Translate

Saturday, February 18, 2012

Jesus was a Buddhist Monk BBC Documentary

This BBC 4 documentary examines the question "Did Jesus Die?" It looks at a bunch of ideas around this question until minute 25, where this examination of ideas takes a very logical and grounded turn with surprising conclusions that demonstrate...

The three wise men were Buddhist monks who found Jesus and came back for him around puberty. After being trained in a Buddhist Monastery he spread the Buddhist philosophy, survived the crucifixion, and escaped to Kashmir, Afghanistan where he died an old man at the age of 80.



4 comments:

  1. യേശുവിനെ ദൈവമായി മാറ്റി നിര്‍ത്തിയിട്ടു, അക്കാര്യം ഇപ്പോള്‍ ഒതുക്കത്തില്‍ മാത്രം സംസാരിക്കുന്ന അന്ധ വിശ്വാസികളോട് ഇത് പറഞ്ഞാല്‍ ദഹിക്കില്ല. BBC പുഴുത്തു പോവുമെന്ന് ഒരു പ്രാക്കും പ്രാകി അത് കാണാന്‍ നോക്കി നില്‍ക്കുകയെ ഉള്ളു. ബുദ്ധിസ്റ്റുകള്‍ ദലൈലാമയെ തിരഞ്ഞെടുക്കാന്‍ വിശിഷ്ട ജന്മമെന്നു കണ്ടെത്തുന്ന ഒരു കുട്ടിയെ ചെറുതായിരിക്കുംപോഴേ കണ്ടെത്തിയാണ്. അങ്ങിനെ ലക്ഷണമൊത്ത ഒരു കുട്ടി പിറന്നെന്നറിഞ്ഞാല്‍, അവനെ കണ്ടെത്താന്‍ ഏത്കടലും കടക്കും. പിന്നിട് അവനു വേണ്ട പരിശിലനം കൊടുക്കും. ലോകത്ത് പണ്ട് അത്തരം രണ്ടു രഹസ്യ പരിശിലന വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നു ബുദ്ധിസ്ടുകളുടെ വകയായി, ഒന്ന് ടിബറ്റിലും മറ്റേതു ഈജിപ്തിലും. യേശു ഇജിപ്തിലേക്ക് പോയത് നിഷേധിക്കില്ലല്ലോ. ജ്ഞാനികള്‍ വന്നത് ഇവിടെനിന്നാനെന്നും തെളിവുണ്ട്. ബുദ്ധിസ്റ്റ് സൂത്താകളില്‍ നിന്നുള്ള ഉപമകള്‍ ബൈബിളില്‍ ഉടനിളം കാണാം. മുടിയനായ പുത്രനും, വയലിലെ രത്നത്തിന്റെ ഉപമയുമൊക്കെ ഉദാഹരണങ്ങള്‍..
    എന്റെ ബലമായ സംശയം അതല്ല. ഇത് സത്യമാണെന്ന് തന്നെ വെക്കുക. അതുകൊണ്ട് യേശുവിന്റെ തലക്കനത്തില്‍ എന്ത് കുറവ് വരും?
    മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചു, അത് ആരും ചോദ്യം ചെയ്തിട്ടില്ല; പക്ഷെ മറിയം ഒരിക്കലും ഭര്‍ത്താവിനെ അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് എന്ത് ന്യായം? അതായിരുന്നോ ഒരു ഭാര്യയുടെ ധര്‍മ്മം? അതും ഗര്‍ഭിണി ആണെന്നറിഞ്ഞിട്ടും ഒപ്പം നിന്ന ഭര്‍ത്താവിനോട്. സമിപത്തു ലഭ്യമായ ഈ സുഖം ജിവിതാവസാനം വരെ ഒഴിവാക്കാനുള്ള അവബോധം അവര്‍ കാട്ടിയെങ്കില്‍ അവര്‍ ദൈവത്തിനു സമവും, യേശുവിനേക്കാള്‍ ശ്രേഷ്ടരുമാണ്. ദേവാലയത്തില്‍ തര്‍ക്കിച്ചുകൊണ്ടിരുന്ന ബാലനായ യേശുവിനോട്, സമയമായില്ല എന്ന് പറഞ്ഞു കൊടുത്തത് മറിയമാണ്. അതെ മറിയം തന്നെയാണ് ഘാനയിലെ കല്യാണ വിരുന്നില്‍ വച്ചും യേശുവിനെ തിരുത്തിയത്. അതായത് യേശുവിനു അബദ്ധം പറ്റിയെന്നു തന്നെ. പക്ഷെ യൌസേഫിനും മറിയത്തിനും അതും പറ്റിയില്ലാ എന്ന് വാദിക്കുന്നത് കൊണ്ടാണ് ഇത് പറയുന്നത്. ഇത്തരം അബദ്ധ സിദ്ധാന്ധങ്ങള്‍ ആണ് ഇന്ന് സഭയെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്‌.... അല്മായാ ശബ്ദത്തിന്റെ പ്രവര്‍ത്തകരെ പ്പറ്റി ഞാന്‍ കേട്ടിടത്തോളം, അവരെല്ലാം യേശുവിന്റെ വചനങ്ങളെ ആരാധിക്കുന്നവരാണ്. യേശു കമുനിസ്റ്റു കാരനാണെന്ന് ഒരാള്‍ പറഞ്ഞതുകൊണ്ട് പതറുന്ന വിശ്വാസവുമല്ല അവരുടേത്.
    ആ സദ്ഗുരുവിനെ വെച്ചു വിലപറയുന്ന പുഴുത്ത കുഴിമാടങ്ങള്‍ക്കെതിരെയാണ് ഈ സമരം. ഇത് ഉടനെ തിരുമെന്ന പ്രത്യാശയോന്നും ആര്‍ക്കും വേണ്ട. ഒരു വന്ദ്യ വൈദികന്‍ അല്‍മായ ശബ്ദത്തിലെ ലേഖനങ്ങളെപ്പറ്റി പറഞ്ഞു, 'sparks of truth' ഉണ്ടെന്നു. ഈ sparks തന്നെയാണ് ഉണ്ടെന്നു ഞങ്ങളും പറയുന്നത്. സഭയെ നശിപ്പിക്കാനാണ് ഈ പുറപ്പാടു എന്ന് ആരോപിക്കുന്നവരും ഒന്നോര്‍ക്കുക, ഇത് പൊളിച്ചാല്‍ ചെങ്ങളം പള്ളി പൊളിച്ച പോലിരിക്കും ഒരു കഴുക്കോല് പോലും ബാക്കി കാണില്ല. ഇത് മേത്രാന്മാരെക്കാളും നന്നായി അല്മായര്‍ക്കറിയാം. തെറ്റായ മാര്‍ഗ്ഗത്തിലൂടെ ഒരു ജനതയെ നയിക്കുന്നവരില്‍നിന്നു ശബ്ദമില്ലാത്തവരെ മോചിപ്പിക്കുക എന്ന അടിസ്ഥാന ദൌത്യത്തിനുവേണ്ടിയാണ് ഈ പോരാട്ടം. ഇത് തുടരും... ചെങ്കോലും കിരിടവും താഴെ വെച്ചു ദാസരില്‍ ദാസരായി, താഴ്ന്നവരില്‍ താഴ്ന്നവനായി, മെത്രാനും സംഘവും പടിയിരങ്ങുന്നത് വരെ ഇത് തുടരും. ജയം, വന്ദ്യ പുരോഹിതര്‍ ആഞ്ഞുതുപ്പിയ യേശുവിന്റെ ചൈതന്യത്തിനു തന്നെ ആയിരിക്കുകയും ചെയ്യും. കടല്‍ കടന്നും ഒരുവനെ അകത്താക്കാന്‍ ഇവര്‍ പോകും, അകത്തായ ഒരുവനെ....യേശു കാണാതിരുന്നതോ, അറിയാതിരുന്നതോ ഒന്നുമല്ല ഇപ്പോള്‍ സംഭവിക്കുന്നത്‌; പിതാവേ എന്ന് വിളിക്കപ്പെടാനും, തലസ്ഥാനത്ത് ഇരിക്കാനും......... അവര്‍ അവരുടെ അങ്കികളുടെ പകിട്ട് കൂട്ടികൊണ്ടിരിക്കും....
    കണ്ണുകള്‍ തുറക്കപ്പെടുന്ന ഒരു ദിവസം വരും....അന്ന് ചുങ്കക്കാരും വേശ്യകളും മുന്നില്‍ ആയിരിക്കുകയും ചെയ്യും....

    ReplyDelete
  2. Whoever got sight of this video, did a good job. It has summarized the contents of a book called 'Jesus lived in India', by Holger KERSTEN. And if there's any truth in it, then Paul and his famous words (If Jesus has not risen, then our faith is null and void.) will have to be interpreted anew. The Church always finds a way to go round undeniable truths once created by herself and survive with all the illogical positions it has taken on matters pertaining to life here and hereafter, sometime, somewhere.

    But the core of the matter is that one should not base one's life on this or that 'truth' some one has found. Each one has been given the brains to think out for oneself what is basic to life. Anyone can live an ethically and morally healthy life without all those chains of 'credos' implanted into young heads by each religion. To get fixed on some idea as if it is the most important thing without which the whole life become meaningless is the greatest tragedy of all. By his nature, man is not in a position to come to absolute and eternal truth. He is a bundle of changes and his truth will also be of the same nature.

    ReplyDelete
  3. A young man with whom I shared this video had this comment:

    "The best part: John Crossan at 13:45: "We are going to tell you something unbelievable, that you gotta believe. [...] Then they've got you. You've let your brains in the parking lot." :-)

    The scariest part: when that guy brainwashes those children at 13:21."

    What other than this sort of compulsory brainwashing is being done at our catechism classes, Sunday after Sunday? And if one has to maintain any union with the church, one has to produce certificate of having completed this brainwashing till the 12th standard! This is morally and ethically against all human dignity.

    ReplyDelete
  4. ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനതത്വങ്ങളായ യേശുവിന്റെ കുരിശു മരണവും ഉയര്‍പ്പും നിഷേധിച്ചുകൊണ്ടുള്ള യഹൂദരുടെ പ്രചരണം അപ്പോസ്തോലികകാലംമുതല്‍ ആരംഭിച്ചതാണ്. ക്രിസ്തീയവിശ്വാസങ്ങളെ ഞെരുക്കികൊണ്ടുള്ള ഇവരുടെ പ്രചാരണ തന്ത്രങ്ങള്‍ തുടരുന്നു.ആഗോള വാര്‍ത്താമാധ്യമങ്ങള്‍ മൊത്തം യഹൂദന്‍റെ നിയന്ത്രണത്തിലായതുകൊണ്ട് എന്തുമെഴുതി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുവാന്‍ ഇവര്‍ക്കു സാധിക്കുന്നുമുണ്ട്.

    ലോകത്തിലുള്ള മതങ്ങള്‍ക്കും പ്രത്യായശാസ്ത്രങ്ങള്‍ക്കുമെല്ലാം യേശുവിനെ വേണം. യേശു ഹിന്ദുവും മുസ്ലിമും യഹൂദനും ബുദ്ധനുമെല്ലാമായി മനുഷ്യന്‍റെ ഭാവനകളിലോടിനടക്കുകയാണ്. എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്വങ്ങളുമായി ക്രിസ്തുമതത്തിനു സാമ്യമുണ്ട്‌.

    അറിവിന്‍റെ വൃക്ഷം ബുദ്ധമതത്തിലും ക്രിസ്തു മതത്തിലും വിവരിച്ചിരിക്കുന്നു.മരത്തിന്‍റെ ചുവട്ടില്‍ നിന്നുമായിരുന്നു ബുദ്ധഭഗവാന്‍ ആത്മസത്തയായ പരിജ്ഞാനം നേടിയത്. യേശുവിന്റെ പ്രേഷിതദൌത്യവും ഏദന്‍തോട്ടത്തിലെ അറിവിന്‍റെ വൃക്ഷത്തില്‍നിന്നുമാണ്. ഈ
    അറിവായിരുന്നു പ്രാപഞ്ചികമായ ജീവിതത്തില്‍നിന്നും സ്വര്‍ഗത്തിലേക്കുള്ള വഴിയും സത്യവുമായത്.

    കുരിശുമരണത്തോടുകൂടി ക്രിസ്തു അറിവിന്‍റെ വൃക്ഷത്തെ പരിശുദ്ധാത്മാവില്‍ക്കൂടി ജീവന്‍റെ വൃക്ഷമായി രൂപാന്തരീകരണം നടത്തിയെന്നു ക്രിസ്തുമതം വിശ്വസിക്കുന്നു. ബുദ്ധന്‍റെ കാഴ്ചപ്പാടുകളുമായി യേശുവിന്‍റെ വേദോപദേശങ്ങള്‍ക്ക് വളരെയധികം സമാനതകളുണ്ട്. പത്തുകല്‍പ്പനകള്‍ ബുദ്ധന്‍റെ കാഴ്ച്ചപ്പാടുകളുടനീളം കാണാം. എന്നാല്‍ യേശുവും ബുദ്ധനും ഒന്നല്ല. ബുദ്ധന്‍ പുനര്‍ജന്മം വിശ്വസിച്ചപ്പോള്‍ യേശു അന്ത്യവിധിയെപ്പറ്റിയാണ് പഠിപ്പിച്ചത്. ബുദ്ധനെ ദൈവമായി ബുദ്ധമതക്കാര്‍ കാണുന്നില്ല.

    പണത്തിന്‍റെ പ്രതാപത്തില്‍ ഒരു രാജകുമാരനായി ബുദ്ധന്‍ ജനിച്ചു. എല്ലാം ഉപേക്ഷിച്ചു ബുദ്ധന്‍ മുനിയായി, യാചകനായി ജീവിച്ചു. ഭിക്ഷാദാനങ്ങള്‍ നല്‍കി ക്രൈസ്തവധര്‍മ്മങ്ങള്‍ക്കും അടിസ്ഥാനമായ ഒരു തത്വസംഹിതയുണ്ടാക്കി. ഭൌതികലോകത്തിലെ സുഖസൌകര്യങ്ങളില്‍നിന്നും താഴേക്കിറങ്ങി എളിമയോടുകൂടി ഒരു ഭിക്ഷക്കാരനായിട്ടായിരുന്നു ബുദ്ധന്‍റെ ജീവിതം. ഇതു തന്നെയാണ് ക്രിസ്തു പുതിയനിയമത്തില്‍ പറഞ്ഞിരിക്കുന്നത്. "Whosoever exalts himself shall be abased; and he that humbles himself shall be exalted." തന്നത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും"(Luke 18:9-14). അതുപോലെ യേശുവും താഴേക്കിറങ്ങി തന്‍റെ ഓരോ ശിക്ഷ്യന്മാരുടെയും കാലുകള്‍ കഴുകി അവരെ വണങ്ങി. "He who wants to be great must become the smallest of all." തങ്ങളുടെ ഇടയില്‍ വലിയവന്‍ ആര്‍ എന്നു വാദിച്ചപ്പോള്‍ "ഒരുവന്‍ മുമ്പന്‍ ആകുവാന്‍ ആഗ്രഹിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രുഷകനുമാകണമെന്നായിരുന്നു(Mark .35)യേശുവിന്‍റെ സന്ദേശം.

    ReplyDelete