Translate

Tuesday, February 7, 2012

Basprukkana: The First Self-Financing Institute

ബസ്പൃക്കാന
അഥവാ ആദ്യത്തെ സ്വാശ്രയസ്ഥാപനം

പാപത്തിന്റെ വിത്തുകള്‍
സാത്താന്‍
ഭൂമിയില്‍ വിതച്ചു.

വിത്തുകള്‍ മുളച്ചു,
നൂറുമേനി വിളഞ്ഞു.

പാപം വിളയാത്ത പാറമേല്‍
പള്ളികള്‍ മുളച്ചു,
തിരുമേനി വിളഞ്ഞു.

പാറയ്ക്കു ചുറ്റും
പാപത്തിന്റെ മുന്തിരിത്തോട്ടം
വളര്‍ന്നു.

സിംഹാസനങ്ങള്‍
പാപികളെ
പനപോലെ വളര്‍ത്തി.

ആത്മാവില്‍ ദാരിദ്ര്യവും
കീശയില്‍ പണവുമുള്ള
പാപികള്‍ ഭാഗ്യവാന്മാര്‍.
എന്തുകൊണ്ടെന്നാല്‍
അവര്‍ക്കായല്ലോ
ബസ്പൃക്കാനയുണ്ടായി.*

ബസ്പൃക്കാനയിലഡ്മിഷന്‍ തരപ്പെട്ടാല്‍,
വില്‍പ്പത്രത്തില്‍
കൂദാശകള്‍ക്കായി
നീക്കിയിരിപ്പുണ്ടെങ്കില്‍
സ്വര്‍ഗ്ഗരാജ്യത്തില്‍ പ്ലെയ്‌സ്‌മെന്റുറപ്പ്.
വഴിതെറ്റിപ്പോയ കുഞ്ഞാടുകള്‍ക്കായി
പത്തുശതമാനം സീറ്റും കൂദാശകളും സൗജന്യം.

*ബസ്പൃക്കാന - ശുദ്ധീകരസ്ഥലം

2 comments:

  1. മൂന്ന് വച്ചാല്‍ ഒന്ന്!
    കുട്ടിക്കാലത്ത് ഇടവകപ്പള്ളിയില്‍ വര്‍ഷാവര്‍ഷം നിത്യാരാധനയുണ്ടായിരുന്നു. ആരാധനയോടൊപ്പം ശുദ്ധീകരണസ്ഥലത്ത് നിന്ന് വെന്തുരുകുന്ന ആത്മാക്കളെ രക്ഷിക്കാന്‍ ഒരു സൂത്രം ഞങ്ങളെ പഠിപ്പിച്ചിരുന്നു. മൂന്ന് തവണ പള്ളിയില്‍ കയറി ആരാധന നടത്തിയാല്‍, ഒരാത്മാവ് ഉടന്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് പറന്നുയരും. ഭക്തിയും തീയില്‍ കിടക്കുന്നവരോടുള്ള കരുണയും കൊണ്ട് ഹൃദയമലിഞ്ഞ എന്നെപ്പോലെ ചിലര്‍ പള്ളിയില്‍ കയറും, രണ്ട് മിനിട്ട് മുട്ടില്‍ നിന്ന് ആരാധിക്കും, പിന്നെ പുറത്തിറങ്ങിയിട്ട്, വീണ്ടും അകത്ത്. ഇങ്ങനെ മടുക്കുവോളം മുമ്മൂന്നു വീതം കയറ്റവും ഇറക്കവും. ഒരു ദിവസം അമ്പത് വരെ ആത്മാക്കളെ രക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ഒരൊറ്റയെണ്ണത്തിന്റെപോലും നന്ദി എന്നൊരു വാക്ക് തിരിച്ചു വന്നിട്ടില്ല.

    ReplyDelete
  2. സക്കറിയാസ് നെടുങ്കനാല്‍ ബാല്യകാലങ്ങളില്‍ പലതവണ പള്ളിയില്‍ കയറിയിറങ്ങിയാണ് അനേകം ആത്മാക്കള്‍ക്ക് ശുദ്ധീകരണസ്ഥലം
    തരപ്പെടുത്തികൊടുത്തത്. എന്നാല്‍ ‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍
    ബനടിക്റ്റ്പതിനാറാമനും ബില്‍ഗേറ്റ്സുമൊത്തു ഒരു സോഫ്റ്റ് വെയര്‍ വികസിപ്പിച്ചിട്ടുണ്ട്.

    ഈ വത്തിക്കാന്‍കമ്പനിയില്‍‍ കൂടുതല്‍ ഓഹരികളും വത്തിക്കാന്റെ വകയാണ്.
    ബില്‍ഗെറ്റ്സിന് ശുദ്ധീകരണസ്ഥലത്ത് പോവാതെ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ വേണ്ട സംവിധാനങ്ങളും തയ്യാറാക്കി.അച്ചന്മാര്‍തൊട്ടു കര്‍ദ്ദിനാള്‍മാര്‍വരെ ഈ കമ്പനിയില്‍ ഓഹരികള്‍വാങ്ങി പണം നിക്ഷേപിക്കുവാന്‍ തിരക്കാണെന്നും കേട്ടു. അടുത്ത അഞ്ചുവര്‍ഷങ്ങള്‍ കൊണ്ട് ഈ കമ്പനി വളര്‍ന്നു വലുതാവുമെന്നാണ് ബില്‍ഗേറ്റ്സ് പറഞ്ഞത്. ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടുവാന്‍ പുണ്യാളന്‍മാര്‍ നേരിട്ട് ഉടന്‍തന്നെ വിന്‍ഡോസില്‍ വരുകയും ചെയ്യും. ചെലവ് അല്‍പ്പം കൂടുമെന്ന്മാത്രം.
    മാക്രോഭാഷയിലും തന്നത്താന്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ വരപ്രസാദങ്ങള്‍, ശു ദ്ധീകരണമോചനം മുതലായവകള്‍ ഓണ്‍ലൈനില്‍കൂടി ലഭ്യമായിരിക്കും. പണം ബാങ്കില്‍നിന്നും ഓണ്‍ലൈന്‍ ചെക്കിംഗ്അക്കൌണ്ട് വഴി പള്ളിക്ക് ‍ നേരിട്ട്ലഭിക്കുകയും ചെയ്യും. സെഫിയും കൊട്ടൂരും ബെനടിക്റ്റും
    പുതുക്കയും പുണ്യാളന്‍മാരായി സ്വര്‍ഗത്തില്‍ വസിക്കുന്നത്മൂലം മാര്‍ക്കറ്റു അല്‍പ്പംകൂടി, ഓഹരിവിലയും കൂടി അങ്ങനെ ബിക്കിനി ധരിച്ചവര്‍ക്കും കൌമാരക്കാര്‍ക്കും ശുദ്ധീകരണസ്ഥലത്ത് പോവാതെ നേരിട്ട് സ്വര്‍ഗത്തിലുംപോവാം.

    ReplyDelete