.

    ReplyDelete
    Replies
    1. ശ്രീ ജോസഫ്‌ മാത്യുവിന്റെ അഭിപ്രായത്തോട് പൂര്ണമായും യോജിക്കുന്നു .
      "യേശു ഭാര്യയുള്ളവനെങ്കിലും അവിവാഹിതനെങ്കിലും, ആരുമായികൊള്ളട്ടെ, കാര്യമായ ചിന്താഗതിയിൽ വിത്യാസം വരുന്നില്ല. അദ്ദേഹം കുരിശിൽ മരിച്ചാലും മരിച്ചവരിൽനിന്നുയർത്താലും സ്നേഹത്തിന്റെ തത്ത്വങ്ങൾക്ക് മാറ്റമില്ല. ഇങ്ങനെയുള്ള ബാലിശമായ ഉത്തരങ്ങൾ തേടിയല്ല നാം പോവേണ്ടത്. സ്നേഹത്തിന്റെയും കരുണയുടെയും ദേവനായ യേശു നമ്മുടെ സുഹൃത്തും ഗുരുവും രക്ഷകനുമാകാം."
      യേശുവിനെ നിത്യപുരോഹിതനാക്കി കോമാളി വേഷം കെട്ടിച്ച പുരോഹിത വര്ഗ്ഗം എത്ര ജന്മങ്ങൾ കഴിഞ്ഞാലാണ് ഇതൊക്കെ മനസ്സിലാക്കുക ?

      Delete
  14. ശ്രീ .ജോസെപ് മാത്യു അചായെൻ പറയുന്നതുപോലെ പുരോഹിതനെ ക്രിസ്തുവിനെ സ്നേഹിക്കുന്നവനാക്കുക അസാധ്യമാണ് ..എന്റെ അടുത്ത ബന്ധത്തിലുള്ള ഒരു റമ്പാൻ മെത്രാൻ ആകും മുൻപേ എന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ ചോദിച്ചു "ബിഷപ്പ് ആയിട്ട് മോൻ സഭക്ക് വേണ്ടി ജീവിക്കുമോ അതോ കർത്താവിനു വേണ്ടി ജീവിക്കുമോ "എന്ന്....ഉത്തരം പെട്ടന്നായിരുന്നു "സഭാക്കുവേണ്ടി"എന്ന്.....ഇത് നടന്ന സംഭവമാണ് മാളോരെ.. .അച്ചാ.പിതാവേ,തിരുമേനീ,എന്നൊക്കെ ഇവറ്റകൾ നമ്മെ കൊണ്ട് വിളിപ്പിക്കുന്നതുതന്നെ ഒന്നാംതരം ക്രിസ്തുനിഷേധമായി കണക്കാക്കണം .ഇവർ നന്നവുകില്ല,നമ്മെ നന്നാകാൻ അനുവദിക്കുകയും ഇല്ല .അതിനാൽ പ്രിയരേ ,ഇവരെ ഓരോ മനുഷ്യനും ഒഴിവാക്കുകയാണുത്തമം ...

    ReplyDelete
  15. യേശു ദൈവമാണ്. രക്ഷകനാണ്‌.. . . .... തന്റെ തെളിഞ്ഞ ചിന്ത കൊണ്ട് അദ്ദേഹം ദൈവത്തോളം എത്തി എന്ന് കരുതുന്നതിലും തെറ്റില്ല. നമ്മുടെ ഇടയിൽ ജീവിച്ച്‌ സ്വര്ഗ്ഗരാജ്യത്ത് ( കേരളീയമായി പറഞ്ഞാൽ മാവേലിനാട്ടിൽ ) എത്തിയ യേശു നമുക്ക് ആ സുന്ദര അവസ്ഥയെ കുറിച്ചാണ് എന്നും പറഞ്ഞുകൊണ്ടിരുന്നത്.സത്യവും നീതിയും എന്തെന്ന് നമ്മുക്ക് അറിയാമെങ്കിലും എന്നും ചിന്താമലിന്യത്തിൽ ഉഴറുന്ന നമ്മെ രക്ഷിക്കാൻ യേശുവിന്റെ ആശയങ്ങൾക്ക് കഴിയും.നമ്മിലെ മൃതപ്രായമായ ആത്മാവിനെ ജീവൻ നല്കി രക്ഷിക്കുക എന്നതായിരുന്നു യേശുവിന്റെ രക്ഷകര കർമ്മം . സാമ്പത്തീക സുഭിക്ഷതയും സമത്വവും എല്ലാം ആ മാവേലിനാടിന്റെ രൂപരേഖ മാത്രമാണ്.ധാർമീക മൂല്യങ്ങലും സംസ്കാരങ്ങളും എല്ലാം അവിടുന്ന് ആത്മാവിന്റെ വെളിച്ചത്തിൽ പുനര്വിചിന്തനം നടത്തി. പിതാവെന്നു യേശു വിളിച്ച super humanity യെ അറിഞ്ഞാൽ സ്വർഗരാജ്യത്തിൽ എത്തുമെന്നും യേശു പറയുന്നു.സ്നേഹത്തിൽ അടിസ്ഥാനമാക്കി അവിടുന്ന് വിവരിച്ച സ്വർഗ്ഗരാജ്യത്തിൽ എത്താൻ നാം ഇനിയും എത്രത്തോളം സഞ്ചരിക്കണം. ഈ സഞ്ചാരത്തിൽ എന്തെങ്കിലും നന്മകൾ നമ്മുടെ സഭയിൽ പ്രതീക്ഷിക്കുന്നത് അബദ്ധമാണ് .സഭാ നേതൃത്തത്തെ അവഗണിക്കുക അല്മായ ശബ്ദം ഉണരട്ടെ.

    ReplyDelete
  16. യേശു മരിച്ചത് നമ്മുടെ പാപങ്ങൾക്കായല്ല ,ലോകത്തിൻറെ പാപം നീക്കാനാണ് . നമ്മുടെയല്ലാത്ത പാപത്തിനു നാമെന്തിനു ശിക്ഷിക്കപ്പെടനം എന്നാ ചോദ്യം പ്രസക്തമാണ് . എയിഡ്സ് രോഗികളുടെ മകൻ രോഗബാധിതനായി കഷ്ട്ടപ്പെടുന്നത് എന്തുകൊണ്ടാണ്?പാരമ്പര്യമായി ഉല്ലാ രോഗങ്ങൾ തലമുറയിലേക്കു മാറ്റപ്പെടുമ്പോൾ ,നമ്മുക്ക് അതിനെ എങ്ങിനെ അനുഭവിക്കാതിരിക്കാൻ പറ്റും? നമ്മുടെ ദുരിതങ്ങൾ ശിക്ഷയല്ല മറിച്ചു ഫലങ്ങളാണ് .

    അപ്പൻ കുറ്റം ചെയ്‌താൽ മകൻ എന്തിനു ശിക്ഷ അനുഭവിക്കണം ? തികച്ചും ന്യായമായ ചോദ്യം? നമ്മുടെ അപ്പന്മാർ മോഷ്ട്ടക്കാലോ ,ധുര്നടത്തുകാരോ ... എങ്കിൽ അതിൻറെ ഒരു ഒറ്റപ്പെടുത്തൽ സമൂഹം നടത്താറില്ലേ?

    തിരിച്ചു മക്കൾ ചെയ്യുന്ന കുറ്റങ്ങൾക്ക് അപ്പൻ പിഴയടക്കുക നാട്ടു നടപ്പല്ലേ ? ( ചുരുങ്ങിയപക്ഷം ട്രാഫിക്ക് , കേസിലെങ്കിലും ), മക്കൾക്ക്‌ പിഴയടക്കാൻ കഴിയില്ലെങ്കിൽ ,കഴിവുള്ള മതപിതാക്കലല്ലേ പിഴയടക്കുക ?

    ReplyDelete
  17. Facts which prove Jesus was not mere a prophet.
    1. born asexually in flesh form(Both Bibile & Quran)
    2. talk at cradle (quran)
    3. obey all commandments until die
    4. never marry or sex
    5. never kill anybody
    6. claim David call him lord
    7. Pre existence with father(Philip 2:6)
    8.First person ascended to heaven from world( moses and Elisha is in paradise)
    9. The person never died (per quran)
    10. The person who change the one Mosaic law ( about divorce)
    11.who walk on water prove dual nature
    12. The only holy(pure) per quran 19:19
    13. never sin in his life by words,deeds or thoughts
    14. Fulfilled more than 300 prophecies in him primarily to make identifying the Messiah obvious , and secondly to make any imposter's( false messiah) task impossible.
    STILL YOU THINK HE IS JUST A PROPHET. SHOW ME ANY OTHER PROPHETS CLAIM HALF OF THESE?

    ReplyDelete
    Replies
    1. Jesus is God!!!! according to bible and experienced testimonies.

      Delete