Translate

Sunday, August 19, 2012

മതമൌലികവാദികള്‍ നാടിന്റെ ശാപം

ക്രിസ്ത്യന്‍ മതമൌലിക വാദികള്‍ ബൈബിള്‍ ദൈവവാക്യങ്ങള്‍ ആയി  വിശ്വസിക്കുന്നതുപോലെ ഹിന്ദു മതത്തിലെ നവീകരണ പ്രസ്ഥാനമായ ഹിന്ദുത്വ പ്രത്യേയ ശാസത്രത്തില്‍ വിശ്വസിക്കുന്നവര്‍ വേദങ്ങള്‍ ദൈവത്തിന്റെ വചനങ്ങള്‍ ആയി കരുതുന്നു. വേദങ്ങളിലെ ശ്ലോകങ്ങള്‍ മുഴുവന്‍ ദൈവങ്ങളെ പുകഴ്ത്തലാണ്. ശിലായുഗത്തില്‍ എഴുതിയ വേദങ്ങള്‍ ഹിന്ദു മത തീവ്രവാദികള്‍ ആത്മീയതയെക്കാള്‍ കൂടുതല്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു. ചിലര്‍ക്കു വേദങ്ങള്‍ ശാസ്ത്രമെങ്കില്‍ മറ്റു ചിലര്‍ക്കു മതമാണ്‌. ചിലര്‍ക്കു ശക്തിയും മറ്റു ചിലര്‍ക്ക് വേദങ്ങള്‍ ദൈവവുമാണ്. ബൈബിളിനെ കൊട്ടി ഘോഷിക്കുന്നവരും   വേദങ്ങളെ പൂജിക്കുന്നവരും  പരസ്പരം ആശയ സംഘടനങ്ങളും ചെളി വാരി എറിയലും നിത്യ സംഭവങ്ങളാണ്.  അടഞ്ഞ മനസ്സുകളുമായി രണ്ടു മതങ്ങളും  സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കുന്നതു മൂലം നിസഹായരായ ദളിതരും ദരിദ്രരായ ക്രിസ്ത്യാനികളും ബലിയാടുകള്‍ ആകുന്നു.

തന്റെ  മതം മാത്രം നന്മയും സത്യമെന്നു വിശ്വസിക്കുമ്പോള്‍ മറ്റുള്ള മതങ്ങള്‍ തിന്മയായി കരുതുന്നു. ഒരു കൂട്ടര്‍ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുമ്പോള്
എതിരാളികള്‍ ബൈബിളിനെ പരിഹസിക്കലായി. ക്രിസ്ത്യാനികള്‍ക്ക്  അക്രൈസ്തവ തത്വങ്ങള്‍ വെറുപ്പാണ്. അതുപോലെ ഹിന്ദു മൌലികവാദികളും  ക്രിസ്ത്യന്‍ തത്വങ്ങളെ നീചമായി വിമര്‍ശിക്കുന്നതും കാണാം. ആരെങ്കിലും ബൈബിളിനെതിരെ സംസാരിച്ചാല്‍ പിന്നീടു ക്രിസ്ത്യാനികള്‍ക്ക്  വെറുപ്പിന്റെ ഭാഷയായി. ദൈവം ഒന്നേയുള്ളൂ;  ആ ദൈവം ഞങ്ങളുടേതു മാത്രമെന്ന് പറഞ്ഞാല്‍ സങ്കുചിത മനസ്ഥിതി അവിടെ പ്രകടിപ്പിക്കുന്നു. വിശ്വസിക്കാത്തവന്‍ പിശാചും അവന്‍ നരകത്തില്‍ കത്തിയെരിയുകയും ചെയ്യും. പാര്‍വത നിരകളിലും മലയിടുക്കുകളിലും മറ്റാരോടും സഹാവാസമില്ലാതെ മൃഗങ്ങളുമൊത്തു ജീവിക്കുന്ന മനുഷ്യര്‍ എങ്ങനെ ദൈവത്തിന്റെ വചനം കേള്‍ക്കും? ഒരു മുസ്ലിമായി ജനിച്ചെങ്കില്‍ മതത്തെ സ്നേഹിച്ചു പരോപകാരം ചെയ്തു ജീവിക്കുന്നതും തെറ്റോ!!! ദൈവത്തിന്റെ മുമ്പില്‍ ക്രിസ്ത്യാനികള്‍ മാത്രമേ നല്ലവരായി ഉള്ളോ? കള്ളം പറയുന്ന, അപരരെ പീഡിപ്പിക്കുന്ന, കൊല്ലുന്ന, അയല്‍ക്കാരനെ വെറുക്കുന്ന, സ്വാര്‍ഥനായ, കള്ളും പെണ്ണും പിടിച്ചു നടക്കുന്ന നാണം കെട്ടവനും പള്ളിയില്‍ ഒന്നു കുമ്പസാരിച്ചാല്‍ സകല പാപങ്ങള്‍ക്കും പരിഹാരം ആകും.  ദൈവം സര്‍വ്വ വ്യാപിയാണ്. ക്രിസ്ത്യാനികള്‍ക്കു മാത്രമുള്ളതല്ല. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ ക്രിസ്ത്യാനികള്‍ ആകണമെന്നും ഇല്ല. നരകം ഉണ്ടെന്നു പേടിപ്പിച്ചു ഒരാളിനെ ക്രിസ്ത്യാനിയാക്കിയാല്‍ മാമ്മോദീസ്സായെന്ന അര്‍ഥവ്യാപ്തിയില്‍ എത്തുകയില്ല.

 മനസാക്ഷി വിരുദ്ധങ്ങളായി ചിന്തിച്ചാല്‍ മാത്രമേ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന  തീരാശാപമായ ഹിന്ദുത്വ  എന്ന മത രാഷ്ട്രീയ തത്വശാസ്ത്രം  ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. വൈദേശിക മതങ്ങളുടെ വളര്‍ച്ച തടഞ്ഞു ഹിന്ദു മതത്തെ രക്ഷിച്ചു രാജ്യത്തെ രക്ഷിക്കുവാന്‍ എന്ന അടിസ്ഥാന തത്വമാണ് ഇവര്‍ നടപ്പിലാക്കി കൊണ്ടിരുക്കുന്നത്.  ചിപുവാന്‍ ബ്രാഹ്മണമത വിഭാഗത്തില്‍പ്പെട്ട വിനായക ദാമോദര്‍ സവര്‍കര്‍ (1888-1966)ആണ് ഈ സംഘടനക്കു ആശയരൂപം നല്‍കിയത്. പിന്നീട് ബല്‍റാം ഹെട്ഗേവാര്‍ 1925 ല്‍  ആര്‍ എസ് എസ് എന്ന സംഘടനക്ക് രൂപം നല്‍കി. പിന്നാലെ ഗോള്‍വാള്‍ക്കര്‍ (1906-1973) സംഘടനക്ക് നേതൃത്വം നല്‍കി.

 നാസി നേതാവായ ഹിറ്റ്‌ലറിന്റെ തീവ്രദേശീയ വാദം ഈ നേതാക്കന്മാരെ ആകര്‍ഷിച്ചിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിന്റെ തകര്‍ച്ചയില്‍ ഇവര്‍ ദുഖിതരായിരുന്നു. അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ബ്രിട്ടീഷ്കാരില്‍ പഴിചാരുകയും ചെയ്തു. ഭാരതത്തില്‍ ജീവിക്കുന്നവര്‍ പൌരാണികമായ നമ്മുടെ സംസ്ക്കാരങ്ങളെ ഉള്‍കൊള്ളണമെന്നും വേദങ്ങളും ഹൈന്ദവ തത്വങ്ങളും ഉള്‍പ്പെട്ട ഹിന്ദുത്വാ മതതത്വങ്ങള്‍ കൈകൊള്ളണമെന്നും  ഇവരുടെ ആശയ സംഹിതകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഒരു രാഷ്ട്രം, ഒരു സംസ്ക്കാരം, ഒരു മതം ഒരു ഭാഷ എന്നാണ്  മുദ്രാവാക്യം. നാസികളുടെ ഒരു ജനത ഒരു രാഷ്ട്രം ഒരു നേതാവ് എന്ന പ്രത്യേയ ശാസ്ത്രമാണ് ഇവര്‍ ആവിഷ്കരിച്ചത്.

ഞങ്ങള്‍ ഒന്നു മുസ്ലിം ക്രിസ്ത്യന്‍ മറ്റൊന്ന് എന്ന വിഭാഗീയ ചിന്തകളാണ് ഇവര്‍ രാജ്യത്തു വളര്‍ത്തി കൊണ്ടുവരുന്നത്. ബ്രാഹ്മണ മേധാവിത്വം ഉയര്‍ത്തി ദളിതരെ താഴ്ത്തികെട്ടി മുസ്ലിമുങ്ങളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണമെന്നാണ് രാഷ്ട്രീയവല്‍ക്കരിച്ച ഈ ഭീകര സംഘടനയുടെ അജണ്ട. ഇവരുടെ തത്വശാസ്ത്രം തലയ്ക്കു പിടിച്ചവര്‍ ആയിരകണക്കിന് മുസ്ലിമിന്റെയും ദളിതരുടെയും ചോര ഈ രാജ്യത്ത് ഒഴുക്കി. സവര്‍ണ്ണരാജ്യം നടപ്പില്‍ വരുത്തണമെന്ന ഉദ്ദേശത്തോടെ ബാബറി മസ്ജിദ് ഇടിച്ചു നിരപ്പാക്കിയും മുംബയില്‍ മുസ്ലിംങ്ങളെ കൂട്ട കൊല ചെയ്തും സൂറത്തില്‍ മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്തും  ക്രിസ്ത്യാനികളെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചും ഇവര്‍ ശക്തി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.

ബ്രാഹ്മണ സാമൂഹ്യനീതി നടപ്പിലാക്കുക, ദരിദ്രര്‍ക്ക് വോട്ടവകാശം നിറുത്തല്‍ ചെയ്യുക, നീതി ന്യായകോടതികളില്‍ സവര്‍ണ്ണ മേധാവിധ്വം
ഉറപ്പിക്കുക, ചതുര്‍വര്‍ണ്ണം നടപ്പിലാക്കുക എന്നെല്ലാം  രഹസ്യ പദ്ധതികളാണ്. ഹിന്ദുമതം മാത്രമേ വളരുവാന്‍ പാടുള്ളൂ, ക്രിസ്ത്യന്‍ മുസ്ലിം വളര്‍ച്ച തടയണം, ഹിന്ദു ധര്‍മ്മം സ്വീകരിച്ചില്ലെങ്കില്‍ അഹിന്ദുക്കള്‍ രണ്ടാം തരം പൌരന്മാരായി രാജ്യത്തു കഴിയണം എന്നെല്ലാം തങ്ങളുടെ
 നിബന്ധനകളില്‍പ്പെടുന്നു.  ഹിന്ദുത്വായുടെ പരമമായ ലക്ഷ്യം ഭാരതത്തില്‍ ഫാസിസ്റ്റ് വ്യവസ്ഥിതിയില്‍ ഹിറ്റ്ലറിന്റെ ആര്യഭരണം ഏര്‍പ്പെടുത്തുകയെന്നുള്ളതാണ്. ധനികരായ എസ്റ്റെറ്റു ഉടമകളും
വ്യവസായ പ്രമുഖരും വന്‍കിട മുതല്‍ മുടക്കുള്ള പ്രസ്ഥാനങ്ങളും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഈ സംഘടനയെ  അമിത ധന സഹായവും ആള്‍ബലവും നല്‍കി സഹായിക്കുന്നു.


ഹിന്ദുത്വ തത്വസംഹിതകളില്‍ ഒളിഞ്ഞിരിക്കുന്നതു ഹൈന്ദവത്വത്തിലെ പരിശുദ്ധിയില്‍ മായം കലര്‍ത്തിയ കൊടും വിഷമാണ് . ഹിന്ദുത്വയെന്നാല്‍ ഹിറ്റ്ലറിന്റെ ഫാസിസ്റ്റ് ചിന്താഗതിപോലെ ഹിന്ദു മതത്തിനുള്ളിലെ ഒരു ഭീകരശ ത്രുവെന്നും കണക്കാക്കാം.  ഈ സംഘടനയെ നയിക്കുന്ന തീവ്രവാദികള്‍ ഹിന്ദുമത കൊളോണിലിസം മറ്റുള്ള മതങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നു. സംഘടനക്കു രൂപവും പ്രചോദനവും നല്‍കിയത് ദൈവങ്ങളായ രാമനോ, കൃഷ്ണനോ ശിവനോ അല്ല. ഹിന്ദുവല്ലാത്ത മതങ്ങളെ താഴ്ത്തി കെട്ടിയുള്ള ആശയങ്ങള്‍ ഉടലെടുത്തത് ഹിറ്റ്ലറും മുസ്സോളിനിയില്‍ നിന്നുമാണ്. ഹിന്ദുത്വായെന്നാല്‍ ഹിന്ദുവായി അഭിനയിക്കുന്ന ഹിന്ദു മതത്തിലെ ഒരു നവീകരണ പ്രസ്ഥാനം എന്നും അര്‍ഥം കല്‍പ്പിക്കാം.

മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഹയിജാക്ക് ചെയ്‌താല്‍ മാത്രമേ ഈ പുതിയ മതത്തിന്റെ വളര്‍ച്ച സാദ്ധ്യമാവുകയുള്ളൂ. കാഴ്ചയില്‍ ഇവര്‍ ഹിന്ദുക്കളെപ്പോലെ തന്നെയിരിക്കും. മതമോ ആത്മീയതയോ ഇല്ലാത്ത ഭീകര ഭാഷയാണ്‌ മൌലിക വാദികളായ ഇവര്‍ ഉപയോഗിക്കുന്നത്. നിഷ്കളങ്കരരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വധിച്ച രക്തചരിത്രം ഇവര്‍ക്ക് ഏറെയുണ്ട്. ശ്രീ രാമ ദൈവത്തിന്റെ നീതിയെ കാറ്റില്പടര്‍ത്തി കൊണ്ടു അക്രമവും അനീതിയും മത മൌലിക വാദികളുടെ പ്രസ്ഥാന മുദ്രാവാക്യമാക്കി.  മത ഭീകരതയുടെ പേരില്‍ മഹാത്മാ ഗാന്ധിജിയുടെ ജീവന്‍വരെ എടുത്തു. രാവണന്റെ അനുയായികളെപ്പോലെ ബാബറി മസ്ജിദ് തകര്‍ത്ത് ആയിരങ്ങളുടെ ജീവന്‍ അപഹരിച്ചു.എക്കാലവും,ബാഹ്യശക്തികളെ  ചെറുത്തു തോല്‍പ്പിച്ചു ഹിന്ദു മതം ഈ പുണ്യ ഭൂമിയില്‍ പൌരാണിക കാലം മുതല്‍ സുരക്ഷിതമായിരുന്നു. ഇന്നു ശത്രു മുഖംമുടി ധരിച്ചു അകത്തുണ്ട്. രക്ഷിക്കുവാന്‍ എന്ന ഭാവേന വരുന്ന ഈ കൊടും ഭീകരരെ തകര്‍ത്തില്ലെങ്കില്‍ ഹിന്ദു മതത്തിന്റെ അസ്തമയം ഉടന്‍ ഉണ്ടാകും.

ഹിന്ദുത്വാ വാദികള്‍ വേദങ്ങളെ സ്വന്തമാക്കി അഹിന്ദുക്കളുടെ വേദ പുസ്തകങ്ങളെ അപൂര്‍ണ്ണമെന്നും വിധി എഴുതി.അവര്‍ ഏക ദൈവികവാദികളുമായി വേദങ്ങളുടെ മറവില്‍ ഒളിച്ചു കളിക്കുന്നു.   നാസ്തിക നാസി തത്വങ്ങളില്‍ ഉദയം ചെയ്ത ഹിന്ദുത്വാ സംഘിടിത മതത്തിന് എങ്ങനെ ഏകദൈവ വാദിയാകുവാന്‍ സാധിക്കും.? ദൈവത്തില്‍ അധിഷ്ടിതമായ ഹിന്ദു മതത്തിന്റെ  ഏകദൈവവും വേദങ്ങളും  പുരാണങ്ങളും ഇതിഹാസ്സങ്ങളും  ഹിന്ദുത്വാ എന്ന ഭീകര  സംഘടനക്കു അവകാശപ്പെട്ടതല്ല. ഹൈന്ദവ മതങ്ങളില്‍ അതി പുരാതനകാലം  മുതല്‍ കേട്ടിട്ടില്ലാത്ത തീവെട്ടി കൊള്ള, അബാല വൃദ്ധ ജനങ്ങളുടെയും സ്ത്രീ ജനങ്ങളുടെയും കൊല, ദളിതരെയും അഹിന്ദുക്കളെയും കൊല ചെയ്യുക തൊഴിലാക്കിയിരിക്കുന്ന ഇവര്‍ക്കോ സര്‍വ്വ വ്യാപിയായ
ഏക ദൈവം?

 കോടികണക്കിന് ശിവന്റെ തൃശൂല്‍ (തൃശൂലം) വിറ്റും ദൈവത്തെ വിറ്റും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന ഇവരുടെ  ഭീകരദൈവം ഹൈന്ദവന്റെതല്ല. ആത്മീയതയുടെ പരിവേഷമായ കുങ്കുമ നിറത്തിലും വിഷച്ചായം തേച്ചു വെറുപ്പിന്റെ മതം സൃഷ്ടിച്ചു. അദ്ധ്യാത്മ ലോകത്തിനു വെളിച്ചം നല്‍കിയ വേദങ്ങളെയും ഭാരതീയ ചിന്താഗതികളെയും ഭാരത സംസ്ക്കാരത്തെയും ധിക്കരിച്ചു  ദ്രാവിഡ സംസ്കാരത്തെ ചുട്ടരിച്ചു ചാമ്പലാക്കി.  പുറത്തു നിന്നു വന്നു കുടിയേറിയ ഈ ആര്യന്‍വാദികള്‍ ദ്രാവിഡ ദൈവങ്ങളെ സ്വന്തമാക്കി, ഇന്നു ഭാരതം  അവര്‍ക്ക് മാത്രമെന്നു ചിന്തിക്കുന്നതും വിരോധാഭാസം തന്നെ. മണ്ണിന്റെ മക്കളെ ജെറുസ്ലെമികളും മെക്കാക്കാരുമാക്കി.

 ഹിന്ദുത്വായെന്ന ഫാസ്സിസ്റ്റ് മതം രാഷ്ട്രീയ മുതലെടുപ്പിനുള്ളതാണ്.  ബോധവും വിദ്യാഭ്യാസവുമുള്ള മലയാളീ കേരളത്തില്‍ ഇവരുടെ  തന്ത്രങ്ങള്‍ നടപ്പിലാക്കുവാന്‍ സാധിച്ചില്ല. ഭാരതം ഒത്തൊരുമിച്ചു ഈ ഭീകര മതത്തെ ഒറ്റപ്പെടുത്തിയില്ലെങ്കില്‍ പൌരാണിക മതമായ ഹിന്ദു മതം ഒരു ഭീകര ജന്തുവായി രൂപപ്പെടും.
ദൈവമായ ശ്രീ രാമനെ തരം താഴ്ത്തി വര്‍ഗീയ വാദിയായി ചിത്രീകരിച്ചു. അക്രമത്തിനും അനീതിക്കുമെതിരെ പോരാടിയ ശ്രീരാമന്റെ സ്ഥാനത്തു അവര്‍ മറ്റൊരു  ഭീകര രാമനെ   ആദരിക്കുന്നു. ഇവരുടെ ദൈവമായ രാമന്‍ സര്‍വ്വവ്യാപിയല്ല മറിച്ചു  അയോധ്യയിലെ ഒരേക്കര്‍ സ്ഥലത്തു കുടികൊള്ളുന്ന ഒരു ദൈവം മാത്രം. ഈ പ്രാകൃത ദൈവം ആഗോള നീതിയുടെ പ്രതീകമല്ല. ഗാന്ധിജിയുടെ രാമനല്ല.  അസഹിഷ്ണതയുടെ ഈ മതം ആദ്യം ഗാന്ധിജിയെ കൊന്നു. ഇന്നു ഗാന്ധിജിയുടെ ശ്രീ രാമനെ പുറത്താക്കുവാന്‍ ശ്രമിക്കുന്നു. ലോകത്തിലുള്ള ഏതു മതങ്ങളെക്കാളും ശ്രീ രാമനെ അവഹെളിച്ചതും അവഹേളിക്കുന്നതും ഹിന്ദുത്വാവാദികളാണ്.

അകം മുഴുവന്‍ വിഷപ്പുക നിറച്ചു കൊണ്ടു ഹിന്ദുത്വ ഇങ്ങനെ തത്വം പറയുന്നു.  "നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിങ്ങളും ഈശ്വരനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഉറങ്ങുമ്പോള്‍ എല്ലാവരും ഈശ്വനാണ്‌. അതുകൊണ്ടുതന്നെ നിങ്ങളും ദൈവമാണ്‌."  നീ ദൈവമാണ് എന്നു വേദങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഹിന്ദുത്വ  പറയുന്നു ഉറങ്ങി കിടക്കുന്നവര്‍ എല്ലാം ദൈവങ്ങളാണ്. ഉണരുമ്പോള്‍ ഈ ദൈവങ്ങള്‍ക്ക് അഹിന്ദുക്കളുടെ തല വെട്ടാം. ദളിതരെ എന്നും തോട്ടിപ്പണിയും അടിമ വേലയും ചെയ്യിപ്പിക്കാം.  ചതുര്‍വര്‍ണ്ണങ്ങള്‍ അങ്ങനെ ദുരുപയോഗപ്പെടുത്തി നില നിര്‍ത്താം. സ്വയം ദൈവം എന്നു ചിന്തിക്കുന്നവര്‍ ദുരഹങ്കാരികളും അധികാര ഭാവികളും ധിക്കാരികളുമായിരിക്കും. ഇത് ഹിന്ദു മതമല്ല.    അമിത ഭീകര ദേശീയതയുടെ ഉപജ്ഞാതാവ് വിനായക ദാമോദര്‍  സവര്‍കര്‍ സ്ഥാപിച്ച മതമാണ്.  നാസികളെപ്പോലെ ആര്യത്വം പുലമ്പി നടക്കുന്ന ഹിന്ദുത്വായുടെ പുതിയ ദര്‍ശനം എന്നും പറയാം.

"ഹിന്ദു മതത്തില്‍ നിങ്ങളും ദൈവമാണ്" എന്ന തത്വം വിഡ്ഢികളെ ഉദ്ദേശിച്ചുള്ളതല്ല.സ്വയം ദൈവ സാഷാത്ക്കാരം നേടിയവരെയാണ് നീ ബ്രഹ്മന്‍ എന്നു പറയുന്നത്. അതു തപസുകള്‍കൊണ്ടും അനുഷ്ടാനങ്ങള്‍ കൊണ്ടും നേടിയെടുക്കുന്ന അനുഗ്രഹ സമ്പത്താണ്‌. ചില മാമുനികള്‍  അവിടം വരെ എത്തിയെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. മനസാണ് ദൈവം എന്ന സങ്കല്‍പ്പത്തില്‍ക്കൂടി   ഭാവരൂപങ്ങളുള്ള  ഒരു ദൈവത്തെ  മനസ്സില്‍ സൃഷ്ടിക്കുന്നു. സൃഷ്ടികര്‍മ്മം പുതിയതായി ഒരു സൃഷ്ടി നടത്തി സ്വയം ഏറ്റെടുക്കുന്നു. മനസ് എന്നു പറയുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനമാണ്. മനസും ബുദ്ധിയുടെ ഉറവിടമായ തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം. മനസാകുന്ന ഈ ദൈവത്തിനു ശരീരവും ബുദ്ധിയും വേണോ? മനസ് ഒന്നും സൃഷ്ടിക്കുകയില്ല , കണ്ടു പിടിക്കുകയാണ് ചെയ്യുന്നത്. കണ്ടു പിടിക്കുന്നവര്‍ എല്ലാം ദൈവങ്ങളോ?

പ്രകൃതിയുടെ സ്വാധീനം അനുസരിച്ചു  മനസിന്‌ വ്യതിയാനങ്ങള്‍ വരും. ദൈവ നിര്‍വചനത്തില്‍ വ്യതിയാനങ്ങളോ മാറ്റങ്ങളോയില്ല. പ്രായോഗിക ജീവിതത്തില്‍ മനസ്സു മാറി മാറി ചലിച്ചു കൊണ്ടിരിക്കും. ചുരുക്കത്തില്‍ മനസ്സു എന്നു പറയുന്നത് മനുഷ്യന്റെ ബുദ്ധി തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രതിഭാസം. അവിടെ മനസിനെ എന്തിനു ദൈവമാക്കണം.? ദൈവത്തിന്റെ ആസ്തിത്വം, സത്ത സ്വതന്ത്രമാണ്.  വാസ്തവികങ്ങളായ പ്രപഞ്ചചലനങ്ങളസരിച്ചു പ്രവര്‍ത്തിക്കുന്ന മനസിന്റെ ആസ്തിത്വം, സത്ത  എങ്ങനെ സ്വതന്ത്രമാകും? ദൈവ അവതാരങ്ങളെ വിള്ളലേറ്റ മനസിലെ ദൈവിതം ആയി കാണാം.


 രമണ മഹര്ഷിയും വിവേകാനന്ദനും മതങ്ങളുടെ സത്ത ഉള്കൊണ്ടാവരായിരുന്നു. ക്രിസ്തുവിനെ അവര്‍ ക്രിസ്ത്യാനിയെക്കാള്‍ മനസിലാക്കിയിരുന്നു. ഇസ്ലാം വിശ്വസിക്കുന്നത് അനാദികാലം മുതലുള്ള അള്ളായെയാണ്. ക്രിസ്ത്യാനികള്‍ സൃഷ്ടിയെ പരിപൂര്‍ണ്ണതയില്‍ എത്തിച്ച ത്രിത്വത്തെയും. ബ്രഹ്മനെയും ത്രിത്വത്തെയും ഒരു ശക്തിക്കും നിര്‍വചിക്കുവാന്‍ സാധിക്കുകയില്ല. സൂര്യചന്ദ്രാദികള്‍ ഇല്ലാതെ ക്രിസ്ത്യന്‍ ദൈവം ലോകം സൃഷ്ടിച്ചുവെന്ന് ഹിന്ദു മൌലിക വാദികള്‍ ശക്തിയായി ക്രിസ്തു മതത്തെ അധിക്ഷേപിക്കുന്നതു കാണാം.  സൃഷ്ടിയുടെ പരമരഹസ്യം ഒരു മതത്തിനും നിര്‍വചിക്കുവാന്‍ സാധിക്കുകയില്ല. ഒരു സനാതനമുനിയും അത്രത്തോളം ഭൂമിചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ എന്തിനു എബ്രാഹിമിക്ക് തത്വങ്ങളെ താഴ്ത്തി വിശ്വസിക്കുന്ന സനാതനം മാത്രം മെച്ചമെന്നു പറയണം? യൂറോപ്പ്യന്‍മാര്‍ വരുന്നതുവരെ വര്‍ണ്ണ വ്യവസ്ഥകളടങ്ങിയ സനാതനധര്‍മ്മം ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്നു. ഹിന്ദുവെന്ന പേര് നല്കിയതും യൂറോപ്പ്യന്‍ മിഷ്യനറിമാരാണ്. പിന്നീട് വന്ന മുനിമാര്‍ വേദങ്ങള്‍ ശേഖരിച്ചു സനാതനധര്‍മ്മത്തിന് പുത്തനായ ഒരു നിര്‍വചനവും കൊടുത്തു. സതിയും വര്‍ണ്ണ വ്യവസ്ഥകളും കൊണ്ടു ദുഷിച്ച അധര്‍മ്മത്തിനു വെളിച്ചം നല്കിയതും യൂറോപ്പ്യന്മാര്‍ ആണ്. മിഷ്യനറിമാര്‍ അറിവിന്റെ വെളിച്ചം ഭാരതത്തില്‍ കൊണ്ടു വന്നില്ലായിരുന്നുവെങ്കില്‍ സനാതനികള്‍ ഇന്നു തങ്ങള്‍ കണ്ടു പിടിച്ച പൂജ്യംപോലെ വട്ടപൂജ്യം ആകുമായിരുന്നു

8 comments:

  1. Say something about this click the link below.
    http://mangalam.com/index.php?page=detail&nid=595073&lang=malayalam

    ReplyDelete
  2. Very Good Article Mr. Padannamakkal!

    ReplyDelete
  3. ഹിന്ദുത്വാവാദികള്‍ ക്രിസ്ത്യാനികളെ വിളിക്കുന്നതു മതപരിവര്‍ത്തന ഭീകരവാദികളെന്നാണ്. ശരിക്കു മുസ്ലിം ഷാരിയാ ഇന്നു പിന്തുടരുന്നത് ഹിന്ദുത്വാ ഭീകരസംഘടനയാണ്.

    ഹൈന്ദവമതത്തില്‍ ധര്‍മ്മം, സത്യം വഴി ദൈവത്തിലേക്കുള്ള വഴികള്‍ അനേകമുണ്ട്. ഏകം സത് വിപറാ ബഹുതാ വടന്തി -നിത്യമായ സത്യം ഒന്നേയുള്ളൂ, പരം പൊരുളായ പരമസത്യത്തിലേക്ക് വഴികള്‍ ഏറെയും. ഇങ്ങനെ പൌരാണിക കാലം മുതലുള്ള ഹൈന്ദവ വിശ്വാസത്തെ കാറ്റില്‍ പറത്തി ഹിന്ദുത്വാ എന്ന ഭീകര മതം നാസിതത്വങ്ങള്‍ സ്വീകരിച്ചു. ഇവരുടെ തീവ്ര ദേശീയബോധവും
    മതഭ്രാന്തും രാജ്യത്തെയും ഹിന്ദു മതത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നു.

    യഥാര്‍ഥ രാമനെ തള്ളികളഞ്ഞു ഒരു ഭീകര രാമനാണ് ഹിന്ദുത്വ ദൈവം. ക്രിസ്ത്യാനികളും യഥാര്‍ഥ ക്രിസ്തുവിനെ മാറ്റി മറ്റേതോ കൃസ്തുവിനെയും ആരാധിക്കുന്നു. ഹിന്ദു മതത്തിനും ക്രിസ്തുവിനും വിത്യാസമായി ചിന്തിക്കുന്നു.

    ദൈവത്തിലേക്കുള്ള വഴി ക്രിസ്തു മാത്രമെന്ന് ക്രിസ്ത്യാനികളും അയോധ്യയിലെ ഒരേക്കര്‍ ദൈവമായ രാമനെന്നു ഹിന്ദുത്വായും കരുതുന്നു. ശരിയായ രാമനും ക്രിസ്തുവും യഥാര്‍ഥത്തില്‍ ഒളിച്ചിരിക്കുകയാണ്.

    ക്രിസ്തു ആരെയും ക്രിസ്ത്യാനിയാക്കിയിട്ടില്ല. എന്നാല്‍ ക്രിസ്ത്യാനികള്‍ മറ്റുള്ളവരെ മതം മാറ്റുന്നതാണ് പ്രശ്നം. വിശ്വാസികളും അവിശ്വാസികളും എന്ന് ക്രിസ്ത്യാനികള്‍ ലോകത്തെ വിഭജിച്ചു. ആദ്യത്തെ കൂട്ടര്‍ക്ക് സ്വര്‍ഗവും രണ്ടാമത്തെ കൂട്ടര്‍ക്ക് നരകവും വിധിച്ചു.

    ഹിന്ദുത്വാ ഭീകരര്‍ക്ക്‌ ഭാരതം അവരുടെ
    പുണ്യഭൂമിയും ജന്മഭൂമിയും. അഹിന്ദുക്കള്‍ക്ക്‌
    ജന്മഭൂമിമാത്രം. ഈ വാനരന്മാര്‍ യഥാര്‍ഥത്തില്‍ ബാര്‍ബെറിയന്‍ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെ. നരകത്തിനു പകരം അഹിന്ദുക്കളുടെ തല വെട്ടല്‍ ഇവരുടെ ജന്മസായൂജ്യമായും കരുതുന്നു.

    ക്രിസ്ത്യാനികള്‍ പുരോഹിതര്‍ക്ക് അമിത സ്ഥാനം കല്‍പ്പിക്കുന്നതുപോലെ സഫ്രോണ്‍ വേഷധാരികള്‍ ഹിന്ദുത്വാ മതത്തില്‍ ജീവിക്കുന്ന
    ഭീകരദൈവങ്ങളാണ്. ചിലര്‍ക്ക് ഹനുമാനെപ്പോലെ വാലും മോന്തയുമുണ്ട്.

    ReplyDelete

  4. തന്റെ മതം മാത്രം നന്മയും സത്യമെന്നു വിശ്വസിക്കുമ്പോള്‍ മറ്റുള്ള മതങ്ങള്‍ തിന്മയായി കരുതുന്നു.
    =================================

    ഇതാണ് ഇന്നിന്‍റെ അശാന്തിക്കു കാരണം എന്ന് തോന്നുന്നു. വെറുതെ ഒന്ന് സങ്കല്പിച്ചു നോക്കുക . ബിന്‍ ലാദനും ,എം .എം അക്ബര്‍ഉം ഹിന്ദുക്കളായും , മദനി ഒരു ക്രിസ്ത്യാനിയായും , യാസര്‍ ആരഫത്ത് ഒരു യാഹൂധനായും, ഹിറ്റ്‌ലര് ഒരു സിക്കുകാരനായും ,ഇന്നത്തെ പോപ്പും അദ്വാനിയും ഒരു മുസ്ലീമും ആയി ജനിച്ചിരുന്നെങ്കില്‍ , ചരിത്രം ഇങ്ങനെയാകുമായിരുന്നോ? ഇവരിലെല്ലാം പൊതുവായ ഒരു തെറ്റ് ഞാന്‍ കാണുന്നത് ഞമ്മന്റെ മതം മാത്രം എല്ലാം ശരിയെന്ന ധാരണയല്ലേ ?.

    ReplyDelete
    Replies
    1. ഇവരൊക്കെ മതം മാറി ജനിച്ചിരുന്നുവെങ്കില്‍ ഒരു വ്യത്യാസവും ഉണ്ടാകുമായിരുന്നില്ല. അവരവര്‍ ഏതു മതത്തില്‍ ആണെങ്കിലും തനി സ്വഭാവം കാണിയ്ക്കും എന്ന് പറയാം. അവര്‍ ആ മതത്തില്‍ ജനിചില്ലെങ്കില്‍ അവര്‍ അവരല്ലാല്ലോ വേറെ ആരോ ആണല്ലോ. ആര്‍ക്കും കാലത്തില്‍ പിന്നോട്ട് പോയി ജന്മം മാറ്റാനും ആവില്ല. "ഇവയെല്ലാമം സംഭാവിയ്ക്കേണ്ടത് തന്നെ" എന്ന ഒറ്റ വാക്കില്‍ ഉള്ള ഉത്തരത്തില്‍ ആശ്വസിക്കാം. മനുഷ്യ ചരിത്രത്തില്‍ നേരിട്ട് ഇടപെടാത്ത ഒരു ദൈവം ആണ് ദൈവം എന്ന് കരുതുന്നതല്ലേ ശരി. മനുഷ്യര്‍ തന്നെ ആണ് ചരിത്രം ഉണ്ടാക്കുന്നതും മാറ്റുന്നതും. അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ട് ഹിടല്രും മുഹമ്മദും മാവോയും ഒക്കെ ജനിയ്കാനും ജീവിയ്ക്കാനും ഇത്ര മാത്രം തിന്മ ചെയ്യാനും അനുവദിച്ചു.? ചില വ്യക്തിപരമായ സാഹചര്യങ്ങളില്‍ ചിലപ്പോള്‍ ചിലനേരങ്ങളില്‍ ദൈവം ഇടപെട്ടെക്കാം. ബാക്കി നീ ആയി നിന്റെ പാടായി എന്നാ എല്ലാ "ദൈവങ്ങളുടെയും" നിലപാട്.

      Delete
  5. പ്രിയ അല്‍മായ ശബ്ദം, വല്ലപ്പോഴുമൊക്കെ ഈ ബ്ലോഗില്‍ വന്ന് ലേഖനങ്ങള്‍ വായിച്ചു പോയിട്ടുണ്ട്. ഇവിടെ ചര്‍ച്ച ചെയ്യപ്പെടാറുള്ള എല്ലാ വിഷയങ്ങളും മനസ്സിലായിട്ടില്ലെങ്കിലും പൊതുവേ ഇവിടെ പോസ്റ്റു ചെയ്യപ്പെട്ടിട്ടുള്ള ലേഖനങ്ങള്‍ നിലവാരം പുലര്‍ത്തുന്നവയും, നിഷ്പക്ഷങ്ങളും, ക്രിയാത്മകങ്ങളും ആയിട്ടാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ഈ ലേഖനം അസംബന്ധങ്ങളുടെയും വിവരക്കേടിന്റെയും ഒരു ഘോഷയാത്ര മാത്രമാണ് എന്നു പറയാതിരിക്കാന്‍ വയ്യ. ഇതില്‍ എഴുതിയിരിക്കുന്ന ഏതാണ്ട് എല്ലാവരികളും അപ്രകാരമായവ ആയതിനാല്‍ ഓരോന്നും ചൂണ്ടിക്കാട്ടി ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പില്ല. കൂടുതല്‍ പഠനം നടത്തുക. നേരിട്ട് അറിയാന്‍ ശ്രമിക്കുക. താങ്കള്‍ കേട്ടിട്ടില്ലെങ്കില്‍, ഡോ ഡേവിഡ് ഫ്രാളിയുടെ "How I Became A Hindu" എന്ന ആത്മ കഥാപരമായ പുസ്തകം വായിക്കുന്നത് നന്നായിരിക്കും.
    http://bharateeya.wordpress.com/2009/06/05/how-i-became-a-hindu-david-frawley
    സ്വാമി ചിന്മയാനന്ദനെ പറ്റി കേട്ടിട്ടില്ലാത്ത കേരളീയര്‍ ചുരുങ്ങും. അദ്ദേഹത്തിന്റെ ഗീതാജ്ഞാന യജ്ഞം നടക്കുന്ന മൈതാനത്ത് ഔദ്യോഗിക വേഷത്തില്‍ തന്നെ പാതിരിമാര്‍ വന്ന് നിന്ന് ശ്രവിക്കുന്നത് മൂന്നു പതിറ്റാണ്ടു മുമ്പ് ഞാന്‍ കണ്ടിട്ടുണ്ട്. ചോദിച്ചപ്പോള്‍ പറഞ്ഞത്, തങ്ങളുടെ സെമിനാരികളിലും ഗീതാ പാഠങ്ങളുണ്ട് എന്നാണ്.കൂടുതല്‍ ആധികാരികതയോടെ അറിയാന്‍ വേണ്ടി വന്നതാവണം അവര്‍. ഏതായാലും ഈ സ്വാമി ചിന്മയാനന്ദനും, സമാധാനത്തിന് നോബല്‍ സമ്മാനാര്‍ഹനായ ദലൈ ലാമയും ഒക്കെയാണ് വിശ്വ ഹിന്ദു പരിഷത്തിന്‍റെ സ്ഥാപക നേതാക്കളില്‍ ചിലര്‍. ഒരിക്കല്‍ സ്വാമിയുടെ പ്രഭാഷണത്തില്‍ അദ്ദേഹം ഹിന്ദുക്കള്‍ ഒരുമിക്കേണ്ടതിന്റെയും, ഒരു വോട്ട് ബാങ്കായി മാറേണ്ടതിന്റെയും ഒക്കെ ആവശ്യത്തെക്കുറിച്ച് സംസാരിച്ചു. ഇതിനെക്കുറിച്ച് ഉടനെതന്നെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ചോദ്യങ്ങളുണ്ടായി. "അങ്ങാണല്ലോ ഒരല്‍പ്പം മുമ്പ് 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നൊക്കെയുള്ള മഹദ് വചനങ്ങള്‍ ഉദ്ഘോഷിച്ചത്. ഇപ്പോള്‍ അങ്ങ് ഹിന്ദുക്കളുടെ മാത്രം കാര്യവും പറയുന്നു. ഇതില്‍ വൈരുദ്ധ്യമില്ലേ". അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു. "യാതൊരു വൈരുദ്ധ്യവുമില്ല. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നു പറയാനെങ്കിലും ഈ ലോകത്ത് ആളുകള്‍ അവശേഷിക്കണമല്ലോ ? അതിനാണ് ഹിന്ദുക്കളോട് സംഘടിച്ച് സ്വയം അതിജീവിക്കാന്‍ പറയുന്നത്. അവരല്ലാതെ മാറ്റാരാണ് ഇന്നീ ലോകത്തിന് മുഴുവനുമായിക്കൊണ്ട് ശാന്തി ആശംസിക്കാനുള്ളത് ?" എന്നാണ്. മഹാത്മാവായ സ്വാമി ചിന്മയാനന്ദന്റെ വാക്കുകളില്‍ എല്ലാമുള്ളതുകൊണ്ട് മറ്റൊന്നും പറയുന്നില്ല.

    ReplyDelete
    Replies
    1. "പൌരാണിക കാലം മുതലുള്ള ഹൈന്ദവ വിശ്വാസത്തെ കാറ്റില്‍ പറത്തി ഹിന്ദുത്വാ എന്ന ഭീകര മതം നാസിതത്വങ്ങള്‍ സ്വീകരിച്ചു. ഇവരുടെ തീവ്ര ദേശീയബോധവും
      മതഭ്രാന്തും രാജ്യത്തെയും ഹിന്ദു മതത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നു.

      യഥാര്‍ഥ രാമനെ തള്ളികളഞ്ഞു ഒരു ഭീകര രാമനാണ് ഹിന്ദുത്വ ദൈവം" I qoute this part.
      This article is about Hindu fundamentalism. And not about the noble Hindu religion. So I hope Mr. krishna will understand the difference between the two.

      Delete
  6. സത്യമാണ് കൃഷ്ണാ, ഇന്നത്തെ ക്രിസ്ത്യന്‍ സ്വാമിമാരും അവരെ കേട്ടു ജീവിക്കുന്നവരും പറയുന്നത് "സമസ്ത ലോകാ മേ സുഖിനോ ഭവന്തു" എന്നാണ്. കാന്‍ച എലയ്യയുടെ "ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല" എന്നൊരു കൃതിയും വായിക്കണം. അതിനു ശേഷം, സമയമാകുമ്പോള്‍, സക്കറിയാസ് നെടുങ്കനാലിന്റെ "ഞാനെന്തുകൊണ്ട് ക്രിസ്ത്യനല്ല" എന്ന ഭാവിയിലെ ഗ്രന്ഥവും.

    ReplyDelete