ഓം! പൃഥ്വീദേവീ! നമഃ
സര്‍വ്വ ഭൌതികജീവന്റെയും ഉറവിടവും
അവയുടെ നിലനില്പിന്റെ കലവറയും 
എന്റെ സ്ഥൂലതയുമായ ഭൂമീദേവീ,
നിന്റെയമൂല്യ ധന്യതയാല്‍ 
എന്റെ സിരാവ്യൂഹത്തെ നിറക്കേണമേ! 
ഓം! അഗ്നിദേവോ! നമഃ
അനന്തയൂര്ജ്ജങ്ങളുടെ ബീജവും
ആകാശഗോളങ്ങളുടെ ശക്തിയും 
സൂക്ഷ്മഭാവവുമായ നിന്റെ 
അനുഗ്രഹതാപത്താല് 
എന്നിലെ ഓരോ അണുവിനെയും
ജീവോഷ്മളതകൊണ്ട് നിറക്കേണമേ! 
ഓം! വായുദേവോ! നമഃ
ജീവന്റെ ഗതിയും വളര്‍ച്ചയും 
നിയന്ത്രിക്കുന്ന സര്വ്വസരളതയേ
നിന്റെ നിരന്തരവ്യാപനത്താല് 
എന്റെ ജീവതന്തുക്കളെ ചലിപ്പിച്ച്
പുഷ്ടിപ്പെടുത്തേണമേ! 
ഓം! ജലദേവീ! നമഃ
ജൈവശക്തികളെ യോജിപ്പിച്ചും
പരിപോഷിപ്പിച്ചും കുളിര്‍പ്പിക്കുന്ന 
നിന്റെയനന്തഭാവങ്ങളിലൂടെ 
എന്നിലെ ജീവാത്മാവിനെ 
ത്വരിതപ്പെടുത്തേണമേ!  
ഓം! പ്രാണാത്മാ! നമഃ 
അഗ്രാഹ്യവും അനന്തവുമായ 
ജീവോര്ജ്ജംകൊണ്ട് 
എന്റെ ആത്മഭൌതികമൂലകങ്ങള്
സംശുദ്ധവും സംപ്രീതവുമായി 
പുഷ്ടിപ്പെടട്ടെ! 
ഭവത് സര്‍വ്വ മംഗളം, 
അസ്തു, അസ്തു, അസ്തു!
സക്കറിയാസ്  നെടുംകനാല്‍ 
പ്രകൃതിയും പ്രപഞ്ചശക്തികളുമായി താദാത്മ്യപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ഈ ധ്യാനപ്രാര്ഥനയുടെ ക്രിസ്തീയത അല്മായശബ്ദം ലൈബ്രറിയിലുള്ള Essene Gospel കൂടി ഡൌണ്‍ലോഡ് ചെയ്ത് വായിച്ചാല്‍ കൂടുതല്‍ വ്യക്തമാകും.
പ്രിയ സക്കറിയാസ് ,നന്ദി
ReplyDeleteഒരു ശരാശരി ക്രിസ്ത്യാനി ഇത് കണ്ടാല്‍ പേടിക്കും , ഭൂമിയെ മാതാവായി കാണാന്‍ നമ്മള് പഠിക്കേണ്ടിയിരിക്കുന്നു .
ആഴവും പരപ്പുമില്ലാത്ത ക്രിസ്തിയന്‍ വിശ്വാസങ്ങളില്‍ നിന്നും ,യദാര്‍ത്ഥ ആത്മീയതയിലെക്കുള്ള ആഴങ്ങളിലെക്കുള്ള
യാത്രക്ക് ഈ പ്രാര്‍ത്ഥന പ്രേരകമാവട്ടെ .
അനൂപ് .
പ്രിയ സക്കറിയാസ് ,നന്ദി
ReplyDeleteഒരു ശരാശരി ക്രിസ്ത്യാനി ഇത് കണ്ടാല്‍ പേടിക്കും , ഭൂമിയെ മാതാവായി കാണാന്‍ നമ്മള് പഠിക്കേണ്ടിയിരിക്കുന്നു .
ആഴവും പരപ്പുമില്ലാത്ത ക്രിസ്തിയന്‍ വിശ്വാസങ്ങളില്‍ നിന്നും ,യദാര്‍ത്ഥ ആത്മീയതയിലെക്കുള്ള ആഴങ്ങളിലെക്കുള്ള
യാത്രക്ക് ഈ പ്രാര്‍ത്ഥന പ്രേരകമാവട്ടെ .
അനൂപ് .