Translate

Saturday, February 4, 2012

Church protests portrayal of Jesus as Communist

Church protests portrayal of Jesus as communist revolutionary | UCAN India:

The Communist Party of India (Marxist) in Kerala has sparked condemnation from the Catholic Church for branding Jesus as a communist revolutionary in a history exhibition that opens next week.


'via Blog this'

5 comments:

  1. ഒരു പുതിയ വിവാദവുമായി കമ്യുണിസ്റ്റ് പാര്‍ടി ഇറങ്ങി, അവര്‍ ഉദ്ദേശിക്കുന്ന ലക്‌ഷ്യം അവര്‍ നേടുമെന്ന് തന്നെയാനെനിക്ക് തോന്നുന്നത്. സഭയിലെ തെറ്റായ എത്രയോ കാര്യങ്ങളെപ്പറ്റി അല്മായര്‍ പറയുന്നു; അതൊന്നും തിരിഞ്ഞു നോക്കാത്ത അവര്‍ പാര്ട്ടിക്കാര് പറയുന്നതിന്റെ പിന്നാലെ പൊയ് നാണം കെടുന്നു. നികൃഷ്ട ജിവി അവരുടെ പുസ്തകത്തില്‍ ഇപ്പോഴും നികൃഷ്ട ജിവി തന്നെയാണ്. ആര്‍ച് ബിഷപ്‌ സൂസ പാക്യം ആരോപിക്കുന്ന രണ്ടു കാര്യങ്ങളും കൂടി ശ്രദ്ധിക്കുക. 'അവര്‍ ഇപ്പോഴും യേശുവിനെ അവഗണിക്കുകയും, സഭാധികാരികളെ താഴ്ത്തി കെട്ടുകയും ചെയ്യുന്നു'. രണ്ടാമത്തെ ആരോപണത്തിനു മരുന്നില്ല; ആരുടേയും മുമ്പില്‍ താഴുന്നത് ഇവരില്‍ ഒരാള്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. കേന്ദ്ര മന്ത്രി വന്നാലും, വിശേഷപ്പെട്ട ഒരു സ്ഥാനം അവര്‍ റിസേര്‍വ് ചെയ്തിരിക്കും. പ്രധാന മന്ത്രിയുടെ ഓഫീസില്‍ ഇതും കൊണ്ട് പോകാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട്‌ പോവുന്നില്ല, അത്രേയുള്ളൂ. എല്ലാവരും ഉയര്‍ത്തി കെട്ടാന്‍ തക്കത് അവര്‍ കാണിക്കുമെന്നു പ്രതിക്ഷിക്കുകയും വേണ്ട.
    യേശുവിന്റെ കാര്യത്തില്‍ ആണെങ്കില്‍ യേശു എളിമ ഒരു ഭൂഷണമായി തന്നെ കരുതിയാണ് ജിവ്ച്ചത്. യേശുവിനെ അവഗണിച്ചതിനല്ല യേശു പുരോഹിതന്മാരുടെ മേല്‍ കുതിര കയറിയത്. ജിവിത കാലം മുഴുവന്‍ ഓരോ കൊച്ചു സംഭവങ്ങളില്‍ കൂടെയും, യേശു ചെയ്തു കാണിച്ചു തന്ന എളിമയുടെ പാഠം, ആവര്‍ത്തിക്കാന്‍ അര മനസ്സെങ്കിലും നമുക്കുണ്ടായിരുന്നെങ്കില്‍ ഇത് നമ്മെ അല്‍പ്പം പോലും എശുകയില്ലായിരുന്നു, നമുക്ക് നിരത്താന്‍ ഒരു ആരോപണമേ ഉണ്ടാകുമായിരുന്നുമുല്ല്.
    കമുനിസ്റ്കാരെ സംബന്ധിച്ചിടത്തോളം, നബി പ്രവാചകന്റെ പേര് എടുത്തു ഏതെങ്കിലും വിഷയം ആരോപിക്കാനുള്ള ആമ്പിയര്‍ അവര്‍ക്കില്ല. ക്രിസ്ത്യാനിക്ക് ക്ഷമയാണ് മുഖമുദ്ര എന്നവര്‍ക്കറിയാം. അത് അവര്‍ മുതലെടുക്കുന്നു. സംഗതി അതല്ല, ഇത് കുറെ അങ്ങ് മൂക്കുമ്പോള്‍, മുന്‍ കര്ദീനാലിന്ടെയൊ, വലിയ മെത്രാപോലിത്തമാരുടെയോ, കൊട്ടഷനുമായി അവര്‍ വരുമ്പോളാണ് അരങ്ങു കൊഴുക്കുന്നത്. യേശു പഠിപ്പിച്ച ഒരു കാര്യം പോലും ജിവ്തത്തില്‍ അനുവര്‍ത്തിക്കുന്നതിനെപ്പറ്റി ഒരിക്കല്‍ പോലും ചിന്തിചിട്ടില്ലാത്ത പാര്ടികാര്‍, കുരങ്ങു കളി കാണാന്‍ ആണ് ഇത് ചെയ്തതെന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. ഇവരോടെ ക്ഷമിച്ചതിന്റെ പേരില്‍ ഏത് മാര്‍പ്പാപ്പയാ വിശദികരണം ചോദിക്കാന്‍ വരുന്നത്.
    യേശുവിനെ കൃത്യമായി ഇന്നേവരെ ആരും നിര്‍വചിച്ചിട്ടില്ല, അതിനാരും മുതിരുകയുമില്ല; പേടിച്ചിട്ടല്ല, ആര് എങ്ങിനെ യേശുവിനെ കാണുന്നു എന്നതിനനുസരിചായിരിക്കും, യേശുവിനെ മനസ്സിലാകുന്നതും. നാം ഒത്തിരി നാളത്തെ പരിശ്രമം കൊണ്ട് സമൂഹത്തിനു മനസ്സിലാക്കി കൊടുത്ത നിര്‍വചനം ആണ് ഇപ്പോള്‍ തിരുവനന്തപുരം വഴി തിരിച്ചു വരുന്നത്.

    ReplyDelete
    Replies
    1. ക്രിസ്തുവിനെ വിറ്റ് സമ്പത്തും അധികാരവും നേടാന്‍ സഭയോടൊപ്പം സഹവര്‍ത്തിച്ചവര്‍ക്കൊന്നും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പുതിയ അടവുനയം അംഗീകരിച്ചു കൊടുക്കാന്‍ ആവില്ല എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുടെ ക്രിസ്തുസ്‌നേഹം.
      തോന്നിക ,

      അത് ഞാന്‍ ശരിവെക്കുന്നൂ. എന്നാല്‍ ഇന്നത്തെ ക്മ്മുനിസ്റ്റു പ്രസ്ഥാനങ്ങളുടെ ആസ്തിയും നോക്കണം. അവര്‍ നമ്മെക്കാള്‍ സ്രെഷ്ട്ടരാണോ? പണം( മാമോന്‍) ഒന്നാമത്. പിന്നെ പേരിനു വിശ്വാസവും. ദൈവത്തെയും പണത്തെയും ഒരുമിച്ചു സ്നേഹിക്കാന്‍ പറ്റില്ലയെന്ന് വചനം പറയുന്നൂ. ഇതില്‍ ഒന്നിനെ സ്നേഹിക്കണമെങ്കില്‍ മാറ്റത്തിനെ വേരുക്കണം എന്നാണു യേശുപരയുന്നത്. ഞാനും മാമോനെ ഇഷ്ട്ടപ്പെടുന്നയളാണ്. ലോകം ആ നിലയിലായി മാറ്റി എടുത്തു. ഭയങ്കരം തന്നെ.

      മത്തായി - 6:24
      രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല.

      ലൂക്കോസ് - 16:13
      രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.

      Delete
    2. Sir,
      'എന്നാല്‍ ഇന്നത്തെ ക്മ്മുനിസ്റ്റു പ്രസ്ഥാനങ്ങളുടെ ആസ്തിയും നോക്കണം. അവര്‍ നമ്മെക്കാള്‍ സ്രെഷ്ട്ടരാണോ? പണം( മാമോന്‍) ഒന്നാമത്.'
      'മത്തായി 6:24
      രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കുംകഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകെച്ചു മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല'

      കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആദിമുതല്‍ മാമോനെ സ്‌നേഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നവരാണ്.
      എന്നാല്‍ നമ്മളോ ?
      ദൈവത്തെ സ്‌നേഹിക്കുന്നെന്നു പ്രഖ്യാപിക്കുകയും മാമോനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍.
      എന്റെ പരിമിതമായ ചരിത്രബോധം വെച്ച് പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉദയത്തിനു കാരണംതന്നെ കത്തോലിക്കാ സഭയാണ്.സഭയുടെ അപചയമാണ്. അതേ അപചയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കം സംഭവിച്ചിരിക്കുന്നു.
      please read 'fifty fifty'(thonnika)

      Delete
  2. 'ക്രിസ്തു ആരുടേയും കുത്തകയല്ല'. മാര്‍ ക്രിസോസ്റ്റം
    മംഗളം-05-02-2012
    'ചരിത്രത്തിലെ ഏറ്റവും വലിയ വിപഌവകാരിയാണ് ക്രിസ്തുവെന്നാണ് പിണറായി പറഞ്ഞത്. നിങ്ങളും ഞാനുമൊക്കെ ഏറെനാളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം പിണറായി പറഞ്ഞപ്പോള്‍ എതിര്‍ക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. പിണറായിക്ക് ശരിയായ ധാരണ ക്രിസ്തുവിനെക്കുറിച്ച് വന്നെങ്കില്‍ അതിനെ എന്തിനാണ് എതിര്‍ക്കുന്നത്.?'

    ക്രിസ്തുവിനെ വിറ്റ് സമ്പത്തും അധികാരവും നേടാന്‍ സഭയോടൊപ്പം സഹവര്‍ത്തിച്ചവര്‍ക്കൊന്നും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പുതിയ അടവുനയം അംഗീകരിച്ചു കൊടുക്കാന്‍ ആവില്ല എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുടെ ക്രിസ്തുസ്‌നേഹം.

    ReplyDelete
  3. Caricature എന്നൊരു സ്റ്റൈല്‍ കലയിലുള്ളതാണ്. ഏത്‌ നല്ല കാര്‍ട്ടൂണിസ്റ്റും മിക്കപ്പോഴും ഇതുപയോഗിക്കുന്നുമുണ്ട്. ആള്‍ക്കാരുടെ caricature എന്നതുപോലെ വിഖ്യാതമായ കലാസൃഷ്ടികളുടെ വികലമായ അനുകരണങ്ങളും അന്തസ്സില്ലാത്തവര്‍ കാട്ടിക്കൂട്ടാറുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ആരും വഴക്കുണ്ടാക്കാന്‍ പോകേണ്ടതില്ല. മുഹമ്മദിനെ മുസ്ലിംങ്ങളും യേശുവിനെ കൃസ്ത്യാനികളും അതുപോലെ മറ്റ് മഹത് വ്യക്തികളെ അവരുടെ അനുയായികളും അംഗരക്ഷകരായി നിന്ന് കാത്തുസൂക്ഷിക്കേണ്ട ഗതികേട് വരുത്തിവയ്ക്കുന്നത് അവരുടെ മഹത്വത്തിന് അതിന്റേതായ മൌലികത ഉണ്ടെന്ന് മറക്കുമ്പോഴാണ്. അനുയായികളുടെ കോട്ടയില്ലാതെയും ഇവരെല്ലാം അവരുടെ ജീവിതത്തനിമക്ക് കോട്ടമില്ലാതെ നിലനില്‍ക്കും. അത് മനസ്സിലാക്കാത്തവരാണ്, ആരെങ്കിലും ആരാധ്യപുരുഷരെപ്പറ്റി ഒരു തമാശ പറഞ്ഞാലുടനെ വാളും പരിചയുമെടുത്ത്, കുരവയിട്ടുകൊണ്ട് പൊതുവഴിലിറങ്ങുന്നത്. യേശുവിനെപ്പറ്റിയുള്ള അന്ത്യവാക്ക് തങ്ങളുടെതാണ് എന്ന് വാശിപിടിക്കാന്‍ മാത്രം പോഴത്തം ഒരു ക്രിസ്ത്യാനിക്കും സാംഗത്യമല്ല, സാധാരണ വിശ്വാസിയായാലും, മെത്രാനായാലും.

    യേശു തന്റെ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കിയ വിപ്ലവത്തിന്റെ ആയിരത്തിലൊന്ന് പോലും സഫലമാക്കാന്‍ കരുത്തില്ലാത്ത വാലാട്ടികളാണ് അദ്ദേഹത്തിന്‍റെ വിപ്ലവത്തെപ്പറ്റി വാചാലരാകുന്നതില്‍ ഗമ നടിക്കുന്നത്!

    ReplyDelete