Translate

Thursday, February 2, 2012

ദാവൂദ്‌ ഇബ്രാഹിമിന്റെ കണ്ണിയായി ബിഷപ്‌


തൃശൂര്‍: മുംബൈ സ്‌ഫോടന പരമ്പരകളടക്കം നിരവധി തീവ്രവാദി അക്രമങ്ങളുടെ മുഖ്യ ആസൂത്രകനും ധനസ്രോതസുമായ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമുമായി കേരളത്തിലെ ഒരു ബിഷപ്പിനും രണ്ടു വിവാദ വ്യവസായികള്‍ക്കും ബന്ധമുണ്ടെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

217 പേരുടെ മരണത്തിനിടയാക്കിയ 1993 ലെ മുംബൈ സ്‌ഫോടനത്തിനുശേഷം രാജ്യംവിട്ട്‌ പാകിസ്‌താനിലെ രഹസ്യ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ്‌ ഇബ്രാഹിമിന്റെ വലയത്തില്‍ ബിഷപ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കണ്ണികളാണെന്ന റിപ്പോര്‍ട്ട്‌ സംസ്‌ഥാന ആഭ്യന്തര വകുപ്പിനെ ഞെട്ടിച്ചു. കേരളത്തിലെ ഒരു വിവാദവ്യവസായി, ഇയാളുടെ ബിസിനസ്‌ പങ്കാളിയായ തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി, മധ്യതിരുവിതാംകൂറിലെ ഒരു ബിഷപ്‌ എന്നിവരെക്കുറിച്ച്‌ അന്വേഷിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനു ഗള്‍ഫിലും സിംഗപ്പൂരിലുമുള്ള ചില കേന്ദ്രങ്ങളില്‍നിന്നു ലഭിച്ച രഹസ്യകത്തിന്റെ അടിസ്‌ഥാനത്തില്‍ റോ, സി.ബി.ഐ. തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു.

കേരളത്തിന്റെ മാധ്യമ-റിയല്‍ എസ്‌റ്റേറ്റ്‌ മേഖലയില്‍ സ്വാധീനമുറപ്പിച്ച വിവാദ വ്യവസായിക്കു വിദേശത്തും ചെന്നൈയിലും ബിസിനസ്‌ സ്‌ഥാപനങ്ങളുണ്ട്‌. ദാവൂദ്‌ ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ ബിസിനസ്‌ പങ്കാളിയെന്നു സൂചനലഭിച്ച ബിഷപ്പിനേയും വിവാദ വ്യവസായിയെയും സ്വര്‍ണവ്യാപാരിയെയും കുറിച്ച്‌ വിശദമായ അന്വേഷണം നടത്താന്‍ കേരളത്തിനു പുറമേ തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്ര സംസ്‌ഥാനങ്ങളിലെ ആഭ്യന്തരവകുപ്പിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

ദാവൂദ്‌ ഇബ്രാഹിമിന്റെ ഡി കമ്പനി കേരളത്തിലും തമിഴ്‌നാട്ടിലും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു നേരത്തേ വിവരം ലഭിച്ചിരുന്നു. കേരളത്തിലെ ചില പുതുതലമുറ ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്‌ഥാപനങ്ങളിലും ഡി കമ്പനിയുടെ പണമിടപാട്‌ വ്യാപകമാണെന്ന്‌ അന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചിരുന്നു.

ഹിന്ദി സിനിമാ നിര്‍മാണത്തില്‍ പണമിറക്കിയിരുന്ന ഡി കമ്പനി ഇപ്പോള്‍ തമിഴ്‌, കന്നഡ, തെലുങ്ക്‌ സിനിമകള്‍ക്കു പുറമേ ഏതാനും മലയാള സിനിമകള്‍ക്കുവേണ്ടിയും പണമിറക്കിയതായി സൂചനയുണ്ട്‌.

ദാവൂദ്‌ ഇബ്രാഹിമും മൂവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിശദമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണു കേന്ദ്രം. റോ, സി.ബി.ഐ. തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തും.

(മംഗളം ദിനപത്രം – ഓണ്‍ലൈന്‍ എഡിഷന്‍ - പ്രസധീകരിച്ച ഈ വാര്‍ത്ത വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ഇവിടെ ക്ലിക്ക് ചെയ്യുക)

3 comments:

  1. Dr. Skylark

    അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി അധികൃതരെ വിമര്‍ശിക്കുന്ന നമ്മള്‍ ഒരു സത്യം മറന്നു പോകുന്നു. അവര്‍ നേര്സുമാര്‍ക്ക് കൂലി കൊടുക്കാതിരുന്നത് അവര്‍ സാത്താന്റെ അടിമകള്‍ ആയി സ്വര്‍ഗത്തില്‍ പോകാത്ത ഒരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ ആണ്. പണം എന്നാല്‍ ചെകുത്താന്‍ തന്നെ.
    അത് കൈ കൊണ്ട് തൊടുന്നത് പോലും പറഞ്ഞു കുംബസാരിക്കേണ്ടിയ കാര്യം. ആകാശത്തെ പറവകളെ നോക്ക്. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല എന്നിട്ടും ദൈവം അവയെ എത്ര മനോഹരമായി പോറ്റുന്നു

    ReplyDelete
  2. Daavood bendhamulla methraan! marunadanmalayalee.com vayikkuka.

    ReplyDelete
  3. സമരം ചെയ്യുന്ന നേര്സുമാര്‍ക്കെല്ലാം എല്ലാ മാസവും 500 ദെണ്ടവിമോചനങ്ങള്‍ വീതം കൂട്ടി നല്കാന്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍ തീരുമാനിച്ചു. lakeshore hospital ഇല്‍ ഇത് 700 ആക്കാനും ധാരണ ആയി.

    ReplyDelete