EASTERN STAR ** കതിരൊളി:
........ഈ വക സ്ഥാപനങ്ങളിലെ നടത്തിപ്പുകാരെ തെരഞ്ഞെടുക്കാന്‍ അതിന്റെ ഓഹരി ഉടമകള്‍ ആയ കുഞ്ഞാടുകള്‍ക്ക് അധികാരം ഇല്ല എന്നത് ആണ്. കൂടാതെ ഈ വക കമ്പനികളുടെ ലാഭ നഷ്ട കണക്കുകളെ സംബന്ധിച്ച് ചോദിക്കാനോ ലാഭവിഹിതം ലഭിക്കുവാനോ അവര്‍ക്ക് അര്‍ഹത ഇല്ല താനും. ഇങ്ങനെ സംഭവിക്കുന്നതിനു കാരണം പറയാവുന്നത് സഭാ സ്വത്തുക്കളുടെ നടത്തിപ്പിനെ സംബന്ധിച്ച് യാതൊരു നിയമവും സഭാ തലത്തിലോ രാഷ്ട്ര തലത്തിലോ നിലവില്‍ ഇല്ല എന്നത് ആണ്. സഭയുടെ സ്വത്തുക്കളായ സ്ഥാപനങ്ങളില്‍ എല്ലാം തന്നെ പല അച്ചന്മാരും ബിഷപ്പുമാരും self appointed ആയി ഭരണം നടത്തുകയും അവയെല്ലാം ലാഭം ഉണ്ടാക്കെണ്ടിയത്തിനു പകരം നഷ്ടത്തിലേക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇങ്ങനെ തങ്ങളുടെതല്ലാത്ത കുറ്റത്താല്‍ നഷ്ടത്തില്‍ നടക്കുന്ന സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി ഓഹരി ഉടമകള്‍ ആയ വിശ്വാസികള്‍ വീണ്ടും ഫണ്ട് സ്വരൂപിക്കേണ്ടിയ അധിക ബാധ്യതയിലെക്കും നയിക്കപ്പെടുന്നു......
"കതിരൊളി" എന്ന ബ്ലോഗിലെ "സഭാ സ്വത്തുക്കളെ പറ്റി എന്തിനു തര്‍ക്കിക്കണം?" എന്ന പോസ്റ്റ് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
'via Blog this'
കോടി കണക്കിന് വരുന്ന സഭാ സ്വത്തുക്കളുടെ നടത്തിപ്പിനെ സംബന്ധിച്ച പ്രമാദമായ പ്രശ്നത്തില്‍ നിന്നും വിശ്വാസികളുടെ ശ്രദ്ധ തിരിക്കാനാണ് വിരി, മാര്‍ തോമ കുരിശു തുടങ്ങിയ നിസാര പ്രശ്നങ്ങള്‍ വിവാദങ്ങള്‍ എന്ന മട്ടില്‍ എഴുന്നെള്ളിച്ചു ബോധ പുര്‍വം നില നിറുത്തുന്നത്. വിരി, മാര്‍തോമ കുരിശു തുടങ്ങിയ നിസ്സാര പ്രശ്നങ്ങളുടെ പുറകെ പോയി സമയം, ഉര്‍ജം എന്നിവ നഷ്ടപ്പെടുത്താതെ സഭാ സ്വത്തുക്കളുടെ പരിപാലനം എന്ന വിഷയത്തെ കുറിച്ച് വിശ്വാസികള്‍ ബോധവാന്‍മാര്‍ ആയിരിക്കണം.
ReplyDeleteയെഹോവയും,യേശുവും, പണവും, സാത്താനും I
ReplyDeleteസഭക്കുള്ളിലുള്ള വഴക്കുകള്‍ എന്നും സഭയെ തളര്‍ത്തിയിട്ടെയോള്ളൂ , സഭക്കുപുരത്തുനിന്നുള്ള വഴക്കുകള്‍ സംഭവിച്ചപ്പോഴെല്ലാം സഭ പൂര്‍വാതികം ശക്തിപ്പെട്ടതായി ചരിത്രം പഠിച്ചാല്‍ മനസിലാകും. സഭക്കുള്ളില്‍ വഴക്കുണ്ടാകുന്നത് മനുഷ്യന് സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴാണ്. ഇത് ഏറ്റവും നന്നായീ അറിയാവുന്നത് , നമ്മുടെ പൊതുശത്രുവിനാണ്. ഈലോകത്തിന്‍റെ ( ഭൂമിയുടെയല്ല) ദൈവമായ (നമ്മുടെ പൊതുശത്രു) അവന്‍ ഈലോകത്തിലെ എല്ലാ രാജ്യങ്ങളും അവയിലുള്ളതും ( ഭൌധീക സമ്പത്ത് ) നമ്മുക്ക് തന്നു നമ്മെ തമ്മിലടിപ്പിക്കാന്‍ തരത്തില്‍ PROGRAME ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇതുപറയുമ്പോള്‍ പലരും എന്നോട് വിയോജിച്ചേക്കാം, അത് സ്വഭാഗികമാണ് , അവരുടെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നൂ.
ഇന്നുപലരും കരുതുന്നതുപോലെ ഈലോകത്ത് നമ്മുടെ ദൈനം ദിനആവശ്യങ്ങല്‍ക്കുമധികമുള്ള ഭൌധീക സമ്പത്ത് യേശുവില്‍ നിന്നും നമുക്ക് ലഭിക്കില്ല. ചിലപ്പോള്‍ അതുപോലും ലഭിച്ചില്ലായെന്നും വരാം. കാരണം ഇത് യേശുവിന്റെ ലോകമല്ല. പണത്തെ സാത്താനെന്നാണ് യേശു വിളിക്കുന്നത്. {Mathew 6:24 and Luke 16:13 - "No one can serve two masters. For you will hate one and love the other; you will be devoted to one and despise the other. You cannot serve both God and money."}
ദൈവാനുഗ്രഹം പണത്തിന്‍റെ രൂപത്തിലായിരുന്നെങ്കില്‍ , ഈലോകത്തിലെ ഏറ്റം വലിയ ധനികനായി യേശു മാറുമായിരുന്നൂ പിന്നെ ശിഷ്യരും. അവര്‍ക്കുകിട്ടിയത് ,വിശപ്പും, രോഗങ്ങളും , കാരഗൃഹവാസവും,അപമാനങ്ങളും ,ആരോപണങ്ങളും ,അപകടങ്ങളും , പീഡനങ്ങളും, (മര്‍ദനങ്ങളും നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍) ദുര്‍മരണങ്ങളും. മറിച്ചു യേശുവിനെതിരെ പ്രവര്‍ത്തിച്ചവരെല്ലാം തന്നെ ധനട്യരായിരുന്നൂ, ഫറവോന്മാരും ഹെരോദേസും,പീലത്തോസും നിമ്രോധും , മൂന്ന് ജറുസലേം ദേവാലയങ്ങളും നശിപ്പിച്ച നെബുക്കധനയിസര്‍ , ഹെറോദോസ്, റോമന്‍ ജനറല്‍ ടൈറ്റസ് എന്നിവരും ധനട്യരായിരുന്നൂ എന്നെടുത്ത് പറയേണ്ടതില്ലല്ലോ.
ഇതിനപവാദമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത് , അബ്രാഹത്തെയും , ദാവീദിനെയും ശലമോനെയും ആണ്. അബ്രാഹത്തിന് ദൈവം ഒരടിമണ്ണ് പോലും കൊടുത്തിട്ടില്ലയെന്നു, ദൈവആത്മാവില്‍ യേശുവിനെ കണ്ടുകൊണ്ടു പ്രാര്ധിക്കുംപോള്‍ സ്റ്റീഫന്‍ സാക്ഷ്യപ്പെടുത്തുന്നു. (Act 7:5- He gave him no inheritance here, not even a foot of ground. But God promised him that he and his descendants after him would possess the land, even though at that time Abraham had no child.). അതുപോലെ ശലമോനെക്കുറിച്ചു നമ്മളുടെ അഭിപ്രായമല്ല യേശുവിനുള്ളത്.( മത്തായി 6:29-And yet I say unto you, That even Solomon in all his glory was not arrayed like one of these.) ഇവരോടെല്ലാം ദൈവം പറഞ്ഞത് തരും തരും എന്ന് ഭാവികാലത്തിലാണ് എന്ന് പ്രത്യേകം ശ്രദ്ദിക്കുക. എന്നാല്‍ ശലമോനോട് ജ്ഞാനം "തരുന്നൂ" എന്ന് വര്‍ത്തമാനകാലത്തിലാണ് പറഞ്ഞത്. (II ദിനവൃത്താന്തം 1:12 -wisdom and knowledge are granted to you. I will also give you riches, possessions, and honor, such as none of the kings had who were before you, and none after you shall have the like.”) .
Cont.
യെഹോവയും,യേശുവും, പണവും, സാത്താനും II
ReplyDeleteശിഷ്യര്‍ തങ്ങളുടെ പ്രതിഫലമെന്തെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ ( മത്തായി 19:28 And Jesus said to them, "Truly I say to you, that you who have followed Me, in the regeneration when the Son of Man will sit on His glorious throne, you also shall sit upon twelve thrones, judging the twelve tribes of Israel.). അപ്പോള്‍ ദൈവം തരുന്ന പ്രതിഭലം അടുത്ത ജീവിതത്തിലാണെന്ന് മനസിലായല്ലോ. ധനവാന്‍റെയും ലാസറിന്‍റെ യും ഉപമയില്‍ , ധനവാന്‍റെ ഏകപാപം അവന്‍ ധനവാനായിരുന്നു എന്നത് മാത്രമാണ്. അവനെതിരെയുള്ള കുറ്റം ശ്രദ്ധിക്കുക ( Luke 16:25 "But Abraham said to him, 'Son, remember that during your lifetime you had everything you wanted, and Lazarus had nothing. So now he is here being comforted, and you are in anguish.) ഇതല്ലാതെ ഒരുകുറ്റവും ആരോപിക്കുന്നില്ല . ലാസറിന്റെ ഏക പുണ്യം അവന്‍ ദരിദ്രനായിരുന്നൂ എന്നുമാണ്. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണെന്ന് പറഞ്ഞാല്‍ കടക്കുക അസാധ്യം എന്ന് തന്നെയാണ്. സുവിശേഷ ഭാഗ്യങ്ങളില്‍ , എല്ലാ ഭാഗ്യവും ലഭ്യമാകുന്നത് അടുത്ത ജീവനിലാണെന്നു പ്രത്ത്യേകം ശ്രദ്ധിച്ചാലും.അതേപോലെ സമ്പന്നരെ നിങ്ങള്‍ക്കു ദുരിതമെന്നാണ് പറയുന്നത്, { ലൂക്കാ 6:20-26 വരെ ശ്രദ്ധിച്ചു വായിക്കുക} . ഇനിയും നൂറു കണക്കിന് ഭാഗങ്ങള്‍ കാണിക്കാന്‍ പറ്റും. കടുത്ത ക്ഷാമത്തില്‍ ആയ എബ്രഹാം എങ്ങിനെ ലോകപ്രകാരം സാമ്പന്നനായി എന്നറിയണമെങ്കില്‍ ഉല്‍പ്പത്തി 12:10-20 വരെ വായിക്കണം( സുന്ദരിയായ സാറയെ സഹോദരിയെന്നു പറഞ്ഞു ഫറവോയിക്ക് കൊടുത്ത് കിട്ടിയ പ്രതിഫലം). ഉല്‍പ്പത്തി 20 : 14 -ല്‍ അബിമെലക്കിനടുത്തും ഇതാവര്‍ത്തിക്കാന്‍ ശ്രമിക്കുന്നൂ. സമ്പന്നരായ ദാവീദും, ശലമോനും സമ്പന്നരായപ്പോള്‍ വിശ്വാസത്തില്‍ വീണ്‌പോയകാര്യം കാണാതിരിക്കരുത്.
മാത്രമോ നാമൊക്കെ വാനോളം പുകഴ്ത്തുന്ന, ലോകത്തിലെ ഏറ്റം സമ്പന്നനായിരുന്ന സോളമനെ പറ്റി യേശുപറയുന്നത് കണ്ടാലും (Luk 12:27 വയലിലെ ലില്ലികളെ നോക്കുവിന്‍ , സോളമന്‍ പോലും തന്‍റെ സകല മഹത്വത്തിലും ഇവയിൽ ഒന്നിനോളം അലംകൃതനായിരുന്നില്ല ” എന്നു ഞാൻ നിങ്ങളോടു പറയുന്നു.ദൈവത്തിന്‍റെ അളവുകോലും നമ്മുടെ അളവുകോലും രണ്ടാണ്.) ഇല്ലെങ്കിൽ യേശുവിനെ സാത്താൻ പരീക്ഷിക്കുംപോൾ ലോകത്തെ രാജ്യങ്ങളും അവയുടെ അധികാരവും ,മഹത്ത്വവും കാണിച്ചിട്ട് , എന്നെ നമസ്കരിച്ചാൽ ഇവയെല്ലാം നിനക്ക് ഞാൻ തരാമെന്നു പറയില്ലായിരുന്നൂ. ഇതെല്ലാം സാത്താന്‍റെതാണെന്ന് മറ്റാരെക്കാള്‍ നന്നായറിയാവുന്ന യേശു ,അവനെ തിരുത്തിയില്ലെന്നു ശ്രദ്ധിച്ചാലും (II Corinth 4:4) . എല്ലാവരും കരുതുന്നതുപോലെ യേശു വന്നത് ലോകത്തെ നേടാനല്ല , മറിച്ച് ലോകത്തിലായിപ്പോയവരെ നേടാനാണ്. ഇന്നുള്ള ആരെങ്കിലുമായിരുന്നുവെങ്കിൽ സാത്താനെ കുമ്പിട്ട് ,ലോകത്തെ നേടി , എളുപ്പപഴിയിൽ ക്രിയ ചെയ്യുമായിരുന്നൂ . സാത്താൻ അന്ന് പറഞ്ഞതിൽനിന്നും യാതൊരു മാറ്റവും ഇന്നും വന്നിട്ടില്ല , സാത്തനിഷ്ട്ടമുള്ള പ്രവർത്തികള്‍ ചെയ്തു അവനെ പ്രീതിപ്പെടുത്തിയാൽ ,ലോകസമ്പത്തു ധാരാളമായി നിങ്ങൾക്കവൻ തരും . ഈയിടെയായി തന്നെ പ്രീതിപ്പെടുത്തിയില്ലെങ്കിലും , യെഹോവയെയോ ,യേശുവിനെയോ അടുപ്പിക്കതിരിക്കുന്നവർക്കും, ബൈബിള്‍ വളചോടിക്കുന്നവര്‍ക്കും , നിർലോഭമായി ലഭിക്കാറുണ്ട്. യേശുവിനു നമ്മുടെയത്ര ബുദ്ധിയില്ലത്തതുകൊണ്ടോ, ജീവിക്കാനറിയാത്തത്കൊണ്ടോ എന്തോ , അദ്ദേഹം ആ എളുപ്പവഴി സ്വീകരിച്ചില്ല .
അവസാനം പശ്ചാത്തപിച്ചു ശലമോന്‍ പറയുന്നത് സഭാപ്രസംഗി ഒന്നാം അദ്ധ്യായത്തില്‍ , മായ മായ എല്ലാം മായ- ഈലോകത്തിന്‍റെ മായയില്‍ കുടുങ്ങിപ്പോയതയവസാനം മനസ്സിലാക്കുന്നു,