Translate

Friday, March 29, 2013

മറ്റെവിടെ പോകും ഞാന്‍ ?


പ്രതാപത്തിന്‍റെ സിംഹാസനത്തില്‍ നിന്നിറങ്ങി, 
പകിട്ടാര്‍ന്ന അധികാര വസ്ത്രങ്ങള്‍ അഴിച്ചു വെച്ച്,
കഴുകിയോരുക്കി സുഗന്ധ ദ്രവ്യങ്ങളും പൂശിയ കാലുകള്‍ അല്ലാതിരുന്നിട്ടും
ചെളി പുരണ്ട നടപ്പാതകള്‍ താണ്ടി മടുത്ത ആ പാദങ്ങള്‍.
കുനിഞ്ഞു മുഖത്തോടു ചേര്‍ത്തു വെച്ച് അദ്ദേഹം ചുംബിച്ചു....
ഒരു കുറ്റവാളിയുടെ മനസ്സില്‍ കൊടുംകാറ്റഴിച്ചു വിട്ടുകൊണ്ട്.


ഈ പാഠം പഠിപ്പിച്ചത് അങ്ങാണെങ്കില്‍,
യേശുവേ മറ്റെവിടെ പോകും ഞാന്‍ ?


ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഒരു ശിശുവിന്‍റെ  പാദം കഴുകി ചുംബിക്കുന്നു. 


1 comment:

  1. ഈ മനുഷ്യൻ ലോകത്തെ ഉഴന്നുമറിക്കും. ഈ ചിത്രം പ്രകാശിപ്പിച്ച ഫ്രാൻസിസ് റോഷന് നന്ദി. ചുംബനമാണ് മനുഷ്യന് സ്നേഹം പ്രകടിപ്പിക്കാനുതകുന്ന ഏറ്റവും അര്ത്ഥമുള്ള ചേഷ്ട. നിഷ്ക്കളങ്കനായ ഒരു മനുഷ്യൻ പൂവുപോലുള്ള ഒരു മനുഷ്യക്കുഞ്ഞിന്റെ കാൽപ്പാദത്തിൽ ഒരുമ്മ പതിപ്പിക്കുമ്പോൾ അത് കിട്ടുന്നത് അതിന്റെ സൃഷ്ടാവിനാണ്. അത് ദൈവത്തെപ്പോലെ ആ കിഞ്ഞിന്റെ അമ്മയും ആണ്. ആ കുഞ്ഞ് തിരിച്ചറിഞ്ഞില്ലെങ്കിലും ഈ ജന്മത്ത് ആ അമ്മ ഈ ഉമ്മയുടെ അർത്ഥം മറക്കില്ല. ആ കൊച്ചു പാദങ്ങൾ വളർന്നു ഭൂമിയെ തഴുകിത്തുടങ്ങുമ്പോൾ ഫ്രാൻസിസ് പാപപ്പായുടെ ഈ ഒരുമ്മ ആയിരം സഹസ്രം തവണയാണ് മണ്ണിൽല്പതിയാൻ പോകുന്നത്. അവകളിലൂടെ യേശുവിന്റെ നിഷ്ക്കളങ്കതയും വിശുദ്ധിയും ഭൂമിയിലെയ്ക്കോഴുകും. അത്ര വലിയൊരു പ്രതീകമാണ് ഈ പടത്തിലൂടെ നമുക്കു മുമ്പിൽ ജ്വലിച്ചു നില്ക്കുന്നത്.

    ReplyDelete