Translate

Monday, April 8, 2013

നിരസിക്കരുതാത്ത ഒരു നിർദേശം


Why don't you all friends give your e-mail addresses when you write in Almayasabdam? It  would be a great help to forgetful people like me to respond with some of the very nice or very nasty things I may have to share publicly or privately with you .

അനന്യമായ ആംഗ്ലെയശൈലിയിൽ വളരെ രസകരമായി, ആഗോള പ്രാധാന്യമുള്ള വിഷയങ്ങളെപ്പറ്റി, അല്മായ ശബ്ദം ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്ന ശ്രീ ജെയിംസ്‌ കോട്ടൂർ ആണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്. അല്മായശബ്ദം ബ്ലോഗിന്റെ സൈറ്റിൽ വലതുവശത്തായി Contributorsന്റെ ലിസ്റ്റ് ഉണ്ട്. അതിലെ ഒരു പേരിൽ ക്ലിക്ക് ചെയ്‌താൽ അയാളെപ്പറ്റിയുള്ള സാമാന്യ വിവരങ്ങൾ ലഭ്യമാകേണ്ടതാണ്. എന്നാൽ മിക്കവരും തങ്ങളുടെ ഫ്രൊഫൈലിൽ അത്യാവശ്യ വിശദാംശങ്ങൾ പോലും  ഉൾപ്പെടുത്തിയിട്ടില്ല. ഇനിയെങ്കിലും ഏവരും ഇക്കാര്യത്തിൽ ഒന്ന് ശ്രദ്ധിക്കണം. ഏറ്റവും കുറഞ്ഞത്‌ ഇ-മെയിൽ അഡ്രെസ്സ് എങ്കിലും ഉൾപ്പെടുത്തണം. ഇത് ചെയ്യാൻ സാങ്കേതികമായ തടസമുണ്ടെങ്കിൽ, ഒരു ലേഖനമോ കമെന്റൊ പോസ്റ്റ്‌ ചെയ്യുമ്പോൾ അതിന്റെ അവസാനത്ത് ദയവായി ഓരോ തവണയും മറക്കാതെ, സ്വന്തം ഇ-മെയിൽ അഡ്രെസ്സ് എങ്കിലും ചേർക്കുമെങ്കിൽ അത് വളരെ ഉചിതമായിരിക്കും.

Administrator പറയേണ്ട കാര്യമാണ് ഇതെങ്കിലും, ശ്രീ ജെയിംസ്‌ ഇക്കാര്യം സൂചിപ്പിച്ചത് ജോസെഫ് പടന്നമാക്കലിനെയും എന്നെയും സംബോധന ചെയ്തെഴുതിയ ഒരു കത്തിൽ ആയതുകൊണ്ട് ഞാനിക്കാര്യത്തിൽ താത്പര്യമെടുക്കുന്നു എന്നേയുള്ളൂ.  

1 comment:

  1. ആർച്ച് ബിഷപ്പിന്റെ ആസ്ഥാനം വിശ്വാസികൾ ഉപരോധിച്ചു
    Posted on: Monday, 08 April 2013
    Kerala kaumudi -keralam.

    ചങ്ങനാശേരി: വെളിനാട് പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിശ്വാസികൾ ഇന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ ആസ്ഥാനം ഉപരോധിച്ചു.

    ReplyDelete