Translate

Monday, February 6, 2012

തിരുവത്താഴം: സാമുവേല്‍ കൂടല്‍



2 comments:

  1. യേശുവിന്‍റെ ബാഹ്യരൂപത്തെക്കുരിച്ചുള്ള ഒരേകദേശ ചിത്രം ആകെകൂടെ തിരുവചനത്തിലുള്ളത് ,ഏശയ്യാ പ്രവാചകന്‍റെ പുസ്ഥകത്തിലാണ്.
    ഏശയ്യാ 53 : (2 -12 ) ശ്രദ്ധാര്‍ഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകര്‍ഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. വന്‍ മനുഷ്യരാല്‍ നീന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ വേദനയും ദുഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവര്‍ മുഖംതിരിച്ചുകളഞ്ഞു. ...... cont.....
    ഞാന്‍ തന്നെയാണ് യേശുവെന്ന് പിടിക്കാന്‍ വന്ന പടയളികളോട്, സ്വയം പരിചയപ്പെടുത്തേണ്ടിവന്നതായി , യോഹന്നാന്‍റെ സുവിശേഷത്തിലും, യൂദാസ് ചുംബനത്തീലൂടെ പരിചയപ്പെടുത്തുന്നതായി മത്തായിയും മര്‍ക്കോസും ലൂക്കായും രേഖപ്പെടുത്തുന്നു. ഇന്ന്നമ്മള്‍ ധരിച്ചുവേച്ചിരിക്കുന്നതുപോലൊരു രൂപത്തിലായിരുന്നെങ്കില്‍ ഇതിന്‍റെയൊന്നും ആവശ്യമില്ലായിരുന്നു. ഇതില്‍നിന്നെല്ലാം മനസിലാകുന്നത്, ലോകദൃഷ്ട്ടിയില്‍ ശരാശരിയില്‍ താഴെമാത്രം സൗന്ദര്യമുണ്ടായിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു പച്ചമനുഷ്യനായിരുന്നു. സൗന്ദര്യം ദൈവീകമല്ല എന്ന് തെളിയുന്നത് , സാത്താന്‍ ലോകദൃഷ്ട്ടിയില്‍ ഏറ്റം സൗന്ദര്യമുല്ലവനാണെന്ന് മനസിലാക്കുമ്പോഴാണ്.
    A portrait of Satan and his personality are given by Eze. 28:11-19 and Isa. 14:12-17.
    Eze. 28:11-19
    “‘You were the seal of perfection,
    full of wisdom and perfect in beauty
    ക്രിസ്തുവിനു ശേഷം ഏകദേശം 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ക്രിസ്തുവിനെ വരച്ചപ്പോള്‍ സംഭവിച്ച അബദ്ധം , പിന്നീട് വന്ന കലാകാരന്മാരും അനുകരിക്കുകയായിരുന്നു, വരക്കുന്നവര്‍ മിക്കവാറും അന്യമാതസ്താരോ തിരുവചനം അറിവില്ലത്തവരോ ആയിരിക്കാനാണ്‌ സാദ്ധ്യദ. മിക്കവാറും എല്ലാ പള്ളികളിലെയും സ്ഥിതി ഇതൊക്കെതന്നെയാനെന്നു, അന്ന്വഷിച്ചാല്‍ മനസിലാക്കവുന്നതെയുള്ളൂ. ഇന്നത്തെയും നല്ല കലാകാരന്മാരെ നോക്ക് , കൂടുതലും അന്യമതക്കാര്‍ തന്നെ, ക്രിസ്ത്യാനികളുണ്ടെങ്കില്‍, അവരുടെ തിരുവചനത്തിലുള്ള അറിവ് തുലോം കുറവുമാനെന്നു മനസിലാക്കാം . ലോകപ്രശസ്തനായ ചിത്രകാരന്‍ വരച്ച ഒടുക്കത്തെ അത്താഴം , ഒരു കലയെന്ന തരത്തില്‍ വളരെ ഔന്യത്യമുല്ലതാണ്. എന്നാല്‍ തിരുവചനവുമായി ഒട്ടും യോജിപ്പിലല്ല എന്ന് പറയേണ്ടിയിരിക്കുന്നു. അത്താഴസമയം സന്ധ്യക്ക്‌ നടക്കുന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വെട്ടിത്തിളങ്ങുന്ന സൂര്യനെ കാണാം. നീണ്ടമുടി പുരുഷന്റെ ശിരസിനു അപമാനമാണെന്ന് പഠിപ്പിച്ചവര്‍ തന്നെ മുടി നീട്ടി വളര്‍ത്താന്‍ സാദ്ധ്യദ ഇല്ലേയില്ല . യെഹൂദ പാരമ്പര്യമനുസരിച്ച് ചെരുപ്പുകള്‍ വെളിയിലിട്ടു , കയ്കാലുകള്‍ കഴുകി ( ശുദ്ധീകരണത്തിനു വച്ചിരുന്ന കല്ഭരണികള്‍) വീട്ടില്‍ പ്രവേശിക്കാറോ ള്ളൂ. ചിത്രത്തില്‍ മെതിയടികള്‍ കാണാം. ഊണ് മേശയെക്കുരിച്ചൊരു പരാമര്‍ശനം പോലുമില്ലത്തിടത്തു ഒരു നീളന്‍ മേശയും വരച്ചു ( എങ്കിലേ എല്ലാവരുടെയും മുഖം വരക്കാന്‍ പറ്റുകയോള്ളൂ) അന്ന് ( ചിലവേളകളില്‍ ഇന്നും) യേഹൂദര്‍ വട്ടത്തിലിരുന്നാണൂ ഒരു പാത്രത്തില്‍നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് (ചെറുപ്പത്തില്‍ പരിഷ്കാരം കുറഞ്ഞ മന്നാന്‍ മുതുവാന്‍ സമുദായം , അവര്‍ എല്ലാവരും ഒരു ഇലയില്‍നിന്നും കഴിക്കുന്ന ആഹാരരീതി കണ്ടിട്ടുണ്ട്) . അതുകൊണ്ടാണ് കൈകഴുകലിനിത്ര പ്രാധാന്യം ഉണ്ടായിരുന്നത്. യേശു പാനപാത്രമെടുത്തു ( പാത്രങ്ങളല്ല ) , അപ്പമെടുത്തു ( അപ്പങ്ങളല്ല- ഒരുവലിയാപ്പത്തില്‍ നിന്നുമാണ്) , അതുപോലെ എന്നോടുകൂടി താലത്തില്‍ കൈമുക്കുന്നവന്‍ എന്ന് പറയണമെങ്കില്‍ നീളന്‍ മേശയാകാന്‍ ഒരുതരവുമില്ല., വട്ടമെശയോ, വട്ടത്തില്‍ നിലത്തിരുന്നലെ ശരിയാകത്തോള്ളൂ.ഈ ചിത്രത്തിന് നമ്മള്‍ ആധികാരികത നല്‍കിയതുകൊണ്ട് ഉണ്ടായ ഏകപ്രയോജനം , ഡാന്‍ ബ്രൌണിനു യേശുക്രിസ്തുവും മഗ്നാല്നമറിയവുമായി കല്ല്യാണം കഴിപ്പിച്ചു വളരെയധികം പൈസയുണ്ടാക്കുവാന്‍ കഴിഞ്ഞു എന്ന് മാത്രം(Davici Code book and movie). പിന്നെചഞ്ചലചിത്തരായ അറിവില്ലാത്ത വിശ്വാസികളില്‍ ഒരു സംശയമുണ്ടാക്കാനും സാധിച്ചു. ഇപ്പോള്‍ വിജയന്മാഷിനു രാഷ്ട്രീയം കളിക്കാനും അവസരം ഉണ്ടായി.
    പിപ്പിലാഥന്‍

    ReplyDelete
  2. യേശു കാഴ്ച്ചയില്‍ സുന്ദരനായിരുന്നു എന്ന് ഒരു ചരിത്രവും പറയുന്നില്ല, എന്നാല്‍ വിരൂപനായിരുന്നു എന്നാണ് കിട്ടുന്ന സൂചനകള്‍ എല്ലാം തന്നെ. നമ്മുടെ നിലയ്ക്കും വിലയ്ക്കും ചേരുന്ന സൌന്ദര്യം ചിത്രകാരന്മാര്‍ യേശുവിനു നല്‍കി. അന്ത്യ അത്താഴത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇതുള്ളത്, പല വിശുദ്ധന്മാരും ഈ മോര്ഫിങ്ങിനു വിധേയരായവരാണ്. മാതാവ് യുറോപ്പില്‍ പ്രത്യക്ഷപ്പെടുന്ന വേഷത്തില്‍ ഇന്ത്യയില്‍ വന്നിട്ടില്ല. കുളിയും കഴിഞ്ഞു, വേഷോം മാറി, ബ്യുടിഷ്യന്റെ അടുത്തു പൊയ് ചമഞ്ഞൊരുങ്ങി വരുന്നു. ബൈബിളിലെ കുഷ്ഠ രോഗിയെ കണ്ടാല്‍ പോലും എത്ര സുന്ദരന്‍.!
    ഈ സൌന്ദര്യവല്‍ക്കരണം സഭയെ നശിപ്പിക്കുന്നതില്‍ ഒരു മുഖ്യ പങ്കു വഹിച്ചു. ആദ്യത്തെ 500 വര്ഷം ആരും യേശുവിന്റെ ചിത്രം ആരും വരച്ചില്ല എന്ന് പറഞ്ഞാല്‍, അക്കാലത്തുണ്ടായിരുന്ന മനുഷ്യര്‍ യേശുവിനെ ഒരു വലിയ ഗുരുവായാണ് കണ്ടിരുന്നതെന്നും, ആ ചൈതന്യത്തില്‍ ജിവിക്കാനാണ് ആഗ്രഹിച്ചതെന്നും മാത്രമല്ല, യേശു പടം വരച്ചും രൂപമുണ്ടാക്കിയും ഉള്ള ആരാധന വിലക്കിയിരുന്നു എന്നും അനുമാനിക്കാവുന്നതെയുള്ളു.

    സഭയെ തിരുത്താന്‍ ശ്രമിക്കുന്നവരോട് ഒരു യാചനയുണ്ട്; ദയവായി ഉപദ്രവിക്കരുത്. പൊളിച്ചടുക്കാന്‍ ശ്രമിച്ചാല്‍ ചെങ്ങളം പള്ളി പൊളിച്ച പോല്‍ ഇരിക്കും. ഒരു പട്ടിക കഷണം പോലും കിട്ടിയെന്നിരിക്കില്ല. ഒരു നല്ല ക്രിസ്ത്യാനിയാവാന്‍ എന്തെല്ലാം ചെയ്യരുതെന്ന് സഭ കൃത്യമായും കാണിച്ചു തരുന്നുണ്ട്. ആ വഴിയെ അങ്ങ് പോയാല്‍ മതി. റോമിന്റെ ആധികാരിക രേഖയനുശരിച്ചു തോമ്മാ സ്ലിഹാ അഫ്ഗാനിസ്താനില്‍ വന്നു പോയി, അവിടെങ്ങാണ്ട്‌ മരിക്കുകയും ചെയ്തു. നമ്മുടെ നാള്‍ വഴി പ്രകാരം, മീനച്ചില്‍ ആറ്റില്‍ കുളിച്ചതിന്റെ വരെ തെളിവുണ്ട്. എന്റെ എളിയ സംശയം ആ പേരിലുള്ള തിരുശേഷിപ്പ് കള്‍ ആരുടേത് ആണെന്നാണ്‌..

    വി. സെബസ്റ്യാനോസാവട്ടെ, വി. ഗിവര്‍ഗ്ഗിസാവട്ടെ നമ്മള്‍ ആരോപിക്കുന്ന്തുപോലെ ജീവിച്ചിരുന്നു എന്നതിന് തെളിവില്ലാ എന്ന് റോമാക്കാര്‍ പറയുന്നു. കൊള്ളാം നമ്മള്‍ വിട്ടുകൊടുക്കുമോ? കല്‍ദായ ക്കാരോടാണോ കളി! ഇവിടെയും തിരുശേഷിപ്പുകള്‍ ആരുടെതാനെന്നു ചോദ്യം ഉണ്ട്.

    ReplyDelete