Translate

Thursday, November 27, 2014

ശ്രീ പോൾ കെയിനിന്‍റെ അഭിപ്രായം സുവിശേഷാധിഷ്ഠിതം

പോപ്പിന്‍റെയും മെത്രാന്മാരുടെയും പ്രായപരിധി

സഭയി അടിയന്തിരമായി മൂന്ന് മാറ്റങ്ങപോപ്പിന്‍റെയും മെത്രാന്മാരുടെയും പ്രായപരിധി, വിവാഹിതരായ പുരോഹിത, സഭാഭരണം - സംഭവിച്ചേ തീരൂ എന്ന പോ കെയിനിന്റെ അഭിപ്രായം ഒരു പുതിയ ആശയമല്ല. അനേക മേല്പ്പറഞ്ഞ മൂന്ന് സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് പഠനങ്ങ നടത്തി ആധികാരിക ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലമൂത്ത മേല്പ്പട്ടക്കാ അവരുടെ അധികാരവും സുഖജീവിതവും വെറുതെ അങ്ങ് വിട്ടുകൊടുക്കാ സമ്മതിക്കുമോ? യേശു പഠനം ഒരു വശത്ത് പള്ളി ഭരണം മറ്റൊരു വശത്ത്. യേശുവിന്‍റെ പേരി നടത്തുന്ന (കു)റുക്കൻ കമ്പനിയി വ്വാധികാരത്തോടെ മരിക്കുവോളം വാണരുളാൻ ഇവക്ക് ആഗ്രഹമുള്ളതിനാലാണല്ലോ 'എഴുപത്തഞ്ചായി എങ്കിലും ആരോഗ്യമുണ്ട് നീട്ടിത്തരാമോ?' യെന്ന് സഭാധികാരത്തോട് ചില മെത്രാന്മാ ഇരക്കുന്നത്. 5000-ത്തില്കൂടുതല്മെത്രാന്മാ കത്തോലിക്കസഭയ്ക്ക് ഇന്നുണ്ട്. 50 വര്ഷംകൊണ്ട് മെത്രാന്മാരുടെ എണ്ണം ഇരട്ടിയായി. ഇവരെയെല്ലാം അല്മേനികളാണ് സംരക്ഷിക്കേണ്ടത്. റെ അഭിപ്രായത്തി രൂപതകളെ സംയോജിപ്പിച്ച് പകുതി എണ്ണമാക്കണം. 65 വയസായ എല്ലാ മെത്രാന്മാരെയും ദിനാളന്മാരെയും റിട്ടയ ചെയ്യിപ്പിക്കണം. അത്യാവശ്യമെങ്കിലേ പുതിയ മെത്രാന്മാരെ നിയമിക്കാവൂ. കത്തോലിക്കാ സഭാധികാരികളുടെ അധികാര ദുര്വിനിയോഗം എന്ന പാപം വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്നായകത്വം, അധികാരം, തീരുമാനമെടുക്കല്തുടങ്ങിയവ യേശു പഠിപ്പിച്ച ശുശ്രൂഷയുടെ ഭാഷയില്പരിഭാഷപ്പെടുത്തണം. മെത്രാന്മാര്വാശിയുടെയും പകയുടെയും ഭാഷ വെടിഞ്ഞ് അറിവിന്റെയും തിരുത്തലുകളുടെയും ഭാഷ സ്വീകരിക്കണം. മെത്രാന്തൊപ്പിയുടെ നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതുകൊണ്ടോ എണ്ണത്തില്തീരാത്ത 'മാര്തോമ്മാ കുരിശും' ഇരട്ടമയിലും തുന്നിപ്പിടിപ്പിച്ച് അലങ്കരിക്കുന്നതുകൊണ്ടാ ഒന്നും ഒരാത്മാവിനെപ്പോലും സ്വര്‍ഗ്ഗത്തിലേക്കു നയിക്കാ അവര്ക്കു കഴിയുകയില്ല. അവരുടെ ആധ്യാത്മിക ശുശ്രൂഷയാണ് വിശ്വാസികള്ക്കാവശ്യം.

വൈദിക ബ്രഹ്മചര്യം
പൗരോഹിത്യം ബ്രഹ്മചാരിക്കോ പുരുഷനോ മാത്രമായി പരിമിതപ്പെടുത്തുന്നതിന് യാതൊരു ന്യായീകരണവുമില്ല. വിവാഹിതര്ക്കും പൗരോഹിത്യം നല്കാവുന്നതാണ്. സഭയുടെ ദൗത്യം നിര്വഹിക്കാ കൂടുതല്പേരെ പ്രാപ്തരാക്കുകയും ചെയ്യും. ആര്ക്കു പൗരോഹിത്യം നല്കണമെന്ന് തീരുമാനിക്കുന്നതും അവരെ പഠിപ്പിക്കുന്നതും ഓരോ ഇടവകയോഗവും ആയിരിക്കട്ടെ. പൗരോഹിത്യത്തെ സംബന്ധിച്ചുള്ള സഭയിലെ ഇന്നത്തെ കാഴ്ചപ്പാടും പ്രതീക്ഷകളും മാറണം. സ്ത്രീകള്ക്കും പൗരോഹിത്യപട്ടം നല്കി വൈദികവൃത്തിയ്ക്കായി നിയോഗിക്കണം. അതല്ലായെങ്കില്സഭ സ്ത്രീകളോട് വിവേചനമാണ് ചെയ്യുന്നത്. സ്ത്രീകള്ക്ക് അവര്അര്ഹിക്കുന്ന സ്ഥാനം സഭയില്‍ നല്കണം
 

ലോകത്തിലെ വലിയ വലിയ കമ്പനികളായ ഫോര്ഡ് മോട്ടോ കമ്പനിയുടെയും, പെപ്സി കോള കമ്പനിയുടെയും, റിലയന്സിന്റെയുമെല്ലാം സി. . . മാര്വിവാഹിതരാണ്. പിന്നെ എന്തുകൊണ്ട് വിവാഹിതനായ മെത്രാന് തന്റെ രൂപതയെ ശുശ്രൂഷിച്ചുകൂടാ. വിവാഹിതനായതിനാല്സമയക്കുറവ് എന്ന ആരോപണം ഉന്നയിക്കാന്സാധിക്കയില്ലല്ലോ.

വിവാഹിതനായിരുന്നു കൊണ്ടുതന്നെയാണ് ഒന്നാം പോപ്പായായ പത്രോസ് ജെറുശലേമിലും അന്ത്യോക്യായിലുമെല്ലാം കര്ത്താവിന്റെ സുവിശേഷം പ്രസംഗിച്ചു നടന്നത്പത്രോസിന്റെ ഭാര്യ യാത്രയിലെല്ലാം പത്രോസിനോടൊപ്പം ഉണ്ടായിരുന്നു (1 കോറി. 9: 5).  മറ്റ് അപ്പോസ്തലര്ക്കും കര്ത്താവിന്റെ സഹോദരര്ക്കും ഭാര്യമാരുണ്ടായിരുന്നു (1 കോറി. 9: 5). വിവാഹിത വിശുദ്ധി അവിവാഹിത വിശുദ്ധിയോളം വിശുദ്ധമല്ല എന്നതു സഭയില്പിന്നീടുണ്ടായ യാതൊരടിസ്ഥാനവുമില്ലാത്ത വിശ്വാസമാണ്. സമയദൗര്ലഭ്യമല്ലിവിടെ പ്രശ്നം.

മില്‍വാക്കി (Milwaukee) അതിരൂപതയിലെ 160 വൈദികർകൂടി വൈദികബ്രഹ്മചര്യം ഓരോ വൈദികന്‍റെയും തീരുമാനത്തിന് (optional) വിട്ടുകൊടുക്കണമെന്ന് കാണിച്ച് അമേരിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ ബല്ലവിൽ (Belleville) ബിഷപ്പ് വില്‍ട്ടൻ ഗ്രിഗരിക്ക് (Bishop Wilton Gregory) ഒരു മെമ്മോറാണ്ടം 2003 സെപ്റ്റംബർ 4-നു നല്കുകയുണ്ടായി. ക്ലേര്‍ജികള്‍ അവിവാഹിതരായിരിക്കണം എന്ന റോമിന്റെ തീര്‍പ്പ് ശരിയല്ലെന്ന് മാത്രമല്ല ആ വിഷയത്തെപ്പറ്റി കൂടുതല്‍ തുറന്ന സംവാദങ്ങള്‍ ഉണ്ടാകാനും വേണ്ടിയായിരുന്നു ആ വൈദികര്‍ മെത്രാനച്ചന് മെമ്മോറാണ്ടം അയച്ചത്. ഗ്രിഗരി മെത്രാന്‍, മെമ്മോറാണ്ടം അയച്ച വൈദികര്ക്ക് മറുപടി നല്കാതെ, മില്വാക്കി മെത്രാപ്പോലീത്തായ്ക്ക് ഒരു വിശദീകരണ മറുപടി ഓഗസ്റ്റ് 18, 2003-ല്നല്കുക മാത്രമേ ചെയ്തുള്ളു. അമേരിക്കന്ബിഷപ്സ് കോണ്ഫറന്സ് അധ്യക്ഷനായ ഗ്രിഗരി മെത്രാന് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് എന്തായിരുന്നാലും, റോമിനെതിരായി ഉരിയാടാന്കഴിയുമോ? അവിവാഹിതാവസ്ഥ ദൈവത്തിങ്കലേക്ക് കൂടുത അടുക്കാനുള്ള ആധ്യാത്മിക വഴി ആണെന്നാണ് ഗ്രിഗരി മെത്രാനച്ചന്റെ അഭിപ്രായം. 'ദൈവം സ്നേഹമാകുന്നു' എന്നത് ദൈവവചനമായിരിക്കെ, ഭാര്യാഭര്ത്താക്കന്മാരുടെ മഹത്വീകൃതവും അത്യുദാത്തവുമായ സ്നേഹമല്ലേ ദൈവത്തിങ്കലേക്ക് അടുക്കാനുള്ള മാതൃകാവഴി എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്.
 

'നീ നിന്റെ ജീവിതകാലത്തൊരിക്കലും ഒരു സ്ത്രീയെ സ്നേഹിക്കുകയില്ലെന്ന് എന്‍റെ മുമ്പി പ്രതിജ്ഞ എടുത്താ മാത്രമേ നിനക്കു ഞാ വൈദികപട്ടം നല്കൂ' എന്നാണ് ഇന്ന് ഓരോ മെത്രാനും ശഠിക്കുന്നത്. അത് റോമിന്റെ കല്പനയാണ്. 'നീ വിവാഹിതനാണെങ്കിലും നിന്നെ ഞാ സ്ഥിരഡീക്കനാക്കാം. പക്ഷേ, നിന്റെ ഭാര്യ മരിച്ചാല്നീ വേറൊരു സ്ത്രീയെ സ്നേഹിക്കയില്ലെന്ന് എഴുതി ഒപ്പിട്ടുതരണം.' ഇതും റോമിന്റെ കല്പനയാണ്.
 
വൈദികര്ബ്രഹ്മചാരികളായിരിക്കണമെന്നുള്ള നിയമം കാലഹരണപ്പെട്ടതും ആധുനികലോകത്തിന് യോജിക്കാത്തതുമാണ്. ശാസനം കാരണം 1,50,000-ഓളം വൈദികര്സഭവിട്ട് പോയിട്ടുണ്ട്. ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത്തെ സഭ ഇതില്കൂടുത പുഷ്ടിപ്പെടുമായിരുന്നു. പത്രോസിനെപ്പോലെ അവരും ദൈവശുശ്രൂഷയ്ക്കായി തങ്ങളെത്തന്നെ അര്പ്പിച്ചവരായിരുന്നു.


പുരോഹിതരെ വിവാഹിതരാകാ അനുവദിച്ചുകൊണ്ടായിരിക്കണം സഭാനവീകരണം ആരംഭിക്കാന്‍. ലൈംഗികതയെയും സ്ത്രീകളെയും തിരുവിവാഹമെന്ന കൂദാശയെയും വില ഇടിച്ചു കാണാന്ബ്രഹ്മചര്യം എന്ന ആശയം കാരണമായിട്ടുണ്ട്.

സഭാഭരണം
മാര്തോമ്മാ ക്രിസ്ത്യാനികള്ക്ക് അവരുടേതായ പള്ളിക്കൂട്ടായ്മയും പള്ളിഭരണ സമ്പ്രദായവും ശിക്ഷണക്രമവും ഉണ്ടായിരുന്നു. മാര്തോമ്മായില്നിന്ന് പൈതൃകമായി അത് ലഭിച്ചതാണെന്ന് അവര്വിശ്വസിച്ചിരുന്നു. മാര്തോമ്മായില്നിന്ന് ലഭിച്ച ക്രിസ്തുമാര്ഗത്തിന്‍റെ ആകെത്തുകയാണ് മാര്തോമ്മാസാംസ്കാരിക പരിതസ്ഥിതികള്ക്കനുസരണമായും മാര്തോമ്മാ ക്രിസ്ത്യാനികള്വികസിപ്പിച്ചെടുത്ത ഒന്നാണ് എന്ന വസ്തുത ചരിത്രപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

മാര്തോമ്മാ ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണവും മൊത്തത്തിലുള്ള സഭയുടെ ഭരണവും നടത്തിയിരുന്നത് പല തട്ടിലുള്ള യോഗങ്ങള്‍ - ഇടവകയോഗം, പ്രാദേശികയോഗം, മലങ്കര പള്ളിക്കാരുടെ പൊതുയോഗം വഴിയാണ്. 'മണ്റം' എന്നറിയപ്പെടുന്ന ദ്രാവിഡ ഗ്രാമസഭകളായിരിക്കണം മാര്തോമാക്രിസ്ത്യാനികളുടെ കൂട്ടായ്മയിലും പള്ളിയോഗങ്ങള്വഴി സഭാഭരണം ആരംഭിക്കാന്പ്രേരകമായത്. തന്നെയുമല്ല, ഭരണസമ്പ്രദായം സുവിശേഷാധിഷ്ഠിതവും ആദിമസഭാപാരമ്പര്യത്തിലധിഷ്ഠിതവുമായിരുന്നു. ഇന്നും ചില പള്ളികളില്പള്ളിയോടടുത്ത് മണ്റം എന്ന് വിളിക്കപ്പെടുന്ന ഒരു കെട്ടിടം കാണാം. എന്റെ ചെറുപ്പകാലത്ത് പാലാ രൂപതയിലെ വിളക്കുമാടം പള്ളിക്ക് മണ്റം ഉണ്ടായിരുന്നതായി ഞാന്ഓര്മ്മിക്കുന്നുണ്ട്. മണ്റത്തില്വച്ച് പള്ളിയോഗം ചേരുകയും പ്രധാന തിരുനാള്ദിവസങ്ങളിലെ വാദ്യമേളങ്ങള്നടത്തുകയും കെട്ടിടത്തിന്റെ മട്ടുപ്പാവില്ശവമഞ്ചം സൂക്ഷിക്കുകയും മറ്റും ചെയ്തിരുന്നു.

പള്ളിയോഗം
ഓരോ പള്ളിയുടേയും നടത്തിപ്പിനാവശ്യമായ കാര്യങ്ങള്തീരുമാനിച്ചിരുന്നത് പള്ളിയോഗം കൂടിയാണ്. പള്ളിയുടെ അനുദിനകാര്യങ്ങ സുഗമമായി നടത്തിക്കൊണ്ടുപോകാന്പള്ളിയോഗം കൈക്കാരന്മാരെ തെരഞ്ഞെടുത്ത് അവരെ ചുമതലപ്പെടുത്തിയിരുന്നു. പള്ളിയുടെ ഭൗതിക കാര്യങ്ങള്മുഴുവനും പള്ളിയോഗം കൂടിയാണ് തീരുമാനിച്ചിരുന്നത്. പള്ളിയോഗത്തെ സംബന്ധിച്ച് ഫാ. കൂടപ്പുഴ എഴുതുന്നു: ''പള്ളിയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവക വൈദികരില്പ്രായം ചെന്ന ആളാണ് പള്ളിയോഗത്തിന്റെ അധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്മ്മാനുഷ്ഠാനങ്ങള്നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയ ജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്തീരുമാനിച്ചിരുന്നത് യോഗമാണ്. സഭാസമൂഹത്തില്നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാന്അധികാരവും യോഗത്തിനുണ്ടായിരുന്നു.'' യഥാര്ഥത്തില്നിയമാനുസൃതമായ ഒരു ട്രസ്റ്റിയ്ക്കുള്ളതുപോലുള്ള അധികാരമായിരുന്നു പള്ളിയോഗങ്ങള്ക്കുണ്ടായിരുന്നത്. പള്ളിയോഗത്തിനായിരുന്നു പരമാധികാരം. പള്ളിയോഗതീരുമാനങ്ങളില്മാറ്റം വരുത്താനോ നിരാകരിക്കാനോ മെത്രാന് അവകാശം ഉണ്ടായിരുന്നില്ലപള്ളിഭരണസംബന്ധമായ എല്ലാ കാര്യങ്ങളിലും പള്ളിയോഗങ്ങ ആധികാരിക തീരുമാനങ്ങ എടുത്തിരുന്നു.എന്നാ ഇന്ന് മാതോമ്മാ ക്രിസ്ത്യാനികളുടെ നല്ല പള്ളിഭരണസമ്പ്രദായത്തെ തകിടംമറിച്ച് നമ്മുടെ സഭയി പാശ്ചാത്യസഭയിലെ പാരിഷ് കൌസി മെത്രാന്മാ ഏകപക്ഷീയമായി നടപ്പിലാക്കി. എന്നാ പാരിഷ് കൗസിലിന് പള്ളിവികാരിയെ ഉപദേശിക്കാനേ അവകാശമുള്ളൂ. അവിടെയാണ് പിശക്.

വ്യക്തിസഭകളുടെ കൂട്ടായ്മയാണ് ആഗോളസഭ എന്നപോലെ പ്രാദേശികസഭകളുടെ (ഇടവകകളുടെ) കൂട്ടായ്മയാണ് രൂപത എന്ന കാഴ്ചപ്പാടായിരുന്നു മാര്തോമ്മാ ക്രിസ്ത്യാനികളുടെയും കാഴ്ചപ്പാട്. മാര്പാപ്പാ ആഗോളസഭയുടെ ആധ്യാത്മിക തലവനാണ്. അദ്ദേഹം വ്യക്തിസഭകളുടെ ആഭ്യന്തര ഭരണത്തില്ഇടപെടാറില്ല. അതുപോലെ ആധ്യാത്മിക ശുശ്രൂഷകനായ മെത്രാന് ഇടവകകളുടെ ആഭ്യന്തര ഭരണത്തില്ഇടപെടാനോ അധികാരം പ്രയോഗിക്കാനോ നസ്രാണിസഭാഘടനാ സമ്പ്രദായം അനുവദിച്ചിരുന്നില്ല. അത് പള്ളിയോഗത്തിന്റെ അധികാരപരിധിയി മാത്രം നിക്ഷിപ്തമായിരുന്നു.

പാശ്ചാത്യസഭാ പാരമ്പര്യം മ്ലേഛമെങ്കില്എന്തുകൊണ്ട് പള്ളിഭരണകാര്യത്തില്മാര്തോമ്മാ ക്രിസ്ത്യാനികളുടെ പൂര്വപാരമ്പര്യത്തിലുള്ളതായ പള്ളിയോഗവും പള്ളി പള്ളിക്കാരുടെ സ്വത്തെന്ന നിയമവും മാറ്റി പാശ്ചാത്യമായ പാരീഷ്കൗണ്സിലും പള്ളിസ്വത്ത് മെത്രാന്റേതെന്ന നിയമവുമുണ്ടാക്കി? വഴിപിഴച്ച പള്ളിഭരണാധികാരിയേയും തലതിരിഞ്ഞ വികാരിയേയും നീക്കംചെയ്യാനുള്ള അധികാരം പള്ളിയോഗത്തിന് ഉണ്ടായിരിക്കണം.

സഭാധികാരികള്ക്ക് അസൗകര്യം നല്കുന്നവരെ അവര്ഇഷ്ടപ്പെടുകയില്ല. സഭാശുശ്രൂഷയില്നിന്ന് അവരെ അകറ്റി നിര്ത്തും. സഭാധികാരികള്ക്ക് സ്വന്തം വിലയിരുത്തലനുസരിച്ചുള്ള പുണ്യപ്പെട്ടവരെ മാത്രം മതി. പാപികളെ വേണ്ട, സഭാനിയമത്തെ എതിര്ക്കുന്നവരെ വേണ്ട, സഭാനേതാക്കന്മാരെ വിമര്ശിക്കുന്നവരെ വേണ്ട, പള്ളിക്കു പൈസ കൊടുക്കാത്തവരെ വേണ്ട, വിവാഹിതപൗരോഹിത്യത്തെയോ സ്ത്രീപൗരോഹിത്യത്തെയോ അനുകൂലിക്കുന്നവരെ വേണ്ട, പോപ്പിന്റെ അപ്രമാദിത്വത്തെ എതിര്ക്കുന്നവരെ വേണ്ട, കുടുംബാസൂത്രണം നടത്തുന്നവരെ വേണ്ട, പൂരോഹിതര്വിവാഹിതരായാല്അവരെയും വേണ്ട, വിവാഹമോചനം നേടിയ വിശ്വാസിയെ വേണ്ട, രണ്ടാം വിവാഹം ചെയ്തവരെ വേണ്ട, സ്റ്റംസെല്‍ (stem cell ) റിസേര്ച്ചിനെ അനുകൂലിക്കുന്നവരെ വേണ്ട, കമ്യൂണിസ്റ്റുകാരെ വേണ്ട. പട്ടിക ഇങ്ങനെ നീണ്ടു പോകുന്നു. എന്നാല്മനുഷ്യകുലത്തെ രക്ഷിക്കാനായി വന്ന യേശു നിരുപാധികമായി എല്ലാവരെയും സ്നേഹിക്കുന്നു. യഹൂദപുരോഹിതരും യഹൂദസമൂഹവും അവജ്ഞയോടെ കണ്ടിരുന്ന വ്യഭിചാരിണികളും ചുങ്കക്കാരും കുഷ്ഠരോഗികളും പുറജാതിക്കാരുമെല്ലാം യേശുവിന്റെ സംഘത്തില്ഉണ്ടായിരുന്നു. സഭ ഇന്നു കരുതുന്നതുപോലെ നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ് യേശു വന്നത്. യേശു തന്റെ ക്രിസ്തീയകുടുംബത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സഭാധികാരികളുടെ മാനസാന്തരത്തിനുവേണ്ടി നമുക്കു പ്രാത്ഥിക്കാം.

ckalarickal10@hotmail.com

3 comments:

  1. The Award-Winning Novel “Edayan” (ഇടയൻ)
    Published by: RAINBOW BOOK PUBLISHERS
    Chengannur, Kerala 689 124, INDIA
    Phone: 0479-242-6427

    “Edayan” (ഇടയൻ) tries to present an ideal Shepherd of Christ and treats the current controversies within the Syro-Malabar church in the framework of a novel. This much acclaimed novel’s second edition was released within eight months of the first edition. Edayan won the Best Production Award of 2008 at the International Book Fair held at Kottayam.

    For more information please visit http://www.ckalarickal.com/

    ReplyDelete
  2. Let those pray for introducing Blasphemy laws in the Catholic Church realize that it is we laity who clamor to end strict celibacy. We are aware of their limitations. We believe that the insistence of celibacy has no merit whatsoever. If Protstent clergy can perform what I s expected of them as a preacher, so does Catholic Priests.
    The suggestion to involve the laity more in the administration of the church affairs deserve serious consideration. That is exactly what we aim through the enactment of the Church Act.
    Jose

    ReplyDelete
  3. പറഞ്ഞ കാര്യങ്ങള്‍ നല്ലതെന്നല്ല, ഏറ്റവും മികച്ചതെന്ന് എല്ലാവര്ക്കും തോന്നിയത് കൊണ്ട് പ്രയോജനമില്ലല്ലോ. എല്ലാവര്ക്കും തോന്നണ്ടേ? ഇതില്‍ ഏറ്റവും പ്രധാനം ഏതെന്നു ചോദിച്ചാല്‍ ജരാ അനര ബാധിച്ച നേതൃത്വം എന്നെ പറയാനൊക്കൂ. ഊര്‍ജ്ജസ്വലരായ, ദിശാബോധമുള്ള ഒരു നിര എല്ലായിടത്തും ഉണ്ടാവണം. അങ്ങിനെയുള്ളവര്‍ ഇല്ലാത്തതല്ല നമ്മുടെ പ്രശ്നവും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ ഉണ്ടായ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. ഒരിടക്ക് സ്വന്തം പേര് പറഞ്ഞ് ഈ ബ്ലോഗ്ഗില്‍ എഴുതാന്‍ മടിക്കുമായിരുന്നവര്‍ ഇന്ന് തുറന്നു എഴുതുന്നു. ഒരിടക്ക്, ഇത് വായിക്കുന്നു എന്ന് പറയുന്നത് നാണക്കേടായി കരുതിയവര്‍ ഇന്നത്‌ അഭിമാനപൂര്‍വ്വം വായിക്കുന്നു. ഒരു കാരണം, ഇതിലെ ലേഖനങ്ങളും അവലോകനങ്ങളും ഒരു നിലവാരം പുലര്‍ത്തിത്തുടങ്ങിയതാണ്. സഭയെ അപമാനിക്കുകയല്ല ലക്‌ഷ്യം എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താന്‍ ഈ ബ്ലോഗ്ഗിന് കഴിഞ്ഞു. അതുപോലെ ലോകം എമ്പാടും നിന്നുള്ളവര്‍ ഇതില്‍ അണി നിരന്നത് മറ്റൊരു കാരണം. ചാക്കോച്ചന്‍ സാറിന് ഒരു തിരുത്ത് ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ ലേഖനം തന്നെ ഇതിനോടകം ബ്ലോഗ്ഗിലും ഫെയിസു ബുക്കിലുമായി മൂവായിരത്തോളം പേര്‍ വായിച്ചു കഴിഞ്ഞു. എന്‍റെ അറിവ് ശരിയാണെങ്കില്‍ ആരും നേതൃത്വം കൊടുക്കാന്‍ ഇല്ലാതിരുന്നിട്ടും, അത്മായര്‍ വളരെ അച്ചടക്കത്തോടെയാണ് മുന്നേറുന്നത് എന്നും ശ്രദ്ധിക്കാതിരിക്കാന്‍ വയ്യ. അപ്പോള്‍ പ്രാര്‍ത്ഥന അല്ല ഉണ്ടാവുക, പകരം നിയമപരമായി തന്നെ സഭ അത്മായന്‍ കൈയ്യടക്കുകയായിരിക്കും സംഭവിക്കുക. അതിനുള്ള തയ്യാറെടുപ്പും പിന്നില്‍ നടക്കുന്നു. രാജ്യത്ത് ഒരു നിയമ വ്യവസ്ഥ ഉണ്ട്. അത് വേണ്ടതില്‍ ഏറെയാണെന്നുള്ളത് സഭാധികാരികള്‍ അറിയാന്‍ പോവുന്നതേയുള്ളൂ.

    ReplyDelete