Translate

Thursday, February 23, 2012

കര്ദിനാളെ ചതിച്ചതാര്?


സീറോ മലബാര്‍ സഭയുടെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി കള്ള വാര്‍ത്ത കൊടുത്ത് അദ്ദേഹത്തെ ചതിച്ച വാര്‍ത്താ ഏജന്‍സി ചതിച്ചത് അദ്ദേഹത്തെ മാത്രമല്ല, കേരളത്തിലെ സീറോ മലബാര്‍ ക്രിസത്യാനികളെയും കൂടിയാണ്. ഇത്ര വലിയൊരു ചതി നടത്തിയ വാര്‍ത്താ ഏജന്‍സി കര്‍ദിനാളിനോടു മാപ്പു പറഞ്ഞാല്‍ തീരുന്നതാണോ ഈ പ്രശ്‌നം ? നല്ല ഇടയനു ചീത്തപ്പേരുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വാര്‍ത്താ ഏജന്‍സി ബോധപൂര്‍വം കര്‍ദിനാളിന്റെ പേരില്‍ വാര്‍ത്ത ചമക്കുകയായിരുന്നിരിക്കണം. ഈ പ്രശ്‌നത്തിന്റെ പേരില്‍ കര്‍ദിനാളിനെതിരേ സംസാരിച്ചവര്‍ പരസ്യമായി മാപ്പു പറയണം എന്നാണ് ചില ക്രിസ്ത്യാനികളുടെ ആവശ്യം. ക്രൈസ്തവ സഭയെയും സഭാപിതാക്കന്‍മാരെയും ആക്ഷേപിച്ചും അവഹേളിച്ചും ചില കേന്ദ്രങ്ങള്‍ നടത്തുന്ന രഹസ്യ അജന്‍ഡകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നു സിറോ മലബാര്‍ സഭാ അല്‍മായ കമ്മിഷന്‍ സെക്രട്ടറിമാര്‍ മറ്റൊരു പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കര്‍ദിനാളിനെതിരേ ലോകത്തെക്കൊണ്ടു സംസാരിപ്പിച്ച ഫിഡസ് വാര്‍ത്താ ഏജന്‍സിക്കാരെക്കൊണ്ട് പരസ്യമായി മാപ്പു പറയിക്കണം എന്നാണ് എന്റെ ആവശ്യം.

ബെര്‍ലി തോമസിന്റെ വക അല്പം Investigative Journalism.  പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

3 comments:

  1. രണ്ടു മുക്കവന്മാരെ നടുക്കടലില്‍‍വെച്ചു
    വെടിവെച്ച സംഭവത്തില്‍ സഭയുടെ നേരെയുള്ള ഭര്‍ത്സനം ചില വര്‍ഗ്ഗീയ ചിന്താഗതിക്കാരുടെ ടെലിവിഷനിലും പത്രങ്ങളിലും
    തുടര്‍ന്നുകൊണ്ടിരിക്കുന്നു. കര്‍ദ്ദിനാളിന്‍റെ
    വാക്കുകളെ വളച്ചൊടിച്ചു ഫയിട്സ് കത്തോലിക്കാ
    വാര്‍ത്താഏജന്‍സി നല്‍കിയ കിംവദന്തി
    ഇന്നുവരെയും പത്രം നിഷേധിച്ചിട്ടില്ല.
    ആലഞ്ചേരിപിതാവ് വാര്‍ത്തകളെ പരിപൂര്‍ണ്ണമായി നിഷേധിച്ചിട്ടുണ്ടെങ്കിലും അതു വിശ്വാസികളെ മാത്രമേ
    തൃപ്തിപ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ. ഒരു ക്ഷമാപണം പോലും ഫയിട്സ് വാര്‍ത്താഏജന്‍സി പ്രസിദ്ധീകരിച്ചില്ല. ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്
    ഇന്ത്യയിലെ കത്തോലിക്കാ നേതൃത്വം സ്വാധീനിക്കുവാന്‍ കഴിവില്ലാത്ത വത്തിക്കാന്‍റെ വെറും ശിങ്കിടികള്‍മാത്രമെന്നല്ലേ?

    സഭ മൊത്തം യൂറോപ്പ്യന്‍മേല്‍ക്കോയ്മയുടെ ‍ അധീനതയിലാണ്. ഇവുടുത്തെ സഭാനേതൃത്വത്തിനു യാതൊരു സ്വാധീനവും ആഗോളകത്തോലിക്കാ സഭയുടെമേല്‍ ഇല്ലേന്നുള്ളതല്ലേ സത്യം!!!

    ഇന്നു കേരളത്തിലുള്ള മെത്രാന്മാരെക്കാളെല്ലാം ജനങ്ങള്‍ക്ക്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരിയില്‍ മതിപ്പുണ്ടെന്നു ശരിതന്നെ.എന്നാല്‍ സമീപകാലത്തെ പുരോഹിതരുടെയും ബിഷപ്പ്മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഏതു നാറിയ രാഷ്ട്രീയ
    പ്രവര്‍ത്തകനെക്കാളും അമ്പരിപ്പിക്കുന്നതായിരുന്നു. ഇതിനു ഉദാഹരണങ്ങളാണ് നീതി നിഷേധിച്ച കുട്ടപ്പന്‍റെ കഥയും പാലാ,തൃശ്ശൂര്‍ ബിഷപ്പുമാരുടെ സമീപകാലത്തെ തരംതാണ പ്രവര്‍ത്തനങ്ങളും, തലോര്‍പ്രശ്നത്തില്‍ തൃശ്ശൂര്‍ബിഷപ്പിന്‍റെ സ്വാമിയച്ചനോടുള്ള പ്രതികരണങ്ങളും,
    പച്ചകള്ളങ്ങള്‍ കുത്തിനിറച്ച ഇടയലേഖനങ്ങളുമൊക്കെ.വിശ്വാസികളെ സമാധാനിപ്പിക്കാമെങ്കിലും പൊതുജനം സഭയെ ദുഷിച്ചുമാത്രമേ സംസാരിക്കുകയുള്ളൂ.

    ദേശദ്രോഹിയെന്നു കര്‍ദ്ദിനാളിനെ അക്രൈസ്തവ ലോകത്തില്‍ അനേകര്‍ മുദ്രകുത്തിയിട്ടും
    സഭാനേതൃത്വം ആ പത്രത്തിനെതിരെ
    നിയമനടപടിയെടുക്കാത്തത് വിചിത്രമായിരിക്കുന്നു. മാര്‍പാപ്പ പറഞ്ഞാലും എന്‍റെ രാജ്യത്തെ ഞാന്‍ ഒറ്റുകൊടുക്കുകയില്ലെന്നു പറയുവാന്‍ കര്‍ദ്ദിനാളിനു ധൈര്യമുണ്ടോ? വിശ്വാസത്തില്‍മാത്രം വത്തിക്കാന്‍ പറയുന്നത് കേള്‍ക്കും,മറ്റെല്ലാ കാര്യങ്ങളിലും ഞങ്ങള്‍ തനി ദേശ സ്നേഹികള്‍തന്നെയെന്നു ഒരു സീനിയര്‍ ലത്തീന്‍പുരോഹിതന്‍റെ പ്രസ്താവനയും സ്വാഗതാര്‍ഹമാണ്.

    വത്തിക്കാന്‍പത്രം കര്‍ദ്ദിനാളിനോട് വ്യക്തിപരമായി
    ക്ഷമപറഞ്ഞതില്‍ കാര്യമില്ല. തെറ്റായി ഇത്തരം അബദ്ധങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ക്ഷമപറഞ്ഞുള്ള വത്തിക്കാന്‍ പത്രത്തിന്‍റെ തെറ്റുതിരുത്തിയുള്ള പ്രസ്താവനയാണ് ആവശ്യം.ഇത്തരം
    കിംവദന്തികളുടെ പശ്ചാത്തലത്തില്‍,
    കാത്തലിക്ക്ബിഷപ്പ് കോണ്‍ഫെറന്‍സിന്‍റെയോ സീറോമലബാര്‍ നേതൃത്വത്തിന്‍റെയോ പ്രസ്താവനകള്‍ ജനങ്ങളുടെ കണ്ണില്‍ മണ്ണുവാരിയിടാനെ ഉപകരിക്കുകയുള്ളൂ.

    ReplyDelete
  2. മാര്‍ അലക്സ് കണിയാംപറമ്പില്‍ തിരുമേനി പറഞ്ഞതുപോലെ, പറയുന്ന വാക്കുകളുടെ അര്‍ത്ഥവും വഹിക്കുന്ന സ്ഥാനത്തിന്റെ വലുപ്പവും ഒക്കെ അദ്ദേഹം നോക്കെണ്ടതായിരുന്നു. ആകെ മൊത്തം എല്ലാം കൂടി എടുത്തു പരിശോധിച്ചാല്‍ കര്‍ദ്ദിനാള്‍ ആരും കരുതുന്നതിനെക്കാള്‍ വലിയ വലയിലാണ് പെട്ടിരിക്കുന്നത്. മനസ്സില്‍ നല്ലത് മാത്രം ഉദ്ദേശിച്ചു പറഞ്ഞത് ഉണ്ടാക്കിയ കുഴപ്പം മുതലെടുക്കാന്‍ അല്മായരെക്കാള്‍ ആവേശം അന്യ മതസ്ഥര്‍ക്ക് അതിനേക്കാള്‍ ആവശം രാഷ്ട്രിയക്കാര്‍ക്ക്; ഇതെല്ലാം കണ്ടു ഉള്ളില്‍ ആര്‍ത്തട്ടഹസിക്കുന്ന, തുടക്കം മുതലേ അങ്ങേരെ ഒതുക്കാന്‍ നോമ്പും നോറ്റിരുന്ന സഹ കാര്‍മ്മികര്‍....... .... ദൈവമേ...ഈ പാനപാത്രം.....?
    ചൂടുവെള്ളത്തില്‍ വിണ പൂച്ച .... ഇനി ഉടനെ കുളിക്കാന്‍ പോലും പോവുമെന്ന് തോന്നുന്നില്ല. ഒരു സദ്വാര്‍ത്ത കാക്കനാട് നിന്നുള്ളത് നേഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ AKCC കമ്മറ്റി വരുന്നു എന്നുള്ളതാണ്. അവരുടെ കണ്ടെത്തല്‍ ഇപ്പോഴേ പറയാം.....യാതൊരു അടുക്കും ചിട്ടയുമില്ലാത്ത ഏതാനും നോണ്‍--ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലോഴിച്ചാല്‍ എല്ലായിടത്തും നേഴ്സുമാര്‍ക്ക് കഞ്ഞി,കപ്പ, പയര്‍, പേസ്റ്റു, ബ്രഷ് മുതലായവ വാങ്ങിക്കാന്‍ ആവ്ശ്യമായതിലേറെ ക്രിസ്ത്യന്‍ ആസ്പത്രികള്‍ കൊടുക്കുന്നുണ്ട്. പിന്നെ ഇത്രയും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടായ സ്ഥിതിക്ക്, സര്‍ക്കാര്‍ പറയുന്ന ശമ്പളം കൊടുക്കാം എന്ന് പറയുകയും, തൊട്ടടുത്ത അവസരത്തില്‍ പുഷ്പഗിരിയിലെ ജേഷ്ഠ സഹോദരന്മാര്‍ കാട്ടിയതുപോലെ ഒന്നോ രണ്ടോ കോടി മുടക്കി ഒരു വക്കിലിനെയും കൊണ്ടുവന്നു സംഗതി അവതാളത്തിലാക്കുകയും ചെയ്യുക. അങ്ങിനെ സംഗതിക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുക.

    ReplyDelete
  3. മാര്‍ അലക്സ് കണിയാംപറമ്പില്‍ തിരുമേനി പറഞ്ഞതുപോലെ, പറയുന്ന വാക്കുകളുടെ അര്‍ത്ഥവും വഹിക്കുന്ന സ്ഥാനത്തിന്റെ വലുപ്പവും ഒക്കെ അദ്ദേഹം നോക്കെണ്ടതായിരുന്നു. ആകെ മൊത്തം എല്ലാം കൂടി എടുത്തു പരിശോധിച്ചാല്‍ കര്‍ദ്ദിനാള്‍ ആരും കരുതുന്നതിനെക്കാള്‍ വലിയ വലയിലാണ് പെട്ടിരിക്കുന്നത്. മനസ്സില്‍ നല്ലത് മാത്രം ഉദ്ദേശിച്ചു പറഞ്ഞത് ഉണ്ടാക്കിയ കുഴപ്പം മുതലെടുക്കാന്‍ അല്മായരെക്കാള്‍ ആവേശം അന്യ മതസ്ഥര്‍ക്ക് അതിനേക്കാള്‍ ആവശം രാഷ്ട്രിയക്കാര്‍ക്ക്; ഇതെല്ലാം കണ്ടു ഉള്ളില്‍ ആര്‍ത്തട്ടഹസിക്കുന്ന, തുടക്കം മുതലേ അങ്ങേരെ ഒതുക്കാന്‍ നോമ്പും നോറ്റിരുന്ന സഹ കാര്‍മ്മികര്‍....... .... ദൈവമേ...ഈ പാനപാത്രം.....?
    ചൂടുവെള്ളത്തില്‍ വിണ പൂച്ച .... ഇനി ഉടനെ കുളിക്കാന്‍ പോലും പോവുമെന്ന് തോന്നുന്നില്ല. ഒരു സദ്വാര്‍ത്ത കാക്കനാട് നിന്നുള്ളത് നേഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ AKCC കമ്മറ്റി വരുന്നു എന്നുള്ളതാണ്. അവരുടെ കണ്ടെത്തല്‍ ഇപ്പോഴേ പറയാം.....യാതൊരു അടുക്കും ചിട്ടയുമില്ലാത്ത ഏതാനും നോണ്‍--ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലോഴിച്ചാല്‍ എല്ലായിടത്തും നേഴ്സുമാര്‍ക്ക് കഞ്ഞി,കപ്പ, പയര്‍, പേസ്റ്റു, ബ്രഷ് മുതലായവ വാങ്ങിക്കാന്‍ ആവ്ശ്യമായതിലേറെ ക്രിസ്ത്യന്‍ ആസ്പത്രികള്‍ കൊടുക്കുന്നുണ്ട്. പിന്നെ ഇത്രയും ഒക്കെ പ്രശ്നങ്ങള്‍ ഉണ്ടായ സ്ഥിതിക്ക്, സര്‍ക്കാര്‍ പറയുന്ന ശമ്പളം കൊടുക്കാം എന്ന് പറയുകയും, തൊട്ടടുത്ത അവസരത്തില്‍ പുഷ്പഗിരിയിലെ ജേഷ്ഠ സഹോദരന്മാര്‍ കാട്ടിയതുപോലെ ഒന്നോ രണ്ടോ കോടി മുടക്കി ഒരു വക്കിലിനെയും കൊണ്ടുവന്നു സംഗതി അവതാളത്തിലാക്കുകയും ചെയ്യുക. അങ്ങിനെ സംഗതിക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുക.

    ReplyDelete