Translate

Sunday, February 12, 2012

കമ്യൂണിസ്റ്റുകാരുടെ 'യേശുക്രിസ്തു' വിപ്ലവകാരിയോ?


കമ്യൂണിസ്റ്റുകാരുടെ കാപട്യത്തിന്‍റെ അവസാന രൂപമാണ്  ഈ നാളുകളില്‍ കേരളജനത കണുകൊണ്ടിരിക്കുന്നത്.  യേശുക്രിസ്തുവിനെക്കുറിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ഈ വെളിപ്പെടുത്തലില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവര്‍ ചെയ്യേണ്ടത് ഈ പ്രസ്ഥാനത്തെ പിരിച്ചുവിട്ട് ഏതെങ്കിലും ക്രൈസ്തവ സഭയില്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്!  യേശുക്രിസ്തു വിപ്ലവകാരിയും വിമോചന നായകനും ആണെങ്കില്‍ ക്രിസ്തീയത യേശുവിന്‍റെ വിപ്ലവ ആശയങ്ങളെ വഹിക്കുന്നതായിരിക്കണമല്ലോ?!

ഇന്നത്തെ കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ ഇപ്പോള്‍ പരോക്ഷമായി പറയുന്നത് കമ്യൂണിസവും മാര്‍ക്സിസവും ഉടലെടുക്കേണ്ടിയിരുന്നില്ല എന്നല്ലേഅല്ലെങ്കില്‍ ക്രിസ്തുവില്‍നിന്ന് ഉള്‍ക്കൊണ്ട വിപ്ലവത്തിന്‍റെ ആശയം പ്രാവര്‍ത്തികമാക്കിയ ശൈലി അബദ്ധമായിപ്പോയി എന്നുമാകാം!   കമ്യൂണിസ്റ്റുകള്‍ ഒന്നു തിരിച്ചറിയുക; യേശുക്രിസ്തു അന്നും ഇന്നും എന്നും ഒരുവന്‍ തന്നെയാണ്! മാറിയതോ മാറേണ്ടതോ ആയത് കമ്മ്യൂണിസമാണ്.  രണ്ടായിരം വര്‍ഷമായി ഇന്നും ക്രിസ്തീയത വളരുക മാത്രമാണ് ഉണ്ടായിട്ടുള്ളത്.  ലഘുവായ ചില ആശയഭിന്നത ഒഴിവാക്കിയാല്‍, ക്രിസ്തുവിനെയും ക്രിസ്തീയതയെയും സംബന്ധിച്ച് യാതൊരു അഭിപ്രായവ്യത്യാസങ്ങളും സഭകള്‍തമ്മില്‍ നിലവിലില്ല.    എന്നാല്‍, കമ്യൂണിസത്തിന്‍റെ കാര്യം അങ്ങനെയല്ല

Manova Online എന്ന Malayalam Christian Journal-ല്‍ പ്രസധീകരിച്ചുവന്ന, ആംസ്ട്രോങ്ങ് ജോസഫ് എഴുതിയ ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

4 comments:

  1. It is absolutely wrong to state that there are no differences of opinion about Christ or his teachings amoung Christians. At present there are more than 4000 groups who claim they are christians. The exact number is not known even to the Holy Spirit. There are drastic differences in the Christologies of Roman Church (Catholic), Eastern Orthodox Churches, the Assyrian Catholic Church of the East and the Pentacostal groups. There are the diphysites, monophysites, extreme diphysites etc. etc. There are disputes regarding the Throne of St. Peter. While Roman Church claims it to be in Rome alone, Antiocean, Assyrian Churches claim that Peter had his Thrones at Antiocea(Damascus) and Babylon(Bagdad) There are differences of opinion among the Eastern Orthodox also. The Protestant Churches and the Anglican Community have totally different Christologies and Mariologies. About apostolic succession also there is no consensus amoung different groups of Christians. While majority of the Christians accept Nicene Creed, they differ in its interpretation. The Roman Church claims that it is the One, Holy, Apostolic Catholic Church. But all other Christian denominations do not approve this. There is drastic differences in the propositions of Vatican I and Vatican II. While Vatican I did not accept freedom of Religions as a fundamental right, Vatican II vehemently accepts it. Extra Ecclessiam Nulla Salus There is no salvation except through the Church. Has this any validity in the current secular world. That is why Vatican II said that salvation is possible through any religion. It further said that God will give the grace of salvation even to the atheists if they live according to their conscience. If we go through the 16 documents of Vatican II we can understand this. Yes through the course of time Christianity has changed theologically and structurally. These changes are manifest in the Ecumenical Synods Nicene I to Vatican II. Remember The Assyrian Church accepts only Nicne I and Constantinople I. The Eastern Orthodox approves Necne I to Nicene II (7).There is vast differences of opinions amoung Christians. Even the Roman Church has changed its earlier theologies. As Marx pointed out change is essential in any living organisation and organism.

    ReplyDelete
    Replies
    1. The main article depicts the situation very clearly and is very informative. Shri Joy CL says something different, not touching the subject. He forgets that there are several branches in communism also who are opposed to each other. Marx, Stalin and several other communist leaders were basically baptised christians and so was Shri CL Joy. Since they all rejected Jesus as their saviour, they have no right to speak about Jesus. Let Shri joy get salvation through communism if he believes so. But don't make Jesus a tool to propagate his distorted beliefs. As he pointed out christianity has changed theologically and structurally over the years. But communism is still rigid and intolerant.

      Delete
  2. തികഞ്ഞ വര്‍ഗീയതനിറഞ്ഞ ഈ ലേഖനം ഒരു പ്രത്യേക മതവിഭാഗത്തെ വെറുപ്പിക്കുവാനെ ഉപകരിക്കുകയുള്ളൂ.ബൈബിളിലെ ഓരോ വചനത്തിനും വിത്യസ്ഥമായ വ്യാഖ്യാനങ്ങളോടെ ആയിരകണക്കിന് സഭകളുണ്ട്. ഈ സഭകള്‍ തമ്മില്‍ തിരുവചനങ്ങളുടെപേരില്‍ യേശുവിനെ പലവിധത്തില്‍ വളച്ചൊടിച്ചു, ന്യായങ്ങള്‍പറഞ്ഞു പരസ്പരമത്സരത്തോടെ വാദിക്കുന്നതുംകാണാം. തീവ്രമായ കമ്മ്യൂണിസ്റ്റ് വിരോധവും ഇസ്ലാംവിരോധവും കൂട്ടികുഴച്ച ഈ അവിയല്‍ലേഖനത്തില്‍ വര്‍ഗീയവിഷവും കലര്‍ത്തിയിട്ടുണ്ട്. ഇന്ന് ലോകത്തിന്‍റെ മുഖ്യപ്രശ്നങ്ങള്‍ക്കും കാരണം ഇത്തരം മതമൌലികവാദികളുടെ ചിന്താഗതിയാണ്.

    ഇന്നത്തെ കത്തോലിക്കാപുരോഹിതമതവും കമ്മ്യൂണിസ്റ്റ്കാരും തമ്മില്‍ തുലനംചെയ്യുകയാണെങ്കില്‍ യേശുവിനോട് അടുത്ത ചിന്താഗതിയുള്ളത്
    കമ്മ്യൂണിസ്റ്റുകാര്‍ക്കെന്നു തോന്നിപോവും. ചര്‍ച്ച്ആക്റ്റ്നെ എതിര്‍ക്കുന്നത് വഴി
    ഇവര്‍ മൊത്തം യേശുവിന്‍റെ വചനം ധിക്കരിക്കുകയാണ്. ഭൂഉടമകളും രാജാക്കന്മാരുമായി കഴിയുന്ന ഇവര്‍ക്കെന്തു യേശുവിനെ സ്വന്തമാക്കുവാന്‍ അവകാശം. കാതുപൊട്ടതക്കവിധം ബൈബിള്‍പ്രഭാഷണങ്ങളെ
    വിരൂപമാക്കുന്നവരെക്കാള്‍ പിണറായിയുടെ വചനങ്ങള്‍ ഭേദമാണെന്നു നിരക്ഷരായ തൊഴിലാളി വര്‍ഗത്തിനു തോന്നിയെങ്കില്‍ അതിശയോക്തിയില്ല.

    അതിനു കാരണങ്ങളുമുണ്ട്. സ്വത്തുക്കള്‍ തുല്യമായി പങ്കിടുവാന്‍, മനുഷ്യസ്നേഹത്തോടെ ഒരുപോലെ കാണുവാന്‍ യേശു ഉപദേശിച്ചു. ദരിദ്രരും പീഡിതര്‍ക്കുംവേണ്ടി യേശു മുറവിളികൂട്ടി. യേശു പണം പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരായിരുന്നു. പണം ചൂതുകളിക്കുന്നവരെയും ചുങ്കക്കാരെയും ദേവാലയത്തില്‍നിന്നും പുറത്താക്കി അവരെ കള്ളന്മാരെപ്പോലെ
    കണ്ടു.ധനവാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് ഒട്ടകം സൂചിക്കുഴലില്‍ക്കൂടി പ്രാവേശിക്കുന്നതിന് തുല്ല്യമാണെന്നാണ് വിപ്ലവകാരിയായ യേശുപറഞ്ഞത്. തനിക്കുള്ളതെല്ലാം സാധിക്കുന്നടത്തോളം ദരിദ്രര്‍ക്ക് ദാനംചെയ്യുവാന്‍ ശിക്ഷ്യന്മാരോട് പറഞ്ഞു.ആദ്യകാലസഭ അന്നന്നുള്ള അപ്പംകൊണ്ട് പരസ്പരം പങ്കുവെച്ചുജീവിച്ചു.

    യേശുവിന്‍റെ മഹത്തായ ഈ ആശയങ്ങള്‍വെച്ചു കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളിവര്‍ഗത്തെ ചൂഷണംചെയ്തെങ്കില്‍ പുരോഹിതമെത്രാന്‍വര്‍ഗം വിശ്വാസികളുടെ പണംകൊണ്ട് ഭൂപ്രഭുക്കളായി ആഡംബരമായി ജീവിക്കുന്നു. കമ്മ്യൂണിസത്തില്‍ ഭൂഉടമകളുടെ വിളകൊയ്യുന്നവര്‍ക്ക് അവകാശമെന്നു സിന്ദാബാദ് വിളിക്കുമ്പോള്‍ ഭക്തരുണ്ടാക്കിയ ഭൂസ്വത്തു ഇവിടെ സിന്ദാബാദ് വിളിക്കുന്നത്‌ മെത്രാന്മാരും സഭയുടെ തലപ്പത്തിരിക്കുന്നവരും. നോക്കൂ, യേശുവെന്ന വിപ്ലവകാരിയെ പന്തുതട്ടുകയാണ് ബൈബിള്‍ എന്ന കൊച്ചുപുസ്തകത്തിന്‍റെ പണ്ഡിതന്മാര്‍. പിണറായിയും പവ്വത്തും അറക്കാനും, താഴത്തും ഒരുപോലെതന്നെ വിലപേശുവാന്‍ ഈ കളത്തിലുണ്ട്.

    ReplyDelete
  3. I do not think that Marx or Lenin or Angles rejected Jesus. They rejected the Catholic Churche's attitude as existed at that time. The attitude of Communism at that time was influenced by historical reasons. Moreover, Catholic Church for that matter Christian Churches cannot hold the monopoly of Jesus Christ. Till 3rd Century Jesus was regarded as a superior man by many Christians; of course there were people who regarded him as true God at that time also. It was in Nicene creed the divinity of Jesus was asserted it became a dogma. As a human being who worked for the emancipation of humanity nobody can reject Jesus.But during the course of time the Christian Churches rejected the spirit of Jesus as the Communists rejected the spirit of Marx. Dear Doctor, I have never been a Communist. I am a practicing Christian; but that does not mean that I support all that is done and said by the clerics of the Church.Any Catholic should owe his allegiance to the Bishops only in matters of faith and morals; rest belongs to individuals freedom. What I wanted to drive at is that Christianity has also undergone change as Communism. Rigidity is there in both Cathocolism and Communism. The dogmas are totally against spirituality as spirituality should be dynamicand innovative. Jesus also said "Ask you will get, seek you will find". But the clerics of Catholic Church, as communists close all doors of enqiury. Any body who questions their authority would be termed as scoundral and would be harassed.

    ReplyDelete