Translate

Thursday, November 20, 2014

പുസ്തകനിരൂപണം

പാലായിൽ വിവാഹ ഒരുക്ക ധ്യാനത്തിന് ചെല്ലുന്നവർക്ക് കൊടുക്കുന്ന ഒരു പുസ്തകം കാണാനിടയായി. ദൈവത്തിൻ സ്വപ്നം കുടുംബം എന്നാണ് പേര്. ഇതൊന്ന് വായിച്ചു നോക്കാമോ എന്നൊരു സുഹൃത്ത് കുറേ നാൾ മുമ്പ് ചോദിച്ചിരുന്നു. ഈയിടെയാണ് ഒന്ന് കൈയിൽ കിട്ടിയത്. ഒന്നോടിച്ചു വായിച്ചു. അത്ര വലിയ പോരായ്മകളൊന്നും എടുത്തുപറയാനില്ലെങ്കിലും, ആഴമായ പഠനത്തിന്റെയും അറിവിന്റെയും അഭാവം മൂലം പുരോഹിത കാഴ്ചപ്പാടുകളിൽ വന്നു പിണഞ്ഞിരിക്കുന്ന ചില അപാകതകൾ കണ്ടെത്തുകതന്നെ ചെയ്തു. അവയെ അത്ര ലഘുവായി തള്ളിക്കളയാനാവില്ല താനും.

 p . 41
"ഗർഭനിരോധനം അതിൽത്തന്നെ ഒരു തിന്മയാണ്. കാരണം, ദാമ്പത്യസ്നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും അത് തടയുന്നു."
ഈ പുസ്തകം ക്രോഡീകരിച്ചത് അച്ചന്മാരായതിനാൽ ദാമ്പത്യസ്നേഹത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്നവർ ഉദ്ദേശിക്കുന്നത് ഓരോ ബന്ധപ്പെടലിലും ഒരു കുഞ്ഞ് എന്നായിരിക്കാനാണ് സാദ്ധ്യത. ലൈംഗികതയെ പരസ്പരസ്നേഹത്തിന്റെ പങ്കുവയ്ക്കലിനുള്ള ഒരുപാധിയായിക്കൂടി കാണാൻ അവർക്കാകുന്നില്ലെന്നതാണ് ഇതിലെ പാളിച്ച. വളരെ സങ്കുചിതമായ വീക്ഷണത്തിൽനിന്നും അജ്ഞതയിൽനിന്നുമുണ്ടാകുന്ന വളരെ അപക്വമായ ഒരഭിപ്രായം മാത്രമായി ഇതിനെ വിലയിരുത്തിയാൽ മതി. എന്നാൽ, വിവാഹജീവിതത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന യുവതീയുവാക്കൾക്ക് എത്ര വലിയ മാനസിക സംഘർഷങ്ങൾക്കാണ് ഇത്തരം വിവരക്കേടുകൾ കാരണമാകാൻ പോകുന്നതെന്ന് പാഠപുസ്തകം എഴുതിയവർ അറിയുന്നില്ല. അവരുടെ മൊത്തം സഹജീവനം താറുമാറാക്കാൻ ഇത്തരമൊരു തെറ്റിദ്ധാരണ മതിയാവും. 

p. 67 
ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത് എന്ന കല്പനയെ വിശദീകരിക്കുന്നിടത്ത് "നേര്ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്. നേർന്ന നേർച്ചകൾ പൂർത്തിയാക്കാതിരുന്നിട്ടുണ്ടോ?" എന്നും 

അക്കൂടെത്തന്നെ "എല്ലാറ്റിനും എപ്പോഴും നേർച്ച നേരുന്ന പ്രകൃതിക്കാരനാണോ? (പ്രഭാ. 18, 22-23; 23, 11-12; പുറ. 35, 21; നിയ. 23, 21-23) എന്നും കാണുന്നു. വിവാഹ ഒരുക്കത്തിനു ചെല്ലുന്ന യുവതീയുവാക്കൾക്ക്  മാനസ്സിക സംഘർഷമുളവാക്കാൻ പോരുന്നത്ര അവ്യക്തത ഇവിടെ കടന്നുകൂടിയിട്ടുണ്ട്. കാര്യസാദ്ധ്യത്തിനായി പുണ്യാളന്മാർക്ക് കോഴ കൊടുക്കുന്നതിനു പറയുന്ന വാക്കാണല്ലോ നേർച്ച.  അത് തെറ്റാണെന്നും പ്രോത്സാഹിപ്പിക്കരുതെന്നും ഗ്രന്ഥകർത്താവിന്റെ മനസ്സാക്ഷി പറയുമ്പോൾ തന്നെ അതിനെ വളച്ചൊടിച്ച്, "നേര്ച്ചകളെല്ലാം ദൈവമഹത്വത്തിനുള്ളതാണ്. നേർന്ന നേർച്ചകൾ പൂർത്തിയാക്കാതിരുന്നിട്ടുണ്ടോ?" എന്ന ചോദ്യത്തിലൂടെ പള്ളിക്കും പട്ടക്കാരനും കണക്കില്ലാത്ത വരുമാനം ഉണ്ടാക്കുന്ന ഈ ശീലം (അത് മോശമാണെങ്കിലും) വിശ്വാസികൾ ഉപേക്ഷിക്കരുത് എന്ന കൌശലവും പ്രയോഗിക്കപ്പെടുന്നു. നിഷ്ക്കളങ്കരായ ചെറുപ്പക്കാരിൽ അന്ധവിശ്വാസം കുത്തിനിറക്കുന്ന എര്പ്പാടല്ലേ ഇത്? 

p. 71 
"നന്മ ലഭിക്കാൻ അവകാശമുള്ളവർക്ക് അത് നിഷേധിച്ചിട്ടുണ്ടോ?" മാതാപിതാക്കളെ ബഹുമാനിക്കുക എന്ന കല്പനക്കുള്ള ആത്മശോധനയുടെ ഭാഗമാണീ ചോദ്യം. സാമാന്യ മനസ്സാക്ഷിയുള്ള ഏതു ക്രൈസ്തവനും അവന്റെ ഏതു സഹോദരനും അവനിൽ നിന്ന് നന്മ ലഭിക്കാൻ യോഗ്യതയുള്ളവനാണ്. അപ്പോൾ പിന്നെ അത് മാതാപിതാക്കൾ മാത്രമായി കാണുന്നത് ക്രിസ്തീയ കാഴ്ചപ്പാടല്ല. സ്വന്തക്കാരെന്നും അല്ലാത്തവരെന്നുമുള്ള വേർതിരിവ് തന്നെ യേശു പാടേ നിഷേധിച്ചിട്ടുള്ളതാണ്. അതൊന്നും ഉൾക്കൊള്ളാൻ മാത്രം പക്വത നേടിയിട്ടില്ലാത്ത ആരോ ആണ് ഈ പുസ്തകം എഴുതിയത്.

p. 75 
"മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ചിട്ടുണ്ടോ?" കോഴിയെയും പോത്തിനെയും വെട്ടിയറഞ്ഞു തിന്നുന്നത് മാത്രമല്ല, ചെറുത്തുനില്ക്കാൻ കെല്പില്ലാത്ത കുഞ്ഞാടുകളെ പിരിവുകളുടെ ആധിക്യംകൊണ്ട് പിഴിഞ്ഞു ശ്വാസം മുട്ടിക്കുന്നതും മിണ്ടാപ്രാണികളോട് ക്രൂരത കാണിക്കലാണെന്നു മനസ്സിലാക്കുമെങ്കിൽ, വിവാഹാർഥികൾ മാത്രമല്ല വൈദികരും ഉത്തരം പറയേണ്ട ഒരു ചോദ്യമാണിത്. 

p. 84
സ്നേഹവും പ്രേമവും എന്തെന്ന് വിവരിക്കാൻ തുടങ്ങുന്നിടത്ത് - റാഹേലിനുവേണ്ടി 14 വർഷം കഠിനവേല ചെയ്ത യാക്കോബിന്റെ കഥ (ഉല്പത്തി 29, 20) പറഞ്ഞിട്ട്, "അപരനുവേണ്ടി നൊമ്പരപ്പെടാനുള്ള സന്നദ്ധതയാണ് സ്നേഹം" എന്നാണ് കുറിപ്പായി ചേർത്തിരിക്കുന്നത്. അതിമനോഹരമായ ഈ കഥ വായിചിട്ടുള്ളവർക്കറിയാം അതിൽ യാക്കോബ് സ്വന്തം നേട്ടത്തിനായിട്ടാണ് തന്റെ അമ്മാവനു കീഴ്പ്പെട്ട്‌ പണിയെടുത്തതെന്ന്. സ്നേഹത്തെപ്പറ്റിയും പ്രേമത്തെപ്പറ്റിയും ഒരു ചുക്കും അറിയില്ലാത്ത കത്തനാരന്മാർ ഇത്തരം പുസ്തകങ്ങൾ എഴുതാനും ക്ലാസെടുക്കാനും ഇറങ്ങിത്തിരിക്കരുത് എന്ന് മാത്രമേ ഇവിടെ പറയാൻ പറ്റൂ. 

p. 89 
"ബുദ്ധിവൈകല്യം മാനസിക രോഗങ്ങൾ എന്നിവ കല്യാണം കഴിക്കാൻ അയോഗ്യതകളാണ് - അത്തരക്കാർ വികാരിയച്ചന്റെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കണം!" നല്ല കൂത്തായിപ്പോയി! വികാരിയച്ചൻ ഒരു clinical psychologist കൂടിയാണെങ്കിൽ ok. അല്ലെങ്കിൽ സംഭവിക്കുന്നത്‌ എന്തൊക്കെയെന്ന് ആര്ക്കും അനുമാനിക്കാവുന്നതേയുള്ളൂ. സെമിനാരിയിലെ പഠനം കഴിഞ്ഞാൽ മനുഷ്യൻറെ സകലമാന പ്രശ്നങ്ങൾക്കും തങ്ങളുടെ കൈയിൽ ഉത്തരമുണ്ട് എന്ന് വൈദികർ ധരിച്ചു വയ്ക്കുന്നതിന്റെ പോഴത്തം അനുഭവിച്ചു മടുത്ത വിശ്വാസികൾക്ക് കൂടുതലൊന്നും എഴുതാതെ തന്നെ ഇതിലെ വിഡ്ഢിത്തം മനസ്സിലാകും.

p. 90
"പള്ളിയിൽ എല്പ്പിക്കേണ്ട ഫീസുകൾ (പസ്സാരം, വാടക) വിവാഹത്തിനു മുമ്പ് തന്നെ അടയ്ക്കണം." തീർച്ചയായും, അല്ലെങ്കിൽ ഒരു കാര്യവും നടക്കില്ലല്ലോ! എന്തെല്ലാം extras അക്കൂടെ വരുമെന്നുള്ളത്‌ അനുഭവസ്തർക്കേ അറിയൂ. പിന്നെ, ഫീസെന്ന പ്രയോഗം എല്ലാ മലയാളികളുടെയും ഭാഷാവൈകല്യങ്ങളിൽ പെടുന്നു. ഫീ (fee) ആണ് വാക്ക്. പല ഫീ-കൾ സംഗതമാകുന്നിടത്തേ ഫീസ് എന്ന് ഉപയോഗിക്കേണ്ടതുള്ളൂ. ഫീസുകൾ എന്നത് ഭാഷാബോധമില്ലാത്തവന്റെ പ്രയോഗമാണ്. ബട്ടണ്‍, ഫീ എന്നീ ഏകവചന നാമങ്ങൾ ഉണ്ടെന്നത് മലയാളികൾ മറന്നുപോയിരിക്കുന്നു!

p. 93 
"പള്ളിയിലെ തിരുക്കർമങ്ങൽ അവസാനിക്കുമ്പോൾ വധൂവരന്മാർ കാർമികരോടോത്ത് ഫോട്ടോ എടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സങ്കീർത്തി ഭാഗത്ത് വേഗം എത്തിച്ചേരണം." ഇവിടെ കാർമികർ എന്നുദ്ദേശിക്കുന്നത് സന്നിഹിതരായ വൈദികരെയാണ്. അവരൊന്നും കാർമികരല്ല, വെറും അതിഥികൾ മാത്രമാണെന്നും വധുവും വരനുമാണ് വിവാഹമെന്ന കൂദാശയിലെ കാർമികരെന്നുമുള്ള സാമാന്യജ്ഞാനം പോലും ഈ പുസ്തകം തയ്യാറാക്കിയവർക്കും അതിന് അംഗീകാരവും പ്രശംസയുമെഴുതിയ മെത്രാന്മാർക്കും മേയ്ജറിനും പോലും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല എന്നത് പരിതാപകരമാണ്. ശരിക്കുള്ള വേദപാഠം പോലും അറിയില്ലാത്തവർ ജീവിതമെന്ന കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാൻ പോകുന്ന പാവം കുട്ടികളെ ഒരുക്കിവിടുന്ന രീതി പരിതാപകരം തെന്നെ!

Tel. 9961544169 / 04822271922

3 comments:

 1. എൻറെ "സഭാനവീകരണത്തിലേക്ക് ഒരു വഴി" എന്ന പുസ്തകത്തിലെ 'തിരുവിവാഹമെന്ന കൂദാശ' എന്ന തലക്കെട്ടിലുള്ള ഭാഗം ഞാനിവിടെ ഉദ്ധരിക്കട്ടെ:

  തിരുവിവാഹമെന്ന കൂദാശ

  ഉത്പത്തിയില്‍ നാം ഇങ്ങനെ വായിക്കുന്നു. ''അങ്ങനെ ദൈവം സ്വന്തം പ്രതിച്ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു; ദൈവം തന്റെ പ്രതിച്ഛായയില്‍ അയാളെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു; അവരോട് അരുള്‍ ചെയ്തു: 'നിങ്ങള്‍ സന്താനപുഷ്ടിയോടെ പെരുകി ഭൂമിയില്‍ നിറഞ്ഞ് ഭൂമിയെ കീഴടക്കുക'.....'' (ഉല്പട. 1: 27-28). യേശു ഫരിസേയരോട് പറയുന്നത് ശ്രദ്ധിക്കുക: ''ആദിയില്‍ സ്രഷ്ടാവ് മനുഷ്യരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. 'ഇക്കാരണത്താല്‍ പുരുഷന്‍ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരണം, അവര്‍ ഇരുവരും ഒരു ശരീരമായിത്തീരണം' എന്നു കല്പിച്ചു. ഇതൊന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?'' (മത്താ. 19: 4-6). ഇതില്‍ നിന്നു മനസ്സിലാകുന്നത് ആണും പെണ്ണുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ ദൈവികനിയമപ്രകാരമുള്ള കടമ വൈവാഹികജീവിതമാണെന്നാണ്. കന്യാത്വമാണ് (Virginity) ദൈവം കൂടുതല്‍ അഭിലഷണീയമായി കണ്ടിരുന്നതെങ്കില്‍ ആണും പെണ്ണും ഏകശരീരമാകണമെന്നും പുരുഷന്‍ ഭാര്യയോടു ചേരണമെന്നും ദൈവം കല്പിക്കുമായിരുന്നില്ലല്ലോ.

  പൗരസ്ത്യസഭകളുടെ കാനോനകളില്‍ തിരുവിവാഹമെന്ന കൂദാശയുടെ ഉദ്ദേശ്യം എന്തെന്ന് താഴെ കൊടുക്കുന്നു:

  ''കാനോന 776: 81. വിവാഹ ഉടമ്പടി സൃഷ്ടികര്ത്താ വിനാല്‍ സ്ഥാപിതവും അവിടുത്തെ നിയമങ്ങളാല്‍ നിയന്ത്രിതവുമാണ്. ഇതുവഴി പുരുഷനും സ്ത്രീയുംതമ്മില്‍ പിന്വതലിക്കാന്‍ പാടില്ലാത്ത വ്യക്തിഗതമായ സമ്മതത്താല്‍ പരസ്പരമുള്ള സമ്പൂര്ണവ ജീവിതക്കൂട്ടായ്മ സംസ്ഥാപിതമാകുകയും ചെയ്യുന്നു. സ്വഭാവത്താല്തയന്നെ ഇത് ദമ്പതികളുടെ നന്മയ്ക്കും, സന്താനോത്പാദനത്തിനും, മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു.'' 52
  വിവാഹത്തെ സംബന്ധിച്ച് പൗലോസ് അപ്പോസ്തലന്റെ പഠനം ശ്രദ്ധിക്കുക:
  ''എന്നാല്‍ ദുര്നോടപ്പിലേക്കു പ്രലോഭനം ഉള്ളതുകൊണ്ട് ഓരോ പുരുഷനും സ്വന്തമായി ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തമായി ഭര്ത്താംവും ഉണ്ടായിരിക്കണം. ഭര്ത്താാവ് ഭാര്യയോടുള്ള ദാമ്പത്യധര്മം് നിറവേറ്റണം; അങ്ങനെ തന്നെ ഭാര്യ ഭര്ത്താ്വിനോടും. ഭാര്യയ്ക്കല്ല തന്റെ ശരീരത്തിന്മേല്‍ അധികാരം, ഭര്ത്താുവിന്നാണ്. അതുപോലെ ഭര്ത്താനവിന്നല്ല തന്റെ ശരീരത്തിന്മേല്‍ അധികാരം, ഭാര്യക്കാണ്. ഭാര്യാഭര്ത്താ ക്കന്മാര്‍ ഉഭയസമ്മതപ്രകാരം പ്രാര്ഥകനയ്ക്കായി സ്വയം സമര്പ്പി ക്കുന്ന നിശ്ചിതകാലത്തിലല്ലാതെ ഈ അവകാശം അന്യോന്യം നിഷേധിക്കരുത്'' (1 കോറി. 7: 2-5).

  ഭാര്യ ഭര്ത്താ ക്കന്മാര്‍ തമ്മിലുള്ള ലൈംഗികവേഴ്ച വിവാഹ ഉടമ്പടിയിലെ കടമയാണെന്ന് ഇവിടെ വ്യക്തമാണ്. ഭാര്യയുടെയോ ഭര്ത്തായവിന്റെയോ ഉപവിപ്രവൃത്തിയല്ല വിവാഹസംഭോഗം, കടമയാണ്. മനുഷ്യന്റെ വസ്തിപ്രദേശത്തെ ഉത്കണ്ഠ (Pelvic anxiety) തീര്ക്കയലല്ല; മറിച്ച്, സംഭോഗം വഴിയുള്ള ആനന്ദാനുഭൂതിയുടെ അനുഭവമാണത്. കാനോന്‍ നിയമത്തില്‍ വിവാഹം ''ഭാര്യാഭര്ത്താ ക്കന്മാരുടെ ലൈംഗികാസ്വാദനത്തിനും, സന്താനോത്പാദനത്തിനും, മക്കളുടെ ശിക്ഷണത്തിനുമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു'' എന്ന് തിരുത്തപ്പെടേണ്ടിയിരിക്കുന്നു. സഭയുടെ സെക്‌സിനോടുള്ള മനോഭാവം മാറ്റിയേ തീരൂ.
  ckalarickal10@hotmail.com

  ReplyDelete
 2. ശ്രീ സാക്ക് നെടുങ്കനാലിന്റെ പുസ്തകാവതരണവും വിമർശനവും നന്നായിട്ടുണ്ട്. "[പട്ടരിൽ പൊട്ടരില്ല, പട്ടക്കാരിൽ പൊട്ടരേയുള്ളൂ' വെന്നുള്ള എന്റെ കാഴ്ചപ്പാട് മുഴുവനായും ഈ പൊട്ടപുരോഹിതന്റെ പുസ്തകത്തിൽ നിന്നും വ്യക്തമാണ്.

  കേരളത്തിലെ ക്രിസ്ത്യാനീകളുടെ മേലുള്ള പുരോഹിത മേല്ക്കോയ്മ കഷ്ടം തന്നെ. കുടുംബ ജീവിതം ഭദ്രമാക്കാൻ വിവാഹത്തിനു മുമ്പു തന്നെ ചില സ്ത്രീകൾ ഉപവാസവും അനുഷ്ടാനങ്ങളും തുടങ്ങും. കുറി, പള്ളിയ്ക്ക് പതാരം, വിവാഹ ഒരുക്കൽ ക്ലാസ്സുകൾ എന്നിങ്ങനെ രണ്ടു കുടുംബക്കാരെയും പരമാവധി കഷ്ടപ്പെടുത്തും. ഇനി മാതാപിതാക്കൾക്കും അന്ത്യ കൂദാശയ്ക്കു മുമ്പായി ക്ലാസ്സുകൾ തുടങ്ങുന്നുവെന്നും കേട്ടു. ചുരുക്കി പറഞ്ഞാൽ ഇന്നത്തെ കുഞ്ഞാടുകൾ മുഴുവൻ പുരോഹിത വലത്തിലെ ഭ്രാന്തു പിടിച്ചരായിയെന്നും ചുരുക്കം.

  കന്യാസ്ത്രികളുടെ മതിൽക്കെട്ടു ചാടിയുള്ള ലൈംഗിക ജ്ഞാനമല്ലാതെ കുടുംബ ജീവിതത്തെപ്പറ്റി ഇവർ ഒരു ചുക്കും പഠിച്ചിട്ടില്ല. താല്ക്കാലികമായ അവർക്കു കിട്ടുന്ന ലൈംഗിക ലഹരി സ്നേഹമെന്നും പുരോഹിതർ തെറ്റി ധരിക്കുന്നു. കുടുംബ ജീവിതമെന്നാൽ ലൈംഗികതയും , സ്നേഹവും വെറുപ്പും കടപ്പാടും ദുഖവും സന്തോഷവും മുടിയനായ പുത്രനും എല്ലാമെല്ലാം ഒത്തു ചേർന്നതെന്ന വസ്തുത വിവാഹ ക്ലാസ് നടത്തുന്ന തട്ടിപ്പുകാർക്ക് മനസിലാകുമോയെന്നും അറിയില്ല. സീറോ മലബാർ പള്ളികളുടെ തണലിൽ വളർന്ന യുവജനങ്ങളെപ്പോലെ ലോകത്തിൽ ഇത്രയം ഭാഗ്യം കെട്ട ചെറുപ്പക്കാർ കാണുമോയെന്നും സംശയം. എന്തെല്ലാം കടമ്പകൾ കടന്നാലാണ് സ്നേഹിച്ച പ്രണയനിയെ ഒന്ന് ഉമ്മ വെക്കാൻ സാധിക്കുന്നത്. ഒരു വശത്തു പുരോഹിതരും മറു വശത്തു മാമൂലുകൾ കാത്തു സൂക്ഷിക്കുന്ന കുറെ ദുർക്കിളവ കിളവികളായ മനുഷ്യരും ഒത്തുകൂടി വിവാഹം കഴിക്കുന്ന ദമ്പതികളെ കുളിപ്പിച്ചു ശരിയാക്കും. ശ്വാസം മുട്ടിച്ചു കൊല്ലും.

  കാലത്തിനനുസരിച്ച് സഭ മുന്നേറണമെന്ന് സഭയെ സ്നേഹിക്കുന്ന നവീകരണ വാദികൾ ചിന്തിക്കുന്നു. അങ്ങനെയെങ്കിൽ സഭ അല്മേനിയുടെയെന്ന തത്ത്വം പ്രാബല്യമാക്കേണ്ടി വരും. പുരോഹിതരെ ജ്ഞാനമുള്ളവരാക്കാൻ പേരും പെരുമയും നിറഞ്ഞ വിദ്യാഭ്യാസ ചിന്തകരായ അല്മെനികൾ ഇന്ന് സഭയ്ക്കുണ്ട്. സഭയുടെ പൌരാഹിത്യം ത്യജിച്ചുകൊണ്ടു വൈവാഹിക ജീവിതം അനുഷ്ഠിക്കുന്ന മുൻപുരോഹിതർക്കു കുടുംബജീവിതത്തെപ്പറ്റിയും വൈദിക ജീവിതത്തെപ്പറ്റിയും വ്യക്തമായ ഒരു കാഴ്ച്ചപ്പാടു കാണാം. ശ്രീ കളരിക്കൽ ചാക്കോച്ചൻ പുരോഹിതർക്കായി അല്മേനി ധ്യാനം നല്കണമെന്ന് നിർദ്ദേശിച്ചപോലെ സെമിനാരി ചാടി വന്ന വിവാഹിതർ ഇനി ലൈംഗികതയുടെ മാധുര്യത്തെപ്പറ്റിയും ബ്രഹ്മചര്യത്തിന്റെ പവിത്രതയും ദോഷവശങ്ങളെപറ്റിയും പുരോഹിതർക്ക് ക്ലാസ്സുകളെടുക്കട്ടെ.

  അവിവാഹിത ജീവിതംകൊണ്ടു മാനസിക സമ്മർദ്ദം അനുഭവിക്കുന്ന കേരള കത്തോലിക്കാ പുരോഹിതരുടെ ഒരു സർവ്വേ നടത്തുന്നത് ഉചിതമായിരിക്കും. അമേരിക്കയിലെ പുരോഹിതരുടെ 2012 -ലെ സർവ്വേവിവരങ്ങളടങ്ങിയ ഒരു ഗവേഷണ ജേർണൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് പുരോഹിതരിൽ നല്ലൊരു ശതമാനം സ്ത്രീകളുമായി ലൈംഗികതയിൽ ഏർപ്പെടുന്നവരെന്നു സമ്മതിച്ചിട്ടുണ്ട്. അവരുടെ ലൈംഗിക ജ്ഞാന പരിചയത്തെ ചോദ്യം ചെയ്യുന്നില്ല. എങ്കിലും കുടുംബ മൂല്യങ്ങളെപ്പറ്റി ഇവർക്കെന്തറിയാമെന്ന ചോദ്യവും ഉദിക്കുന്നു. നാൽപ്പതു ശതമാനം സ്വയം ഭോഗം നടത്തുന്നവരെന്നും സമ്മതിച്ചിട്ടുണ്ട്. വിവാഹിതരാകുന്ന ദമ്പതികൾക്ക് കേരള സുറിയാനി സഭയിലെ സ്വയം ഭോഗം മാത്രം നടത്തുന്ന പുരോഹിതരെക്കൊണ്ട് ക്ലാസ്സുകൾ എടുപ്പിച്ചാൽ ശരിയാകുമോ? 'സ്വയം ഭോഗം' മനസിനടിമയാക്കിയ പുരോഹിതർക്ക് സ്വയം സ്നേഹിക്കാനെ അറിയത്തുള്ളൂ. പുരോഹിതർ സ്വാർത്ഥതയുള്ളവരായി കാണുന്ന കാരണവും നിത്യേനെയുള്ള ഇവരുടെ വൈകൃത സ്വയം ഭോഗം തന്നെ. പുരുഷന്മാരുമായി ലൈംഗിക ക്രിയകൾ നടത്തുന്നവരുടെ എണ്ണം അനിയന്ത്രിതമെന്നും സർവ്വേ റിപ്പോർട്ടിൽ പ്രതിഫലിക്കുന്നു. ഇത്തരം പുരോഹിതർക്ക് പരസ്പ്പരം സ്നേഹിക്കണമെന്നു പറയാൻ എന്തവകാശം ? പട്ടിക്കും പൂച്ചയ്ക്കുമുള്ളതുപോലെ സ്നേഹമെന്നത് ലൈംഗികതയുടെ അടിസ്ഥാനത്തിലോ?


  കമ്പ്യൂട്ടറും ഇന്റർനെറ്റും വളർന്നതോടെ ഇന്നുള്ള തലമുറകളിലെ കുട്ടികൾ പഴയ കാലത്തുള്ളവരെക്കാൾ വളരെയേറെ അറിവുള്ളവരാണ്. ഇൻഫോർമേഷൻ റ്റെക്കനോളജി അത്രമാത്രം വളർന്നു കഴിഞ്ഞു . അരമനയിലെ പങ്കായുടെ കീഴെ വിശ്രമമില്ലാതെ വിശ്രമിക്കുന്ന ഒരു മെത്രാനുപോലും ഇന്നുള്ള പ്രൈമറിസ്കൂൾ കുട്ടിയുടെ വിവരം പോലുമില്ല. അവരുടെ ലോകം അരമനയും എയർ പോർട്ടും പിന്നീട് ഓസിനുള്ള ലിമോസിയനും മാത്രം. ഇന്ന് വിവാഹത്തിനു മുമ്പു തന്നെ ഭൂരിഭാഗം യുവാക്കളും യുവതികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവരാണ്. ബോധവും വിവരവും ഇല്ലാത്ത പുരോഹിതർ അത്തരക്കാരെയും വിവാഹ ഒരുക്കൽ ക്ലാസ്സുകൾ നടത്തുന്നതും വിരോധാഭാസം തന്നെ. നാട്ടിലെ കാടൻ സംസ്ക്കാരത്തിൽ വളർന്ന പുരോഹിതർ വിദേശത്തു വളർന്ന പ്രവാസി പിള്ളേർക്കും ക്ലാസ്സുകൾ എടുക്കാൻ തുടങ്ങി. എന്നിട്ടും അമ്പതു ശതമാനത്തോളം വിവാഹ മോചന കേസുകളുടെ കഥകളാണ് എന്നും കേള്ക്കുന്നത്.

  ReplyDelete
 3. "പട്ടരിൽ പൊട്ടരില്ല, പട്ടക്കാരിൽ പൊട്ടരേയുള്ളൂ" എന്ന ശ്രീ. ജോസഫ്‌ ,മാത്യൂ സാറിന്റെ ഈ കണ്ടെത്തൽ 100% ശരിയാണ് ! കാരണം , "വീട്ടില്‍ കൊള്ളരുതാത്തവനാണു//നാട്ടില്‍ കൊള്ളരുതാത്തവനാണു //പള്ളിക്കൂടത്തില്‍ കൊള്ളരുതാത്തവനാണു" എന്ന സല്പേര്നേടിയ കുഞ്ഞുനെയാണ് അപ്പന്‍ ശല്യമൊഴിയാൻ, കൈക്കൂലി മെത്രാന്കൊടുത്ത് കത്തനാര് വേലയ്ക്കു സെമ്മിനാരിയില്‍ അവനെ ചേര്‍ക്കുന്നത് തന്നെ ! കുര്ബാനപുസ്തകം മലത്തിവച്ച് വായിച്ചു തീര്‍ക്കുന്നതാനല്ലോ കുര്ബാനപ്പണി ? അതില്‍ വല്യ കുഴപ്പമില്ലെങ്കില്‍ പാതിരിപ്പണിക്കു പയ്യന്‍ ഓക്കേ ! നല്ലതീറ്റ ചെല്ലുമ്പോള്‍ കൌമാരത്തിലെ ശരീരവിശപ്പുകള്‍, സെക്സ്, അതിതീവ്രതയോടെ തലപൊക്കുന്നതോടെ രതിവൈകൃതങ്ങളുടെ ആദിപാഠങ്ങള്‍ സെമിനാരിയില്‍ താനേ തഴച്ചുവളരുകയായി ! കുമ്പസാരക്കൂട്ടില്‍ വച്ചു തന്ത്രപൂര്‍വ്വം പെണ്ണാടുകളുടെ മനസിന്‍റെ നഗ്നത അഴിച്ചുകണ്ട പാതിരിക്കു പിന്നെന്തു പഞ്ഞം ? സുഖിച്ചു വാഴുകയായി ! കൂട്ടിനു കര്‍ത്താവിന്റെ മണവാട്ടിമാരും !"സ്വര്‍ഗം താണിറങ്ങി വന്നിതോ" എന്ന് ഏതു പൊട്ടപ്പാതിരിക്കും താനേ തോന്നിപ്പോകും ! അഹമ്മതി മൂത്ത ഇവറ്റകളെ ആര്‍ക്കും ഇനിയും ഒന്നും ചെയ്യാനാവില്ല ... മറുത്തു ഉരിയാടിയാല്‍ അവനെ തെമ്മാടിക്കുഴിയില്‍ തള്ളാനും കര്‍ത്താവിവര്‍ക്ക് അധികാരം കൊടുത്തത് കാരണം , ആ കര്‍ത്താവിനെ അനുസരിച്ചാരും മേലില്‍ പള്ളിയില്‍ പോകാതിരിക്കുക ; അത്രതന്നെ !

  ReplyDelete