Translate

Friday, February 17, 2012

Priesthood is not About Celibacy


UCA News reported that diocesan priests meeting in Madhya Pradesh, India have resolved that “Jesus is the ultimate model for celibate life and His self-sacrificing love for the Church is to be imitated by priests.” This followed a talk by Archbishop Pascal Topno in which he said: “Celibacy is the highest expression of discipleship.”

2 comments:

  1. ഓര്‍ത്തഡോക്സ് കത്തോലിക്കരില്‍ വിവാഹിതരായ പുരോഹിതരുണ്ട്. അതുപോലെ നവീകരണ ക്രിസ്ത്യാനികളില്‍ നിന്നും സഭയില്‍വന്ന വിവാഹിതരായ പുരോഹിതരെയും വത്തിക്കാന്‍ അംഗികരിച്ചിട്ടുണ്ട്. ഇനി വത്തിക്കാന്‍ എന്നു പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കുമെന്നാണ് സഭയുടെ മുമ്പിലുള്ള ഒരു ചോദ്യചിന്ഹം!!!

    വൈദികരുടെയിടയില്‍ ബ്രഹ്മചര്യം പന്ത്രണ്ടാംനൂറ്റാണ്ടിനു ശേഷമുള്ള നിയമം മാത്രമെന്ന് ഇന്ന് ആഗമാനസഭയിലുള്ള അനേകര്‍ക്ക്‌ അറിയാം. വിവാഹിതരായ അനേക മാര്‍പാപ്പാമാരും കത്തോലിക്കാസഭയെ ഭരിച്ചിട്ടുണ്ട്. വിവാതര്‍ക്ക് പൌരാഹിത്യം നിഷേധിക്കുവാന്‍ ‍ വത്തിക്കാന് ധാരാളം മുടന്തന്‍ന്യായങ്ങളുണ്ട്. വിവാഹജീവിതം നയിക്കുന്നവര്‍ ഭര്‍ത്താവായും അപ്പനായും സഭയെ സേവിക്കുവാന്‍ സാധിക്കുകയില്ലന്നും സഭയെക്കാള്‍ മുന്‍ഗണന കുടുംബത്തിനു നല്‍കുമെന്നും വത്തിക്കാന്‍ ഭയപ്പെടുന്നു. കൂടാതെ സഭയുടെ സ്വത്തു വ്യക്തികളിലേക്ക് കൈമാറുമെന്നും ഭയപ്പെടുന്നു.ഒരു കന്യാസ്ത്രീ വിവാഹിതയാവുകയാണെങ്കിലും ഇതുതന്നെ സ്ഥിതിയെന്നു വത്തിക്കാന്‍ കണക്കുകൂട്ടുന്നു.

    സ്ത്രീകളുടെ പൌരാഹിത്യം സഭയുടെ തത്വസംഹിതകള്‍ക്ക് എതിരെന്ന് ചിന്തിക്കാം. പോളിന്‍റെ നിയമങ്ങള്‍ വത്തിക്കാന്‍ ചൂണ്ടികാണിച്ചേക്കാം.എന്നാല്‍ പുരുഷന്മാരുടെ പൌരാഹിത്യത്തിനു തടസമെന്തെന്നു മനസ്സിലാകുന്നില്ല.പുരോഹിതര്‍ക്ക് വിവാഹം നിഷേധിക്കുന്നത് സഭയുടെ സിദ്ധാന്തമല്ല മറിച്ചു സഭാ ധനതത്വശാസ്ത്രത്തിലെ ഒരു നയംമാത്രം. എന്നാല്‍ വിവാഹിതരായ പുരോഹിതര്‍ സഭയിലുണ്ട്.ആത്മീയ കാര്യങ്ങളില്‍ അവിവാഹിതരെക്കാള്‍ ഇവര്‍ ഉത്തരവാദബോധത്തോടെ സഭാകാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.

    പുരോഹിതര്‍ക്കു പല അവസരങ്ങളിലും അല്മെനികളുടെ താറുമാറായ കുടുംബ
    ജീവിതത്തെപ്പറ്റിയും കൌണ്‍സില്‍ ചെയ്യേണ്ടതായിയുണ്ട്.അല്മെനികള്‍ക്ക് സദാചാരപരമായ ഉപദേശങ്ങളും കൊടുക്കേണ്ടാതായിയുണ്ട്.
    ധര്‍മ്മവീര്യവും വിവാഹിതരായ പുരോഹിതര്‍ക്ക് വിവാഹിതരായ അല്മെനികളെ കൂടുതല്‍ സദാചാരബോധമുള്ളവരാക്കുവാന്‍ സാധിക്കും.തത്ഭലമായി അല്മെനികളുടെ ജീവിതത്തെ കൂടുതല്‍ മനസ്സിലാക്കുവാനും സാധിക്കും. പുരോഹിതരെ അവിവാഹിത അവസ്ഥയില്‍ കാണുവാന്‍ വത്തിക്കാന്‍റെ ഈ ക്രൂരമായ കാഴ്ചപ്പാട് എന്തിനെന്നു മനസ്സിലാകുന്നില്ല? ഈ നയം തികച്ചും മതതത്വങ്ങളല്ല വെറും പാരമ്പര്യംമാത്രം.

    പുരോഹിതര്‍ ചെറുപ്പകാലങ്ങളില്‍ കുട്ടികളെ പീഡിപ്പിച്ചു സഭയുടെ സ്വത്ത് ധൂര്‍ത്തടിച്ചു സന്തോഷപ്രദമായി ജീവിതം നയിക്കുന്നുണ്ടെങ്കിലും അവരുടെ വാര്‍ദ്ധക്യംഏകാന്തമാണ്. യവ്വനത്തിന്‍റെ തീവ്രതാപം തണുത്താല്‍ ഇവരുടെ ജീവിതം പരമദയനീയവും നരകതുല്ല്യവുമാണ്.തീര്‍ച്ചയായും പുരോഹിതരെ വിവാഹം കഴിക്കുവാന്‍ അനുവദിക്കണം.വയസ്സായ ഒരു പുരോഹിതന്‍ കുടുംബമില്ലാതെ,ആരും ശ്രദ്ധിക്കാനില്ലാതെ ജീവിക്കുന്ന ദുരവസ്തയെക്കാള്‍ ദുഖകരമായ മറ്റൊന്നില്ല.

    ബ്രഹ്മചര്യമെന്നു പറയുന്നതു പ്രകൃതിവിരുദ്ധമാണ്. വിവാഹജീവിതപ്പറ്റി അറിഞ്ഞുകൂടാത്ത ഒരു പുരോഹിതന്‍ എങ്ങനെ വൈവാഹിക ജീവിതത്തിന്‍റെ പവിത്രതകളെപ്പറ്റി അല്മെനിയെ ഉപദേശിക്കും? 1139ല്‍ പുരോഹിതര്‍ക്ക്നടപ്പാക്കിയ ഈ ബ്രഹ്മചര്യനിയമം സഭയ്ക്ക് ഇന്നു അസാധുവാക്കിയാല്‍ മതിയാവും.

    പുരോഹിതര്‍ വിവാഹം കഴിക്കണമെന്നുള്ളത് പ്രകൃതിയുടെ നിയമമാണ്.സ്നേഹവും കുടുംബ ജീവിതവും ഇവര്‍ പ്രത്യാശിക്കുന്നു. പുരോഹിതരെ വത്തിക്കാന്‍ വിവാഹം കഴിക്കുവാന്‍ അനുവദിക്കേണ്ടത് കാലത്തിന്‍റെ ആവശ്യവുമാണ്.

    ReplyDelete
  2. പതിനാലു കുട്ടികളുടെ അപ്പന്‍, ജോസപ്പ് ചേട്ടന്‍.February 18, 2012 at 6:20 AM

    അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച!
    ഇപ്പോള്‍ നല്ല ചൂട് കാലമാണല്ലോ. തനുപ്പായിരുന്നെങ്കില്‍ അങ്ങനെ ഓര്‍ക്കാമായിരുന്നു. നല്ല സുഘമായി തിന്നു കുടിച്ചു ഇരിക്കുമ്പോള്‍ തിരുമേനിക്ക് അങ്ങനെ പല വികൃതികള്‍ തോന്നും. അത് വെറും വിക്രുതിയെന്നെ ഈയുള്ളവന് തോന്നുന്നുള്ളൂ. ഒരു ദിവസം കൊച്ചു ദേഹത്ത് കാഷ്ടിച്ചു കഴിയുമ്പോള്‍ മദ്യവയസ്കരായ പുരോഹിത ഭര്‍ത്താവ് തെറിയും പറഞ്ഞു തിരിച്ചു പോകില്ലായെന്ന് ഉറപ്പു തന്നാല്‍ നമ്മുക്കെല്ലാം കൂടി വര്‍ത്തിക്കാന് നിവേദനം അയയ്കാം പുരോഹിതരെ പെണ്ണ് കെട്ടിച്ചു കൊടുക്കണം എന്ന് പറഞ്ഞ്. ഭര്‍ത്താവ് പണി പാതി വഴിയില്‍ ഇടര്‍ച്ച വന്നാല്‍ ഉപേക്ഷിച്ചു പോകാന്‍ പറ്റിയ പണിയല്ല. ളോഹ ഊരുന്നത് പാമ്പിന്റെ പടം പൊഴിക്കുന്നതുപോലെ ഊരി കളയാം, എന്നാല്‍ പെണ്ണ് കെട്ടി പകുതി വഴി ഇട്ടേച്ചു പോയാല്‍, പിള്ളേരുടെയും പെമ്ബ്രന്നോതിയുടെയും കാറിച്ചയും പിഴിച്ചിലും കോടതി കയറ്റവും മിച്ചം. പുരോഹിതരെ, നിങ്ങള്‍ ക്ലിഫിന്റെ അടുക്കലെക്കാന് കണ്ണും കെട്ടി നടന്നടുക്കുന്നതെങ്കില്‍, പെട്ടന്ന് തന്നെ ഒരു യു ടെന്‍ എടുത്തു പിശാഷിന്റെ പരീക്ഷണത്തില്‍ ഉള്പെടാതെ കര്‍ത്താവിന്റെ അടുക്കലേക്കു നടന്നടുകൂ.
    എന്ന് പതിനാലു കുട്ടികളുടെ അപ്പന്‍, ജോസപ്പ് ചേട്ടന്‍.

    ReplyDelete