ഫാ. മൈക്കിള്‍ നരിക്കാട്ട് സ്പിരിച്വല്‍ ഡയറക്ടര്‍, സെന്റ് അല്‍ഫോന്‍സാ ഷ്റൈന്‍ ചര്‍ച്ച് & പില്‍ഗ്രിം സെന്റര്‍, ഭരണങ്ങാനം
ഈയടുത്ത ദിവസം ദീപികയില്‍ വന്ന റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ മാനത്തൂര്‍ വികാരിയായിരുന്ന മൈക്കിള്‍ നരിക്കാട്ടച്ചനെ ഭരണങ്ങാനത്ത് അല്ഫോന്സാപ്പള്ളിയിലെ ആത്മീയപിതാവായി നിയമിച്ചു
സ്ത്രീമോഹം, ധനമോഹം എന്നീ ദോഷങ്ങള്‍ തീണ്ടാത്ത അച്ചന് ഇടവകസമ്പര്ക്കം വേണ്ടാത്ത ഈ പോസ്റ്റിന് എന്തുകൊണ്ടും യോഗ്യന്‍തന്നെ. നെയ്യപ്പം തിന്നുമ്പോള്‍ എന്നതുപോലെ രണ്ടു കാര്യങ്ങളാണ് പാലാമെത്രാന് സാധിച്ചിരിക്കുന്നത്. വിശ്വസ്ത സ്നേഹിതന് നിരുപാധിക മാപ്പും പ്രൊമോഷനും. ഒപ്പം ഭരണങ്ങാനത്തു വരുന്ന പണം ഒരു പൈസാ പോലും കുറയാതെ പാലായിലും റോമിലും എത്തിക്കാന്‍ ഒരു വിശ്വസ്തസംവിധാനവുമായി. പോരേ?
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെബ്രുവരി 5 ഞായറാഴ്ച ദീപികയില്‍ വന്ന റിപ്പോര്‍ട്ട് കാണുക.
ഈനാംപേച്ചിയ്ക്ക് മരപ്പെട്ടി കൂട്ട് എന്ന് കേട്ടിടുണ്ട്. ഇതിപ്പോള്‍, കര്‍ത്താവേ, മാടപ്രാവിനാണല്ലോ മരപ്പെട്ടിയെ കൂട്ട് കിട്ടിയിരിക്കുന്നത്!
ReplyDelete