Translate

Tuesday, February 28, 2012

എന്‍റെ അമ്മോ!

അല്മായാ ശബ്ദം തുടങ്ങുന്നതിനു മുമ്പും പിമ്പും സിറോ മലബാര്‍ സഭക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. സര്‍വ്വ എഴുത്തുകാരും, ചിന്തകരും എതിര്, പ്രഗല്‍ഭരായ കത്തോലിക്കാ ന്യായാധിപന്മാരും, സാമൂഹ്യ പ്രവര്‍ത്തകരും എതിര്; നേരെ നിന്ന് കൊമ്പ് കോര്‍ക്കുന്ന ഒരു പത്തു അച്ചന്മാരെങ്കിലും ഈ കേരളത്തില്‍ ഇന്ന് ഉണ്ട്. നിശ്ശബ്ദമായി സലാം പറഞ്ഞ അച്ചന്മാര്‍ നൂറില്‍ ഏറെപ്പേരെ ഞാന്‍ തന്നെ അറിയും. പണ്ട് എറണാകുളത്തു വെച്ചു നടത്തിയ പ്രതിഷേധ യോഗത്തില്‍ നൂറ്റി അമ്പത് പേരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്നത്‌ അഞ്ഞൂറായിരിക്കും ഉറപ്പു. അല്മായരുടെതായ ഒരു ബ്ലോഗ്ഗ് വന്നു കഴിഞ്ഞു, ഒരു പത്രം പിറകെ വരുന്നു. 
 
അമേരിക്കയില്‍ സിറോ മലബാര്‍ വോയിസ്, ചൂണ്ടി കാണിക്കുന്ന തോന്ന്യാസങ്ങളുടെ കഥ കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും. ബ്രിട്ടനില്‍ നിന്ന് ഇറങ്ങുന്ന ബിലാത്തി മലയാളി' യില്‍പ്പോലും കിട്ടുന്ന അവസരം മറുനാടന്‍ മലയാളികള്‍ സിറോ മലബാര്‍ കല്‍ദായ തിവ്രവാദികളെ  ചുട്ടു പൊരിക്കുന്നു. ഫെയിസ് ബുക്കിലും ട്വിട്ടെരിലും എല്ലാം നാണം കെടുത്തുന്ന കമന്റുകള്‍ ധാരാളം. ഒരു പ്രതിക്ഷയുണ്ടായിരുന്നത്, നാമെല്ലാം രാജ്യത്തോട് കൂറുള്ളവരാണല്ലോ എന്നതായിരുന്നു. ഒരു മണ്ടത്തരം പറഞ്ഞു കര്‍ദ്ദിനാള്‍ നമ്മെ ഭാരതിയരുടെ മുമ്പില്‍ അപഹാസ്യരാക്കി. 

ഒന്ന് .... രണ്ടു....  മൂന്നു ... പതിയെ എണ്ണി തുടങ്ങാം; മെത്രാന്മാരുടെ പതനത്തിന്റെ കാലം വിദൂരത്തല്ല എന്ന് തോന്നുന്നു. ഏത് മേത്രാനാണ് ഏറ്റവും കേമന്‍ എന്നെ അറിയേണ്ടതുള്ളൂ. മത്തായി ചാക്കോയ്ക്ക് സ്വപ്നത്തില്‍ അന്ത്യ കൂദാശ കൊടുത്ത മാനന്തവാടി, പള്ളിയില്ലാതെ ഇടവക അനുവദിച്ച തൃശ്ശൂര്‍, ആസ്ഥാനം രക്തം തളിച്ചു ശുദ്ധി ചെയ്ത കൊച്ചി, ദിപിക പണയം വെച്ച കാഞ്ഞിരപ്പള്ളി,  ദളിതനെ വെച്ച് വില പറഞ്ഞ പാലാ, ഒരു വിട്ടില്‍ ഒരു ക്രിമിനല്‍ എങ്കിലും  ഉണ്ടെന്നു അവകാശപ്പെടുന്ന  ചങ്ങനാശ്ശേരി, സി. അഭയയുടെ നാടായ കോട്ടയം - ആരാണ് ആദ്യം ഫൈനലില്‍ പ്രവേശിക്കുന്നത് എന്നെ അറിയാനുള്ളൂ. പരിശുദ്ധാത്മാവിനും പോലും പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ പോലെ തോന്നുന്നു.   

No comments:

Post a Comment