Translate

Sunday, November 16, 2014

സാത്താൻ കേരളം ഭരിക്കുന്നു !


































6 comments:

  1. Comment from Facebook

    എന്താണ് എന്റെ മോള്ക്ക് പറ്റിയത് ... ?
    ആരാണ് ഇതിന് കാരണക്കാര് .. ?
    അലറിക്കരഞ്ഞു ചോദിക്കാന് വെമ്പുന്ന
    നാവുമായി ആ അച്ഛനും അമ്മയും ,
    നടന്ന സംഭവങ്ങള്
    എങ്ങനെ വിവരിക്കും . !
    നാവും കാതും ആവേണ്ട മകള്
    മരിച്ചിരിക്കുന്നു , .. !!
    പെട്ടന്ന് ശവം അടക്കം നടത്താനായിരുന്നു
    ചിലര്ക്ക് തിടുക്കം .. !!
    എന്തെ കോളേജില്നിന്ന്ആരും ശവമടക്ക്
    കാണാന് വന്നില്ല . !!
    ഞങ്ങളോട് സംസാരിക്കാന് എന്തിന്
    എന്റെ മോളുടെ സഹപാഠികളെ വിലക്കി ..!!
    ആംഗ്യഭാഷയില് അലറിവിളിച്ച്
    റോജി റോയിയുടെ അച്ഛനും അമ്മയും ചോദിച്ചത്
    ഇതാകും അല്ലെ .. !! ?
    ചിലപ്പോള് മറ്റൊരു ലോകത്ത് ഇരുന്ന്
    കണ്ണുനീര്ത്തുള്ളികള് കൈകൊണ്ട്
    തുടച്ചുനീക്കി റോജി റോയ്
    ഇങ്ങനെ പറയുന്നുണ്ടാകും
    വീട്ടിലെ സാഹചര്യം അറിയാവുന്ന ഞാന്
    ആത്മഹത്യ ചെയ്യുമോ അപ്പച്ചാ ... !!
    മിണ്ടാനും കേള്ക്കാനും കഴിയാത്ത
    നിങ്ങള്ക്ക് രണ്ടാള്ക്കും ഞാന്
    അല്ലെ ഉള്ളൂ ..!!

    ReplyDelete
  2. Comment From Facebook
    By Mansoor parakkal

    "ഏതാ ആ പെണ്ണ്" ..?

    രണ്ടു ദിവസം മുൻപ് ഒരു ഫേസ്ബുക്ക്
    ഐഡി ഉണ്ടാക്കി കൊടുത്തിരുന്നു
    ഉപ്പാക്ക്.

    ആദ്യം ഫ്രണ്ടായ എന്റെ പ്രൊഫൈൽ
    പിക്ചർ കണ്ടു
    സംഭവം മനസ്സിലാകാതെ സംശയത്തോടെയുളള
    ചോദ്യമായിരുന്നു ഇത് .

    "ഇരുപത്തിനാലു
    മണിക്കൂറും ന്യൂസും ചാനൽ
    ചർച്ചകളും മുടങ്ങാതെ കാണുന്ന ഇങ്ങള്
    സംഭവം ഒന്നും അറിഞ്ഞില്ലേ..?" ഞാൻ
    തിരിച്ചു ചോദിച്ചു.

    "ഇല്ല ഞാൻ ന്യൂസിലൊന്നും കണ്ടില്ല.
    എന്താ സംഭവം" ?

    റോജി റോയ് വിഷയത്തിൽ
    സത്യം ഒരിക്കലും പുറത്തു വരരുത്,

    ആരും ഇതൊരു ചർച്ചായാക്കരുത്
    എന്നാഗ്രഹിക്കുന്ന തൽപ്പര കക്ഷികൾ
    അക്കാര്യത്തിൽ നേടിയ താൽക്കാലിക
    വിജയം അർഥമാക്കുന്ന
    തരത്തിലുളളതായിരുന്നു ഈ
    സാദാരണക്കാരൻറെ ചോദ്യം.

    ഇങ്ങനെ ഒരനുഭവം എനിക്ക്
    നേരിട്ടുണ്ടായപ്പോളാണ്
    ചാനലുകാരും പത്രക്കാരും ഈ
    വിഷയം മനപ്പൂർവ്വം മൂടിവെക്കാൻ
    എത്രത്തോളം ചരടുവലികൾ
    നടത്തിയിരിക്കും എന്ന് ഞാൻ
    മനസ്സിലാക്കിയത്.

    പക്ഷേ നിഗൂഡതകൾ കൂട്ടിമുറുക്കിയ ആ
    ചരടുകൾ സോഷ്യൽ മീഡിയയിൽ
    മനുഷ്യത്തം മരവിക്കാത്ത നമ്മൾ
    പൊട്ടിച്ചെറിഞ്ഞിരിക്കുന്
    നു.
    അന്തപുരങ്ങളിലിരിക്കുന്ന കറപുരണ്ട
    കൈകളിൽ വിലങ്ങു വീഴുന്നവരെ നമുക്ക്
    വിശ്രമമില്ല.

    ശബ്ദവും സന്തോഷവും നിലച്ച
    പാവപ്പെട്ട കുടുംബത്തിന്
    ക്രൂരമായി നീതി നിഷേദിക്കപ്പെടു
    മായിരുന്ന അവസരത്തിൽ
    ഐക്യദാർഢ്യം പ്രക്യാപിച്ച്
    കുടെ നിന്ന
    എല്ലാവരുടേയും വിജയമായിരിക്കുമ
    ിത്.
    ഒരുപക്ഷേ നാട്ടിലെ നീതിന്യായ
    വ്യവസ്ഥക്ക് കൂമ്പിച്ച
    നോട്ടുകെട്ടുളേയും നിഗൂഢ
    സമ്മർദങ്ങളേയും മറികടക്കാൻ
    കഴിയുമെങ്കിൽ അതിനുളള
    ആർജവം കാണിക്കുമെങ്കിൽ
    തീർച്ചയായും ....!!

    ReplyDelete
  3. From Facebook

    അനീതിക്ക് എതിരെ പടവാളോങ്ങാന്‍ , അണിചേരുക , സ്വാശ്രയ - കോർപ്പറേറ്റ്‌ ഭീഷണിക്ക്‌ മുന്നിൽ നിസ്സഹായരായിപ്പോയ മാധ്യമങ്ങൾ പിന്തള്ളിയ റോജി റോയ്‌ എന്ന പത്തൊമ്പതുകാരിയെ സോഷ്യൽ മീഡിയായ്ക്ക്‌ മുന്നിൽ വയ്ക്കുകയാണ്‌!!

    മിണ്ടാനും കേള്‍ക്കാനും കഴിയാത്ത അച്ഛന്റെയും അമ്മയുടെയും നാവായി മാറാന്‍ നിങ്ങളെ ക്ഷണിക്കുന്നു .. !!

    നാവടക്കപ്പെട്ട റോജിക്ക്‌ വേണ്ടിയും നാവും കാതുമില്ലാത്ത റോജിയുടെ മാതാപിതാക്കൾക്കു വേണ്ടിയും പ്രതികരിക്കുക , ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നമുക്ക് കൈകോര്‍ക്കാം .. !!

    തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരാവദികള്‍ ശിക്ഷിക്കപ്പെടുവരെ , ഓണ്‍ ലൈന്‍ പ്രതിക്ഷേധം റോജി റോയിയുടെ കുടുംബത്തിന് നീതി സമ്മാനിക്കും എന്ന് ഉറച്ച് വിശ്വസിച്ച് കൊണ്ട് നിങ്ങള്‍ക്ക് വേണ്ടി നിങ്ങളില്‍ ഒരാള്‍ .. !!

    ReplyDelete
  4. From Facebook
    Comment by Sreekumar

    റോജി റോയ്.... ഇവൾ എന്റെ ആരും അല്ല നിങ്ങളുടെയും ആരും അല്ല....പക്ഷെ എല്ലാ ഭാരതീയരും എന്റെ സഹോദരി സഹോദരന്മാർ ആണന്നു പറഞ്ഞു പടിച്ച നമ്മൾക്കെല്ലാം ഇവൾഒരു സഹോദരിയാണു,.,,എന്നെ സംബന്ദിച്ചിടത്തോളം എന്റെ കുഞ്ഞുപെങ്ങൾ... ഇവൾ ഇന്നു ഈ ലോകത്തുനമ്മളോടൊപ്പം ഇല്ല...

    ഒരു പിടി സ്വപ്നങ്ങൾബാക്കിയാക്കി സംസാരശേഷി പോലും ഇല്ലാത്ത ഒരുപാവം അച്ചന്റെയും അമ്മയുടെയും താങ്ങും തണലുമായിരുന്നഇവൾ പോയി.... അല്ല ആരൊക്കെയൊ ചേർന്നുഇവളെ പറഞ്ഞയച്ചു...ദൈവം അവളെ വിളിച്ചതല്ലചെകുത്താന്റെ സന്തതികൾഅവളെ പറഞ്ഞയക്കുകയാരുന്നു...

    19 വയസുള്ളഇവൾക്കു ഈ ഭൂമിയിൽ ജീവിച്ചു കൊതി തീർന്നുകാണില്ല.... പണം മാത്രം ആഗ്രഹിക്കുന്നമനുഷ്യ ജീവനു വില നൽകാത്ത കുറെ കാപലികൻമാരുടെ ധാർഷ്ട്യത്തിനു മുൻപിൽ പിടിച്ചുനിൽകാൻ ആകാതെ അവൾ വിട പറഞ്ഞു....പക്ഷെ അതു കേട്ട് ഒരു ദീർ ഖ നിശ്വാസം വിട്ട്അടുത്ത ഫേസ്ബുക് പോസ്റ്റിലേക്കു പോകാൻനിങ്ങളുടെ മനസ് അനുവദിക്കുന്നുണ്ടൊ???

    ഇല്ലങ്കിൽ വരു നമുക്കു ഒരുമിച്ചണി ചേരാം... ഈകുഞ്ഞനിയത്തിക്കു സംഭവിച്ചതെന്താണു എന്നുനമുക്കറിയണം,...

    ഇതിനു കാരണക്കാരായവർനീതി പീ0ത്തിനു മുൻപിൽ തല കുനിച്ചു നിൽകുന്നതുനമുക്ക് കാണണം...

    ഇനി ഒരുറോജി ഇവിടെ ഉണ്ടാകാൻ പാടില്ല....നമുക്ക്മാധ്യമങ്ങളുടെ പിന്തുണ ഇല്ല,,

    രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഇല്ല,,നിയമപാലകരുടെ പിന്തുണ ഇല്ല,,ഭരണകർത്താക്കളുടെ പിന്തുണ ഇല്ല... നമുക്കുള്ളതുനമ്മുടെ ഉള്ളിൽ ഉള്ള അണപൊട്ടി ഒഴുകുന്നരോഷാഗ്നി മാത്രം... തിളയ്ക്കുന്നരക്തം മാത്രം.... അതു മറ്റുള്ള യുവതയിലേക്കുപടരട്ടെ...

    നമ്മുടെ രോഷം ആർത്തിരമ്പി വരുന്നസമുദ്രം പോലെയാകട്ടെ....ഒരുമിച്ചു നിന്നാൽനമ്മളെ തോൽപ്പിക്കാൻ ആർക്കും ആകില്ല....

    ഇനി ഒരു ജീവൻ പണക്കൊതിയിൽഇവിടെ പൊലിയാതിരിക്കാൻനമുക്ക് ഒരുമിച്ചുകൈ കോർക്കാം...

    ReplyDelete
  5. From Facebook
    സംസാര ശേഷിയില്ലാത്ത....
    കേള്വി ശക്തിയില്ലാത്ത....
    ഒരു
    പാവം അപ്പന്റെയും അമ്മയുടെയും നാവായിരുന്നു
    ആ പെണ്കുട്ടി...
    കുണ്ടറ നല്ലില ഇ.എസ്.ഐ ജംഗ്ഷന്
    സമീപം പുതിയേക്കൽ റോബിൻ ഭവനിൽ റോയ്
    ജോര്ജ്ജിന്റെയും സജിതയുടെയും മകള്.
    തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നഴ്സിംഗ്
    വിദ്യാര്ഥിനി...
    കഴിഞ്ഞ ദിവസം , ഒരു ജൂനിയര്
    വിദ്യാര്ഥിയെ കളിയാക്കിയതിന്റെ പേരില്
    വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട്
    പ്രിന്സിപ്പല്റോജിയെ വിളിപ്പിക്കുകയു
    ം വളരെ മോശമായ വാക്കുകള് കൊണ്ട് ആ
    കുട്ടിയെ ഏറെ പീഡിപ്പിക്കുകയും ' നിനക്ക്
    ചത്ത് കൂടെ ' എന്ന്
    പോലും ചോദിക്കുകയും ഉണ്ടായി....
    രാവിലെ പതിനൊന്നു മണിക്ക്
    ബന്ധുക്കളുമായി സന്തോഷത്തോടെ സംസാരിച്ച
    റോജി , പന്ത്രണ്ടു
    മണിയോടെ ആശുപത്രിയുടെ പത്താം നിലയില്
    നിന്നും വീണു മരിച്ച നിലയില് കാണപ്പെടുക
    ആയിരുന്നു....
    പക്ഷെ ആറുമണിക്കൂര്നു ശേഷമാണ്
    അവളുടെ മരണം കിംസ് ആശുപത്രി അധികൃതര്
    സ്ഥിരീകരിച്ചത്..!
    റോജി വീണതോ....വീഴ്ത്തിയതോ....???
    സംശയങ്ങള് ബലപ്പെടുമ്പോള് , കിംസ് എന്ന
    കോര്പ്പറേറ്റ് ഭീമന് നല്കുന്ന എച്ചിലിനു
    വേണ്ടിയോ അതോ അവരെ ഭയന്നിട്ടോ ,
    അവളുടെ മരണ
    വാര്ത്തയും ദൃശ്യങ്ങളും മൂടി വെക്കാന്
    നമ്മുടെ മാധ്യമങ്ങള് ശ്രമിക്കുമ്പോള്‍......
    പ്രിയമുള്ളവരേ ,
    ഈ വാര്ത്ത നമ്മള് സോഷ്യല് മീഡിയ
    ഏറ്റെടുക്കുകയാണ്.....
    സൈബര് മേഖലയിലൂടെ മുഴുവന് ആളുകളും ഈ
    വാര്ത്ത അറിയണം....
    റോജി രോയിഎന്ന പത്തൊമ്പത്കാരി
    പെണ്കുട്ടിക്ക്‌ സംഭവിച്ചത് എന്തെന്ന് നമുക്ക്
    അറിഞ്ഞേ മതിയാവൂ.....
    ഒരു പാവം പെണ്കുട്ടിയെ കൊലക്ക്
    കൊടുത്തവരെ നമുക്ക് നിയമത്തിനു മുന്നില്
    കൊണ്ട് വന്നു ,
    പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാം....
    വാര്ത്ത പങ്കുവെച്ച് കൊണ്ട്
    എല്ലാ സുഹൃത്തുക്കളും സഹകരിക്കണം എന്ന്
    അപേക്ഷിക്കുന്നു.

    ReplyDelete
  6. From Facebook
    Comment by റാം പാലക്കാട്
    എന്തിനാടാ ഈ നേരത്ത്‌ മെഴുകുതിരി കൊളുത്തി വയ്ക്കുന്നത്‌, അപ്പൻ ടി വി കാണുന്നതിനിടെ ചോദിച്ചു,

    അതെ അപ്പാ, നാലു ദിവസം.മുൻപ്‌ ഒരു റോജി റോയ്‌ എന്നൊരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച കാര്യം അറിയാമോ, ?
    ആഹ്‌ എന്നോ വായിച്ചതായ്‌ ഓർക്കുന്നു, !
    അത്‌ ആത്മഹത്യ അല്ല അപ്പാ, ആ മരണം, പത്ര ദ്രിശ്യ മാദ്യമങ്ങൾ മുക്കി, കോർപ്പറേറ്റുകളുടെ അധികാര നിയന്ത്രണം മൂലം കേൾക്കുവാനും സംസാരിക്കാനും കഴിയാത്ത മാതാപിതാക്കളുടെ ഒരെ ഒരു പ്രതീക്ഷയായിരുന്ന മിടുക്കിയായിരുന്ന മോളെ ആരുടെയോക്കെയൊ കൈകൾ അവളുടെ ശബ്ദത്തെ,സ്വപ്നങ്ങളെ പത്താം നിലകളിൽ നിന്നും ചിതറിത്തെറിപ്പിച്ചു.

    ആരാരുമില്ലാത്തവർക്ക്‌ ദൈവം തുണയുണ്ടാകും എന്നല്ലെ പറയാറു, അവർക്ക്‌ ആരുമില്ലപ്പാ,,

    അതിനെതിരെ ശബ്ദിക്കാൻ സത്യം പുറത്ത്‌ കൊണ്ട്‌ വരുവാൻ ഞങ്ങൾ ചെറിയൊരു കൂട്ടായ്മ തുടങ്ങിയിറ്റുണ്ട്‌ , ഇന്ന് അവർക്ക്‌ വേണ്ടി പ്രതിഷേധ സൂചകമായ്‌ മെഴുകുതിരി കൊളുത്തുകയാണു,
    നിങ്ങളും പങ്ക്‌ ചേരാമോ,
    അത്‌ കേട്ട്‌ അമ്മയും അടുക്കളയിൽ നിന്ന് വന്ന് കൂടെ ചേർന്നു.

    ഈ ചെറിയ നാളം നാളെ വലിയൊരു പ്രതിഷേധസ്വരമായ്‌ മാറട്ടെ,

    സത്യങ്ങൾ ആരു വളച്ചൊടിച്ചാലും കുഴിയിട്ട്‌ മൂടിയാലും ഒരുനാൾ അത്‌ കനൽ പോലെ ജ്വലിച്ച്‌ പ്രതിഷേധമായ്‌ ആളിപ്പടരുക തന്നെ ചെയ്യും,

    ഇപ്പോഴും ആർജ്ജവത്തോടെ വളരെ നിരുപദ്രവകരമായ്‌ ഓൺലൈൻ മാധ്യമങ്ങളിൽ കമന്റുകളായ്‌ പ്രതിഷേധം അറിയിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഒരിക്കൽ ക്കൂടി അഭിവാദ്യങ്ങൾ. ----^---

    ReplyDelete