Translate

Thursday, November 13, 2014

വധുവരൻമാരെ പളളിയിൽ മുൾമുനയിൽ നിർത്തികൊണ്ട്‌ അന്നനാട് സെന്റ് സെബാസ്റ്റ്യൻ പള്ളിവികാരി ഫാ. ജോസ് പൈനിങ്കൽ രണ്ടു ലഷത്തി അയ്യായിരത്തിതൊണൂററിനാലു രൂപാ (205294) കോഴ പണം ആവശ്ശ്യപപെട്ടു! സഭാധികാരി കർദിനാൾ മാർ ആലെഞ്ചേരി മൌനം പാലിക്കുന്നു


17 comments:

 1. കേരള കാത്തലിക് ഫെഡറേഷന്‍ 13/11/2014 ല്‍ കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തിന്റെ പത്ര കുറിപ്പ്.
  കൂദാശാകളുടെ പേരില്‍ വിശ്വാസികളെ പുരോഹിത ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നതിന്റെ ഒരു ഉദാഹരണമാണ് ഈ സംഭവം. ഇത്തരം അനുഭവങ്ങളുണ്ടാവുംപോള്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തതാണ് മെത്രാന്മാര്‍ ഇത്രയും വഷളാകാന്‍ കാരണം. മതപരമായ ആചാരങ്ങള്‍ പൗരന്റെ മൗലിക അവകാശമാണ്‌. ഇത്തരം അവസരങ്ങളില്‍ നിര്‍ബന്ധമായി പണം വസൂലാക്കുന്നത് പിടിച്ചു പറിയാണ്. ഇത് ക്രിമിനല്‍ കുറ്റവുമാണ്. പൗരന് പോലീസില്‍ പരാതിപ്പെടാനും കോടതിവഴി നിയമ നടപടികളെടുക്കുവാനും കഴിയും.

  ReplyDelete
 2. "കൂദാശ" എന്ന പുരോഹിതമുഴുത്തട്ടിപ്പില്ലാതെ എബ്രഹാം സാറായെയും , ഇസഹാക്ക് റെബെക്കായെയും, യാക്കോബ് ലേയായെയും കൂടെ അനുജത്തി റാഹേലിനെയും വിവാഹം കഴിച്ചില്ലേ ? എന്തിനേറെ പറയുന്നു ,നമ്മുടെ ഔസേപ്പുപിതാവും കര്‍ത്താവിന്ടംമച്ചിയും നല്ല ഉദാഹരണമല്ലേ ? ! കൂദാശ മിനിഞ്ഞാന്ന് നമ്മെ കുരുക്കാന്‍ ഇവറ്റകള്‍ എഴുതി ചിട്ടപ്പെടുത്തിയ "കത്തനാരുടെ കുതന്ത്രമല്ലേ" ? ചിന്തിക്കു ഓ... അച്ചയന്മാരെ ..അടുത്തതലമുറ സര്‍ക്കാര്തലത്തില്‍ വിവാഹിതരാകട്ടെ ! കത്തനാര് കൂദാശപ്പണി നിര്‍ത്തി തെങ്ങിന് കിളക്കട്ടെ / റബ്ബര്‍ ടാപ്പ് ചെയ്യട്ടെ ..അന്യദേശത്തൊഴിലാളികള്‍ മലയാളനാട് മുടിക്കാതിരിക്കട്ടെ !...കൊണ്ടാലും പഠിക്കാത്ത വെറും ഇറച്ചിക്കോഴികളല്ല നമ്മള്‍! "കാക്ക നോക്കറിയും ,കൊക്കുടക്കറിയും,പക്ഷെ കോഴി കൊണ്ടേ അറിയൂ"

  "കൂദാശ" ,ഒന്നാലോചിക്കൂ ,ഒന്നാം കൂദാശതന്നെ എത്രയിനം ? മലത്തിമുക്കല്‍, മൂറോന്‍പുരട്ടല്‍, ആദിമകാല സുന്നത്ത്!, (ക്രിസ്തുവിനതായിരുന്നല്ലോ!) ആരാണിത് കണ്ടുപിടിച്ചത് ?ക്രിസ്തു ഒരു കൂദാശയും നമ്മെ കാണിച്ച്തന്നില്ല, കൂദാശ ചെയ്യാന്‍ നമ്മോടു കല്പ്പിച്ചുമില്ല /ചൊല്ലാനൊരു പാതിരിയേയും അവന്‍ ചുമതലപ്പെടുത്തിയുമില്ല ! പിന്നെ ആരിത് എവിടെ എന്തിനുവേണ്ടി എപ്പോള്‍ ആര്‍ക്കുവേണ്ടി എഴുതിയുണ്ടാക്കി ? "തട്ടിപ്പുജല്പനങ്ങള്‍" എന്നല്ലാതെ മനസര്‍പ്പിക്കാത്ത ഈ ചൂഷണ കര്‍മത്തിനു ദൈവമുന്പാകെ ഒരുവിലയും ഇല്ലേയില്ല ! പിന്നെ "ചുമ്മാവിശ്വാസികള്‍ക്ക്" പറയാനും പുകഴാനുംമുള്ള ഒരു ജല്പനനാടകം ! ഇതിന്റെ പേരില്‍ ആളെപ്പിഴിയുന്ന ക്രൂരനായ് കത്തനാരേ,കാലമിത് പൊറുക്കില്ല ..."മുറുക്കിക്കൊട്ടുന്നതു നിര്‍ത്താനാ"...

  ReplyDelete
 3. "പള്ളിയെന്ന" പാതിരിയുടെ "പീഡനത്തടവറയിൽ"നിന്നും ഒരിക്കലായി ക്രിസ്ത്യാനിക്ക് രക്ഷപെടുവാന്‍ ഒരു മാർഗമേയുള്ളൂ..പള്ളിയില്‍ നാം പോകാതെയിരിക്കുക ! വിവാഹകൂദാശ മുതലായ തട്ടിപ്പുവീരന്മാരുടെ കൂദാശകള്‍ പള്ളിക്കത്തനാരുടെ കയ്യില്‍നിന്നും കാശു കൊടുത്ത് വാങ്ങണം എന്ന പിതാക്കന്മാരുടെ പരമ്പരാഗത വിഡിത്തം നാം കണ്ണുമടച്ചു പിന്തുടരുന്നതാണിതിനു കാരണം ! പള്ളിപണിതോനെത്തന്നെ തെമ്മാടിക്കുഴിയില്‍ അടക്കുന്ന ചട്ടാമ്പിക്കത്തനാരെ ഒന്നാമതായി "പരത്തെമ്മാടി" എന്ന് മനസ്സില്‍ കരുതി അയ്യാളെ ജീവിതത്തില്‍നിന്നും ഒരിക്കലായി നാം പാടേ ഒഴിവാക്കുക !

  ഓരോ ഗ്രാമത്തിലും ഓരോ പൊതുസെമിത്തേരികള്‍, ബ.സര്‍ക്കാര്‍ ഉണ്ടാക്കിത്തരണം !. അയല്‍ക്കാരനെ സ്നേഹിക്കുന്ന എല്ലാ നല്ലക്രിസ്ത്യാനിക്കും അവിടെ ആകാം ശവസംസ്ക്കാരച്ഛടങ്ങുകള്‍;! പക്ഷെ ദഹിപ്പിക്കുകയാണ് ശാസ്ത്രീയമായി നല്ലത് ! വിവാഹം സര്‍ക്കാര്‍ സാക്ഷീകരിക്കട്ടെ ! മാമോദീസ മലത്തിയും കമഴ്ത്തിയുമല്ല, ഭഗവത്‌ഗീത മനസ്സിൽ ഉറപ്പിച്ചു ജ്ഞാനസ്നാനമാകട്ടെ (ഓരോ മനസും ജ്ഞാനത്തില്‍ മുങ്ങിക്കുളിക്കട്ടെ )ഇതാനാത്മീകത ...ഇതാണ് സാര്‍വലോവ്കീക സ്നേഹം..

  സര്‍ക്കാര്‍ മദ്യനയം/കക്ഷിപ്പോരു ഒന്നവസാനിപ്പിച്ചു "പള്ളിനയം" ഇനിയും ചര്‍ച്ച ചെയ്താട്ടേ ..(.അതിനായി ക്രിമിനല്സുകളെ അസംബ്ലിയിലേക്ക് നാം തിരഞ്ഞെടുക്കരുത്) ! "ഭഗവത്ഗീത മനസിലാക്കാത്ത ഒരുവനും MLA ? MP ? ആകുവാന്‍ യോഗ്യനല്ല" എന്ന് നിയമം ഉണ്ടാക്കുവീന്‍ .. ഭാരതീയവേദശാസ്ത്ര മൂല്യം തുളുംപുന്നതാണ് ഗീതയിലെ 700 ശ്ലോകങ്ങളും ! ഓരോ മനുഷ്യനും മനനംചെയ്തു ആത്മീകരാകുവാന്‍ ഗീതാപാരായനമാല്ലാതെ ഏതാണൊരു മാര്‍ഗം ഭൂമിയില്‍ ? പാഴ്ജന്മ പാതിരീ, നിനക്ക് ഹ..കഷ്ടം!

  ReplyDelete
 4. "എന്തുകൊണ്ട് ആളുകള്‍ക്ക് പള്ളിക്ക് വെളിയില്‍ കല്യാണം കഴിച്ച് പള്ളിയെ വെല്ലുവിളിച്ചു കൂടാ?"
  Cyril Thomas എന്ന എന്റെ എഫ്ബി സുഹൃത്ത് ചോദിച്ച ചോദ്യമാണ്.
  നല്ല ചോദ്യം. ഈ ചോദ്യം പാശ്ചാത്യര്‍ ചോദിച്ചപ്പോഴാണ് അവിടെയുള്ള സഭാനേതൃത്വം മര്യാദരാമന്മാര്‍ ആയത്. അതിനുമുമ്പ് അവര്‍ കാണിച്ചിട്ടുള്ള കൊടുംക്രൂരതകള്‍ക്ക് കൈയുംകണക്കും ഇല്ല. ഇന്ന് അവിടെ പള്ളികള്‍ പൂട്ടിപോകുന്നു; ആര്‍ക്കും ദൈവവിളി ലഭിക്കുന്നില്ല. വൈദിക വേലയ്ക്ക് പഴയ പ്രതാപവും പത്രാസും ഇല്ലാതായപ്പോള്‍ ദൈവംപോലും ആളെ വിളിക്കുന്നതങ്ങ് നിര്‍ത്തി.. പിന്നല്ലാണ്ട്..
  കേരളത്തില്‍ വിശ്വാസസമൂഹം ഇന്നും മാനസിക അടിമത്തത്തിലാണ് കഴിയുന്നത്‌. പൌരോഹിത്യം ആ അടിമത്തത്തിന്റെ സുഖം അങ്ങ് ആവോളം ആസ്വദിക്കുകയാണ്. ചരിത്രബോധം എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത വര്‍ഗമാണവര്‍. അടിമകളും ഒരു പരിധിവിട്ടാല്‍ പ്രതികരിക്കുമെന്ന് ചിന്തിക്കാനുള്ള സുബോധം ഇവറ്റകള്‍ക്കില്ല.
  ത്രേഷ്യന്‍ വംശജനായ സ്പാര്‍ട്ടക്കസ് അടിമയായിരുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ അടിച്ചമര്‍ത്തല്‍ സഹിക്കാനാവാതെ ഇയാള്‍ സ്വയം വിമോചിപ്പിച്ചു. മറ്റ് അടിമകളെ സംഘടിപ്പിച്ചു റോമാസാമ്രാജ്യത്തിനെതിരെ പോരാടി. റോമാസാമ്രാജ്യം തകര്‍ന്നില്ല. പക്ഷെ താല്‍ക്കാലികമായെങ്കിലും അവര്‍ പതറിപ്പോയി.
  നമ്മുടെ വൈദികര്‍ ഒരു ദിവസത്തെ ബൈബിള്‍ പാരായണം വേണ്ടെന്നുവച്ചിട്ടാണെങ്കിലും (ഇത്രയും വര്ഷം ബൈബിള്‍ വായിച്ചിട്ടും ഇവനൊക്കെ മനുഷ്യത്വം ഉണ്ടായില്ലല്ലോ!) Stanley Kubrick സംവിധാനം ചെയ്ത - കിര്‍ക്ക് ഡഗ്ലസ് ആണ് സ്പാര്‍ട്ടക്കസിന്റെ വേഷമിടുന്നത് - ഈ സിനിമ കാണുന്നത് നന്നായിരിക്കും.
  കടപ്പാട് - ശ്രി അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ് ബുക്ക്)

  ReplyDelete
 5. "എന്തുകൊണ്ട് ആളുകള്‍ക്ക് പള്ളിക്ക് വെളിയില്‍ കല്യാണം കഴിച്ച് പള്ളിയെ വെല്ലുവിളിച്ചു കൂടാ?"എന്നതിനോട് വിയോജിപ്പുണ്ട് ,,എതിര്‍ക്കുന്നതിലൂടെ വീണ്ടും നാം സ്വയം ദു:ഖം മനസിലേറ്റുകയായി ! അതിനുപകരം പള്ളിയെ നാം ഉപേക്ഷിക്കുന്നതാണേറെ ഉത്തമം! നമ്മെ പള്ളി മുടക്കുന്നതിന് മുന്‍പേ പള്ളിയെ നാം മുടക്കുന്നീ കാളകത്തനാരന്മാര്‍ കാരണം

  ReplyDelete
 6. ശവസംസ്കാരവും വിവാഹവും പള്ളിക്ക് പുറത്തു നടത്തുവാൻ നമ്മൾ തയ്യാറായാൽ മാത്രം മതി.

  പിന്നെ ഇവനൊക്കെ നമ്മുടെ കാൽകൽ വരും

  ReplyDelete
  Replies
  1. Boby Varghese, You have said correctly. This is the only strategy to bring them down to our feet.

   Delete
 7. അല്മായശബ്ദത്തിന്റെ എത്രയെത താളുകളാണ് വൈദികരുടെ അഹന്തയുടെയും വിശ്വാസികളെ ഓരോരോ നിയമം ഉരുവിട്ട് വിരട്ടുന്നതിന്റെയും റീത്ത് മാറുന്നതും മാറ്റുന്നതുമായി ബന്ധപ്പെട്ടും ഇന്ത്യയിൽ എല്ലായിടത്തുനിന്നും പരാതികളും കേസുകളും വിവരിചുള്ള കുറിപ്പുകൾകൊണ്ട് നിറയുന്നത്. ഇതിറെയൊക്കെ വല്ല ആവശ്യവും ഉണ്ടോ? ഈ കേസിൽ പറയുന്നത് സംഭവിച്ചതെങ്കിൽ അതിന്റെ പേരിൽ ഉപദ്രവിക്കപ്പെട്ടവർ അതിന് നിന്നുകൊടുത്തിട്ടല്ലേ? മനുഷ്യർ ഇത്ര നട്ടെല്ലില്ലാത്തവർ ആയിപ്പോകുന്നത് മുതലാക്കുക മാത്രമല്ലേ പണക്കൊതിയരായ ഈ വികട പുരോഹിതർ ചെയ്യുന്നത്? മനുഷ്യർ സമൂഹമായും മതവിശ്വാസികളായും കഴിയുന്നത്‌ ഒരുറപ്പിനും പരസ്പര സഹായങ്ങളുടെ സുഖത്തിനും വേണ്ടിയാണല്ലോ. അവിടെ വഞ്ചനയും കബളിപ്പിക്കലുമായി എത്തുന്നവരെ തുരത്താൻ ഓരോ വ്യക്തിക്കും കഴിയുന്നില്ലെങ്കിൽ ആ കൂട്ടം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഏവനും ഉണ്ട്. അതുപയോഗിക്കാതെ അകത്തുതന്നെ നിന്ന് വല്ലവന്റെയും തെറിയും തൊഴിയും ബ്ലാക്ക്‌ മെയ്ലിങ്ങും അനുഭവിക്കാൻ നിർബന്ധിക്കുന്നത്‌ ആരാണ്? ക്രിസ്തീയ സമൂഹങ്ങൾ വച്ചുനീട്ടുന്ന ആത്മീയ ശുശ്രൂഷകൾ ഇല്ലാതെ എത്രയോ മനുഷ്യർ നമുക്കു ചുറ്റും സന്തുഷ്ടരും സന്മാർഗികളുമായി ജീവിച്ചുമരിക്കുന്നു, ഒരു മനസ്സാക്ഷിക്കുത്തും അനുഭവിക്കാതെ. ക്രിസ്ത്യാനികൾ മാത്രം ഇത്രയുമങ്ങ് മന്ദബുദ്ധികളായി പുരോഹിതരുടെ വാചാലതകളിൽ കുടുങ്ങിപ്പോകുന്നത് എന്തുകൊണ്ട്? ഇത്തരം കുരുത്തക്കേടുകൾ സഹിക്കവയ്യാതെ സഭ ഉപേക്ഷിച്ചുപോയ ഏറെപ്പേരെ എനിക്ക് നേരിട്ടറിയാം. അവരൊക്കെ സഭയിൽ ഉണ്ടായിരുന്നതിലും മന:സംതൃപ്തിയോടെ സന്തോഷമായി ജീവിക്കുന്നു. നമ്മുടെ ആവലാതികളൊക്കെ അന്ധവിശ്വാസത്തിന് അടിമകളായിപ്പോയതിന്റെ പരിണതഫലങ്ങളാണ്. സ്വയം പഴിക്കുക. മനുഷ്യരായാൽ നട്ടെല്ല് വേണം. അതില്ലാത്തവരെ പിശാചും പാതിരിയും പീഡിപ്പിച്ചുകൊണ്ടിരിക്കും.

  ReplyDelete
  Replies
  1. Your comment is very logical. Why not people try a new way of living by liberating themselves from the inhuman practices of the clergy ? People can live happy and content without the so called sacraments. All these practices and precepts are to make the believers subserviant to the clergy.

   Delete
  2. ശതാബ്ദങ്ങളായി ഞാനും ഭർത്താവും മക്കളും ഒരു കൂദാശയുടെയും വരപ്രസാദ-പോഷണമില്ലാതെ വളരുന്നു. ദൈവാനുഗ്രഹത്തിനു കുറവൊന്നും ഉണ്ടായിട്ടില്ല. നന്മ ചെയ്യാനുള്ള ത്രാണിയുള്ളിടത്തോളം നന്മ ചെയ്യും, ഒരു പള്ളിയുടെയും പട്ടക്കാരന്റെയും ഒത്താശയും പ്രോത്സാഹനവും ഇല്ലാതെ തന്നെ. ഇത്തരം അനുഭവം ഉള്ളവരത് വെളിപ്പെടുത്തിയാൽ കൂദാശക്കും പാതിരിക്കും അടിമകളായി കഴിയുന്നവർ ചിന്തിക്കാൻ തുടങ്ങും. കൂലിവാങ്ങി ഇടക്കുനില്ക്കുന്ന കൂട്ടിക്കൊളുത്തുകാരാണ് നമ്മെ ദൈവത്തിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും അകറ്റുന്നത്.

   Delete
 8. കൂദാശകൾ ദൈവതിന്റെ പേരില് മനുഷ്യരെ അടിമയാക്കി ഭരിക്കാനുള്ള ഏഴു കണ്ണികളുള്ള ഒരു കടും ചങ്ങല ആണ് എന്നുള്ള നഗ്ന സത്യം മനുഷ്യൻ എന്ന് മനസ്സിലാകുന്നോ - അതായത് പള്ളിയും പട്ടക്കാരനുമില്ലാതെ ഒരു മനുഷ്യന്നായി മാത്രം ജീവിച്ചാൽ ജീവിതം സാക്ഷാൽക്കരിക്കപ്പെടും എന്ന് നമ്മളെല്ലാവരും എന്ന് ഗ്രഹിക്കുന്നുവോ അന്ന് മുതൽ മതമേധാവിത്വം അവസാനിച്ചു തുടങ്ങും, അന്ന് ഒരു പുതിയ ഭൂമിയും ഒരു പുതിയ ആകാശവും ആയിരിക്കും നമ്മുടെ ഈ ഭൂലോകം!

  ReplyDelete
 9. പള്ളിയിൽ പോവുകയും, കൂദാശകള് സ്വീകരിക്കുകയും ചെയ്യുക എന്നത് അല്മായരുടെ ക്രിസ്തീയ മൌലിക അവകാശമാണ് അതിനെതിരെയുള്ള കടന്നുകയറ്റം അതും കൂദാശാനുഷ്ടാനങ്ങളുടെ അവസരത്തിൽ ഏറ്റവും നികൃഷ്ടവും അപലപനീയവുമാണ്. നമ്മള് ആരുടെയും അടിമകളല്ല-അതുകൊണ്ടുതന്നെ, പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം....അല്ലാതെ എല്ലാം റാൻ പറഞ്ഞതുപോലൊക്കെ ചെയ്തിട്ട് അവസാനം നാണം കെടുത്തി എന്നു പറയുന്നതിൽ കാര്യമില്ല. കേട്ടിട്ടില്ലേ-ചതിക്കുത്തരം മുറിപ്പത്തല്...
  മിഷനറി പ്രവർതനങ്ങളും, പൊതു സേവനങ്ങളും നയിക്കുന്നവർക്ക് കുടംബ ജീവിതം ഒരു തടസമാവുകയോ, അല്ലങ്കിൽ കുടുംബജീവിതത്തിലെ ഉത്തരവാദിത്തങ്ങളോട് തിപുലർത്താനാകാതെ വരും എന്നൊക്കയുള്ള പഴഞ്ചൻ കാഴ്ചപ്പാടാണ് വൈദികരുടെ വൈവാഹിക ജീവിതത്തിനൊരു തടസം. എന്നാൽ ചിലരിതൊരു സൌകര്യമായി കരുതി കൂത്താടി ജീവിക്കുന്നു. വി. പൌലോസ് പറയുന്നതുപോലെ ഒരു കുടുംബത്തെ നയിക്കാൻ അറിയാത്തവരും കഴിവില്ലാത്തവരുമാണ് ഇന്ന് നമ്മെ നയിക്കുന്നത് എന്നകാര്യം നാമും മനസിലാക്കണം. സ്വാതന്ത്ര്യവും ആധുനിക സൌകര്യങ്ങളും വൈദികരിലും വലിയ മാറ്റങ്ങള് വരുത്തിയിരിക്കുന്നു.
  വാല്-അവരും മനുഷ്യരാണ് വികാരവേലിയേറ്റള് അവർക്കും ഉണ്ടാകും..ഏകാന്ത ജീവിതം ചിലർക്ക് പ്രായം കൂടുംബോള് വലിയ മാനസിക പ്രശ്നങ്ങള്ക്ക് ഇടനൽകും. വൈവാഹിക-കുടുംബജീവിതത്തിൻറെ ഊഷ്മളത അനുഭവിക്കുവാന് വർക്ക് അനുമതി നൽകുകയാണ് ഇതിന് പരിപാരം.
  ഒരിക്കൽകൂടി പറയുന്നു- നമ്മുടെ മൌലിക അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും തടയുവാൻ ആർക്കും അധികാരമില്ല. ആരെങ്കിലും എന്തങ്കിലും പറയുന്നതു കേട്ട് തലയും താഴ്ത്തി അവസാനം ഇതൊന്നും വേണ്ടന്നും പറഞ്ഞ് ഒരു നിരാശാബ്ളോഗും ഇടുന്നത് ആണത്തമല്ല. ഒളിച്ചോട്ടമല്ല - ഉണർന്നു പ്രവർത്തിക്കുകയാണ് വേണ്ടത്.

  ReplyDelete
 10. People be free and have civil marriage which is cheep and free and accepted by all. Why do you want to get married in Church ?? Religion is very expensive. Save some money for your children.

  ReplyDelete
 11. മനുഷ്യൻ നിസ്സഹായനെങ്കിൽ

  അവർ വിളിച്ചപേക്ഷിക്കുന്ന ദൈവങ്ങളും നിസ്സഹായരാണ് .

  ReplyDelete
 12. "പള്ളിയിൽ പോവുകയും, കൂദാശകള് സ്വീകരിക്കുകയും ചെയ്യുക എന്നത് അല്മായരുടെ ക്രിസ്തീയ മൌലിക അവകാശമാണ്"എന്ന ഈ ചിന്തതന്നെ ഒരു ആനമഡത്തരമാണ്! "മൌലീക അവകാശം "എന്ന വാക്കിനു പകരം "കാലത്തിന്‍റെ ശീലമാണ് " എന്നാക്കിയാല്‍ ഏറെ നന്ന് ! ക്രിസ്തുവിനുശേഷം മുന്നൂറു കൊല്ലത്തെ ക്രിസ്ത്യാനികളുടെ കാര്യം തന്നെ ഇതിനു ഉദാഹരണമാണ് ! അതിനു ശേഷമാണ് ഈ "കൂദാശ" കത്തനാരു കണ്ടുപിടിച്ചത് തന്നെ ! അതുവരെ പള്ളികളും ഇല്ലായിരുന്നു ! "പള്ളിയില്‍ പോകരുതെന്ന്" പറഞ്ഞ ക്രിസ്തുവിന്റെ ശിഷ്യൻമാരാരുംതന്നെ പള്ളിയില്പോക്ക് 'ശീലം' ആക്കിയിരുന്നുമില്ല! ക്രിസ്തുവിനെ കുരിശിലേറ്റിയ പള്ളിയെ / പാതിരിയെ, അവര്‍ ഭയന്നിരുന്നു /വെറുത്തുമിരുന്നു! ഇത്രകൂടി കണ്ടെത്താന്‍ കഴിയാത്ത കഴുതകൾ ആയിപ്പോയല്ലോ ഈ അച്ചായക്കൂട്ടം എന്നത് മറ്റൊരു സത്യം !

  ReplyDelete
 13. It is said that marriage is a sacrament and the bride and bridegroom receive it. But what do they receive? They receive each other in front of the community. It is not precisely a Christian Sacrament. It is a cosmic sacrament to receive which one does not need the agency of the priest and the church. Before Christ also marriage existed and it was always a sacrament.

  ReplyDelete